രഹനകു വാപ്പയുടെ അവസ്ഥയിൽ അതീവ ദുഃഖം ഉണ്ടായിരുന്നുവെങ്കിലും മറ്റൊരു വിവാഹത്തിന് സമ്മതിക്കാൻ..

(രചന: സൂര്യ ഗായത്രി)

കോളേജ് കാമ്പസിലെ അവസാന ദിവസം പിന്നിടുമ്പോൾ… ഒരിക്കലും ഒന്നാകാൻ കഴിയാത്ത തന്റെ പ്രണയവും പേറി രഹ്ന ആ ഗുൽമോഹർ ചുവട്ടിൽ വന്നു നിന്നു….. മൂന്നു വർഷത്തെ ഡിഗ്രി പഠനത്തിൽ അവൾ ഏറ്റവും കൂടുതൽ ചെലവഴിച്ചിരുന്നത് ആ ഗുൽമോഹർ ചുവട്ടിലായിരുന്നു…….

തന്റെ സന്തോഷവും സങ്കടവും എല്ലാം ഏറ്റുവാങ്ങിയ ആ ഗുൽമോഹർ മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ അറിയാതെ മനസ്സിൽ തണുപ്പ് പടരാൻ തുടങ്ങി….

കുറച്ചുനേരം അവിടെ ഇരുന്ന് അതിനുശേഷം എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് കയ്യിൽ ഒരു പിടുത്തം വീണത്….. എന്നോട് പറയാൻ നിനക്ക് ഒരു വാക്കു പോലും ബാക്കി ഇല്ലേ രഹ്ന…

അത്രമാത്രം ഞാൻ നിനക്ക് അന്യനായി തീർന്നോ……. ആ മുഖത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അവൾക്കായില്ല….. തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന കൈ കുടഞ്ഞു മാറ്റി കൊണ്ട് രഹ്ന അവിടെനിന്നും മുന്നോട്ടു നടന്നു ……

ഫ്രെഡി ഇനി എന്ത് എന്ന ചോദ്യവുമായി അവിടെത്തന്നെ നിന്നു……. കോളേജിലെ ആർട്സ് ഡേ യിലാണ് ഫ്രെഡ്ഡി ആദ്യമായി രഹനയെ കാണുന്നത്…….

“””എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ സുൽത്താന്റെ ചേലുകാരാ “””””

ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് കടന്നു വരുമ്പോഴേ കേട്ടത് അതായിരുന്നു….. ആദ്യം ഒന്നും വലിയ ശ്രദ്ധയൊന്നും കൊടുക്കാതെ നിന്നു എങ്കിലും പിന്നീടുള്ള ഓരോ വരികളും തന്നെ കുറിച്ചാണ് പാടുന്നതെന്ന് അവന് തോന്നിപ്പോയി…… അങ്ങനെയാണ് ആദ്യമായി ഫ്രെഡ്ഡി അവളെ ശ്രദ്ധിച്ചത്……. അവൾ പാടുന്നത് തന്നെ നോക്കി ആണെന്ന് ഫ്രെഡിക്കു പലപ്പോഴും തോന്നി…

പരിപാടി കഴിഞ്ഞ് കരഘോഷം മുഴങ്ങുമ്പോൾ അവൾ എല്ലാവരെയും നോക്കി മധുരമായി ചിരിച്ചു…………
തന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ വിടരുന്ന ഭാവം
ഫ്രെഡ്ഡി പലപ്പോഴും അറിയുന്നുണ്ടായിരുന്നു…

ഇടയ്ക്ക് കുറച്ചുദിവസം ഫ്രെഡ്ഡി ഒരു ആക്സിഡന്റ് ആയി കോളേജിൽ വരാൻ കഴിയാതെ കിടക്കുകയായിരുന്നു…. ഒന്ന് രണ്ട് ദിവസം ഫ്രെഡി യെ കാണാഞ്ഞ് രഹ്ന പലപ്പോഴും അവന്റെ കൂട്ടുകാരോടു അവനെ തിരക്കിയിരുന്നു….

അപ്പോഴാണ് അവൻ ആക്സിഡന്റ് ആയി കിടക്കുന്ന വിവരം അറിയാൻ കഴിഞ്ഞത്. അതുകേട്ടപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി…… അടുത്ത ഒന്ന് രണ്ടു ദിവസങ്ങളിൽ കോളേജിൽ പോകാൻ പോലും തോന്നിയില്ല……

ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഫ്രെഡ്ഡി കോളേജിലേക്ക് തിരിച്ചെത്തിയത്..ഫ്രഡി വന്നു എന്നറിഞ്ഞ രഹന അവനെ കാണുന്നതിനായി ഗ്രൗണ്ടിലേക്ക് വന്നു…..

