എന്നെ തൊട്ടുപോകരുത് എനിക്കു ഇഷ്ടമില്ല നിങ്ങളെ, സുധി ആകെ പകച്ചു അവളെ..

(രചന: സൂര്യ ഗായത്രി)

ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഓരോരുത്തരായി പോയി കഴിഞ്ഞു.. ഭവാനി അമ്മ ശിവാനിയെ മുറിയിലേക്ക് ഒരു ഗ്ലാസ്‌ പാലുമായി പറഞ്ഞു വിട്ടു…..

വൈകുന്നേരത്തെ റിസപ്ഷൻ ഒഴിവാക്കിയിരുന്നതിനാൽ സുധി … നേരത്തെ തന്നെ മുറിയിലേക്ക് എത്തി…..

മുറി തുറന്ന് സുധി അകത്തേക്ക് വരുമ്പോൾ ശിവാനി കട്ടിൽ ഒരു ഓരത്തായി ഇരിപ്പുണ്ട്..

സുധി കഥകടച്ചു കുറ്റിയിട്ടു ശിവാനിയുടെ അടുത്തേക്ക് വന്നു കട്ടിലിൽ അവൾക്കൊപ്പം ഇരുന്നു….

സുധിയുടെ കൈകൾ പതിയെ ശിവാനിയുടെ തോളിലേക്ക് സ്പർശിച്ച തും അതുവരെ കാണാത്ത ഒരു ഭാവത്തിൽ ശിവാനി സുധിയെ നോക്കി…..

അവളുടെ തോളിൽ വെച്ച സുധിയുടെ കൈകൾ അവൾ തട്ടിയെറിഞ്ഞു…. അവന്റെ കോളറിൽ പിടിച്ച് വലിച്ച് അവനെ തള്ളി നിലത്തേക്ക് ഇട്ടു……..

സുധി ചാടി എഴുനേറ്റു…

ശിവ നിയിത് എന്താ കാണിക്കുന്നത്…… സുധി അവളുടെ അടുത്തേക്ക് നീങ്ങി ചെന്നു….അവളുടെ കൈകളിൽ പിടിച്ചു…..

ശിവ അവനെ തള്ളി മാറ്റി… എന്നെ തൊട്ടുപോകരുത്…. എനിക്കു ഇഷ്ടമില്ല… നിങ്ങളെ…..

സുധി ആകെ പകച്ചു അവളെ നോക്കി. ആദ്യമായി കാണുകയായിരുന്നു അവളുടെ അങ്ങനെ ഒരു ഭാവം……

കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിയുന്ന ശിവയെ പിന്നിൽ നിന്ന് പൂണ്ടടക്കം സുധി പിടിച്ചു…..

അവന്റെ പിടിയിൽനിന്നും കുതറി മാറുന്നതിനു വേണ്ടി അവളവനെ അടിക്കുകയും തൊഴിക്കുകയും കയ്യിൽ കടി ക്കുകയും മുറിവേൽപ്പിക്കുകയും ഒക്കെ ചെയ്തു………

എത്രയൊക്കെ ഉപദ്രവിച്ചിട്ടും ശിവയിൽ നിന്നുള്ള പിടി വിടാൻസുധി തയ്യാറായില്ല…..

ഒടുവിൽ തളർന്ന് അവശയായി സുധിയുടെ കയ്യിലേക്ക് അവൾ ബോധമറ്റ് വീണു…….

സുധി അവളെ തൂക്കിയെടുത്ത് സ്റ്റെയർ ഇറങ്ങി…. പതിയെ കാറിനുള്ളിലേക്ക് കിടത്തി ഓടിച്ചുപോയി…….

കാറിൽ ഇരിക്കുമ്പോൾ തന്നെ സുധി തന്റെ കൂട്ടുകാരനായ സതീഷിനെ വിളിച്ചു……

അവന്റെ നിർദ്ദേശമനുസരിച്ച് അടുത്തുതന്നെയുള്ള കാരുണ്യം മെന്റൽ ഹെൽത്ത് കെയർ ലേക്ക് ആണ് സുധിയുടെ വാഹനം ചെന്നുനിന്നത്……..

പാർക്കിങ്ങിൽ വണ്ടി നിർത്തി ഉടനെതന്നെ സുധി ശിവയെ കയ്യിൽ കോരിയെടുത്ത് നേരെ കാഷ്വാലിറ്റി യിലേക്ക് ചെന്നു……

ഡോക്ടർ ഗ്രിഗറി അവരെയും കാത്തിരുന്ന പോലെ അവിടെ ഉണ്ടായിരുന്നു.. ചെന്ന ഉടനെ തന്നെ സുധയ്ക്ക് ഇഞ്ചക്ഷൻ നൽകി….

