ഒരു ഭാര്യ ആഗ്രഹിക്കുന്ന രീതിയിലുള്ള ഭർത്താവാകാൻ അജയന് ഒരിക്കലും കഴിഞ്ഞില്ല, ശാരീരികമായബന്ധത്തിൽ പോലും..

(രചന: സൂര്യ ഗായത്രി)

വിവാഹം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ആണ് ഉഷ യുടെ വീട്ടുകാർ അറിയുന്നത് പ്രതീക്ഷിന് മാനസിക അസ്വസ്ഥതയ ഉണ്ടെന്നു….

ഈ വിവാഹത്തിൽ നിന്ന് ന മുക്ക് പിന്മാറാം.. തുളസി സങ്കടത്തോടെ ഭർത്താവ് രാവിയോട് പറഞ്ഞു.

നീ പറഞ്ഞത് ശെരിയാണ്… പക്ഷെ എല്ല ഒടുക്കവും കഴിഞ്ഞു. നാടടച്ചു വിവാഹവും ക്ഷണിച്ചു. ഇനി എങ്ങനെ പിന്മാറും…

അതൊക്കെ ശരിയാണ് രവിയേട്ടാ പക്ഷേ അറിഞ്ഞുകൊണ്ട് അവളെ ഒരു അപകടത്തിലേക്ക് തള്ളി വിടുന്നത് എങ്ങനെയാണ്.

എടി അത്ര വലിയ കുഴപ്പമൊന്നും കാണില്ല അങ്ങനെയുണ്ടെങ്കിൽ അവനൊരു സർക്കാർ ജോലി കിട്ടുമായിരുന്നോ. അവൻ ഒരു സർക്കാർ ഓഫീസിലെ പിയൂൺ ആണ്. മാനസികാസ്വസ്ഥത ഉള്ളവർക്ക് അങ്ങനെ ജോലിയിൽ ഇരിക്കാൻ സാധിക്കുമോ.

എനിക്കൊന്നും അറിയില്ല ആൾക്കാർ ഓരോന്ന് പറയുന്നത് കേട്ടിട്ട് എന്റെ കയ്യും കാലും വിറയ്ക്കുന്നുണ്ട്.

ഞാനെന്തായാലും ഉഷയോട് ഒന്ന് പറഞ്ഞു നോക്കട്ടെ അവളുടെ അഭിപ്രായം കൂടി അറിഞ്ഞതിനുശേഷം ബാക്കി തീരുമാനിക്കാം. അവൾ എതിർപ്പ് പറയുകയാണെങ്കിൽ എന്തായാലും ഈ ആലോചന ഇവിടെ വച്ച് അവസാനിപ്പിക്കും.

നമ്മുടെ മോളുടെ ഭാവിയാണ് നമുക്ക് വലുത് അതുകൊണ്ട് അതിനു പറ്റുന്ന തീരുമാനം ആയിരിക്കണം നമ്മൾ എടുക്കേണ്ടത്.

തുളസി അറിഞ്ഞ കാര്യങ്ങളെല്ലാം ഉഷ യുമായി പങ്കുവെച്ചു. മോളെ അവനു മാനസികാസ്വസ്ഥത ഉണ്ടെന്നാണ് ഇപ്പോൾ ആൾക്കാർ പറയുന്നത്. നമുക്ക് ഈ ബന്ധത്തിൽ നിന്നും പിന്മാറിലോ.

ആദ്യമെല്ലാം കേട്ട് ഉഷ ഒന്നും മിണ്ടാതെ നിന്നു ഇനിയിപ്പോൾ നാട് അടച്ചു വിളിച്ചു, കാര്യങ്ങളെല്ലാം ഇത്രയും ആയിട്ട് പിന്മാറുന്നത് എങ്ങനെയാണ്.

വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന് ഈ ഒരു അസുഖം ഉണ്ടായതെങ്കിലോ. അതുകൊണ്ട് നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടക്കട്ടെ അമ്മേ എനിക്ക് സമ്മതമാണ്.

ആർഭാടത്തോടു കൂടി തന്നെയാണ് ഉഷയുടെയും അജയന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ അന്ന് തന്നെ അജയന്റെ അമ്മ ഉഷയോട് കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചു.

