ഒരു രണ്ടാം കെട്ടുകാരിയെ നിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉത്സാഹം കാണിക്കുന്നു എന്ന് നീ കരുതരുത്, നിന്നെ എനിക്ക്..

(രചന: സൂര്യ ഗായത്രി)

എന്താടാ ഗിരീഷ നിനക്കിതുവരെ പെണ്ണുകെട്ടാറായില്ലെന്നു പരിഹസിച്ചു ചോദിച്ച രവിയെ ഗിരീശൻ കാണാത്ത പോലെ പോയി..

അവൻ പോയി കഴിഞ്ഞതും അനിൽ രവിയുടെ അടുത്തേക്ക് വന്നു.

എന്തിനാടാ അവനെ കളിയാക്കുന്നെ. അതിനുള്ള യോഗ്യത നിനക്കുണ്ടോ. അവനു പെണ്ണുകിട്ടാത്തത ല്ല. അവന്റെ അഞ്ചു പെങ്ങൻ മാരുടെയും വിവാഹം നടത്തിയത് ആ പോയവനാണ്.

അത്രയും ഭാരം ഇറക്കി കഴിഞ്ഞപ്പോൾ അവന്റെ പ്രായം കടന്നുപോയി കൂട്ടുകാരന്മാർക്ക് മുന്നിൽ അത്രയും പറഞ്ഞുകൊണ്ട് അനിൽ അവിടെ നിന്നു..

അല്ലെങ്കിലും നിനക്ക് എപ്പോഴും ഗിരീഷിനെ ചൊറിഞ്ഞു കൊണ്ടിരിക്കണം അതെന്തിനാണെടാ രവി. ഒന്നുമില്ലെങ്കിലും നമ്മൾക്ക് മറ്റാരെക്കാളും അവനെ അറിയില്ലേ…

അവനെ പറയുമ്പോൾ നിനക്കെന്താടാ ഇത്രയും പൊള്ളുന്നത്. രവിയും വിടാൻ കൂട്ടാക്കിയില്ല..

അവന്റെ അതേ ഭാരം ചുമക്കുന്ന ഒരാളാണ് ഞാനും പക്ഷേ അവന്റെ അത്രയ്ക്ക് ഇല്ലെന്ന് മാത്രം… 5 സഹോദരിമാരാണ് അവന്. അവൻ അതിൽ ഏറ്റവും മൂത്തതൊന്നും അല്ല. മൂന്ന് ചേച്ചിമാർ കഴിഞ്ഞിട്ടാണ് അവൻ അതിനു താഴെയുണ്ട് പിന്നെയും രണ്ടുപേർ..

അവന്റെ അച്ഛനും അമ്മയും വേണ്ട അതിനെപ്പറ്റി ചിന്തിക്കാൻ അല്ലാതെ ഞാനാണോ… രവിയുടെ കളിയാക്കിയുള്ള ആ സംസാരം കേട്ടപ്പോഴേക്കും അനിൽ രവിയെ അടിക്കുന്നതിനായി കൈ ഓങ്ങി…

എടാ അവൻ ആ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുത്ത് ചെയ്യേണ്ട കാര്യമൊന്നുമില്ല.

പക്ഷേ കൂടപ്പിറപ്പുകൾക്ക് വേണ്ടി അവൻ അവന്റെ ജീവിതമാണ് വേണ്ടെന്നുവച്ചത് .. അവന്റെ മൂത്ത ചേച്ചിയുടെ വിവാഹം നടക്കുമ്പോൾ ഏകദേശം 40 വയസ്സ് പ്രായം ആയിരുന്നു.

ഇത്രയും പ്രാരാബ്ദം ഉണ്ടായിട്ടുപോലും ഒരു പെൺകുട്ടിയും അവരുടെ വീട്ടിൽ നിന്നും ചാടി ഓടിയില്ല. എല്ലാവരെയും അവനുള്ളത് കൊടുത്ത് തന്നെയാണ് വിവാഹം കഴിപ്പിച്ച അയച്ചത്…

എല്ലാവരുടെയും വിവാഹം കഴിഞ്ഞപ്പോഴേക്കും അവന്റെ പ്രായം ആയി. അത് ആരുടെയും കുറ്റം കൊണ്ടല്ല.

