അങ്ങിനിരിക്കെ കർത്യാനി ഗർഭിണി ആയി, അപ്പോഴെങ്കിലും ഉപദ്രവം തീയും എന്ന് ശ്രീധരൻ കരുതി, പക്ഷെ കാര്യങ്ങൾ കുറച്ചൂടെ…

(രചന: Aiswarya Ks)

അറിഞ്ഞോ, മേലേപ്പട്ടെ അമ്മാളുവമ്മയുടെ മോൾക് ഭ്രാന്താന്ന്

അന്ന് സൂര്യൻ ഉദിച്ചു പൊങ്ങും മുന്നേ നാട് മുഴുവൻ ആ വാർത്ത അറിഞ്ഞു, കേട്ടവർ കേട്ടവർ അന്താളിച്ചു നിന്നു, പരസ്പരം പറഞ്ഞു സങ്കടപ്പെട്ടു

അമ്മാളു അമ്മ, നാട്ടുകാരുടെ പ്രിയങ്കരി, എന്തിനും ഏതിനും നാട്ടുകാർ ഓടിയെത്തുന്നത് അമ്മാളുവമ്മയുടെ അടുത്തേക്കാണ്, പണമായും പണ്ടമായും അമ്മാളുവമ്മ സഹായിക്കാറുണ്ട്, ഇട്ടു മൂടാൻ സ്വത്തുള്ള ഒരു സാധു സ്ത്രീ, അഹങ്കാരം ഒട്ടുമില്ലാത്ത നാട്ടുകാരുടെ സഹയാത്രിക

ഇതിപ്പോ വിധി അല്ലതെന്തു പറയാനാ? കേളപ്പന്റെ ചായ കടയിൽ ഇരുന്ന ശേഘരനും മത്തായിയും തമ്മിൽ പറഞ്ഞു,

കഷ്ടകാലം അമ്മാളുവിനെ പിടികൂടിയിരിക്കുയാണ്ല്ലോ കേളപ്പാ, ഇതിപ്പോ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലലോ, ആദ്യം കെട്ട്യോൻ തൂങ്ങി മരണം ആരുന്നലോ, ദുർമരണം,പിന്നാലേ മൂത്ത മകനും, പഠിക്കാൻ പോയ ചെക്കനാ അങ്ങ്ബാംഗ്ലൂര് ,കാണാതായി കുറെ ദിവസം അനോഷിച്ചു ഒടുക്കം പത്താം ദിവസം കണ്ടെത്തി ഓന്റെ വീടിനോട് ചേർന്നുള്ള കുളത്തില്,അതും ദുർമരണം എങ്ങിനെ സംഭവിച്ചു ആ ചെക്കൻ എങ്ങിനെ ഇവിടെത്തി എന്നൊന്നും ആർക്കും അറിഞ്ഞൂടാ , അതിന്റെ പോലീസ് അനോഷണവും വഴി മുട്ടി നില്കുവല്ലേ, അതൊക്കെ കഴിഞ്ഞു ആ അമ്മയും മോളും ജീവിതത്തിലേക്കു തിരിച്ചു വരുന്നേ ഉള്ളാരുന്നു

താൻ താൻ ചെയ്യുന്നതിന്റെ ഫലം താൻ താൻ തന്നെ അനുഭവിക്കണം, എന്നാ ഉണ്ടായിട്ടു കാര്യമില്ല ശേഘര, അനുഭവിക്കാൻ ഉള്ളത് അനുഭവികാതെ പോകില്ല, കർമ എന്നൊരു സാധനം ഉണ്ടല്ലോ, കടയിലെ ഒഴിഞ്ഞ കോണിൽ ഇരുന്നിരുന്ന അപ്പുണി നായരാണ് അത് പറഞ്ഞത്

അല്ല, നിങ്ങളെന്താ നായരേ അങ്ങിനെ പറഞ്ഞെ? മത്തായി ചോദിച്ചു

നിങ്ങളൊക്കെ അറിയാത്ത ഒരു അമ്മാളു അമ്മയെ ഞാനറിയും, ഇപ്പോഴല്ല കുറെ വർഷങ്ങൾക് മുന്നേ നടന്നതാ

ഈ അമ്മാളുവമ്മക് ഒരു സഹോദരൻ ഉണ്ടായിരുന്നു, ശ്രീധരൻ, സഹോദരൻ എന്ന് പറയുമ്പോൾ സ്വന്തം അല്ല , ഏതോ വേലക്കാരിയിൽ അമ്മാളുവിന്റെ അച്ഛനുണ്ടായതാണ് ഈ മകൻ, അമ്മാളുവിന്റെ അമ്മ മച്ചി ആയിരുനെത്രെ,അവർക്കുകുട്ടികൾ ഉണ്ടാകുലാരുന്നു, അമ്മാളുവിനെയും അങ്ങിനെ ഒകെ എവിടുന്നോ കിട്ടിയതോ, ദത്തെടുത്തതോ അങ്ങിനെയെങ്ങാണ്ട, ആദ്യ പുത്രി അമ്മാളുവണല്ലോ,അവൾ എല്ലാത്തിന്റെയും അധികാരി ആയി, അഹങ്കാരി ആയി വളർന്നു, അവിടുത്തെ സ്വന്തം മകൾ അല്ല എന്ന് അമ്മാളുവിന്‌ അറിയില്ലാരുന്നു, പിന്നീട് വന്ന ശ്രീധരനോട് അമ്മാളുവിന്‌ ഭയങ്കര ദേഷ്യം ആയിരുന്നു, അവനെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരു അവസരവും അവൾ വെറുതെയാകില്ല, അങ്ങിനിരിക്കുമ്പോൾ ശ്രീധരൻ ഒരു പെണ്ണിനെ കൂട്ടി വീട്ടിൽ വന്നു കാർത്യാനി, കാര്യം ഒരേ മതവും ജാതിയൊക്കെ ആന്നേലും അമ്മാളുവിന്‌ കർത്യനിയെ തീരെ ഇഷ്ടമായില്ല എന്ന് മാത്രംമല്ല അവളെയും ഉപദ്രവിക്കാൻ തുടങ്ങി, പട്ടിണി കിടന്നു ആ പെണ്ണ് ചാകാറായി, അമ്മാളുവിനോട് എതിർത്തു സംസാരിക്കാൻ കർനൊരു പോലും ഭയപ്പെട്ടു, സ്വത്തു മുഴുവൻ ശ്രീധരന്റെ പേരിൽ എഴുതി അങ്ങേരു മരിച്ചു കൊന്നതാ എന്നും പറയപ്പെടുന്നു , സ്വത്തു കൈ വിട്ടു പോയി എന്നറിഞ്ഞ അമ്മാളു അടങ്ങിയിരുന്നില്ല

