ഇടത്തെ മാറിടത്തിൽ ഒരു ചെറിയ മുഴപോലെയായിരുന്നു തുടക്കം ശ്രദ്ധിച്ചില്ല ആരോടും പറഞ്ഞതുമില്ല.. മിണ്ടാതെ വച്ചതു കൊണ്ടാണത്രെ..

(രചന: J. K)

“” ഇന്ന് രാവിലെ മുതൽ ഒരു സാധനം കഴിച്ചിട്ടില്ല… വല്ലാത്ത വിശപ്പ്.. ഒരു പത്തു രൂപ കൂട്ടിയെടുക്കാൻ ഉണ്ടെങ്കിൽ ഒരു പഴമെങ്കിലും പോയി വാങ്ങി കഴിക്കാമായിരുന്നു..

ആകെയുള്ളത് ഇത്രയും നാൾ അമ്മ നിധി പോലെ അച്ഛന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചുവെച്ച ഒരു താലിയാണ്..

ഈ വീട്ടിൽ വിലപിടിപ്പുള്ളത് എന്ന് പറയാൻ അതേ ഉള്ളൂ.. ഒരു ഗ്രാം പോലും തികച്ചു ഉണ്ടാവില്ല.. എങ്കിലും അത് വിലമതിക്കാനാവാത്ത നിധിയായിരുന്നു അമ്മയെ സംബന്ധിച്ചിടത്തോളം…
അതെടുക്കാനോ വിൽക്കാനോ ഒന്നും തോന്നിയില്ല ശരത്തിന്..

വിശപ്പും സഹിച്ച് അവൻ അങ്ങനെ കിടന്നു ഒരു കാൽപെരുമാറ്റം കേട്ടത് അങ്ങോട്ടേക്ക് ചെന്ന് നോക്കി…

ഒരു മധ്യവയസ്കൻ ഈ നാട്ടുകാരനല്ല എന്ന് തോന്നുന്നു. ഇടയ്ക്ക് ഇവിടെയെല്ലാം കാണാം. ചിലപ്പോൾ കവലയിൽ ഒക്കെ വന്ന് ഇങ്ങനെ ഇരിക്കുന്നത് കാണാം. ആരോടും മിണ്ടുന്നതും കൂട്ടുകൂടുന്നതും കണ്ടിട്ടില്ല പക്ഷേ അയാൾ ഇവിടെ??

എഴുന്നേറ്റ് ചെന്ന് അയാളെ തന്നെ എങ്ങനെ നോക്കി നിൽക്കുന്നത് കണ്ടതു കൊണ്ടാവണം കയ്യിലെ പൊതി അവിടെ വച്ചിട്ട് മെല്ലെ ഇറങ്ങി നടന്നത്..

“” നിൽക്കൂ എന്തായിത് എന്നൊക്കെ വിളിച്ചു ചോദിച്ചെങ്കിലും അതിനൊന്നും മറുപടിയില്ലാതെ നടന്നകന്നു വേഗം പൊതിയെടുത്ത് തുറന്നു നോക്കി..
മൂന്നാല് പൊറോട്ടയും എന്തോ ഒരു പച്ചക്കറി കറിയും..

വിശപ്പിന്റെ കാഠിന്യം എന്നെ ഔചിത്യം ഒന്നും നോക്കാൻ സമ്മതിച്ചില്ല അതിൽ നിന്ന് രണ്ടെണ്ണം എടുത്ത് വാരി വാരി കഴിച്ചു..
തൊണ്ടയിൽ കുരങ്ങിയപ്പോഴാണ് ഓർത്തത്.. വെള്ളമെടുത്ത് തരാൻ ഇവിടെ വേറെ ആരും ഇല്ല എന്നത്…

അച്ഛൻ ചെറുപ്പത്തിലെ മരിച്ചിരുന്നു പിന്നെ ആകെ ഉണ്ടായിരുന്നത് അമ്മയായിരുന്നു അമ്മയ്ക്കും എന്നും സൂക്കേടുകൾ ആയിരുന്നു..

എന്നാലും ആവും പോലെ അമ്മ അടുത്ത വീടുകളിൽ പണിക്ക് പോകും അവിടെ നിന്ന് കിട്ടുന്നത് അതേപടി കൊണ്ട് തരും. അതും പിന്നെ ഞാൻ എനിക്ക് പറ്റാവുന്ന ജോലി സ്കൂളിൽ പോയി വന്നതിനുശേഷം അതിനുമുമ്പും ഒക്കെ ചെയ്തു ഒക്കെയാണ് വീട് പട്ടിണിയില്ലാതെ കഴിഞ്ഞു പോയിരുന്നത്…

ഇടയ്ക്ക് അമ്മയ്ക്ക് രോഗം കലശലായി..
ഇടത്തെ മാറിടത്തിൽ ഒരു ചെറിയ മുഴപോലെയായിരുന്നു തുടക്കം ശ്രദ്ധിച്ചില്ല ആരോടും പറഞ്ഞതുമില്ല..
മിണ്ടാതെ വച്ചതു കൊണ്ടാണത്രെ ഈ സൂക്ക ഇത്രമേൽ വ്യാപിച്ചത് അത് അമ്മയെ തന്നെ എന്നിൽ നിന്ന് പറിച്ചെടുത്തു കൊണ്ടുപോയത്..

