ഇവിടെ തനിച്ചേ ഉള്ളൊ… ”  അവൾ തിരിഞ്ഞ് നോക്കി… അവൻ പെട്ടെന്ന് നോട്ടം മാറ്റി. അവളത് കാണുകയും ചെയ്തു

 

രചന : ശിവപദ്മ

 

” ഹോ… എന്തൊരു നശിച്ച മഴയാണിത്… തണുത്തിട്ട് പാടില്ല… മര്യാദയ്ക്ക് അമ്മ വിളിച്ചപ്പോൾ വീട്ടിൽ പോയാ മതിയാരുന്നു… ഹ്മ്…”  ആനന്ദ് പുതപ്പ് ചുറ്റി ബെഡ്ഡിൽ കാല് രണ്ടും കയറ്റി വച്ച് വിറയലോടെ ഓർത്തു…

” ഒറ്റയ്ക്കേ ഉള്ളൂലോ ദൈവമേ… ഉറക്കവും വരുന്നില്ല… പോയപ്പോ എല്ലാവന്മാരും ഒന്നിച്ച് പോയ്…” അവൻ അതും പറഞ്ഞു കൊണ്ട് ഫോൺ എടുത്തു… ഷോർട്ട്സുകൾ സ്ക്രോൾ ചെയ്ത് നോക്കിയിരുന്നു.. സമയം പൊയ്ക്കോണ്ടിരിക്കേ… ഒരു റീൽ എത്തി…

” ബ്രഹ്മദത്തൻ നോക്കി നിൽക്കെ രണ്ട് തലകളും ഉടൽ നിറയെ കൈകളുമായി ഒരു രക്തരക്ഷസ്സായി സുഭദ്ര… ”

” കോപ്പ്… ഇതിന് വരാൻ കണ്ട നേരം… പോയ് മൂഡ് പോയ്… ” അവൻ ഫോൺ ഓഫ് ചെയ്തു ബെഡ്ഡിൽ ഇട്ടു…

കുറച്ചു കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം അവൻ ബെഡ്ഡിലേക്ക് കിടന്നു…

അൽപം കഴിഞ്ഞതും വാതിലിൽ ഒരു മുട്ടു കേട്ടു.. ആദ്യം തോന്നലാണ് എന്ന് തെറ്റിദ്ധരിച്ച് അവൻ എണീറ്റില്ല.. വീണ്ടും തുടരെയുള്ള തട്ടലിൽ അവൻ്റെ ഉള്ളിൽ അകാരണമായി ഭയം തോന്നി…

ഉള്ളിലേ പേടി പുറമേ കാട്ടാതെ അവൻ കട്ടിലിൽ നിന്നും എണീറ്റു നടന്നു… വാൾ മിററിന് മുന്നിൽ എത്തീതും ഒരു ഇടിമിന്നൽ അടിച്ചതും ഒന്നിച്ചായിരുന്നു.. അവൻ നന്നായി പേടിച്ച് നിലവിളിച്ചു…

” പണ്ടാരം… ഹോ… ” ഒന്ന് ആഞ്ഞ് ശ്വാസം വലിച്ച് അവൻ. ഡോർ തുറന്നു ഹാളിൽ എത്തി അവിടെ അപ്പോഴും മെയിൻ ഡോറിൽ തട്ട് കേൾക്കുന്നുണ്ട്..

” ആരാ… ” അവൻ അകത്ത് നിന്ന് ചോദിച്ചു. മറുപടി ആയി വീണ്ടും തട്ട്.

രണ്ടും കൽപ്പിച്ച് അവൻ ഡോർ തുറന്നു.

ഒരു നിമിഷം അവൻ്റെ കണ്ണുകൾ വിടർന്നു ഹൃദയം നിശ്ചലമായി…

ലൈറ്റ് ബ്ബൂ കളർ സാരിയുടുത്ത്, നനഞ്ഞ മുടിയിഴകൾ ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്നുണ്ട്..  കരിമഷിയെഴുതിയ കണ്ണുകളിൽ അവ പടർന്നു പിടിച്ചു.. ശരീരമാസകലം മഴയിൽ നനഞ്ഞ് കുളിച്ച് നിൽപ്പാണവൾ…

” ഹലോ… ” അവൻ കണ്ണ് ചിമ്മാതെ നിൽക്കുന്നത് കണ്ട് അവൾ വിളിച്ചു.

