ഭർത്താവിന്റെ ഇഷ്ടം, അയാളുടെ വീട്ടുകാരുടെ ഇഷ്ടങ്ങൾ അതാണ് നിന്റെ ഇഷ്ടങ്ങൾ എന്ന് പറഞ്ഞുപഠിപ്പിക്കും…

(രചന: Aiswarya Ks)

“താനൊരു തവളയാ, പൊട്ടകിണറ്റിലെ തവള, താൻ ചെയുനതൊക്കെ ശെരി എന്ന് വിചാരിക്കുന്ന ഒരു വീട്ടമ്മ, കേട്ട്യോന്റേം മക്കളുടെയും സന്തോഷം ആണ് എന്റെ സന്തോഷം എന്ന് വിചാരിക്കുന്ന അനേകായിരം വീട്ടമമാരിൽ ഒരുവൾ, സത്യം പറഞ്ഞാൽ താൻ നല്ലൊരു വീട്ടമ്മ പോലുമല്ല ”

“ഒന്ന് നിർത്തുവോ ആര് പറഞ്ഞു ഞാൻ നല്ല വീട്ടമ്മ അല്ലെന്നു, വെളുക്കും മുന്നേ എണീറ്റു വീട്ടു പണികൾ തീർത്തു, ഭക്ഷണം ഉണ്ടാക്ക്കി മക്കളുടെയും ഭർത്താവിന്റെയും ഇഷ്ടങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞുചെയ്ത്, വസ്ത്രങ്ങൾ അലക്കി, തേച്ചു, വീട് വൃത്തിയാക്കുന്ന ഞാൻ ഒരു നല്ല വീട്ടമ്മ അല്ല എന്നെങ്ങിനെ പറയുന്നേ? ഉള്ളിൽ പൊന്തിയ ദേഷ്യത്തോടെ ഞാൻ ചോദിച്ചു

അയാൾ ഒന്ന് കൂടി ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു

”തന്നെ പോലുള്ള സകല അമ്മമാരും പറയുന്ന വാക്യങ്ങൾ, ഞാൻ ചോദിച്ചോട്ടെ, ഇയാൾക്കു ഒരു പനി വന്നാൽ കെട്ട്യോനോ മക്കളോ അടുത്തു വന്നു ശ്രുശൃഷിക്കാറുണ്ടോ, പോട്ടെ ഒരു ചായ എങ്കിലും ഇട്ടു തരാറുണ്ടോ?

ചായ ഓക്കേ ഇടാൻ ഞാനിലെ പിന്നെന്താ? ?

നല്ലത് എന്നു കരുതി താൻ അടക്കമുള്ള അമ്മമാർ ചെയുന്നത് എത്ര വല്ല്യ തെറ്റാനറിയാമോ?

എന്ത് തെറ്റ്? വീട്ടുകാരെ നോക്കുന്നത്, അവരെ ശ്രുശ്രുശിക്കുന്നത് തെറ്റാണോ? ഞാൻ ചോദിച്ചു

അല്ല ഒരിക്കലുമല്ല, പക്ഷെ വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തും, വേണ്ടത്തവ ചെയ്തു കൊടുക്കാതിരിക്കാനും ശ്രെദ്ധിക്കേണ്ടതുണ്ട്, തന്റെ മക്കൾക്കു ഒരു കുറവും വരരുത് എന്ന് കരുതി അവർക്ക് ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം നിങ്ങൾ തന്നെ ചെയ്തു കൊടുക്കും, അത് അവരെ ഒന്നിനും കൊള്ളാത്തവർ ആക്കി മറ്റും, നാളെ ഒരിക്കൽ അവർ ഒറ്റപെട്ടു ജീവിക്കുന്ന സാഹചര്യത്തിൽ, അല്ലെങ്കിൽ ഒരു കുടുംബം ആകുന്ന അവസ്ഥയിൽ ഒന്നും ചെയ്യാൻ അറിയാതെ എപ്പോഴും പങ്കാളിയെ അശ്രീയിക്കേണ്ടി വരും, കേട്ടിട്ടില്ലേ അർഹതയുള്ളവരുടെ അതിജീവനം എന്ന്, ഒരാളെ ആശ്രയിക്കാതെ ജീവിക്കാൻ ഓരോ മനുഷ്യനും പടിക്കേണ്ടതുണ്ട്,

