പെട്ടെന്നൊരു കാശ് കാരൻ ഗൾഫുകാരന്റെ ആലോചന വന്നപ്പോൾ എന്നോടൊപ്പം ജീവിക്കുന്നതിനേക്കാൾ ലൈഫ് സെറ്റിൽ ആകാൻ അതാണ് ബെറ്റർ

 

രചന : പ്രജിത്ത് സുരേന്ദ്രബാബു.

 

” ഏട്ടാ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.. ” പതിവില്ലാതെ രാത്രിയിൽ കിടക്കാൻ നേരം നന്ദനയുടെ ചോദ്യം കേട്ട് ശരത്ത് നെറ്റി ചുളിച്ചു.

” എന്താടോ.. ഇതിപ്പോ പതിവില്ലാത്ത ഒരു മുഖവുരയൊക്കെ.. ഞാൻ എന്തെ മുന്നേ കള്ളങ്ങൾ എന്തേലും പറഞ്ഞോ നിന്നോട്.. ”

” ഏയ് അങ്ങിനല്ല.. ചുമ്മാ പറഞ്ഞതാ.. ഒരു കാര്യം ഒന്ന് അറിയാൻ “അവൾ ഒന്ന് പരുങ്ങുമ്പോൾ പതിയെ പുഞ്ചിരിച്ചു ശരത്ത്.

” താൻ ചോദിക്ക് എന്താ അറിയേണ്ടേ.. ” ” അത്.. ഏട്ടന് നമ്മുടെ വിവാഹത്തിന് മുന്നേ ഏതേലും പ്രണയം ഉണ്ടായിരുന്നോ ” 

ആ ചോദ്യം കേൾക്കെ ഒരു നിമിഷം നന്ദനയുടെ മുഖത്തേക്ക് തന്നെ നോക്കി പോയി ശരത്ത്.

” എന്താടോ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ട് ഇപ്പോ ഇങ്ങനെ ഒരു ചോദ്യം.. ”

“ഞാൻ പറഞ്ഞില്ലേ ചുമ്മാ ചോദിക്കുവാ. ഏട്ടൻ പറയ്.. ഉണ്ടായിരുന്നോ..”

നന്ദന വീണ്ടും ചോദ്യം ആവർത്തിക്കവേ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു ശരത്ത്. ഒരു നിമിഷം അവൻ മൗനമായി ശേഷം പതിയെ നന്ദനയുടെ മുഖത്തേക്ക് നോക്കി.

” എടോ.. നിന്നോട് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.സത്യത്തിൽ ആ കാര്യം ഞാൻ നിന്നോട് മറച്ചു വച്ചതാണ്… നീ എങ്ങിനെ എടുക്കും ന്ന് അറിയാത്തത് കൊണ്ട്… എനിക്കൊരു പ്രേമം ഉണ്ടായിരുന്നു… ഇപ്പോഴൊന്നുമല്ല.. ഏകദേശം ഒരു വർഷത്തിന് മുകളിൽ ആയി ബ്രേക്കപ്പ് ആയിട്ട്. ”

മറുപടി പറയുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞ നിരാശ ശ്രദ്ധിക്കവേ ആ പ്രണയത്തിന്റെ ആഴം എത്രത്തോളമായിരുന്നു എന്ന് ഊഹിച്ചു നന്ദന.

” എങ്ങിനെ അത് ബ്രേക്ക് അപ്പ് ആയി.. എന്താ ഉണ്ടായേ.. ” നന്ദനയുടെ മുഖത്തെ പുഞ്ചിരിയും മാഞ്ഞിരുന്നു.

” താൻ പേടിക്കേണ്ട.. ഇത് ഒന്നൊന്നര കൊല്ലം മുന്നേ ഉള്ള സംഭവം ആണ്. അതൊരു ചെറിയ തേപ്പ് കഥയാണ്. അഞ്ചു വർഷത്തെ പ്രണയമായിരുന്നു. അവളുടെ പേര് ലക്ഷ്മി. അന്നെനിക്ക് സർക്കാർ ജോലിയൊന്നുമായിട്ടില്ല ബസ് ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന സമയം.

