എത്രനാൾ എന്നുവച്ച് ഇങ്ങനെ മനുവേട്ടൻ ഒരു ഭാരമായി, നീ എന്തൊക്കെയോ ഭാമ..

(രചന: സൂര്യഗായത്രി)

മതിയായി മനുവേട്ടാ എനിക്ക് ഈ ജീവിതo മതിയായി.. ഇങ്ങനെ ഇഞ്ചിഞ്ചായി വേദന തിന്നുന്നതിലും നല്ലതല്ലേ ഒറ്റയടിക്ക് മരിച്ചുപോകുന്നത്… എത്രനാൾ എന്നുവച്ച് ഇങ്ങനെ മനുവേട്ടൻ ഒരു ഭാരമായി……

നീ എന്തൊക്കെയോ ഭാമ ഈ പറയുന്നത്.. നീ പറയുന്നത് എന്താണെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ….

എനിക്ക് നീ എങ്ങനെയാ ടി ഭാരമായി മാറുന്നത്… നീ എന്റെ കുഞ്ഞുങ്ങളുടെ അമ്മ അല്ലേ…

എന്റെ പ്രാണൻ അല്ലേ പെണ്ണേ നീ പിന്നെ എങ്ങനെയാണ് എനിക്ക് നീ ഭാരം ആകുന്നത്…. ഇടയ്ക്കെങ്കിലും നിന്റെ ഈ വാക്കുകൾ എന്നെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ട് എന്ന് നിനക്ക് മനസ്സിലാകുന്നില്ലേ…..

ഭാമ മനുവിനെ കെട്ടിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവെച്ച് പൊട്ടിപ്പൊട്ടി കരഞ്ഞു……… മനുവേട്ട നോടൊപ്പം ജീവിച്ച് ഭാമയുടെ കൊതി മാറിയിട്ടില്ല ഇതുവരെ…..

ഈ മാറിലെ ചൂട് കൊണ്ട് ഉറങ്ങി എനിക്കിനിയും മതിയായിട്ടില്ല മനുവേട്ടാ….. പക്ഷേ ഞാൻ കാരണം നിങ്ങളൊക്കെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പും പുച്ഛവും തോന്നുന്നു…..

എത്ര സന്തോഷത്തോടെ കഴിഞ്ഞതാണ് അല്ലേ നമ്മൾ ഈശ്വരൻ മാർക്ക് പോലും നമ്മുടെ ജീവിതം കണ്ട് അസൂയ ആയി കാണും…

അതുകൊണ്ടല്ലേ ഇങ്ങനെ ഒരു രോഗം എനിക്ക് കൊണ്ടുവന്നു വെച്ചത്….. അതും ഒന്ന് കണ്ടു പിടിക്കാൻ പോലും നമ്മൾ ഇത്രയും വൈകി പോയില്ലേ….. അപ്പോൾ ഞാൻ മരിക്കണം അത് തന്നെയായിരിക്കും വിധി…….

മനുവും ഭാമയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്…. വിവാഹം കഴിഞ്ഞ് ഏകദേശം പത്ത് വർഷത്തോളമായി…

ഓരോ വർഷം കഴിയുമ്പോഴും അവരുടെ പ്രണയം കൂടുന്നതല്ലാതെ ഒരിക്കലും കുറയുന്നു ണ്ടായിരുന്നില്ല….

അവരുടെ സ്നേഹത്തിന്റെ പരിപൂർണ്ണത യിൽ എന്നവണ്ണം 2 ഓമന മക്കൾ…. നിത്യ എന്ന് വിളിക്കുന്ന മാളുവും… നിതിൻ എന്ന് വിളിക്കുന്ന അപ്പുവും…..

നിത്യ മോളെ ഏഴാം ക്ലാസിലും അപ്പു അഞ്ചിലും ആണ് പഠിക്കുന്നത്…… പ്രസവം രണ്ടും സിസേറിയനായിരുന്നു….. ഇടയ്ക്കിടയ്ക്ക് ഭാമയ്ക്ക് നടുവേദന വരുന്നത് പതിവായിരുന്നു….