” ഹ്.. ഹേ.. ആരാ.. ” ഏതോ ലോകത്ത് നിന്ന് എന്നപോലെ അവൻ ഞെട്ടി കൊണ്ട് ചോദിച്ചു.

” ആരതി.. ” ” ആരാന്ന്?.. ” ആരതി…” വിറയലോടെ അവളുടെ ശബ്ദം പുറത്തു വന്നു…

ആ ശബ്ദം കേൾക്കേ അവൻ്റ ചുണ്ടിൻ്റെ കോൺ ഒരു പുഞ്ചിരിയോടെ വിടർന്നു..

” ഞാൻ അകത്തേക്ക് വന്നോട്ടെ… ” അവൾ ചോദിച്ചു. ” വാ.. ” അവൻ മുന്നിൽ നിന്ന് മാറി കൊടുത്തു അവൾ അകത്തേക്ക് കയറി… അവൻ്റെ അരികിലൂടെ നടന്ന് പോയവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന ഒരു പ്രത്യേക തരം സുഗന്ധം അവൻ ഉള്ളിലേക്ക് വലിച്ച് എടുത്തു…

മുന്നിൽ അകമാകെ നിരീക്ഷിച്ചു നടക്കുന്നവളുടെ പിൻഭാഗത്തേക്ക് പോയ് അവൻ്റെ കണ്ണുകൾ… സാരി പൂർണമായും നനഞ്ഞൊട്ടി ശരീരത്തിൽ പറ്റി ചേർന്നിട്ടുണ്ട്… അത് കൊണ്ട് തന്നെ അവളുടെ ഉടലളവുകൾ എടുത്തു കാണിച്ചു… അവൻ ഒരു നിമിഷം ഉമിനീർ വിഴുങ്ങി പോയ്…

” ഇവിടെ തനിച്ചേ ഉള്ളൊ… ”  അവൾ തിരിഞ്ഞ് നോക്കി… അവൻ പെട്ടെന്ന് നോട്ടം മാറ്റി. അവളത് കാണുകയും ചെയ്തു.

” മ്.. ” അവൻ അലക്ഷ്യമായി ഒന്ന് മൂളി.. ഞാൻ… അത്.. എൻ്റെ വണ്ടി കുറച്ചപ്പുറത്ത് മാറി ബ്രേക്ക് ഡൗൺ ആയി കിടക്കുവാണ്… കുറേയേറെ നേരമായി വണ്ടി നോക്കി നിൽക്കുന്നു പക്ഷേ… ” അവൾ മുഖം കൈ കൊണ്ട് അമർത്തി തുടച്ചു.

അവളുടെ ഓരോ ചെയ്തികളെയും അവൻ സസൂക്ഷ്മം നോക്കി നിന്നു..

മുഖം തുടച്ച് പ്പോൾ കണ്ണിലെ കരിമഷി വീണ്ടും പടർന്നു.. ഒപ്പം ആ നിമിഷം ആണ് അവൻ അത് കണ്ടത്… അവളുടെ മൂക്കിനു തുമ്പിലായി ഒരു നക്ഷത്രം… അത് അവളുടെ സൗന്ദര്യത്തെ വർദ്ധിപ്പിച്ചതായി തോന്നി അവന്…

പെൺകുട്ടികളെ അൽപസ്വൽപം വായിനോക്കും എങ്കിലും ആദ്യമായി പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് അവളോട് തോന്നുന്നത് തിരിച്ചറിഞ്ഞവൻ… ഒപ്പം കണ്ണുകൾ അവളിലാകെ അലഞ്ഞ് നടന്നു…

” ഏയ്… ” അവൾ മുഖത്തേക്ക് വിരൽ ഞൊടിച്ചു.