ഗ്രിഗറിയുടെ മുന്നിൽ കുനിഞ്ഞ ശിരസ്സുമായി സുധി ഇരുന്നു…..

എന്തിനാ സുധീ നീ ഇപ്പോൾ ഇങ്ങനെ വിഷമിക്കുന്നത്….എല്ലാ കാര്യങ്ങളും നിന്നോട് ഞാൻ നേരത്തേ പറഞ്ഞതല്ലേ….

എല്ലാം അറിഞ്ഞു കൊണ്ടല്ലേ ഈ ബന്ധത്തിന് നീ തയ്യാറായത്… എന്നിട്ട് എന്താ ഇപ്പോൾ ഇങ്ങനെ……..

അവളെന്നോട് പെണ്ണുകാണാൻ ചെന്നപ്പോൾ തന്നെ എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞതാണ് ഡോക്ടർ… അതിനു ശേഷം പലതവണ ഫോണിലൂടെയും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്….

ഇനി ഈ ദിവസം തന്നെ അവളെ ഈ അവസ്ഥയിൽ കാണേണ്ടി വന്നതിൽ ആണ് എന്റെ സങ്കടം….

സുധി നടന്ന കാര്യങ്ങൾ എല്ലാം തന്നെ ഡോക്ടർ എന്നോട് വിശദീകരിച്ചു….

ശിവയുടെ മനസ്സിലുണ്ടായിരുന്ന ആ ഒരു ചെറിയ പേടി അത് ഇപ്പോഴും അവശേഷിക്കുന്നുണ്ട് സുധി….. ആ പേടിയാണ് ഇന്ന് ഇപ്പോൾ പുറത്തുവന്നത്….

എന്നോട് അവൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ ഡോക്ടർ അവളുടെ തെറ്റ് കൊണ്ട് സംഭവിച്ചത് അല്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ ഞാൻ ഒരിക്കലും അവളെ ശിക്ഷിക്കില്ല എന്ന്…

എന്നിട്ടും അവൾക്ക് ഇപ്പോൾ ഇങ്ങനെ ഉണ്ടായപ്പോൾ……

സുധി….. ഒരു പതിമൂന്ന് വയസ്സ് പ്രായം ഉണ്ടായിരിക്കും പോൾ ആണ് ശിവയെ ആദ്യമായി എന്റെ മുൻപിൽ കൊണ്ടുവരുന്നത്…..

പേടിച്ചരണ്ട് ഒരു പേടമാനെ പോലെ ആയിരുന്നു അന്ന് കുഞ്ഞ്….. ആ കുഞ്ഞു ശിവയെ ആണ് ഞാൻ ഇപ്പോൾ കണ്ടത്…….

അറിയാത്ത പ്രായത്തിൽ അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്നും ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനം അതാ കുഞ്ഞ് ശരീരത്തിനെ എന്നപോലെ ആ മനസിനെയും വല്ലാതെ മുറിവേൽപ്പിച്ചു ഇരുന്നു……

പിച്ചിചീന്തി എറിയപ്പെട്ട ഒരു കുഞ്ഞു പൂവായിരുന്നു അന്നവൾ…. അവളുടെ ശരീരത്തിൽ നിന്ന് ഒലിച്ചിറങ്ങിയ രക്ത തുള്ളികളെ പോലും ഭയപ്പാടോടെ നോക്കികൊണ്ടിരുന്നു കുഞ്ഞ് ശിവ……

അതിനുശേഷം അവൾക്ക് സ്വന്തം അച്ഛനോട് പോലും വെറുപ്പായിരുന്നു…..

ഇന്ന് സുധി ഇരിക്കുന്ന സീറ്റിൽ ഇരുന്ന് അന്ന് ശിവയുടെ അച്ഛൻ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്….

സ്വന്തം മകളെ ഒന്നു ലാളിക്കാൻ പോലും കഴിയാതെ……..ആ സംഭവത്തിന്‌ ശേഷം പിന്നെ ശിവ അച്ഛന്റെ പ്രായമുള്ള ആരോടും മിണ്ടാറില്ല…..

അവൾക്കു എല്ലാപേരെയും പേടിയാണ്……. മറ്റൊരാൾ ചെയ്ത തെറ്റിന് അവൾ അവന്റെ അച്ഛനെപോലും വെറുത്തു……….

ഒരുപാട് നാളത്തെ ചികിത്സയും കൗൺസിലിംങും ഒക്കെ കൊടുത്തിട്ടാണ് ശിവ ഒന്ന് ഓക്കേ ആയതു………

പിന്നീട് സ്കൂളിൽ പോകാനും മറ്റു കുട്ടികളുമായി കൂട്ടു കൂടാനുമൊക്കെ പേടിയായിരുന്നു……. ഇരുളടഞ്ഞ മുറികളിൽ ഒതുങ്ങി കൂടാനാണ് അവൾ ഇഷ്ടപെട്ടത്
.
കോളേജിൽ കൂടെപടിക്കുന്ന ആൺകുട്ടികളോട് അവൾ അകലം പാലിച്ചു… ഒറ്റപ്പെടൽ അതവൾ ഇഷ്ടപ്പെട്ടു….

