ബഹുമാനത്തോടെ സംസാരിച്ചിരുന്ന അയാളുടെ വഷളൻ നോട്ടത്തിൽ എനിക്ക് പുച്ഛം തോന്നി! !! ഹോ താലിക്കു അങ്ങനെയും..

മധുമിത
(രചന: Soumya Soman)

ഞാൻ ആദ്യമായി അവളെ കാണുന്നത് ബാംഗ്ലൂരിൽ വെച്ചാണ്!
!!
കർണാടകയിലെ നഴ്സിംഗ് കോളേജിന്റെ വരാന്തയിൽ !!!

ക്ലാസ്സ്‌ കഴിഞ്ഞു ഗോവണികൾ ഇറങ്ങി വരുകയായിരുന്നു കൂടെ പപ്പിയും ശ്രീയും ഉണ്ടായിരുന്നു

,,,ശ്രീ ക്കു എപ്പോഴും ചന്ദനത്തിന്റെ സുഗന്ധം ആയിരുന്നു!!!

മനോഹരമായി പാട്ട് പാടുകയും ഡാൻസ് കളിക്കുകയും സ്വന്തം കഴിവുകൾ എവിടെയൊക്കെയോ മറന്നു വെക്കുന്ന എന്റെ ആത്മമിത്രം!!!

പപ്പി ആകട്ടെ എപ്പോഴും തമാശകൾ പറഞ്ഞു. ഉച്ചത്തിൽ എന്നെ. ചിരിപ്പിക്കുന്നവളും!!!

പ്രിൻസിപ്പൽ ന്റെ മുറിയിൽ നിന്നു അഡ്മിഷൻ എടുത്ത ശേഷം ഞങ്ങൾക്കു അരികിലേക്ക് വന്നു . ആ അച്ഛനും മോളും.,! !!!!,വെളുത്തു മെലിഞ്ഞു ഒരു കൊച്ച്. സുന്ദരി! !!

ബാങ്ക് ലോൺ കിട്ടാൻ വൈകി! ! അതാ താമസിച്ചു അഡ്മിഷൻ എടുത്തത്! !
പ്ലസ്ടു വിനു മോൾക്ക്റാങ്ക് ഉണ്ടായിരുന്നു! !!!

അച്ഛൻ പറഞ്ഞ തമിൾ കുറച്ചൊക്കെഞങ്ങൾക്ക് മനസ്സിലായി

ആകെ ബെഡ് കാലി ഉള്ളത് എന്റെ റൂമിൽ ആണ്! അങ്ങനെ അവൾ എന്റെ റൂമിലേക്ക് ഷിഫ്റ്റ്‌ ആയി

ജീവിതം ആഘോഷമാക്കിയ ഞങ്ങൾക്കിടയിൽ അവൾ വേറിട്ടു നിന്നു

എപ്പോഴുംപഠിത്തവും പ്രാ ർത്ഥനയും!!!!അർദ്ധ രാത്രിയിൽ ബൈബിൾ കെട്ടിപിടിച്ചു കരച്ചിൽ

അവൾക്കിഷ്ടമല്ലാത്ത മാമനുമായി അവളുടെ കല്യാണം ഉറപ്പിച്ചേക്കുവാന്നു ഒരിക്കൽ എന്നോട് പറഞ്ഞു കരഞ്ഞു! !!!

ഏതോ മുന്ജന്മ ബന്ധം പോലെ
അവൾ എന്നെ. .ഒരു കൂടപ്പിറപ്പിനെ പോലെ. .വാശിയോടെ സ്നേഹിക്കുകയും അത്ര മാത്രം ഞാൻ അവളിൽ നിന്നു ഞാൻ അകലം കാട്ടുകയും ചെയ്തു! !

അവളുടെ സ്നേഹം. കരുതൽ എന്നെ പലപ്പോഴും ശ്വാസം മുട്ടിച്ചു! !!!കരക്ക് വീണ മീനിനെ പോലെ. ഞാൻ പിടച്ചു

കുടുതലും, എനിക്കു ചുറ്റുമുള്ള വലിയ സൗഹൃദത്തിൽ അവളെ കാണാതെ നടിച്ചു എന്നതാകണം സത്യം !!!

