അവനവന്റെ അടിവസ്ത്രം എങ്കിലും സ്വന്തമായി കഴുകാൻ പഠിക്കണം, അല്ലാതെ കെട്ടി വരുന്ന പെണ്ണിനെ കൊണ്ടല്ല…

രചന: Aiswarya Ks

പറ്റില്ല എനിക്കിനി, മടുത്തു ഞാൻ, ഇനിയുമൊരു വേലക്കാരിയായി ജീവിക്കാൻ എനിക്ക് പറ്റില്ല

അന്നുച്ചയ്ക് ഭക്ഷണത്തിനിരുന്ന രാജീവിനോട് രാധിക പറഞ്ഞു

നിനക്കിപ്പോ ഇവിടെ എന്തിന്റെ കുറവാ രാധികാ? ആവശ്യത്തിന് ഭക്ഷണം, വസ്ത്രങ്ങൾ എല്ലാം ഇല്ലേ, പിന്നെ അലക്കാട്ടിൽ തറവാട്ടിൽ പെണ്ണുങ്ങൾ പണിയെടുത്തു സമ്പാദിച്ച ചരിത്രം ഇല്ല ഇനി ഞാനായിട്ട് അത് തെറ്റിക്കത്തുമില്ല

തറവാട് മഹിമ പറയാൻ നിക്കേണ്ട രാജീവേട്ടാ, എനിക്ക് ജോലിക് പോണം, ഇവിടെ ഇരുന്നു നിങ്ങൾക് വച്ചുണ്ടാക്കാനും നിങ്ങളെ പരിപാലിക്കാനും എനിക്ക് പറ്റില്ല, എത്ര വല്യ തറവാട്ടുകാരായാലും അവനവന്റെ അടിവസ്ത്രം എങ്കിലും സ്വന്തമായി കഴുകാൻ പഠിക്കണം, അല്ലാതെ കെട്ടി വരുന്ന പെണ്ണിനെ കൊണ്ടല്ല ചെയ്യിക്കേണ്ടത്

നീ എന്ത് പറഞ്ഞെടി, ഞാൻ വെറും ഒരു കഴിവ് കെട്ടവൻ ആണന്നലെ?

മേശപ്പുറത്തിരുന്ന ഭക്ഷണങ്ങളും, പാത്രങ്ങളും തട്ടിത്തെറുപ്പിച്ചു രാജീവ്‌ എണീറ്റു

മോനെ വേണ്ടടാ, ശബ്ദം കേട്ടു ഓടി വന്ന അമ്മ പറഞ്ഞു

അമ്മ അമ്മയുടെ കാര്യം നോക്കിയാൽ മതി, എന്ത് ചെയ്യണം എന്ന് എനിക്കറിയം, പിന്നെ അമ്മ ഈ വീട്ടിൽ ശബ്ദമുയർത്തേണ്ട, അങ്ങ് അടുക്കളയിൽ അവിടെ മതി അമ്മയുടെ ഭരണം

അല്ലെങ്കിലും ഉള്ളത് പറഞ്ഞാൽ ആരുടെയെങ്കിലും മെക്കിട്ടു കേറിയാൽ അല്ലെ സമാധാനം വരൂ

രാധിക ഇടക്ക് കയറി പറഞ്ഞു

നിന്നെയല്ലെടി, നിന്റെ ഒകെ തന്തേനേം തള്ളേനെയും ആണ് പറയേണ്ടത്, ഇങ്ങിനെയാണോ മക്കളെ വളർത്തേണ്ടത, കേട്ടിയോനോട് തറുതല പറയാനാണോ പഠിപ്പിച്ചു വിട്ടത് എന്നെനിക്കറിയണം

എന്റെ അച്ഛനോടും അമ്മയോടുമല്ല ചോദിക്കേണ്ടത്, ഒരു പെൺകുട്ടിയോട് ഇങ്ങിനെയാണോ പെരുമാറാൻ പഠിപ്പിച്ചത് സ്വന്തം വീട്ടുകാരോട് ചോദിക്ക്

