ജാനകി
രചന: Aiswarya Ks
ആ നാട്ടുകാർക് അവൾ സുപരിചിത ആയിരുന്നു,വെളുത്തു മെലിഞ്ഞ സുന്ദരി, നാൽപതിനടുത് പ്രായം, ഇടതുർന്ന മുടിയുള്ള, നീണ്ട മുക്കുള്ള ജാനകി
പക്ഷെ അവളുടെ പേര് അവർ എന്നെ മറന്നുപോയിരിന്നു……
നാട്ടിലെ സൽഗുണ സമ്പന്ന കുലസ്ത്രീകൾക് അവൾ വഴി പിഴച്ചവൾ, ആണുങ്ങളെ വഴി പിഴപിക്കുന്നവൾ
പകൽ മാന്യന്മാർക് അന്തി കൂട്ടുകാരി, ചെറുപ്പക്കാരുടെ ആന്റി
എല്ലാവരും അവൾക് ഒരു പേര് നൽകിയിരുന്നു വേശ്യ , നൊന്ത് പെറ്റ മൂന്ന് പെൺകുഞ്ഞുങ്ങളെ കമവെറിയന്മാർക് വിറ്റ വേശ്യ..
നാട്ടിലെ പൊതുസ്ഥലങ്ങളിൽ നിന്നും അവൾ അകറ്റപ്പെട്ടിരുന്നു, പൊതു വീഥികൾ അവൾക് അന്യം നിന്നിരുന്നു, മറ്റു വീടുകളിൽ അവൾക് ബ്രഷ്ട് കല്പിച്ചിരുന്നു
എങ്കിലും ഓരോ രാവുകളിലും കേൾക്കാമായിരുന്നു അവളുടെ ഉമ്മറ വാതിലിൽ മുട്ടലുകൾ, രാത്രിയുടെ യാ മങ്ങളിൽ അവളുടെ ഉടലിൽ പകലിന്റെ ക്ഷീണം അകറ്റുനവന്റെ ദീർഘാശ്വാസങ്ങൾ
“ഇന്നലെ രാത്രി മുതൽ ആ നാശം പിടിച്ചവളുടെ വീട്ടിലേക് വണ്ടി വന്നുകൊണ്ടിരിക നാട്ടുകാർക് ചീത്ത പേരുണ്ടാകാൻ “അമ്മയുടെ പ്രാക് ആണ് മനുവിന്റെ ചിന്തകൾ ജാനകിയിലേക് എത്തിച്ചത്, ഉം “നാശം പിടിച്ചവൾ” കുറെ കാലം ആയിലെ ജാനകിയമ്മയെ പറ്റി ഇങ്ങിനെ കേൾക്കാൻ തുടങ്ങിയിട്ട്
ചീത്ത സ്ത്രീകൾ സൂര്യോദയം കാണാറില്ല എന്ന് കേണ്ടിട്ടുണ്ട് പക്ഷെ ജാനകിയമ അങ്ങിനെ അല്ല പുലർച്ചക് എണീക്കും,വീട്ടിലെ പണികൾ തീർക്കും പിന്നെ , അവിടുത്തെ പശുകളോടും, കോഴിയോടും കിന്നാരം പറഞ്ഞു നടക്കുന്ന കാണാം പാവം അവറ്റകൾ അല്ലാതെ മാറ്റാരുണ്ട് അവളെ കേൾക്കാൻ, പാതിരാത്രി പൂക്കുന്ന മുല്ലപ്പൂവിന്റെ മണമുള്ള, പല വർണങ്ങലിലുള്ള പൂക്കളുടെ നടുവിലെ ഓടിട്ട വീടും പിന്നെ തൊടിയിലെ പച്ചക്കറി തോട്ടവും അത് മാത്രമായിരുന്നു അവളുടെ ലോകം
ജാനകിയമ്മയുടെ മൂത്ത മകൾ ലക്ഷ്മി എന്റെ കളികൂട്ടുകാരി അവളെ ഓർക്കുമ്പോൾ എല്ലാം നെഞ്ചിൽ ഒരു വിങ്ങൽ ആണ്,
