ഞാൻ പോൺ വീഡിയോസ്ന് അടിമ ആയി മാറിയിരുന്നു..””” ഭാര്യ ഉറങ്ങി കഴിഞ്ഞു മിക്ക രാത്രികളിലും ഞാൻ പോൺ വീഡിയോസ് കാണും….

 

രചന :  ഗൗരി

പന്ത്രണ്ട് വയസേ ഉണ്ടായിരുന്നുള്ളു ആ കുഞ്ഞിന്.. അത് ഈ കടും കൈ ചെയ്യും എന്ന് ആരെങ്കിലും ഓർത്തോ… പാവം ആ തന്തയും തള്ളയും എങ്ങനെ ഇത് സഹിക്കും…””

കൂട്ടം കൂടി നിൽക്കുന്ന നാട്ടുകാരിൽ ആരോ ഒരാൾ താടിക്ക് കൈ കൊടുത്തു കൊണ്ട് പറയുമ്പോൾ നാട്ടുകാരിൽ ഒരുവൻ അത് ഏറ്റു പിടിച്ചു..

ഇപ്പോഴത്തേ പിള്ളാരെ ഒന്നും വിശ്വസിക്കാൻ കഴിയില്ല ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കയറിൽ തൂങ്ങില്ലേ…. ഈ കുഞ്ഞും അത് തന്നെ അല്ലെ ചെയ്‍തത്.. “”

ടൂറ് പോകാൻ കാശ് കൊടുത്തില്ലന്ന് പറഞ്ഞു ആണ് ഇവൻ ഈ കടും കൈ ചെയ്തതെന്ന പറയുന്നത് .. എന്നാലും ഈ കൊച്ചു കുഞ്ഞ് എങ്ങനെ..?

ഹഹാ.. “” ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും പലതും നേരിടാൻ ഉള്ള മനശക്തി ഇല്ല… ചെറിയ കാര്യങ്ങൾപോലും ആത്മഹത്യയിലേക്ക് ആണ് നയിക്കുന്നത്..”

നാട്ടുകാർ പല മൊഴി പുറത്തു നിന്നും പറയുമ്പോൾ അകത്തെ മുറിയിൽ നെഞ്ചു വിങ്ങി കരഞ്ഞു വേണുവും സുമിയും…

വേണുവേട്ട നമ്മുടെ മോൻ..””‘ അവന്റ നെഞ്ചിൽ കിടന്നു കരയുന്നവളെ ആശ്വസിപ്പിക്കാൻ ആകാതെ അവൻ കുഴഞ്ഞു…

ഞാൻ ഇത് എങ്ങനെ സഹിക്കും എന്റെ ദൈവമേ…. ഇനി ഞങ്ങൾക് ആരുണ്ട്…. “”ഉറക്കെ വാവിട്ട് വേണുവും കരയുമ്പോൾ

അകത്തെ മുറിയിലേ ജനൽ പടിയിൽ നിന്നും ആ കുഞ്ഞ് ശരീരം അഴിച്ചു താഴേക്ക് ഇറക്കാൻ ഉള്ള തിരക്കിൽ ആണ് പോലീസ്..”

ആ നിമിഷം എസ് ഐ രാജീവിന്റെ കണ്ണുകൾ ആ കുഞ്ഞ് ശരീരത്തിലെ കുഞ്ഞ് കാലുകളിലെക്ക് നീണ്ടു….. തറയോട് ചേർന്നു നിൽക്കുന്ന ആ കാലുകൾ അയാളിലേ പോലീസ് ബുദ്ധിയെ ഉണർത്തി…. അത് ഒരു ആത്മഹത്യാ അല്ല.. അത് ഒരു കൊലപാതകം എന്ന് അയാൾ വിധി എഴുതുമ്പോൾ വേണു ആണ് അതിനെ ആദ്യം എതിർത്തത്..

ആര് കൊല്ലാൻ ആണ് ഞങ്ങടെ കുഞ്ഞിനെ..” പന്ത്രണ്ട് വയസുള്ളവന് ആരാണ് ശത്രു..””

