ഞാൻ തരുന്ന സുഖമൊന്നും പോരാഞ്ഞിട്ടാണോ നീ എന്റെ കൂട്ടുകാരനെ കൂടി വശീകരിക്കാൻ നോക്കിയത്.

ഞാൻ തരുന്ന സുഖമൊന്നും പോരാഞ്ഞിട്ടാണോ നീ എന്റെ കൂട്ടുകാരനെ കൂടി വശീകരിക്കാൻ നോക്കിയത്.

 

അത് പറഞ്ഞതും സജി തന്റെ ഭാര്യയുടെ കരണം നോക്കി ആഞ്ഞൊരു

ഒരടി അടിച്ചു.

 

ആഹ്…

 

ഒരു നിലവിളിയോടെ അടി കൊണ്ട കവിൾ പൊത്തിപ്പിടിച്ച് സീമ നിലത്തേക്ക് വീണു.

 

സജിയേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്? എനിക്ക് ആരുമായി ബന്ധമുണ്ടെന്നാ?

 

സീമ വിഷമത്തോടെ ചോദിച്ചു.

 

നീ ഇന്ന് എന്റെ കൂട്ടുകാരൻ രമേശിനെ കള്ളം പറഞ്ഞു ഇങ്ങോട്ട് വിളിച്ചു വരുത്തിയില്ലേ? ഞാൻ കൊള്ളാഞ്ഞിട്ട് അല്ലേടി നീ വേറെ ഒരുത്തന്റെ ചൂട് തേടി പോയത്. എരണം കെട്ട മൂദേവി. അവൻ നിന്നെ പോലെ അല്ലാത്തത് കൊണ്ട് നേരെ എന്നോട് വന്ന് കാര്യം പറഞ്ഞു.

 

സജിയുടെ വാക്കുകൾ കേട്ട് സീമ ഞെട്ടി.

 

അവൾ പെട്ടെന്ന് അന്ന് നടന്ന കാര്യം ഓർത്തെടുത്തു.

 

രാവിലെ സജി ജോലിക്ക് പോയതിനു ശേഷം ആണ് രമേശൻ അയാളെ അന്വേഷിച്ചു വീട്ടിലേക്ക് ചെന്നത്.

 

സീമേ സജി ജോലിക്ക് പോയോ?

 

വീടിന്റെ മുറ്റം അടിച്ചു വാരി കൊണ്ടിരുന്ന സീമയോട് അയാൾ ചോദിച്ചു.

 

കുറച്ചു മുൻപ് പോയതേയുള്ളൂ.

 

രമേശനോട് അവൾ പറഞ്ഞു.

 

ഇനി എപ്പോ വരും?

 

വൈകുന്നേരം ആകും.

 

എനിക്ക് നിന്റെ ഫോണൊന്ന് തരോ അവനെ വിളിക്കാൻ. ഞാൻ എന്റെ ഫോൺ എടുക്കാൻ മറന്നു. എനിക്ക് അവനോട് ഇപ്പോൾ തന്നെ ഒരു അത്യാവശ്യ കാര്യം പറയാൻ ഉണ്ടായിരുന്നു. അതാ ഞാൻ ഇപ്പോൾ തന്നെ ഇങ്ങോട്ട് വന്നത്.

 

പോക്കറ്റിൽ കയ്യിട്ട് നോക്കിയിട്ട് അവൻ സീമയെ നോക്കി.

 

രമേശന്റെ ആ ചോദ്യത്തിൽ അവൾക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നാത്തത് കൊണ്ട് അവൾ അകത്തു കയറി ഫോണെടുത്തു കൊണ്ടു വന്നു കൊടുത്തു.