കട്ട പ്രേമം ഒക്കെ ആയിരുന്നു പക്ഷെ പെട്ടെന്നൊരു കാശ് കാരൻ ഗൾഫുകാരന്റെ ആലോചന വന്നപ്പോൾ എന്നോടൊപ്പം ജീവിക്കുന്നതിനേക്കാൾ ലൈഫ് സെറ്റിൽ ആകാൻ അതാണ് ബെറ്റർ എന്ന് അവൾ അങ്ങ് തീരുമാനിച്ചു. അതോടെ ഞാൻ കറിവേപ്പില ആയി ”

നിരാശ നിറഞ്ഞ വാക്കുകളോടെ ശരത്ത് പറഞ്ഞു നിർത്തുമ്പോൾ നന്ദനയുടെ മിഴികൾ കുറുകി.

” എന്നിട്ട്…. ബ്രേക്ക് അപ്പ് ആയതിൽ പിന്നെ അവളെ കാണുകയോ വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ലേ ഏട്ടൻ.”

പതിയെ പതിയെ അവൾ താൻ ഉദ്ദേശിച്ച വിഷയത്തിലേക്ക് ശരത്തിനെ കൊണ്ട് വരാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

” അങ്ങിനെ ചോദിച്ചാൽ… പിന്നെ കുറെ നാള് കോൺടാക്ട് ഇല്ലായിരുന്നു. പക്ഷെ ഈ അടുത്ത് അപ്രതീക്ഷിതമായി വീണ്ടും കണ്ടു. അവളുടെ ആ ബന്ധം ഡിവോഴ്സിന്റെ വക്കിൽ ആണ് ഇപ്പോൾ. ”

“എന്നിട്ട് “നന്ദന വീണ്ടും ഒരേ ചോദ്യം തന്നെ ആവർത്തിച്ചപ്പോൾ ശരത്തിന്റെയും നെറ്റി ചുളിഞ്ഞു.

” എന്താ ടോ.. കുത്തി കുത്തി ഉള്ള ചോദ്യങ്ങൾ. തനിക്ക് എന്നെ സംശയം ഉണ്ടോ.. ”

പെട്ടെന്ന് അവൻ അങ്ങിനെ ചോദിച്ചപ്പോൾ അവളും ഒന്ന് പരുങ്ങി.

” അ.. അത്.. എന്ത് അങ്ങിനല്ല.. ഞാൻ.. വെറുതെ.. ” നന്ദന വാക്കുകൾ നുള്ളി പെറുക്കുമ്പോൾ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു ശരത്ത്.

” അവളെ കണ്ടു… ഞാനിപ്പോൾ സർക്കാർ ജോലിയിൽ പ്രവേശിച്ചു എന്നൊക്കെ അറിഞ്ഞപ്പോ ഒരു ഞെട്ടൽ ആയിരുന്നു അവൾക്ക്. ഞാൻ ഇങ്ങനെ നല്ലൊരു നിലയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് എന്റേന്ന് നമ്പർ ഒക്കെ വാങ്ങി.. പിന്നെ സ്ഥിരമായി മെസേജ് ഒക്കെ അയക്കാറുണ്ടായിരുന്നു.

പതിയെ പതിയെ എനിക്ക് ഒരു കാര്യം മനസിലായി. ഭർത്താവുമായി ഡിവോഴ്സ് വക്കിൽ ആയത് കൊണ്ട് തന്നെ ലക്ഷ്മിക്ക് ഞാനുമായുള്ള ആ പഴയ ബന്ധം വീണ്ടും തുടങ്ങിയാലോ എന്നൊരു ആഗ്രഹം ഉണ്ട്.”