നിങ്ങൾ അമ്മമാർ നിങ്ങള് പോലുമറിയാതെ ചെയ്യുന്നത് എത്ര മനോഹരമായ ഒരു പ്രവർത്തി ആണെന്നറിയുമോ സൃഷ്ടികർമം, ഒരു അമ്മക്ക് മാത്രം ലഭിക്കുന്ന അനുഗ്രം ആണത്, കുഞ്ഞുങ്ങളെ വളത്തിയെടുക്കുമ്പോൾ അവരെ സ്വയ പര്യാപ്തർ ആകേണ്ടതുണ്ട്, അതിനു അവരെ ശീലിപ്പിക്കണം, അവർ കണ്ടു പഠിക്കുന്നതകട്ടെ മാതാപിതാക്കളെയും, വീട്ടു ജോലികൾ ചെയ്യാൻ അവരെയും കൂടെ കുട്ടണം, എല്ലാം തന്റെ മാത്രം ഉത്തരവാദിത്തം അല്ല എന്നു അവരെ ബോധ്യപ്പെടുത്തണം “

ശേരിയാണ് അയാൾ പറഞ്ഞത്, എന്റെ കുഞ്ഞുങ്ങൾക്കെന്തറിയാം, ഒരു ചായ ഇണ്ടാക്കാൻ പോലും അവർക്കറിയില്ല,എല്ലാം ഞാൻ ആണ് ചെയ്തു കൊടുക്കാര്,ഓരോ മാസവും വേദന കൊണ്ട് പിടിയഉമ്പോഴും അവർക്കു ഒരു കുറവും വരുത്താതിരിക്കാൻ ഞാൻ ശ്രെദ്ധിച്ചു, അവരുടെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ഇഷ്ടങ്ങൾ,

സാമ്പത്തികമായി പോലും ഭർത്താവിനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ എന്റെ ആവശ്യങ്ങൾ ഞാൻ മറന്നു, മക്കൾക്കും ഭർത്താവിനും അവരുടെ ആവശ്യങ്ങൾ ഒന്ന്പോലും സാധിക്കാത്തിരുന്നിട്ടില്ല,വസ്ത്രങ്ങൾ ആകട്ടെ,ഭക്ഷണം ആകട്ടെ എന്ത് തന്നെ ആയാലും അപ്പോഴും എന്റെ ഇഷ്ട്ടം എന്തെന്നോ, ആഗ്രഹം എന്താന്നെന്നോ ആരും ചോദിച്ചിട്ടില്ല, ഒരു ചെറിയ മിട്ടായി പോലും അമ്മക് വേണോ എന്ന് പോലും , പരാതി പറഞ്ഞിട്ടുമില്ല എന്നിട്ടും

എന്നിട്ട് എന്ത് നേടി?ഞാൻ എന്നോട് തന്നെ ചോദിച്ചു

ഇതേ ചോദ്യമാണ് മീശ പോലും മുളക്കാത്ത എന്റെ കൊച്ചും എന്നോട് ചോദിച്ചത്,അമ്മയോട് ആര് പറഞ്ഞു എല്ലാം ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ, ഞങ്ങൾ ഒന്നും ചെയ്യാൻ ആവശ്യപ്പെട്ടില്ലാലോ? അവസാനം അത് ചെയ്തു ഇത് ചെയ്തു എന്ന് കണക്കു പറഞ്ഞു വരരുത്

കെട്ടിരുന്ന മകളും മിണ്ടിയില്ല, ഭർത്താവും

നെഞ്ചിലൊരു ആണി തറച്ചത് പോലാരുന്നു, വൈകി കിടന്നിട്ടും കണ്ണീർ തോർന്നില്ല എന്ന് മനസിലാക്കിയ കെട്ട്യോൻ പറഞ്ഞു “സാരോല്യ പോട്ടെ കുട്ടി അല്ലെ അവർക്ക് ഒന്നും അറിയില്ലലോ എന്ന് ”

ശരിയാണ് കുട്ടികൾക്കൊനുമറിയില്ല,അവരുടെ അമ്മയെ അവർക്കറയില്ല, അവരുടെ മുൻപിൽ ഞാൻ വെറുമൊരു വേലക്കാരി മാത്രമായിരുന്നു, വിശപ്പും ദാഹവും ഉള്ളിൽ കത്തുമ്പോഴും എല്ലാം മക്കൾക്കു കൊടുത്തണലോ ശീലം, എന്റെ തെറ്റായിരുന്നു, അമ്മക്കും ജീവനുണ്ട് എന്ന് അവരെ പഠിപ്പിച്ചില്ല, ഒരു മുട്ടായി ആണെങ്കിൽ പോലും പങ്കു ഞാൻ ചോദിച്ചിട്ടില്ല, എല്ലാം എന്റെ മാത്രം തെറ്റ്

പിറ്റേന്ന് കാലത്തു പതിവ് പോലെ മക്കൾ പോയി, ഭർത്തവും, അരിപ്പെട്ടിൽ കൂടി വച്ച നാണയ തുട്ടുകൾ പെറുക്കിയെടുത്തു ആദ്യം കണ്ട ബസിൽ കയറി, എങ്ങോട്ടേനറിയില്ല, ഒരു യാത്ര അവശ്യമായിരുന്നു