പെങ്ങന്മാരുടെയൊക്കെ കല്യാണം കഴിഞ്ഞപ്പോൾ അവളുമാര് സ്വന്തം കാര്യം നോക്കി പോയി. ആങ്ങളേ പിടിച്ച് പെണ്ണ് കെട്ടിക്കണം എന്നൊന്നും അവർക്ക് തോന്നിയില്ല..

അവന്റെ സ്ഥാനത്തു നീ ആണെങ്കിൽ പോലും ഉത്തര വാദിത്വത്തിൽ നിന്നും പിന്മാറാൻ നോക്കുകയെ ഉള്ളു.. ഇതിനോടകം അച്ഛനെയും അമ്മയെയും വരെ നീ തള്ളിപ്പറഞ്ഞേനെ… പക്ഷേ അവൻ അങ്ങനെ അല്ല…

എന്തൊക്കെ ജോലിചെയ്യുന്നുണ്ട്.. രാവിലെ പത്രം ഇടുന്നത് മുതൽ തുടങ്ങും, ഒടുവിൽ ഓഫീസിൽ വർക്ക്‌ കഴിഞ്ഞു വന്നാൽ അവന് ഒന്ന് കിടന്നുറങ്ങാൻ പോലും സമയം കാണില്ല.

അങ്ങനെയുള്ള അവനെയൊക്കെ കുറ്റം പറയുമ്പോൾ അതിനുള്ള യോഗ്യത നമുക്ക് ഉണ്ടോ എന്ന് കൂടി ചിന്തിക്കണം..

അവനെ പറയുമ്പോൾ നിനക്ക് ഇത്രമാത്രം പൊള്ളുന്നുണ്ടെങ്കിൽ നീ കെട്ടിച്ചു കൊടുക്കണം നിന്റെ പെങ്ങളെ… രവിയും വിടാനുള്ള ഭാവമില്ലായിരുന്നു..

എന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കുന്നതെന്ന് എനിക്ക് ഒരു വിഷമവും ഇല്ല. പക്ഷേ അവൾ ഭർത്താവ് മരിച്ച വീട്ടിൽ വന്ന് നിൽക്കുകയല്ലേ..

അവളെ ഇനി വല്ല രണ്ടാംകേട്ട് കാരുമല്ലേ കെട്ടുകയുള്ളൂ. അറിഞ്ഞുവെച്ചുകൊണ്ട് ഞാൻ അവന്റെ ജീവിതത്തിലേക്ക് അവളെ.. അവനോട് അതൊന്നും ചെയ്യുന്നത് ശരിയല്ല. അനിൽ വളരെ വിഷമത്തോടെ പറഞ്ഞു നിർത്തി.

എടാ അതിനു കാര്യങ്ങളെല്ലാം അവനും അറിയാവുന്നതല്ലേ അപ്പോൾ പിന്നെ നമുക്ക് ഒരു പ്രൊപ്പോസൽ ആയിട്ട് അവനോട് ഒന്ന് അവതരിപ്പിച്ചാലോ അതുവരെ ഗിരീഷിനെ കളിയാക്കി കൊണ്ടിരുന്ന രവി ഉത്സാഹത്തോടെ കൂടി അനിലിന്റെ അടുത്തേക്ക് വന്നു.

പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് അവനെപ്പോലെ ഒരുത്തന എന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കേണ്ടതായിരുന്നുന്നു.

പക്ഷേ എന്തുചെയ്യട്ടെ എല്ലാം കഴിഞ്ഞു പോയില്ലേ ഒരു കുടിയനു എന്റെ പെങ്ങളെ കെട്ടിച്ചു കൊടുത്തു അവളുടെ ജീവിതം വഴിയാധാരമായി…

സാരമില്ലെടാ…. നമുക്ക് അവനോടൊന്നു സംസാരിച്ചു നോക്കാം.. പോയാൽ ഒരു വാക്ക് കിട്ടിയാൽ രണ്ടുപേർക്കും ഒരു ജീവിതം.

