ഭർത്താവുമായി ശാരീരികമായി കോൺടാക്ട് ചെയ്യുമ്പോൾ ബേബി പോസ് ആണോ സ്വീകരിക്കുന്ന മാർഗം..

വസന്തകാലം വീണ്ടും
രചന: Vijay Lalitwilloli Sathya

ആ രാത്രിയിൽ തോംസൺ ഉണർന്നു നോക്കുമ്പോഴുണ്ട് മൂന്നാല് മാസക്കാലം തന്നെ അവഗണിച്ച ഭാര്യ തന്നെ കെട്ടിപിടിച്ചു കിടക്കുന്നു.

അത് കണ്ടപ്പോൾ അവനും ലിജി യോട് പുലർത്തിയിരുന്ന മനോഭാവത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

അവൻ സ്നേഹത്തോടെ തഴുകി. പാവം തന്നെ ആകർഷിക്കാൻ നൂൽബന്ധം പോലും ഉപേക്ഷിച്ചിരിക്കുന്നു.

അവന് സങ്കടമായി. ഉറങ്ങാതിരുന്ന അവളും അവനിലെ മാറ്റം ഉൾക്കൊണ്ടു കണ്ണീർ പൊഴിച്ചു.

കഴിഞ്ഞ മൂന്നാല് മാസമായി തോംസൺ കൂടെ കിടക്കുന്നുണ്ടെങ്കിലും ലിജിയെ സ്പർശിക്കുന്നില്ല.

ആദ്യമൊക്കെ തന്റെ ചികിത്സയുടെ ഭാഗമായിരിക്കുമെന്ന് കരുതി അവൾ ആശ്വസിച്ചു.

പിന്നെ മനസ്സിലായി ഇതൊരു പ്രതികാരം ആണെന്ന്. ഏതായാലും ചികിത്സ കഴിയട്ടെയെന്ന് താനും കരുതി.

പക്ഷേ ഇപ്പോൾ പുള്ളി വലിയ ഡിമാൻഡിലാണ്. ഒരുമാതിരി സന്യാസജീവിതം.

ഇങ്ങനെ പോയാൽ ശരിയാവില്ല. ഒരാഴ്ച മുമ്പ് ഡോക്ടർ തനിക്ക് പരിപൂർണ്ണമായി സുഖമായെന്ന് പുള്ളിയുടെ മുമ്പിൽ വച്ചാണ് എക്സറെ, സ്കാനിംഗ് റിപ്പോർട്ടുകൾ നോക്കി പറഞ്ഞത്.

തുടർന്നും തോംസൺ ചേട്ടന്റെ ഈ നടപടി ശരിയല്ല.

എങ്ങനെയും മനസ്സു മാറ്റിയേ പറ്റൂ…എന്താണ് ഒരു വഴി. ബോധത്തോടെ ഇരിക്കുമ്പോൾ അങ്ങോട്ട് കേറി സ്പർശിക്കാൻ അവൾക്കും ഒരു ചമ്മൽ.

കാരണം കൈതട്ടി മാറ്റി എന്തെങ്കിലും പറഞ്ഞാൽ തനിക്കു മനസ്സ് വേദനിക്കും. അത് താങ്ങാൻ പറ്റില്ല. പുള്ളി ആണെങ്കിൽ ഈ കാര്യത്തിൽ വൈരാഗി ആയി മാറിയിരിക്കുകയാണ്.

അവൾ ആലോചിച്ചു. പുരുഷന്മാരുടെ മനസ്സിളക്കാൻ സ്ത്രീകളുടെ സൗന്ദര്യ ഭംഗിക്കും ചലനത്തിനും സാധിക്കാറുണ്ട് എന്ന് പഴയ കഥകളിലുണ്ട്.
അതൊന്നു പരീക്ഷിക്കുക തന്നെ.

അന്ന് രാത്രിയും തോംസൺ ലിജിയെ ശ്രദ്ധിക്കാതെ തിരിഞ്ഞു കിടന്നു ഉറക്കം തുടങ്ങി.