ഗ്രൗണ്ടിലെ ഗുൽമോഹർ ചെടിയുടെ ചോട്ടിൽ ഇരിക്കുന്ന ഫ്രഡി യുടെ അടുത്തായി രഹന വന്നിരുന്നു… അവന്റെ കൈകൾക്കു മുകളിലായി അവളുടെ കൈകൾ വച്ചു… ഫ്രിഡ്ജ് പെട്ടെന്ന് നോക്കുമ്പോഴുണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രഹ്ന….

ഇത്രയും ദിവസം എവിടെയായിരുന്നു എന്നെ കാണണം എന്ന് പോലും തോന്നിയില്ല… അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ചുണ്ടുകൾ വിതുമ്പി കരഞ്ഞിരുന്നു…….. കൺമുന്നിൽ കാണുന്നത് സത്യമാണോ എന്ന് തിരിച്ചറിയാൻ വയ്യാതെ ഫ്രെഡി അവളെ നോക്കി……..

ഇത്രയും സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടാണോ എന്റെ മുമ്പിൽ പോലും വരാതെ ഒഴിഞ്ഞുമാറി നടന്നത്……….

എന്നെ ഇഷ്ടമാണെന്ന് പറയുന്നത് കേൾക്കാൻ എത്ര തവണ ഞാൻ കൊതിച്ചിരുന്നു എന്നറിയാമോ………..

അവിടുന്നങ്ങോട്ട് ഇരുവരുടെയും പ്രണയകാലം ആയിരുന്നു…. അവരുടെ പ്രണയം കണ്ട് ക്യാമ്പസിലെ ഓരോ പുൽത്തകിടിയും പുളകം കൊണ്ടു…… രണ്ടുപേരും തമ്മിൽ ഒരിക്കലും പിരിയാൻ കഴിയാത്ത അത്രമാത്രം അടുത്തിരുന്നു… വാക്കുകളുടെ അകമ്പടി ഇല്ലാതെ കണ്ണുകൾകൊണ്ട് അവർ പരസ്പരം സ്നേഹിച്ചു……….

ഇതിനിടയിൽ രഹനയുടെ ഉപ്പാക്ക് ഹാർട്ട്‌ അറ്റാക് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു…… വളരെ ക്രിട്ടിക്കൽ ആയിരുന്നു…. ബ്ലോക്ക് മാറ്റിയെങ്കിലും ആളുടെ നില ഗുരുതരമായി തന്നെ തുടർന്നു…………. വാപ്പയുടെ അവസ്ഥയിൽ കുടുംബത്തിലെ എല്ലാവർക്കും അതീവ ദുഃഖം ഉണ്ടായിരുന്നു…

ഇടയ്ക്കു ബോധം വരുമ്പോൾ ഒക്കെ രഹനയെ അന്വേഷിക്കുകയായിരുന്നു….. വാപ്പയുടെ നില ഗുരുതരമാണെന്നും കാണാനുള്ള ഒക്കെ കയറി കണ്ടു കൊള്ളാൻ ഡോക്ടർമാർ പറഞ്ഞു… കുടുംബത്തിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു രഹന അവളുടെ വിവാഹം കൂടി കാണണമെന്ന് വാപ്പയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു……..

രഹന ക്ക് വേണ്ട ചെറുക്കനെ വരെ അവർ നോക്കിക്കണ്ടു പിടിച്ചു…. രഹനകു വാപ്പയുടെ അവസ്ഥയിൽ അതീവ ദുഃഖം ഉണ്ടായിരുന്നുവെങ്കിലും മറ്റൊരു വിവാഹത്തിന് സമ്മതിക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല……

ആരോടും ഒന്നും തുറന്നു പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ അപ്പോൾ……. അവൾക്ക് പലപ്പോഴും ദുഃഖം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരെയായി… ഒടുവിൽ പൊട്ടി കരഞ്ഞു കൊണ്ട് അവൾ ഉമ്മയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു…….