എന്നിട്ടും ഇടയ്ക്കു മാത്രം വെള്ളം വരുന്ന പൈപ്പിൽ നിന്ന് എല്ലാ വൈകുന്നേരം അവൾ എനിക്കു എന്റെ ചുമല ബക്കറ്റിൽ വെള്ളം പിടിച്ചു വെക്കുകയും

വൈകി കാന്റീനിൽ ഫുഡ്‌ കഴിക്കാൻ പോകുന്ന എനിക്ക് ഫുഡ്‌ വാങ്ങി. വെക്കുകയും ചെയ്യുക അവളുടെ കടമയാക്കി !!!!

അവൾ പനിച്ചു കിടന്നിട്ടും,,, ഞാൻ ലീഡർ ആയ കലോത്സവത്തിന്,, എന്റെ ഗ്രൂപ്പിൽ ഞാൻ ജയിച്ചു കാണാൻവേണ്ടിമാത്രം തിര നുരയും എന്ന പാട്ടിനു മരുന്നും കഴിച്ചു നൃത്തം വെച്ചു ഒന്നാം സമ്മാനം കിട്ടി അവൾക്കു അന്ന്! !!!!!

എന്തുകൊണ്ടോ ഞങ്ങളെ ക്കാൾ ഏറ്റവും നന്നായി പഠിച്ചിട്ടുംതമിൾമീഡിയംപഠിച്ചഅവൾക്കു ഇംഗ്ലീഷ് കീറാമുട്ടിയായി

ഓരോ വർഷവും റിസൾട്ട്‌ വരുമ്പോൾ അവൾ തോറ്റു കൊണ്ടേയിരുന്നു

ആ ഒരു ഒറ്റ ദിവസം മാത്രം ഞാൻ അവളോടൊപ്പം ഇരുന്നു
അവളെ അശ്വസിപ്പിച്ചു! !!!!!

ഒരിക്കൽ ടെറസിൽ, ,ഒറ്റ നക്ഷത്രം ബാക്കിയായ മാനത്തേക്ക് നോക്കിഇരിക്കുന്നഒരുവൈകുന്നേരം
ശ്രീ എന്നോട് മധുവിനെ കുറിച്ച് തിരക്കി !!!

നീ എന്തിനാണിങ്ങനെ അവളെ അവഗണിക്കുന്നത്?????

ഞാൻ ചിരിയോടെ പറഞ്ഞു ,,ഈ ലോകത്ത് ആരൊക്കെ പോയാലും അവളെന്നും ഒപ്പം ഉണ്ടാകും

എന്റെ സ്വന്തമായതിനെ കുറിച്ച് ഞാൻ എന്തിനു വ്യസനിക്കുന്നു!!!!!!

അല്ലെങ്കിലും മനുഷ്യൻ അങ്ങനെ ആണല്ലോ ലഭ്യമായതിനെ അവഗണിക്കുകയും കിട്ടാത്തതിന്റെ പേരിൽ അലഞ്ഞു നടക്കുകയും ചെയുന്നു

കാലങ്ങൾ ഇങ്ങനെ അങ്ങനെ അവിടവിടെ ആയിഒഴുകുന്നു !!!!അവ സൗഹൃദങ്ങളെ പിരിച്ചു രണ്ടു വഴിക്ക് നയിക്കുന്നു

അതിനിടയിൽ പിടി വിട്ട പട്ടം പോൽ ദിക്കറിയാതെ നാം അലഞ്ഞു നടക്കുന്നു!!!!!!