ഇത്തവണ നന്ദന ഒന്ന് ഞെട്ടി. ” എ.. എന്നിട്ട്.. ”

ആ ഞെട്ടൽ അവളുടെ വാക്കുകളിൽ പ്രതിഫലിച്ചപ്പോൾ ഏകദേശം കാര്യം മനസിലാക്കി ശരത്ത്.

” എടോ താൻ ഈ കാര്യം എങ്ങിനെയോ അറിഞ്ഞു അല്ലെ.. അതല്ലേ പതിവില്ലാത്ത ഈ മുഖവുരയും കുറ്റി കുത്തിയുള്ള ചോദ്യവും എല്ലാം.. ”

മറുപടി പറഞ്ഞില്ല അവൾ. അവളുടെ ആ വാട്ടം കണ്ട് പതിയെ അരികിലേക്ക് ചെന്നിരുന്നു അവൻ.

” എടോ.. ആ ആഗ്രഹം അവളുടെ മാത്രമാണ്. അതിനെ ആഗ്രഹം എന്നല്ല പറയേണ്ടതും.. ഒരു തരം ആക്രാന്തം.. ഇക്കരെ നിൽക്കുമ്പോൾ അക്കരെ കാണുന്ന പച്ചയിലേക്ക് ഭ്രമിച്ചു പോകുന്ന വൃത്തികെട്ട സ്വഭാവം..

ഒരിക്കൽ ഞാൻ മനസ്സിൽ നിന്ന് വെട്ടിയ പേരാ അവളുടേത്. അതുകൊണ്ട് തന്നെ ഇനി എന്തൊക്കെ പറഞ്ഞാലും അവളിലേക്ക് ഞാൻ അടുക്കില്ല. അതോർത്തു താൻ പേടിക്കേണ്ട.”

“ഏയ്.. എനിക്ക് അങ്ങിനെ പേടി ഒന്നുമില്ല എന്നാലും പെട്ടെന്ന് അറിഞ്ഞപ്പോ.. ”

നന്ദന മുഖമുയർത്തവെ അവളുടെ നെറുകയിൽ ഒന്ന് തലോടി ശരത്ത്.

” അവള് ഇങ്ങട് കൊഞ്ചി കുഴയാൻ വന്നത് സത്യമാടോ .. പക്ഷെ നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തിയ ആ നിമിഷം മുതൽ ഇപ്പോ വരെയും എന്റെ പെണ്ണ് നീ ആണ്. അതിനി അങ്ങിനെ തന്നെ ആയിരിക്കും. അതിനിടയിൽ വേറെ ആർക്കും സ്ഥാനമില്ല.. എന്നെ വിശ്വസിക്കാം നിനക്ക് ”

ആ വാക്കുകൾ നന്ദനയ്ക്ക് ഏറെ വിശ്വസനീയമായിരുന്നു. പതിയെ ശരത്തിന്റെ മാറിലേക്ക് ചാഞ്ഞു അവൾ.

” ഏട്ടാ.. സോറി.. ഏട്ടന്റെ ഫോണിൽ വാട്സാപ്പിൽ ഇന്ന് അവളുടെ കുറച്ചു മെസേജസ് കണ്ടു ഞാൻ. ചേട്ടനെ കാണണമെന്നും ഒരു ദിവസം ഒന്നിച്ചു കൂടണമെന്നുമൊക്കെ. അതൊക്കെ കണ്ടപ്പോ പെട്ടെന്ന് ഉള്ളിൽ ആകെ പേടിയായി പോയി.. അതുകൊണ്ടാ ഞാൻ.. ”

തന്റെ മാറിലേക്ക് പറ്റി ചേർന്ന് കൊണ്ട് നന്ദന പറഞ്ഞ ആ വാക്കുകൾ കേട്ട് ഒരു നിമിഷം മൗനമായി ശരത്ത്.