 

പക്ഷേ രമേശൻ സീമയുടെ ഫോണിൽ ഡയൽ ചെയ്തത് സ്വന്തം നമ്പർ ആയിരുന്നു. എന്നിട്ട് അവൾ കാണാതെ കൈലിക്കിടയിൽ ഒളിപ്പിച്ച ഫോൺ എടുത്തു സീമയുടെ കോൾ അറ്റൻഡ് ചെയ്ത് കുറച്ചു സമയം ഒന്നും സംസാരിക്കാതെ ഇരുന്നിട്ട് കട്ട് ചെയ്തു. സീമ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവൾ അവനിൽ നിന്നും കുറച്ച് അകലം പാലിച്ചാണ് നിന്നിരുന്നത്. കാരണം രമേശൻ എപ്പോഴും അവളെ കാണുമ്പോഴൊക്കെ വല്ലാത്ത ഭാവത്തിലാണ് നോക്കുന്നത്. അവന്റെ ആ നോട്ടം അവൾക്ക് എപ്പോഴും അസഹ്യമാണ്. ഒരുമാതിരി പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ. തന്റെ ഭർത്താവ് സജി അയാളുമായി കൂട്ടുകൂടുന്നത് അവൾക്ക് ഇഷ്ടമല്ല. സീമ പലപ്പോഴും ഭർത്താവിനോട് രമേശുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും സജി കേൾക്കാറില്ലായിരുന്നു. അവളോട് പുളിച്ച തെറിയാണ് അവൻ മറുപടി ആയി പറയുക.

 

അതുകൊണ്ടുതന്നെ രമേശൻ വീട്ടിൽ വരുമ്പോഴേക്കും സീമ അയാളെ അവഗണിക്കാറാണ് പതിവ്.

 

സജി വിളിച്ചിട്ട് എടുക്കുന്നില്ല. നീ എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം തരുമോ.

 

അവളുടെ കയ്യിൽ ഫോൺ തിരികെ കൊടുക്കുമ്പോൾ രമേശൻ ചോദിച്ചു.

 

അവനെ ഒന്ന് അടിമുടി നോക്കിയിട്ട് മൊബൈൽ വാങ്ങി സീമ അകത്തേക്ക് കയറി പോയപ്പോൾ അവൾ അറിയാതെ രമേശനും സീമയുടെ പിന്നാലെ ചെന്നു. വെള്ളം ചോദിച്ചതു കൊണ്ട് ഇനി അത് കൊടുക്കാത്ത പേരിൽ തനിക്ക് സജിയുടെ വായിൽ നിന്ന് ചീത്ത കേൾക്കണ്ട എന്ന് കരുതിയാണ് അവൾ വെള്ളം എടുക്കാൻ അകത്തേക്ക് കയറിയത്. എന്നാൽ രമേശനും പിന്നാലെ കേറി വരും എന്ന് അവൾ പ്രതീക്ഷിച്ചില്ല.

 

വീടിനുള്ളിൽ കയറി അവൻ അടച്ചപ്പോഴാണ് സീമ പിന്തിരിഞ്ഞു നോക്കിയത്.

 

നിങ്ങളിത് എന്താ ഈ കാണിക്കുന്നത് ഇറങ്ങിപ്പോടോ.

 

സീമ അലറി.

 

ഒച്ച വച്ച് ആള് കൂടിയാൽ നിനക്ക് തന്നെയാ നാണക്കേട്. നീ വിളിച്ചിട്ട ഞാൻ വന്നതെന്ന് എല്ലാവരോടും പറയും ഞാൻ. അതുകൊണ്ട് എന്നോട് ഒന്ന് സഹകരിക്കുന്നതാണ് നിനക്ക് നല്ലത്. സജി ഒരിക്കലും ഇത് അറിയില്ല.

 

സെക്സ് ന്റെ കാര്യത്തിൽ നിന്റെ ഭർത്താവ് ഒരു പഴഞ്ചൻ തന്നെയാ. അവനെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് എന്നോട് സഹകരിച്ചാൽ നിനക്ക് അവനിൽ നിന്ന് കിട്ടാത്ത സുഖം ഞാൻ തരാം. അല്ലാതെ എന്നെ എതിർക്കാൻ ആണ് ഭാവം എങ്കിൽ നീ നാറും.

