എന്റെ അമ്മയും നിന്നെ പോലെ ഒരുത്തന്റെ കൂടെ ഇറങ്ങി തിരിച്ചതാണ്

ഒളിച്ചോട്ടം

==========

 

അറ്റൻഡർ വന്നു പറഞ്ഞു സിന്ധു മാത്രം അകത്തേക്ക് വരുക മറ്റുള്ളവരെ പിന്നെ വിളിക്കും . അവൾ അരുണിന്റെ മുഖത്തേക്ക് ഒന്ന് നോക്കി .. അവൻ പോവാൻ പറഞ്ഞു

 

അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി

 

ഓഫീസർ സിദ്ധാർഥ് ഫോണിൽ മെസ്സേജ് അയക്കുന്ന തിരക്കിനിടയിൽ അവളോട് ഇരിക്കാൻ പറഞ്ഞു.

 

”സിന്ധു എന്നാണ് പേര് അല്ലേ?”

 

”അതെ സർ”

 

”മോളെ നിന്റെ അമ്മയുടെ മുഖം നീ ശ്രദ്ധിച്ചോ ? ആ മുഖത്തെ പറഞ്ഞറീക്കാൻ കഴിയാത്ത ഒരു വലിയ ദുഃഖം അതിന് കാരണം നീ മാത്രമാണ് .

അച്ഛന്റെ മുഖത്തും നിനക്ക് അത് കാണാൻ കഴിയും, പക്ഷെ പ്രണയം തലക്ക് പിടിച്ച നിന്റെ തലച്ചോറിൽ ഇതൊന്നും കാണാൻ കഴിയില്ല എന്ന് മാത്രം”

 

” സാറേ എനിക്ക് പ്രായപൂർത്തിയായി എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊക്കെ നന്നയി അറിയാം . പിന്നെ ഒരു കൗൺസിലിങ്ങാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ എനിക്ക് അതിൽ താൽപ്പര്യം ഇല്ല നിങ്ങൾ നിങ്ങളുടെ ജോലി ചെയ്താൽ മതി”

 

” ശെരിയാണ് എന്റെ ജോലി ചെയ്യാം പക്ഷെ അതിന് മുന്നേ ചെയ്യേണ്ട കാര്യം ഒരു ഓഫീസിർ എന്ന നിലക്ക് എനിക്ക് ചെയ്യാതിരിക്കാൻ പറ്റില്ല . ഇപ്പോ നിന്റെ മനസ്സിൽ നിങ്ങൾ രണ്ട് പേരും മാത്രമുള്ള ഒരു സുന്ദരലോകം അത് മാത്രം ആയിരിക്കും അല്ലേ ?”

 

അവൾ ഒരു പുച്ഛ ഭാവത്തോടെ അയാളെ നോക്കി എന്നിട്ട് ഒരു ദേഷ്യ സ്വരത്തിൽ പറഞ്ഞു

 

”സർ ഞാൻ വന്നത് വിവാഹം രജിസ്റ്റർ ചെയ്യാൻ ആണ് അല്ലാതെ നിങ്ങളുടെ ന്യായീകരണം കേൾക്കാൻ അല്ല..”

 

” ഒക്കെ അത് എനിക്ക് അറിയാം മോളെ.. പക്ഷെ എല്ലാ ഓഫീസർമാരെ പോലെ അല്ല എന്റെ രീതി..

ഒരു കാര്യം കൂടി ഞാൻ പറയാം..

നീ സ്നേഹിക്കുന്ന ചെറുക്കനോ നിനക്കോ നിലവിൽ ജോലി ഒന്നും ഇല്ല. ഇനി കയ്യിൽ എന്തെങ്കിലും പൈസ ഉണ്ടോ കുറച്ചു എന്തെങ്കിലും ഉണ്ടാകും അല്ലേ,?

പിന്നെ ഒരു ജോലി ഒക്കെ ആയി വരുമ്പോൾ എല്ലാം ശെരിയാകും അല്ലേ,.?”

 

”സാറേ എനിക്ക് പോയിട്ട് വേറെ ആവശ്യം ഉണ്ട് ഒന്ന് വേഗം വേണം! ”

 

”ശെരി ഇപ്പൊ ഒന്നും ചെയ്യാൻ ഇല്ല സർവർ ഡൗണാണ് ആ സമയം വരെ നിങ്ങൾ ഇവിടെ ഇരുന്നേ മതിയാകൂ,.”

പിന്നെ ഒരു കാര്യം കൂടി നീ കേട്ടോ? നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന അരുൺ അതല്ലേ അവന്റെ പേര്..?

അവൻ ആരാണ് എന്ന് നിനക്ക് അറിയുമോ?”

