ഒരു പ്രാവിശ്യം എന്റെ മുൻപിൽ വെച്ച് നീ എന്തോ മാല അവൾക്ക് കൊടുത്തപ്പോൾ അഞ്ചു പറഞ്ഞില്ലെ നീ എന്താ ഇവളെ മറന്നോ എന്ന്..

(രചന: വൈഗാദേവി)

എന്റെ മാത്രം ചാച്ചന്…. എന്റെ മാത്രം അത്‌ ഇപ്പൊ വെറുമൊരു ഭംഗി വാക്ക് മാത്രമായി പോകുമല്ലേ…. നമ്മള് തമ്മിൽ ഒരുപാട് അകലം വന്നിരിക്കുന്നു…. എന്നാലും… ഈ പേര് അത്‌ എനിക്കു മാത്രം അവകാശപെട്ടതാണ്….

“എന്റെ മാത്രം ചാച്ചൻ “….

എന്താ എഴുതേണ്ടതെന്ന്…. ശെരിക്കും എനിക്ക് അറിയില്ല…. പല പ്രാവിശ്യം എന്തൊക്കയോ കുത്തിക്കുറിച്ചു… പിന്നെ അതെല്ലാം ചവറ്റുകൊട്ടയിലേക്ക്  വലിച്ചെറിഞ്ഞു…..

“ഇയാൾ എനിക്ക് ആരായിരുന്നു….. പലവട്ടം എന്റെ ഏകാന്തതയിൽ എനിക്കു നേരെ വന്നു കൊണ്ടിരുന്ന ചോദ്യം….

“എന്റെ പ്രണയം….  അങ്ങനെ പറഞ്ഞാൽ അത്‌ വെറുമൊരു നുണമാത്രമാകും… ഇനി നീ എന്റെ സുഹൃത്ത്… എന്ന് പറഞ്ഞാലോ…. അതിൽ നിന്നെ എനിക്ക് ഒളിപ്പിക്കാൻ കഴിയില്ല…. പ്രണയത്തിനും സൗഹൃദത്തിനും ഉപരി… നീ എന്നിൽ ആരോക്കയോ ആയിരുന്നു…..

പണ്ട് എല്ലാം നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാവും…. പക്ഷെ ഇയാളെ കാണുമ്പോൾ കാറ്റുപോയ ബാലുൺ പോലെയായി പോകും ഞാൻ…. എന്നും വിചാരിക്കുമായിരുന്നു നിന്നോട് വഴക്ക് ഇടരുതെന്ന്…. പക്ഷെ ഇയാള് എന്നെ കാണുമ്പോൾ ചൊറിയാൻ വരുവല്ലായിരുന്നോ….

വെറുതെ എന്നെ ചൊടിപ്പിക്കും…. എന്നിട്ട് എന്റെ കൈയിൽ നിന്ന് തല്ലും വാങ്ങും… സത്യം പറ നാണം ഉണ്ടോ  മനുഷ്യ  നിങ്ങൾക്ക്…. എല്ലാവരുടേം മുൻപിൽ വെച്ച് എന്റെ കൈയിൽ നിന്ന് തല്ലുവാങ്ങും.  എനിക്ക് പെട്ടന്ന് ദേഷ്യം വരുന്നവളാണെന്ന് അറിയില്ലായിരുന്നോ….

പിന്നെയും എന്തിനായിരുന്നു ഓരോ കാര്യം പറഞ്ഞു എന്നോട് വഴക്കിട്ടു കൊണ്ടിരുന്നത്…..

പലപ്പോഴും ഇയാള് മനപ്പൂർവം അല്ലാതെ തന്നിരുന്ന അവഗണന… എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടായിരുന്നു…. നീ എന്റെ ഫ്രണ്ട്  അല്ലായിരുന്നുവോ….. പലപ്പോഴും നാച്ചുനോട് കാണിക്കുന്ന കെയർ കാണുമ്പോൾ വല്ലാതെ ദേഷ്യവും സങ്കടവും തോന്നുമായിരുന്നു…

ഒരു പ്രാവിശ്യം എന്റെ മുൻപിൽ വെച്ച് നീ എന്തോ മാല അവൾക്ക് കൊടുത്തപ്പോൾ അഞ്ചു പറഞ്ഞില്ലെ നീ എന്താ ഇവളെ മറന്നോ എന്ന്… അത് കേട്ടപ്പോൾ ഞാൻ എത്ര കരഞ്ഞുവെന്ന് തനിക്കു അറിയുമോ…. അവിടെ ഒരു ടിപ്പിക്കൽ കാമുകിയുടെ കുശുമ്പൊന്നുമല്ല…. എന്നിൽ വന്നു ചേർന്നത് ഒരു കൂട്ടുകാരിയുടെ കുശുമ്പായിരുന്നു….

