അവൾ പലരിലൂടെയും ശരീരസുഖം തേടുന്നത് ഞാൻ അറിഞ്ഞത് വൈകിയാണ് ,എനിക്കൊരു കുഞ്ഞിനെ പോലും നൽകാൻ..

(രചന: രജിത ജയൻ)

രാവിലെയുള്ള പതിവു നടത്തം കഴിഞ്ഞ് താമസിക്കുന്ന വീട്ടിലേയ്ക്കുള്ള വഴി തിരിയും നേരം എബിതിരിഞ്ഞ് വഴിയരികിലെ ആ ഒറ്റനില വീട്ടിലേക്കൊന്ന് പാളി നോക്കി

“ഊഹം തെറ്റിയില്ല,,

മനസ്സിൽ പറഞ്ഞു ചിരിയോടെ അവിടേയ്ക്ക് ഒന്നുകൂടി നോക്കിയ എബിയെ
പ്രതീക്ഷിച്ചെന്ന പോലെ ചുണ്ടിലൊരു ചിരിയുമായ് റീന അവിടെ മുറ്റത്തുണ്ടായിരുന്നു

അവളെ മോഹിപ്പിക്കുന്നൊരു വശ്യ നോട്ടത്തോടെ എബിയവളെ ആകമാനമെന്ന് കണ്ണു കൊണ്ടുഴിഞ്ഞതും അവളുടെ ചുണ്ടിലെ ചിരിയുടെ അഴകേറി

ശരീരവടിവുകൾ എടുത്തുകാണിക്കുന്ന നേർത്ത നിശാവസ്ത്രത്തിനുള്ളിൽ ഒതുങ്ങി കാണുന്ന
അവളുടെ ശരീരത്തിലൂടെ അവന്റെ കണ്ണുകൾ ഇഴഞ്ഞു നീങ്ങിയതും അവളുടെ കണ്ണിൽ തെളിഞ്ഞ നാണം അവനിലെ വികാരങ്ങൾക്ക് തീ പടർത്തി

ചുണ്ടുകൾ കൂർപ്പിച്ചവളെ നോക്കിയവനൊരു ഉമ്മ അവൾക്കായ് നൽകി വീടിനു നേർക്ക് നടന്നു പോവുമ്പോൾ വിയത്തൊട്ടിയ അവന്റെ ഉറച്ച ശരീരത്തിലേക്ക് കൊതിയോടെ നോക്കി റീന അവിടെ തന്നെ നിന്നിരുന്നു .

“എന്നാലുമെന്റെ ടാ .. നിന്റെ ഒക്കെ ഒരു യോഗം ..

ഒരു പുഞ്ചിരിയോടെ വീടിനുള്ളിലേക്ക് വന്ന എബിയെ നോക്കി കിരൺ പറഞ്ഞതും എബിയവനെ
ഒരു കണ്ണിറുക്കി നോക്കി

“ഞാനിവിടെ താമസിക്കാൻ തുടങ്ങീട്ട് മാസം കുറച്ചായി… ഇന്നുവരെ ആ പെണ്ണ് എന്നെയൊന്ന് തിരിഞ്ഞു പോലും നോക്കീട്ടില്ല ,നീ വന്നിട്ടിപ്പോ മാസം ഒന്നാവുന്നതേ ഉള്ളു അപ്പോഴേക്കും നോക്കിയേ .. നമ്മളെയൊന്നും അവൾക്ക് പിടിക്കൂല റിയൽ എസ്‌റ്റേറ്റ് മുതലാളിമാരെ മാത്രേ പറ്റൂ ..

“നിന്റെ ഒക്കെ രാജയോഗം അളിയാ .. ,,

“പിന്നെ അവളെ കുറ്റം പറയാനും പറ്റില്ല മോനെ എന്താ നിന്റെ ഒരു മുടിഞ്ഞ ഗ്ലാമർ. അവളെന്നല്ല ഏതു പെണ്ണും വീഴുമെടാ ചക്കരേ നിന്നെ കണ്ടാൽ ..