എന്ത് പറഞ്ഞെടി നീ

ടപ്പേ

പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ, രാധിക വേച്ചു പോയി, പുറകെ മറ്റൊരു ശബ്ദവും കേട്ടു, സമനില വീണ്ടെടുത്ത രാധിക കണ്ണുതുറക്കുമ്പോൾ കാണുന്നത്, ചുവന്നിരിക്കുന്ന ഒരു കവികൾ പൊത്തി പിടിച്ചു നിൽക്കുന്ന രാജീവിനെയും അവന്റെ മുന്നിൽ എളിക്കു കൈയും കൊടുത്തിരിക്കുന്ന അമ്മയെയുമാണ്

ഞാൻ കൈ പിടിച്ചു മകളായി ഈ വീട്ടിലേക്കു കൊണ്ടുവന്നവളെ തല്ലാൻ നിനെക്കെന്തു അധികാരം, അവള് പറഞ്ഞതിൽ എന്ത് തെറ്റാണുള്ളത്, ഉറക്കമിളച്ചു അവൾ പഠിച്ചു ജോലി നേടിയത് നിനെപോലൊരുത്തനു വച്ചുവിളമ്പാനല്ല, പിന്നെ തറവാട് ചരിത്രം, അത് നീ എന്നോട് പറയാൻ നിക്കേണ്ട,

അമ്മ പറയുന്നത് കേട്ടു നിലക്കാനേ രാജീവിന് കഴിഞ്ഞുള്ളൂ

ഓരോ പെൺകൊച്ചും അത്രയധികം കഷ്ടപെട്ടാണ് സ്വന്തം കാലിൽ നികുന്നത്, സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുമ്പോഴേക്കും പ്രായമായി എന്നും പറഞ്ഞു എന്തേലും ഒരുത്തന്റെ തലയിൽ വക്കും, പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്തവര്കും, പറയുന്നത് കേട്ടു അനുസരിച്ചു ജീവിക്കണം, തിരിച്ചു പറഞ്ഞാൽ അഹങ്കാരിയാവും, പിന്നെ മക്കളെ പെറ്റു, അവരെ നോക്കി വളർത്തി, സ്വഭാവത്തിൽ എന്തേലും പിഴവുണ്ടെൽ അധിനും കേൾക്കണം അതും അമ്മമാരുടെ കുറ്റം, ചുരുക്കി പറഞ്ഞാൽ ജീവിതാവസാനം വരെ അവൾ ഒരു അടിമ, നീ പറഞ്ഞല്ലോ അമ്മയുടെ ശബ്ദം ഇവിടെ പൊങ്ങേണ്ട എന്ന്, ഇത്രയും കാലം ഞാൻ മിണ്ടിട്ടില്ല, പക്ഷെ ഇനി അത് എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട

ബഹളങ്ങൾ കേട്ടു അകത്തേക്കു വന്ന അച്ഛൻ അമ്മ പറയുന്നതെല്ലാം കേട്ടു നിന്നു,

നിന്നെയൊക്കെ വളർത്തിയതിൽ എനിക്ക് പിഴവ് പറ്റി, അത് തിരുത്തനും എനിക്ക് പറ്റും അത് എന്നെകൊണ്ട് ചെയ്ക്കരുത്

അമ്മ പറയുന്നത് രാധികക്ക് വേണ്ടി മാത്രമല്ല കഴിഞ്ഞ് മുപ്പതു വർഷങ്ങളായി അനുഭവിക്കുന്ന സങ്കടങ്ങൾ ആയിരുന്നു എന്ന് തിരിച്ചറഞ്ഞ അച്ഛൻ,ചെയ്ത്പോയ തെറ്റുകളോർത്തു മൗനമായി തിരികെ പോയി

ഇനി മേലാൽ ഇവളോട് നീ മോശമായി പെരുമാറിയാൽ അവളല്ലായിരിക്കും മറുപിടി തരിക കേട്ടോടാ

രാധികയുടെ കൈ പിടിച്ചു അമ്മ അകത്തേക്കു നടന്നു, പോകും വഴി, പാത്രങ്ങൾ അടുക്കി പെറുക്കി, കസേരകളും ടേബിളും,നിലവും കഴുകി തുടച്ചിടാൻ രാജീവിനോട് കൽക്പിക്കാനും മറന്നില്ല

കാറിന്റെ മുൻസീറ്റിൽ കയറി അമ്മയും രാധികയുടെ കൂടെ ഷോപ്പിഗിന് പോകുമ്പോഴും രാജീവ് നിലം തുടച്ചു കഴിഞ്ഞിരുന്നില്ല. …..