:::::::::::;;;;

വർഷങ്ങൾക്കിപ്പുറം ഞാൻ അവളെ ഓർത്തു

അന്ന് ഞങ്ങൾ വിവാഹമോചന സന്ധിയിൽ ഒപ്പ വെച്ച ദിവസം ആയിരുന്നു

ഇന്നലെ വരെ സ്വന്തം ആയവൻ അന്യനായിഒന്ന്തിരിഞ്ഞുപോലുംനോക്കാതെ ബായ് പറഞ്ഞ പോയപ്പോൾ,,,, ആ കോടതി വരാന്തയിൽഞാൻ പെട്ടന്ന് തനിച്ചായി!!!!

ഇത് മമ്മി നേരുത്തേ ചെയ്യേണ്ടതായിരുന്നു സനു, മൂത്ത മകൻ പറഞ്ഞു

എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കു, ,,മമ്മി

മകളും യാത്ര പറഞ്ഞു പിരിഞ്ഞു!!!

അത്‌ വരെ എന്ത് കാര്യത്തിനും കൂടെ നിന്ന അച്ഛന്റെ ,അകന്ന ബന്ധുവിന്റെ മകൻ
മനോജ്‌വക്കീൽ ഒരു കോഫി കുടിക്കാൻ വിളിച്ചു !!!!!

എല്ലാത്തിനും നന്ദി മനോജ്‌

നിങ്ങൾ എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു !!!!

അയാൾ വന്യമായി ചിരിച്ചു

ഇതൊക്കെ എന്ത് കഷ്ടപ്പാട് ചേച്ചി ,,ഏത് നട്ട പാതിരാത്രിക്കും എന്നെ വിളിക്കാം

ഇന്നലെ വരെ ബഹുമാനത്തോടെ സംസാരിച്ചിരുന്ന അയാളുടെ വഷളൻ നോട്ടത്തിൽ എനിക്ക് പുച്ഛം തോന്നി! !!

ഹോ താലി ക്കു അങ്ങനെയും ഒരു.പ്രെവിലേജ് ഉണ്ട്! !!കോഫി ബാക്കിയാക്കി ഞാൻ ഇറങ്ങി. നടന്നു

വർഷങ്ങക്കിപ്പുറം ഞാൻ മധുവിനെ ഓർത്തു

അവളാണ് ഒരിക്കൽ എന്നോട് പറഞ്ഞത് ,,,ഒറ്റ പെടലിന്റ അവഗണന യുടെ വേദന അന്ന് അതൊക്കെ ഞാൻ പുച്ഛിച്ചു തള്ളി

അവളുടെ കാര്യങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ അറിയുന്നുണ്ടായിരുന്നു

ഫാമിലിയുമായി ആയി വെൽ സേറ്റിൽഡ് കഴിയുന്ന അവൾ, ഇപ്പോൾ എന്നെ ഓർക്കുമോ എന്ന സന്ദേഹം ബാക്കി

ആദ്യത്തെ ബെല്ലിൽ ആരും ഫോൺ അറ്റൻഡ് ചെയ്തില്ല

രണ്ടാമത്തെ കാളിൽ അവൾ ഫോൺ എടുത്തു

ഹലോ

അവല് പൊതിയുമായി ശ്രീ കൃഷ്ണനെ കാണാൻ പോകുന്ന കുചേലന്റെഅവസ്ഥ

മധു എനിക്കൊന്നു കാണണം

നീങ്ക ആര് സൊല്ലുങ്കോ? ??

ആരെന്നു പറയും

ഒറ്റ പെട്ട് പോയവൾക്ക് ആകെ ഉള്ള നുറുങ്ങു വെട്ടം

മധു ഞാൻനിന്റെ പഴയ ക്ലാസ്സ്‌ മേറ്റ്‌

ഐ വാണ്ട്‌. ടു സീ. യു

:::::::::::::::::::::

ആഡംബര കാറിൽ മറീന ബീച്ചിന്റെ തീരത്തു അവൾ വന്നിറങ്ങി

കാറ്റത്തു പറക്കുന്ന ഓയിൽ സാരി ഒഴുകി നടക്കുന്നു, ,പാറി പറക്കുന്ന മുടി ഒതുക്കിഅവൾ എനിക്കരുകിലേക്ക് വന്നു
എന്നമ്മാ 20വർഷം വേണ്ടി വന്നോ നിനക്ക് അയാളിൽ നിന്നു മോചിക്കപ്പെടാൻ
…..
ഞാൻ സനു നെ വിളിച്ചിരുന്നു. നിന്റെ മകൻ നിന്നെ പോലേ അല്ല! !! അവൾ ചിരിച്ചു