അജയന് ഒരു സഹോദരി ഉണ്ടായിരുന്നെന്നും പഠിത്തത്തിൽ വളരെ മിടുക്കിയായിരുന്നുവെന്നും ഇടയ്ക്ക് എപ്പോഴും അവൾ ഒരു പ്രണയബന്ധത്തിലായിരുന്നു,

ആ പയ്യനു മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചപ്പോൾ അത് സഹിക്കാൻ കഴിയാതെ ഇവൾ വീട്ടിൽ ആരുമായി സംസാരിക്കാതെ ഒരു മുറിക്കുള്ളിൽ അടഞ്ഞു കൂടാനും, കോളേജിൽ പോകാതിരിക്കാൻ ഒക്കെ തുടങ്ങി.

കാര്യം എന്താണെന്ന് ഒരുപാട് തവണ തിരക്കിയപ്പോഴാണ് അവൾ ഒരു പ്രണയബന്ധത്തിൽ ആയിരുന്നു എന്ന വിവരമൊക്കെ പറഞ്ഞത്.

ഒരുപാട് അവളെ സമാധാനപ്പെടുത്താനൊക്കെ ശ്രമിച്ചു പക്ഷേ ഒരു ദിവസം അജയൻ ഓഫീസിൽ നിന്നും വരുമ്പോൾ അമ്മ മയക്കത്തിൽ ആയിരുന്നു.

ജയയെ നോക്കുമ്പോൾ അവിടെയെന്നും കാണാനുമില്ല. അജയൻ അവളുടെ മുറി തു റന്നു നോക്കുമ്പോഴാണ് ഫാനിൽ തൂ ങ്ങി നിൽക്കുന്ന ജയയെ കാണുന്നത്.

അതോടുകൂടി അവന്റെ മാ നസിക നിലയിൽ സാരമായ മാറ്റം ഉണ്ടായി പെട്ടെന്നുണ്ടായ ഷോക്കിൽ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആയിരുന്നു ഡോക്ടർമാരുടെ നിഗമനം.

ആ സംഭവത്തിനുശേഷം അവൻ ആകെ മൂടിയാവാൻ തുടങ്ങി. ഒരുപാട് സൈക്യാട്രിസ്റ്റിനെ ഒക്കെ കാണിച്ചതിനു ശേഷമാണ് ആ ഒരു മാനസിക നിലയിൽ നിന്നും അജയൻ പുറത്തേക്ക് വന്നത്. അജയ്നു ജയ എന്നുവച്ചാൽ ജീവനായിരുന്നു.

വിവാഹത്തിനു ശേഷം അജയന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നില്ല. ഉഷയോടുള്ള സമീപനം പോലും വളരെ കടുത്തതായിരുന്നു.

ഒരു ഭാര്യ ആഗ്രഹിക്കുന്ന രീതിയിലുള്ള ഭർത്താവാകാൻ അജയന് ഒരിക്കലും കഴിഞ്ഞില്ല. ശാരീരികമായബന്ധത്തിൽ പോലും അവളുടെ ആഗ്രഹങ്ങൾക്ക് ഒരു വിലയും കൊടുത്തിരുന്നില്ല.

അതിക്രമിച്ച് കീഴ്പ്പെടുത്തുന്ന ഒരു രീതിയായിരുന്നു അജയൻ എപ്പോഴും അവലംബിച്ചിരുന്നത്. പക്ഷേ ഉഷ ഒരിക്കലും അവനെ കുറ്റപ്പെടുത്തിയിട്ടില്ല. ആരോടും പരാതിയോ പരിഭവമോ പറയാതെ എല്ലാം അവൾ ഉള്ളിലൊതുക്കി.

ഒരിക്കൽ ഓഫീസിൽ നിന്നും തിരികെയെത്തിയ അജയനെ വീട്ടിൽ കാണാനില്ല. ഉഷ പല വഴികളിലായി അജയനെ അന്വേഷിച്ചു. ഒടുവിൽ ഒരു ദിവസത്തെ മുഴുവൻ അന്വേഷണത്തിനു ശേഷം റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ കിടന്നുറങ്ങുന്ന അജയൻ .

ഈ സംഭവം ഒക്കെ ഉണ്ടായപ്പോൾ ബന്ധുക്കൾ അജയ നെ ഉപേക്ഷിക്കാൻ ഉഷയോട് ആവതും പറഞ്ഞു നോക്കി പക്ഷേ അവളത് കേൾക്കാൻ തയ്യാറായില്ല.

ഒരുപാട് ആവശ്യങ്ങൾ ഒന്നും അജയനിലായിരുന്നു മാസത്തിൽ ഒരിക്കൽ ഒരു സിനിമയും പുറത്തുനിന്നും വയറു നിറച്ച് ഭക്ഷണവും ആ ഒരു ഡിമാൻഡ് മാത്രമേ എപ്പോഴും പറഞ്ഞിരുന്നുള്ളൂ

അത് പാലിക്കുന്നതിന് ഉഷ എപ്പോഴും അവനെ സഹായിച്ചു.

