ഓ….. ഒന്നും അറിയാത്താപോലെ….. നിങ്ങൾ ഒരു തന്തയാവാൻ പോവാ മനുഷ്യാ…… ഇന്ന് ഡോക്ടർ കാണാൻ പോയിരുന്നു…

(രചന: Nithin Agora)

“എന്ത് പറ്റി അമ്മാ… അമ്മയുടെ മരുമകൾക്ക്….. ”

ഇല്ലെങ്കിൽ ഓടി വന്ന് ഉമ്മറപ്പടിയിൽ കാവൽ ഇരിക്കറുണ്ട് ഇന്ന് എന്താ.. പതിവില്ലാതെ… അമ്മ ഒരു ചിരിമാത്രം തന്ന് നടന്നു അകത്തെക്ക്.. അവളെ കാണാതാപ്പോൾ ഉള്ളിൽ ചെറിയൊരു നോവ് ഉണ്ടായിരുന്നു.. നേരെ ചെന്നു മുറിയിലെക്ക്….

” ആഹാ … എന്താ ടീ സർക്കസ്സ് കാണുക്കുവാണോ കണ്ണാടിയുടെ മുന്നിൽ നിന്നു…… ദേവു…. ”

പതിവില്ലാതെ ഒരു ചിരിയും തന്ന് വയറിൽ…. കൈക ചേർത്ത് വീണ്ടും കണ്ണാടിയിൽ നോക്കി നിൽപ്പാണ്..

“ഏട്ടാ ഇനി ഈ വയറ് വീർക്കുമ്പോൾ ആകെ ക്ഷീണാമാവും അല്ലെ….”

ഒരു പുതുമഴ നനഞ്ഞ് പോലെ ആ വാക്കുകൾ കാതിൽ പതിക്കുന്നുണ്ടായിരുന്നു…… കാത്തിരിപ്പിന് ശേഷം കിട്ടിയ വാർത്ത സത്യമാണോ എന്ന് അറിയാൻ അവളെ ഒന്നു ചേർത്തു പിടിച്ചു…

“ടീ….. എന്താ കാര്യം…. പറയാ ടീ… ”

“ഓ….. ഒന്നും അറിയാത്താപോലെ….. നിങ്ങൾ ഒരു തന്തയാവാൻ പോവാ മനുഷ്യാ…… ഇന്ന് ഡോക്ടർ കാണാൻ പോയിരുന്നു ഞാനും അമ്മയും…. ”

പതിയെ അവളുടെ വയറിൽ ഒന്നു ചുംബിച്ചു…..

“ഏട്ടന് എന്താ… വട്ടായോ….”

“ഒരുപാട് കാലമായില്ലെടി…. കാത്തിരിക്കുന്നു അത് സംഭവിക്കാൻ പോകുന്നു എന്ന് അറിഞ്ഞാൽ ഇത്തിരി സന്തോഷം കൂടും അത് വട്ടാണ് എങ്കിൽ അങ്ങനെ തന്നെയാ…. ”

അവൾ എൻ മുഖത്തെ അടിവയറിനോട് ചേർത്ത് പിടിച്ചു….

”ഏട്ടാ… മോനെ കേൾക്കാമോ….. ഒരു കുഞ്ഞ് മിടിപ്പ് പോലെ ഉണ്ടാവും അല്ലെ…. അവൻ….”

മെല്ലെ അവളെ ചേർത്ത് അണച്ചു…… ഒരു കുഞ്ഞ് നാണത്തോടെ മാറിൽ ചാഞ്ഞു… അവൾ.

” നമ്മുക്ക് മോൾ മതി…. ദേവു… എന്റെ തൊട്ടാവാടിയെ പോലെ…. ഈ ‘അച്ഛന് കണ്ണ് എഴുതാനും… പൊട്ട് തൊടുവിക്കാനും….. ഒരു കുഞ്ഞ് ദേവൂ…”

കരിമഷി കണ്ണിൽ നാണം തുളുമ്പി നിൽപ്പായിരുന്നു അവൾ….. ചിരിമാത്രം തന്ന് അവൾ തലമുടി ഇഴകളെ തലോടി..

