ഒരു നല്ല തുണി പോലും ഉണ്ടോ ഇവൾക് ഉടുക്കാൻ.. “” ശ്യാമ പറഞ്ഞു തീരുമ്പോൾ മെല്ലെ ഒന്ന് ചിരിച്ചു ഗായത്രി..

 

രചന : മിഴി മോഹന

 

ചേച്ചി എനിക്ക് ഒരു ആയിരം രൂപ വേണം..”

അടുക്കളയിൽ ധൃതി വെച്ചു ചോറും പാത്രം എടുക്കുമ്പോൾ ആണ് അപ്പു അവൾക്ക് പിന്നിലേക്ക് വന്നത്..

ആയിരം രൂപയോ..? അ.. അത്രേം രൂപ… അത്രേം രൂപ നിനക്ക് എന്തിനാ..? അങ്ങനെ ചോദിക്കാൻ ആണ് അവൾക് തോന്നിയത്..

ആഹാ അത് കൊള്ളാമല്ലോ എനിക്ക് ഇന്റർവ്യൂന് പോകണം അതിന് നല്ല ഷർട്ട്‌ മേടിക്കണം.. “” കഴിഞ്ഞ ആഴ്ച അല്ലെ നീ പുതിയ ഷർട്ട്‌ വാങ്ങിയത്.. “”

അവൾ തിരിച്ചു ചോദിക്കുമ്പോൾ അവന്റ മുഖത്ത് ദേഷ്യം പടർന്നു..ആ ഷർട്ട്‌ ഇട്ടു കൊണ്ട് ഇന്റർവ്യൂന് പോകാനോ.. അത് എന്റെ കൂട്ടുകാരന്റെ ബിർത്തഡേ പാർട്ടിക്ക് വാങ്ങിയത് അല്ലെ…

തത്കാലം നീ അതൊക്കെ ഇട്ട് പോയാൽ മതി… എനിക്ക് ഇന്ന് വൈകുന്നേരമേ സാലറി കിട്ടൂ..”

അവൾ ചോറും പാത്രം ബാഗിലേക്ക് വച്ചു കൊണ്ട് മറുപടി കൊടുത്തു..

പാർട്ടി വെയർ ഇട്ട് കൊണ്ട് ഇന്റർവ്യൂന് പോകാനോ.. അതെങ്ങനെ കോളേജിന്റെ പടി കണ്ടിട്ടുണ്ടെങ്കി അല്ലെ വിവരം ഉണ്ടാകൂ.. “”

അവന്റ സംസാരത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…രാവിലെ തന്നെ എന്താ ഇവിടെ ഒരു ബഹളം.. “‘ അടുക്കള വശത്തു കൂടി തേക്ക് ഇലയിൽ മീൻ കാരന്റെ കയ്യിൽ നിന്നും മുഴുത്ത ചൂര കഷ്ണവും വാങ്ങി ഇന്ദിരാമ്മ അകത്തേക്ക് വന്നു..

അമ്മേ ദേ ഈ ചേച്ചിയോട് ഇന്റർവ്യൂന് പോകാൻ ഷർട്ട്‌ വാങ്ങാൻ ഒരു ആയിരം രൂപ ചോദിച്ചതിന് ആണ് എന്റെ തല തിന്നാൻ വരുന്നത്..

എന്താ ഗായത്രി ഇത് നല്ല ഷർട്ട്‌ ഇല്ലാതെ അവൻ എങ്ങനെയാ ഇന്റർവ്യൂന് പോകുന്നത്….. ഒരു ആയിരം രൂപ അല്ലെ ചോദിച്ചുള്ളൂ അത് പോലും കൊടുക്കാൻ ഇല്ലാതെ നിന്റെ കൈ അങ്ങ് പറ്റി പോയോ..”അവൻ നിന്നോട് അല്ലാതെ ആരോട് അണി ചദിക്കേണ്ടത്..

അമ്മേ ഇന്ന് ലോൺ അടയ്ക്കാൻ വച്ചിരിക്കുന്ന ആയിരം രൂപയെ എന്റെ കയ്യിൽ ഉള്ളു..”

