ഞാൻ വിചാരിച്ചത് നീ ഒരു ആൺ കൊച്ചിനെ പ്രസവിക്കുന്ന ആദ്യത്തെ പെണ്ണ് ആയപ്പോഴും ഞാൻ ആശ്വസിച്ചത് രണ്ടാമത്…

രചന : ഹിമ

നിർത്താതെ കുഞ്ഞു കിടന്നു കരഞ്ഞിട്ടും ആരും ഒന്നു എടുക്കുന്നില്ല എന്ന് കണ്ടു കൊണ്ടാണ് എഴുന്നേൽക്കാൻ വയ്യെങ്കിൽ പോലും കട്ടിലിൽ നിന്നും എഴുന്നേറ്റത്..

സിസേറിയൻ വേദന ഇനിയും മാറിയിട്ടില്ല. രണ്ടാമത്തെ പ്രസവം പെൺവീട്ടുകാരുടെ കടമയാണല്ലോ. അതുകൊണ്ടുതന്നെ യാതൊരു പരിഗണനകളും സ്ത്രീകൾക്ക് കിട്ടാറില്ല എന്നതാണ് സത്യം.

കുഞ്ഞു നന്നായി കരയുന്നുണ്ട് പത്രം വായിച്ചു കൊണ്ട് അമ്മായിയമ്മ ഇരിക്കുന്നു. കരച്ചിൽ കേട്ടിട്ടും എന്താണ് കുഞ്ഞിനെ എടുക്കാത്തത് എന്ന് അവൾ ചിന്തിച്ചു.

അമ്മേ കുഞ്ഞു നന്നായിട്ട് കരയുന്നത് കേട്ടില്ലേ ഒന്ന് എടുക്കത്തില്ലേ? അവൾ വേദനയോടെ അവരോട് ചോദിച്ചു. പിന്നെ കരയാന്നും പറഞ്ഞ് ഇപ്പം അതിലേക്കൂടെ കോടലങ്ങ് ചാടും. പിള്ളേര് ആകുമ്പോൾ അങ്ങനെ ആണ്.

അമ്മ എന്തൊക്കെ പറയുന്നത്.

ദേ പെണ്ണേ നിനക്ക് കിടക്കണമെങ്കിൽ കിടക്ക്. അതല്ല കൊച്ചിനെ വേണമെങ്കിൽ ഞാൻ എടുത്തുകൊണ്ട് കിടത്താം. അല്ലാതെ ഇതിനെ എടുത്തുകൊണ്ട് ഞാൻ നടക്കുന്ന് നീ പ്രതീക്ഷിക്കേണ്ട.

അമ്മ എന്താ ഇങ്ങനെയൊക്കെ പറയുന്നത് ഞാൻ ഗർഭിണിയായിരുന്നു സമയത്ത് അമ്മയ്ക്ക് എന്ത് ഇഷ്ടമായിരുന്നു. എന്ത് സന്തോഷായിരുന്നു.?

അന്നൊക്കെ ഞാൻ വിചാരിച്ചത് നീ ഒരു ആൺ കൊച്ചിനെ പ്രസവിക്കുന്ന ആദ്യത്തെ പെണ്ണ് ആയപ്പോഴും ഞാൻ ആശ്വസിച്ചത് രണ്ടാമത് എങ്കിലും ഒരു ചെറുക്കനെ കിട്ടുമല്ലോ എന്നോർത്ത. നീ പ്രസവിക്കുന്നത് വീണ്ടും പെണ്ണിനെ.

എന്റെ മോന്റെ തലമുറ നിലനിർത്താൻ ഒരു കുഞ്ഞില്ലാതെ പോയില്ലേ.? അതിന്റെ കൂടെ ഡോക്ടർ പറഞ്ഞിരിക്കുന്നത് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്. ഇനി പെറാനും പറ്റില്ല. ഇത്രയും ആയിട്ട് ഞാൻ ഈ നശൂലത്തെ എടുക്കണമെന്നാണോ പറയുന്നത്.

ഞാൻ ആഗ്രഹിച്ച കിട്ടിയ കുഞ്ഞായിരുന്നെങ്കിൽ ഞാനിപ്പോ നിലത്തും താഴെയും വയ്ക്കില്ലായിരുന്നു. ഇതിപ്പോ അങ്ങനെയല്ലല്ലോ.