 

രമേശൻ വല്ലാത്തൊരു ഭാവത്തിൽ സീമയെ നോക്കി. അവന്റെ ഭീഷണി അവൾ കാര്യമായി എടുത്തില്ല. കാരണം മറ്റെന്തിനേക്കാളും അവൾക്ക് വലുത് സ്വന്തം ആത്മാഭിമാനം തന്നെയായിരുന്നു. എങ്കിലും താൻ ഒച്ച വച്ച് ആളെ കൂട്ടിയാൽ താൻ വിളിച്ചിട്ടാണ് രമേശൻ വന്നതെന്ന് നാട്ടുകാരോട് അവൻ പറഞ്ഞാൽ അത് തനിക്ക് നാണക്കേടാവും നാട്ടുകാരിൽ കുറച്ചു പേരെങ്കിലും അത് വിശ്വസിച്ചാൽ തന്റെ അഭിമാനം അതോടെ പോകും. ഓർത്തിട്ട് എന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു ഐഡിയ കിട്ടിയില്ല.

 

സീമ അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ അവളുടെ മൗനം സമ്മതമായി കണക്കാക്കി രമേശൻ അവളെ കടന്നു പിടിച്ചു. ആർത്തിയോടെ അവന്റെ കൈകൾ അവളുടെ മാറിടങ്ങളെയും നഗ്നമായ വയറിനെയും ഞെരിച്ചമർത്തി.

 

ചീ… വിടടാ നായെ…

അവൾ അവനെ തള്ളി മാറ്റി.

 

രമേശൻ തന്നെ സ്പർശിച്ചപ്പോൾ ശരീരത്തിൽ പുഴുവരിക്കുന്നത് പോലെയാണ് സീമയ്ക്ക് തോന്നിയത്. അവൾ പെട്ടെന്ന് കയ്യിൽ കിട്ടിയ കത്തിയെടുത്ത് അവന് നേർക്ക് വീശി..

 

ഈ നിമിഷം ഈ വീട്ടിൽ നിന്ന് ഇറങ്ങിക്കോ. അല്ലെങ്കിൽ എന്റെ മാനം രക്ഷിക്കാൻ നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല. എന്റെ ഭർത്താവിന് കഴിവില്ലെന്ന് കരുതി അവന്റെ കൂട്ടുകാരന് മുന്നിൽ കിടക്ക വിരിക്കുന്നവളാണ് ഞാൻ എന്ന് നീ ധരിച്ചെങ്കിൽ നിനക്ക് തെറ്റി. നിനക്ക് വഴങ്ങിത്തരുന്ന മറ്റു പെണ്ണുങ്ങൾ ഉണ്ടാവും അവളുടെ അടുത്ത് മതി നിന്റെ ഈ ആണത്തം കാണിക്കൽ.

 

കയ്യിൽ കിട്ടിയ ഒരു കത്തിയെടുത്ത് സീമ അവന് നേരെ വീശി. അവളുടെ ഭാവമാറ്റം കണ്ട് രമേശൻ ഒരു നിമിഷം പേടിച്ചു. സീമ തന്നെ എന്തും ചെയ്യാൻ മടിക്കില്ല എന്ന് അവന് തോന്നി.

 

നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ടെടീ. അവളുടെ ഒരു പതിവ്രത ചമയൽ…

 

പകയോടെ പറഞ്ഞു കൊണ്ട് വാതിൽ വലിച്ചു തുറന്നു രമേശൻ പുറത്തേക്ക് ഇറങ്ങിപ്പോയി.

 

സീമയോടുള്ള ദേഷ്യം തീർക്കാനായി അവിടെ നിന്നും ഇറങ്ങിയ രമേശൻ നേരെ പോയത് സജിയുടെ അടുത്തേക്കാണ്. സീമ തന്നെ ഫോണിൽ വിളിച്ചു വരുത്തിയിട്ട് പെരുമാറാൻ ശ്രമിച്ചു എന്ന് അവൻ അയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി സീമ തന്റെ ഫോണിൽ വിളിച്ച് കോളും അവൻ കാണിച്ചു കൊടുത്തു.

 

അത് കണ്ടു കൊണ്ടാണ് സജി വീട്ടിൽ വന്ന് ഉറഞ്ഞു തുള്ളുന്നത്.

 

സീമ നടന്ന കാര്യം അയാളോട് പറഞ്ഞു.