തത്കാലം നീ അത് എടുത്ത് അവന് കൊടുക്ക്….. വീട്ടിലെ കാര്യങ്ങൾ അല്ലെ ആദ്യം നടക്കേണ്ടത്… “”ആയമ്മ പറയുമ്പോൾ നിവർത്തി ഇല്ലാതെ ബാഗിൽ നിന്നും ആയിരം രൂപ എടുത്ത് അവന് നേരെ നീട്ടി…

അപ്പോൾ തരാൻ അറിയാതെ അല്ല… “” അത് ചുരുട്ടി പോക്കറ്റിൽ വച്ചവൻ പറയുമ്പോൾ അവളുടെ കണ്ണുകൾ അമ്മ കൊണ്ട് വെച്ച വില കൂടിയ മീനിലേക്ക് നീണ്ടു..

അമ്മ എന്തിനാ ഈ കാശ് ഇല്ലാത്ത സമയത്ത് ഈ മീനൊക്കെ വാങ്ങിയത്… ”

അത് കൊള്ളാം മനുഷ്യന് വായിക്ക് രുചി ആയി വല്ലോം കഴിക്കണ്ടേ… “” നല്ല മീൻ ഇല്ലാതെ ചെറുക്കന് വല്ലോം ഇറങ്ങുവോ… “”

നീ ശമ്പളം കിട്ടിയിട്ട് കൊടുത്താൽ മതി.. “”

പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോകുമ്പോൾ ചട്ടിയിൽ ഇട്ട് വെച്ചആ മീൻ പോലും അവളെ കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി….

ആ “” ഞാൻ ചേച്ചിടെ സ്കൂട്ടർ എടുക്കുവാ ….ഇന്ന് എന്തായാലും ഡെലിവറി ഇല്ലല്ലോ സോർട്ടിങ് അല്ലെ ഉള്ളു. “”

അകത്തേക്ക് പോയവൻ അതെ സ്പീഡിൽ അവളോട് ചോദിക്കും മുൻപേ അവളുടെ വണ്ടിയുടെ ചാവിയും കൊണ്ട്

പോകുമ്പോൾ ഒരു നിമിഷം പിടച്ചു നിന്നവൾ ….

എന്റെ ഗായത്രി നീ ഇങ്ങനെ രാവും പകലും ഇല്ലാതെ പണി എടുത്തിട്ട് എന്ത് നേട്ടമാ നിനക്ക് ഉള്ളത്.. “”

കൊറിയർ സർവിസിലെ പണി കഴിഞ്ഞാൽ നേരെ പെട്രോൾ പമ്പിലേക്ക്.. “” രാവ് വെളുക്കും വരെ അവിടെയും പണി.. എന്നിട്ടും കയ്യിൽ വല്ല മെച്ചവും ഉണ്ടോ അതും ഇല്ല…

ലോൺ അടക്കാനുള്ള കാശ് കടമായി ചോദിച്ചത് അവളുടെ നേരെ നീട്ടി സുമേച്ചി പറയുമ്പോൾ അത് ആശ്വാസത്തോടെ ബാഗിലേക്ക് എടുത്തു വെച്ചവൾ…

സാലറി കിട്ടിയാൽ ഉടനെ ഞാൻ തരാം ചേച്ചി.. ഇന്ന് ഒരു ആവശ്യം വന്നിട്ട് പോയി അതാ.. ‘””

നിനക്ക് എന്ന ആവശ്യം ഇല്ലാത്.. ഇങ്ങനെ വണ്ടി കാളയെ പോലെ ഇങ്ങനെ പണിയെടുത്തിട്ട് എന്ത് നേട്ടം ആണ് നിനക്ക് കിട്ടുന്നത് പാർസലുകൾ സോർട് ചെയ്യാൻ ഇരുന്നു കൊണ്ട് സുമേച്ചി പതിവ് പോലെ അവളെ ഉപദേശിക്കുമ്പോൾ സ്ഥിരം കേൾക്കുന്ന പല്ലവികളേ നേർത്ത ചിരിയോടെ ആണ് അവൾ കേട്ടിരുന്നത്….

അവളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല സുമേച്ചി.. “” ഇവളുടെ അമ്മയും അനിയനും ഉണ്ടല്ലോ വീട്ടിൽ ആ അമ്മയ്ക്ക് തൊഴിൽ ഉറപ്പിന് പോയാൽ കിട്ടും ഒരു ദിവസം കഴിഞ്ഞു കൂടാൻ ഉള്ളത്… ഇവളുടെ ഭാരം അത്രയും കുറഞ്ഞിരിക്കില്ലേ…..

പക്ഷെ പോവില്ല നനഞ്ഞിടം കുഴിക്കണം അവർക്ക്..എന്നാൽ പഠിത്തം കഴിഞ്ഞു നിൽക്കുന്ന ഒരു അനിയൻ ഇല്ലേ അവന് എങ്കിലും പണിക്ക് പൊക്കൂടെ അതിനും സമ്മതിക്കില്ല അവർ….അതിനൊക്കെ താളം തുള്ളാൻ ഇവളും.. “”

അവൾക്ക് ഒപ്പം ജോലി ചെയ്യുന്ന കൂട്ടുകാരി ശ്യാമയും അത് ഏറ്റു പിടിച്ചവളെ കുറ്റം പറയുമ്പോൾ നാളത്തേക്ക് ഉള്ള പാർസൽ സോർട് ചെയ്ത്‌ മാറ്റി കഴിഞു കൊണ്ട് അവർക്ക് അടുത്തേക്ക് വന്നു ..

ശമ്പളം കിട്ടി കഴിഞ്ഞാൽ രണ്ടിന്റേ അന്ന് നുള്ളി പെറുക്കി തീർക്കും…ഒരു നല്ല തുണി പോലും ഉണ്ടോ ഇവൾക് ഉടുക്കാൻ.. “” ശ്യാമ പറഞ്ഞു തീരുമ്പോൾ മെല്ലെ ഒന്ന് ചിരിച്ചു ഗായത്രി..

കുടുംബത്തിന് വേണ്ടി കഷ്ടപെടുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട് അത് മതി എനിക്ക്…ഞാൻ പ്ലസ്ടൂവിന് പഠിക്കുമ്പോൾ ആണ് അച്ഛൻ മരിക്കുന്നത് അന്ന് അപ്പു ഏഴിൽ ആണ് അവനെ മുൻപോട്ട് പഠിപ്പിക്കണം… അവനെ പട്ടിണിക്ക് ഇടാതെ വളർത്തണം… മുൻപിൽ ഉണ്ടായിരുന്ന ഏക വഴി പഠിത്തം കളഞ്ഞു ജോലിക്ക് പോകുവാന്ന് മാത്രം ആണ്..

അന്ന് മുതൽ ആ കുടുംബത്തിന് വേണ്ടി കഷ്ടപെടുന്നത് ഒന്നും ആഗ്രഹിച്ചിട്ടല്ല സുമേച്ചി..അവരുടെ സന്തോഷം അത് ആണ് എനിക്ക് വലുത്..

ഗായത്രി ചിരിയോടെ പറയുമ്പോൾ സുമ അവിടെ നിന്നും പതുക്കെ എഴുനേറ്റു…

നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. “”നീ വരുന്നുണ്ടങ്കിൽ വാ കണ്ണൻ ഇപ്പോൾ ഓട്ടോയും കൊണ്ട് വരും നിന്നെ വീട്ടിലേക്ക് വിടാം വണ്ടി കൂലി എങ്കിലും ലഭിക്കാമല്ലോ..”

സുമ ഉടുത്തിരുന്ന സാരി നേരെയാക്കി പറയുമ്പോൾ അവരുടെ പിന്നാലെ ഇറങ്ങി ഗായത്രിയും…

ഗായത്രി കിട്ടിയത് മുഴുവനും നുള്ളി തീർക്കാൻ അവർക്ക് കൊടുക്കാതെ നീ ഒരു രണ്ടായിരം രൂപ നിനക്ക് വേണ്ടി മാറ്റി വച്ചു കൂടെ.. “”

കൊറിയർ സർവീസിൽ നിന്നും സ്കൂട്ടർ മാത്രം കടന്നു വരുന്ന ഇടവഴിയിൽ മുന്പോട്ട് ഉള്ള യാത്രയിൽ സുമ ചോദിക്കുമ്പോൾ അവൾക്ക് ഉത്തരം ഇല്ലായിരുന്നു..