” എടോ.. അവളുടെ മെസേജുകൾ മാത്രമേ കണ്ടുള്ളോ അതിനു ഞാൻ മറുപടി പറഞ്ഞത് താൻ കണ്ടില്ലേ.. ”

” കണ്ടു… ” മറുപടി പറഞ്ഞുകൊണ്ട് പതിയെ മുഖമുയർത്തി നന്ദന. അപ്പോഴേക്കും ശരത്ത് തന്റെ ഫോൺ കയ്യിലെക്കെടുത്തു.

” സത്യത്തിൽ അവളോട് എനിക്ക് ഇച്ചിരി ദേഷ്യം ഉണ്ടായിരുന്നു. പണ്ട് എന്നെ വിട്ട് പോകരുത് എന്ന് ഒരുപാട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട് ഞാൻ അന്നവൾ എനിക്ക് പുല്ല് വില തന്ന് കാശ് നോക്കി പോയി . ആ വേദന ഉള്ളിൽ നിന്നും മാറാൻ കുറച്ചു നാൾ എടുത്തു.

ഇന്നിപ്പോ അതേ അവൾ എങ്ങിനെയും എന്നെ വീണ്ടും വശത്താക്കുവാൻ എന്തും ചെയ്യാൻ തയ്യാറാണ്. അങ്ങനുള്ളപ്പോ അവളെ ഒന്ന് കളിപ്പിക്കാം ന്ന് മനസ്സിൽ കരുതിയാണ് ഞാൻ നമ്പർ ബ്ലോക്ക് ചെയ്യാതിട്ടത്. ഇനീപ്പോ അത് വേണ്ട.. ഒരു കാര്യം ചെയ്യ് അവൾക്ക് ഉള്ള മറുപടി നിന്റെ വായിൽ ന്ന് തന്നെ കൊടുത്തോ.. എന്നിട്ട് ബ്ലോക്ക് ആക്കാം നമ്പർ. ”

വാട്ട്സപ്പ് ഓൺ ആക്കി ഫോൺ നന്ദനയ്ക്ക് നേരെ നീട്ടി അവൻ.ഏട്ടാ അത് വേണ്ട.. എനിക്ക് ഏട്ടനെ വിശ്വാസക്കുറവ് ഒന്നും ഇല്ല. ഞാൻ ചോദിച്ചത് വിഷമമായെങ്കിൽ എന്നോട് ക്ഷമിക്ക് “അവൾ വീണ്ടും നിരമിഴികളോട് തല കുമ്പിട്ടു.

” എടോ.. അങ്ങിനല്ല.. ഇതും ഒരു പ്രതികാരം ആണ്… മറുപടി താൻ കൊടുക്കുമ്പോൾ ഇച്ചിരിയേലും നാണക്കേട് തോന്നാതിരിക്കില്ല അവൾക്ക്. ആ ഒരു രീതിയിൽ ആണ് ഞാൻ പറഞ്ഞത്. തന്റെ നല്ല വെടിപ്പായ ഒരു മറുപടി കിട്ടുമ്പോൾ തന്നെ അവളുടെ ഫുൾ അസുഖം അങ്ങ് മാറിക്കിട്ടും. എന്നിട്ട് ഈ കലാ പരിപാടി അവസാനിപ്പിക്കാൻ ആണ് ഞാൻ അങ്ങിനെ പറഞ്ഞത്. ”

ശരത്ത് ആ പറഞ്ഞത് നന്ദനയ്ക്കും സമ്മതമായിരുന്നു.” അത് വേണേൽ ഞാൻ ചെയ്യാം.. ”

അത്രയും പറഞ്ഞു അവന്റെ ഫോൺ കയ്യിലേക്ക് വാങ്ങി നനന്ദ. ശേഷം വാട്ട്സപ് ഓപ്പൺ ആക്കി അവൾക്കായി ഒരു വോയിസ്‌ അയച്ചു.

