കല്യാണം കഴിഞ്ഞാൽ പിന്നെ ജീൻസ് പോലുള്ള പാഷൻ ഒന്നും പാടില്ലെന്ന് ചിന്തിക്കുന്ന തരത്തിലുള്ളതാണോ, ഡോക്ടർ നിർബന്ധിച്ചിട്ടും..

പ്രണയത്തിലേക്കുള്ള വഴി
(രചന: Vijay Lalitwilloli Sathya)

നിനക്ക് വേണ്ടുന്നത് എടുത്തോളൂ… ഞാനെന്റെ ഒരു സുഹൃത്തിനോട്‌
ഫോണിൽ സംസാരിക്കട്ടെ….

ഡോക്ടർ സഞ്ജുവിന്റെ കല്യാണം കഴിഞ്ഞ ആദ്യത്തെ ആഴ്ചയാണ്. ഭാര്യ നിമിഷയോടത്ത് കന്നി പർച്ചേസിങ്ങിനായി പേരെടുത്ത ടെക്സ്റ്റൈൽസിന്റെ ആ വലിയ മാളിൽ കയറിയതാണ്…

സെയിൽസ്മാൻ നിമിഷയുടെ മുമ്പിൽ അവൾ ആവശ്യപ്പെട്ടതൊക്കെ വലിച്ചുവാരിയിടവേ സഞ്ജു അവിടെ കണ്ട ഒരു ചെയറിൽ ഇരുന്ന് ഫോണിൽ സംസാരിക്കാൻ തുടങ്ങി….

അല്പം കഴിഞ്ഞപ്പോൾ പർച്ചേസിന് കഴിഞ്ഞ് നിമിഷ സഞ്ജുവിന്റെ അടുത്തേക്ക് വന്നു..

കഴിഞ്ഞു…

സഞ്ജു ഫോൺ വിളി മതിയാക്കി നിമിഷ എന്തൊക്കെയാണ് എടുത്ത്തെന്ന് നോക്കി.

ചുരിദാറും സാരിയും മാത്രമേയുള്ളൂ ജീൻസ് എടുത്തില്ലല്ലോ അതെന്താ എടുക്കാത്തത്… ഇപ്പോൾ ഞാൻ കുറെയായി ജീൻസ് ഇടാത്തത് അതോണ്ടാ… നിമിഷ അല്പം ജാള്യതയോടെ മൊഴിഞ്ഞു.

ജീൻസ് എടുക്കന്നേ അതിലാണ് നിമിഷയെ കാണാൻ കംഫർട്ട് ആയിട്ടുള്ളത്…ഞാൻ കുറെ ഫോട്ടോസ് കണ്ടതാണല്ലോ നിന്റെ പഴയ കാലത്തുള്ള..

അതൊക്കെ ഡിഗ്രി പഠിക്കുന്ന സമയത്തുള്ളതല്ലേ…അതിനുശേഷം ഞാൻ ഇട്ടിട്ടില്ല.. ഇപ്പോൾ ടീച്ചർ ജോബ് അല്ലേ അതുകൊണ്ട് സാരിയും ചുരിദാറും മതി…

ഓക്കേ നിമി…. സ്കൂളിൽ അതുമതി…..പക്ഷേ നമുക്ക് ഔട്ടിങ്ങിനൊക്കെ പോകുമ്പോൾ നിനക്ക് ജീൻസ് ഇടാമല്ലോ… സമയം കളയാതെ നീ മൂന്നാലെണ്ണം നോക്കി എടുക്കു മോള്….

ഡോക്ടർ സഞ്ജു നിർബന്ധിച്ചു.
പക്ഷേ നിമിഷ കൂട്ടാക്കിയില്ല…. ജീൻസിന്റെ കാര്യം പറയുമ്പോൾ തന്നെ അവളിൽ വല്ലാത്ത ഒരു ഭാവമാറ്റം ഉണ്ടായിരുന്നു…. ഭർത്താവായ ഡോക്ടർ നിർബന്ധിച്ചപ്പോൾ അവളിൽ വല്ലാത്ത വിറയലും പരിഭ്രമവും മുഖമാ കെ വിയർപ്പുകൾ കൊണ്ട്‌ നിറഞ്ഞു…