മാസം അവസാനം എത്തും മുൻപേ തന്നെ എത്ര പേരോട് ആണ് നീ ഇങ്ങനെ തെണ്ടുന്നത്… പെട്രോൾ അടിക്കാൻ കാശ് കൊറിയർ സർവീസ്ൽ നിന്നും കിട്ടുന്നത് കൊണ്ട് ആ ബുദ്ധിമുട്ട് ഒഴിവായി… അത് പോലെ ആണോ ബാക്കി കാര്യങ്ങൾ….

നിനക്കും ഒരു ജീവിതം വേണ്ടേ വയസ് എത്ര ആയെന്ന നീ കരുതുന്നത്… മൂപ്പത്തി മൂന്ന് ആയി എന്റെ അനിയന്റെ പ്രായം ആണ് നിനക്ക്…. അവൻ കല്യാണം കഴിച്ചില്ലങ്കിൽ പോട്ടേ അവൻ ഒരു ആൺകുട്ടി ആണെന്ന് പറയാം കുറച്ചു താമസിച്ചാലും കുഴപ്പം ഇല്ല..

അത് പോലെ ആണോ നീ… ഇനി നിന്റെ അനിയനോട് പണി എടുത്തു കുടുംമ്പം നോക്കാൻ പറ..എന്നിട്ട് നീ നിന്റെ ജീവിതം നോക്കു കൊച്ചേ..””

അവൻ ശ്രമിക്കാഞ്ഞിട്ട് അല്ല ചേച്ചി.. അവന്റ പഠിത്തത്തിന് പറ്റിയത് കിട്ടണ്ടേ ഇന്നും ഒരു ഇന്റർവ്യൂന് പോയിട്ടുണ്ട് കിട്ടിയാൽ മതി ആയിരുന്നു…. അവന് ജോലി കിട്ടിയാൽ എന്റെ പകുതി ഭാരം ഒഴിയും അല്ലെ…. “”

ന്യായീകരിക്കാൻ അവൾ ശ്രമിക്കുമ്പോൾ സുമയ്ക്ക് ദേഷ്യം വന്നു…

പഠിച്ചതെ ചെയ്യൂ എന്ന് എന്തിനാ നിർബന്ധം അവന് പറ്റിയ എത്രയോ ജോലി ഉണ്ട്… എന്നും നിന്റെ പുറകെ കൈ നീട്ടി നടന്നാൽ മതിയോ.. കൊടുക്കാൻ നീ ഇരിക്കുന്നത് കൊണ്ട്.. “”

അവൾ പറഞ്ഞു തീരുമ്പോൾ അവർക്ക് മുൻപിലേക്ക് ഒരു ഓട്ടോ വന്നു നിന്നു…

ആഹാ ഇന്ന് വണ്ടി കാളയും കൂടെ ഉണ്ടല്ലോടി ചേച്ചി .. എന്ത് പറ്റി അപ്പു സ്കൂട്ടർ കൊണ്ട് പോയി കാണും അല്ലെ.. “”

അവന്റെ കുറുമ്പോടെ ഉള്ള ചോദ്യത്തിൽ ഗായത്രിയ്ക്കും ചെറിയ ദേഷ്യം വന്നു..

ഒന്ന് പോടാ… ഇന്ന് ഡെലിവറി ഇല്ലായിരുന്നു അത് കൊണ്ട് ഞാൻ ആണ് അവനോട് പറഞ്ഞത് സ്കോട്ടർ കൊണ്ട് പോകാൻ പറഞ്ഞത് അവന് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.. “”

ഉവ്വേ.. “” എന്തായാലും കേറ്… “” അവൻ പറയുമ്പോൾ സുമ അകത്തേക്ക് കയറി കൊണ്ട് അവളെ നോക്കി…