താൻ എന്നോട് പലവട്ടം  ചോദിച്ചിട്ടില്ലേ  നീയെന്താ ഇങനെയെന്ന്…. അത് ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ള ഒരു ചോദ്യമാണ്… ഞാൻ എന്താ ഇങ്ങനെയെന്ന്….

പ്രണയമാണ്… എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയം…. നിന്നെ പലതവണ… ഞാൻ എന്നിൽ നിന്നും പറിച്ചു മാറ്റാൻ ശ്രമിച്ചിട്ടും അതിലും പതിന്മടങ്ങ്… തീവ്രത്തയിൽ എന്റെ ഉള്ളിലേക്ക് വരുന്ന പ്രണയം….

“എന്റെ ചിന്തകൾ നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു…”

പുസ്തകത്തിന്റെ താളുകളിൽ ഞാനറിയാതെ നിന്റെ  പേരെഴുതുന്നു അതുകൊണ്ടെന്ത്..? എനിക്ക് എന്താണ് സംഭവിക്കുന്നത്…

ഒരു കാര്യം എനിക്ക് അറിയാം, ഇന്ന് നിന്റെ പേര് പറഞ്ഞ് എന്റെ ഹൃദയം മിടിക്കുന്നു എന്റെ കണ്ണുകൾ നിന്റെ മുഖം തേടുന്നു നിന്നെ ഓർക്കുമ്പോൾ സന്തോഷവും സ്വപ്നങ്ങളും എന്നിലേക്ക് വരും

ഇനി ഇതാണോ പ്രണയം..?
അതെ ഞാൻ ഇന്ന് തിരിച്ചറിയുന്നു.. നിന്നെ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നു

“നീ അകലെ നിൽക്കുമ്പോളെ എന്നിൽ നിയെന്നെ ഭ്രാന്തു പൂക്കാറുള്ളു……

“നീ എന്നോട് ചോദിച്ചിട്ടില്ലേ…. നിനക്ക് ആരെയാ തോൽപ്പിക്കണ്ടത് എന്നെയാണോയെന്ന്…?

“അതെ…. ഞാൻ ഏറ്റവും കൂടുതൽ അനന്ദിക്കുന്നത് നിന്റെ തോൽവിയിലാണ്…. അവിടെ നിന്നെ തോൽപിക്കുന്നത് ഞാനായിരിക്കണം ഞാൻ മാത്രമായിരിക്കണം…. അതെന്നിലെ  മത്തുപിടിപ്പിക്കുന്ന ലഹരിയാണ്….

അല്ലെങ്കിലും തോറ്റു ജീവിക്കുന്നവൾക്ക് എവിടെയെങ്കിലുമൊന്ന്  വിജയിക്കണ്ടേ….

“ഞാൻ  നല്ലൊരു… പ്രണയിനിയാണ്…..
അതിൽ ഞാൻ അഭിമാനിക്കുന്നു…. എന്നിലെ   ഓരോ നിശ്വാസത്തിലും   നീയെന്ന ഭ്രാന്തുണ്ട്….

“എത്രയൊക്കെ… നിന്നിൽ നിന്ന്  ഞാൻ ഓടിയോളിക്കാൻ ശ്രമിച്ചാലും…. എന്റെ കണ്ണുകൾ നിന്നിലേക്ക് തേടി വരുന്നു….. അനുസരണയില്ലാത്ത കുട്ടിയെ പോലെ… എന്റെ ഹൃദയം നിനക്ക് വേണ്ടി മിടിക്കുന്നു….

എന്തുകൊണ്ടാണെന്ന് ഞാൻ പലതവണ എന്നോട് തന്നെ ചോദിച്ചു പരാജയപെട്ട ചോദ്യമാണ്…. അന്നും ഇന്നും എനിക്ക് ഒരു ഉത്തരം മാത്രം തന്നു കടന്നു കളയും…

” നിന്നോളം ഒന്നിനെയും ഇത്രമേൽ ഭ്രാന്തമായി പ്രണയിച്ചിട്ടില്ല  ഞാൻ…..

“നിന്നോളം ഒന്നിനെയും ഇത്രമേൽ വേദനിപ്പിച്ചിട്ടില്ല…..