ഫ്രഡിയേ കുറിച്ച് അറിഞ്ഞപ്പോൾ അത് അവർക്ക് മറ്റൊരു ഷോക്ക് തന്നെയായിരുന്നു………… ഒരിക്കലും അവർക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധമായിരുന്നു ഫ്രെഡ്ഡിയുടെയുo രഹനയുടെയും… ആവുന്നതും എല്ലാവരും ഈ ബന്ധത്തിൽ നിന്നും ഒഴിവാകാൻ രഹനയെ എല്ലാവരും ഉപദേശിച്ചുവെങ്കിലും ഫ്രഡിയെ മറക്കുക എന്നത് അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു……

വാപ്പ ഹോസ്പിറ്റലിൽ ആയതു മുതൽ രഹന കോളേജിൽ പോക്കു ഒഴിവാക്കിയിരുന്നു…..

അന്ന് വൈകുന്നേരം വാപ്പയെ കാണാൻ കയറുമ്പോൾ തന്റെ മനസ്സിനെ അലട്ടുന്ന വിഷമങ്ങൾ മുഴുവൻ വാപ്പയോട് സംസാരിക്കുവാൻ തന്നെ അവൾ തീരുമാനിച്ചു…. അതു ഉറപ്പിച്ചുകൊണ്ട് തന്നെയാണ് ഹോസ്പിറ്റലിലേക്ക് പോയത്….

പക്ഷേ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ചയിൽ അവൾ തളർന്നു പോയി……

വാപ്പയ്ക്ക് അസുഖം കൂടുതലായി എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു… കുറച്ചു പേർ കൂട്ടംകൂടി നിന്ന് കരയുന്നു… ബാപ്പയുടെ അവസ്ഥകണ്ട് തളർന്നുപോയ ഉമ്മയെ അഡ്മിറ്റ് ചെയ്തു……….. ഇളയപ്പൻ മാരുടെയും അവസ്ഥ മറിച്ച് അല്ലായിരുന്നു….

അവസാനമായി വാപ്പയെ കാണുന്നതിനായി ഉമ്മയോടൊപ്പം ഐസിയുവിലേക്ക് കയറുമ്പോൾ അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു…… തളർന്നു വീഴാൻ പോയവളെ പലവട്ടം ആങ്ങളമാർ താങ്ങിപ്പിടിച്ചു………..

അവൾക്കു വിവാഹം ആലോചിച്ചിരുന്ന പയ്യനും അവർക്കൊപ്പം ഐസിയുവിൽ കയറി………

ഒട്ടേറെ ഉപകരണങ്ങൾക്കിടയിൽ കിടന്നു ശ്വാസം വലിക്കാൻ പാടുപെടുന്ന ഉപ്പയെ കണ്ടപ്പോൾ അവളുടെ ശ്വാസം പോലും വിലങ്ങി പോയി…. കണ്ണുകൾ രണ്ടും പൊട്ടിയൊഴുകി കാഴ്ചയെ മറച്ചിരുന്നു …. പറയാൻ വന്നത് മുഴുവൻ പാടെ വിഴുങ്ങി ഒരു പ്രതിമയെ പോലെ അവൾ അവർക്കൊപ്പം നിന്നു…….

വാപ്പ അവളെ കണ്ട് കണ്ണുനീർ പൊഴിച്ചു. ഇളയപ്പൻ മാർ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു…….

നിന്റെ ഉപ്പയുടെ അവസാന ആഗ്രഹമായിരുന്നു നിന്റെ നിക്കാഹ്….. അത് കാണാനാണ് നിന്റെ ഉപ്പ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്…. ഈ അവസാന നിമിഷമെങ്കിലും…… നിന്നെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിച്ചിട്ട് ആണ് പോകുന്നതെന്ന് ആ മനുഷ്യൻ ആശ്വസിചോട്ടെ……..

രഹനയുടെ കൈകൾ അവൾക്ക് അടുത്തായി നിൽക്കുന്ന ഷമീറിന്റെ കൈകളിൽ ചേർത്തുവച്ചു…….ചുവട്ടിലെ മണ്ണ് പോലും ഒലിച്ചു പോകുന്നതുപോലെ രഹനക്ക് തോന്നി….. കൃഷ്ണമണികൾ മേൽപ്പോട്ട് പോയി ബോധം മറഞ്ഞു അവൾ നിലത്തേക്ക് വീണു………

