താല്പര്യത്തോടെ ഞാൻ അടുത്ത് വന്നാൽ തന്നെ കിടക്കയിൽ നീ എന്നോട് വഴങ്ങുന്നു എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല…

രചന : ഹിമ

അനിത എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്

വൈകിട്ട് ജോലി കഴിഞ്ഞ് വന്നതും സുനിൽ തന്റെ മുഖത്തേക്ക് നോക്കി ഗൗരവമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞു കേട്ടപ്പോൾ ചെയ്തുകൊണ്ടിരുന്ന ജോലി ഒന്ന് നിർത്തി വെച്ചതിനുശേഷം അനിത അവന്റെ മുഖത്തേക്ക് നോക്കി.

എന്താണ്.? ഏറെ സ്നേഹത്തോടെ അവൾ ചോദിച്ചു

അത് പിന്നെ അനു എനിക്ക് ഒരു സ്നേഹബന്ധമുണ്ട്. ഞാനിത് പറയുമ്പോൾ നീ എങ്ങനെ എടുക്കുന്നു എനിക്കറിയില്ല. പക്ഷേ നിന്നോട് പറയാതെ എനിക്ക് സമാധാനം കിട്ടുന്നില്ല. അതുകൊണ്ട പറയുന്നത്. അവൻ പറഞ്ഞത് മുഴുവൻ അവൾ കേട്ടില്ല.

ജീവനുതുല്യം സ്നേഹിച്ച ഭർത്താവാണ് മറ്റൊരു സ്നേഹബന്ധം ഉണ്ട് എന്ന് പറയുന്നത്. എന്തുകൊണ്ടോ അംഗീകരിക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല..

പ്രാങ്കാണോ അതോ എന്നെ പൊട്ടിയാക്കാൻ വേണ്ടി പറയുകയാണോ വിശ്വാസം വരാതെ അവൾ വീണ്ടും ചോദിച്ചു.

നമ്മുടെ ജീവിതം വെച്ച് ഞാൻ ഒരു തമാശ കളിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.? എന്റെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്ന ആളാ, പേര് നന്ദന. അവളും ഒരു ഡിവോഴ്സി ആണ്.

സത്യമായിട്ടും മോളെ നിനക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടല്ല. നിന്റെ ജോലിയും കുട്ടികളിലുള്ള ശ്രദ്ധയും കാരണം എന്റെ പല കാര്യങ്ങളും ശ്രദ്ധിക്കാൻ പലപ്പോഴും മറന്നു പോകുന്നുണ്ട്. ഞാനത് നിന്നോട് പലപ്രാവശ്യം ഓർമിപ്പിച്ചു തന്നിട്ടുണ്ട്.

പക്ഷേ നീ അതിനെ യാതൊരു ഗൗരവത്തിലും എടുത്തിട്ടില്ല.. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആണ് ഞാൻ നന്ദനയുമായി അടുത്തത്. തെറ്റാണെന്ന് 100% അറിയാമായിരുന്നിട്ടും എന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അത് ശരിയായിരുന്നു.

എന്റെ ഭാര്യയിൽ നിന്ന് എനിക്ക് കിട്ടാത്ത സന്തോഷവും സമാധാനവും ഒക്കെ എനിക്ക് തന്നത് നന്ദനയാണ്. അതുകൊണ്ടു തന്നെ അവളെ മറക്കാൻ എനിക്ക് സാധിച്ചില്ല. പ്രണയത്തിലേക്ക് വഴിമാറി. അവളില്ലാതെ പറ്റില്ല എന്നൊരു അവസ്ഥയിലേക്ക് ഞാനിപ്പോ എത്തി. അവളും അങ്ങനെ തന്നെയാണ്. ആദ്യ ബന്ധം പിരിഞ്ഞു അല്ലാതെ ആ ബന്ധത്തിൽ അവൾക്ക് കുട്ടികൾ ഒന്നുമില്ല

ഇപ്പോൾ നിങ്ങൾ വളച്ചു കെട്ടി പറഞ്ഞു കൊണ്ട് വരുന്നത് എന്താ ഞാൻ എവിടെയാണെന്ന് വച്ച ഒപ്പിട്ടു തരാം നിങ്ങൾ ഇപ്പോൾ പറഞ്ഞല്ലോ നിങ്ങളുടെ കാര്യങ്ങൾ ഒന്നും ഞാൻ ശ്രദ്ധിച്ചില്ല ഞാൻ ഈ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു. എന്റെ കുടുംബം ആണെന്നുള്ള തോന്നലുള്ളോണ്ടാ കുട്ടികൾക്ക് വേണ്ടി ഞാൻ സമയം മാറ്റിവെച്ചത്. നമ്മളുടെ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കുവേണ്ടി.