“ഹാ.. ” അവൻ ചെറിയ ഒരു ചളിപ്പോടെ അവളെ നോക്കി അവളിലും ഒരു പുഞ്ചിരി വിടർന്നു…

” മഴയൊന്നു തോരുമ്പോൾ ഞാൻ പൊയ്ക്കോളാം അത് വരെ… ” അവളവനെ നോക്കി.

” ആഹ് ഓകെ.. ” അവൻ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. തിരികെ ഒരു ടവലുമായി വന്ന് അതവൾക്ക് നൽകി..

” ഇയാൾടെ പേര്.. ” ” ആനന്ദ്… ” മ്… ” ആരതി ഇരിക്ക്… അവളോട് പറഞ്ഞു കൊണ്ട് അവൻ അടുക്കളയിലേക്ക് നടന്നു.. തിരിച്ചു വരുമ്പോൾ അവൻ്റെ കൈയിൽ രണ്ട് കോഫിമഗ്ഗ് ഉണ്ടായിരുന്നു… അവനത് അവൾക്ക് നേരെ നീട്ടി.

ആഗ്രഹിച്ചത് പറയാതെ മുന്നിലെത്തിയപ്പോഴുള്ള അവളുടെ മുഖം അവൻ ആ പുഞ്ചിരിയിലൂടെ വായിച്ചു…

അൽപ്പം സമയം കൊണ്ട് തന്നെ ഇരുവരും തമ്മിൽ വളരെയധികം അടുത്തു…

” അപ്പോ അമ്മയോട് പിണങ്ങിയാണ് വീട്ടിൽ പോകാഞ്ഞത് അല്ലേ… ” അവൾ കളിയാക്കി ചിരിച്ച്..

” ഉവ്വ് നീ കളിയാക്ക്… ഞാൻ ഇല്ലായിരുന്നു എങ്കിൽ ഇപ്പൊ മോള് എന്ത് ചെയ്തേനെ…” അവളുടെ തൊട്ടരുകിൽ ഇരുന്നവൻ  അവളുടെ തലയിൽ കൊട്ടി.

പെട്ടെന്ന് ഒരു വലിയ ഇടി വെട്ടിയതും അവൾ പേടിച്ച് അവൻ്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ച് അവനിലേക്ക് കൂടുതൽ ചേർന്നു…

അവൻ്റെ ഹൃദയം ക്രമാതീതമായി ഇടിച്ചു… പതിയെ അവൻ കൈയുയർത്തി അവളെ ചേർത്ത് പിടിച്ചു… അവൾ കൂടുതൽ അവനിലേക്ക് ചേർന്ന്.. അൽപം സമയം ഇരുവരും അങ്ങനെ തന്നെ ഇരുന്നു…

പെട്ടെന്ന് എന്തോ ഓർത്തപ്പോൽ അവൾ പിടഞ്ഞ് മാറി… അവളെ പൂർണമായും അവൻ അകലാൻ അനുവദിച്ചില്ല… ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു… യാന്ത്രികമായി അവൻ അവളിലേക്ക് അടുത്തു…

തണുത്തു വിറങ്ങലിച്ചിരുന്ന അവളുടെ അധരങ്ങളിലേക്ക് അവൻ തൻ്റേത് ചേർത്ത് വച്ചു… ശരീരത്തിലാകമാനം ഒരു വൈദ്യുത പ്രവാഹം പോലെ തോന്നി അവന്…  അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു… പതിയെ വളരെ പതിയെ അവൻ അവയെ നുണഞ്ഞെടുത്തു…  ആരതി അവൻ്റെ ടീ ഷർട്ടിൽ ചുരുട്ടി പിടിച്ചു വലിച്ചു.. അവൻ സ്വയം മറന്നെന്നപോൽ അവളുടെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു… കൈകൾ അവളുടെ ഉയർച്ചതാഴ്ചകളിൽ തഴുകി തലോടി കടന്നു പോകവേ.. അവൾ അവനെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു…