ഞാൻ അവനെ ഇങ്ങനെ വല്ലപ്പോഴും ഒക്കെ ചൊടിപ്പിക്കുന്നത് അങ്ങനെയെങ്കിലും അവൻ ഏതെങ്കിലും ഒരു പെണ്ണിനെ ജീവിതത്തിലേക്ക് വിളിച്ചു കയറ്റട്ടെ എന്ന് വിചാരിച്ചിട്ടാണ്. എത്ര കാലം എന്ന് വച്ചാ അവൻ ഇങ്ങനെ കഴുതയെ പോലെ പണിയെടുത്ത് കുടുംബം നോക്കുന്നത്.

അവനെ കൊണ്ട് ഏറ്റവും അധികം ലാഭം കൊയ്യുന്നത് അവന്റെ മാമനാണ്. അയാൾക്ക് അയാളുടെ കുടുംബത്തെ പറ്റി എന്തെങ്കിലും ഒരു വിചാരമുണ്ടോ.

അയാളുടെ മോളുടെയും മോന്റെയും പഠിത്തച്ചിലവുകൾ വരെ നോക്കുന്നത് അവനാണ്.

ഇതിനിടയിൽ എത്ര വിവാഹാലോചനകളാണ് ഓരോരുത്തരായി അവന് കൊണ്ടു കൊടുത്തത്. എന്നിട്ടോ പെണ്ണ് കാണാൻ ചെന്ന് ഏകദേശം ഉറപ്പിക്കുമ്പോൾ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് അയാൾ അതു മുടക്കും.

സഹോദരിമാരെ കെട്ടിച്ചയച്ചശേഷം അമ്മാവന്റെ മകളെയും കെട്ടിച്ചയക്കാനുള്ള ചുമതല അവനായി. ആ പെങ്കൊച്ചിന്റെയും വിവാഹം കഴിഞ്ഞില്ലേ എന്നിട്ടും അവന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല.

ഞാൻ പറയാനുള്ളത് പറഞ്ഞു നീ വേണമെങ്കിൽ ഇനി ആലോചിക്ക്.അതല്ല നിനക്ക് ഒറ്റയ്ക്ക് പോകാനുള്ള ധൈര്യമില്ലെങ്കിൽ ഞങ്ങളും കൂടി വരാം.

നീ എന്തായാലും വീട്ടിൽ ചെന്ന് നിന്റെ അമ്മയോടും സഹോദരിയോടും ഒന്ന് സംസാരിക്കു.അതിനുശേഷം ഞായറാഴ്ച ദിവസം നമുക്ക് എല്ലാവർക്കും കൂടി അവനോട് ഒന്ന് സൂചിപ്പിച്ചതിന് ശേഷം വീട്ടിൽ പോയി ആലോചിക്കാം.

അനിലിന്റെ ചിന്ത മുഴുവനും രവി പറഞ്ഞ കാര്യത്തെക്കുറിച്ച് ആയിരുന്നു.

വീട്ടിലെത്തി ഭക്ഷണം ഒക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് അവൻ അമ്മയോടും അച്ഛനോടും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

അവൻ നല്ല പയ്യനാണ് അമ്മേ. പ്രായം പിന്നെ ഒരുപാട് കൂടുതൽ എന്ന് പറയാനുമില്ല. അവളോട് സമ്മതം ചോദിച്ചിട്ട് നമുക്ക് ആലോചിക്കാം.

അവളോട് സമ്മതം ചോദിക്കേണ്ട കാര്യമുണ്ടോ അവനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ മോനെ..

അങ്ങനല്ലമ്മ അവളുടെ അഭിപ്രായം കൂടി അറിയണം ഈ കാര്യത്തിൽ…

അമ്മ അവളോട് സംസാരിച്ചു നോക്കൂ ഞാൻ അപ്പുറത്ത് ഇരിക്കാം…

അമ്മ മുറിയിലേക്ക് പോയി അനിതയുമായി സംസാരിച്ചു. കുറച്ചുനേരം വേണ്ടിവന്നു അവളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ. അവളുടെ സമ്മതം ഏകദേശം അറിഞ്ഞതിനുശേഷം ആയിരുന്നു ഗിരീഷിനെ കാണാനായി അനിൽ ചെന്നത്..