സിസേറിയൻ ആയത് കാരണം നട്ടെല്ലിലെ ഇഞ്ചക്ഷൻ എടുത്ത അതുകൊണ്ടായിരിക്കും നടുവ് വേദന എന്ന് പറഞ്ഞു പലപ്പോഴും ചൂടുപിടിച്ചു ….ഓയിന്മെന്റ് ഒകെ പുരട്ടി…….

നല്ല വണ്ണവും ഉരുണ്ട ശരീരപ്രകൃതി യോട് കൂടിയിട്ടുള്ള ആളാണ് ഭാമ ഇപ്പോൾ കുറെ നാളായി അവൾ വല്ലാതെ മെലിഞ്ഞു പോയി………

താൻ ഇത്ര പെട്ടെന്ന് എന്താണ് ഇങ്ങനെ മെലിഞ്ഞു പോയതെന്ന് ഭാമ. പലപ്പോഴും ചിന്തിക്കുന്നുണ്ടായിരുന്നു……

ഇപ്പോൾ കുറെ നാളായി അതികഠിനമായ ചുമയാണ്….കഴിഞ്ഞ ഒരു മാസത്തോളമായി ഒരുപാട് മരുന്നുകൾ മാറി മാറി കഴിക്കുകയും..

ഹോസ്പിറ്റലുകൾ മാറിമാറി കാണിക്കുകയും ചെയ്തു എങ്കിലും ചുമയ്ക്ക് കാര്യമായ കുറവൊന്നും ഉണ്ടായില്ല……

ഇടയ്ക്കുവെച്ച് ഓഫീസിൽ നിന്നും വരുന്ന വഴിക്ക് മനുവിനു ചെറിയ ഒരു ആക്സിഡന്റ് ഉണ്ടായി…. കാലിൽ പൊട്ടൽ ഉണ്ടായിരുന്നതിനാൽ സർജറി നടത്തേണ്ടി വന്നു…

അതുമായി ബന്ധപെട്ടു ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു… അന്ന് കൂട്ടിരിക്കാൻ എത്തിയതാണ് ഭാമ…. അന്ന് രാത്രിയിൽ അവളുടെ ചുമ കേട്ടു വാർഡിലെ ചിലർ അവളെ വഴക്കുപറഞ്ഞു…

എന്താ കൊച്ചേ നീയൊരു ഓ പി ടികെറ്റ് എടുത്തു കാണിക്കാതെ… ഈ ചുമ ഇപ്പോൾ ദിവസവും കേൾക്കുന്നുണ്ടല്ലോ….നാളെ എന്തായാലും ഡോക്ടറേ കാണിച്ചു നോക്ക്.

എല്ലാപേരും നിർബന്ധിച്ചപ്പോൾ ഭാമ രാവിലെ ഒപിയിലേക്ക് പോയി…….

ടെസ്റ്റും സ്കാനും ആയിട്ട് നടന്നു…. ഇടയ്ക്കു ഓടി മനുവിന്റെ അടുത്തേക്ക് വന്നു.. അവന്റെകാര്യങ്ങൾ നോക്കി……

റിസൾട്ട്‌ വൈകുന്നേരം ചിലതിന്റെ കിട്ടും ചിലതു നാളെയെ കിട്ടുകയുള്ളു…ഒരു ചുമയ്ക്കാണ് ഈ കാണുന്ന ടെസ്റ്റുകളൊക്കെ…….

പക്ഷെ എങ്കിൽ പോലും അവൾക്കും ആകെ പരിഭ്രാമം തോന്നി… ഇത്രയും ടെസ്റ്റുകളുടെ ആവശ്യം ഉണ്ടോ..

അടുത്ത ദിവസം രാവിലെ ചിലതിന്റെ റിപ്പോർട്ട്‌ കിട്ടി അതുമായി ഡോക്ടറേ കാണാൻ സിസ്റ്റർ വന്നു പറഞ്ഞിട്ട് പോയി…. ഭാമ അതനുസരിച്ചു ഡോക്ടറുടെ കേബിന്റെ മുന്നിലെത്തി……

ഇപ്പോൾ കുറച്ചു നാളായി അവളെ പരിചയമാണ് ചിലർക്കെങ്കിലും….. മനുവിന്റെ ഓപ്പറേഷൻ അതുമായി ബന്ധപെട്ടു…. ഓടിനടക്കുന്നത് അവളാണ്… അതിന്റെ പരിചയം…..