അപ്പോഴാണ് അവൾ അന്ന് രാത്രി മനസ്സിൽ തോന്നിയ ആ പദ്ധതി നടപ്പിലാക്കിയത്. പരമാവധി ആയുധം പുറത്തെടുത്തു ഉറങ്ങുന്ന തോംസൺ അങ്ങോട്ട് കയറി ആക്രമിക്കുക എന്താ ചെയ്യുന്നതെന്ന് കാണണമല്ലോ…

അതിൽ തോംസൺ വീണു.. തോറ്റു…. ആ വേളയിൽ അവർ പരസ്പരം തെറ്റുകൾ ഏറ്റുപറഞ്ഞു ക്ഷമാപണം നടത്തുകയും അന്യോനം സ്വപ്നങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.നവ വധൂവരൻമാരെ പോലെ ഉന്മേഷവും പുതിയൊരു ഊർജ്ജം അവരിൽ ഉണ്ടായി.

അതിനുശേഷം വരുംദിനങ്ങളിൽ
തോംസണും ലിജിയും ആരോഗ്യപരമായ ദാമ്പത്യ ബന്ധത്തിൽ പ്രത്യേകം ഊന്നൽ കൊടുത്തുകൊണ്ട് കഴിയാൻ തീരുമാനമെടുത്തു.

അങ്ങനെ തോംസണിനെ വൈരാഗി ആക്കി മാറ്റിയ ആ സാഹചര്യത്തെകുറിച്ചു അതുമല്ലെങ്കിൽ അച്ചടക്ക രഹിതമായ ദാമ്പത്യ ഇടപെടലുകൾക്ക് കടിഞ്ഞാണിട്ട സംഭവത്തെക്കുറിച്ച്
ലിജി കിടന്നുകൊണ്ട് ഓർത്തു……

“നിങ്ങൾ വിവാഹിത അല്ലേ?”

” അതെ ഡോക്ടർ ”

“നടുവേദന തുടങ്ങിയിട്ട് എത്ര നാളായി?”

“രണ്ടുമൂന്നു ദിവസമായി”

“മുമ്പ് ഉണ്ടാകാറുണ്ടോ”

“രണ്ടു മൂന്നു വർഷം മുമ്പേ ചെറിയതോതിൽ ഉണ്ടാകാറുണ്ട്.അന്നൊക്കെ വേദനക്കുള്ള ഓയിൻമെന്റ് വാങ്ങി സ്വയം പുരട്ടി സമാധാനം കണ്ടെത്തുകയാണ് പതിവ്.. വിവാഹശേഷം ഇപ്പോൾ ആദ്യമായിട്ടാണ്”

“വിവാഹം
കഴിഞ്ഞിട്ട് എത്രയായി”

“ഒരു വർഷമായി”

“ശരി നിങ്ങളുടെ ഭർത്താവിനോട് ഒന്നു പുറത്ത് നിൽക്കാൻ പറയുമോ? ”

അവിവാഹിതയായ ആ ഡോക്ടർക്ക് പേഷ്യന്റിനോട് രഹസ്യമായി എന്തോ ചോദിക്കാനുണ്ടെന്നു തോന്നുന്നു.

“തോംസൺ ചേട്ടാ ഒന്ന് പുറത്തു നിൽക്കുമോ? ”
ലിജി തോംസണെ നോക്കി പറഞ്ഞു.

ഭാര്യ ലിജിയെ നടുവേദനയ്ക്ക് ഓർത്തോ ഡോക്ടറെ കാണിക്കാൻ വന്നു പരിശോധന റൂമിലെ ചെയറിൽ ഇരിക്കുകയായിരുന്ന തോംസൺ അതുകേട്ട് വേഗം പുറത്തുപോയിനിന്നു.

എക്സ്-റേ സ്കാനിങ് തുടങ്ങിയ റിപ്പോർട്ട് ഒക്കെ നോക്കി കൊണ്ട് ഡോക്ടർ ചോദിച്ചു.