ജാനകിയമ്മയും രാമു അണ്ണനും അവരടെ മക്കളും, എത്രയോ സന്തുഷ്ടമായിരുന്ന കുടുംബം, സ്കൂളിലെ മിടുക്കി ആരുന്നു മക്കൾ മൂന്ന് പേരും, ഉണ്ട കണ്ണുള്ള ലക്ഷ്മി അവളരുന്നു എന്റെ ഉറ്റ ചങ്ങാതി , എന്റെ സന്തത സാഹചരി എന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അവൾക് വേണ്ടി
ഒരിക്കൽ ഒരുനാൾ ഒന്നും പറയാതെ രാമു അണ്ണൻ വിട പറഞ്ഞപോ തനിച്ചായി പോയി അവർ, പിന്നീട് ഒരിക്കൽ അറിഞ്ഞു അവളുടെ അമ്മ ചീത്ത സ്ത്രീ അന്നെന്നു, പിറ്റേ ദിവസം മുതൽ ലക്ഷ്മിയെ കണ്ടിട്ടില്ല ലക്ഷ്മിയെ മാത്രം അല്ല അവർ മൂന്ന് പേരെയും
ആരോ പറഞ്ഞു കേട്ടു മക്കളെ ജാനകിയമ്മ വിറ്റു അത്രേ നക്കാപിച്ച കാശിനു വേണ്ടി എന്തോ അന്നത്തെ പതിനഞ്ചു കാരന് ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല,
ഏതു നാട്ടിൽ പോയാലും എല്ലാം തേടുന്നത പഴയ കൂട്ടുകാരിയുടെ മുഖം മാത്രമാണ്, പലതവണ തുനിഞ്ഞിരുന്നു ജാനകിയമയോട് ചോദിക്കാൻ പക്ഷെ ആ മുൻപിൽ പോയി നില്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല
“ഓ ഇന്നെന്ന ഇത്ര വിരുന്നുകാർ നിങ്ങൾ ഒന്നങ്ങോട്ട് പോയി നോക്കു മനുഷ്യ” “അമ്മയുടെ അലർച്ച കേട്ട് പുറത്തേക് ഇറങ്ങിയ അച്ഛന് പിന്നാലെ അവനും ചാടിയിറങ്ങി എങ്ങോട്ടേക്കട എന്നുള്ള അമ്മയുടെ അമർച്ച പുറകിൽ നിന്നും കേൾക്കാമായിരുന്നു
വീട്ടിലെ ആൾക്കൂട്ടം കണ്ടതും ഉള്ളിലൊരു ആന്തൽ, പത്രകാരും ടീവീ കാരും രാഷ്ട്രീയക്കാരും പിന്നെ നാട്ടുകാരും, എല്ലാർക്കും മദ്ധ്യേ മൂന്ന് പെൺകുട്ടികളുടെ നടുകിൽ നികുന്ന ജാനകിയമ്മയും, ജാനകിയമ്മ വളരെ മാറി പോയിരിക്കുന്നു പഴയ വിഷാദഭാവം ഇപ്പോ അ മുഖത്തു ഇല്ല, ഒരു വിജയി ഭാവം, ചുറ്റും കൂടി നിന്ന പത്രക്കാർ ചോയ്ക്കുന്ന ചോദ്യങ്ങൾക് ഉത്തരം പറയുന്ന പെൺകുട്ടികളും
ആരാണ് നിങ്ങളുടെ വിജയത്തിന് പിന്നിലെ സപ്പോർട്ടർ?
ലക്ഷ്മി അതെ ഇത്ര നാൾ ഞാൻ തേടിയ മുഖം, ലക്ഷ്മി അവൾ?