അത് മനസ്സിലാക്കി ഡോക്ടർ പറഞ്ഞു

ശരി വേണ്ടെങ്കിൽ വേണ്ട നമുക്ക് പോകാം… നിമിഷയേയും കൂട്ടി ഡോക്ടർ വീട്ടിലേക്ക് മടങ്ങി

വീട്ടിലെത്തിയിട്ടും സഞ്ജു ഡോക്ടറിന് ചെറിയ ഒരു സംശയം… തന്റെ ഭാര്യ ഒരു അപരിഷ്കൃതയാണോ… കല്യാണം കഴിഞ്ഞാൽ പിന്നെ ജീൻസ് പോലുള്ള പാഷൻ ഒന്നും പാടില്ലെന്ന് ചിന്തിക്കുന്ന തരത്തിലുള്ളതാണോ..

ഡോക്ടർ നിർബന്ധിച്ചിട്ടും താൻ ജീൻസ് പോലുള്ള വസ്ത്രങ്ങൾ എടുക്കാതെ വന്നത് തെറ്റാണെന്ന് നിമിഷക്കും ചെറിയ തോന്നൽ ഉണ്ടായി..

അന്ന് രാത്രി സഞ്ജു ഡോക്ടറുടെ കരവലയത്തിൽ കിടക്കവേ അവൾ ആ സത്യം തുറന്നു പറയാൻ തീരുമാനിച്ചു

ഡിഗ്രിക്ക് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കാലം… ടൂർ പോകാൻ വേണ്ടി എല്ലാവരും ഒരുങ്ങുന്ന ഒരു പ്രഭാതം.

ഹോസ്റ്റലിന് പുറത്ത് ലക്ഷ്വറി ടൂറിസ്റ്റ് ബസ്സ് വന്നുനിന്നിട്ടുണ്ട് യാത്രയ്ക്കുള്ള കൂട്ടുകാരികൾ പലരും വസ്ത്രങ്ങൾ ധരിക്കുകയും അലക്കി അയൺ ചെയ്ത വസ്ത്രങ്ങൾ ബാഗിൽ തിരുകി നിറയ്ക്കുകയും ധൃതിയിൽ മേക്കപ്പ് ചെയ്യൂ ഒരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുകയായിരുനു

അന്ന് നിമിഷ ജീൻസ് മാത്രം ഉപയോഗിക്കുന്ന ഒരു കാലമായിരുന്നു.

ധൃതിയിൽ ജീൻസ് കാലിൽ വലിച്ചു കയറ്റി സ്വിബ് ഇടവേ നിമിഷയിൽ നിന്നും ഒരു നിലവിളി ഉയർന്നു..

കൂട്ടുകാരികൾ ഓടിക്കൂടി… ആ കാഴ്ച കണ്ടവർ ഞെട്ടിത്തരിച്ചു..

ധൈര്യം കൈവിടാതെ കൂട്ടുകാരികളിൽ മിടുക്കി ആയ ഒരു പെൺകുട്ടി വളരെ ശ്രദ്ധാപൂർവ്വം അവൾക്കു സംഭവിച്ച അപകട ത്തിൽ നിന്നും അവളെ രക്ഷിക്കാൻ ശ്രമിച്ചു.

എന്നാൽ എത്ര ശ്രമിച്ചിട്ടും അവൾക്ക് അതിന് സാധിച്ചില്ല. മാത്രമല്ല നിമിഷയിൽ വേദന കൂടിക്കൂടി വരികയും സംഭവിച്ച ശരീരഭാഗത്തുനിന്നും അല്പാല്പമായി ചോര പൊടിയാനും തുടങ്ങിയപ്പോൾ ഭയന്നുപോയ കൂട്ടുകാരികളെല്ലാം കൂടി അവളെ താങ്ങിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ അവൾക്ക് പറ്റിയ അബദ്ധത്തിൽ നിന്നും അവളെ രക്ഷിക്കാൻ അവരും കിണഞ്ഞു പരിശ്രമിച്ചു.

അതത്ര എളുപ്പമല്ലെന്നു അവർക്ക് മനസ്സിലായപ്പോഴാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുരുഷ ഡോക്ടറെ നഴ്സുമാർ സമീപിച്ച് കാര്യം പറഞ്ഞത്.

