എൻ്റെ കണ്ണുകൾ ടീച്ചറുടെ വയറാകെ ഉഴിഞ്ഞ് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ടീച്ചർ സാരിവലിച്ച് നേരെയിട്ടു കൊണ്ട് എന്നെ..

രചന: Saji Thaiparambu

തീരെ പിടിച്ച് വയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് റോഡരികിലെ ആ പഴയ മതിലിനരികിൽ സൈക്കിൾ ഒതുക്കിയിട്ട് ഞാൻ മൂത്രമൊഴിക്കാൻ നിന്നത്

മഴക്കാലമായത് കൊണ്ട് മൂത്രമൊഴിച്ച് തീരാൻ അല്പം സമയമെടുത്തു ,അതിനിടയിലാണ് മതിലിന് മുകളിൽ കൂടി ഞാൻ അകത്തേയ്ക്ക് നോക്കിയത്

അതൊരു വീടായിരുന്നു , നൈറ്റി ധരിച്ചൊരു സ്ത്രീ, മുറ്റത്ത് കൊഴിഞ്ഞ് വീണ
പ്ളാവിലകൾ കുനിഞ്ഞ് പൊറുക്കുന്നുണ്ടായിരുന്നു ,

പെട്ടെന്നാണവർ നിവർന്നത്, അപ്പോഴാണ് അതെൻ്റെ ബയോളജി ടീച്ചറായിരുന്നെന്ന് മനസ്സിലായത്

കഴിഞ്ഞ ആഴ്ചയാണ് ,ഞങ്ങളുടെ സ്കൂളിൽ ആദ്യമായി ടീച്ചർ ജോലിക്ക് ജോയിൻ ചെയ്യുന്നത്, നിലവിലുണ്ടായിരുന്ന വയസ്സായ ടീച്ചർമാർക്കിടയിലേയ്ക്ക് ഒരു ചെറുപ്പക്കാരി വന്നപ്പോൾ പത്താം ക്ളാസ്സുകാരായ ഞങ്ങൾ ആൺ പിള്ളേർക്കൊക്കെ വല്ലാത്തൊരു സന്തോഷം തോന്നി അതിന് പ്രത്യേകിച്ചൊരു കാരണവുമുണ്ടായിരുന്നു

ടീച്ചറ് സാരിയുടെ ഫ്ളീറ്റ് കുത്തുന്നത് അടിവയറിലേയ്ക്ക് ഇറക്കി വച്ചായിരുന്നു ,ഇടയ്ക്ക് പുറത്ത് നിന്ന് കടന്ന് വരുന്ന ഇളം കാറ്റ് സാരി പറത്തുമ്പോൾ ഞങ്ങളുടെ നോട്ടം തുമ്പപ്പൂ പോലെ വെളുത്ത ടീച്ചറുടെ വയറ്റിലേക്കായിരുന്നു

വൈകാരികമായ ചിന്തകൾ മനസ്സിനെ കീഴടക്കുന്ന ആ പ്രായത്തിൽ ടീച്ചറൻമാരെ അങ്ങനെയൊന്നും നോക്കരുതെന്ന തിരിച്ചറിവൊന്നും അപ്പോഴില്ലായിരുന്നു.

എൻ്റെ കണ്ണുകൾ ടീച്ചറുടെ വയറാകെ ഉഴിഞ്ഞ് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ടീച്ചർ സാരിവലിച്ച് നേരെയിട്ടു കൊണ്ട് എന്നെ രൂക്ഷമായൊന്ന് നോക്കി

പഠിക്കാനാണ് വന്നതെങ്കിൽ എല്ലാവരും എൻ്റെ മുഖത്തേയ്ക്ക് മാത്രം നോക്കി ഞാൻ പറയുന്നത് മാത്രം ശ്രദ്ധിച്ചിരിക്കുക ,
അല്ലാത്തവർക്ക് വെളിയിൽ പോയി നില്ക്കാം,

ടീച്ചറ് പറഞ്ഞത് എല്ലാവരോടും കൂടി ആണെങ്കിലും അത് എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് എനിക്ക് മനസ്സിലായിരുന്നു

എൻ്റെ നോട്ടം ടീച്ചറ് കണ്ട് പിടിച്ചതിൻ്റെ ജാള്യത കൊണ്ട് എനിക്ക് പിന്നെ ടീച്ചറെ നോക്കാനോ ക്ളാസ്സിൽ ശ്രദ്ധിക്കാനോ പറ്റിയില്ല

അവസാന പിരീഡും കഴിഞ്ഞ് ക്ളാസ്സ് വിട്ടപ്പോഴാണ് എനിക്കല്പം സമാധാനമായത്

നാളെയും മറ്റന്നാളും അവധി ദിവസങ്ങളായത് കൊണ്ട് ഇനി രണ്ട് ദിവസം കഴിഞ്ഞ് ക്ളാസ്സിൽ വന്നാൽ മതി ,അത് വരെ ടീച്ചറെ ഫെയ്സ് ചെയ്യണ്ടല്ലോ എന്ന സമാധാനത്തിലാണ് വെള്ളിയാഴ്ച സ്കൂളിൽ നിന്നിറങ്ങിയത്