അതിനുശേഷം ആണ് സുധിയുമായുള്ള വിവാഹം……. അവൾ വിവാഹത്തിന് മുൻപ് എന്നെ വന്നുകണ്ടിരുന്നു…… എന്റെ അഭിപ്രായം ചോദിച്ചു.

ഞാനും കൂടി പറഞ്ഞത് അനുസരിച്ചാണ്… സുധിയുമായി ശിവ ഇവിടെ വന്നത്………. അന്ന് ശിവ തികച്ചും നോർമൽ ആയിരുന്നു……

ഇപ്പോഴും അവൾ ഓക്കേ ആണ്.. പക്ഷെ നിങ്ങൾ ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ അവളുടെ ഉള്ളിൽ വീണ്ടും ആ അപകർഷതബോധം തലപൊക്കി…………..

എല്ലാം അറിയാമെങ്കിലും തന്റെ കൂടെയുള്ള ജീവിതത്തിൽ അവൾക്കു തന്നോട് നീതിപുലർത്താൻ കഴിയുമോ എന്ന കുറ്റബോധം അതൊക്കെയാണ്‌ അവളുടെ ഇന്നത്തെ ഈ അവസ്ഥക്കുകാരണം…….

ഡോക്ടർ അവൾ എന്റെ ശിവ ഈ പ്രതിസന്ധി തരണം ചെയ്യില്ലേ… വീണ്ടും പഴയ ശിവയാകുവാണോ……….

അങ്ങനെ ഞാൻ തീർത്തു പറയില്ല…പക്ഷെ അന്നേഞാൻ പറഞ്ഞതല്ലേ ഇനിയും ഇങ്ങനെ ഒരു അവസ്ഥ വന്നാൽ പിന്നെ റികവറി അസാധ്യമാണെന്നു…..

ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് ഓർമ്മയുണ്ട്…. പക്ഷേ ഞാൻ ആയി അവളെ വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല ഡോക്ടർ…. എനിക്ക് എന്റെ ശിവയെ തിരികെ വേണം…….

രാത്രിയിൽ ശിവയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ സെടേഷന്റെ മയക്കത്തിൽ ആയിരുന്നു…. സ്വന്തം ശരീരത്തിൽ മുറിവുണ്ടാക്കി അവൾ സ്വയം സന്തോഷം കണ്ടെത്തിയിരുന്നു……

സുധി അവൾക്കരുകിലായിരുന്നു നെറുകിൽ പതിയെ തലോടി……. നെറ്റിയിൽ പറ്റിയ ചെറിയ മുറിവിൽ നിന്നും ചോര പൊടിഞ്ഞിരുന്നു……..

സുധിക്കു വല്ലാത്ത വേദന തോന്നി…… രാത്രിയിൽ അവനു ഉറങ്ങാൻ പോലും കഴിഞ്ഞില്ല അവൾക്ക് കാവൽ എന്നവണ്ണം സുധി അവൾക്ക് അടുത്തായി തന്നെ ഇരുന്നു…….

രാവിലെ ശിവ ഉണർന്നു നോക്കുമ്പോൾ സുധി അവളുടെ കാൽപ്പാദത്തിൽ തല ചേർത്തുവച്ച കിടക്കുന്നു….. അവൾക്ക് ആ കാഴ്ച ഹൃദയഭേദകമായിരുന്നു… ഞാൻ മറക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്ന കാര്യമാണ്..

പക്ഷെ അറിയാതെ എന്റെ ഉള്ളിലേക്ക് ഇടയ്ക്കെങ്കിലും കയറി വരുന്നു…….

ആ ഓർമ്മകൾ എന്നെ കുത്തി മുറിവേല്പിക്കും പോൾ ഞാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയാൻ കഴിയുന്നില്ല എന്റെ പ്രിയപ്പെട്ടവരെ ഒക്കെ ഞാനപ്പോൾ മറന്നുപോകുന്നു….

എന്നോട് ക്ഷമിക്കൂ സുധി ഏട്ടാ ഞാൻ ഒരിക്കലും വേദനിപ്പിക്കണം എന്ന് കരുതി ഒന്നും ചെയ്യുന്നതല്ല……

എന്നെപ്പോലെയുള്ള ഒരുവൾക്കു ജീവിതം തന്ന സുധിയേട്ടനെ എനിക്ക് വിഷമിപ്പിക്കേണ്ടി വന്നു…….. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ശിവയുടെ ഏങ്ങലടികൾ അറിയാതെ പുറത്തുവന്നു…..

