അന്ന് മുഴുവൻ അവൾ അയാളോട് ഒന്നും മിണ്ടിയില്ല കിടക്കുന്നത് വരെയും, റൂമിലെത്തിയപ്പോൾ അവളെ അരികെ വിളിച്ചിരുത്തി..

(രചന: J. K)

“”” ജീവേട്ടാ നാളെ എന്റെ പിറന്നാൾ ആണ്… മറക്കണ്ട “””

ഓഫീസിലേക്ക് പോകാൻ വേണ്ടി റെഡിയാവുകയായിരുന്നു ജീവൻ… അപ്പോഴാണ് സഹധർമ്മിണി മീരയുടെഓർമ്മപ്പെടുത്തൽ ഇതെന്ത് കഥ എന്ന രീതിയിൽ അയാൾ അവളുടെ മുഖത്തേക്ക് നോക്കി….

“””അല്ല.. വല്ല ഗോൾഡോ മറ്റോ ഗിഫ്റ്റ് തരണം എന്നുണ്ടെങ്കിൽ ഒന്ന് ഓർമ്മപ്പെടുത്തിയതാ… അപ്പോ വച്ച് ഓടി പായണ്ടല്ലോ?? “””

“””ഓ വല്ല്യേ ഉപകാരം “””

എന്നും പറഞ്ഞ് അയാൾ ഒരുങ്ങാൻ തുടങ്ങി…
സമയം എട്ടേ കാല്….ഒരു മണിക്കൂർ എങ്കിലും വേണം ഓഫീസിലേക്ക് ഡ്രൈവ്… ഒമ്പതുമണിക്ക് പഞ്ച് ചെയ്യുകയും വേണം..

ഇപ്പോൾ തന്നെ നേരം വൈകി ആ തിരക്കിലായിരുന്നു ജീവൻ അയാൾ വേഗം ലഞ്ച് ബോക്സ് എടുത്ത് ബാഗിലേക്ക് വയ്ക്കുകയായിരുന്നു. അപ്പോൾ അവിടെ വീണ്ടും വന്നു നിൽക്കുന്നുണ്ട് മീര…

“”” ഇവൾക്കിത് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ടല്ലോ?? “” എന്ന് മട്ടിൽ മീരയെ തന്നെ നോക്കി ജീവൻ… അവിടെ അടുത്ത് വന്ന് നിന്ന് ടേബിൾ ഷീറ്റ് പിച്ചി പറിക്കുന്നുണ്ട്….

തന്നോട് കാര്യമായി എന്തോ പറയാനുണ്ട് അതാണ് ഇത്രയും മുഖവുര അല്ലെങ്കിൽ എല്ലാം വെട്ടി തുറന്നു പറയുന്ന പെണ്ണാണ്…..

“”””എന്താ “””

അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു എന്തൊക്കെയോ ഇനിയും പറയാനുണ്ട് എന്ന് അതുകൊണ്ടാണ് ചോദിച്ചത് അവൾ എങ്ങോട്ട് നോക്കി പറഞ്ഞു..

“””സിമിയുടെ പിറന്നാളിന് സുനിൽ പുതിയ ഇയർ റിങ് മേടിച്ചു കൊടുത്തു ന്ന് “””

ഇപ്പോഴാണ് ജീവന് മീര പുറകെ നടക്കുന്നതിന്റെ കാര്യം മനസ്സിലായത് അവൾക്ക് ഇങ്ങനെയൊരു സ്വഭാവം പണ്ടേ ഉള്ളതാണ് ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അതുപോലെ കാണിക്കണം…..

അവൾ പറഞ്ഞതിന് കൂടുതൽ ശ്രദ്ധ കൊടുക്കാതെ വേഗം ജീവൻ ലഞ്ച് ബോക്സും എടുത്ത് പുറത്തേക്ക് നടന്നു….

ബൈക്കിലേക്ക് കയറുമ്പോൾ ജീവൻ അവളോട് വിളിച്ചു പറഞ്ഞിരുന്നു…

“””” ഗിഫ്റ്റ് ഒക്കെ ആരെങ്കിലും മനസ്സ് തോന്നി വേടിച്ചു തരേണ്ടതാണ് അല്ലാതെ ഇതുപോലെ പുറകെ നടന്നു എനിക്ക് വേണം വേണം എന്ന് പറഞ്ഞ് മേടിപ്പിക്കേണ്ടതല്ല എന്ന്.. “””

അത് കേട്ട് മീരയുടെ മുഖം ഒരു കൊട്ടയുണ്ടായിരുന്നു ജീവൻ അത് കണ്ട് മെല്ലെ ഒരു ചിരിയോടെ ഓഫീസിലേക്ക് പോയി…

പോകുമ്പോഴും അറിയാമായിരുന്നു ഇന്ന് താൻ വരുന്നവരേക്കും ആ മുഖത്തിന്റെ വീർപ്പ് അങ്ങനെ തന്നെ കാണും എന്ന് ഒരു പൊട്ടി പെണ്ണ്…

അകത്തേക്ക് നടന്നു കഴുകാനുള്ള തുണികൾ വാഷിംഗ് മെഷീനിലേക്ക് ഇടുകയായിരുന്നു മീര”””….