” ആഹാ…. കൊള്ളാം… ഇനിയും വേണോ ഇതുപോലെ ഏട്ടാ… എന്നിട്ടാണോ ഇടയ്ക്ക് എന്നോട് വഴക്ക് ഇടുമ്പോൾ പറയുന്നെ…. ഏത് നേരാത്താണോ എന്ന് ഓക്കെ പറയുന്നെ…. ”

“എന്റെ ദേവു…. അത് ഇഷ്ടം കൊണ്ട് അല്ലെ…. പെണ്ണെ… നമ്മുക്ക് ഏറ്റവും ഇഷ്ടമുള്ളവരോട് അല്ലാതെ ആരോടാ വഴക്ക് ഇടുവാ….. മം… മം.. ”

” എന്നാ ദേവൂ മതി…… അല്ലെ ഏട്ടാ… നമ്മുക്ക്.. ”

“മതി…… പിന്നെ അധികം പണി ഒന്നും എടുക്കണ്ടാട്ടോ….. അമ്മയോട് ഞാൻ പറഞ്ഞോള്ളാം…… ”

“അയ്യടാ…. അങ്ങോട്ട് ചെല്ല്…. എന്നോട് പണിയൊടുക്കണ്ടാ എന്ന് അമ്മാ ആദ്യമേ പറഞ്ഞിരുന്നു… എന്റെ ഏട്ടനോട് എല്ലാ പണിയും എടുപ്പിച്ചോള്ളാം എന്ന്……. ”

ചിരി നിർത്താതെ ഇരിപ്പാണ് അവൾ…… കുറച്ച് ‘ദേഷ്യം വന്നെങ്കിലും….. കാണിക്കാതെ അവളെ ചേർത്തു പിടിച്ചു….. വാശീയോടെ അവളുടെ നിഴൽ പോലെ കൂടെ നടന്നു.. അസൂയായോടെ പലരും നോക്കി കണ്ണ് ഇടുന്നുണ്ട് ഞങ്ങളെ…… കുറെ നാളുകൾക്ക് ശേഷം സന്തോഷം നിറഞ്ഞ് നിൽപ്പാണ് പുതിയാ അതിത്ഥിയെ കാത്ത്….. ഇഷ്ടങ്ങൾ എല്ലാം നേടിയെടുക്കുന്നുണ്ടവൾ… എത്ര നേടിയെന്ന പറഞ്ഞാലും ആ നോവിന് പകരമാവില്ലെന്ന് ഉറപ്പുണ്ട്….. അമ്മയും അസൂയയോടെ ചോദിക്കുന്നുണ്ടായിരുന്നു ഞങ്ങൾ കിടപ്പിലായാലും ഇതുപോലെ നോക്കണെടാന്ന്…. മാസം തികഞ്ഞ് ലോബറ് റൂമിലെക്ക് പോകുമ്പോഴും ചിരിമായാതെ ഉണ്ട് ഉള്ളിൽ അവളുടെ…. വരാന്തയിലെ കാത്തിരിപ്പിന് ഒടുവിൽ അവൾ എത്തി…… പ്രതീക്ഷകൾക്ക് ഇരട്ടി മധുരവുമായി….. കുഞ്ഞ് ദേവൂ… അമ്മയുടെ കൈയിലെക്ക് കുഞ്ഞിനെ കൊടുത്ത് അവളുടെ അടുത്തെക്ക് പാഞ്ഞു…..

“ഏട്ടാ…….. ദേവൂനെ കണ്ടില്ലെ….. എന്നെ പോലെ കുറുമ്പ് ഒന്നും ഇല്ലാട്ടോ…. ”

നിറഞ്ഞ് ഒഴുകിയ മിഴികൾ തുടച്ച് അവളുടെ നെറുകയിൽ ഒന്നു ചുംബിച്ചു…..

“അതെ ഇനി കരയാൻ ഒന്നും നിക്കണ്ടാട്ടോ…. ഏട്ടാ…. വെറുതെ….. ”

നിറഞ്ഞ് തുടങ്ങിയ മിഴികൾ തുടച്ച് അവൾ എനിക്കി ആശ്വാസം പകരുന്നുണ്ട്…. ചിലത് അത് ഒക്കെ അവളെ കൊണ്ടെ പറ്റു… വാശിയോടെ അവളുടെമേൽ ആധിപത്യം സ്ഥാപിക്കുന്നതിനെക്കാൾ പുണ്യം അവളുടെ മനസ്സ് അറിയുന്നതിലാണ്…. ജീവിതം പുതിയൊരു തുടക്കം തുടങ്ങുവാണ് രണ്ട് ദേവൂം ഞാനുമായി….. കുറുമ്പ് കൂടുന്നുണ്ട് ഇടയ്ക്കെ വലിയ ദേവൂനെ… എങ്കിലും പരാതിയും പരിഭവും ഇല്ലാതെ പ്രണയമായി തുടരുന്നു ഇന്നും…