ഡോക്ടർ ഒരു ആക്സിഡന്റ് പ്രശ്നമുണ്ട്…..

ഒരു പെൺകുട്ടി ജീൻസ് ധരിക്കുമ്പോൾ അവളുടെ പ്രൈവറ്റ് പാർട്ടിലെ ഇന്നർ ലിപ്സ് പാന്റീസ് ക്ലോത്തു അടക്കം സിബ്ബിന്റെ ക്ലിപ്പിൽ കുടുങ്ങിയിരിക്കുന്നു… ഞങ്ങൾ എത്ര നോക്കിയിട്ടും വിടുവിക്കാൻ സാധിക്കുന്നില്ല… ഡോക്ടർ ഒന്ന് നോക്കണം…

എംബിബിഎസും സർജറി എംഡി ഒക്കെ കഴിഞ്ഞു ആദ്യമായി പ്രാക്ടീസിന് വന്നതാണ് ആ ഡോക്ടർ ചെറുപ്പക്കാരൻ. സഞ്ജിത്ത് എന്നാണ് അദ്ദേഹത്തിന്റെ പേര്..

എന്തായാലും തിയേറ്ററിലേക്ക് മാറ്റുക അവിടുന്ന് നോക്കാം…..

വളരെ അവധാനതയോടെ എന്നാൽ പെട്ടെന്ന് തന്നെ ഡോക്ടർ നിമിഷയെ ആ അത്യാഹിതത്തിൽ നിന്നും രക്ഷിച്ചെടുത്തു.

ഒടുവിൽ ഒരു മെൻ ഡോക്ടർ ആണ് തന്നെ ആപത്തിൽ തുണച്ചത് എന്ന വിചാരം അവളെ അല്പം ഉള്ളിൽ മഞ്ഞു പെയ്ത അനുഭവം ഉണ്ടാക്കി.
ആശ്വാസത്തോടെ എഴുന്നേറ്റ അവൾ തെല്ലുനാണത്തോടെ ഡോക്ടറേ പാളിനോക്കി..
കയ്യുറയും അഴിച്ചു മാറ്റി നേഴ്‌സ്സുമാരെ ഏല്പിച്ചു ശാന്തനായി നടന്നു നീങ്ങുന്ന സഞ്ജിത് ഡോക്ടറെ അവൾ നിറക്കണ്ണുകളോടെ നോക്കി നിന്നു..

അതുകൊണ്ട് തന്നെ അന്ന് നിമിഷയ്ക്ക് ടൂറിന് പോകാനും ഒത്തു.

അന്ന് തൊട്ട് പിന്നെ നിമിഷ ഇന്ന് വരെ ജീൻസ് ഉപയോഗിച്ചിട്ടില്ല.. തുടർന്ന് ജീൻസ് കാണുമ്പോൾ എല്ലാം ആകാരണമായ ഒരു ഭയം അവളിൽ നിറയാൻ തുടങ്ങി.

നാളുകൾ കുറെ കഴിഞ്ഞപ്പോൾ ഡിഗ്രി കഴിഞ്ഞ് നിമിഷ ബിഎഡ് പഠിക്കാൻ ചേർന്നു.. മിടുക്കിയായി പഠിച്ചു പാസായി.. റാങ്ക് ഹോൾഡർ എന്നതിനാൽ ടീച്ചറായി ജോലിയും
ലഭിച്ചു

ലഞ്ചുബ്രേക്ക്… വീട്ടിൽ നിന്നും കൊണ്ടുവന്നതൊക്കെ അകത്താക്കി കഴിഞ്ഞ് നിമിഷ ടീച്ചർ സ്റ്റാഫ് റൂമിൽ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു മൊബൈൽ എടുത്തു കിള്ളി കൊണ്ടിരിക്കുകയായിരുന്നു.

ഏകദേശം സമാന തൊഴിലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മറ്റു രണ്ട് ടീച്ചേഴ്‌സ് അപർണയും വാസന്തിയും

അപർണ ടീച്ചർക്ക് മറ്റുള്ളവർ എന്താ നോക്കുന്നത് പരിശോധിക്കനാണ് കൂടുതൽ ഇഷ്ടം.