അപ്പോഴാണ് തന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് കണ്ടത് അവിടെ പോയപ്പോൾ കണ്ടു സിമി “”” എന്ന്…..

സിമിയുടെ പേര് കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു….ഓരോ തവണ വിളിക്കുമ്പോഴും അവളുടെ ഓരോ കാര്യങ്ങൾ പറഞ്ഞ് പൊങ്ങച്ചം അറിയിക്കാൻ വേണ്ടി മാത്രമാണ് ഈ വിളികൾ എന്ന് മീരക്ക് നന്നായിട്ട് അറിയാമായിരുന്നു…

ഒന്ന് മടുത്തു നിന്ന് അവൾ കോള് അറ്റൻഡ് ചെയ്തു ഡി മറ്റന്നാൾ സെപ്റ്റംബർ മുപ്പത് അല്ലേ നിന്റെ പിറന്നാൾ???? ഞങ്ങളെ ആരെയും വിളിക്കുന്നില്ലേ…

ഓ നിങ്ങൾ ഭാര്യയും ഭർത്താവും കൂടി എങ്ങോട്ടെങ്കിലും ട്രിപ്പ്‌ പ്ലാൻ ചെയ്തിട്ടുണ്ടാവും അല്ലേ സർപ്രൈസ് ആയി “”””‘

അവൾക്കറിയാം തന്റെ ഭർത്താവ് ഒരു ഗവൺമെന്റ് ജീവനക്കാരനാണ്.. ശമ്പളം മാത്രം ആശ്രയിച്ചാണ് ജീവിതം അതുകൊണ്ടുതന്നെ പുള്ളിക്ക് അത്യാവശ്യമിത്തിരി പിശുക്കുണ്ട് എന്ന് ഇത് വെറുതെ തന്നെ ചൊറിയാൻ വേണ്ടി വിളിക്കുകയാണ്….

അവൾ പറഞ്ഞതിനെല്ലാം മെല്ലെ മൂളികൊടുത്തു അല്ലാതെ തിരിച്ച് ഒന്നും പറയാനില്ലായിരുന്നു ഇതുവരെ തനിക്ക് ഗിഫ്റ്റ് എന്ന നിലയിൽ സ്വർണം ഒന്നും വാങ്ങി തന്നിട്ടില്ല പകരം എൽഐസിയിൽ ചേർന്നിട്ടുണ്ട്…
വല്ല്യേ കാര്യം…

വൈകിട്ട് ജീവൻ വന്നപ്പോൾ അയാളെ തന്നെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് കയ്യിലേക്ക് കൊണ്ടുവന്ന കവറുകളിലേക്ക് എല്ലാം നോക്കുന്നുണ്ട്…
നാളേക്ക് വേണ്ട പച്ചക്കറികളും പായസത്തിനുള്ള പാലും അല്ലാതെ മറ്റൊന്നും കണ്ടില്ല…

ദേഷ്യം വരുന്നുണ്ടായിരുന്നു മീരക്ക്..

നാളെ സിമി എന്തായാലും വിളിക്കും എന്നുള്ള കാര്യം സംശയമില്ല..

കുത്തി കുത്തി ചോദിക്കും എന്താടി വാങ്ങി തന്നെ എന്ന് എന്തെങ്കിലും നുണ പറഞ്ഞ പിന്നെ അത് തലവേദനയാവും വീണ്ടും വീണ്ടും നുണ പറയേണ്ടിവരും അത് മൈന്റൈൻ ചെയ്യാൻ അതുകൊണ്ട് തന്നെ നുണ പറയാൻ പണ്ടേ പേടിയാണ്..

അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ പറയും പിന്നെ കുറെ കളിയാക്കലുകൾ ആയി…. എല്ലാം ഇങ്ങേര് ഒരാൾ കാരണം…. ഓർത്തപ്പോൾ അവൾക്ക് സങ്കടം തോന്നി…

അടുക്കളയിലേക്ക് നടന്നു അയാൾക്കുള്ള ചായ എടുക്കുമ്പോൾ അവളുടെ മുഖം വീർത്ത് വന്നിരുന്നു…

അന്ന് മുഴുവൻ അവൾ അയാളോട് ഒന്നും മിണ്ടിയില്ല കിടക്കുന്നത് വരെയും.. റൂമിലെത്തിയപ്പോൾ അവളെ അരികെ വിളിച്ചിരുത്തി ജീവൻ…

പിണങ്ങി അയാൾക്ക് മുഖം കൊടുക്കാതെ എങ്ങോട്ടോ നോക്കിയിരിക്കുകയായിരുന്നു അവൾ…

“””ടീ… എന്താ നിന്റെ പ്രശ്നം…???”””

എന്ന് ചോദിച്ചപ്പോൾ അവൾക്ക് അത് കൂടുതൽ ദേഷ്യം ഉണ്ടാക്കി ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ട്….

“”” ഏട്ടന് എന്നോട് ഒരു സ്നേഹവും ഇല്ലാത്തതുകൊണ്ട് അല്ലേ??പിറന്നാൾ ആണെന്നറിഞ്ഞിട്ടും….? “””

അത് കേട്ട് ജീവന് ചിരി വന്നു… “””ഒരുപാട് സ്വർണവും സമ്മാനവും ഒക്കെ വാങ്ങിത്തരുന്നതാണ് സ്നേഹം എന്ന് നിന്നോട് ആരാ പറഞ്ഞത്.???””..

“” സ്നേഹം ഉള്ളോണ്ടല്ലേ അതൊക്കെ വാങ്ങി കൊടുക്കാൻ തോന്നണേ?? “”

എന്നാൽ അതിന് മറുപടിയായും പറഞ്ഞു…

“””‘ അതെ ഈ സ്വർണവും അവനവന് ആവശ്യമുള്ള എന്ത് സ്വയം വാങ്ങാൻ പ്രാപ്തയാക്കുക എന്നതിലുപരി അല്ല മറ്റൊന്നും എന്നാണ് എന്റെ ഒരു വിശ്വാസം….

അതുകൊണ്ട് എന്റെ പൊന്നുമോള് പിജിക്ക് ചേർന്നു പഠിക്കാൻ നോക്ക്.

എന്നിട്ട് ഒരു ജോലി മേടിക്കണം അവനവന്റെ സ്വന്തം കാലിൽ നിന്ന് എന്നേ ആശ്രയിക്കാതെ നിനക്ക് എന്തൊക്കെയാണ് തോന്നുന്നത് അതൊക്കെ നിന്റെ ഇഷ്ടപ്രകാരം വാങ്ങാൻ കഴിയുന്ന ഒരു ദിവസം വരില്ലേ…???

അങ്ങനെയൊരു ദിവസമാണ് നിനക്ക് എനിക്കായി തരാൻ കഴിയുന്നത്…. അതുവരേക്കും എന്തുവന്നാലും ഞാൻ കൂടെ നിൽക്കും…”””‘

ഒന്നും മനസ്സിലാവാതെ കണ്ണുമിഴിച്ചിരുന്നു മീര…
ഡിഗ്രി കഴിഞ്ഞതും ആണ് കല്യാണം… ഇനിയുള്ള പഠിത്തമൊക്കെ കണക്ക് ഇന്ന് എല്ലാവരും പറഞ്ഞു അതുകൊണ്ട് പഠിക്കണം എന്ന് മോഹമുണ്ടായിട്ടും അത് മനസ്സിൽ വച്ച് ഇരിക്കുകയായിരുന്നു…

ഇപ്പോ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം…

“”””അതെ… ഓരോന്നിനായി മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാൾ സ്വന്തം കാലിൽ നിൽക്കുന്നതിന് തന്നെ പ്രാപ്തയാക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സമ്മാനം…..

സന്തോഷത്തോടെ അവൾ അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ വീണ്ടും പിടിച്ച് അവളെ തന്നെ മടിയിൽ ഇരുത്തിയിരുന്നു….

എന്നിട്ട് പോക്കറ്റിൽ നിന്ന് എടുത്ത ഒരു ഡയമണ്ട് റിംഗ് അവൾക്കായി നീട്ടുമ്പോൾ അവളുടെ മുഖം വീണ്ടും തിളങ്ങി…

“””” സ്വന്തം കാലിൽ നിൽക്കുന്ന സമയത്തും ഇഷ്ടപ്പെട്ടവരിൽ നിന്ന് ചെറിയ ഗിഫ്റ്റ് പ്രതീക്ഷിക്കുന്നതും തെറ്റല്ലാ ട്ടോ “””” എന്ന് പറഞ്ഞ് അവളെ ചേർത്തുപിടിച്ചു…