നിമിഷങ്ങൾ കടന്നു പോകവേ ശ്വാസം ഒരു വിലങ്ങ് തടിയായപ്പോൾ അവൻ അവളെ മോചിപ്പിച്ചു… ഉയർന്ന കിതപ്പുകൾ പതിയെ നേർന്ന് വന്നു… അവൻ്റെ നോട്ടം തന്നെ ചൂഴ്ന്നെടുക്കുന്നത് പോലെ തോന്നി അവൾക്ക്… അവൾ മിഴികൾ പിടപ്പോടെ മാറ്റി…

അവൻ കൈവിരലാൽ അവളുടെ മുഖം ഉയർത്തി പിടിച്ചു… ആരതി…   എൻ്റെ ജീവിതത്തിൽ കടന്നു വരുന്ന ആദ്യത്തെ പെണ്ണല്ല നീ… പ്രണയം ഒൺസൈഡായും അല്ലാതെയും ഒക്കെ ഉണ്ടായിട്ടുണ്ട്… പക്ഷേ അവരിൽ ആരോടും തോന്നാത്ത ഒരു… എന്താ ഞാൻ പറയ.. എനിക്ക് അറിയില്ല… ഇനി നമ്മൾ കാണുമോ എന്ന് പോലും അറിയില്ല പക്ഷെ… ഞാൻ.. എനിക്ക്…

I love you… ഇന്ന് ഈ നിമിഷം ഞാൻ അറിയുന്നു പ്രണയത്തിന്റെ ആഴം… എങ്ങനെ ആണെന്ന് ഒന്നും ചോദിക്കരുത് അറിയില്ല എനിക്ക് പറഞ്ഞ് തരാൻ… നീ മാത്രം… നീ മാത്രമാണ്.. ഇപ്പൊ അത് മാത്രം മതി എനിക്ക്… പൂർണമായും നിന്നെ ഞാൻ എൻ്റേതാക്കിക്കോട്ടേ… ” അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു അവൻ പറഞ്ഞു… അവൻ്റെ കൈയിലേക്ക് ഒരു തുള്ളി കണ്ണുനീർ വീണ ചൂടറിഞ്ഞു…

അതവളുടെ സമ്മതമായിരുന്നു. അവനുള്ള ക്ഷണമായിരുന്നു… അവളിലേക്ക് ചാഞ്ഞു കൊണ്ട് അവൻ അവളെ സോഫയിലേക്ക് കിടത്തി… അവളുടെ മീതെ അവനും… ഒരിക്കൽ അവസാനിപ്പിച്ച ചുംബനം വീണ്ടും പുനരാരംഭിച്ചു കൊണ്ട് അവൻ അവളിലേക്ക് ഒരു യാത്ര ആരംഭിച്ചു… ആ യാത്രയിൽ അവൻ പലതും കണ്ടു അറിഞ്ഞു അനുഭവിച്ചു… ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്രയായി മാറിയവന്…  ഒടുവിൽ എപ്പോഴോ തികഞ്ഞ സന്തോഷത്തോടെ സംതൃപ്തിയോടെ അവൻ ആ യാത്ര അവളുടെ മാറിലായി അവസാനിപ്പിച്ചു… അവളുടെയും അവൻ്റെയും കണ്ണുകൾ നിറഞ്ഞു…

” നന്ദു… എടാ… എണീക്കാൻ… ഇനി എണീറ്റില്ലേ തലവഴി വെള്ളമൊഴിക്കും ഞാൻ… ” തൊട്ടടുത്ത് അമ്മയുടെ അലർച്ച കേട്ട് അവൻ ഞെട്ടി ഉണർന്നു…