നിർത്താൻ ഭാവമില്ലതെ കിരൺ തുടർന്നുകൊണ്ടിരുന്നതും എബി മെല്ലെ മുറിയ്ക്കുള്ളിലേക്ക് നടന്നു ചുണ്ടിലൊരു മൂളി പാട്ടുമായ്

റിയൽ എസ്റ്റേറ്റ് പരിപാടികളുമായ് നടക്കുന്ന എബി, കൂട്ടുകാരൻ കിരണിന്റെ അടുത്ത് താമസിനെത്തിയിട്ട് മാസം ഒന്ന് ആയതേയുള്ളു

അവരുടെ വീടിനടുത്തു തന്നെയാണ് റീനയുടെ വീടും ,വിവാഹം കഴിഞ്ഞ റീനയുടെ ഭർത്താവ് പീറ്റർ വിദേശത്താണ് ,ഭർതൃ മാതാവിനൊപ്പമാണ് റീനയുടെ താമസം

എബി താമസിക്കാൻ എത്തിയപ്പോൾ തന്നെ റീനയുടെ കണ്ണുകൾ എബിയിൽ പതിഞ്ഞിരുന്നു
ഏതു പെണ്ണും മോഹിക്കുംവിധം സുന്ദരനാണ് എബി, മാത്രമല്ല കയ്യിൽ ഇഷ്ട്ടം പോലെ പണവും

ആദ്യമൊന്നും എബി റീനയെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പോകെ പോകെ അവന്റെ കണ്ണുകളും അവളിൽ പതിഞ്ഞു,

ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യവും മുഖസൗന്ദര്യവും ഒത്തിണങ്ങിയ റീന അവനെ തന്നിലേക്ക് ആഘർഷിക്കുക തന്നെയായിരുന്നു.

വിയർത്തൊട്ടി തളർന്നു തന്റെ ദേഹത്ത് കിടക്കുന്ന റീനയുടെ തലയിലൂടെ എബി തലോടിക്കൊണ്ടിരുന്നു. ഇടതടവില്ലാതെ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും മുഖത്തും മാറി മാറി പതിക്കുന്നുണ്ടായിരുന്നു

“ക്ഷീണിച്ചോ പെണ്ണേ നീ..?

അവളുടെ കാതോരം അവൻ ചോദിച്ചതും അവളൊന്നുകൂടി കുറുകി അവന്റെ നെഞ്ചോരം ചേർന്നു

“റീനൂസേ…..

“എബിച്ചാ….,

“ഇനിയുമിങ്ങനെ ഒളിച്ചും പാത്തും നിന്റെ അമ്മായി അമ്മയെ ഉറക്കി കിടത്തി യുമുള്ള കണ്ടുമുട്ടലുകൾ ശരിയാവില്ലെടീ …
എനിക്കിനി നീയില്ലാതെ ഒരു ദിവസം പോലും മുന്നോട്ടു ഒറ്റയ്ക്ക് വയ്യതാനും…

“എബിച്ചൻ പറയുന്നത് എനിയ്ക്ക് മനസ്സിലാവുന്നുണ്ട്, എനിയ്ക്കും ഇനി ഇച്ചായ നില്ലാതെ വയ്യ, അത്രമാത്രം എന്റെ പ്രാണനാണ്,ജീവനാണ് ,അവന്റെ നെഞ്ചിൽ അമർത്തിഉമ്മ വെച്ചു കൊണ്ടവൾ പറഞ്ഞതും അവനവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തണച്ചു ..

” പീറ്ററിനെ നീ ഉപേക്ഷിക്ക്, എന്നിട്ട് നീയെന്റെ കൂടെ എന്റെ വീട്ടിലേക്ക് പോരെടീ…ഇനിയവിടെ ജീവിയ്ക്കാം നമ്മുക്ക്

“ഇച്ചായന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ട്ടപ്പെടുമോ, എത്രയായാലും ഞാനൊരു രണ്ടാം തരക്കാരിയാവില്ലേ അവരുടെ മുന്നിൽ.. മാത്രവുമല്ല ഞാനൊരു അനാഥയാണെന്നു കൂടി അവരറിയുമ്പോൾ …

നിറമിഴികളോടെ റീന ചോദിക്കുമ്പോൾ എബിയവളെ തന്നിലേക്കൊന്നുകൂടി ചേർത്തു പിടിച്ചു

“എന്റെ പപ്പയും മമ്മിയും രണ്ടു കയ്യും നീട്ടി സ്വീകരിക്കും നിന്നെ, എന്റെ ഇഷ്ട്ടമാണ് എന്നും അവരുടെ സന്തോഷം, ആവശ്യത്തിലധികം സ്വത്തും പണവും ബിസ്സിനസ്സുമുണ്ട് പപ്പയ്ക്ക്, ഞാൻ ഒറ്റ മകനും എന്നിട്ടും എനിക്കിഷ്ട്ടം റിയൽഎസ്റേറ്റ് ആണെന്നു പറഞ്ഞപ്പോൾ തടഞ്ഞില്ല പപ്പ എന്റെ സന്തോഷവും ഇഷ്ട്ടവും എന്താണോ അതിനനുസരിച്ച് ചെയ്യാൻ പറഞ്ഞു ..