എന്റെ അമ്മ, ഈ നാട്ടുകാരുടെ വേശ്യ അവൾ പറഞ്ഞു തുടങ്ങി
പണ്ട് അച്ഛൻ മരിച്ചു നാൾ കരഞ്ഞു തളർന്നുറങ്ങിയ ഞങ്ങളെ തേടി എത്തിയത് സ്വന്തന വാക്കുകളോ, പട്ടിണി മാറ്റാനുള്ള ഭക്ഷണമോ ആയിരുന്നില്ല പകരം അമ്മയുടെ ശരീരം തേടിയ കാമ കണ്ണുകൾ ആയിരുന്നു, ഞങ്ങൾക്ക് കാവലായി തലയിണകടിയിൽ ഒളിപ്പിച്ച അരിവാളിനും എതിർത്തു നില്കാൻ ആയില്ല, ഒടുവിൽ ഒരുനാൾ അമ്മയുടെ സമ്മതം കൂടാതെ അമ്മയെ നശിപ്പിച്ചു വേശ്യ പട്ടം ചാർത്തി കൊടുത്തു,പക്ഷെ തോറ്റു പിന്മാറാൻ ഞങ്ങൾ തയ്യാറാലായിരുന്നു അതിനാലാവണം ഞങ്ങളുടെ ഭക്ഷണത്തിൽ ഒഴിച്ചുകുട്ടിയ വിഷത്തെ ഞങ്ങൾ തിരിച്ചറിഞ്ഞതും
അന്ന് നൽകിയ വാക്കാണ് അമ്മക്, തിരികെ ജീവിതത്തിലേക്കു കൊണ്ടുവരും എന്നു,അത് തന്നെ ആണ് ഞങ്ങളുടെ വിജയവും,
“എന്റെ അമ്മയെ നശിപ്പിച്ചത് നിങ്ങൾ ഓരോരുത്തരും ആണ് അമ്മ അല്ല തെറ്റുകാരി, രാത്രിയിൽ അമ്മയെ തേടിയവർ ആരും ചോദിച്ചിട്ടില്ല ഞങ്ങൾ വല്ലതും കഴിച്ചോ എന്നു, ഞങ്ങൾക്ക് വസ്ത്രങ്ങൾ ഉണ്ടോ എന്നു എല്ലാവർക്കും വേണ്ടത് ശരീരം ആയിരുന്നു അമ്മയുടെ എന്റെ പിന്നെ എന്റെ അനുജത്തിമാരുടെ, ഒടുക്കം സ്വയ രക്ഷ തേടി ഞങ്ങൾ എത്തിയത് അനാഥാലയത്തിന് മുൻപിൽ ആണ് അവിടാണ് ഞങ്ങൾ വളർന്നത്, ഓരോ രാത്രിയും ഞങ്ങളെ ഓർത്തു തേങ്ങുന്ന അമ്മയുടെ മുഖമാണ് ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ചത്
അവളുടെ ഓരോ വാക്കുകളും ഞങ്ങളെ അത്രമേൽ മുറിവേല്പിച്ചത് കൊണ്ടാകണം എന്റെ അടകമുള്ള ഓരോരുത്തരുടെയും ശിരസു അവര്ക് മുൻപിൽ താണ് നിന്നത്
അമ്മയുടെ കൈ പിടിച്ചു ശിരസുയർത്തി അവർ ഞങ്ങളുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ കേൾകാം പുറകിൽ നിന്നും കേൾകാം പിറുപിറുക്കൽ
“ഹോ ആ ജാനകി ഭാഗ്യം ചെയ്തവൾ ആണേ കണ്ടില്ലെ മൂത്തമകൾ ജില്ലാ കളക്ടർ, രണ്ടാമത്തവൾ ഐ പി സ്, മൂന്നാമത്തവൾ ഡോക്ടർ”
ജാനകി, അതെ വർഷങ്ങൾക് ശേഷം അവർ പറഞ്ഞു ജാനകി അവളുടെ പേര്
ജാനകി യിൽ നിന്നും വേശ്യ യിലേക്കുള്ള ദൂരം രാത്രികൾ ആയിരുനെങ്കിൽ വേശ്യ യിൽ നിന്നും ജാനകിയിലേക്കുള്ള ദൂരം നിമിഷങ്ങൾ മാത്രമായിരുന്നു
ഈ നാട്ടുകാർ ഇനിയും സ്മരിക്കും അവളുടെ പേര് വേശ്യ സ്ത്രീ എന്നല്ല മറിച് ഭാഗ്യം ചെയ്ത ജാനകി എന്നു
………………………….