 

”അറിയാം? പേര് അരുൺ വിദ്യാഭ്യാസം ഡിഗ്രി ഇപ്പൊ നിലവിൽ ജോലി ഒന്നും ഇല്ല എങ്കിലും അവന്റെ അച്ഛനും അമ്മയും ഒക്കെ അമേരിക്കയിലാണ് അവർ അവന് വേണ്ട പൈസ അയച്ചു കൊടുക്കാറുണ്ട് . അപ്പൊ പണം എന്ന പ്രോബ്ലം അവിടെ ഇല്ല . പിന്നെ എന്നെ നന്നായി നോക്കും എന്ന് അരുൺ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്.

ഇനി സുഖവും ദുഃഖവും എല്ലാം ഒരുമിച്ചു നേരിടാൻ തന്നെ ആണ് ഞങ്ങളുടെ തീരുമാനം”

 

”സിന്ധു ഞാൻ ഒരു ചെറിയ കാര്യം പറയാം നിന്നെ പതിനെട്ട് വയസ്സ് വരെ വളരെ കഷ്ട്ടപെട്ടാണ് നിന്റെ മാതാപിതാക്കൾ നിന്നെ പോറ്റിയത് അവർ വിശന്നാലും നീ കഴിക്കണം എന്ന ചിന്ത മാത്രമേ അവർക്കൊള്ളു, നിന്റെ കാലിൽ ഒരു മുള്ള് കൊണ്ടാൽ പോലും ആ മനസ്സുകൾ കരയും നീ അത് കാണാത്തത് കൊണ്ടാണ്..”

 

” മക്കളെ പോറ്റുക എന്നത് ജനിപ്പിച്ചവരുടെ ഉത്തരവാദിത്തമാണ് അതിൽ വലിയ കാര്യമൊന്നും ഇല്ല സാറെ . സാർ ആ സെർവർ ഓപ്പണായോ എന്ന് നോക്ക് ”

 

” ഇല്ല മോളെ . ഞാൻ ഒരു ചെറിയ കഥ പറയാം ഇപ്പൊ താൻ ഒരു കഥ കേൾക്കാനുഉള്ള മൂഡിലല്ലാ എന്നെനിക്കറിയാം പക്ഷെ ഇവിടെ ഇപ്പൊ സമയം പോകാൻ വേറെ വഴിയൊന്നും ഇല്ല താൻ ഇരുന്നേ മതിയാകൂ എന്താ ഓക്കേ അല്ലേ .”

 

” ആ ശെരി വേറെ വഴി ഒന്നും ഇല്ലല്ലോ”

 

”എന്റെ അമ്മയും നിന്നെ പോലെ ഒരുത്തന്റെ കൂടെ ഇറങ്ങി തിരിച്ചതാണ്

സ്വന്തം അച്ഛനെയും അമ്മയെയും തനിച്ചാക്കി..

ആദ്യത്തെ കുറച്ച് ദിവസം കുഴപ്പം ഒന്നും ഇല്ലായിരുന്നു പിന്നെ പിന്നെ അച്ഛന്റെ പെരുമാറ്റം മാറി തുടങ്ങി പിന്നെ എന്നും അടിയും വഴക്കും ആയി നിവർത്തി ഇല്ലാതെ അമ്മ ഒരിക്കൽ രണ്ടും കൽപ്പിച്ചു സ്വന്തം വീട്ടിലേക്ക് പോയി അവിടെ കണ്ട കാഴ്ച അമ്മക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു സ്വന്തം മകൾ ഒരുത്തന്റെ കൂടെ ഒളിച്ചോടിയ ദുഃഖം സഹിക്കാൻ കഴിയാത്തത് കൊണ്ട് ആ പാവങ്ങൾ വിഷം കഴിച്ചു മരിച്ചു . അമ്മയെ കണ്ടതും അമ്മയുടെ ബന്ധുക്കൾ അമ്മയെ ആട്ടി ഓടിച്ചു നിന്നെ ഈ നാട്ടിൽ കണ്ടു പോകരുത് എന്ന് താക്കീതും ചെയ്തു.