“അതുപോലെഎനിക്കിഷ്ട്ടം നിന്നെയാണെന്ന് പറഞ്ഞാൽ നിന്നെയും ചേർത്തു പിടിയ്ക്കും അവർ ,പ്രത്യേകിച്ച് നീ അനാഥാലയത്തിൽ വളർന്ന ഒരാളാണെന്നറിയുമ്പോൾ

എബി പറഞ്ഞതു കേട്ടപ്പോൾ റീനയുടെ മുഖത്തൊരാശ്വാസ ഭാവം തെളിഞ്ഞു ,കണ്ണുകൾ കൂടുതൽ തിളങ്ങി ..

“ഞാൻ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ട് നിന്നെ വിളിക്കാം റീന കൊച്ചേ അപ്പോ യാതൊരു തടസ്സവും പറയാതെ എന്റെ കൂടെയങ്ങ് പോന്നേക്കണം കേട്ടോ … ഇനി അവിടെയാണ് നമ്മുടെ സ്വർഗ്ഗീയ ജീവിതം

എബി പറഞ്ഞതും പതിഞ്ഞൊരു ചിരിയോടെ റീന അവനിലേക്ക് ചേർന്ന് വീണ്ടുമൊരു കൂടിച്ചേരലിന് വഴിതെളിച്ചു

കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം അതുവരെയുള്ള പീറ്ററിന്റെ സമ്പാദ്യം മുഴുവനെടുത്ത് അവനെയും അവന്റെ വീടിനെയും ഉപേക്ഷിച്ച് എബിക്കൊപ്പം രാത്രി ആരുമറിയാതെ റീന ഇറങ്ങി പോയപ്പോൾ അകത്തെ മുറിയിൽ പീറ്ററിന്റെ അമ്മ, റീന നൽകിയ ഉറക്കഗുളികയുടെ ശക്തിയിൽ മയങ്ങി കിടക്കുകയായിരുന്നു ..

” ടാ.. എബീ… സത്യം പറഞ്ഞോ നിനക്കൊപ്പം ഇറങ്ങി വന്ന ആ പെണ്ണിനെ നീയെന്താടാ ചെയ്തത് …?

വീടിന്റെ പൂമുഖത്തിരുന്ന് ചൂടു ചായ കുടിക്കുന്ന എബിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കിരൺ ചോദിച്ചതും എബിയവനെ കൂർപ്പിച്ച് നോക്കി

“അവളെന്റെ കൂടെയാണ് ഇറങ്ങി വന്നതെന്ന് നിന്നോടാരാടാ പറഞ്ഞത് ..? നീ കണ്ടോ അവളെനിക്കൊപ്പം ഇറങ്ങി വരുന്നത് …?

കിരണിനോട് തിരിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോഴും എബിയുടെ മുഖം ശാന്തമായിരുന്നു

“എന്നോട് ആരും പറഞ്ഞതോ ഞാൻ കണ്ടതോ ഒന്നുമല്ല എബിയെ..

” അവൾക്കിഷ്ട്ടപ്പെട്ടവന്റെ കൂടെ പോവുന്നു ,ആരും അന്വേഷിക്കരുത് എന്നൊരു എഴുത്തും എഴുത്തി രാത്രിയ്ക്ക് രാത്രിയവൾ ആ പീറ്ററിന്റെ സകല സമ്പാദ്യവും എടുത്ത് നാടുവിട്ടെങ്കിൽ എനിക്കറിയാം അതു നിന്റെ കൂടെയാണെന്ന് .. സത്യം പറയെടാ അവളെവിടെ ..?

ആ പീറ്ററിന്റെ ഒരായുസ്സിന്റെ മുഴുവൻ സമ്പാദ്യവുമെടുത്ത് അവനെ പിച്ചക്കാരനു തുല്യമാക്കിയിട്ടാണെടാ അവൾ നിനക്കൊപ്പം വന്നത് .., നിന്നോട് മാത്രമല്ല ഈ നാട്ടിലെ പല ആണുങ്ങളുമായിട്ടവൾക്ക് ബന്ധമുണ്ടെടാ ..