 

നിങ്ങൾക്ക് കഴിവില്ലാത്ത കാര്യം ഞാൻ ഇവിടത്തെ നാട്ടുകാരോടും നിങ്ങളുടെ കൂട്ടുകാരോടും പറഞ്ഞു നടന്നിട്ടില്ല. നിങ്ങൾ തന്നെയല്ലേ നിങ്ങളുടെ കൂട്ടുകാരനോട് നിങ്ങൾക്ക് കഴിവില്ല എന്ന് പറഞ്ഞത്. അത് കേട്ടിട്ട അവൻ എന്നെ കേറി പിടിക്കാൻ ശ്രമിച്ചത്. നിങ്ങൾ ജോലി കഴിഞ്ഞു വരുമ്പോൾ ഇത് പറയണം എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്. പണ്ടേ രമേശന്റെ നോട്ടവും ഭാവം ശരിയല്ല അവനുമായി നിങ്ങൾ കൂട്ടുകൂടരുത് അവനെ ഇങ്ങോട്ട് വിളിച്ചു കയറ്റരുതെന്ന് നിങ്ങളോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞിട്ടുണ്ട്. നിങ്ങൾ അത് കേൾക്കാത്തതു കൊണ്ടാണ് എന്ന് എനിക്ക് നിങ്ങളുടെ കൂട്ടുകാരനിൽ നിന്നും മോശമായ അനുഭവം ഉണ്ടായത്. എനിക്ക് ആരെയെങ്കിലും വിളിച്ചു കേറ്റണമെങ്കിൽ അത് പണ്ടേ ആവാമായിരുന്നു. നമുക്ക് കുഞ്ഞുണ്ടാവാത്ത തന്റെ കാരണം നിങ്ങളുടെ കുഴപ്പം കൊണ്ടാണ് എന്ന് അറിഞ്ഞിട്ടും കൂടെ കഴിയുന്നത് സ്നേഹം കൊണ്ടാണ്. ആ സ്നേഹവും വിശ്വാസം തിരിച്ചില്ലെങ്കിൽ ഈ നിമിഷം ഞാൻ ഈ വീടിന്റെ പടിയിറങ്ങും.

 

സീമ ക്രോധത്തോടെ സജിയെ നോക്കി.

 

അവളുടെ ഉറച്ച വാക്കുകൾക്കു മുമ്പിൽ സജി കുറ്റബോധം കൊണ്ട് തലതാഴ്ത്തി.

 

നിന്നെ എനിക്ക് വിശ്വാസമാണ് സീമേ. എന്നെ ഉപേക്ഷിച്ചു നീ പോകരുത്. പെട്ടെന്ന് രമേശൻ വന്ന് അങ്ങനെ പറഞ്ഞപ്പോൾ കള്ളും പുറത്ത് ഞാൻ വിശ്വസിച്ചു പോയതാണ്. ഇനി ഞാൻ ഒരിക്കലും കുടിക്കുകയുമില്ല അവനുമായി കൂട്ടു കൂടുകയുമില്ല. എനിക്ക് നീ മതി നീ മാത്രം. ഇനി ഞാൻ ഒരിക്കലും നിന്നെ തല്ലില്ല.

 

സജി ഭാര്യയുടെ കാലിൽ വീണ് മാപ്പ് ചോദിച്ചു.

 

ഈയൊരു തവണത്തേക്ക് നിങ്ങളോട് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇതുപോലെ ഇനി ആവർത്തിച്ചാൽ ഞാൻ ആ നിമിഷം തന്നെ എന്റെ വീട്ടിൽ പോകും.

 

സീമ തൽക്കാലം അയാളോട് ക്ഷമിക്കാൻ തയ്യാറായി.

 

ഭാര്യ ഭർതൃ ജീവിതമെന്നാൽ പരസ്പര വിശ്വാസത്തിൽ അടിയുറച്ചു നിൽക്കേണ്ട ഒരു പരിശുദ്ധമായ ബന്ധമാണ്. അതുകൊണ്ടാണ് സീമ സജിയുടെ ക്ഷമിക്കാൻ തയ്യാറായത്.

 

ഐഷു