വെറുമൊരു എട്ടാം ക്ലാസുകാരന് ചിലപ്പോൾ മുൻകൂട്ടി അറിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല എങ്കിലും എന്റെ അമ്മ എന്നെ വിട്ടു പോകാതിരിക്കാൻ എന്നാൽ കഴിയുന്നത് ഞാൻ ചെയ്തേനെ..

പക്ഷേ ഒന്നിനും അവസരം ലഭിച്ചില്ല അമ്മയുടെ സൂക്കേട് വളർന്ന് വലുതായി ഒന്നും ചെയ്യാനില്ല എന്ന് ഡോക്ടർ പറയുന്നിടം വരെ അത് ആരും അറിഞ്ഞില്ല അമ്മ ആരെയും അറിയിച്ചില്ല…

ഒരുപക്ഷേ അറിയിച്ചിട്ടും എനിക്ക് എന്ത് ചെയ്യാൻ കഴിയും അല്ലെങ്കിൽ ആര് സഹായിക്കും എന്നൊക്കെ ഓർത്താവാം മിണ്ടാതെ വച്ചത്..

എങ്കിലും എനിക്ക് കഴിയുന്നതുപോലെ ഞാൻ എന്റെ അമ്മയെ തിരിച്ചുപിടിക്കാൻ ഒരു അവസാന ശ്രമമെങ്കിലും നടത്തിയേനെ..

അമ്മയുടെ കുടുംബക്കാരും ബന്ധുക്കളും ഒക്കെ വന്നിരുന്നു കുറെ പേർ സഹതാപത്തോടെ എന്നെ നേരത്തെ കണ്ണുകൾ നീട്ടി എല്ലാം കഴിഞ്ഞ് അവരെല്ലാം പോയി പക്ഷേ പിന്നെ എനിക്ക് അറിയില്ലായിരുന്നു എന്തുവേണമെന്ന്..

പെട്ടെന്ന് ജീവിതത്തിൽ ആരും ഇല്ലാതായവന് ഇനിയുള്ള ജീവിതം എങ്ങനെ എന്ന് പോലും അറിയാതെ..

പിശുക്കി പിശുക്കി അമ്മ കാത്തു വെച്ച അവസാനമണി അരിയും തീർന്നപ്പോഴാണ് വിശപ്പ് അറിയാൻ തുടങ്ങിയത്…

ജീവിക്കണമെന്ന് തന്നെ ഇല്ലാത്തവന് ഒരു ജോലിക്കും പോകാൻ തോന്നിയില്ല എന്തിന് ആർക്ക് എന്ന് വിചാരിച്ച് കിടക്കുകയായിരുന്നു പക്ഷേ വിശപ്പിന്റെ കാഠിന്യം ചിന്തകളെ പോലും മാറ്റിക്കളഞ്ഞിരുന്നു…

അമ്മയെയും ഓർത്ത് കണ്ണീർ വാർത്ത കിടക്കുമ്പോഴാണ് അയാൾ വന്നത്..
വയറുനിറച്ച് ഭക്ഷണം കഴിച്ചപ്പോഴാണ് അയാളെ പറ്റി പിന്നെ ചിന്തിച്ചത് എന്തിനുവേണ്ടി എന്ന്..
അയാൾ തന്റെ ആരുമല്ല മുൻപ് എവിടെവച്ചോ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടില്ല…

അയാൾ തനിക്ക് ഭക്ഷണം വാങ്ങി തരുക എന്ന് പറഞ്ഞാൽ….
എന്തിന്??

ബാക്കി വന്ന രണ്ട് പൊറോട്ട രാത്രിക്ക് എടുത്തു വച്ചിരുന്നു.. അടുത്ത ദിവസവും രാവിലെ അയാൾ അവിടേക്ക് എത്തിയപ്പോഴാണ്, യുക്തി പറഞ്ഞത് അയാൾ ആരാണെന്നും എന്താണെന്നും ചോദിക്കാൻ..

“” പിറ്റേദിവസം കണ്ടപ്പോൾ തന്നെ ചോദിച്ചു നിങ്ങൾ ആരാണെന്ന്..
അല്പനേരം എന്നെ നോക്കിയിരുന്നു അയാൾ അയാളുടെ കഥ പറഞ്ഞു..