അതിനിടയിൽ നിങ്ങളെ ശ്രദ്ധിക്കാൻ എനിക്ക് നേരമുണ്ടായിട്ടില്ല സത്യം. രാവിലെ അഞ്ചുമണി എഴുന്നേറ്റു ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്തു ഞാൻ ഓഫീസിലേക്ക് പോയി അവിടെയും ജോലി ചെയ്യുന്നത് വെറും നക്കാപിച്ച ശമ്പളത്തിന് ആണ്. നമ്മുടെ കുടുംബം നന്നായി മുന്നോട്ടു പോകണമല്ലോ എന്ന് കരുതി മാത്രം.

ചെറുതെങ്കിലും ആ തുക ഞാൻ വേണ്ടെന്നു വയ്ക്കാത്തത് അതുകൊണ്ട. ക്ഷീണിച്ചു വന്നാൽ ഒരു ഗ്ലാസ് ചായ ഇട്ടു തരാൻ പോലും ആരുമില്ല. ഞാൻ തന്നെയാണ് എല്ലാം ചെയ്യുന്നത്.

ഞാനൊരു പരാതിയും പറഞ്ഞിട്ടില്ല കാരണം നമ്മുടെ കുടുംബത്തിന് വേണ്ടിയാണല്ലോ. കുട്ടികൾ വന്നു കഴിഞ്ഞാൽ അവർക്ക് വേണ്ട ഭക്ഷണവും കൊടുത്ത് അവരെ കുളിപ്പിച്ച അവരുടെ ഹോംവർക്കും അവരുടെ പഠിത്തം കഴിയുമ്പോഴേക്കും ഞാൻ ക്ഷീണിച്ചു പോകും. അതുകഴിഞ്ഞ് വേണമല്ലോ വൈകിട്ട് നിങ്ങൾക്ക് വേണ്ടി ചപ്പാത്തി ഉണ്ടാക്കാൻ..

അതും കഴിഞ്ഞു ആ സമയത്ത് നിങ്ങൾ ശൃംങ്കരിച്ചു കൊണ്ട് വരുമ്പോൾ എനിക്ക് ചിലപ്പോൾ വികാരം തോന്നി എന്ന് വരില്ല. ഓഫീസിലെ ജോലിയും കൊണ്ട് ഞാൻ സ്ട്രെസ് ആയിട്ട് ഇരിക്കുന്നത്.

അതുമാത്രമല്ല താല്പര്യത്തോടെ ഞാൻ അടുത്ത് വന്നാൽ തന്നെ കിടക്കയിൽ നീ എന്നോട് വഴങ്ങുന്നു എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.

ഒരു വേശ്യയേ പോലെ പെരുമാറാൻ ഒരിക്കലും ഒരു ഭാര്യക്ക് സാധിക്കില്ല.. നിങ്ങൾ കാണുന്ന വീഡിയോസിലും സിനിമകളിലും ഒക്കെ അങ്ങനെയായിരിക്കും. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഒരു ഭാര്യക്ക് അങ്ങനെ സാധിക്കില്ല..

നിങ്ങൾ പുരുഷന്മാർക്ക് എങ്ങനെയാണ് എനിക്ക് അറിയില്ല പക്ഷേ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബവും കുഞ്ഞുങ്ങളും ഒക്കെ കഴിഞ്ഞ് മൂന്നാം സ്ഥാനം മാത്രമേ ശരീരത്തിന് ലഭിക്കുന്ന സുഖത്തിനുള്ളു. കുഞ്ഞുങ്ങളുടെ നാളത്തെ കാര്യം ഓർക്കുമ്പോൾ എനിക്ക് ഒന്നും തോന്നില്ല.

അത് തെറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ.

