എന്റെ സമ്മതത്തോടെ തന്നെ എന്റെ ഭാര്യയുടെ കൂടെ കിടക്കാവോ നിനക്ക്.. ” ആ ചോദ്യം തന്റെ

 

രച്ന : പ്രജിത്ത് സുരേന്ദ്രബാബു

 

” ആ അനീഷ് കേറി വാ ടാ.. നീ എന്താ ലേറ്റ് ആയെ.. ” സുഹൃത്ത്‌ അനീഷ് വീടിന്റെ ഗേറ്റ് കടന്നു ഉള്ളിലേക്ക് വന്നത് കണ്ട് സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി ചെന്നു ആനന്ദ്.

” നല്ല മഴയല്ലേ റോഡ് ഫുൾ ബ്ലോക്ക് ആടാ.. ”

പുഞ്ചിരിയോടെ മറുപടി പറഞ്ഞു കൊണ്ട് ആനന്ദിനൊപ്പം അനീഷ് വീടിനുള്ളിലേക്ക് കയറി അപ്പോഴേക്കും ആനന്ദിന്റെ ഭാര്യ മീരയും ശബ്ദം കേട്ട് അടുക്കളയിൽ നിന്നും മുൻവശത്തേക്ക് എത്തി..

” ആഹാ.. അനീഷേട്ടൻ എത്തിയോ.. ഇവിടൊരാള് ചങ്കിനെ കാണാതെ വിഷമിച്ചിരിക്കുവായിരുന്നു.” അവളുടെ വാക്കുകൾ കേട്ട് അവർ രണ്ടാളും പുഞ്ചിരിച്ചു.

” അത് പിന്നെ ചങ്ക്..ചങ്ക് തന്നാ… ഇവൻ ഗൾഫിൽ ആണേലും കോളേജ് ലൈഫ് കഴിഞ്ഞേ പിന്നെ ഇപ്പോഴും പഴേ പോലെ കോൺടാക്ട് ഉള്ളത് ഇവനോട് മാത്രമാ.. ”

അനീഷ് ആണ് മറുപടി പറഞ്ഞത്. ” നിനക്ക് എന്നോട് മാത്രം അല്ലല്ലോ.. ഇവളോടും നല്ല കോൺടാക്ട് അല്ലെ .. ”

പെട്ടെന്നുള്ള ആനന്ദിനെ വാക്കുകൾ കേട്ട് ഒരു നിമിഷം അനീഷിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

” അതെന്താ അളിയാ അങ്ങിനെ ഒരു പറച്ചിൽ.. ”

താൻ പറഞ്ഞത് അനീഷ് ഏത് അർത്ഥത്തിലാണ് മനസിലാക്കിയത് എന്നറിയവേ പൊട്ടിച്ചിരിച്ചു പോയി ആനന്ദ്.

” എടാ.. വേറെ ഒരു അർത്ഥത്തിലും അല്ല.. നിനക്ക് മീരയുമായും നല്ല പരിചയം ഉണ്ടല്ലോ എന്ന് മാത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ.. ”

തന്റെ മറുപടി വ്യാഖ്യാനിച്ചു ആനന്ദ് ..” എന്റെ പൊന്ന് ആനന്ദേട്ടാ.. ഇങ്ങനുള്ള ദ്വായാർത്ഥ മറുപടികൾ ഒന്നും പറയല്ലേ.. ഒരു നിമിഷം കേട്ടിട്ട് ഞാനും ഞെട്ടി പോയി.. ഇതെന്താ ഈ പറയുന്നത് എന്നോർത്തിട്ട്.”

രമ്യയും ചെറിയ നീരസത്തോടെയാണ് അത് പറഞ്ഞത്.” അയ്യോ പൊന്നെ രണ്ടാളും ഒന്ന് ക്ഷമിക്ക് ഒരു നാക്ക് പിഴ പറ്റി പോയി.. ”

രണ്ടാളെയും നോക്കി കൈ കൂപ്പിക്കൊണ്ട് ആനന്ദ് അത് പറയുമ്പോൾ ഒരു കൂട്ടച്ചിരിയിൽ ആ സംസാരം അവസാനിച്ചു.

