(രചന: മഴമുകിൽ)
എടി അവൻ പോട്ടെ……
സ്കൂളിൽ പഠിക്കുമ്പോൾ വിനോദ യാത്രക്ക് വിടില്ലെന്നു പറഞ്ഞാൽ അതവന് സങ്കടം ആകില്ലേ….. രണ്ടുദിവസമായി ഇതും പറഞ്ഞു അവൻ എന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയല്ലേ….
നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ആ സ്കൂളിൽ നിന്ന് അവൻ മാത്രമാണ് പോകുന്നതെന്ന്… പത്താം ക്‌ളാസിലെ കുട്ടികൾ ഏകദേശം എല്ലാരും പോകും.. പിന്നെ ടീച്ചേർസ്… ഇതൊക്കെ പിന്നെ ഓർത്തുവയ് ക്കാനുള്ള അനുഭവം ആയിരിക്കും. നമ്മളൊക്കെ എത്ര ടൂർ പോയിട്ടുണ്ട്….. അവൻ പോയിട്ട് വരട്ടെ രാജി സന്തോഷം ആയിട്ട്.
മനു എന്തൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഷീബയ്ക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
മനുവേട്ടൻ എന്തു പറഞ്ഞാലും എനിക്ക് സമ്മതം അല്ല. എനിക്ക് പേടിയാണ് മനുവേട്ടാ… നമ്മൾ ദിവസവും വാർത്തയിലും മറ്റും കാണുന്നതല്ലേ….
എടി നീ അങ്ങനെ ആലോചിക്കരുത്.. അങ്ങനെ ഒന്നും ആലോചിക്കാതെ ടൂറിന് അയക്കില്ല.സ്കൂളിൽ പോയി വിശദമായി എല്ലാം അന്വേഷിച്ചു വന്നതിനുശേഷം മാത്രമേ അവനെ ഈ യാത്രയിൽ ഉൾപ്പെടുത്തൂ.
രാവിലെ മനു സ്കൂളിൽ എത്തി മകന്റെ ക്‌ളാസിലേക്ക് പോയി..
ക്ലാസ് ടീച്ചർ മനുവിനടുത്തായി വന്നു…
ടീച്ചർ ഞാൻ ദ്രുവ്ന്റെ അച്ഛനാണ്…
പറയു സാർ എന്താണ് കാര്യം.
മോൻ വീട്ടിൽ വന്ന് പറഞ്ഞു സ്കൂളിൽ നിന്നും ടൂർ കൊണ്ടുപോകുന്ന വിവരം അതിനെക്കുറിച്ച് വിശദമായി ഒന്ന് അന്വേഷിക്കാൻ വന്നതാണ്.
ഇതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒരുപക്ഷെ പ്രിൻസിപ്പൽ നു തരാൻ കഴിയും..
സാർ അവിടെയൊന്നു അന്വേഷിക്കുമൊ..
മനു നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് പോയി.
ടൂറിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ അറിഞ്ഞു വന്നു.
വീട്ടിലെത്തി ഷീബയോട് എല്ലാം പറഞ്ഞു…
എടി നമ്മളെക്കാൾ ശ്രദ്ധിച്ചാണ് അവർ കൊണ്ടുപോകുന്നതും വരുന്നതും ഒക്കെ അതുകൊണ്ട് പേടിക്കേണ്ട ആവശ്യമൊന്നുമില്ല. ധൈര്യമായിട്ട് മോനെ അവർക്കൊപ്പം ടൂറിന് വിടാം.
ടൂറിന്റെ അന്ന് രാവിലെതന്നെ മകനെ സ്കൂളിൽ കൊണ്ട് ചെന്നാക്കി മനു… സന്തോഷത്തോടുകൂടി മകനെ യാത്രയാക്കി.
ബസ് പുറപ്പെടുന്നതിന് തൊട്ടുമുൻപ് …. ദ്രുവ് അച്ഛന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ച് ഇരു കവിളുകളിലും മാറിമാറി ചുംബിച്ചു.
പോയിട്ട് വരാം അച്ചാ അമ്മയോട് പറയു ഞാൻ വേഗം വരുമെന്ന്.. ടൂർ കഴിഞ്ഞു വരുന്നതിന്റെ അന്ന് എനിക്കിഷ്ടമുള്ള പഴം പൊരിയും…. അപ്പവും ബീഫും ഉണ്ടാക്കി വയ്ക്കാൻ പറയണം.. വൈകുന്നേരത്തോടു കൂടി സ്കൂളിൽ തിരിച്ചെത്തു. സ്കൂളിൽ എത്തിയതിനുശേഷം സാർ എല്ലാ പാര ൻസിനെയും വിവരമറിയിക്കും അപ്പോൾ വന്നാൽമതി..
