വിവേക് തെല്ല് ചമ്മലോടെ പറഞ്ഞ് നിർത്തി, വിദ്യയുടെ വാക്കിനായ് കാതോർത്തു..

(രചന: Syam Varkala)

“അടുത്ത ജന്മത്തിലും നിങളെത്തന്നെ ഭർത്താവായി കിട്ടണമെന്ന് നിങളുടെ ഭാര്യ ആഗ്രഹിക്കുന്നുണ്ടാകോ..??”

ട്രാഫികിൽ സിഗ്നൽ കാത്തു കിടക്കും നേരം തൊട്ടടുത്തു വന്നു നിന്ന
കെ എസ്‌ ആർ ടി സി
ബസ്സിൽനിന്നുമാണ് ഈ വാക്കുകൾ

പാതി താഴ്ത്തിയിട്ട കാറിന്റെ സൈഡ് ഗ്ലാസ് വിടവിൽ കൂടി വിവേകിന്റെ കേൾവിയെ തൊട്ടുണർത്തിയത്.!
ആ ചോദ്യം ചോദിച്ചതാരെന്നോ,

ആരോട് ചോദിച്ചെന്നോ, കേട്ടയാൾ എന്തുത്തരം കൊടുത്തെന്നോ …. എന്തോ…ആർക്കറിയാം…?..

ഫേസ്ബുക്കിലെ അപ്ഡേറ്റ്സ്
ചെക്കു ചെയ്യുകയായിരുന്നു വിവേക്.

സിഗ്നൽ മാറി മൊബൈൽ സീറ്റിലേയ്ക്കിട്ട് തിരക്കിലൂടെ അലസം നീങുന്ന കാറിനുള്ളിൽ ആ ചോദ്യം തീർത്ത അലകൾ അപ്പോഴുമുണ്ടായിരുന്നു.

തിരക്ക് കുറഞ്ഞ ബൈറോഡിലേയ്ക്ക് സ്റ്റിയറിങ് തിരിച്ച് വിവേക് മൊബൈൽ കൈയ്യിലെടുത്ത് വിദ്യയെ വിളിച്ചു.

“വിവേക്.. എന്തു പറ്റി പതിവില്ലാത്ത നേരം ഒരു വിളി… ലഞ്ച് കഴിച്ചോ…? അതോ ഇങോട്ട് വരുന്നുണ്ടോ?…”

വിദ്യ അതിശയത്തിൽ ചോദിച്ചു..

“ഞാൻ കഴിച്ചു… ഞാൻ വിളിച്ചത്…..
ഞാനൊരു ചോദ്യം ചോദിച്ചാൽ നീ സത്യസന്ധമായി ആൻസർ ചെയ്യോ…?”

“ചോദ്യോ….?? ഇതെന്തു പറ്റി വിവേകോ….?? മ്…ചോദിക്ക് നോക്കട്ടെ…..
വിദ്യക്ക് ആകാംക്ഷയേറി.

“ഇനിയും ഒരു ജന്മം ഉണ്ടെന്ന് വയ്ക്ക്…
അങനെയെങ്കിൽ വിദ്യക്ക് ഞാൻ തന്നെ ഭർത്താവായ് വരണമെന്നാണോ ആഗ്രഹം..???”

വിവേക് തെല്ല് ചമ്മലോടെ പറഞ്ഞ് നിർത്തി, വിദ്യയുടെ വാക്കിനായ് കാതോർത്തു.

വിദ്യയുടെ ചിരിയാണ് കാതുകളിലേയ്ക്ക് ആദ്യമെത്തിയത്..

“വിവേകൂ…..എന്തോ കാര്യമായി പറ്റിയിട്ടുണ്ടല്ലോ….എന്താ കാര്യം.. പെട്ടെന്നിങനെ ഒരു ചോദ്യം..??!!

“ആൻസർ മീ വിദ്യാ…”.

വിവേക് ധൃതി കൂട്ടി..

“വിവേകിന് അടുത്ത ജന്മം എന്നെ ഭാര്യയായിക്കിട്ടാനാണോ ആഗ്രഹം..
ആദ്യം അതു കേക്കട്ടെ..!”

“വിദ്യാാാ…. എനിക്ക് ദേഷ്യം വരുന്നുണ്ടേ…
ചോദ്യം ചോദിച്ചത് ഞാനല്ലേ… ആദ്യം എനിക് ഉത്തരം താ…”

“മ്…തരാം… പറയാം കൂളാക്…

“അടുത്ത ജന്മം…ല്ലേ…..

അതെ… വിവേകിന്റെ സ്നേഹം, കരുതൽ, തലോടാനല്ലാതെ തല്ലി നോവിക്കാനറിയാത്ത വല്ല്യ മനസ്സ്..

മറ്റുള്ളവർക്ക് മുന്നിൽ ഗമയോടെ
കൊണ്ടു നടക്കാനുള്ള ആവേശം..
ഓരോ നിമിഷവും കൺ മുന്നിൽ
വേണമെന്ന ശാഠ്യം…

കാണാതായാൽ വല്ലാതെ ആധി പിടിക്കുന്ന നെഞ്ചിടിപ്പ്…. ഒക്കെ… ഒക്കെ എനിക്ക് ആസ്വദിക്കണം..അത് പക്ഷേ …
വിവേകിന്റെ ഭാര്യയായിട്ടല്ല..???”

“അടുത്ത ജന്മം വിവേകിന്റെ കൈയ്യിലെ മൊബൈൽ ഫോണാകണമെനിക്ക്…”

വിവേകിന്റെ കാൽ ബ്രേക്കിലമർന്നു… മൊബൈൽ പിടി വിട്ട് സീറ്റിലേയ്ക്ക് വഴുതി വീണു.കോൾ കട്ടായിരുന്നു വിവേക് കണ്ണടച്ച് സീറ്റിലേയ്ക്ക് ചാരി.

പെട്ടെന്നവന് വിദ്യയെ കാണണമെന്ന് തോന്നി…മൊബലെടുത്ത് ഗ്യാലറിയിൽ അവളുടെ ഫോട്ടോ തിരയവേ അവന്റെ വിരൽത്തുമ്പ് വിയർത്തു…ഒരെണ്ണം പോലും….

വിദ്യ വീണ്ടും വിവേകിനെ വിളിക്കാൻ തുനിഞ്ഞെങ്കിലും വേണ്ടെന്നു വച്ചു.
മൊബൈൽ ഫോണിലെ

“മൈ സോൾ” എന്ന് പേരിട്ട
ഫോൾഡറിൽ നിന്നും വിവേകിന്റെ ഏറ്റവും പ്രിയപ്പെട്ടൊരു ഇമേജ് വാൾപ്പേപ്പാറാക്കി മാറ്റിയിട്ടു കൊണ്ടവൾ കിച്ചനിലേയ്ക്ക് നടന്നു.

ഇന്ന് വിവാഹ വാർഷികമാണ്….!!
വിവേക് മറന്നിട്ടുണ്ടാകും കടല പായസമെന്നാൽ വിവേകിന് ജീവനാണ്.., ഇന്ന് ഞെട്ടിക്കണം..

Leave a Reply

Your email address will not be published. Required fields are marked *