വരു…. ഇരിക്കു……..

ഭാമ ഹസ്ബൻഡ്നു ഇപ്പോൾ എങ്ങനെ ഉണ്ട്….

സർജറി കഴിഞ്ഞു രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും…

ഭാമക്ക് ഇടയ്ക്കിടയ്ക്ക് നടുവിന് വേദന വരാറുണ്ടോ…..

ഡെലിവറി രണ്ടും സിസേറിയൻ ആയിരുന്നു അതുകൊണ്ട് നടുവേദന വരുമ്പോൾ പെയിൻ കില്ലാർ കഴിക്കും…… എന്താ ഡോക്ടർ എന്തെങ്കിലും കുഴപ്പം ഉണ്ടോ….

ഭാമയുടെ കൂടെ മനുവല്ലാതെ ആരെങ്കിലും ഉണ്ടോ…..

എന്റെ അനിയൻ ഉണ്ട്.. എന്താ ഡോക്ടർ എന്തെങ്കിലും വിശേഷിച്ചു…..

നിങ്ങൾ രണ്ടുപേരും വളരെ സമാധാനത്തോടും ക്ഷമയോടും കൂടി ഞങ്ങൾ പറയുന്നത് കേൾക്കണം…

ചുമ കുറയാത്തത് കൊണ്ടാണ് ഭാമയെ ചെക്കപ്പിനു വന്നത്…പക്ഷേ അതിന്റെ കൂട്ടത്തിൽ നടത്തിയ ചില ടെസ്റ്റുകൾ ആണ് ശരിക്കുള്ള രോഗവിവരം കണ്ടുപിടിക്കാൻ ഇടയാക്കിയത്…..

പക്ഷേ ഇവിടെ നടത്തിയ ചില ചെക്കപ്പുകളിൽ നിന്നും നമുക്ക് ഒരു നിഗമനത്തിൽ എത്താൻ കഴിയാത്തതുകൊണ്ട് വീണ്ടും ടെസ്റ്റുകൾ പുറത്തു ചെയ്യിച്ചത്….

അതിനെയൊക്കെ എല്ലാ റിപ്പോർട്ടുകളും ഇപ്പോൾ കിട്ടിയിട്ടുണ്ട് കിട്ടിയ റിസൽട്ടുകൾ വച്ചുനോക്കുമ്പോൾ ഭാമയ്ക്ക് സ്പൈനൽ ക്യാൻസറാണ് …….

ക്യാൻസറിന്റെ വളരെ വലിയ ഒരു വക ഭേദം ആണിത്….. ഒരു സർജറിയിലൂടെ ഇത് പൂർണമായും ഒഴിവാക്കാൻ കഴിയും എങ്കിലും പിന്നീട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്…

ഫൈനൽ ക്യാൻസർ വളരെ വേഗം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്….

പക്ഷേ കൃത്യമായ ചികിത്സയിലൂടെ നമുക്ക് ഇത് ഭേദമാക്കാൻ കഴിയും….. ഒരുതരത്തിലും പേടിക്കേണ്ട ആവശ്യമില്ല…….

ഭാമയ്ക്ക് ഇപ്പോൾ ഇത് പൂർണ്ണമായും നമുക്ക് ചികിത്സിച്ചു ഭേദമാക്കാൻ കഴിയും പക്ഷേ മുന്നോട്ടു പോകുമ്പോൾ ഇതിന്റെ വേദന സഹിക്കുന്നതിനും അപ്പുറമാണ്…..

രണ്ടു ദിവസം കൂടി കഴിയുമ്പോൾ മനുവിനു ഡിസ്ചാർജ് ചെയ്തു വീട്ടിൽ പോകാം എന്നല്ലേ പറയുന്നത്…..