“അനാഥയായ റീനയെ കണ്ടിഷ്ട്ടപ്പെട്ട് പീറ്ററിന്റെ അമ്മച്ചിയാണ് അവളെ നാലു വർഷം മുമ്പ് പീറ്ററിന്റെ ഭാര്യയാക്കിയത് ,എന്നിട്ടാ കുടുംബത്തോട് ഇത്രയും വലിയൊരു നെറിക്കേട് കാട്ടിയവൾ നാളെ നിന്നെയും ചതിക്കുമെടാ.. അവളെവിടെ എബീ..

കിരൺ പറഞ്ഞു കൊണ്ടവനെ വീണ്ടും നോക്കിയതും എബി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു .. പെട്ടന്നാണ് റീനയുടെ ഭർത്താവ് ഫിലിപ്പ് അങ്ങോട്ടു വരുന്നത് കിരൺ കണ്ടത്

അവനൊരു ഭയത്തോടെ എബിയേയും പീറ്ററിനെയും നോക്കി

എബിക്കൊപ്പമാണ് റീന പോയതെന്ന് പീറ്റററിഞ്ഞോ എന്നൊരു ചിന്തയും അവനിൽ ഉണ്ടായി..

“ഹായ് എബീ .. സുഖാണോ ..

ഒരു ചിരിയോടെ ചോദിച്ചു കൊണ്ട് പീറ്റർ വന്ന് എബിയെ കെട്ടിപ്പിടിച്ചതും കിരൺ പകച്ചവരെ നോക്കി

“എന്താടാ നീയൊരുമാതിരി ബോധമില്ലാത്തവരെ പോലെ ..?

കിരണിന്റെ പകച്ച ഭാവം കണ്ട് എബി നേർത്തൊരു ചിരിയോടെ അവനോടു ചോദിച്ചതും അവനൊരു വിളറിയ ചിരി ചിരിച്ചു

“കിരണിന് ഇപ്പോഴും കാര്യങ്ങൾ ഒന്നും മനസ്സിലായില്ലാന്ന് തോന്നുന്നു അല്ലേ കിരൺ, ഞാൻ വ്യക്തമാക്കി തരാം കാര്യങ്ങൾ

“എന്റെ കൂടെ അറിവോടെയാണ് എബി റീനയോട് അടുത്തതും അവളുമായ് നാടുവിട്ടതും

പീറ്റർ പറഞ്ഞതു കേട്ട് കിരൺ ഞെട്ടി അവരെ നോക്കി നിന്നു

“താൻ ഞെട്ടുവൊന്നും വേണ്ട ടാ .. സത്യമാണ് ഞാൻ പറഞ്ഞത് ,എന്റെ അമ്മച്ചി എനിയ്ക്ക് കണ്ടെത്തി തന്നതാണ് റീനയെ, ഞാനും എന്റെ അമ്മച്ചിയും അവളെ സ്നേഹിച്ചത് ഞങ്ങളുടെ പ്രാണനെ പോലെയാണ് ..

ഇടറുന്ന സ്വരത്തിൽ പീറ്റർ പറയുന്നത് പകച്ച മുഖത്തോടെ കിരൺ കേട്ടു നിന്നു

“യാതൊരു സന്തോഷങ്ങളുമറിയാതെ അനാഥാലയത്തിന്റെ ഇരുണ്ട നാലു ചുവരുകൾക്കുള്ളിൽ വളർന്ന അവൾക്ക് എല്ലാ സന്തോഷങ്ങളും നൽകാനാണ് ഞാനും എന്റെ അമ്മച്ചിയും ശ്രമിച്ചത്, അവൾ പക്ഷെ സന്തോഷങ്ങളും ഇഷ്ട്ടങ്ങളും തിരഞ്ഞത് മറ്റു പല പുരുഷന്മാരിലുമാണ്

“ഓരോരോ ആവശ്യങ്ങളുടെ പേരിൽ ദിവസവും വീട്ടിൽ നിന്നിറങ്ങി പോണ അവൾ പലരിലൂടെയും ശരീരസുഖം തേടുന്നത് ഞാൻ അറിഞ്ഞത് വൈകിയാണ് ,എനിക്കൊരു കുഞ്ഞിനെ പോലും നൽകാൻ തയ്യാറാവാത്തവൾ ഒന്നിലധികം പ്രാവശ്യം ആരുടെയോ ബീജത്തെ ഗർഭത്തിൽ ചുമന്ന് അബോർഷൻ നടത്തിയതൊക്കെ ഞാനറിഞ്ഞു വന്നമ്പോഴേക്കും കുറെ വൈകി പോയെടോ..

