എങ്ങനെ തോന്നി അച്ഛന് സ്വന്തം മകളെ ….” അനിയത്തിയുടെ നിശ്ചലമായ ശരീരത്തെ നോക്കി പകച്ചു നിൽക്കാനോ..

ജീവിതം

(രചന: Aneesha Sudhish)

അച്ഛനെ വെട്ടി തുണ്ടം തുണ്ടമാക്കിയപ്പോൾ ചോരയിൽ കുളിച്ച് പിടയുന്ന തന്റെ അനിയത്തിയുടെ മുഖമായിരുന്നു മനസു നിറയെ…..

പ്രാണനേകിയവൻ തന്നെ പ്രാണൻ എടുക്കുന്നത് കണ്ടപ്പോൾ വേറൊന്നും മനസ്സിൽ വന്നില്ല.

ഏട്ടാ എന്ന് വിളിച്ചു കരഞ്ഞ അവളുടെ അവസാന ശ്വാസഗതിയും നിലച്ചപ്പോൾ എന്റെ കണ്ണിൽ നിന്നും ഉതിർന്നു വീഴാൻ കണ്ണുനീർ പോലും ഇല്ലായിരുന്നു.

അനിയത്തിയെ ഈ കൈകളിലേൽപ്പിച്ച് അമ്മ ഞങ്ങളെ വിട്ടകലും മുമ്പ് പറഞ്ഞത് ഇന്നും കാതിലുണ്ട് “ഇവൾക്ക് നീ മാത്രമേ ഉള്ളൂ. ഒരു പോറൽ പോലും ഏൽപ്പിക്കല്ലേ മോനേന്ന്”.

അന്ന് തൊട്ടു ഈ നിമിഷം വരെ പൊന്നു പോലെയാണ് അവളെനോക്കിയത് . എവിടെ പോയാലും തന്റെ കുഞ്ഞി പെങ്ങൾ കൂടെയുണ്ടാകും എന്നിട്ടും കണ്ണൊന്നു തെറ്റിയപ്പോൾ സ്വന്തം നിഴലിനെ പോലും അവിശ്വസിച്ച താൻ സ്വന്തം അച്ഛനെ വിശ്വസിച്ച് പുറത്തേക്കിറങ്ങിയപ്പോൾ എല്ലാം കൈവിട്ട് പോയിരുന്നു…

കുടിച്ച് നാലുകാലിൽ വരുന്ന അച്ഛന് ഇങ്ങനെ ഒരു മുഖമുണ്ടെന്നു തിരിച്ചറിയാൻ വൈകി .

“എങ്ങനെ തോന്നി അച്ഛന് സ്വന്തം മകളെ ….”
അനിയത്തിയുടെ നിശ്ചലമായ ശരീരത്തെ നോക്കി പകച്ചു നിൽക്കാനോ പേടിയോടെ നിൽക്കാനോ എനിക്കാവിയില്ലായിരുന്നു.

വെറുപ്പും ദേഷ്യവും കൊണ്ട് ഉന്മാദാവസ്ഥയിലായ എനിക്കപ്പോൾ അച്ഛനെന്ന ആൾ ഒരു അറവു മാട് മാത്രമായിരുന്നു. കൊല്ലാൻ വിധിച്ച് എന്നും തന്റെ മുന്നിലേക്കെത്തുന്ന വെറുമൊരു അറവു മാട് …

ഇത്തരം ഇരുകാലി മൃഗങ്ങൾ ഇനിയും ജീവിച്ചിരുന്നുകൂട എന്ന് നിശ്ചയിച്ചു തന്നെയാണ് തന്റെ രോഷം അടങ്ങുവോളം അയാളെ വെട്ടി കഷണം കഷണമാക്കിയത്.

സ്വന്തം മകളെന്നു കൂടി ചിന്തിക്കാതെ ക്രൂരമായി ഭോഗിച്ച അയ്യാൾ നാളെ മറ്റു കുഞ്ഞുങ്ങളെ കൂടി ആക്രമിച്ചാൽ ….
വയ്യ ….അനിയത്തിക്ക് സംഭവിച്ചതു പോലെ ഇനിയൊരു കുഞ്ഞിനെ ഇതുപോലെ വരരുത്.

ആ പത്തുവയസ്സുകാരിയുടെ ചോരയിൽ കുതിർന്ന ശരീരം നെഞ്ചോട് ചേർത്തവൻ പൊട്ടിക്കരഞ്ഞു..അല്ല അവന്റെ ആ കരച്ചിലുകൾ പൊട്ടിച്ചിരികളായി മാറി …. നെഞ്ചു തകർന്ന മനസു മരവിച്ച ഒരു ഭ്രാന്തന്റെ പൊട്ടിച്ചിരികൾ……