(രചന: J. K)
“”രത്ന… ദേവി അപ്പച്ചി പിന്നെയും വിളിച്ചു ചോദിച്ചിരുന്നു എന്തായി നിന്റെ തീരുമാനം എന്ന്.. ഞാൻ എന്താ കുട്ടി പറയേണ്ടത്??”””
നിറഞ്ഞ മിഴിയാലേ തന്റെ മുന്നിൽ നിൽക്കുന്ന അമ്മയോട് എന്ത് പറയണം എന്ന് ആലോചിച്ചു രത്ന.
“”” അമ്മേ ഞാൻ പറഞ്ഞല്ലോ ഒരു വിവാഹ ജീവിതം അതൊക്കെ എന്നെ ഞാൻ മനസ്സിൽ നിന്നെ എടുത്തു കളഞ്ഞതാണ് ഇപ്പോൾ എന്റെ മനസ്സ് ഒട്ടും അതിനോട് പൊരുത്തപ്പെടുന്നില്ല അതുകൊണ്ടാണ് ഞാൻ എനിക്ക് സമ്മതമല്ല എന്ന് പറഞ്ഞത് അമ്മയെങ്കിലും എന്നെ ഒന്ന് മനസ്സിലാക്കണം… “””
പിന്നൊന്നും പറയാനില്ലായിരുന്നു വത്സലയ്ക്ക് അവിടെനിന്ന് വിഷമത്തോടെ അവർ നടന്നു നീങ്ങുമ്പോൾ രത്നയ്ക്കും അറിയാമായിരുന്നു ആ മനസ്സിൽ എന്താണെന്ന്…. നാളെ അവരില്ലാതായാൽ താൻ ഒറ്റയ്ക്കാവും എന്ന് ആദിയാണ് ആ മനസ്സിൽ മുഴുവൻ…
അല്പം കഴിഞ്ഞതും അമ്മ വീണ്ടും വന്നിരുന്നു മോളെ നിന്നെ അച്ഛൻ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു അപ്പുറത്ത് ഒരു റൂമിനുള്ളിൽ കഴുത്തിന് താഴേക്ക് തളർന്നു കിടക്കുകയാണ് അച്ഛൻ…
കുറച്ചു മുൻപ് വരെ സംസാരം ഒട്ടും ഇല്ലായിരുന്നു ഇപ്പോൾ കുഴഞ്ഞാണെങ്കിലും എന്തെങ്കിലുമൊക്കെ പറയും….
അച്ഛനെ കാണാൻ മുറിയിലേക്ക് ചെന്നതും ആ മിഴികളിലെ ഞാനത് ശ്രദ്ധിച്ചിരുന്നു..
“” ചെയ്തുപോയ തെറ്റില്ല മാപ്പ് എന്നാണ് പറഞ്ഞത് എന്ന് ഒരുപാട് മനസ്സിലായില്ലെങ്കിലും ആ പറഞ്ഞതിൽ നിന്ന് ഊഹിച്ചെടുത്തിരുന്നു..
ആകെക്കൂടി അസ്വസ്ഥമായി മനസ്സ് രത്നവേഗം മുറിയിലേക്ക് നടന്നു അവൾ വാതിൽ അടച്ച് കട്ടിലിൽ പോയി കിടന്നു ഓർമ്മകൾ പഴയകാലത്തേക്ക് ഓടിപ്പോയി…
“””വിനൂട്ടാ “”
അങ്ങനെ ഉറക്കെ വിളിച്ച് ഓടിവരുന്ന ഒരു പാവാട പെണ്ണ്.. രത്നാ…
“” എന്തിനാ ആ മാരാത്തെ അശ്വതിയോട് ഇന്ന് വായനശാലയിൽ വച്ച് കിന്നാരം പറഞ്ഞത്..???
“” ശെടാ ഇത് നല്ല കൂത്ത് നീ എന്റെ മുറപ്പെണ്ണ് ആണ് എന്നുവച്ച് ഈ നാട്ടിലുള്ള പെൺകുട്ടികളോട് ഒന്നും എനിക്ക് സംസാരിക്കാൻ പാടില്ലേ??? “”” എന്ന് തിരിച്ച് വിനോദ് പറഞ്ഞപ്പോഴേക്ക് ആമുഖം ഒരു കൊട്ട ഉണ്ടായിരുന്നു….
കെറുവിച്ചു നടക്കുന്നവളുടെ പുറകെ ചെന്നു വിനോദ് അവളെ പിടിച്ച് തിരിച്ചു നിർത്തിയിട്ട് പറഞ്ഞു….
“”” എന്റെ പൊട്ടി കാളി അവളുടെ ചേട്ടനുണ്ടല്ലോ എന്റെ കൂടെയുള്ള അനുമോദ് അവൻ ഇന്നലെ ബൈക്കിൽ നിന്ന് വീണു എങ്ങനെയുണ്ട് എന്ന് ചോദിച്ചറിയുകയായിരുന്നു “”
അപ്പോഴേക്ക് ആമുഖം തെളിഞ്ഞിരുന്നു..