നീ കേറടി പെണ്ണെ ഞങ്ങൾ വിടാം വീട്ടിലേക്ക് ഒന്നില്ലേലും നിങ്ങൾ രണ്ടു പേരും ഒരുമിച്ചു പഠിച്ചത് അല്ലെ…ഗായത്രിയെ കൂടി വിളിക്കുമ്പോൾ ചിരിയോടെ അകത്തേക്ക് കയറി അവളും.. “”

ഒരുമിച്ചു പഠിച്ചവർ”””” ശരിയാണ് സുമേച്ചി പറഞ്ഞത് ……. പക്ഷെ സുമെച്ചിക്ക് അറിയാത്ത ഒന്ന് ഉണ്ടായിരുന്നു ഞങ്ങൾക്ക് ഇടയിൽ… പാതി വഴിയിൽ പ്രാരാബ്ധങ്ങൾ കൊണ്ട് മുറിഞ്ഞു പോയ പ്രണയം…. “”

ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ എവിടെയോ അത് വിങ്ങുന്നുണ്ടെങ്കിലും കണ്ണൻ പറഞ്ഞത് പോലെ വണ്ടി കാളയുടെ ഭാരം കൂടി അവന്റ ചുമലിൽ ഏറ്റൻ ഒരിക്കലും താൻ ആഗ്രഹിക്കുന്നില്ല…

ഓരോന്നും ആലോചിച്ചും സുമേച്ചിയുടെ വാർത്തമാനവും കണ്ണന്റെ കളിയാക്കലും ആസ്വദിച്ചു വീട് എത്തിയത് അറിഞ്ഞില്ല..’

വീട് എത്തിയതും അവളുടെ ഉള്ളം ഒന്ന് പിടച്ചു… വീടിന് മുൻപിൽ അയൽക്കാർ എല്ലാവരും കൂടി നിൽപ്പുണ്ട്…

അമ്മ..” അമ്മയ്ക്ക് എന്തെങ്കിലും പറ്റി കാണുവോ സുമേച്ചി.. “‘ഓട്ടോ നിർത്തും മുൻപേ ചാടി ഇറങ്ങി അവൾ ഓടി…

എടാ നീ വണ്ടി ഒതുക്കി ഇട്ടിട്ട് വാ…””

സുമയും അവൾക്ക് പിന്നാലെ ഓടി… “” ഓടി ചെന്നവർ വീടിന് അകത്തേക്ക് ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ചയിൽ പുറകോട്ട് വീഴും എന്ന് തോന്നി ഗായത്രിക്ക്…

വൃത്തിയുള്ള ചെറിയ ഹാളിൽ കസവു മുണ്ടും ഷർട്ടും ഇട്ടു ഇരിക്കുന്ന അപ്പുവിന് ഒപ്പം കസ്വു സാരിയിൽ ഒരു പെണ്ണ്.. “”അവർക്ക് അമ്മ പാലും പഴവും കൊടുക്കുമ്പോൾ അവളെ അകത്തേക്ക് സ്വീകരിച്ച വിളക്ക് അവൾക്ക് അടുത്തു ഇരുന്നു കത്തുന്നുണ്ട്…

“””ജോലിയും കൂലിയും ഇല്ലങ്കിൽ എന്താ ചെക്കൻ പണി പറ്റിച്ചു… ആ പെണ്ണിന് ഒരു ജീവിതം കിട്ടിയില്ല കഷ്ടം “””

നാട്ടുകാർ ആരോ പറഞ്ഞു കൊണ്ട് ഇറങ്ങി പോകുമ്പോൾ കണ്ണൻ അത് കേട്ടു കൊണ്ട് ആണ് അകത്തേക്ക് വന്നത്…

ചേച്ചി എന്നോട് ക്ഷമിക്കണം… നാല് വര്ഷം ആയി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിട്ട്… ഇവൾക്ക് വേറെ കല്യാണം ആലോചിച്ചത് കൊണ്ട് വേറെ നിർവർത്തി ഇല്ലായിരുന്നു.. “”

ഇത് പൂജയുടെ അച്ഛനും അമ്മയും ആണ്… ഞങ്ങൾ രെജിസ്റ്റർ ചെയ്ത് കഴിഞ്ഞപ്പോൾ ആണ് അവരറിഞ്ഞത്… അവരാണ് ഞങ്ങളെ ഇവിടെ കൊണ്ട് വന്നത്… “”