“ഭർത്താവുമായി ശാരീരികമായി കോൺടാക്ട് ചെയ്യുമ്പോൾ
ബേബി പോസ് ആണോ സ്വീകരിക്കുന്ന മാർഗം?”

ബേബി പോസ് മാത്രമോ
പണ്ടാരക്കാലൻ നൂറ്റെട്ടു പോസും തന്നെക്കൊണ്ട് ചെയ്യിക്കുമെന്ന് എങ്ങനെ ഡോക്ടർക്കുട്ടിയോട് പറയും. എങ്കിലും ചോദിച്ച കാര്യം സമ്മതിച്ചു.

“അതെ ഡോക്ടർ….”
അത് കേട്ടിട്ട് ഡോക്ടറിൽ വലിയ ഭാവമാറ്റം കാണാത്തതുകൊണ്ട് എല്ലാ കാര്യവും തുറന്നു പറഞ്ഞു.

“ചികിത്സ കഴിയുംവരെ നാച്ചുറൽ ആയിട്ടുള്ള രീതികൾ അവലംബിച്ചാൽ മതി.നിങ്ങൾ പറഞ്ഞതുപോലെ ഭർത്താവിന്റെ ഇഷ്ടത്തിനു വേണ്ടി ഇനി ഒരിക്കലും ബട്ട്സിനു കീഴിൽ ഫിലോ വെച്ച് ചെയ്യാൻ ഭർത്താവിന് അനുവദിക്കരുത്..!’

“ശരി ഡോക്ടർ ”

സ്പൈനൽ കോഡുമായി ബന്ധിക്കുന്ന
ഡിസ്കിന് കംപ്ലൈന്റ് കാണുന്നു . നല്ല തേയ്മാനം ബാധിച്ചിട്ടുണ്ട്…
പക്ഷേ ഇത് ഒരു വർഷം തേഞ്ഞു തീർന്നതല്ല.
വളരെ നേരത്തെ ഉള്ളതാണ്”

അയ്യോ ഈ ഡോക്ടർക്കുട്ടി എന്താ ഉദ്ദേശിക്കുന്നത്…. താൻ നേരത്തെ ഇങ്ങനെ ഒക്കെ ആയിരുന്നെന്നോ… കഷ്ടം…ഡോക്ടറെ കുറിച്ച് മനസ്സിൽ അങ്ങനെ ഒരു ചിന്ത വരുമ്പോഴേക്കും ഡോക്ടർ തുടർന്ന് പറഞ്ഞത് ഭാഗ്യമായി.

” മുമ്പ് നിങ്ങൾ ഒരു ദിവസം കുറെ നടക്കുമായിരുന്നോ? ഐ മീൻ നടത്തം തന്നെ ജോലി ആയിട്ടുള്ള… ”

“ഉവ്വ് ഡോക്ടർ
കഴിഞ്ഞ ഏഴ് വർഷം നിരന്തരം നടത്തം ആയിരുന്നു….രാവിലെ തൊട്ട് വൈകിട്ടു വരെ….ഒരു
ബാങ്കിലെ ക്യാഷ് കളക്ഷൻ ചെയ്യാനുള്ള ഫീൽഡ് വർക്ക് ആയിരുന്നു. പിക് മി കളക്ടർ.. അതിന് കുറെ നടക്കേണ്ടി വന്നു.

“ഇപ്പോഴും ആ ജോലി ഉണ്ടോ?”

വിവാഹത്തിനുശേഷം ഒഴിവാക്കി.

“ശരി ….നടന്നതുകൊണ്ടോ നടക്കുന്നതുകൊണ്ടോ കുഴപ്പമില്ല. ഗുണമേ ഉള്ളു താനും.
പക്ഷേ ജോലിയുടെ ഭാഗമായി ഇങ്ങനെ സ്ഥിരമായി നടക്കേണ്ടി വരുമ്പോൾ ഒരു പ്രത്യേക രീതിയിൽ ചെരിഞ്ഞും കയ്യും കാലും ലെഫ്റ്റ് റൈറ്റ് ആക്ഷൻ കറക്റ്റ് കിട്ടാതെ ഇരുന്നാലും എല്ലിന് നടത്തത്തിലൂടെ ഒരു പ്രത്യേക സ്ഥലത്ത് കൂടുതൽ തേയ്മാന സംഭവിക്കാം. അതാണ് നിങ്ങൾക്ക് പറ്റിയത്.”