ബോധം വീഴുമ്പോൾ അവൾ വീട്ടിൽ ആയിരുന്നു….. എങ്ങും കുന്തിരിക്കത്തിന്റെ പുകയായിരുന്നു……. ഇടയ്ക്കിടയ്ക്ക് ഉമ്മച്ചിയുടെ ഉച്ചത്തിലുള്ള എങ്ങി കരച്ചിൽ കേൾക്കാമായിരുന്നു……

തന്നെ ചേർത്തുപിടിച്ച് പദം പറയുന്ന ഉമ്മച്ചിയെ കണ്ടപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ലാ…. തന്റെ വാപ്പ മറ്റൊരു ലോകത്തേക്ക് പോയി എന്ന് ഉൾക്കൊള്ളാൻ അവൾക്ക് സമയം ഏറെ വേണ്ടി വന്നു…………

ചടങ്ങുകളെല്ലാം കഴിഞ്ഞ് ബന്ധുക്കൾ പലവഴി പിരിയും മുൻപേ എല്ലാവർക്കും പറയാൻ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ ബാപ്പയുടെ അവസാനത്തെ ആഗ്രഹം മോൾ എത്രയും പെട്ടെന്ന് നടത്തി കൊടുക്കണം……ആത്മാവിന് ശാന്തി കി ട്ടുവാൻ അത്രയെങ്കിലും ചെയ്യണം…..

എല്ലാവരോടും എന്ത് പറയണം എന്ന് അവൾക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു… പ്രാണനെ പകുതിയായി സ്നേഹിച്ചവനെ കൈ വെടിയണം എന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അവളുടെ കൈകാലുകൾക്ക് തളർച്ച അനുഭവപ്പെട്ടു……

ഫ്രെഡ്ഡി എന്നൊരു വ്യക്തി തന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു മാറ്റപ്പെടുകയാണ് എന്ന് ഓർക്കുമ്പോൾ…….അവൾക്ക്…. ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി……

എല്ലാം കഴിഞ്ഞ് തിരികെ കോളേജിൽ എത്തുമ്പോഴേക്കും പഴയ രചനയിൽ നിന്നും അവൾ ഒരുപാട് മാറിയിരുന്നു… സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ആ മുഖത്ത് ദുഃഖത്തിന്റെ നിഴൽ പരന്നിരുന്നു…….. ഇതിനിടയിൽ രഹനയുടെ സുഹൃത്തുക്കളിൽ നിന്നും ഫ്രെഡ്ഡി വിവരങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു……. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് അവളുടെ തീരുമാനത്തിനു ഒപ്പം നിൽക്കാൻ മാത്രമേ ഫ്രെഡികു കഴിഞ്ഞുള്ളൂ..

പക്ഷേ ഒരിക്കൽ കൂടി കാണണമെന്നും അവളുടെ മുഖത്തു നിന്നും തന്നെ എല്ലാം നേരിട്ട് കേൾക്കണമെന്നും അവന്റെ മനസ്സ് വെറുതെ വാശി പിടിച്ചു………..

അന്ന് അവളെ കാണുവാനാണ് അവൻ ഗുൽമോഹർ ചുവട്ടിൽ ഇരുന്നത്….. ഏറെ നേരം കാത്തിരുന്നിട്ടും രഹനയെ കാണാതെ അവൻ തിരികെ ഗ്രൗണ്ടിലേക്ക് പോയി… കുറച്ചുകഴിഞ്ഞ് നോക്കുമ്പോഴാണ് ഗുൽമോഹർ ചുവട്ടിൽ അവൾ ഇരിക്കുന്നത് കണ്ടത്…..

തന്റെ പ്രാണനെ കാണാനായി ഫ്രെഡ്ഡി വേഗം ഓടി ആ ഗുൽമോഹർ മരത്തിന്റെ ചുവട്ടിലേക്ക് വന്നു…

പക്ഷേ ഒരു വാക്കുപോലും അവനോട് സംസാരിക്കാതെ…. അവൾ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ അവന്റെ പ്രാണൻ പിടഞ്ഞു പോയി…….. ഒരിക്കലും ഒന്നാ കാത്ത പ്രണയത്തെ ഓർത്ത് ഇരുവരുടെയും കണ്ണുകളും പൊട്ടിയൊഴുകുന്നു ഉണ്ടായിരുന്നു………….

ചിലപ്പോൾ ഒക്കെ വിധി വല്ലാതെ ക്രൂരത കാട്ടും…….

Leave a Reply

Your email address will not be published. Required fields are marked *