അപ്പു തല താഴ്ത്തി പറയുമ്പോൾ കാശ്കാരൻ ആണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ഒരു മനുഷ്യൻ അൽപ്പം മുൻപോട്ട് വന്നു…

ഞങ്ങടെ കൊച്ചിന് ഒരു അബദ്ധം പറ്റി.. അവൾക് പറ്റിയ ബന്ധം ഒന്നും അല്ല ഇത്…ഇങ്ങനെ ഒരു സ്ഥലത്ത് വരേണ്ടതും അല്ല ഇവൾ… ഇനി പറഞ്ഞിട്ട് കാര്യവും ഇല്ല..

എന്റെ കമ്പിനിയിൽ പയ്യന് ഞാൻ ഒരു ജോലി കൊടുക്കും… അതോടെ അവന്റ ആ പ്രശ്നം തീരും…. പക്ഷെ ഞങ്ങള്ക് കുറച്ചു ഡിമാൻഡ് ഉണ്ട് അത് ഇവിടെ പറഞ്ഞു സമ്മതം വാങ്ങിയിട്ടുണ്ട്….”

ആ കാരണവർ പറയുമ്പോൾ ഗായത്രി അപ്പുവിന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കിയതും രണ്ട് പേരും തല കുനിച്ചു..

കെട്ടു പ്രായം തികഞ്ഞ പെങ്ങൾ ഉള്ള വീട്ടിൽ ഞങ്ങടെ കൊച്ചിനെ നിർത്താൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ട്… ഒന്നില്ലങ്കിൽ ഇവനും ഇവളും എന്റെ കൂടെ എന്റെ വീട്ടിൽ നില്കും… അല്ലങ്കിൽ കുട്ടി മറ്റൊരു വീട് എടുത്തു മാറണം.. ” എന്താന്ന് വെച്ചാൽ തീരുമാനിക്ക്.. “”

അയാൾ പറഞ്ഞതും ആ അമ്മ അവളെ വലിച്ചു കൊണ്ട് മുറിയിലെക്ക് പോയി പുറകെ സുമയും…

അമ്മേ എന്തൊക്കെയാ ഞാൻ ഈ കാണുന്നത്.. എന്തൊക്കെയാ ഈ കേൾക്കുന്നത്. “”

ഗായത്രി ചോദിക്കുമ്പോൾ പുറത്തക് നോക്കി ആരും കേൾക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി ആയമ്മ അവളെ നോക്കി..

വന്ന് കേറിയത് മഹാലക്ഷ്മിയാണ്… ഇത്രയും നാൾ മൂദേവി ഭരിച്ച ഇടത്ത് മഹാലക്ഷ്മി വന്നു കയറി… അത് ആണ് ഇവിടെ നടന്നത്… “”

ഗായത്രി””” ആ പെണ്ണിനേയും അപ്പുവിനെയും ഇവിടെ നിന്നും പറഞ്ഞു വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ പോയാൽ നഷ്ടം നമുക്ക് ആണ്… തത്കാലം മോള് ഒരു ഹോസ്റ്റലിലോട്ട് മാറ്…കുറച്ചു കഴിഞ്ഞു അവരെ എല്ലാം പറഞ്ഞു മനസിലാക്കി അമ്മ തന്നെ നിന്നെ തിരിച്ചു കൊണ്ട് വരാം….

അപ്പോൾ ഞാൻ ഇറങ്ങണം എന്ന് ആണ് അമ്മ പറയുന്നത് അല്ലെ… ഹ്… “”

ഗായത്രിയുടെ തൊണ്ട ഇടറി..

അങ്ങനെ പറഞ്ഞില്ല ഞാൻ തത്കാലതേക്ക്.. “” വേണ്ടമ്മേ ഞാൻ ഇപ്പോൾ തന്നെ പോയേക്കാം…ഓഫിസിൽ ഒരു മുറി എന്തായാലും ഒഴിഞ്ഞു കിടപ്പുണ്ട് ഞാൻ അങ്ങോട്ട് പൊയ്ക്കോളാം… “”

വന്നത് പോലെ അവൾ തിരിച്ചിറങ്ങി കണ്ണന്റെ ഓട്ടോയിൽ പോയി ഇരിക്കുമ്പോൾ പുറകിൽ നിന്നും തിരിച്ചു വിളിച്ചില്ല ആ അമ്മയും മകനും….