ഭാര്യയും രണ്ട് മകനും ആയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത് അയാൾ ദുബായിൽ കഷ്ടപ്പെട്ട് അത്യാവശ്യം നല്ല രീതിക്ക് തന്നെയായിരുന്നു അവരുടെ ജീവിതം പക്ഷേ വിധി അവർക്കായി കാത്തുവെച്ചത് ദുരന്തങ്ങൾ മാത്രമായിരുന്നു മകന് വയറുവേദനയിൽ തുടങ്ങിയതായിരുന്നു..

കൊണ്ടുപോയി ഡോക്ടറെ കാണിച്ചപ്പോഴാണ് അറിഞ്ഞത് അവന് മാറാരോഗമാണെന്ന് അവനെ നഷ്ടപ്പെട്ടു ഭാര്യയെ കൊണ്ട് അത് സഹിക്കാൻ ആയില്ല അവൾ ഒരു മുഴം കയറിൽ ജീവനൊടുക്കി പിന്നെയുള്ളത് ഇളയ മകനും താനും ആയിരുന്നു.

അവനും കൂടിയേ തനിക്കുള്ളൂ എന്ന ബോധ്യം ഉണ്ടായിരുന്നു അവന്.. അതുകൊണ്ടുതന്നെ തന്നെ വിട്ടു പോകില്ലായിരുന്നു അവൻ എപ്പോഴും തന്റെ ചുറ്റും ഇങ്ങനെ ഉണ്ടാവും..

ദൂരസ്ഥലത്ത് ജോലി കിട്ടിയിട്ടും പോലും അവൻ പോകാതിരുന്നത് തനിക്ക് വേണ്ടിയിട്ടാണ് താൻ ഒറ്റയ്ക്കാവുമോ എന്ന് കരുതിയിട്ട്…

പക്ഷേ എല്ലാം തകർന്നത് പെട്ടെന്നായിരുന്നു.. അടുത്ത് തന്നെയുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിൽ അവന് ജോലി കിട്ടി വൈകുന്നേരം ജോലികഴിഞ്ഞ് വരികയായിരുന്നു അവന്റെ ബൈക്ക് ആക്സിഡന്റ് ആയി..

അത്രയേ എന്നോട് പറഞ്ഞിരുന്നുള്ളൂ അവിടെ ആശുപത്രിയിൽ എത്തിയപ്പോൾ മാത്രമാണ് അമ്മയുടെയും ചേട്ടന്റെയും അടുത്തേക്ക് അവൻ യാത്രയായി എന്നറിഞ്ഞത്…

ആദ്യം തന്നെ ഞാൻ പോയത് ആത്മഹത്യ ചെയ്യാൻ ആയിരുന്നു… അവരുടെ അടുത്തേക്ക് പോകാൻ.. പക്ഷേ ആരും സമ്മതിച്ചില്ല എന്റെ പെങ്ങളും അവളുടെ മകനും ഒക്കെ എനിക്ക് കാവൽ ഇരുന്നു ഞാൻ ഒന്ന് ശെരി ആയതിനുശേഷം ആണ് അവരെല്ലാം സ്വന്തം വീട്ടിലേക്ക് പോയത്..

പിന്നെയും ഞാൻ ഒറ്റയ്ക്കായി എന്ത് വേണം എന്ന് അറിയില്ലായിരുന്നു ഈ കവലയിൽ വച്ചാണ് എനിക്ക് എന്റെ മോനെ നഷ്ടപ്പെട്ടത് അവിടെയെല്ലാം അവന്റെ സാന്നിധ്യം ഉള്ളതുപോലെ തോന്നും ഇടയ്ക്ക് ഇവിടെ വന്നിരിക്കും..

അപ്പോഴാണ് ഞാൻ നിന്നെ കാണുന്നത്..
നിനക്കെന്റെ ഇളയ കുഞ്ഞിന്റെ ചായയാണ്..
അവൻ കുഞ്ഞായിരുന്നപ്പോൾ നിന്റെ അതേപോലെ ആയിരുന്നു അങ്ങനെയാണ് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്..

ഇപ്പോൾ അറിഞ്ഞു നിന്റെ അമ്മ മരിച്ചെന്ന് ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സമ്മതിക്കുമോ..

ജീവിതത്തിൽ ഇനിയൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത ഒരാളാണ് ഞാൻ നിനക്ക് എന്റെ മകന്റെ സ്ഥാനത്ത് എന്റെ വീട്ടിലേക്ക് വരാമോ??

പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന അയാളോട് ഇല്ല എന്ന് പറയാൻ തോന്നിയില്ല..

മെല്ലെ അയാളുടെ കൈയും പിടിച്ച് പിറകെ നടക്കുമ്പോൾ ആരുമില്ലാത്ത രണ്ടുപേർ പരസ്പരം ഊന്നു വടികൾ ആവുകയായിരുന്നു അപ്പോൾ….