” എടാ അതൊക്കെ പോട്ടെ.. അമ്മയൊന്നും ഇല്ലേ ഇവിടെ.. കാണാനില്ലല്ലോ.. “” ഏയ് ഇല്ല അമ്മയും അച്ഛനും കൂടി ഒരു യാത്ര പോയേക്കുവാ.. ഇവിടെ അടുത്തു ഒരു ക്ഷേത്രത്തിൽ ന്ന് അഞ്ചു ദിവസത്തെ തീർത്ഥാടനയാത്ര. ഒരു ബസിൽ… കുറെ ക്ഷേത്രങ്ങളിൽ ഒക്കെ പോകുന്നുണ്ട്.”

അകത്തേക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ട് അനീഷ് ചോദിക്കവേ രമ്യയാണ് മറുപടി പറഞ്ഞത്. ” ആഹാ.. അത് പോട്ടെ..

എന്തിനാ നീ അത്യാവശ്യം ആയി കാണണം ന്ന് പറഞ്ഞത്. ”

അനീഷ് പതിയെ തിരിഞ്ഞു ആനന്ദിനെ നോക്കി. അതോടെ അവന്റെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു. ശേഷം ആനന്ദ് പതിയെ രമ്യയെ നോക്കി. എന്താണ് കാര്യം ന്ന് അറിയാതെ അവളും സംശയിച്ചു നോക്കുകയായിരുന്നു.

” എടാ അനീഷേ.. നിനക്ക് എത്ര നാളായി ഈ രമ്യയെ അറിയാം.. ” ആ ചോദ്യം അനീഷിനെ അതിശയിപ്പിച്ചു. ” എന്താടാ പെട്ടെന്ന് ഇങ്ങനൊരു ചോദ്യം.. ”

രമ്യയും അതിശയത്തോടെ തന്നെ നോക്കി നിന്നു. ” അതല്ലടാ.. നീ പറയ്.. “ആനന്ദ് തന്റെ ചോദ്യത്തിൽ തന്നെ വീണ്ടും ഉറച്ചു.

” ടാ നിങ്ങടെ കല്യാണം കഴിഞ്ഞത് മുതൽ.. നീ തന്നെയല്ലേ രമ്യയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. ”

അനീഷിന്റെ മറുപടി കേട്ട് പതിയെ എഴുന്നേറ്റു രമ്യയ്‌ക്കരികിൽ ചെന്നു ആനന്ദ്.

” എടാ.. ഞാൻ പ്രവാസി ആണ്. ഞാൻ നാട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ഇവൾക്ക് എന്തേലും സഹായം വേണ്ടി വന്നാൽ ഉള്ള സുഹൃത്ത്‌ എന്ന നിലയിൽ ആദ്യം വിളിക്കുക നിന്നെ ആകും. അത് ഇതുവരെയും അങ്ങിനെ തന്നെയാണ്.. ഇനി ഒരു കാര്യം ഓപ്പൺ ആയി പറയാം നീ അത് കേൾക്കണം.. ”

അത്രയും പറഞ്ഞു നിർത്തി പതിയെ രമ്യയെ പിടിച്ചു തന്നോട് ചേർത്തു നിർത്തി വീണ്ടും തുടർന്നു ആനന്ദ്.

” ദേ..ഇവള് പി എസ് സി കോച്ചിങ്ങിനെന്നും പറഞ്ഞു ഇവിടുന്ന് എന്നും പോയിട്ട് പലപ്പോഴും നിങ്ങൾ തമ്മിൽ കാണുന്നതും പലയിങ്ങളിലും ഒരുമിച്ചു തങ്ങുന്നതും ഞാൻ അറിഞ്ഞു.. ”

ആ വാക്കുകൾ കേട്ട് അനീഷും രമ്യയും ഒരു പോലെ നടുങ്ങി പോയി.