ശിവയുടെ കരച്ചിലുകൾ കേട്ടാണ് സുധി ഉണർന്നത്… കാലുകൾക്കിടയിൽ മുഖം പൊത്തി ഇരുന്നു കരയുന്ന അവളെ കണ്ടപ്പോൾ അവന് വല്ലാത്ത വേദന തോന്നി…

സുധി അവളെ രണ്ടുകൈകൊണ്ടും പിടിച്ചെഴുന്നേൽപ്പിച്ചു …..

ശിവ സുധിയുടെ മാറിലേക്ക് വേണു തേങ്ങിക്കരഞ്ഞു……

ഞാനൊന്നും മനപ്പൂർവം വേണം എന്ന് വെച്ച് ചെയ്യുന്നതല്ല സുധിയേട്ടാ അറിയാതെ സംഭവിച്ചു പോയതാണ് ………

സുധി അവളുടെ നെറുകയിൽ പതിയെ തലോടി കൊണ്ടിരുന്നു അവളുടെ കരച്ചിലുകൾകു ശമനം വന്നപ്പോൾ അവൻ അവളുടെ മുഖം പിടിച്ചുയർത്തി…..

നമ്മൾ തമ്മിൽ എത്രയോ തവണ ഇതിനെക്കുറിച്ചൊക്കെ സംസാരിച്ചതാണ് ശിവ….പിന്നെന്തിനാണ് നീ പിന്നെയും പിന്നെയും നിന്റെ ഭൂതകാലത്തിലേക്ക് പോകുന്നത്…..

ഒരു സ്ത്രീക്ക് വേണ്ട എല്ലാ പരിശുദ്ധിയോടെ കൂടിയാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്……

അറിവില്ലാത്ത പ്രായത്തിൽ ഒരാൾ നിന്നോട് കാണിച്ച ക്രൂര പ്രവർത്തിയിൽ ഇത്രയും കാലം മനസ്സുരുകിയത് പോരെ… ഇനിയും നിന്റെ ജീവിതം ഇതെല്ലാം ഓർത്ത് ഇല്ലാതാക്കി കളയണമോ………

അതോ എല്ലാവരുടെയും മുൻപിൽ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചു കാണിക്കണമോ………

നിന്റെ തീരുമാനം എന്തായാലും അതിന് നിന്റെ ഒപ്പം ഞാനും കൂടെ കാണും……..

നിന്റെ ശരീരത്തെ മാത്രമല്ല അതിനുള്ളിലെ മനസ്സിനെയും കൂടിയാണ് ഞാൻ സ്നേഹിച്ചത്…….. ഇനിയും ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല

ഒരാഴ്ചത്തെ കൂടെ ചികിത്സകൾക്ക് ശേഷം ഡോക്ടർ ഗ്രിഗറിയുടെ മുറിയിൽ ഇരിക്കുകയാണ് ശിവ…….

ശിവ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല…. നിന്റെ ഭാഗ്യമാണ് സുധി.. അയാളോടൊപ്പം ഒരു സന്തോഷകരമായ ജീവിതം നീ നയിക്കണം…..

ദിവസങ്ങൾ ഓരോന്നോരോന്നായി കൊഴിഞ്ഞു വീഴവേ.. സുധി യുടെയും ശിവ യുടെയും ജീവിതം ഒരു പുഴ പോലെ മുന്നോട്ടു പോയി …….

ഇരുവരുടെയും മനസ്സുകൾ തമ്മിൽ ഒന്നായി തീർന്നു… ശരീരവും അതുപോലെ ഒന്നായിത്തീരുന്ന സമയത്ത്..

പലപ്പോഴും വേദനയുടെയും ഓർമ്മകളുടെയും തീച്ചൂളയിലേക്ക് ശിവ വലിച്ചെറിയപ്പെട്ടു മ്പോഴും അവളെ ഒപ്പം നിന്ന് സുധി പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു……

ഇന്ന് അവരുടെ ജീവിതത്തിലും പ്രണയത്തിനും കൂട്ടായി.. ഒരു കുഞ്ഞു കൂടിയുണ്ട്…

ഒരു ചേർത്തു നിർത്ത് ലിൽ തീരാവുന്ന പ്രശ്നം മാത്രമേ ശിവക്കിപ്പോൾ ഉള്ളു….. ഇപ്പോൾ അവൾ എന്തും നേരിടാൻ പാകത്തിനുള്ള ശിവയായി മാറി…. സുധി അവളെ മാറ്റി എടുത്തു…….

Leave a Reply

Your email address will not be published. Required fields are marked *