ഇത് എന്റെ പ്രണയമാണ്…. എന്റെ പ്രണയം ഇങ്ങനെയാണ്…… അക്ഷരങ്ങളുടെ  രാജകുമാരിക്ക്   ഈ നളനോടുള്ള   പ്രണയം….

“എന്റെ പ്രണയം പവിത്രമാണ്… മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തം….”

“പ്രണയത്തിന്റെ നിബന്ധനകളില്ലാതെ….. വെറും ഭംഗിവാക്കുകൾ  ഇല്ലാതെ …. പ്രണയിക്കുന്നതിലും മനോഹരം മറ്റെന്തിനുണ്ട്….

“സ്വന്തമെന്ന് തോന്നുന്നതിനെ സ്വാതന്ത്ര്യമായി വിടുമ്പോൾ അല്ലെ അതിന് ഭംഗിയുണ്ടാവു….

നീ എനിക്ക് എന്റെ പ്രാണനിൽ ലയിച്ചവനാണ് ചാച്ചാ….. നിന്നോളം മറ്റാർക്കും നിന്റെ അച്ചുവിൽ വേര് ഉറപ്പിക്കാൻ സാധിക്കില്ല…. കാരണം അത്രമേൽ ആഴത്തിലാണ് നീയെന്നിൽ ഉള്ളത്…

“നിന്നിൽ നാളെ മറ്റൊരു… പ്രണയം പൂക്കാം….

എന്നാലും എന്നോളം ലഹരിയുണ്ടാവില്ല…. ഇത് എന്റെ സ്വാർത്ഥതയാണ്….. സ്വാർത്ഥതയില്ലാത്ത മനുഷ്യനെ ഞാൻ കണാത്തിടത്തോളം…. ഈ ഒരു കാര്യത്തിൽ ഞാൻ അത്രമേൽ സ്വാർത്ഥയാവുന്നു…..

ഇത്രമേൽ ഞാൻ നിന്നെ പ്രണയിച്ചിട്ടും… എന്തിനാ എന്നെ ഉപേക്ഷിച്ചതെന്ന്… ചിന്തിക്കുന്നുണ്ടാവും…..നീ

ഒരുപാട് കുറവുകൾ ഉള്ളവളിൽ…. ആരും അറിയാത്ത ഒരുപാട് വേദനകൾ  കാണും ….

നാളെ ഒരിക്കൽ… നിന്നിലെ വെറുപ്പിന് കാരണം ആവാതെ ഇരിക്കാൻ….. ഇതെന്റെ ശരിയാണ് എന്റെ മാത്രം… ശരി….
ഭയം….. പേടി….. ഒരിക്കൽ വന്നു മുടിയാൽ അതിൽ നിന്ന് പുറത്ത് കടക്കാൻ ഒരുപാട് പാടാണ്…..

അവസാനമായി… ഒരു കാര്യം കുടി…..

വേദനിപ്പിച്ചിട്ടേയുള്ളു…. ദ്രോഹിച്ചിട്ടേയുള്ളൂ  എന്നിട്ടും എന്നെ വീണ്ടും വീണ്ടും പ്രണയിക്കുന്നതിന്…..
“അവനാ   ഡയറിയുടെ  താളുകൾ   മറിച്ചുകൊണ്ടിരുന്നു…. അവനറിയാതെ  അവന്റെ പ്രാണൻ ഒളിപ്പിച്ചു വെച്ചിരുന്ന പ്രണയം   ഇന്ന്   അവന്റെ   മുൻപിൽ   ഒരു കോമാളിയെ പോലെ അനാവൃതമായിരിക്കുന്നു….
അവന്റെ കണ്ണുനീർ   ആ ഡയറി താളുകളിൽ വീണു ചിതറി…. കണ്ണു നിറഞ്ഞത് കാരണം അവന്റെ കണ്ണിൽ ഇരുട്ട് കേറി….
മഷി പടർന്ന അക്ഷരങ്ങൾ കാണുന്തോറൂം…. അവളുടെ കണ്ണുനീർ അതിൽ  പതിഞ്ഞെന്നു അവന് മനസിലായി….

അവന്റെ ഹൃദയം നൂറുങ്ങിയ വേദന…. അവനാ…. റൂമിൽ ഇരുന്ന് അലറി കരഞ്ഞു….

റൂമിലേക്ക് കേറി വന്ന…. കിച്ചു… അവന്റെ ഈ അവസ്ഥ കണ്ട്  തരിച്ച്   നിന്നുപോയി….