” ആ.. ആനന്ദ്… നീ എ.. എന്താ ഈ പറയുന്നേ.. ” ആ നിമിഷം അനീഷിന്റെ വാക്കുകൾ വിറപ്പൂണ്ടു. തന്റെ പിടിയിൽ നിന്നും ഞെട്ടലോടെ കുതറിയ രമ്യയെ ബലമായി പിടിച്ചു ചേർത്തു നിർത്തി ആനന്ദ്..

” നിങ്ങള് രണ്ടാളും പേടിക്കേണ്ട.. ഇത്രയും നാളും ഞാൻ അറിയാതെ പല ഹോട്ടൽ മുറികളിലും നിങ്ങൾ ഒളിച്ചും പാത്തും പോയിട്ടുണ്ട്. ഇന്നിപ്പോ ബുദ്ധിമുട്ട് ഇല്ലേൽ ഇവിടെ ഈ വീട്ടിൽ ഞങ്ങടെ ബെഡ്‌റൂമിൽ തന്നെ ആയിക്കോ ഞാൻ മാറി ഇരുന്നു തരാം.. ”

ഇത്തവണ ആകെ വിളറി വെളുത്തു ചാടി എഴുന്നേറ്റു പോയി അനീഷ്. ആ സമയം ആനന്ദിന്റെ പിടിയിൽ നിന്നും ബലമായി തന്നെ കുതറി മാറി രമ്യ..

” ചേട്ടാ.. ഇതെന്തൊക്കെയാ ഈ പറയുന്നേ.. നിങ്ങൾക്ക് എന്താ വട്ട് ആണോ.. ” രമ്യയുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല ആനന്ദ്. നേരെ അവൻ പതറി നിൽക്കുന്ന അനീഷിന് മുഖാമുഖം നിന്നു.

“എടാ…. നീ ടെൻഷൻ ആകേണ്ട.. ഇവിടിപ്പോ ആരും ഇല്ല… ഒറ്റ ചോദ്യം.. എന്റെ സമ്മതത്തോടെ തന്നെ എന്റെ ഭാര്യയുടെ കൂടെ കിടക്കാവോ നിനക്ക്.. ”

ആ ചോദ്യം തന്റെ കാതുകളിൽ തുളഞ്ഞു കയറുന്ന പോലെയാണ് അനീഷിന് അനുഭവപ്പെട്ടത്. കള്ളി വെളിച്ചത്തായി എന്ന് മനസിലാക്കവേ മറുപടി ഇല്ലാതെ അടിമുടി വിറച്ചു അവൻ. എന്നാൽ കീഴടങ്ങുവാൻ തയ്യാറല്ലായിരുന്നു രമ്യ.

” ചേട്ടാ.. എന്ത് വൃത്തികേട്… എന്ത് ഭ്രാന്ത് ആണ് നിങ്ങൾ ഈ പറയുന്നേ.. നാണമില്ലേ ഇങ്ങനൊക്കെ സംസാരിക്കാൻ ”

തന്റെ വാക്കുകളിലൂടേ വലിയൊരു ചെറുത്തു നിൽപ്പിനായി ശ്രമം തുടങ്ങിയിരുന്നു അവൾ. എന്നാൽ ചെക്കിടടക്കം ഒരു അടിയായിരുന്നു ആനന്ദിന്റെ മറുപടി.

അടിയേറ്റ് പിന്നിലേക്ക് വേച്ചു പോയ രമ്യ ചുവരിൽ തട്ടി നിന്നു. ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക് ആകെ മൊത്തത്തിൽ ഒരു മരവിപ്പ്. ഈ സമയം ഇറങ്ങി ഓടിയാലോ എന്ന ചിന്തയിലായിരുന്നു അനീഷ്.

” നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു സ്വഭാവം ഉണ്ട്. പണി പാളി എന്നറിഞ്ഞാലും വീണിടത്ത് കിടന്ന് ഉരുളും. പക്ഷെ ആണുങ്ങൾ അങ്ങനല്ല പിടിക്കപ്പെട്ടു എന്ന് മനസിലായാൽ പിന്നെ അവർ സൈലന്റ് ആയിരിക്കും.. ദേ അനീഷിനെ പോലെ.. ”

തിരിഞ്ഞു നോക്കുമ്പോൾ അനീഷ് അടി മുടി നിന്ന് വിയർക്കുന്നതാണ് ആനന്ദ് കണ്ടത്.

” ആഹാ.. നീ ഈ തണുത്ത കാലാവസ്ഥയിലും നല്ലത് പോലെ വിയർക്കുന്നുണ്ടല്ലോ.. വാ ഇരിക്ക് രണ്ടാളും ”

ബലമായി രണ്ട് പേരെയും പിടിച്ചു സെറ്റിയിലേക്കിരുത്തി അവർക്ക് അഭിമുഖമായി മുന്നിലെ ചെയറിലേക്കിരുന്നു ആനന്ദ്.

” രണ്ടാളുടെ ഭാഗത്തു നിന്നുമുള്ള കഥകൾ ഒന്നും കേൾക്കേണ്ട എനിക്ക്. വ്യക്തമായി കാര്യങ്ങൾ അറിഞ്ഞു ഞാൻ.. നീ ഇവളെയും കൊണ്ട് കറങ്ങുന്നത് നേരിൽ കണ്ടത് എന്റെ അച്ഛൻ തന്നെയാണ്. ആ മനുഷ്യൻ പിന്നീട് വ്യക്തമായി കാര്യങ്ങൾ അന്യോഷിച്ച ശേഷമാണ് എന്നെ വിളിച്ചു പറഞ്ഞതും. ഒക്കെയും അറിഞ്ഞു തന്നെയാണ് ഇപ്പോ പെട്ടെന്ന് ഞാൻ ലീവിന് വന്നത്. ”

ആനന്ദിന്റെ വായിൽ നിന്നു വരുന്ന ഓരോ വാക്കുകളും അനീഷിനും രമ്യയ്ക്കും വലിയ നടുക്കമാണ് സൃഷ്ടിച്ചത്.

” ആനന്ദ്.. ടാ അത്.. പറ്റിപ്പോയി.. നീ ക്ഷമിക്കണം..” ആകെ പതറി പോയി അനീഷ്.

ഓപ്പൺ ആയി അവൻ കുറ്റസമ്മതം നടത്തവവേ പിന്നെ രമ്യയ്ക്കും സമ്മതിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

” ചേട്ടാ… ക്ഷണിക്കണം.. ഒരു തെറ്റ് പറ്റിപ്പോയി.. ഇനി ആവർത്തിക്കില്ല. ” നിരമിഴികളോടെ ദയനീയമായി അവൾ നോക്കവേ പുഞ്ചിരിച്ചു ആനന്ദ്…

” ക്ഷമിക്കാനോ…. ഞാനോ.. ഓ അതൊന്നും ഒരു കാലത്തും നടക്കില്ല.. പിന്നെ വേണേൽ നിങ്ങൾക്ക് രണ്ടാൾക്കും ഒരു ഫേവർ ചെയ്ത് തരാം ഞാൻ. ”

ആ മറുപടി കേട്ട് ഒരുപോലെ പ്രതീക്ഷയിൽ അവന്റെ മുഖത്തേക്ക് നോക്കി അനീഷും രമ്യയും

” വേറൊന്നുമല്ല.. വല്യ ബഹളത്തിനൊന്നും എനിക്ക് താത്പര്യം ഇല്ല രണ്ടാളും ഒളിച്ചും പാത്തും കുറെ കൂട്ട് കൂടിയതല്ലേ. ഇനീപ്പോ എല്ലാരും അറിഞ്ഞു തന്നെ ഒന്നായിക്കോ.. ഞാൻ അങ്ങ് മാറി തന്നേക്കാം.. ”