വെറുതെ കീറി മുറിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കുകയാ നിങ്ങൾ… ഞാൻ സമ്മതിക്കില്ല എന്റെ കുഞ്ഞിനെ കീറി മറിക്കാൻ.. “”

അയാളുടെ ഉള്ളിലെ അച്ഛൻ സങ്കടം സഹിക്കാൻ വയ്യാതെ പറയുമ്പോൾ അതിനെ ചെവി കൊള്ളാൻ പോലീസും ഒരുക്കം ആയിരുന്നില്ല…

അവസാനം പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയുള്ള മരണം എന്ന് വിധി എഴുതുമ്പോൾ രാജീവിന്റെ കണ്ണുകൾ അയൽക്കരിലേക്ക് നീണ്ടു… ആ കുടുംബവുമായി പരിചയമുള്ള പലരിലേക്കും നീണ്ടു.. “‘

പാൽക്കാരൻ പത്രക്കാരൻ…. മുറ്റം അടിക്കാൻ വരുന്ന പ്രായമായ സ്ത്രീ അങ്ങനെ പലരെയും ചോദ്യം ചെയ്ത് അത് സുമിയിലും വേണുവിലും വന്നു നിന്നു…..

നിങ്ങൾ ജോലിക്ക് പോയി കഴിഞ്ഞു വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന രോഹൻ ഇവിടെ ഒറ്റയ്ക്ക് ആയിരിക്കില്ലേ..?

പോലീസിന്റെ ചോദ്യത്തിൽ സുമി തല ഇളക്കി..

അല്ല എന്റെ അച്ഛൻ ഉണ്ട് ഇവിടെ..”” അച്ഛൻ ആണ് വൈകുന്നേരം ഞങ്ങൾ തിരികെ വരും വരെ വയ്യെങ്കിലും അവന്റ കാര്യങ്ങൾ നോക്കുന്നത്.”

സുമി കണ്ണുകൾ തുടച്ചു കൊണ്ട് പറയുമ്പോൾ രാജീവ്‌ പുരികം ഉയർത്തി..

ബോഡി നിങ്ങൾ കാണുമ്പോൾ അച്ഛൻ എവിടെ ആയിരുന്നു..? അച്ഛൻ… അച്ഛൻ മുറിയിൽ ആയിരുന്നു…. “”

അവൾ പറയുമ്പോൾ മറ്റൊരു പോലീസ്കാരൻ നടക്കുമ്പോൾ വിറയ്ക്കുന്ന ആ അച്ഛനെ പതുക്കെ ആ മുറിയിലേക്ക് കൊണ്ട് വന്നു…….

നിങ്ങൾ അല്ലാതെ മറ്റൊരാൾ ഈ വീട്ടിൽ അന്ന് ഉച്ചക്ക് വന്നിരുന്നോ..? രാജീവിന്റെ ചോദ്യത്തിൽ ആ വൃദ്ധനായ മനുഷ്യൻ ഒന്ന് വിറച്ചു…

നിങ്ങൾ ആരെയും പേടിക്കണ്ട ആരും നിങ്ങളെ ഒന്നും ചെയ്യില്ല ഇവിടെ…. “”അന്ന് ഉച്ചക്ക് ആരാണ് ഇവിടെ വന്നത് എനിക്ക് അറിയാം..”” പിന്നെ ഔപചാരികമായി ചോദിച്ചു എന്നെ ഉള്ളു.. “”

എസ് ഐ പറയുമ്പോൾ ആ അച്ഛൻ ശ്വാസം ഒന്ന് എടുത്ത് വിട്ടു…ഹ്ഹ..” അന്ന്.. അന്ന് ഉച്ചക്ക് വേണു നേരത്തെ വന്നിരുന്നു..” ആ അച്ഛൻ പറഞ്ഞതും വേണു കസേരയിൽ നിന്നും ചാടി എഴുനേറ്റു..

കള്ളം പച്ചകള്ളം ഇയാള് കള്ളം പറയുകയാണ്.. “‘ ദേ കിളവ വല്ല കുടുംബ പ്രശ്നവും ഉണ്ടങ്കിൽ അത് എന്റെ നേരെ തീർക്കാൻ വരരുത്..””

അവൻ അയാൾക്ക് നേരെ കൈ ചൂണ്ടിയതും രാജീവിന്റെ വലത് കൈ വേണുവിന്റെ ഇടത്തെ കവിളിൽ പതിച്ചു കഴിഞ്ഞിരുന്നു..

ച്ചീ..” ഇരിക്കെടാ അവിടെ.. “‘ രാജീവിന്റെ ശബ്ദത്തിൽ മുറി ആകെ പ്രകമ്പനം കൊള്ളുമ്പോൾ വേണു പുറകോട്ട് വീണു കഴിഞ്ഞിരുന്നു..