അമ്മ ഇതൊക്കെ ഈശ്വരൻ തരുന്നത് അല്ലേ.? ഇങ്ങനെ പറയാൻ പാടുണ്ടോ.?

എന്റെ മോളെ ഞാൻ ആഗ്രഹിച്ചത് ഒരാൺകുഞ്ഞിനെ ആണ്. അതാണ് കിട്ടുന്നെങ്കിൽ ഞാൻ നിലത്തും താഴെ വയ്ക്കാതെ കൊണ്ട് നടന്നെനെ ഇതിപ്പോ എന്തോ എനിക്ക് ഇതിനോട് ഒരു തുള്ളി പോലും സ്നേഹം തോന്നുന്നില്ല. സ്നേഹം ഉണ്ടാക്കി കാണിക്കാനൊന്നും എനിക്ക് അറിയാൻ മേല. ഈ കൊച്ചിനെ ഞാൻ എടുക്കുമെന്നോ ഇതിന്റെ കാര്യങ്ങൾ നോക്കുമെന്നോ എന്നെങ്കിലും ഞാൻ സ്നേഹിക്കുമെന്നോ നീ കരുതണ്ട. പെൺകുട്ടികളോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല അങ്ങനെയാണെങ്കിൽ നിന്റെ മൂത്ത മോളെ ഞാൻ ഇങ്ങനെ കൊണ്ട് നടക്കുമോ. അവളെ എനിക്ക് ഇപ്പോഴും ഇഷ്ടം ആണ്. പക്ഷേ രണ്ടാമത്തേത് ആൺകുട്ടി ആണെന്ന് ഞാൻ ആഗ്രഹിച്ചത്.. അത്രത്തോളം ഞാൻ അത് ആഗ്രഹിച്ചു.

അത് നടക്കാതെ വന്നതുകൊണ്ട് എനിക്ക് എന്തോ ഈ കൊച്ചിന്റെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്ത ദേഷ്യം ആണ് തോന്നുന്നത്. ഇതിന്റെ കരച്ചിൽ കേൾക്കുമ്പോൾ എനിക്ക് വല്ലാതെ തുള്ളി വരും. ഞാൻ പിന്നെ ക്ഷമിച്ചു കടിച്ചു പിടിച്ചിരിക്കുന്നത് ആണ് അതിന്റെ കൂടെ നീ ഇതിനെ എടുത്ത് കൊഞ്ചിക്കാനും കൂടി എന്നോട് പറയല്ലേ.

രമ്യയോട് അത്രയും പറഞ്ഞു അവർ അവിടെ നിന്നും എഴുന്നേറ്റ് പോയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു രമ്യ.

ആ കുഞ്ഞു എന്ത് തെറ്റ് ചെയ്തിട്ടാണ് അമ്മ ഇങ്ങനെയൊക്കെ പറയുന്നത് ഓമനത്വം മാത്രം തുളുമ്പി നിൽക്കുന്ന ആ കുരുന്നിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്ത വേദനയാണ് തോന്നിയത്.

അവൾ പെട്ടെന്ന് വേദനകൾ ഒക്കെ മറന്നു കുഞ്ഞിനെ എടുത്തു ഒരു ഉമ്മ കൊടുത്തു. ആർ വേർതിരിവ് കാണിച്ചാലും സ്വന്തം അമ്മയ്ക്ക് കുഞ്ഞിനെ വേർതിരിച്ചു കാണാൻ സാധിക്കുമോ .?

തുടർന്നുള്ള ജീവിതത്തിൽ മുഴുവൻ അവഗണനകൾ തന്നെയായിരുന്നു ആ കുഞ്ഞിന് ആ മുത്തശ്ശിയിൽ നിന്നും അനുഭവിക്കേണ്ടിവന്നത്.

മൂത്തമകളായ അമ്മുവിനോട് വലിയ സ്നേഹം കാണിക്കുമ്പോഴും അവർ ഈ കുഞ്ഞിനെ മാറ്റിനിർത്തിയിരുന്നു. ഭക്ഷണം കൊടുക്കുന്നതിലും പുതിയ സാധനങ്ങൾ വാങ്ങി കൊടുക്കുന്നതിന് ഒക്കെ ആ വേർതിരിവ് ഉണ്ടായിരുന്നു.