ഒരു ഞെട്ടലായിരുന്നു ആ വാക്കുകൾ അനീഷിലും രമ്യയിലും ഉളവാക്കിയത്

” ചേട്ടാ.. പ്ലീസ് അങ്ങിനൊന്നും പറയല്ലേ.. ഒന്ന് ക്ഷമിക്ക് ഒരു വട്ടം.. ” കെഞ്ചികരഞ്ഞു രമ്യ.

” ടാ.. അബദ്ധം പറ്റി പോയതാ.. ഇനി ആവർത്തിക്കില്ല.. പ്ലീസ് “അനീഷും പരമാവധി അപേക്ഷിച്ചു. എന്നാൽ ആനന്ദിൽ ഒരു കുലുക്കവുമുണ്ടായില്ല.

” വിശ്വാസ വഞ്ചനയ്ക്ക് ക്ഷമയില്ല അനീഷേ… നിനക്ക് അറിയോ ഈ വിവരങ്ങൾ കേട്ടപ്പോ എന്റെ ഉള്ളൊന്ന് പിടഞ്ഞു. എന്റെ ഉള്ളിൽ എത്രത്തോളം വിഷമമുണ്ടായി കാണും എന്ന് ചിന്തിച്ചോ നിങ്ങൾ രണ്ടാളും.

ഒരുമാസത്തിൽ കൂടുതൽ ആയി ഞാൻ ഈ വിവരങ്ങൾ അറിഞ്ഞിട്ട്. ഈ ഒരു മാസം കൊണ്ട് എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ. ഇപ്പോൾ എനിക്ക് ഇതൊരു വിഷയം അല്ല. പുകഞ്ഞ കൊള്ളി പുറത്ത്. രമ്യക്ക് അനീഷിനൊപ്പം സുഖമായി ജീവിക്കാം ഞാൻ അതിനു പ്രശ്നമുണ്ടാക്കില്ല.”

ആ വാക്കുകൾ ഉറച്ചതായിരുന്നു. ” ഏട്ടാ പ്ലീസ്… ”

വീണ്ടും ഒരിക്കൽ കൂടി കെഞ്ചി രമ്യ. അപ്പോഴും ആനന്ദ് പുഞ്ചിരി തൂകി.

” കെട്ട് കഴിഞ്ഞു വർഷം രണ്ട് ആയിട്ടും കുട്ടികൾ ആയില്ലല്ലോ ന്ന് ഉള്ള വിഷമം ആയിരുന്നു മുന്നേ വരെ എനിക്ക്. പക്ഷെ ഇപ്പോ തോന്നുന്നു അത് നന്നായി. ഒരു കുഞ്ഞ് കൂടി ഉണ്ടായിരുന്നേൽ ഇപ്പോൾ അതിന്റെ കാര്യം വല്യ കഷ്ടത്തിലായേനെ.. ”

അത്രയും പറഞ്ഞു എണീറ്റു അവൻ.” അനീഷ് എന്നാൽ വിട്ടോ… നിന്നോട് ഒന്നും പറയാൻ ഇല്ല ഇനി. ഒരു ബെസ്റ്റ് ഫ്രണ്ടിനപ്പുറം സഹോദരനെ പോലെ ആയിരുന്നു നീ എനിക്ക്… പക്ഷെ.. വേണ്ട കൂടുതൽ സംസാരിച്ചാൽ ബോർ ആകും.. പൊയ്ക്കോ ”

പറഞ്ഞു നിർത്തുമ്പോൾ ആനന്ദിന്റെ ശബ്ദമിടറി. ” ആനന്ദേ… ടാ.. ” ഒരിക്കൽ കൂടി ദയനീയമായി അവനെ നോക്കി അനീഷ്. എന്നാൽ ആ സമയം ആനന്ദിന്റെ മിഴികൾ കുറുകി.