ഉഷ ഗർഭിണിയായി…

ഗർഭിണിയായ ഭാര്യക്ക് അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞു എന്തെങ്കിലും വാങ്ങി കൊടുക്കാനോ അവൾ ആഗ്രഹിക്കുന്ന സമയത്തു അവൾക്കൊപ്പം ചിലവിടാനോ അജയന് കഴിഞ്ഞില്ല.

താമസിയാതെ ഒരു പെൺകുട്ടിക്ക് ജന്മം നൽകി അജയന്റെ സ്വഭാവത്തിന് കാര്യമായ മാറ്റം ഒന്നും സംഭവിച്ചില്ല ഒരച്ഛൻ കുഞ്ഞിനായി ചെയ്യേണ്ടുന്ന ഒരു കാര്യങ്ങളും അജയനെ കൊണ്ട് ചെയ്യാൻ കഴിയില്ലായിരുന്നു.

ഉഷയ്ക്ക് അത് ഒരുപാട് സങ്കടമുണ്ടാക്കിയെങ്കിൽ പോലും അജയനെ കുറ്റപ്പെടുത്താനോ വഴക്കു പറയാനോ അവൾ ശ്രമിച്ചില്ല.

ഇതിനിടയിൽ പല വട്ടം അജി ജോലിക്ക് പോകാതെ കറങ്ങി നടക്കാൻ തുടങ്ങി. ആദ്യമാദ്യം ഓഫീസിൽ ഉള്ളവർ അജിയുടെ ഈ മിസ്സിംഗ്‌ കാര്യമാക്കിയില്ല.

പക്ഷെ പോകെ പോകെ അവൾക്കു ബുദ്ധിമുട്ടായി. ഓഫീസ് തുറക്കാനും അടക്കാനുമൊക്കെ അജയന്റെ അഭാവം വലുതായിരുന്നു.

അവർ മുകളിലേക്കു റിപ്പോർട്ട്‌ ചെയ്തു.

കുഞ്ഞിന് ഏകദേശം എട്ടു വയസു പ്രായമായപ്പോൾ അജയൻ ജോലിയിൽ നിന്നും വി ആർ എസ് എടുത്തു.

അതിനു മുൻപ് അങ്ങനെ ഒരു കാര്യത്തെ കുറിച്ച് അജയൻ സംസാരിക്കുക പോലും ചെയ്തിട്ടില്ല, ഉഷയോട് പോലും ഒരു വാക്ക് പറയാതെയാണ് അജയൻ ഈ തീരുമാനമെടുത്തത് . അറിഞ്ഞപ്പോൾ ഉഷ ആകെ തളർന്നു പോയി പക്ഷേ അവൾക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

ഞങ്ങൾക്ക് പരിമിതിയുണ്ട്. നിങ്ങളുടെ അവസ്ഥ ഞങ്ങൾക്കറിയാം പക്ഷെ ഞങ്ങളെക്കൊണ്ട് ആവുന്നതൊക്കെ ചെയ്തിട്ടുണ്ട്. ഇനിയും അജയന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല ഒടുവിൽ ഞങ്ങൾക്ക് ജോലി പോകും..

നിങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് മനസിലാകും…… അതുകൊണ്ടു സാരമില്ല. കിട്ടിയ കാശ് കൊണ്ട് ഉഷ ഒരു ബിസിനസ്‌ ആരംഭിച്ചു. ഡിടിപി സെന്റർ, ഫോട്ടോ സ്റ്റാറ്റ്, അങ്ങനെ..

മൂത്ത മകൾ ജനിച്ചു 12 വർഷങ്ങൾക്കു ശേഷം ഉഷ ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി.

മൂത്തമകൾ ശിഖയെ വിവാഹം കഴിപ്പിച്ചയച്ചു. ഒരച്ഛന്റെ കടമകൾ പോലും അജയൻ മറന്നു പോയി. വിവാഹം കഴിഞ്ഞ മകളുടെ കൈ പിടിച്ചു കൊടുക്കാൻ പോലും അയാൾ തയ്യാറായില്ല. വേദനയോടെ എങ്കിലും ഉഷതന്നെയാണ് അതും ചെയ്തത്.

ശിഘയുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നില്ല. ചോദ്യം ചെയ്യാൻ ആളില്ല എന്നറിയാവുന്ന അവളുടെ ഭർത്താവ് അച്ഛന്റെ മറ്റൊരു പകർപ്പായിരുന്നു. അച്ഛനു മാനസിക ബുദ്ധിമുട്ട് ആയിരുന്നു എങ്കിൽ സനലിനു മദ്യപാനം ആയിരുന്നു.

എന്നും കുടിയും അടിയും. നേരെ ചിലവിനുപോലും കൊടുക്കാത്ത അവസ്ഥ. ഇതിനിടയിൽ ഗർഭിണിയായി. പ്രസവിച്ചു ഒരു പെൺകുഞ്… എന്നിട്ടും സ്വഭാവത്തിൽ മാറ്റമില്ല.

നാളുകൾ ഏറെ ആകും മുൻപ് ആ ബന്ധം അവസാനിച്ചു. ശിഘയെ അവൻ വീട്ടിൽ കൊണ്ടുവിട്ടു.. സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയി. എന്തെങ്കിലും കിട്ടുമെങ്കിൽ അതും വാങ്ങി വന്നാൽ മതിയെന്ന്.

അജയനാണെങ്കിൽ ഇപ്പോൾ കുറച്ചു കൂടി ഉള്ളിലേക്ക് വലിഞ്ഞ പ്രകൃതം ആയി. അജയനെ കാണാതായിട്ട് ഇപ്പോൾ ആറു മാസമായി. അന്വേഷിക്കാൻ ഇനി ഒരിടംപോലും ബാക്കിയില്ല. ഒടുവിൽ അന്വേഷണങ്ങൾ അവസാനിപ്പിച്ചു..

തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോകുന്ന കുടുംബത്തെ ഉഷ അവളാൽ കഴിയുന്ന വിധത്തിൽ പിടിച്ചു നിർത്താൻ ശ്രമിച്ചു.

ബിസിനസിൽ അമ്മയെ ശിഘ കൂടി സഹായിച്ചു. ഒരുവിധം കുടുംബം കരകയറിയതും സനൽ തിരികെ എത്തി മോളോടും ശിഘയോടും ചെയ്ത് തെറ്റുകൾക്ക് മാപ്പു ചോദിച്ചു. ഇനി ഒരിക്കലും അവന്റെ ഭാഗത്തു നിന്നും തെറ്റ് സംഭവിക്കില്ല എന്നാ ഉറപ്പു കൊടുത്തു.

അവളെയും കുഞ്ഞിനേയും അവന്റെ ഒപ്പം വിടണമെന്ന് പൊന്നുപോലെ നോക്കാം.. വീണ്ടും അവന്റെ ഒപ്പം പോകാൻ ശിഘ നിർബന്ധിതയായി.

പറഞ്ഞതുപോലെ സ്വർഗ്ഗം ആയിരുന്നു ആദ്യ കുറച്ചു ദിവസം. അതുകഴിഞ്ഞു കാര്യങ്ങൾ വീണ്ടും പഴയതു പോലെയായി.

പക്ഷെ അമ്മയെ ബുദ്ധിമുട്ടിക്കാൻ ശിഘ വന്നില്ല…. എത്ര ബുദ്ധിമുട്ടു സഹിച്ചും അവിടെ കൂടാൻ തുടങ്ങി.

കമ്പ്യൂട്ടർ കോഴ്സ് പഠിച്ചത് കാരണം ഉണ്ടായിരുന്ന കുറച്ചു ആഭരണം പണയം വച്ചു കമ്പ്യൂട്ടർ പ്രിൻറർ വാങ്ങി വീട്ടിലിരുന്നു ജോലിചെയ്യാൻ തുടങ്ങി.

ജീവിതം പച്ചപ്പിടിച്ചു തുടങ്ങി. പിന്നെ സനൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിന്നില്ല അവളും അവനെ അവഗണിച്ചു..

മാസങ്ങൾ കഴിയുംതോറും സനലിൽ മാറ്റങ്ങൾ ഉണ്ടായി. ഇപ്പോൾ ജീവിതം ഒരുവിധത്തിൽ കര പിടിച്ചു തുടങ്ങി. ഇതിനിടയിൽ അജയൻ മരണപെട്ടു പോലീസ്കാരാണ് വീട്ടിൽ വിവരം അറിയിച്ചത്. അങ്ങനെ ആ അധ്യയവും അടഞ്ഞു.

ഇന്നിപ്പോൾ സമാധാനത്തോടെയാണ് രണ്ടു കുടുംബങ്ങളും ജീവിക്കുന്നത്…തകർച്ചയിൽ തളരാതെ പൊരുതി നേടിയ ജീവിതം…..