അവര് ഇടയ്ക്ക് അല്പം ചെരിഞ്ഞു കടക്കണ്ണിനാൽ നിമിഷ ടീച്ചറുടെ ഫോണിലേക്ക് എത്തിവലിഞ്ഞു നോക്കും..

ഇതെന്ത് കഥ…
കാണുമ്പോഴൊക്കെ ഈ നിമിഷ ടീച്ചർ ഇവിടെ അടുത്തുള്ള സിറ്റിയിലെ ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്ന സഞ്ജിത് ഡോക്ടറുടെ ഫേസ്ബുക്ക്‌ ഐഡിയിൽ അദ്ദേഹത്തിന്റെ അപ്ഡേറ്റ് ചെയ്യുന്ന ഓരോ പുതിയ ഫോട്ടോകൾ നോക്കുന്നതാണ് കാണുണത്..

ചുള്ളനും സുന്ദരനുമായ ഈ സജിത്ത് ഡോക്ടറെ
ടീച്ചർക്ക് പിടിച്ചെന്ന് തോന്നുന്നല്ലോ..

നിമിഷ ടീച്ചർ ഒന്ന് ഞെട്ടി..

നിങ്ങൾ തമ്മിൽ ലവ് ആണോ…?

ചോദ്യം കേട്ട് നിമിഷ ടീച്ചർ ഒന്നുകൂടെ ഞെട്ടി..

അയ്യോ അങ്ങനെ ഒന്നുമില്ല.. പുള്ളിക്കാരന്റെ ഐഡി എന്റെ എഫ്‌ബിയിൽ സജേസ്റ്റഡ് റിക്വസ്റ്റ് എന്ന നിരയിൽ എപ്പോഴുമിങ്ങനെ വന്നു നിൽക്കാറുണ്ട്.. അപ്പോഴെക്കെ ഞാൻ ചുമ്മാ അദ്ദേഹത്തിന്റെ ഫോട്ടോകൾ നോക്കും അത്ര തന്നെ..

ഓഹോ അത്രേ ഉള്ളൂ.. എപ്പോഴും എപ്പോഴും ഇങ്ങനെ നോക്കുന്നത് കൊണ്ട് ചോദിച്ചു പോയതാ സോറി..

ഉച്ചയ്ക്ക് ശേഷം ക്ലാസ് തുടങ്ങാനുള്ള പ്യുണ് ശങ്കൂട്ടി ബെൽ മുഴങ്ങുവരെ ഈ കലാപരിപാടി തുടരും..

ഒരു ദിവസം നിമിഷ ടീച്ചർ സ്കൂളിലേക്ക് കയറിവന്നത് സഞ്ജിത്ത് ഡോക്ടർമായുള്ള തന്റെ വിവാഹ നിശ്ചയത്തിന്റെ ഇൻവിറ്റേഷൻ കാർഡും കൊണ്ടായിരുന്നു..

അപർണ വസന്തി ടീച്ചർസ് ഞെട്ടിച്ചുപോയി..

നിമിഷ ടീച്ചർ കള്ളിയാണ് കേട്ടോ… ശരിക്കും നിങ്ങൾ തമ്മിൽ പ്രേമം തന്നെയായിരുന്നു അല്ലേ…?
ഏറെ ദുഃഖം അപർണ ടീച്ചർക്ക് ആണ്..അവർ സങ്കടവും പരിഭവവും കലർന്ന സ്വരത്തിൽ ചോദിച്ചുകൊണ്ടു അതു പ്രകടിപ്പിച്ചു…

സത്യമായിട്ടും അല്ല ടീച്ചർ..ഈ വിവാഹം
അറേഞ്ച്ഡ് തന്നെ ആണ്..

അപ്പൊ പിന്നെ എത്രയോ മാസങ്ങൾക്കു മുമ്പേ ടീച്ചർക്ക് ഈ ഡോക്ടറുടെ ഫോട്ടോ നോക്കൽ ആയിരുന്നല്ലോ പണി..ഈ വിവാഹം അപ്പോഴേ ഉറപ്പിച്ചത് ആയിരുന്നോ..?

ഇപ്പോൾ രണ്ട് ടീച്ചർമാർക്കും സംശയം..അതുകൊണ്ട് അവർ നിമിഷ ടീച്ചറോട് ചോദിച്ചു.