പക്ഷേ ,പിറ്റേ ദിവസം , പത്ത് കിലോമീറ്റർ ദൂരെയുള്ള ചെറിയമ്മേടെ വീട്ടിൽ പോയിരുന്ന ഞാൻ ഞായറാഴ്ച സൈക്കിളിൽ തിരിച്ച് പോരുമ്പോഴാണ് മൂത്രമൊഴിക്കാൻ മുട്ടിയതും ഇവിടുത്തെ മതിലിനരികിലിറങ്ങിയതും

അതൊരിക്കലും ടീച്ചറിൻ്റെ വീടാകുമെന്ന് കരുതിയില്ല

എടാ നന്ദൂ,, നീയെന്താ അവിടെ നില്ക്കുന്നത് , ഇങ്ങോട്ട് കയറി വാടാ,

എന്നെ ക്ഷണിച്ച് കൊണ്ട് ടീച്ചറ് സൈഡിൽ കണ്ട ഗേറ്റിനടുത്തേയ്ക്ക് നടന്ന് വന്നപ്പോൾ ഞാൻ വേഗം സിബ്ബ് നേരെയാക്കി അങ്ങോട്ട് ചെന്നു

കേറി വാടാ, നീയെന്താ മടിച്ച് നില്ക്കുന്നത്?

ടീച്ചറുടെ ക്ഷണം സ്വീകരിച്ച് ഞാൻ അവരോടൊപ്പം വീടിനകത്തേയ്ക്ക് ചെന്നു.

നീയിരിക്ക് ഞാൻ നിനക്ക് കുടിക്കാൻ എന്തേലുമെടുത്തിട്ട് ഉടനെ വരാം

ടീച്ചർ അകത്തേയ്ക്ക് പോയപ്പോൾ ഞാൻ വീടാകമാനമൊന്ന് നോക്കി
മറ്റാരും അവിടെയില്ലെന്ന് എനിക്ക് മനസ്സിലായി

ടിവി വച്ചിരിക്കുന്ന ഷോക്കേസിൽ ടീച്ചറുടെയും ഭർത്താവിൻ്റെയും ഫോട്ടോ ഇരിക്കുന്നത് കണ്ടു ,

പക്ഷേ കുട്ടികളുടെ ഫോട്ടോ ഒന്നും കാണാനില്ല, അപ്പോൾ ടീച്ചറ് പ്രസവിച്ച് കാണില്ലേ?

എൻ്റെ മനസ്സിൽ ജിജ്ഞാസയുണ്ടായി, അപ്പോഴേയ്ക്കും ടീച്ചറ് ടാങ്ക് കലക്കിയ വെള്ളവുമായി വന്നു

ദാ ഇത് കുടിക്ക് ,,

ഗ്ളാസ്സുമായി ഞാനിരുന്ന സോഫയിൽ എന്നോടൊപ്പം ചേർന്നിരുന്ന് കൊണ്ട് ടീച്ചർ പറഞ്ഞു

അല്ല ടീച്ചറുടെ ഹസ്ബൻ്റ് എവിടെ ?

അദ്ദേഹം ദുബായിലല്ലേ? ഇപ്പോൾ വന്ന് പോയിട്ട് ഒരു വർഷമായി, ഇനി അടുത്ത വർഷമേ വരൂ , ?

,അല്ലാ ടീച്ചറുടെ കുട്ടികൾ ,,,?

ഓഹ്, അതൊന്നുമായില്ല നന്ദു, ഇനിയും സമയമുണ്ടല്ലോ, പിന്നേ നിങ്ങളൊക്കെ എൻ്റെ മക്കളല്ലേ ?

ചിരിച്ച് കൊണ്ടാണത് പറഞ്ഞതെങ്കിലും ,അതെൻ്റെ ഉള്ളിൽ കൊണ്ടു

നീ ഇറച്ചിയും മീനുമൊക്കെ കൂട്ടുമല്ലോ അല്ലേ ?ഇനി എന്തായാലും ഊണ് കഴിച്ചിട്ട് ഇവിടെ നിന്ന് പോയാൽ മതി

അയ്യോ വേണ്ട ടീച്ചർ ,അമ്മ എന്നെ കാത്തിരിക്കും ഞാൻ ചെന്നിട്ടേ അമ്മ കഴിക്കു

അത് സാരമില്ല നന്ദു, എപ്പോഴും അമ്മയോടൊപ്പമല്ലേ കഴിക്കുന്നത്? ഇന്ന് ഒരു ദിവസം എൻ്റെ കൂടെയിരുന്ന് കഴിക്ക് ,എനിക്ക് മക്കളില്ലാത്തത് കൊണ്ടല്ലേ?എന്താ എന്നെ അമ്മയായി കാണാൻ നന്ദുവിന് ബുദ്ധിമുട്ടുണ്ടോ?

ടീച്ചറുടെ ആ ചോദ്യം എന്നിൽ കുറ്റബോധമുണ്ടാക്കി ,എനിക്ക് മനസ്സിലായി, ടീച്ചറെന്നോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ്,
ടീച്ചറൻമാരെയും, അമ്മമാരെ പോലെ കാണണമെന്ന തിരിച്ചറിവ് ,എന്നിലേയ്ക്ക്
പകരാൻ ഇതിലും നല്ലൊരു മാർഗ്ഗമില്ലെന്ന്, ടീച്ചർക്കറിയാമായിരുന്നു.
ഒരു സജി തൈപ്പറമ്പ് സ്റ്റോറി .