മധു നീ മലയാളം മറന്നില്ലേ

എങ്ങനെ മറക്കാൻ

എന്റെ കൈ തണ്ടയിലെ പാട് കണ്ട് അവൾ ചിരിച്ചു

ഹോ ഇതിനിടയിൽ ആത്മഹത്യാ ശ്രമവും ഉണ്ടായിരുന്നോ???

അന്ന് വർഷങ്ങൾ ക്ക് മുൻപ് 3ആം തവണയും പരീക്ഷ തോറ്റപ്പോൾ ഞാനും ഇങ്ങനെ ഒന്ന് ശ്രമിച്ചതല്ലേ ????

അന്ന് നീഎനിക്കിട്ടൊന്ന് പൊട്ടിച്ചപോൽ തിരിച്ചു ഒന്ന് തരട്ടെ!

ഞാനും ചിരിച്ചു

എനിക്കു വീണ്ടും സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു,,, 20 വർഷത്തിന് ശേഷം ഞാൻ കാഴ്ച്ചകൾ കണ്ട് തുടങ്ങി
പ്രായം ചെന്ന രണ്ടു സ്ത്രീകൾ കടൽ വെള്ളത്തിൽ കളിക്കുന്നതും ഐസ്ക്രീം കഴിക്കുന്നതും
കടലമ്മ കള്ളി എന്ന്എഴുതി ഓടുന്നതും കാഴ്ച്ചക്കാർ അത്ഭുതത്തോടെ നോക്കി

ഇടയ്ക്കുമടുത്തു ഞങ്ങൾ ഒരു തീരത്തു ഇരുന്നു

രണ്ടു ഞണ്ടുകൾ വഴിതെറ്റി തീരത്തേക്ക് ഇഴയുന്നു

തത്തയുമായി ക നോട്ട കാരികൾ ഭാവി പ്രവചിക്കുന്നു

മധു ഞങ്ങൾ തമ്മിൽ 9 പൊരുത്തം ആയിരുന്നു!

അവൾ വെറുതേ ചിരിച്ചു

മധു നിന്നെ അന്നൊക്കെ പലപ്പോഴും അവഗണിച്ചിട്ടില്ലേഞാൻ!!!! എന്നിട്ടും ഇപ്പോഴും നീ എന്നെ .ഓർത്തുവെച്ചിരുന്നുവോ????
.
നീ ഒരിക്കൽ എന്നെ തേടി വരുമെന്ന് അറിയാമായിരുന്നു!!
ഒരു കൂടെ പിറപ്പിനെ പോലെയാ ഞാൻ നിന്നെ സ്നേഹിച്ചത്! !
അന്ന് എക്സാമിന്റെ തലേന്ന് നിന്റെ കാലൊടിഞ്ഞു കിടന്നപ്പോൾ മരുന്നിന്റെ sedationil നിന്റെ കണ്ണ് അടഞ്ഞുപോകുമ്പോഴും ഞാൻ വെളുപ്പാൻ കാലം വരെ Midwifery notes വായിച്ചു തന്നത് ഓർമയില്ലേ!
ലിഫ്റ്റ് കേടായിട്ട് നിന്നെ അന്ന് മുകളിലത്തെ എക്സാം ഹാളിലേക്ക് ന എടുത്തു കൊണ്ട് പോയി. ഞങ്ങൾ!
നിനക്കായിരുന്നു അന്ന് ഏറ്റവും. കൂടുതൽ മാർക്ക്‌. Midwifery ക്ക്! !!!! അതിനു നീ. ശ്രീക്കും പപ്പിക്കും സമ്മാനപൊതി കൊടുത്തിരുന്നു!