അവർ ആഗ്രഹിക്കാതെ വന്ന ഒരു കുഞ്ഞ് എന്നുള്ള എല്ലാ വേർതിരിവും അവർ കുഞ്ഞിനോട് കാണിച്ചിട്ടുണ്ടായിരുന്നു. അമ്മുവിനെ മടിയിൽ ഇരുത്തി ചോറു കൊടുക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുമ്പോൾ മനപൂർവം അവർ മാളുവിനെ മാറ്റി നിർത്തുമായിരുന്നു.

ഒരു മുത്തശ്ശിയുടെ സ്നേഹവും ലാളനയും ഒക്കെ ആഗ്രഹിച്ചിരുന്നു എങ്കിലും ഒരിക്കൽ പോലും അത് മാളുവിന്‌ കിട്ടിയില്ല. അമിതമായ സ്നേഹവും ലാളനേയും കൊണ്ട് അമ്മു വളരെയധികം വഷളാവുകയും ചെയ്തു..

മാളുവിനോടുള്ള ദേഷ്യം തീർക്കാൻ എന്ന തരത്തിൽ പലപ്പോഴും അമ്മുവിനെ സ്നേഹിച്ച് കൂടുതൽ വഷളാക്കുകയായിരുന്നു അവർ ചെയ്തത്. അതുകൊണ്ട് തന്നെ അവൾ ഒരു അഹങ്കാരിയായി മാറാൻ ഒരുപാട് സമയം വേണ്ടിവന്നില്ല.

ആവശ്യത്തിൽ കൂടുതൽ പണവും സ്വാതന്ത്ര്യവും ഒക്കെ അവർ കൊച്ചുമകൾക്ക് നൽകാൻ തുടങ്ങി.. രണ്ടാമത്തെ കൊച്ചുമകളെ കാണിക്കുകയും അവളുടെ മനസ്സിൽ വേദനകൾ നിറയ്ക്കുകയും മാത്രമായിരുന്നു അതിന്റെ പിന്നിലുള്ള ലക്ഷ്യം.

എന്നാൽ വിവാഹം കഴിഞ്ഞതോടെ അമ്മു വീട്ടിലേക്ക് വരുന്നത് തന്നെ വളരെ കുറവായി തുടങ്ങി. ഈ സാഹചര്യത്തിൽ പലപ്പോഴും വേദന അനുഭവിക്കാൻ തുടങ്ങിയത് മുത്തശ്ശിയാണ്.

അവളെ കാണാതിരിക്കാൻ മുത്തശ്ശിക്ക് കഴിയുമായിരുന്നില്ല പ്രായമായി തുടങ്ങിയതോടെ മുത്തശ്ശിയെ കാണുവാനും ആ മുറിയിലേക്ക് കയറുവാനും ഒക്കെ വല്ലാത്തൊരു മടിയായിരുന്നു അമ്മുവിന്.

വയ്യാതെ കിടക്കുന്ന മുത്തശ്ശിയുടെ മുറിയിലെ കുഴമ്പ് നാറ്റവും മൂത്രനാറ്റവും ഒന്നും അവൾക്ക് അംഗീകരിക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല..

അങ്ങനെ അവൾ പതിയെ അവിടേക്കു വരാറില്ല. മുത്തശ്ശിയേ നോക്കിയതും അവരുടെ കാര്യങ്ങൾ ചെയ്തതും ഒക്കെ മാളുവാണ്. വല്ലാത്തൊരു സ്നേഹത്തോടെയാണ് അതെല്ലാം അവൾ ചെയ്തത്. ഒരിക്കൽപോലും താൻ അവളോട് സ്നേഹം കാണിച്ചിട്ടില്ല എന്ന് ആ നിമിഷം അവർ ഓർത്തു.

പക്ഷേ ഒരിക്കലും ഒരു പരാതികളും പറയാതെ തന്റെ കാര്യങ്ങളൊക്കെ അവള് നോക്കാറുണ്ട്. ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ എങ്കിലും തന്റെ കൊച്ചുമകളെ താൻ സ്നേഹിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർക്ക് തോന്നി.

അവൾ തന്റെ ദേഹം തുടയ്ക്കാൻ വന്നപ്പോഴാണ് അവളുടെ കൈകളിൽ അവർ പിടിച്ചത്.

എന്താ മുത്തശ്ശി..? ഒരു ഭാവ വ്യത്യാസവുമില്ലാതെ ഏറെ സ്നേഹത്തോടെ തന്നെ അവൾ ചോദിച്ചു.