” അവളോടുള്ള ഇഷ്ട്ടവും വിശ്വാസവും കൊണ്ട് എന്റെ ഇതുവരെയുള്ള സമ്പാദ്യം പോലും അവളുടെ പേരിലായിരുന്നു, അവളെ രാജകുമാരിയാക്കാൻ വേണ്ടി ഞാൻ മരുഭൂമിയിലെ വെയിലു കൊണ്ടപ്പോൾ അവളിവിടെ ഓരോരുത്തൻമാർക്കൊപ്പം അഴിഞ്ഞാടുകയായിരുന്നില്ലേ

“നേരാവണ്ണം ചോദിച്ചാൽ ഒന്നും കിട്ടില്ലാന്നു മാത്രമല്ല ഒരു പക്ഷെ അനാഥയായ അവളെ ഉപേക്ഷിക്കാൻ വേണ്ടി ഞാൻ കണ്ടു പിടിച്ച കള്ളങ്ങൾ ആയി ഇതെല്ലാം അവൾ മാറ്റും .. അവളെ പോലൊരു പിഴച്ചവൾക്ക് വേണ്ടി എന്റെ ഇതുവരെയുള്ള വിയർപ്പിന്റെ വില വേണ്ടാന്ന് വെക്കാൻ എനിക്ക് പറ്റീല,ആ സമയത്താണ് ഞാനീ എബിയെ പറ്റിയോർത്തത് …

പീറ്റർ പറഞ്ഞു നിർത്തിയതും എബിവീടിനകത്തേക്ക് പോയൊരു ബാഗുമായ് തിരികെ വന്നു

“ഇതാ പീറ്റർ തന്റെ കയ്യിൽ നിന്ന് റീന എടുത്തോണ്ട് പോയതെല്ലാം ഇതിലുണ്ട് ,കുറച്ചു പൈസയും സ്വർണ്ണവും അവളുടെ കയ്യിലുണ്ട് ,അവളെ ഞാനുപേക്ഷിച്ച് പോന്നതൊരു പള്ളിമുറ്റത്താണ് തൽക്കാലം അവൾക്ക് പിടിച്ചു നിൽക്കാനുള്ളത് അവളുടെ കയ്യിലുണ്ട്,

“അവളെ ഞാൻ ചതിച്ചൂന്ന് അവൾക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാവും ,നിങ്ങളുടെ അടുത്തേക്ക് തിരികെ വരാനും പറ്റില്ല, ആകെ ശ്രമിക്കുക എന്നെ കണ്ടെത്താൻ ആവും അതുകൊണ്ട് അവളുടെ ശ്രമം അതിനാവും തൽക്കാലം ഞാനിവിടം വിടുകയാണ്, നമ്മുടെ കരാർ പ്രകാരം എനിയ്ക്കുള്ള തുക താനെന്റെ അക്കൗണ്ടിൽ ഇട്ടേക്ക് കേട്ടോ …

ഒരു ചിരിയോടെ പീറ്റർ എബിയോട് യാത്ര പറഞ്ഞു ബാഗുമെടുത്ത് പോയതും കിരൺ എബിയെ തന്നെ നോക്കി നിന്നു

“പൊന്നു കിരണേ നീയെന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട, ഞാനേത് ഡീലും ഏറ്റെടുക്കും നമ്മുക്ക് പണം കിട്ടണം പിന്നെ അതിനിടയിൽ വല്ലപ്പോഴും റീനയെ പോലൊരു ബോണസ്സെങ്ങാൻ ഒത്താൽ ഉഷാറായീ.. അപ്പോ ശരി കാണാം..

കിരണിനോട് യാത്ര പറഞ്ഞു എബി തന്റെ പുതിയ ബിസിനസ്സ് തേടി നടന്നു മറഞ്ഞപ്പോൾ അങ്ങു ദൂരെയൊരിടത്ത് റീനയും തന്റെ നിലനിൽപ്പിനായ് പുതിയ ഇരകളെ തേടുകയായിരുന്നു.