എനിക്കു പെട്ടന്ന് വിഷമമായി, ഞാൻ നിനക്കൊന്നും തന്നില്ലേ? ???

അവൾ തുടർന്നു

അന്ന് പിരിയാൻ നേരം തന്ന ആ ഡയറി നീ വായിച്ചില്ലേ! !!!! അതെന്റെ ജീവിതം ആയിരുന്നു
,,,
ഞാൻ കടന്നുവന്ന കനൽ ആയിരുന്നു! !!

നിന്റെ സൗഹൃദം നീ കാട്ടി തന്ന വഴി! !!

അതിലൂടെയാണ്ഞാൻനടന്നുതുടങ്ങിയത്

ഇന്നീ കണ്ട വിജയങ്ങൾ സ്വന്തം ആക്കിയത്

മധു നീ എന്തിനാ അന്ന് തമിഴിൽ എഴുതിയത് ആ ഓട്ടോഗ്രാഫ്? ??

പെട്ടന്ന് ഒന്നും താൻ എന്റെ കഥ വായിക്കാതിരിക്കാൻ! !!!

ഹോ സമയം വൈകി ഞാൻ പോകട്ടെ നാളെ ഞങ്ങൾ കാനഡ ക്ക് പോകുവാണ്

നീ വിഷമിക്കണ്ട !!! എല്ലാം. ശരിയാകും

മധുമിത യാത്ര പറഞ്ഞിറങ്ങി

ഞാനും തിരിച്ചു നടന്നു! !!!!

യൗവനത്തിൽ എന്നെ ഉപേക്ഷിച്ചു പോയ എന്റെ ഭർത്താവിനെയോ

തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് ഓടുന്ന എന്റെ മക്കളെയോ ഞാൻ മറന്നു

നസമൂഹത്തിൽ അറിയപെടുന്ന mrs മേനോൻ നാളെ മുതൽ ഇല്ല ന്നതും മറന്നു

പണ്ട് പണ്ട് ശ്രീ കൃഷ്ണ കോളേജിൽ ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടന്ന ആ പെൺകുട്ടി മാത്രമേ മുന്നിൽ ഉള്ളു,,,,
തുംകൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറാൻ നേരം തന്റെ കൂട്ടുകാരി മധുമിത എന്ന പെൺകുട്ടി കൈയിൽ വെച്ചു തന്ന ഡയറി! ഇപ്പോൾ എവിടെ യായിരിക്കും
അപ്പോൾ തന്നെ തുറന്നു നോക്കിയെങ്കിലും ഒരുപാട് പേജുകൾ ഉള്ള തമിളിൽ എഴുതിയ . വല്യ ഡയറി എവിടെ യാണ് താൻ മറന്നുവെച്ചത്! !!!
സ്നേഹം കൊടുത്തവർ മാത്രം ഒരു ഭൂത കാലത്തിനും വിട്ടുകൊടുക്കാതെ ഓർമ്മകൾ ചുമക്കുന്നു!

എന്ന് എങ്കിലും തിരിച്ചു വരുമെന്ന കാലത്തിന്റെ കണക്കു പുസ്തകത്തിൽ പാഴ് കിനാവ് കണ്ടുഅവർ വെറുതെ കാത്തിരിക്കുന്നു

സ്നേഹം കിട്ടുന്നവരാകട്ടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പരാഗണം തേടി പോകുന്ന ചിത്ര ശലഭങ്ങളെ പ്പോലെ ഒരു പൂവിൽനിന്നു മറ്റൊന്നിലേക്ക്! !!!

ഇനി ഒരിക്കലും വായിക്കാൻ കഴിയാത്ത നിന്റെ ഡയറി താളുകളിലെ നീ നടന്നു തീർത്ത ആ കനൽ വഴികൾ ഞാൻ ഒരിക്കലും വായിച്ചിട്ടിലെന്നു എങ്ങനെ പറയും! !!!!!

പ്രിയ കൂട്ടുകാരി മാപ്പ്! !!!!!!!!!