“സൗരവേ…. സമയമായി…. നീ വാ നിനക്ക് കാണണ്ടേ അവളെ…. അവസാനമായി…. നിന്റെ അച്ചുവിനെ….

“ആഹ്മ്മ്‌…. വേണം…. എനിക്ക് കാണണം…. എന്നെ തോൽപിക്കുന്നത് അല്ലെ അവൾക്ക് ഇഷ്ടം…. അത് നടക്കട്ടെ….അവള് ജയിക്കട്ടെ എന്റെ മുൻപിൽ….

തെക്കെ തൊടിയിൽ…. കർമ്മങ്ങൾ നടക്കുന്നു…. ദേഹി ദേഹം വിടുന്നു…. ഐശ്വര്യയുടെ ജീവനാറ്റ ശരീരം… ചിതയിലേക്ക് വെച്ചിരിക്കുന്നു…. അവസാനമായി… അവൻ അവൾക്കായി നെറുകയിൽ ചുംബനം അർപ്പിച്ചു….

“അവളുടെയാ…. ദേഹമറ്റ ശരീരം… അഗ്നിയിൽ ലയിച്ചു………

ആ ചിത എരിഞ്ഞു തിരുന്നത് വരെ അവൻ അവൾക്കായി കാവലിരുന്നു….. അന്തരീക്ഷമക്കെ മാറി മറിഞ്ഞു….ആർത്തലച്ചു പെയ്യുന്ന മഴ…. ഉഗ്രരൂപം പുണ്ടിരിക്കുന്നു….  ഉള്ളിലവളൊളിപ്പിച്ച  കണ്ണുനിരാവാം  മഴയായി പെയിതിറങ്ങിയത്…..

“ശരീരത്തിന് ബലം ഇല്ലാത്ത പോലെ…. പഞ്ഞി പോലെ  അത്  വായുവിൽ  പാറി   നടക്കും  പോലെ…… ഒരു അപ്പുപ്പൻ താടി പോലെ….. ആരോക്കെയോ ഓടി വരുന്നു…. തനിക്കു എന്തോ സംഭവിക്കുന്നത് പോലെ ഒന്നിനോടും പ്രതികരിക്കാൻ പറ്റുന്നില്ല….

അങ്ങ് ദൂരെ മേഘങ്ങൾക്ക് ഇടയിൽ…. അവന്റെ അച്ചു ഇരിക്കുന്നു അവൻ അങ്ങോട്ടേക്ക്… നടക്കുന്നു….. അവന്റെ മാത്രം വാശിക്കാരിപെണ്ണിലേക്ക്…. ദേഹം വെടിഞ്ഞു…. ദേഹിയിലേക്കുള്ള മാറ്റാം… ശരീരമില്ലാതെ…. ആത്മാവ് കൊണ്ട് ഒന്നിച്ചവർ….

അങ്ങകലെ…. അവളുടെ ഡയറി താളുകൾ   ഇളംകാറ്റിൽ   മറിഞ്ഞു….
ആ ..ആ..ഉം …
“അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം…..

ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം…
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം…

പുറത്ത്…. ചെറിയ ചാറ്റൽ മഴ പെയ്യ്തുകൊണ്ടിരുന്നു…..
“ആത്മക്കളുടെ സന്തോഷമല്ലേ മഴ “…..

“കിച്ചു…. അവനും പോയാലേ അവൾക്കൊപ്പം….

“ആഹ്മ്…. പോയി…. എനിക്ക് അറിയാമായിരുന്നു കുഞ്ഞുമോനെ…. അവളില്ലാതെ അവന് ഒരു നിമിഷം പോലും പറ്റില്ലെന്ന്…. അവന്റെ പ്രാണനാണ് അവൾ…..

കടൽ പോലെയായിരുന്നില്ലെ അവരുടെ പ്രണയം ഒരിക്കലും നിശബ്ദതമായിരുന്നില്ല….. ഓരോ പ്രാവിശ്യവും തിരയെ ചുംബിക്കുന്ന തിരമാലപോയെ ആയിരുന്നില്ലേ ഒരിക്കലും അത് ശാന്തമാവില്ല….

അപ്പൊ എങ്ങനെയാട…. അവളില്ലായിമയിൽ അവൻ ജീവിക്കുന്നത്……

അങ്ങ് മന്നത് രണ്ടും കുഞ്ഞു നക്ഷത്രം കണ്ണു ചിമ്മി…..