അപ്പോൾ അതിനു മുൻപേ തന്നെ ഭാമയുടെ ചികിത്സകൾ നമുക്ക് തുടങ്ങി വയ്ക്കണം….

കേട്ടതു വിശ്വസിക്കാനാവാതെ ഭാമ തറഞ്ഞിരുന്നു പോയി… ഒന്നു വീണ് പോകാതിരിക്കാനായി അവൾ അനിയന്റെ കയ്യിൽ അമർത്തിപ്പിടിച്ചു..

പിന്നീടുള്ള ചികിത്സകൾക്ക് വേണ്ടി ഭാമയെ ഹോസ്പിറ്റലിലേക്ക് മാറ്റി…. ഇതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മനുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി……..

തുടരെ തുടരെ കീമോയും മറ്റും ഭാമയെ അവശയാക്കി…. വേദനിച്ചു നിലവിളിക്കുന്നവളെ പലപ്പോഴും കണ്ടുനിൽക്കാൻ കഴിയാത്ത അവസ്ഥയായി…..

ഭാമക്ക് ചുരുണ്ടു നിതംബം മറഞ്ഞു മുടിയുണ്ടായിരുന്നു.. അതൊക്കെ പൊഴിഞ്ഞു….അവളുടെ ശരീരം ഉണങ്ങി….. തോളിലെ എല്ലുകൾ ഉന്തി തെളിഞ്ഞു വന്നു…..

മക്കൾക്കുപോലും അവളുടെ അടുത്തേക്ക് വരാൻ മടിയായി… മനു ജോലിയിൽ നിന്നും ലീവ് എടുത്തു സദാസമയവും ഭാമയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു…..

അവളുടെ ഏറ്റവും വലിയ സമാധാനം അതായിരുന്നു.. ഓരോ തവണ വേദനയെടുത്തു പിടയുമ്പോളും അവളെ മനുതന്റെ മാറോടു ചേർത്തു പിടിക്കും….

ദിവസങ്ങൾ പിന്നിടുമ്പോൾ അവൾക്കു ക്ഷീണം കൂടി കൂടി വന്നു………

ഒരിക്കൽ മനുവിന്റെ തോളിൽ ചാരിയിരുന്നു ഭാമ പൊട്ടിക്കരഞ്ഞു…. ഈ വേദന എനിക്ക് സഹിക്കാൻ കഴിയുന്നില്ല മനുവേട്ടാ…. എന്നെ ഒന്ന് കൊന്നു തരാമോ……..

മനുവിന്റെ കണ്ണുകൾ പൊട്ടി ഒഴുകി…. ഒരിക്കലും അവൾ ഇത്രയും വേദനയോടെ കരയുന്നത് അവൻ കണ്ടിട്ടില്ല….. അവളെ മാറോടു ചേർത്തു പിടിച്ചു… അവനും കരഞ്ഞു….

ദിവസങ്ങൾ ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി……. ഭാമയുടെ നില ഓരോ ദിവസവും വഷളായി കൊണ്ടേയിരിക്കുന്നു.. മനു ഇപ്പോൾ പൂർണമായും ഹോസ്പിറ്റലിൽ തന്നെയാണ്….

ഒരു നിമിഷം പോലും അവൻ ഭാമയുടെ അടുത്തു നിന്നും മാറി നിൽക്കില്ല….. ഭാമക്കും മറ്റാരും അവൾക്കൊപ്പം നിൽക്കുന്നതിനേക്കാൾ ഇഷ്ടം മനു നിൽക്കുന്നത് തന്നെയായിരുന്നു …

ഭാമ ഇപ്പോൾ തീർത്തും കിടപ്പ് തന്നെയാണ് എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത അവസ്ഥ…..

അവളുടെ വേദന സഹിക്കാതെ ആകുമ്പോൾ ഉച്ചത്തിലുള്ള നിലവിളികൾ ആ നാല് ചുവരുകൾക്കുള്ളിൽ തറഞ്ഞു നിന്നു….