ഒടുവിൽ അവൻ ബസ്സിൽ ചെന്ന് കയറുമ്പോൾ…. പിന്നാലെ കയറാൻ തുടങ്ങുന്ന തോമസ് സാറിനോട്…..
ഞങ്ങടെ ജീവനാണ് സാറേ…. ഭദ്രമായി കൊണ്ടുപോയി തിരിച്ചുകൊണ്ടുവരണേ…..
തീർച്ചയായും,… ഞങ്ങൾ എല്ലാവരും ഭദ്രമായി തിരിച്ചെത്താൻ നിങ്ങൾ പ്രാർത്ഥിക്കണം.
ബസ് യാത്രപറഞ്ഞു പുറപ്പെട്ടപ്പോൾ മനുവിന് എന്തുകൊണ്ടോ വല്ലാത്ത വിമ്മിഷ്ടം അനുഭവപ്പെട്ടു. ഷീബ പറഞ്ഞതുപോലെ അവനെ ടൂറിന് വിടേണ്ടിയിരുന്നില്ല എന്നുപോലും ചിന്തിച്ചു…
തിരികെ വീട്ടിൽ എത്തുമ്പോൾ ഭർത്താവിന്റെ ഉദാസീനഭാവം കണ്ടു ഷീബ കാര്യം തിരക്കി..
ഇന്നെന്താ മനുവേട്ടാ ജോലിക്ക് പോകുന്നില്ലേ..
നീ പറഞ്ഞതുപോലെ മോനെ ടൂറിന് വിടണ്ടായിരുന്നു… അവൻ ഇല്ലാത്തതുകൊണ്ട് ഒന്നിനും ഒരു ഉഷാറില്ല…
ആഹാ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് മോനെ യാത്രയാക്കി വന്നു… ഇപ്പോൾ സങ്കടപ്പെടുന്നോ.
ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവനെവിടെണ്ടാന്നു…..
ഇനിയിപ്പോൾ എന്തായാലും അഞ്ചുദിവസം കഴിയുമ്പോൾ അവൻ വരുമല്ലോ…
നമ്മുടെ ഫോൺ നമ്പർ ടൂറിന് ഒപ്പം പോകുന്ന സാറന്മാരുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ അവന്റെ ഒന്നുരണ്ട് കൂട്ടുകാരന്മാരുടെ നമ്പരും ഞാനും വാങ്ങി. ഇടയ്ക്ക് വിളിക്കാമല്ലോ…
വൈകുന്നേരം ആയപ്പോഴേക്കും മനുവിനും ഷീബയും മോന്റെ വിവരങ്ങൾ അറിയാഞ്ഞ് വല്ലാത്ത ബുദ്ധിമുട്ട് അതുകൊണ്ടുതന്നെ കൂട്ടുകാരന്റെ നമ്പറിലേക്ക് വിളിച്ചു..
കോൾ അറ്റൻഡ് ആയതും ആവേശത്തോടുകൂടി ധ്രുവിനെ തിരക്കി.
അങ്കിൾ ധ്രുവിപ്പോൾ കുറച്ചു ഫ്രണ്ടിൽ ആയാണ്…..
ബസ്സിനുള്ളിൽ നിന്ന് പാട്ടും ബഹളവും ഒക്കെ കേൾക്കുന്നു… മനുവിനും ഷീബക്കും അവൻ പറയുന്നത് വ്യക്തമാകുന്നില്ല..
അല്പനേരം കഴിഞ്ഞപ്പോഴേക്കും ധുവിന്റെ ശബ്ദം കേട്ടു..
അച്ഛാ ഞങ്ങൾ വണ്ടിയിലാണ്…. അച്ഛൻ പറയുന്നത്കേൾക്കാൻ കഴിയുന്നില്ല ഇവിടെ ഉച്ചത്തിൽ പാട്ട് ഇട്ടിരിക്കുന്നു..
ഞങ്ങൾ എവിടെയാണോ സ്റ്റേ ചെയ്യുന്നത് അവിടെ എത്തിയതിനു ശേഷം വിശദമായി വിളിക്കാം…
മകന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മനുവിനും ഷീബയ്ക്കും സമാധാനമായി…
ഏകദേശം വൈകുന്നേരത്തോടുകൂടി മനുവിന്റെ കോൾ വന്നു. അവർ ഏതോ ഒരു ഹോട്ടലിൽ സ്റ്റേ ആണെന്ന് ഇപ്പോൾ ഭക്ഷണം കഴിച്ച് മുറിയിൽ കിടക്കാനായി പോകുന്നു എന്നുമായിരുന്നു മെസ്സേജ്………അച്ഛനും അമ്മയും ടെൻഷൻ അടിക്കാതെ ഇരിക്കെ എനിക്ക് കുഴപ്പമൊന്നുമില്ല.. ഞാൻ ഈ ടൂറ് എൻജോയ് ചെയ്യുകയാണ് അച്ഛാ…
തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മനുവിന്റെ കോൾ ഉണ്ടായിരുന്നു അവൻ അങ്ങേയറ്റം ഹാപ്പിയാണെന്ന് മനുവിന് മനസ്സിലായി.