എന്റെ പൊന്നു ടീച്ചർമാരെ അന്നൊന്നും വിവാഹത്തെ കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നു..

വെറും രണ്ടാഴ്ചക്കുള്ളിൽ ആണ് കാര്യങ്ങൾ എടിപിടി ന്നു തീരുമാനമായത്.

അപ്പോൾ നിങ്ങൾ മുമ്പേ പരിചയമുണ്ടായിരുന്നോ..?

അയ്യോ അതല്ലേ കഥ ഈ ഡോക്ടർക്ക് എന്നെ ഇതിനുമുമ്പ് ഒരു പരിചയമില്ല…

ങേ രണ്ടുപേരും വീണ്ടും അമ്പരന്നു..

സത്യം..എനിക്കു മാത്രമാണ് ഈ ഡോക്ടറെ നേരത്തെ അറിയുന്നതും കിട്ടിയാൽ കേട്ടമെന്ന മോഹം ഉണ്ടായിരുന്നതും..അതുകൊണ്ടാണ് എഫ്ബിയിൽ കയറി ചികഞ്ഞു തപ്പി പുള്ളിക്കാരന്റെ ഐഡി കണ്ടുപിടിച്ചത്…
അത് പറഞ്ഞു നിമിഷ ടീച്ചർ പളുങ്കുമണി ചിതറും പോലെ ചിരിച്ചു..

ആഹാ കൊള്ളാലോ..അതിനു മാത്രം എന്തു സംഭവമാണ് ഇതിന് പിന്നിൽ ഉള്ളത് ടീച്ചറെ..

അതൊക്കെയുണ്ട്..അതൊരു കഥയാണ് പിന്നെ പറയാം..

ആ..ആയിക്കോട്ടെ..

ഇടയ്ക്കൊരു ദിവസം സ്കൂളിൽ സമയം കിട്ടിയപ്പോൾ നിമിഷ സഞ്ചു ഡോക്ടറുമായി ബന്ധപ്പെട്ട തന്റെ കഥ അവരെ പറഞ്ഞു കേൾപ്പിച്ചു.

തന്നെ ആദ്യമായി ദർശിച്ച പുരുഷൻ തന്നെ തന്റെ കഴുത്തിൽ താലികെട്ടണം എന്ന ഒരു മോഹം അവളിൽ ഉറച്ചു പോയിരുന്നു… അതുകൊണ്ടാണ് സഞ്ജു ഡോക്ടറെ ഫോളോ ചെയ്തുകൊണ്ട് തന്റെ അച്ഛനെ കൊണ്ട് അയാളെ കല്യാണ ആലോചന നടത്തി കെട്ടിയത്…

ഹ…ഹ അതുശരി ഞാൻ ആദ്യമായി പ്രാക്ടീസിന് ചെന്ന ദിവസം എന്റെ മുന്നിൽ ആദ്യമായി വന്ന കേസ് ആയിരുന്നു താൻ അല്ലേ..

ഉം ഉം…. അതേ…… അതും പറഞ്ഞ് നിമിഷ നാണം കൊണ്ട് സഞ്ജുവിന്റെ പറ്റി ചേർന്നു ചുരുണ്ടു.

…….. അന്ന് വെളുത്ത മെലിഞ്ഞ ഒരു കൊച്ചായിരുന്നല്ലോ…. ഇപ്പോൾ ആളാകെ മാറി തടിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്ക് മനസ്സിലായതുമില്ല….അപ്പൊ അതായിരുന്നു ഈ പ്രൊപോസലിന്റെ പിന്നിലുള്ള രഹസ്യം അല്ലേ….

ജീൻസിനെ ഭയന്ന ഭാര്യയുടെ കഥ കേട്ടപ്പോൾ സഞ്ജു ഡോക്ടർക്ക് ചിരിയാണ് വന്നത് ….

ഇപ്പോ വേദനയുണ്ടോ നോക്കട്ടെ…

എങ്ങോണ്ട് നിന്നോ ഒരു കൈ നീണ്ടു വരവേ തമാശയ്ക്ക് ബലമായി പിടിച്ച്… പോടാ ഡോക്ടറേ…. കൊല്ലും ഞാൻ… എന്നും പറഞ്ഞു കൊണ്ട് അവൾ ചിരിച്ചു.