” ഇറങ്ങി പോടാ.. ഇനി നിന്നെ കൂടുതൽ സമയം കണ്ടാൽ എന്റെ സമനില. തെറ്റും.. രമ്യയ്ക്കും പെട്ടി പാക്ക് ചെയ്യാം.. നിന്റെ അച്ഛനോട് ആൾറെഡി കാര്യങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട് ഞാൻ. നിന്നെ വിളിച്ചുകൊണ്ടു പോകാൻ അവരിപ്പോൾ എത്തും.. ”

അത്രയും പറഞ്ഞു മറുപടി ക്ക് കാക്കാതെ മുറിയിലേക്ക് പോയി അവൻ. ആകെ നിസ്സഹായരായി പരസ്പരം നോക്കി നിന്നു അനീഷും രമ്യയും.

പിന്നെ എല്ലാം വേഗത്തിൽ നടന്നു രമ്യയുടെ അച്ഛനും ബന്ധുക്കളും എത്തി ഒരു ഒത്തുതീർപ്പ് ചർച്ചക്ക് ശ്രമിച്ചെങ്കിലും ഇനി അവളെ വേണ്ട എന്ന് ആനന്ദ് ഉറപ്പിച്ചു പറഞ്ഞതോടെ നിരാശരായി രമ്യയുമൊത്ത് മടങ്ങി.

പോകുന്നെന്ന് മുന്നേയും പലവട്ടം രമ്യ ആനന്ദിന് മുന്നിൽ കെഞ്ചി പക്ഷെ അവന്റെ തീരുമാനം ഉറച്ചതായിരിന്നു. കാരണം ആ മനസ്സിൽ ഏറ്റ മുറിവിന് അത്രത്തോളം ആഴമുണ്ടായിരുന്നു.

“ദാമ്പത്യം ഒരു വിശ്വാസമാണ്….ഒരു ഉറപ്പാണ്… നമുക്കൊപ്പം എന്നും ഒരാൾ ഉണ്ടാകും എന്നുള്ള ഉറപ്പ്. ആ ഉറപ്പ് നഷ്ടമായാൽ പിന്നെ എന്ത് കാട്ടിയിട്ടും കാര്യമില്ല. ഇവിടിപ്പോ ആ എനിക്ക് ആ വിശ്വാസം നഷ്ടമായി.

ഇനിയൊരിക്കലും നിന്നെ എന്റെ ഭാര്യയായി കാണാൻ കഴിയില്ല എനിക്ക് അതുകൊണ്ട് രമ്യ പൊയ്ക്കോളൂ.. നിനക്ക് ഇഷ്ടപെട്ട ജീവിതം സ്വയം തിരഞ്ഞെടുത്തോളൂ.. ”

അവസാനമായി പുഞ്ചിരിയോടെ ആനന്ദ് പറഞ്ഞ ആ യാത്രാ മൊഴി രമ്യയുടെ ഉള്ളിൽ ഒരു മുൾ മുനയായി തറച്ചു. തെറ്റിലേക്ക് പോയ ആ നിമിഷത്തെ പഴിച്ചു കൊണ്ട് അവൾ അച്ഛനൊപ്പം വീട്ടിലേക്ക് പോയി..

എല്ലാം കഴിഞ്ഞു ശാന്തമായപ്പോൾ ആനന്ദിന്റെ ഉള്ളിൽ ഒരു വിങ്ങൽ മാത്രം അവശേഷിച്ചു. മാറാൻ ഇനി കുറച്ചു നാൾ സമയമെടുക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആ വിങ്ങലിനെ അപ്പോൾ മുതൽ അവൻ സ്നേഹിച്ചു തുടങ്ങി