“” ഇങ്ങനെ പോയാൽ കല്യാണം കഴിയുമ്പോഴേക്കും നീ എന്നെ റൂമിലിട്ട് പൂട്ടുമല്ലോ പെണ്ണേ… “”
“” ആ അടങ്ങി ഒതുങ്ങി നടന്നില്ലെങ്കിൽ അത് തന്നെ സംഭവിക്കും “”
എന്ന് പറഞ്ഞ് അപ്പോഴേക്കും അവിടെ നിന്ന് ഓടിയിരുന്നു അവളും വല്ലാത്തൊരു പ്രണയമായിരുന്നു രത്നക്ക് വിനോദിനോട് മറ്റാർക്കും അനുകരിക്കാൻ സാധിക്കാത്ത അത്രയ്ക്കും ആഴത്തിൽ ഒരു പ്രണയം…
രത്നയുടെ അച്ഛൻ മാധവൻ നായരുടെ പെങ്ങളുടെ മകനായിരുന്നു വിനോദ്…
അന്നേരത്തെ മാധവൻ നായരുടെ സ്ഥിതി ഉയർന്നതായിരുന്നു നെല്ലും പാടവും അത്യാവശ്യത്തിന് പണവും പലിശയ്ക്ക് കൊടുക്കലും ഒക്കെയായി അയാൾ അവിടെ തന്നെ പേര് കേട്ട പണക്കാരൻ ആയിരുന്നു
വിനോദിന്റെ കാര്യം അല്പം കഷ്ടത്തിലായിരുന്നു അയാളുടെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചിരുന്നു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ, അയാളുടെ അച്ഛൻ വീട്ടിൽ നിന്ന് എന്തെങ്കിലും ഒക്കെ സഹായിച്ചാണ് അവർ കഴിഞ്ഞുകൂടിയിരുന്നത് വിനോദ് പഠിക്കാൻ കേമനായിരുന്നു ഇപ്പോൾ ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്…
ഒരിക്കൽ എന്തോ ഒരു പരിപാടിയിൽ വെച്ച് ഒന്നും രണ്ടും പറഞ്ഞ് മാധവൻ നായരും പെങ്ങളും തമ്മിൽ ഉടക്കി.. ഏതു പട്ടിക്ക് എന്റെ മോളെ കൊടുത്താലും നിന്റെ മകന് തരില്ല എന്ന് ഉഗ്ര ശപധം ചെയ്തു മകളെയും കൂട്ടി അവിടെ നിന്ന് ഇറങ്ങിപ്പോയി അയാൾ…
ഇതിനിടയിൽ വിനോദിന് നല്ല ജോലി കിട്ടിയിരുന്നു അയാൾ പിഎസ്സി റാങ്ക് ലിസ്റ്റിൽ കേറി പറ്റിയിരുന്നു.. ജോലി കിട്ടിയതും അമ്മയെയും കൂട്ടി അവിടെ വന്ന് പെണ്ണ് ചോദിച്ചു പക്ഷേ അപമാനിച്ച് ഇറക്കി വിടുകയാണ് ഉണ്ടായത്…
ആ ദേഷ്യത്തിലാണ് ദേവി മകനെ കൊണ്ട് മറ്റൊരു വിവാഹം വാശിപിടിച്ച് ചെയ്യിപ്പിച്ചത്..
അതോടെ രത്ന ആകെ തകർന്നു വീടിനു പുറത്തേക്ക് പോലും ഇറങ്ങാറായി ഏതൊരു വിവാഹം വന്നാലും അവൾ സമ്മതിച്ചില്ല ആത്മഹത്യ ഭീഷണി മുഴക്കി അവളാ മുറിയിൽ തന്നെ ഒതുങ്ങിക്കൂടി….
ഒരു സ്ട്രോക്ക് വന്ന് മാധവൻ നായർ തളർന്നതോടുകൂടി ആ കുടുംബത്തിന്റെ പതനം പൂർണമായിരുന്നു എല്ലാം നഷ്ടപ്പെട്ടു ജീവിക്കാനുള്ളത് കണ്ടെത്തേണ്ട ഗതികേടായി അങ്ങനെയാണ് അവിടെ അടുത്തുള്ള ഒരു അംഗനവാടിയിൽ രത്ന പോയി തുടങ്ങിയത്….
വിഷമം മാത്രമുള്ള ജീവിതത്തിൽ നിന്ന് കുഞ്ഞുങ്ങളുടെ ചിരിയും കരച്ചിലുമുള്ള ലോകം അവൾക്ക് ഏറെ ആശ്വാസകരമായിരുന്നു…
അതിനിടയിലാണ് അറിഞ്ഞത് വിനോദേട്ടന്റെ പെണ്ണ് ഗർഭിണിയാണ് എന്ന് പക്ഷേ എല്ലാവരെയും ദുഃഖത്തിൽ നടത്തിക്കൊണ്ട് പ്രസവത്തോടെ അവർ മരിച്ചു അതോടെ കുഞ്ഞിനെ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ വിനോദ് നിന്നു…
ഒടുവിൽ ദേവി തന്നെയാണ് ഒരു ഉപായം പറഞ്ഞത് മകനോട് രത്നയെ കൂട്ടിക്കൊണ്ടുവരാൻ അവിടെ ചെന്ന് സംസാരിച്ചപ്പോൾ മാധവനും ഭാര്യക്കും പൂർണ്ണസമ്മതം ആയിരുന്നു പക്ഷേ രത്നയായിരുന്നു തടസ്സം അവൾക്ക്, മറ്റൊരാളുടെ സ്ഥാനത്തേക്ക് വരാൻ ഒരു ബുദ്ധിമുട്ട്…
അതോടെ ഒരിക്കൽ വിനോദ് അവളെ കാണാൻ വന്നിരുന്നു..