വാട്സ്ആപ്പ്ൽ കൂട്ടുകാരന്റെ ഫോണിൽ നിന്നു അനേകം ഫോട്ടോസ് അയച്ചു…
മകന്റെയും കൂട്ടുകാരുടെയും ഫോട്ടോസ് കണ്ടു രണ്ടുപേരും സന്തോഷിച്ചു….
രാത്രിയിൽ കോരിച്ചൊരിയുന്ന മഴയായിരുന്നു.ഷീബയ്ക്കും മനുവിനും എന്തുകൊണ്ടോ ഉറങ്ങാൻ കഴിയുന്നില്ല.
നാളെ ഉച്ചയോടുകൂടി സ്കൂളിൽ എത്താനാണ് സാർ വിളിച്ചപ്പോൾ പറഞ്ഞത്. ഏകദേശം മൂന്നുമണിയെങ്കിലും ആവും അവർ എത്താൻ..
രാവിലെ ഒരു തവണ വിളിച്ചപ്പോൾ മോൻ പറഞ്ഞു വലിയ മഴയാണ് അവിടെയൊക്കെ എന്ന്.. ഹോട്ടലിൽ തന്നെയാണ്….. ഇറങ്ങിയിട്ടില്ലെന്നു.
പിന്നെ പലതവണ വിളിച്ചിട്ടും കിട്ടുന്നില്ല. മനസ്സിൽ വല്ലാത്ത ആശങ്കയായിരുന്നു.
വാർത്തയിൽ എവിടെയൊക്കെയോ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ എന്നു പറയുന്നത് കേട്ടു.
ഓരോന്ന് ആലോചിച്ചുകൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ മഴയ്ക്ക് കുറച്ച് ശമനമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു സമാധാനം തോന്നി. പക്ഷേ സ്കൂളിൽ നിന്നുള്ള വിവരങ്ങൾ ഒന്നും അറിയാൻ കഴിയില്ല വല്ലാത്ത വീർപ്പു മുട്ടലിലായിരുന്നു.
ഉച്ചകഴിയുമ്പോൾ മൊബൈലിൽ നിർത്താതെ കോൾ വരുന്നു. മനു ഫോൺ അറ്റൻഡ് ചെയ്തു….
ഹലോ …. ഞാൻ ദ്രുവ് പഠിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ആണ്.
അപ്പുറത്തു നിന്നും പറഞ്ഞ വാർത്ത കേട്ട് മനു നിലവിളിയോട് കൂടി നിലത്തേക്ക് വീണു..
അടുക്കളയിൽ ജോലിയിൽ ആയിരുന്ന ഷീബ മനുവിന്റെ അലർച്ച കേട്ടാണ് പുറത്തേക്ക് വന്നത്. നിലത്തു കിടക്കുന്ന മനുവിനെ കണ്ടു അവൾ നിലവിളിച്ചു..
അവരുടെ നിലവിളികേട്ടു അടുത്ത വീടുകളിൽ നിന്നുള്ളവർ ഓടി കൂടി..
എന്താ ഷീബ എന്തുപറ്റി മനുവിന് എന്തുപറ്റി അടുത്ത വീട്ടിലെ സുഗുണൻ മുന്നോട്ടേയ്ക്ക് വന്നു ചോദിച്ചു..
അറിയില്ല…..
അയാൾ വേഗം ഷീബയോട് ഒരു ഗ്ലാസ് വെള്ളവുമായി വരാൻ ആവശ്യപ്പെട്ടു.
ഷീബ വെള്ളവുമായി വന്നപ്പോഴേക്കും അയാൾ അത് വാങ്ങി മനുവിന്റെ മുഖത്തേക്ക് തളിച്ച്….
ഞെട്ടിപ്പിടിഞ്ഞ് മനു ചാടി എഴുന്നേറ്റു….
എവിടെ എന്റെ മോൻ എവിടെ? എന്റെ പൊന്നുമോൻ എവിടെ….
മനുവേട്ടാ, എന്തൊക്കെയായി വിളിച്ചു കൂകുന്നത് മോനെന്താ പറ്റി..
അയ്യോ എന്റെ കുഞ്ഞിന് എന്തോ അപകടം പറ്റിയെന്ന് സ്കൂളിൽ നിന്നും പ്രിൻസിപ്പൽ വിളിച്ചു..