ആ നിമിഷം ഒരു പോലീസ്കാരൻ അവനെ കോളറിൽ പിടിച്ചു തൂക്കി എടുക്കുമ്പോൾ ഒന്നും മനസിലാകാതെ ഞെട്ടലോടെ ആണ് ആ കാഴ്ച സുമി നോക്കി ഇരുന്നത്..

നീ അന്നേ ദിവസം ഉച്ചക്ക് ലീവ് എടുത്തതും ഇങ്ങോട്ട് വന്നതും അറിഞ്ഞിട്ട് തന്നെയാണ് ഞങൾ നിന്റ മുൻപിൽ നിക്കുന്നത്..”

ഞാൻ.. ഞാൻ ലീവ് എടുത്തത് കൂട്ടുകറന്റ് ബർത്തഡേ പാർട്ടിക്ക് പോകാൻ ആണ്… അത് സുമിയ്ക്കും അറിയാം..”‘

വേണു പൊടുന്നനെ പറയുമ്പോൾ തന്റെ അറിവും അങ്ങനെ ആയതു കൊണ്ട് സുമി തല കുലുക്കി…

നീ അങ്ങനെ ഒരു കള്ളം സുമിതയോട് പറഞ്ഞു എന്നത് അല്ലെ സത്യം…”” സുഹൃത്തിന്റെ ബർത്തഡേ പാർട്ടിക്കു പോകുന്നു എന്ന് പറഞ്ഞു ഓഫിസിൽ നിന്നും ഇറങ്ങിയ നീ ഉച്ചക്ക് നേരെ വന്നത് ഈ വീട്ടിലേക്ക് ആണ്.. “”

പിന്നെ എന്താണ് സംഭവിച്ചത് അത് മാത്രം പറഞ്ഞാൽ മതി.. ” രാജീവ്‌ കടുത്ത ഭാഷയിൽ പറയുമ്പോൾ വേണുവിന് പിടിച്ച് നിൽക്കാൻ ആയില്ല…

“”””അതെ… ഞാൻ…. ഞാൻ ഞാനാണ് എന്റെ മകനെ കൊന്നത്… “”””അവന്റ ശബ്ദം ഉയരുമ്പോൾ സുമി ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്… “”

 

എന്തിനാ നീ നിന്റെ കുഞ്ഞിനെ കൊന്നത്..?

രാജീവിന്റെ ചോദ്യത്തിൽ ചുണ്ട് കോട്ടി വേണു…

മ്മ്ഹ്… “” സമൂഹത്തിൽ ഞാൻ ഉയർത്തി കൊണ്ട് വന്ന എന്റെ പേര് ചീത്തയാക്കാൻ ഞാൻ ആഗ്രഹിച്ചില്ല…. അതിനു വിലങ്ങു തടി ആയത് ആരായാലും അവരെ ഞാൻ നശിപ്പിക്കും..”

വെറിയോടെ പറഞ്ഞു കൊണ്ട് ഉറക്കെ കരഞ്ഞവൻ…എന്റെ കുഞ്ഞിനെ പോലും എനിക്ക് കൊല്ലേണ്ടി വന്നു… അവനെ പോലും ബലി കൊടുക്കേണ്ടി വന്നു..”””

ഹ്ഹ.. “”ജനിച്ച നാൾ മുതൽ ഒരുപാട് അവഗണന ഏറ്റു വാങ്ങിയത് ആയിരുന്നു ഞാൻ… കാശില്ലാത്തവന് എന്നും കുടുംബകാരുടെ മുൻപിൽ ഒരു പടി താഴ്ന്ന സ്ഥാനം ആയിരിക്കും….

അത് അനുഭവിച്ചു വളർന്നു വന്ന ഞാൻ അവരെക്കാൻ ഉയർന്നു വരാൻ ശ്രമിച്ചു… എങ്ങും തോൽക്കാൻ ആഗ്രഹിച്വില്ല…..