ഒരിക്കലും നിന്നെ ഉപേക്ഷിക്കണമെന്ന് ഞാൻ കരുതിയിട്ടില്ല. അത് നന്ദനക്കും താല്പര്യമുള്ള കാര്യമല്ല. നമുക്ക് മൂന്നുപേർക്കും സന്തോഷത്തോടെ ഈ വീട്ടിൽ കഴിഞ്ഞു കൂടെ.? ഇപ്പോൾ അങ്ങനെയല്ലേ എല്ലാവരും ചെയ്യുന്നത്. നിന്നെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരു ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.. നന്ദനെയും പറയുന്നത് നിന്റെ കൺസെന്റ് മാത്രം കിട്ടിയാൽ മതി എന്നാണ്

നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് മൂന്ന് പേർക്കും സന്തോഷത്തോടെ ഇവിടെ ജീവിക്കാവുന്നതേയുള്ളൂ..

നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ്.? അതുപോട്ടെ നിങ്ങളുടെ മക്കളോട് എന്ത് പറയും. അച്ഛന്റെ രണ്ടാം ഭാര്യയാണെന്നോ അതോ അച്ഛന്റെ സെറ്റപ്പാണെന്നോ വീട്ടിൽ വന്ന് താമസിക്കുന്നത്. അവരോടും ഒരു ക്ലാരിഫിക്കേഷൻ കൊടുക്കണ്ടേ.? നമ്മുടെ മോൾ അത്ര ചെറിയ കുട്ടി ഒന്നുമല്ലല്ലോ. അവൾക്കിപ്പോൾ 10 വയസ്സായി.

കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള സമയമായി കാണും. അച്ഛൻ ആ കുട്ടിയെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞാൽ അവൾക്ക് മനസ്സിലാകും. ഇനി വരുന്ന ജനറേഷൻ കുറച്ചുകൂടി അപ്ഡേറ്റഡ് ആണ് അവർക്ക് ഈ പറയുന്ന കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ സാധിക്കും..

നമ്മൾ ഇപ്പോൾ സെപ്പറേറ്റഡ് ആയ തന്നെ നീ ഒറ്റയ്ക്ക് കുട്ടികളുടെ കാര്യം എങ്ങനെ നോക്കും.? മാത്രമല്ല കുട്ടികളെ പിരിഞ്ഞിരിക്കാൻ എനിക്ക് സാധിക്കില്ല. കുട്ടികളെ മാത്രമല്ല നിന്നെയും.

ഇടകാല ആശ്വാസംഅല്ലേ.? അവളെ മടുക്കുമ്പോൾ എന്നെ തേടി വരാനാണോ. അതോ ഞാനും അവളും നിങ്ങളുടെ വലതും ഇടതുമായിട്ട് കട്ടിലേക്ക് കിടക്കണോ.? രാത്രിയില് ഞങ്ങളുടെ രണ്ടുപേരുടെയും ഒപ്പം ആയിരിക്കുമൊ നിങ്ങൾ.? അതോ ഓരോ ദിവസവും ഓരോരുത്തരുടെ കൂടെ ആയിരിക്കുമൊ അങ്ങനെയാണെങ്കിൽ കൂടുതൽ ദിവസവും നിങ്ങൾ തന്നെ പറഞ്ഞല്ലോ എനിക്ക് സെക്സിനോട് താല്പര്യം ഇല്ല എന്ന്. അപ്പോൾ താല്പര്യമുള്ളവർക്കൊപ്പം ആയിരിക്കുമല്ലോ. പിന്നെ ഈ വീട്ടിൽ എന്റെ സ്ഥാനം എന്താണ്.?

ഇവിടുത്തെ ജോലികൾ ചെയ്യാനും നിങ്ങളുടെ കുട്ടികളെ നോക്കാനുമുള്ള വേലക്കാരി അല്ലേ.? നിങ്ങളും നിങ്ങളുടെ കാമുകിയും കൂടി എൻജോയ് ചെയ്യുമ്പോൾ ഞാൻ ഇവിടത്തെ ജോലിയൊക്കെ ചെയ്ത് നിങ്ങളുടെ പിള്ളേരെ നോക്കി ഈ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ഇവിടെ ഇങ്ങനെ ഇരുന്നോളാൻ, അതല്ലേ നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം.

നീ അതിനെ വേറെ അർത്ഥത്തിൽ ഒന്നും എടുക്കേണ്ട, ഞാൻ അങ്ങനെയൊന്നുമല്ല ഉദ്ദേശിച്ചത്. നിന്നെ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല, നിന്നെയും കുട്ടികളെയും മറന്നൊരു ജീവിതം അത് എനിക്ക് സാധിക്കില്ല.