” എന്താമ്മേ… ” നെറ്റിയിൽ വീണ് കിടക്കുന്ന മുടി അവൻ ഒരു കയ്യാൽ മാടി ഒതുക്കി…

” എന്താന്നോ മണി എത്രയായീന്നാ… ” അതും പറഞ്ഞു ഫാനും ഓഫാക്കി അമ്മ പൊയ്…

” ശ്ശോ ഈ അമ്മ കാരണം… നല്ല കിടിലൻ സ്വപ്നം ആരുന്നു… അല്ലാത്ത ദിവസങ്ങളിൽ വല്ല പാമ്പൊ പ്രേതവോ ഒക്കെ ആണ് ഇന്നാ നല്ലതൊന്ന് കണ്ടത്… എന്നാലും ആരാ പെണ്ണ്… ” അവൻ സ്വയം പറഞ്ഞു കൊണ്ട് ബെഡ്ഡിൽ നിന്നും എണീറ്റു ബാത്രൂമിൽ കയറി മുഖത്ത് വെള്ളം ഒഴിച്ച് കഴുകി അവൻ ടീ ഷർട്ടിൽ മുഖം തുടച്ച്.. പെട്ടെന്ന് എന്തോ ഓർത്തപ്പോൽ അവൻ വീണ്ടും ടീഷർട്ട് മണത്ത് നോക്കി.. സ്വപ്നത്തിൽ അറിഞ്ഞ അതേ ഗന്ധം…

അവൻ്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞു…

“ഇത്… ഈ ഗന്ധം.. ഇതെങ്ങനെ… ” അവൻ ഒരുൾകിടലത്തോടെ കണ്ണാടിയിൽ സ്വയം നോക്കി നിന്നു..

” നന്ദൂ… ” താഴെ നിന്നും വീണ്ടും അമ്മയുടെ വിളി വന്നു.     ഏതോ ഓർമയിൽ നിന്നും ഞെട്ടിയുണർന്ന പോലെ അവൻ തലയൊന്ന് വെട്ടിച്ചു പുറത്ത് ഇറങ്ങി.

ദാ.. ചായ…   അമ്മകൊടുത്ത ചായയും വാങ്ങി അവൻ സിറ്റൗട്ടിൽ ഇരുന്നു. ഫോണിൽ ഓരോന്ന് നോക്കിയിരിക്കേ ആണ് അവൻ്റെ കൂട്ടുകാരൻ്റെ കോൾ വന്നത്…

ഹലോ… ആഹ്… എപ്പൊ… മ്  നീ അയയ്ക്ക്…  നന്ദു ഫോൺ കട്ട് ചെയ്തു ആലോചനയോടെ ഇരുന്നു.  അൽപം കഴിഞ്ഞപ്പോൾ ഫോണിൽ മെസേജ് നോട്ടിഫിക്കേഷൻ വന്നു…

അവനത് ഓപ്പൺ ചെയ്തു നോക്കി… ഒരു നിമിഷം അവൻ്റെ ഉടലാകെ വിറച്ചു പോയി…

തലേ ദിവസം രാത്രി താൻ സ്വപ്നത്തിൽ കണ്ട അതേ പെണ്ണ്.. കൂട്ടുകാരും താനുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പരിസരത്തായി കൊല്ലപ്പെട്ട നിലയിൽ…

ആനന്ദിൻ്റെ തലയിലൂടെ കൊല്ലിയാൻ പാഞ്ഞ് പോയി… ഇത്.. ഈ പെണ്ണല്ലേ ആരതി ഇന്നലെ ഞാൻ സ്വപ്നത്തിൽ കണ്ട… അവൻ ഒന്ന് കൂടി ആ ചിത്രത്തിൽ നോക്കി..

അതേ അവൾ തന്നെ… ഇന്നലെ മരിച്ചവളെ അപ്പോ ഞാൻ സ്വപ്നത്തിൽ എങ്ങനെയാണ് ഇവളെ കണ്ടത്…

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ അവൻ്റെ ഉള്ളിൽ ഉരുത്തിരിഞ്ഞു വന്നു…

എന്താവും അവൻ കണ്ട് സ്വപ്നത്തിന്റെ അർത്ഥം?…  അവനതിനുള്ള ഉത്തരം കിട്ടുമോ…?