ഒഴിഞ്ഞു കിടന്ന എന്റെ അരികിലെ സീറ്റിൽ അനുവാദം ചോദിച്ചു വന്ന ഒരു ചെറുപ്പകാരൻ, ആരെന്നറിയില്ല, ധാര ധാരയായി ഒഴുകുന്ന എന്റെ കണ്ണീർ കണ്ടു കാര്യങ്ങൾ ചോദിച്ചറിഞ്ഞോരാൾ, ഞാൻ ഓക്കേ ആണോന്നു എന്ന് മാത്രമേ അയാൾ ചോദിച്ചുള് ഉള്ളിലെ സങ്കടം മുഴുവൻ ഒരു മഴവെള്ള പെയ്തു പോലെ, കരഞ്ഞു പോയി അയാളുടെ മുൻപിൽ , വേണ്ടാന്ന്, അരുതെന്നു മനസു പറഞ്ഞിട്ടും തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല,

എല്ലാം കേട്ടിട്ട് അയാൾ ഒന്നും പറഞ്ഞില്ല സാരമില്ല എന്ന് പോലും, പകാരം എന്നെ കുറ്റപെടുത്തി ഞാൻ ഒരു നല്ല അമ്മ അല്ലെന്നു

അയാൾ തുടർന്നു. ….

തന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പെണ്ണായി ജനിച്ച ഉടനെ കേട്ടു പഠിക്കുന്നത് “മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടവൾ എന്നല്ലേ, കല്യാണം കഴിഞ്ഞാൽ നിന്റെ ഇഷ്ടങ്ങൾ, വാശികൾ ഒകെ മാറ്റി വച്ചേക്കണം” എന്നലെ നിങ്ങളെ ഉപദേശിക്കാറുള്ളത്? ഭർത്താവിന്റെ ഇഷ്ടം, അയാളുടെ വീട്ടുകാരുടെ ഇഷ്ടങ്ങൾ അതാണ് നിന്റെ ഇഷ്ടങ്ങൾ എന്ന് പറഞ്ഞുപഠിപ്പിക്കും കൂടെ ഒരു വാണിംഗും, “അവരെ അനുസരികാതെ ഓരോന്നും ചെയ്തു വച്ചിട്ട് ഇങ്ങോട്ടേക് വന്നേക്കരുത് നിനക്ക് താഴെ ഇനിയുമുണ്ട് ”

ഭർത്താവിന്റെ വീട്ടിൽ ചെന്നാലും അവസ്ഥ ഇത് തന്നെ, ചായ വേണോ കാപ്പി വേണോ എന്ന് അമ്മായിയമ്മ ചോദിക്കും, എന്തായാലും കുഴപ്പമില്ല എന്ന് മറുപടിപറയും അവിടെ തീരും സ്വന്തം ഇഷ്ടങ്ങൾ,കാപ്പി എന്നോ ചായ എന്നോ പറഞ്ഞാൽ അഹങ്കാരി പട്ടം കിട്ടും, പിന്നെ ആരുടെയൊക്കെയോ ഇഷ്ടങ്ങൾക്കാനുസരിച്ചു അങ്ങിനെ ജീവിക്കും ഒരു കളിപ്പാവ പോലെ, ഒടുക്കം നല്ല കാലം കഴിഞ്ഞു ഒരു തിരിച്ചറിവിൽ എന്ത് നേടി എന്നൊരു ഉൾചോദ്യമുയരുമ്പോൾ ഞാൻ ഒരു നല്ല അമ്മയായിരുന്നു എന്ന് സ്വയം ആശ്വസിക്കും

“എടൊ നമ്മുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ സാധിക്കാൻ നമ്മുക്ക് മാത്രേ കഴിയു, എന്താ എന്നറിയോ അത് നമ്മുടെ മാത്രം സ്വപ്നങ്ങൾ ആണ് ”അയാൾ പറഞ്ഞു

ഞാൻ ഒന്നു ചിരിച്ചു അയാളും , ഇടയിൽ എപ്പോഴോ ഞൻ ഒന്നു മയങ്ങി, എണീറ്റപ്പോഴുകും അയാൾ പോയിരുന്നു, വണ്ടി ഇറങ്ങി തിരികെ പോരുമ്പോൾ ചില ഉറച്ച തീരുമാനങ്ങൾ ഞാൻ എടുത്തിരുന്നു. .

പ്രിയപ്പെട്ട അജ്ഞാത സുഹൃത്തെ നിനക്ക് നന്ദി ആ പൊട്ടകിണറ്റിൽ നിന്നും എന്നെ രക്ഷിച്ചതിനു