” അതേ.. എന്റെ കെട്ട്യോനു തത്കാലം ആവശ്യം ഉള്ളതെല്ലാം ഞാൻ കൊടുക്കുന്നുണ്ട്. അന്യോഷിച്ചപ്പോ പുള്ളി അതിൽ തൃപ്തനും ആണ്. അതുകൊണ്ട് തന്നെ ഇപ്പോ ഇനി സുഖിപ്പിക്കാൻ പുറത്ത് ന്ന് ആളെ എടുക്കുന്നില്ല… ആവശ്യം ഉണ്ടേൽ അറിയിക്കാം കേട്ടോ.. തത്കാലം തന്റെ അസുഖം മാറാൻ ഒരു വഴി പറഞ്ഞു തരാം..

വീട്ടിലോ പരിസരത്തോ മുള്ളു മുരിക്ക് ഉണ്ടോ ന്ന് അന്യോഷിക്ക് ഉണ്ടേൽ അതിൽ ഒന്ന് കയറിയിട്ട് താഴേക്ക് നിരങ്ങി ഇറങ്ങിക്കോ.. നല്ല സുഖം കിട്ടും.. ”

വോയിസ് മെസേജ് അയച്ചു ഫോൺ വീണ്ടും ശരത്തിനു നേരെ നീട്ടി അവൾ.

എന്നാൽ ഒക്കെയും കേട്ട് അതിശയിച്ചു ഇരിക്കുകയായിരുന്നു അവൻ.

” എടോ .. താൻ ആള് കൊള്ളാലോ.. ”

ആ വാക്കുകൾ കേട്ട് തല കുനിച്ചു പുഞ്ചിരിച്ചു നന്ദന.

” അല്ല എന്ത് അർത്ഥത്തിൽ ആണ് ഞാൻ പൂർണ്ണമായും തൃപ്താണെന്ന് നീ പറഞ്ഞത്. ഞാൻ തൃപ്തനല്ല.. ”

ഇത്തവണ ശരത്തിന്റെ മറുപടി നന്ദനയുടെ നെറ്റി ചുളിച്ചു.”എന്താ ഏട്ടാ..എന്താ ഇങ്ങനെ പറയുന്നേ.. ”

ദയനീയമായി അവൾ ചോദിച്ചപ്പോഴും ശരത്തിന്റെ മുഖത്തെ കടുപ്പം മാറിയില്ല.

” അതേ.. എനിക്കൊരു കുഞ്ഞ് വേണം. കല്യാണം കഴിഞ്ഞു മാസം ആറായി ഇനീം കാത്തിരിക്കാൻ വയ്യ.. അതൂടെ ഓക്കേ ആയാലേ ഞാൻ പൂർണ്ണ തൃപ്തൻ ആകുള്ളൂ ”

ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി അങ്ങിനെ ഇരുന്നു നന്ദന

” എന്താടോ ഉണ്ടക്കണ്ണി നോക്കുന്നെ. മര്യാദയ്ക്ക് എനിക്കൊരു കൊച്ചിനെ താ ”

അതോടെ നാണത്താൽ ചിരിച്ചു പോയി അവൾ .

” അത്രയ്ക്ക് ആഗ്രഹം ആണോ മോന്. എന്നാൽ ആയിക്കോ.. ഇനി ആ ഒരു കാരണത്തിൽ തൃപ്തി കുറവ് വേണ്ട.. ”

ആ വാക്കുകൾ ശരത്തിന്റെ മുഖത്ത് തെളിച്ചം ഉളവാക്കി

” സത്യം ആണോ…. അയ്യോ..!! എന്നാൽ ഒരു പൊളി പൊളിക്കാം നമുക്ക്.. അപ്പോ ഇനി പായലേ വിട സേഫ്റ്റിയെ വിട എന്നെന്നേക്കും വിട.. ”

സന്തോഷത്തിൽ ആലിംഗനം ചെയ്യുമ്പോൾ ശരത്ത് പാടിയ ആ പരസ്യ വാചകത്തിന്റെ അർത്ഥം ഇച്ചിരി വൈകിയാണ് നന്ദന മനസിലാക്കിയത്..