അങ്ങിനിരിക്കെ കർത്യാനി ഗർഭിണി ആയി, അപ്പോഴെങ്കിലും ഉപദ്രവം തീയും എന്ന് ശ്രീധരൻ കരുതി, പക്ഷെ കാര്യങ്ങൾ കുറച്ചൂടെ ഭീകരമായി തുടങ്ങി ആ കൊച്ചിനെ കൊല്ലാൻ അമ്മാളു പറ്റിയ പണിയെല്ലാം ശ്രെമിച്ചു, ഒടുക്കം മാസം തികഞ്ഞു പിറന്നു വീണ കൊച്ചിനെ ശ്വാസം മുട്ടിച്ചു അവൾ കൊന്ന് കളഞ്ഞു, ബോധം വീണ കർത്യാനി കൊച്ചിനെ കാണാതെ വാ വിട്ടു കരഞ്ഞു, കൊച്ചിനെ കൊന്നു എന്നറിഞ്ഞപ്പോൾ ആ പെണ്ണ് കുളത്തിൽ പോയി തല തല്ലി ചത്തു ആരും തിരിഞ്ഞു നോക്കീല, തൊടാൻ പാടില്ലായിരുന്നു അതായിരുന്നു അമ്മാളുവിന്റെ കല്പന ,കച്ചവടത്തിനായി പുറത്ത് പോയ ശ്രീധരൻ തിരിച്ചു വന്നപ്പോൽ തന്റെ കുടുംബത്തിന് സംഭവിച്ചതൊക്കെ അറിഞ്ഞു, മനം മടുത്തു ആ മനുഷ്യൻ വീടിന്റ ഉത്തരത്തിൽ കെട്ടിതൂങ്ങി, ആരും അടക്കാൻ ഇല്ലാതെ, പത്തു ദിവസം കർത്യാനി പെണ്ണിന്റെ ശരീരം കുളത്തിന്റെ കരയിൽ,ജീർണിച്ചു ഒടുക്കം ഏതോ നാട്ടുകാരാണ് അവളുടെ ശരീരം മറവു ചെയ്തത്

മോക്ഷം കിട്ടാത്ത പല ആത്മക്കളും ആ വീട്ടിൽ അലഞ്ഞു തിരിയുന്നുണ്ട്, അവരുടെ ഓക്കേ ശാപം ആകാം, എല്ലാം അനുഭവിക്കാതെ പറ്റില്ലാലോ

ഈ ശ്രീധരനും ഭാര്യയുമൊക്കെ വേറെ നാട്ടിൽ ഉണ്ടെന്നാണല്ലോ എല്ലാരും പറയുന്നേ,?ശേഖരൻചോദിച്ചു

അതൊക്കെ അമ്മളുവിന്റെ ബുദ്ധി അല്ലെ, നിങ്ങള് പോലും ഇപ്പോഴല്ലേ സത്യം അറിയുന്നേ, അതൊക്കെ ഞങ്ങള് കുറച്ചു പേർക്ക് മാത്രമേ അറിയൂ , എത്ര ഒളിപ്പിച്ചു വച്ചാലും ഒരു ദിവസം എല്ലാ സത്യങ്ങളും പുറത്ത് വരും

സൈറൻ ഇട്ടു ഒരു പോലീസ് ജീപ്പ് പാഞ്ഞു പോയപ്പോൾ പുറകെ ഓടികിതച്ചതിയ പാൽകാരൻ നാണു പറഞ്ഞു, രാവിലെ ഭ്രാന്തു മൂത്ത അമ്മാളുവമ്മയുടെ മൂത്തമകൾ വീട്ടുവളപ്പിലെ കുളത്തിൽ ചാടി, മുങ്ങി പൊങ്ങിയപ്പോൾ ഒരു തലയൊട്ടി കൈയിൽ ഉണ്ടായിരുന്നത്രെ, അത് പറഞ്ഞു നാണു ഇറങ്ങിയോടി, പുറകെ ശേഖരനും മത്തായിയും, അപ്പോഴും ആ മൂലയ്ക്ക് അപ്പുണി നായർ കണ്ണുകൾ നിറഞ്ഞുകൊണ്ട് പിറുപിറുത്തു , കാലമേ നീ തെളിയിക്കാത്തതായി എന്തുണ്ട് ഈ ഭൂമിയിൽ, കർമഫലം