അത് കേട്ട് നിൽക്കുന്നവരുടെ കണ്ണുകൾ പോലും നിറക്കാൻ കഴിവുള്ള ആയിരുന്നു…

പലപ്പോഴും കുഞ്ഞുങ്ങൾ അവളെ കാണാൻ വരുന്നില്ല എന്ന് ഒരു പരാതി അവർക്കുണ്ടായിരുന്നു..

മനു അപ്പോൾ എല്ലാം അവളെ സമാധാന പെടുത്തും അവൾ അവർ ചെറുതല്ലേ മോളെ നിന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോൾ അവർക്ക് സങ്കടം ആകും……..

നിങ്ങളെയൊക്കെ വിട്ട് എനിക്ക് പോകേണ്ടി വരുമോ മനുവേട്ടാ എന്ന ഇടയ്ക്കിടയ്ക്കുള്ള ഭാമയുടെ ചോദ്യം മനുവിന്റെ ഹൃദയത്തെ കീറിമുറിക്കുന്ന തായിരുന്നു…………

രാത്രിയിൽ വേദന സഹിക്കാൻ കഴിയാതെ ഭാമ ഉറക്കെ ഉറക്കെ നിലവിളിച്ചു……

വേദനസംഹാരികൾ ഒന്നും അവളുടെ വേദന ശമിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല…. വെളുപ്പാൻകാലത്ത് എപ്പോഴോ അവളൊന്നു ഉറങ്ങിയത് കണ്ടു മനുവും അടുത്തായി കിടന്നു…….

അന്ന് രാവിലെ മനു ഉണരുമ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി ഭാമ കിടക്കുന്നു……. മുഖത്ത് എന്തോ ആകെ ഒരു തെളിച്ചം…

ഇന്ന് വേദന കുറവുണ്ടോ എന്നും ഹോസ്പിറ്റലിൽ നിന്നും നമുക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്തണം മക്കളെ കാണണം എന്നുള്ള ആഗ്രഹം അടിക്കടി അവൾ പറഞ്ഞുകൊണ്ടിരുന്നു…….

ഉച്ചയായപ്പോൾ അവൾ പതിവു മടി എല്ലാം മാറ്റിവച്ച് നന്നായി ആഹാരം കഴിച്ചു……. അന്നു രാത്രിയിൽ തലേദിവസത്തെ പോലെയല്ല വളരെ സന്തോഷവതിയാണ് ഭാമ ഉറങ്ങാൻ കിടന്നത്…….

രാവിലെ മനുവാണ് ആദ്യം ഉണർന്നത്… ഭാമയെ നോക്കുമ്പോഴേക്കും ഒരു സൈഡിലേക്ക് ചരിഞ്ഞു കിടന്നുറങ്ങുന്നു …..

അവൻ അവളെ പതിയെ തട്ടിവിളിച്ച് തനിക്ക് അഭിമുഖമായി തിരിച്ചു കിടത്തി അപ്പോഴേക്കും ശരീരം മുഴുവനും മരവിച്ച അവസ്ഥയിൽ ആയിരുന്നു…………..

വേദനയില്ലാത്ത ലോകത്തിലേക്ക് തന്റെ പ്രാണനോട് പോലും പറയാതെ ഭാമ യാത്രയായി……………

മാമയുടെ മരണവുമായി പൊരുത്തപ്പെടുന്നതിന് മനുവിനു ഏറെ പ്രയാസം നേരിടേണ്ടി വന്നു….

ഭാമയുടെ മരണം കഴിഞ്ഞു ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ബന്ധുക്കളുടെയും വീട്ടുകാരുടേയും നിർബന്ധം സഹിക്കാൻ കഴിയാതെമനു മറ്റൊരു വിവാഹത്തിന് തയ്യാറായി………..

ജീവിതം അല്ലെ അതിലെ ആദ്യം പകുതി അഴിഞ്ഞു രണ്ടാം പകുതി അത്‌ എങ്ങനെ ആകും എന്ന് ആർക്കും പറയാൻ കഴിയില്ല……….

വിധിയുടെ ചരൽ കെട്ടിയാടുന്ന കളിപ്പാവകൾ മാത്രമായി പോകും ചിലപ്പോൾ മനുഷ്യർ…

Leave a Reply

Your email address will not be published. Required fields are marked *