വിവാഹം കഴിഞ്ഞ് ഏറെ നാൾ അയാളും ഭാര്യയും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല കാരണം വിനോദിന്റെ മനസ്സ് മുഴുവൻ രത്നയായിരുന്നു പിന്നീട് അവളെ സ്നേഹിക്കാൻ തുടങ്ങി അതിന്റെ ഫലമായാണ് അവളുടെ വയറ്റിൽ തന്റെ കുഞ്ഞ് കുരുത്തത് പക്ഷേ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല അപ്പോഴേക്കും ദൈവം അവളെ വിനോദിൽ നിന്ന് തട്ടിപ്പറിച്ചെടുത്തു..
ഇപ്പോ ആകെക്കൂടെ ഭ്രാന്ത് പിടിക്കുന്നു രത്ന… നിന്നെ ഞാൻ പ്രണയിച്ചത് ആത്മാർത്ഥമായി തന്നെയാണ് ഒരിക്കലും എന്റെ തെറ്റായിരുന്നില്ല നീ എനിക്ക് നഷ്ടപ്പെട്ടത് ഇപ്പോൾ എനിക്ക് നിന്റെ സഹായം കൂടിയേ തീരൂ…
ചാരാൻ ഒരു ചുമല കിട്ടിയില്ലെങ്കിൽ ഞാൻ ആകെ തളരും ഇപ്പോൾ..
എന്റെ മോള് അവൾക്കൊരു അമ്മ വേണം എനിക്ക് നിന്നെ മാത്രമേ വിശ്വാസമുള്ള നീ അവൾക്ക് ഒരു പെറ്റമ്മ തന്നെയാവും എന്ന് എനിക്ക് ഉറപ്പുണ്ട് പക്ഷേ നിനക്ക് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം..
കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതും അവൾക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല…
പ്രസവിക്കാതെ തന്നെ അവൾ ഒരു അമ്മയാകുന്നതുപോലെ തോന്നി.
ചുണ്ട് പിളർത്തി കരയുന്ന ആ കുഞ്ഞിനെ എടുക്കാനും മാരോടാണക്കാനും തോന്നി അവളെ സ്വന്തമാക്കാനും..
ഞാൻ വരാം വിനോദേട്ടന്റെ ഭാര്യയായല്ല ഈ കുഞ്ഞിന്റെ അമ്മയായി…
അത് കേട്ടതും വിനോദിന് സന്തോഷം ആയിരുന്നു…
ഏറ്റവും അടുത്ത മുഹൂർത്തത്തിൽ വിനോദ് രത്നയുടെ കഴുത്തിൽ താലികെട്ടി…
അവൾ പിന്നെ ആ കുഞ്ഞിനെ നിലത്തു വെച്ചിട്ടില്ല അന്ന് രാത്രി കുഞ്ഞിനെ ഉറക്കി കെടുത്തി വിനോദിനോട് അവൾ പറഞ്ഞിരുന്നു..
വിനുവേട്ടന്റെ ഭാര്യ എന്നതിനേക്കാൾ ഉപരി മോളുടെ അമ്മയാവാനാണ് ഇപ്പോൾ എനിക്ക് ആഗ്രഹം എന്ന്..
ഒരുപക്ഷേ ഈ മോള് ഇല്ലായിരുന്നുവെങ്കിൽ ഈ കല്യാണം ഒരിക്കലും നടക്കില്ലായിരുന്നു എന്ന്…
വിനോദിനും അത് അറിയാമായിരുന്നു ഒരിക്കൽ തങ്ങളിൽ നിന്ന് തട്ടിത്തെറിപ്പിച്ചത് എല്ലാം മറ്റുള്ളവർ പറയും പോലെ ചേർത്തുവയ്ക്കാൻ അത്ര എളുപ്പമായിരുന്നില്ല ആഘാതങ്ങൾ പിന്നീട് ഒരു വാക്കുകൊണ്ട് പറഞ്ഞാൽ മാറുന്നതും അല്ല..
എങ്കിലും ഇപ്പോൾ രത്നയും വിനോദും പൂർണമായും സന്തോഷവാന്മാരായിരുന്നു…….
അവരവിടെ അവരുടെ ജീവിതം അങ്ങനെ തുടങ്ങി ഒപ്പം അവരുടെ കുഞ്ഞും…