ബസ് ആക്സിഡന്റ് ആയെന്നോ മറ്റോ പറയുന്നത് കേട്ടു എനിക്ക് എന്റെ മോനെ കാണണം……
നിലത്തേക്ക് ചിതറിക്കിടന്ന മൊബൈൽ കയ്യിലെടുത്ത് അയാൾ വേഗം പ്രിൻസിപ്പലിന്റെ നമ്പറിലേക്ക് തിരികെ വിളിച്ചു….
പെട്ടെന്ന് തന്നെ അയാളുടെ കയ്യിൽ നിന്നും സുഗുണനാ ഫോൺ വാങ്ങി.. മുറ്റത്തേക്ക് ഇറങ്ങി..
ഹലോ ഞാൻ മനുവിന്റെ അയൽക്കാരൻ ആണ്…..
എന്താ എന്തുപറ്റി….
ഞങ്ങൾ തിരികെ വരുമ്പോൾ ഒരു ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചു… ആർക്കൊക്കെ അപകടം പറ്റിയെന്ന് എന്ത് സംഭവിച്ചു എന്നോ അറിയില്ല…
സുഗുണൻ ടിവി ഓൺ ചെയ്തു അപ്പോഴേക്കും ന്യൂസ് ഫ്ലാഷ് ആയി കഴിഞ്ഞു.. ടൂറിസ്റ്റ് ബസ്സും വിനോദയാത്രയ്ക്ക് പോയ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അഞ്ചോളം കുട്ടികളും രണ്ടു അധ്യാപകരും മരണപ്പെട്ടു. കുറച്ചു പേരുടെ നില ഗുരുതരമാണ്…
മരണപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്….
കുട്ടികളിൽ നിന്നും കണ്ടെടുത്ത ഐഡി ഉപയോഗിച്ച് മരിച്ചു കുട്ടികളുടെ കൂട്ടത്തിൽ ദ്രുവും ഉണ്ടായിരുന്നു. മകന്റെ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞതും മനുവും ഷീബയും അലറികരഞ്ഞു..
ആരൊക്കെയോ ചേർന്ന് മനുവിനെ ഒരു കാറിൽ കയറ്റി സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി..
സംഭവസ്ഥലത്ത് മനു മകനെ തിരിച്ചറിഞ്ഞു.
അവന്റെ ബാഗും ചെരിപ്പും മറ്റും രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു… പ്രജ്ഞ നശിച്ചവനെ പോലെ അതെല്ലാം മാറോട് ചേർത്ത് മനു വിതുമ്പി…
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബോഡി സ്കൂളിൽ പൊതുദർശനത്തിന് വച്ചു… അതിനുശേഷം വീട്ടിലെത്തിച്ചു.
മകന്റെ ശരീരത്തിന് മുന്നിൽ വിലപിച്ചുകൊണ്ട് അച്ഛനമ്മമാർ ഇരുന്നു.. വർഷങ്ങളുടെ നേർച്ചക്കും പ്രാർത്ഥനക്കും ശേഷം ഉണ്ടായ മകൻ. അവനെ കണ്ടു കൊതി തീരും മുൻപേ ദൈവം തിരികെ വിളിച്ചു..
ഷീബയുടെ നിലവിളി ഒച്ച ആരുടേയും കണ്ണുനിറയിക്കുന്നതായിരുന്നു……
ഒടുവിൽ ബോധമറ്റുപോയവളെ ആരെല്ലാമോ ചേർന്ന് അകത്തേക്ക് കൊണ്ടുപോയി.
അവന്റെ ചിത കത്തിയമർന്നപ്പോൾ ആ വീട് ഇരുളടഞ്ഞു….
ഒരേയൊരു മകൻ മരണപെട്ട ആവീടിന്റെ വെളിച്ചം എന്നെ നശിച്ചു…..
ഓർമ്മകൾ ഇന്ന് മനുവിൽ മാത്രമേ ഉള്ളു…. മകന്റെ മരണത്തോടെ ഷീബയുടെ ഓർമ്മകൾ അവളിൽ നിന്നു മാഞ്ഞു….
ഇന്നവൾ ഭ്രാന്താശുപത്രിയിൽ ആണ്…… സ്വയം മുറിവേൽപ്പിച്ചു ആരെയും തിരിച്ചറിയാത്ത……. ഒരോർമ്മകളുടെയും നീറുന്ന വേദന ഇല്ലാതെ…….. താൻ ആരാണെന്നു പോലും അറിയാത്ത…….
മരണത്തിനു വേണ്ടിയുള്ള…. കാത്തിരിപ്പിൽ..