അതിനെപ്പറ്റി പറഞ്ഞു എന്ന് മാത്രമേയുള്ളൂ, നന്ദനക്കും നീയും ഡിവോഴ്സ് വാങ്ങി പോകണമെന്ന് ഒരാഗ്രഹം ഇല്ല.. സൗഹൃദപരമായിട്ട് മുന്നോട്ട് പോകാമെന്ന് അവളും പറയുന്നത്..

എങ്കിലേ ആ സൗഹൃദം നിങ്ങളുടെയും അവളുടെ കയ്യിൽ വച്ചാൽ മതി. എനിക്ക് അതിന് താല്പര്യം ഇല്ല. കുഞ്ഞുങ്ങളെ ഓർത്ത് മാത്രം ഞാൻ ഇത്രയും നേരം നിങ്ങളോട് ഒന്നും പറയാതെ നിന്നത്. നിങ്ങളുടെ രണ്ടാം ഭാര്യയുടേ കൂടെ നിങ്ങൾ ഇവിടെ അഴിഞ്ഞാടുമ്പോൾ അതിന് വെച്ച് വിളമ്പാനും കതകിന് പുറത്ത് കാവൽ ഇരിക്കാനും എന്നെ കിട്ടില്ല..

നിങ്ങൾക്ക് അവളുടെ കൂടെ ജീവിക്കാം എനിക്ക് ഒരു വിരോധവുമില്ല. നിങ്ങളെ ഞാൻ അവൾക്ക് വിട്ടുകൊടുക്കാം ഏത് പേപ്പറിൽ ആണെന്ന് വെച്ചാൽ ഒപ്പിട്ടു തരാം. ഈ രാത്രി തന്നെ ഇവിടുന്ന് ഇറങ്ങാം പിന്നെ വെറുതെ ഞാൻ പോകുന്നു നിങ്ങൾ വിചാരിക്കണ്ട. എനിക്കും എന്റെ മക്കൾക്കും അവകാശപ്പെട്ടതെല്ലാം കിട്ടിയിരിക്കണം. ഈ കണ്ട സ്വത്തിന്റെ ഒക്കെ പകുതി എനിക്കും എന്റെ മക്കൾക്കും ഉള്ളതാ. അത് ജീവനാംശമായിട്ട് നിങ്ങൾ തന്നേ പറ്റൂ.

ഭർത്താവിന് കാമുകി ഉണ്ടെന്നറിഞ്ഞ് എല്ലാം ഇട്ട് എറിഞ്ഞിട്ട് പോകുന്ന ഭാര്യമാർ കാണും. പക്ഷേ ഞാൻ അങ്ങനെയല്ല. എനിക്ക് അവകാശപ്പെട്ടതൊക്കെ വാങ്ങിക്കൊണ്ട് ഞാൻ പോകത്തുള്ളൂ. അതെല്ലാം തന്ന് കഴിഞ്ഞിട്ട് നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ അവളുടെ കൂടെ എവിടെ വേണമെങ്കിലും ജീവിക്കാം. പക്ഷേ എനിക്കും എന്റെ പിള്ളേർക്കും കിട്ടാനുള്ളത് മുഴുവൻ കിട്ടിയിരിക്കണം. ഈ പിള്ളേരെ തന്നെ കഷ്ടപ്പെട്ട് എന്നെക്കൊണ്ട് പറ്റത്തില്ല..

ഞാൻ വീട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്നത് ഒന്നുമല്ലല്ലോ. നിങ്ങളുടെ സ്വന്തം കുട്ടികൾ തന്നെയല്ലേ.? അതുകൊണ്ട് ഈ കാര്യങ്ങളിലൊക്കെ തീരുമാനം ആക്കിയിട്ട് നിങ്ങൾ എന്നോട് പറ എവിടെയാണെന്ന് വച്ചാൽ ഞാൻ ഒപ്പിട്ടു തരാം. പിന്നെ കാരണം നിങ്ങളുടെ വീട്ടുകാരുടെ മുമ്പിൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇതേപോലെ പറയുകയും വേണം.

അതല്ലെന്നാണെങ്കിൽ ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു അവസരം തരും എല്ലാം മറക്കാനും ഇവിടെ വച്ച് നിർത്താനും. എത്രയും പെട്ടെന്ന് അവളും ആയിട്ടുള്ള ബന്ധം നിർത്തി നിങ്ങൾക്ക് ഞങ്ങളുടെ കൂടെ വരാം. ഇല്ലെന്നുണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ആയി മുൻപോട്ട് കൊണ്ടുപോകാം. അത്രയും പറഞ്ഞു അവള് പോയപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സുനിൽ