ആളുകൾ എന്നെ കുറിച്ച് നല്ലത് പറയുന്നത് കേൾക്കുന്നത് ഒരു ഹരം ആയി…”” താഴ്ത്തികെട്ടിയ കുടുംബക്കാരുടെ മുൻപിൽ തല ഉയർത്തി പിടിച്ചു നിൽക്കുന്ന ലെവലിലേക്ക് ഞാൻ വളർന്നു…

ഭാര്യയെയും കുഞ്ഞിനേയും ഞാൻ അമിതമായി സ്നേഹിച്ചു … ബഹുമാനത്തോടെ എല്ലാവരും എന്നെ അനുസരിക്കുന്നത് കാണുമ്പോൾ ഒരിക്കൽ കൊതിച്ച സ്ഥാനം കൈ വന്നത് ഹരത്തോടെയാണ് ഞാൻ അനുഭവിച്ചത്..

പക്ഷെ എല്ലാവർക്കും മുൻപിൽ നല്ലവൻ.. ഭാര്യയെ സ്നേഹിക്കുന്നവൻ കുഞ്ഞിനെ സ്നേഹിക്കുന്നവൻ….എല്ലാവർക്കും ഉപകാരി…. എന്നൊക്കെ പേരു വീഴുമ്പോൾ എനിക്ക് മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു…

ഞാൻ…. ഞാൻ പോൺ വീഡിയോസ്ന് അടിമ ആയി മാറിയിരുന്നു..””” ഭാര്യ ഉറങ്ങി കഴിഞ്ഞു മിക്ക രാത്രികളിലും ഞാൻ പോൺ വീഡിയോസ് കാണും…. സോഷ്യൽ മീഡിയയിൽ കൂടി കിട്ടിയ പല സൗഹൃദങ്ങളുമായി വീഡിയോ കോൾ ചെയ്തു എന്റെതായ സുഖം കണ്ടെത്തി തുടങ്ങി…..

പുറത്ത് അറിഞ്ഞാൽ എനിക്ക് ചീത്തപേരു കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് പരമാവധി രഹസ്യമായി ആണ് എല്ലാം ചെയ്‌തിരുന്നത്..”

എന്നാൽ അന്ന് ഒരു പെൺ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ഉച്ചക്ക് വീഡിയോകോളിൽ കൂടി ഞങളുടെതായാ ലോകത്ത് ചേക്കേറണം എന്ന് ആഗ്രഹിച്ചു… സുമിയോട് ഉച്ചകഴിഞ് സുഹൃത്തിന്റെ ബിർത്തഡേ പാർട്ടി ഉള്ളത് കൊണ്ട് ലീവ് ആക്കി പോകുന്നു എന്ന് മാത്രം വിളിച്ചു പറഞ്ഞു….

ശേഷം നേരെ വന്നത് വീട്ടിലേക്ക് ആണ്.. “” സുമിയുടെ അച്ഛൻ നല്ല ഉറക്കം ആയത് കൊണ്ട് ഉണർത്തിയില്ല… നേരെ മുറിയിൽ പോയി സിസ്റ്റം ഓൺ ആക്കി…. എന്റെ കാമം പലവിധത്തിൽ തീർക്കുമ്പോൾ ആ ആവേശത്തിൽ ഡോർ ക്ലോസ് ചെയ്യാൻ മറന്നു പോയിരുന്നു…

ആ നിമിഷം മോൻ സ്കൂൾ വിട്ടു നേരത്തെ വന്നിരുന്നു…… പുറത്ത് എന്റെ ബൈക്ക് കണ്ടത് കൊണ്ട് ഞാൻ അകത്തുണ്ട് എന്നുള്ള പ്രതീക്ഷയിൽ ഓടി വന്നവൻ കതക് തുറന്നത് ആണ്…

പക്ഷെ…. പക്ഷെ… കേവലം പന്ത്രണ്ട് വയസ് മാത്രം പ്രായം ഉള്ള എന്റെ കുഞ്ഞ് കണ്ടത് വീഡിയോ കോളിൽ കൂടി മറ്റൊരു സ്ത്രീയെ ഭ്രമിപ്പിക്കുന്ന അച്ഛന്റെ കാമ കേളികൾ ആയിരുന്നു..”