” വഷളൻ. “അവന്റെ ചുമലിൽ ഒന്ന് കടിച്ചു അവൾ.

” അമ്മേ… ” വേദനയിൽ അറിയാതെ വിളിച്ചു പോയി ശരത്ത് എന്നാൽ പെട്ടെന്ന് അവന്റെ വായ് പൊത്തിപിടിച്ചു നന്ദന

” അയ്യോ.. ഒച്ച വയ്ക്കല്ലേ.. വീട്ടിൽ ആരേലും കേട്ടാൽ നാണക്കേടാ.. ” ” ഹോ പിന്നെ.. എന്ത് നാണക്കേട് അവർക്ക് ആർക്കും അറിയാത്ത കാര്യം ഒന്നും അല്ലാലോ ഇത് ”

അവൻ കുസൃതി ചിരിയോടെ പറയുമ്പോൾ അവൾ നെറ്റി ചുളിച്ചു. എന്ത് കാര്യം. എന്താണ് മോൻ ഉദ്ദേശിച്ചത് ”

” അത് പിന്നെ കയ്യിൽ കടിച്ചാൽ വേദനിക്കും എന്ന്.. അത് അവർക്ക് അറിയാവുന്നതല്ലേ.. ഞാൻ അതാ ഉദ്ദേശിച്ചേ. നീ ഇനി വേറെ എന്തേലും ഉദ്ദേശിച്ചോ.. ”

കുസൃതി ചിരിയോടെ തന്നെ ശരത്ത് മറുപടി പറയവേ അറിയാതെ ചിരിച്ചു പോയി നന്ദന.

അപ്പോഴേക്കും ബലമായി അവലെ തന്നിലേക്ക് വലിച്ചടുപ്പിച്ചു ബെഡിലേക്ക് ചാഞ്ഞു ശരത്ത്.. ശേഷം ചുവന്നു തുടുത്ത അവളുടെ മുഖത്തേക്ക് നോക്കി കിടന്നു അൽപനേരം. നന്ദനയും പെട്ടെന്ന് നിശബ്ദയായി.

അവളുടെ ചുടു നിശ്വാസം അവനെ മത്തു പിടിപ്പിച്ചു. വലതു കയ്യാൽ അവളെ തന്നിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ചു ആ അധരങ്ങളിൽ അമർത്തി ചുംബിച്ചു ശരത്ത്. അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞിനെ പോൽ നന്ദന തന്റെ ശരീരത്തോട് കൂടുതൽ പറ്റിച്ചേരവേ പതിയെ പതിയെ അവന്റെ കൈകൾ ലൈറ്റിന്റെ സ്വിച്ചിലേക്ക് അമർന്നു. ആ കൂരിരുട്ടിൽ അങ്ങിനെ അവൾ ഒന്നായി ചേർന്നു..

വല്യ ആവേശത്തോടെയാണ് ലക്ഷ്മി വാട്ട്സാപ്പിൽ വന്ന ശരത്തിന്റെ വോയിസ്‌ മെസേജ് കേൾക്കാൻ ആരംഭിച്ചത്. എന്നാൽ നന്ദനയുടെ വാക്കുകൾ അവളിൽ വലിയൊരു നിരാശയും നാണക്കേടും ഉളവാക്കി. വാട്ട്സാപ്പിൽ ബ്ലോക്ക് ആണ് എന്ന് കൂടി തിരിച്ചറിയവേ നിരാശയിൽ അവൾ ഫോൺ ബെഡിലേക്കിട്ടു..

” ശ്ശേ.. പുല്ല് അവനും കയ്യ് ന്ന് പോയി.. ”

പിറുപിറുത്തു കൊണ്ടവളും ബെഡിലേക്ക് അമർന്നു.

(ശുഭം.. )