അല്ല ഓഫിസിൽ ആരുടെ മുറിയ നിനക്ക് വേണ്ടി തുറന്നു വെച്ചിരിക്കുന്നത്… “”

സുമ ചോദിക്കുമ്പോൾ കണ്ണുകൾ ആയത്തിൽ തുടച്ചു ഗായത്രി…

ഹ്ഹ.. അത് അവിടുന്ന് രക്ഷപെടാൻ പറഞ്ഞതാ സുമേച്ചി… നിങ്ങൾ എനിക്ക് ഒരു ഉപകാരം ചെയ്തു തരുവോ….

കണ്ണാ എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കി തരുവോ…. ഇന്ന് സാലറി കിട്ടിയത് കാര്യം ആയി…. “” അവൾ ബാഗ് തെരുത്ത് പിടിച്ചു പറയുമ്പോൾ മുന്പോട്ട് ഓടി കൊണ്ട് ഇരിക്കുന്ന ഓട്ടോ നിർത്തി തിരിഞ്ഞു നോക്കി കണ്ണൻ …..

നിലവിളക്ക് എടുത്തു സ്വീകരിക്കാനും പാലും പഴവും തരാനും എന്റെ വീട്ടിൽ അമ്മയില്ല…. ഭർത്താവ് മരിച്ചു പോയ എന്റെ ഈ ചേച്ചിയും രണ്ട് കുട്ടികളും ഉള്ളു…. അവരെ ഇറക്കി വിടില്ല എങ്കിൽ എന്റെ വീട്ടിലോട്ട് പോര് .. ഒറ്റക്ക് കിടന്നു ഞാനും മടുത്തു… “”

കണ്ണൻ കുസൃതിയോടെ പറയുമ്പോൾ ഗായത്രിയുടെ കണ്ണുകൾ വിടർന്നു…

പോടാ അവിടുന്ന് കൊച്ചിനെ കളിയാക്കാതെ… “” അവന്റെ തലയിൽ ഒന്ന് കൊട്ടി സുമ അവൾക് നേരെ തിരിഞ്ഞു ..

ഗായത്രി എന്നെയും കാത്ത് ഓഫീസിനു മുൻപിൽ നിൽക്കുന്ന കണ്ണനെയെ നീ അറിയൂ .. പക്ഷെ ഇന്നും നിന്നോട് ഉള്ള പ്രണയം ഉള്ളിൽ അടക്കി വെച്ച് നിന്റെ കടമകൾ ഒഴിഞ്ഞു നീ വരുന്നതും കാത്തു നിൽക്കുന്ന കണ്ണനെ നിനക്ക് അറിയില്ല… “” സുമ പറഞ്ഞതും അവൾ ഞെട്ടലോടെ സുമയെ നോക്കി ..

എനിക്ക് എല്ലാം അറിയാം മോളെ . ഒരിക്കൽ നിങ്ങൾ പ്രണയിച്ചതും പിരിഞ്ഞതും എല്ലാം…. “” വഴിയിൽ ഉപേക്ഷിക്കാൻ അല്ല കൂടെ കൂട്ടുന്നത് .. എന്റെ പിള്ളേർക്ക് അമ്മാവി ആയിട്ട് ആണ് … വണ്ടി എടുക്കട കണ്ണാ…. “”

സുമ ആവേശതോടെ പറഞ്ഞതും കണ്ണൻ തിരിഞ്ഞു നോക്കി അവളെ… “”

കണ്ണുനീർ തുടച്ചു കൊണ്ട് ഒരു മൂളലോടെ അവന് സമ്മതം മൂളി കഴിഞ്ഞിരുന്നു പെണ്ണ്..

അങ്ങനെ അവരുടെ ജീവിത യാത്ര അവിടെ തുടങി…..