ആ കാഴ്ച്ച അവന് ഒരു വലിയ ഷോക്ക് ആയിരുന്നു….. “” അവനെ പറഞ്ഞു മനസിലാക്കാൻ ഞാൻ ശ്രമിച്ചു കാല് പിടിച്ചു പറഞ്ഞു…

പക്ഷെ അച്ഛനിൽ നിന്നും നേരിട്ട അനുഭവം അവനെ പിൻ തിരിയാൻ കൂട്ടാക്കിയില്ല…. എല്ലാവരോടും പറയും എന്ന് പറഞ്ഞു അമ്മയോട് പറയും എന്ന് പറഞ്ഞു…… സമൂഹത്തിന്റെ മുൻപിൽ ഞാൻ നാണം കെടും എന്ന് തോന്നിയപ്പോൾ… എന്റെ…. എന്റെ ഈ കൈ കൊണ്ട് എന്റെ മകnനെ ഞാൻ… “”ഹ്ഹ്ഹ്..”‘

അയാളുടെ വാക്കുകൾ പൂർത്തി ആകകും മുൻപേ അത് കേൾക്കാനുള്ള ത്രാണി ഇല്ലാതെ സുമി താഴേക്ക് പതിച്ചു..””

അവരെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യൂ.. “” രാജീവിന്റെ നിർദ്ദേശ പ്രകാരം സുമിയെയും അച്ഛനെയും അവിടെ നിന്നും മാറ്റി കഴിഞ്ഞിരുന്നു രണ്ട് പോലീസ്കാർ…

മ്മ്ഹ്ഹ്.. “” ആ നിമിഷം അയാൾ ശ്വാസം ഒന്ന് എടുത്തു വിട്ടു കൊണ്ട് രാജീവിനെ നോക്കി…

അവൻ മരിച്ചു എന്ന് ഉറപ്പ് ആയപ്പോൾ ഞാൻ തന്നെയാണ് ജനാലയിൽ കെട്ടി തൂക്കിയത്… അത് കഴിഞ്ഞു വാതിൽ അടച്ച് പുറത്ത് ഇറങ്ങുമ്പോൾ അച്ഛൻ എഴുനേറ്റ് വന്നിരുന്നു….

ഒന്നും പറയാതെ സുമിയേയും കൂട്ടി വരാം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി പോകുമ്പോൾ പിടിക്ക പെടില്ല എന്നുള്ള വിശ്വാസ കുറവ് അല്ലായിരുന്നു… മരവിച്ചു പോയിരുന്നു എന്റെ മനസ്…

എല്ലാം എന്റെ തെറ്റ് ആണ്…. എന്റെ ഈഗോ വരുത്തി വെച്ച വിന..” സാറ് എന്നെ അറെസ്റ്റ്‌ ചെയ്തോളു…. എന്റെ മകൻ മരിച്ചത് പോലെ അല്ല ഞാൻ അവനെ കൊന്നത് പോലെ തൂക്ക് കയർ എനിക്ക് വാങ്ങി തരണം.. “”

അയാൾ രാജീവിന് നേരെ രണ്ട് കയ്യും നീട്ടുമ്പോൾ അറസ്റ്റിന് ഉത്തരവിട്ടു രാജീവ്…എന്നാലും വേണു ഇത്രക്കാരൻ ആണെന്ന് അറിഞ്ഞില്ല..” വെറുതെ ആ കുഞ്ഞിന് തെറ്റിധരിച്ചു…

എന്തൊക്കെ ആയിരുന്നു… ഭാര്യയും കുഞ്ഞുംഇല്ലാത്ത ലോകം ഇല്ല… വഴിയിൽ ആരെങ്കിലും വയ്യാതെ കിടന്നാൽ ആദ്യം ഓടി ചെല്ലും….. നന്മ മരം.. ത്ഫൂ.. “”””ഒരുവൻ പുറത്തേക്ക് അറപ്പോടെ ആഞ്ഞു തുപ്പി കൊണ്ട് വാക്കുകൾ തുടർന്നു …

എല്ലാരേയും കണ്ണ് അടച്ച് വിശ്വസിക്കാൻ പാടില്ല എന്ന് മനസിലായി….. “” വേണുവിനെ അറെസ്റ്റ്‌ ചെയ്തു കൊണ്ട് പോകുമ്പോൾ നാട്ടുകാർ പറഞ്ഞതൊക്കെയും തിരിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു…

അതെ ഇത് ആണ് സമൂഹം…. കാമുകന്റെ കൂടെ ജീവിക്കാൻ മക്കളെ കൊല്ലുന്ന ചില അമ്മമാരും ഈഗോയുടെ പേരിൽ മക്കളെ കൊല്ലുന്ന ചില അച്ഛൻമാരും ഉള്ള ലോകം…..