എന്റെ കുട്ടിയെ ഒരുപാട് മുത്തശ്ശി വിഷമിപ്പിച്ചിട്ടുണ്ട് ഒരുപാട് സമാധാനക്കേടും തന്നിട്ടുണ്ട്. പക്ഷേ മോള് മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ. എന്നെ സ്നേഹിച്ചതും മോള് മാത്രമാണ്. നമുക്കൊരു മോശം അവസ്ഥ ഉണ്ടാകുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്ന ആരൊക്കെയാണെന്ന് നമ്മുടെ നോക്കേണ്ടത്.. അങ്ങനെ ഉള്ളവരും മാത്രമാണ് യഥാർത്ഥത്തിൽ നമ്മളെ സ്നേഹിക്കുന്നത്.. കുട്ടി ഈ ഒരു സമയത്ത് മുത്തശ്ശിയുടെ എല്ലാ കാര്യങ്ങളും നോക്കി..ഒരു പരാതിയില്ലാതെ. അതിലും വലുതായിട്ട് മുത്തശ്ശിക്കും ഒന്നുമില്ല. നിനക്ക് നല്ലൊരു മനസ്സുണ്ട് മുത്തശ്ശി അത് മനസ്സിലാക്കാൻ ഒരുപാട് വൈകി..

ആണിനെയും പെണ്ണിനെ ഒക്കെ ഈശ്വരൻ തരുന്നതാണെന്നും മുത്തശ്ശി മനസ്സിലാക്കിയില്ല.. ആൺകുട്ടി ജനിക്കണം എന്ന് ആഗ്രഹിച്ചിട്ട് പെൺകുട്ടി ജനിച്ചപ്പോൾ താൽപര്യ കുറവ് കാണിച്ചു. പിന്നീട് എപ്പോഴും അത് ഞാൻ കാണിച്ചു..അതൊന്നും മനസ്സിൽ വയ്ക്കാതെ നീ എന്നെ സ്വന്തം പോലെ കരുതിയപ്പോൾ അവിടെ ചെറുതായിട്ട് ഞാൻ തന്നെയാ മോളെ. മോള് മുത്തശ്ശിയോട് ക്ഷമിക്കണം. ഈ ഒരു അവസാന സമയത്ത് മോളോടെ മുത്തശ്ശി മാപ്പ് ചോദിക്കുക ആണ്.

മോള് മാത്രമേ മുത്തശ്ശിക്കുള്ളു
ഒരുകാലത്ത് ഞാൻ ഏറ്റവും വേറുത്തിരുന്ന ആൾ തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ എന്റെ കൂടെ നിന്നു. അത് ദൈവം എനിക്ക് നൽകിയ ഒരു തിരിച്ചറിവ് ആണ്. ജീവിതത്തിന്റെ വൈകിയ വേളയിലേക്ക് കടന്ന തിരിച്ചറിവ്. ഈ സാഹചര്യത്തിൽ നിന്റെ അമ്മയുടെയും കാലുപിടിച്ച് ഞാൻ മാപ്പ് പറയുകയാണ്..

നീ എന്നോട് ക്ഷമിക്കണം നിന്നെയും നിന്റെ അമ്മയെയും ഞാൻ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.. ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് നല്ല വിഷമം ഉണ്ട്.

അത്രയും പറഞ്ഞു വയ്യാത്ത അവസ്ഥയിലും അവർ എഴുന്നേറ്റു വന്നു അവളുടെ കാലിൽ പിടിച്ചു
ആ കാലിൽ വീണു തന്നെയാണ് അവർ മരണപ്പെട്ടതും..

ഒരു നിമിഷം വല്ലാത്തൊരു വേദന അവളിലും നിറഞ്ഞു നിന്നു. അമ്മയെപ്പോഴും പറഞ്ഞ വാചകങ്ങൾ അവൾ ഓർത്തു..

ഒരിക്കൽ നിന്നെ മനസ്സിലാക്കാൻ അമ്മയ്ക്ക് സാധിക്കും. അന്ന് തന്റെ തെറ്റ് മനസ്സിലാക്കി നിന്റെ കാലിൽ പിടിച്ചു അമ്മ മാപ്പ് പറയും. ദൈവം വലിയവനാണ് മോളെ, കർമ്മ എന്നൊന്നുണ്ട് എന്ന്.