മനസ്സില്ലാ മനസ്സോടെ വീണ്ടും ‘അമ്മ അച്ഛന്റെ അടുത്തേക്ക് പോയി . അവിടെത്തെ കാഴ്ചകൾ അമ്മക്ക് സമ്മാനിച്ചത് അതിലും സങ്കടകരമായിരുന്നു .അച്ഛൻ മരിച്ചു കിടക്കുന്നു ആരോ കൊന്നതാണ് എന്ന് ആരോ പറയുന്നത് കേട്ടു പിന്നെ അമ്മക്ക് ഒന്നും ഓർമ ഇല്ല.. അമ്മക് ബോധം വരുമ്പോൾ അമ്മ ഒരു ആശുപത്രിയിൽ ആയിരുന്നു അമ്മയുടെ ഒരു പരിചയ കാരി ആയിരുന്നു അവിടത്തെ നഴ്സ്, അവരാണ് പറഞ്ഞത് അമ്മ മൂന്നു മാസം ഗർഭിണി ആണ് എന്ന് അന്നുമുതൽ ആണ് അമ്മയുടെ മനസ്സിൽ ഒരു പ്രദീക്ഷ ഉണ്ടായത്, അച്ഛൻ ന്റെ മരണം ആത്മഹത്യ അയി ചിത്രീകരിച്ചു കേസുകൾ അവസാനിപ്പിച്ചു.. അതിന് അമ്മക്ക് അവർ കുറച്ച് പണവും നൽകി . ശേഷം എന്റെ അമ്മ പല ജോലികളും മറ്റും ചെയ്താണ് എന്നേ ഇവിടെ വരേ എത്തിച്ചത് ഞാൻ ഈ ജോലി തന്നെ ചെയ്യണം എന്ന് എന്റെ അമ്മക് നിർബന്ധം ആയിരുന്നു കാരണം ഒരു പെൺകുട്ടി എങ്കിലും ചതിക്ക പെടാതെരിക്കാൻ.

പിന്നെ ഒരു കാര്യം കൂടി നീ അറിഞ്ഞോ നമ്മുടെ സ്വന്തം മാതാപിതാക്കളെ വിഷമിപ്പിച്ചു കൊണ്ട് ഒരിക്കലും നമ്മുടെ ജീവിതം സന്ദോഷമാക്കാൻ നമ്മുക്ക് കഴിയില്ല,, മോളെ ഇത്‌ ഞാൻ പറഞ്ഞത് അല്ല ഇത് പ്രകൃതി നിയമമാണ്..”

 

അയാൾ തന്റെ ഫോണിലേക്ക് വന്ന ആ മെസ്സേജുകൾ ഒന്ന് വായിച്ചു പിന്നെ വീണ്ടും അവളോട് പറഞ്ഞു ..

 

”എന്റെ ഫോണിൽ കിടക്കുന്ന ഈ രണ്ടു മെസ്സേജും ടൌൺ പോലീസ് ബിജോ എനിക്ക് അയച്ച് തന്നതാണ് . നിന്റെ അരുൺ കുറിച്ച് അവന്റെ പേരിൽ നിലവിൽ ഒരുപാട് കേസുകൾ ഉണ്ട് കഞ്ചാവ് കടത്തിയതും. പിന്നെ ഒരു ബലാൽസംഘ കേസും, മോഷണം , പിടിച്ചുപറി , അടിപിടി , പെൺകുട്ടികളെ അന്യ സംസ്ഥാനത്തേക്ക് കയറ്റി അയക്കുന്നതും മറ്റും അങ്ങനെ ഒരു പാട് കേസുകൾ അവന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് . നിലവിൽ അവൻ ഒരു പിടികിട്ടാ പുള്ളി തന്നെയാണ് ഒരു പാട് അടവുകൾ അവൻ പയറ്റിയാണ് പോലീസിനെ പറ്റിക്കുന്നത് ഇന്ന് ഏതായാലും അവൻ ശെരിക്കും പെട്ടു പോലീസ് ഇപ്പൊ ഇവിടെ എത്തും അവനെ കൊണ്ട് പോകാൻ . പിന്നെ ഒരു കാര്യം കൂടി നിന്നെ പോലെയുള്ളവരെ പറ്റിക്കാൻ അവനെ പോലെയുള്ളവർ സ്വീകരിക്കുന്ന ഒരു മാർഗമാണ് ലഹരി അത് മധുരമുള്ള ഐസ്ക്രീമിലോ മിട്ടായിലോ ചോക്ലേറ്റിലോ കലർത്തി നിന്നെ പോലെയുള്ളവരെ അവന്റെ വലയിൽ വീഴ്ത്തും . അതിന് വേണ്ടി അവർ എന്ത് കള്ള കഥകളും പറയും . പതിയെ നീ പോലും അറിയാതെ നീ ലഹരിക്ക് അടിമപ്പെടും പിന്നെ അവൻ എന്ത് പറഞ്ഞാലും നീ വിശ്വാസിക്കും . കാലം മോശമാണ് കുട്ടീ നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ . റീൽസുകൾ മാത്രം കാണാനുള്ളതല്ല മൊബൈൽ ഫോൺ അതിൽ ഇടക്ക് ന്യൂസ് പേപ്പറും കൂടെ വായിക്കണം അല്ലെങ്കിൽ ന്യൂസുകൾ കാണേണം എന്നാൽ മാത്രമേ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാകൂ .

 

ഞാൻ നേരെത്തെ സെർവർ ഡൌൺ ആണെന്ന് പറഞ്ഞത് ഈ മെസ്സേജ് വരാൻ വേണ്ടിയാണ്.. മോളെ അവനെ പോലെ ഉള്ള ചെറ്റകൾ ആണ് ഇന്നത്തെ ലോകം ഇങ്ങനെ നാശം പിടിക്കാൻ കാരണം.. അവന്ന് വേണ്ടത് മോളെ നിന്റെ ശരീരം മാത്രമാണ് അവന്റെ ആവശ്യം കഴിഞ്ഞാൽ നിന്നെ എടുത്തു കളയും അല്ലെങ്കിൽ വിൽക്കും.. നിനക്ക് വിവരവും വിദ്യാഭ്യാസഉം ഉള്ളതല്ലേ ഒരു നിമിഷം എങ്കിലും ചിന്തിച്ചു നോക്ക്, മുബൈ യിൽ ഒരു ചുവന്ന തെരുവ് ഉണ്ട് നിനക്ക് അറിയുമോ അവിടെ എത്തിയ പലപെൺകുട്ടിയുടെ യും ജീവിതം എടുത്ത് പരിശോദിച്ചാൽ കാണാം അവരുടെ ജീവിതത്തിലും ഇങ്ങനെ ഒള്ള ഒരു പാട് കഥന കഥകൾ കാണും… ചിന്തിക്കു മോളെ….നിനക്ക് ഇനിയും സമയം ഉണ്ട്…”

 

എല്ലാം കേട്ട്നിന്ന അവളുടെ കണ്ണുകൾ നിറഞ്ഞു ..

 

”സോറി സാർ ഞാൻ അവന്റെ സ്നേഹതിന്ന് മുന്നിൽ വേറെ ഒന്നും കണ്ടില്ല..”

 

അവൾ നേരെ ഡോർ തുറന്ന് വന്നു പിന്നെ അരുൺ ന്റെ മുഖത്ത് നോക്കി ഒരെണ്ണം കൊടുത്തു .

 

”ഇനിയും എന്നേ പറ്റിക്കരുത്..”

 

അപ്പോഴേക്കും പോലീസും എത്തി അവൻ രക്ഷപെടാൻ ഒരു പാഴ്ശ്രമം നടത്തി അപ്പോഴേക്കും അവന്റെ കാലിൽ പോലീസിന്റെ ലാത്തി പതിഞ്ഞിരുന്നു

 

പിന്നെ അവൾ നേരെ അമ്മയുടെ നെഞ്ചിലേക്ക് വീണു അമ്മേ എന്നോട് ക്ഷമിക്.. ആ അമ്മയുടെ കൈകൾ വീണ്ടും അവളെ പൊതിഞ്ഞു വാൽസല്യത്തോടെ ആ നറുകയ്യിൽ ഒരു ചുടുചുംബനം നൽകി.

 

വാ മോളെ നമ്മുക്ക് പോകാൻ കരഞ്ഞു കലങ്ങിയ അച്ഛന്റെ ശബ്ദം അവളെ വീണ്ടും കരയിപ്പിച്ചു..

 

അവൾ പരിസരം മറന്നു ആർത്തു കരഞ്ഞു അപ്പോഴാണ് അവൾ ഞാൻ ബെഡ്‌റൂമിൽ കിടക്കുന്ന കാര്യം അവൾ ഓർമിച്ചത്..

 

”എന്താ മോളെ”

 

അച്ഛൻ കതകിൽ തട്ടി അവൾ ചോദിച്ചു

 

”ഒന്നും ഇല്ല അച്ഛാ. ഒരു സ്വപ്നം കണ്ടതാ”

 

” അതേയ് നേരം എപ്പോഴോ വെളുത്തു വേഗം ഇങ്ങോട്ട് വന്നോ ട്ടോ”

 

” ഇപ്പൊ വരാം അച്ഛാ”

 

അവൾ വേഗം മൊബൈലിൽ നോക്കി സമയം രാവിലെ എട്ട് മാണി ആയിരിക്കുന്നു

അതിൽ വന്ന മെസ്സേജ് നോക്കി

 

“i love you sindhu ”

 

വേണ്ട ഒന്നും വേണ്ട അവൾ ആ കോൺടാക്ട് ബ്ലോക്ക്‌ ചൈതു

 

പിന്നെ അവൾ ഒന്ന് ചിന്തിച്ചു ഞാൻ കണ്ടത് സ്വപ്നം തന്നെ ആണോ അതോ എന്നേ ഓർമിപ്പിക്കാൻ വേണ്ടി ദൈവം കാണിച്ചു തന്ന ഒരു സിനിമയാണോ ഇത്‌.. അവൾക്ക് ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു താങ്ക്സ് മൈ ഗോഡ്!

 

✍ സ്റ്റോറി ബൈ ശിഹാബ്