“ശരിയാ ഡോക്ടർ അതാണ് സത്യം ”

ലിജി സമ്മതിച്ചു.

“അപ്പോൾ ഇനി
ശരിയാകില്ലേ ഡോക്ടർ”
ലിജി അങ്കലാപ്പോടെ ചോദിച്ചു

ചിട്ടയായ വ്യായാമവും മരുന്നു ഞാൻ നിർദ്ദേശിക്കാം അതിലൂടെ പ്രശ്നം പരിഹരിക്കാൻ പറ്റും

“താങ്ക്യൂ ഡോക്ടർ.”

അവർ ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നുകൾ വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു.

നിങ്ങളാണ് ഈ നടുവേദന കൂട്ടിയത്.
ഭർത്താവിന്റെ ഒരുവർഷത്തെ കലാപരിപാടികൾ ഓർത്തപ്പോൾ അവൾ ദേഷ്യത്തോടെ പറഞ്ഞു

“ഞാനോ ഞാൻ എന്തു പിഴച്ചു”

“ഞാൻ വീട്ടിൽ എത്തിയിട്ട് കാണിച്ചുതരാം എന്താ
സംഭവങ്ങൾ എന്നു..”

“ങ്ങേ”

തോംസൺ
ഒന്ന് വാ പൊളിച്ചു.

വീട്ടിലെത്തിയ ഉടനെ ലിജി ബെഡ്റൂമിലെ തോംസണിന്റെ അലമാരി തുറന്നു.
അതിൽനിന്നും

‘ദാമ്പത്യം എങ്ങനെ ഭദ്രം ആക്കാം,’ ‘ലൈംഗിക ഉപാധികൾ,’
‘വാത്സ്യായന കാമസൂത്രം’
ജൂഢിത് ബട്ട്ലറിന്റെ ജൻഡർ ട്രെബിൾ…പിന്നെ ഹൺഡ്രഡ് എയ്റ്റ് പോസസ്സ് ഓഫ് സെക്സ്,…….,,..
അങ്ങനെ തുടങ്ങി ഒരു പറ്റം പുസ്തകങ്ങൾ വലിച്ചു പുറത്തിട്ടു. ഒക്കെ മൂറ്റത്തു കൊണ്ടിട്ട്n മണ്ണെണ്ണ ഒഴിച്ച് തീയിട്ടു.

ഇനിമേലിൽ ഇമ്മാതിരി കസർത്തും കൊണ്ട് വരരുത്

അവൾ ഒച്ച വച്ച് പറഞ്ഞു.

“സ്ത്രീ ഒരു പാവം മനുഷ്യൻ ആണെന്നോർക്കണം.. പാറ തകർക്കാൻ പാലം പണിക്കുള്ള ഫയലിങ് ആണെന്ന് കരുതിയോ? ഒരു സ്ത്രീയുടെ ശരീരത്തിന്റെ പരമാവധി ആഴങ്ങളിലേക്ക് സ്പർശിക്കുകയോ, ആഘാതം ഏൽപിക്കുകയോ ചെയ്യുന്നതാണോ ഈ പൗരുഷം എന്ന് പറയുന്നത്…?… ”
അങ്ങനെ വായിൽ തോന്നിയ പലതും അവൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

പാവം നമ്മുടെ തോംസൺ ഒന്നും മിണ്ടിയില്ല.

അന്നുതൊട്ട് ഇന്നുവരെ തോംസൺ ലിജിയെ തൊട്ടിട്ടില്ല.

അതാണ് ലിജി തന്ത്രപൂർവ്വം ബ്രേക്ക് അപ്പ് ആക്കിയത്…