രാവിലെ പത്രം ഇട്ടിട്ട് വരുന്ന വഴിയിൽ തന്നെഅനിൽ അവനുവേണ്ടി കാത്തു നിന്നു

ദൂരെ നിന്നെ ഗിരീഷ് വരുന്നത് കണ്ടപ്പോൾ അനിലിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി..

അവന്റെ ഒപ്പം തന്റെ സഹോദരി എന്നും സുരക്ഷിതയായിരിക്കും എന്നതായിരുന്നു അവന്റെ മനസ്സിൽ.. പക്ഷേ അവനോട്ഈ കാര്യത്തെ കുറിച്ച് എങ്ങനെ സംസാരിച്ചു തുടങ്ങും.

നീയെന്താടാ പതിവില്ലാതെ രാവിലെ ഇവിടെ..

ഞാൻ നിന്നെ ഒന്ന് കാണുന്നതിനു വേണ്ടി നിന്നതാണ്.എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്.

വല്ലാത്ത മുഖവുര ആണല്ലോ എന്താ കാര്യം.

എടാ നിനക്ക് ഒരു വിവാഹാലോചനയുമായാണ് ഞാൻ വന്നത്.

നിനക്ക് വേറെ ജോലിയില്ലേ അനിൽ , അത് ഇനി നടക്കാത്ത കാര്യമാണ്.. എത്രയോ പേര് വന്നു കണ്ടു പോയതാണ്. ഞാൻ അതൊക്കെ അന്നേ വിട്ടേടാ…

എടാ ഇത് എനിക്ക് വളരെ അറിയാവുന്ന ഒരു കുടുംബത്തിലെ കുട്ടിയാണ്. ഞാൻ അവരോട് സംസാരിച്ചപ്പോൾ സമ്മതമാണ്. നിന്റെ അഭിപ്രായം കൂടി അറിയാനാണ് ചോദിക്കുന്നത്.

അതാരാണ് നിന്റെ പരിചയത്തിൽ ഒരു കുട്ടിഞാൻ അറിയാതെ..

നിന്നോട് അത് പറയാൻ എനിക്ക് വിഷമമുണ്ട് അതാണ് ഇത്രയും ചുറ്റിവളക്കുന്നത്… ഞാൻ സ്വാർത്ഥനാണെന്ന് നീ കരുതരുത്..

എടാ എന്റെ പെങ്ങൾ അനിതയാണ്. ഒരു രണ്ടാം കെട്ടുകാരിയെ നിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉത്സാഹം കാണിക്കുന്നു എന്ന് നീ കരുതരുത്…

നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായതു കൊണ്ടാണ് എന്റെ പെങ്ങളുടെ ഭർത്താവായി നീ വരണമെന്ന് ഞാൻ ആഗ്രഹിച്ചു പോയത്. ഞാൻ നിന്നെ ഒരിക്കലും നിർബന്ധിക്കില്ല.

നീ നല്ലവണ്ണം ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാൽ മതി. ഒരുപാട് നാൾ ഒന്നും അയാളുടെ കൂടെ അവൾ ജീവിച്ചില്ലെടാ. ആറുമാസം നീണ്ടുനിന്ന ഒരു ബന്ധം.

അനിൽ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു.

അനിതയെ മുമ്പേതന്നെ ഗിരീഷിന് അറിയാം . അവളുടെ വിവാഹമൊക്കെ വളരെ ആർഭാടത്തോടുകൂടിയാണ് നടത്തിയത്.

പക്ഷേ അവളുടെ ഭർത്താവിന്റെ കുടി കാരണം ഒരിക്കൽ ജോലി കഴിഞ്ഞു വരുമ്പോൾ ആക്സിഡന്റിൽ മരണമടഞ്ഞു.അന്നുമുതൽ ഇന്നുവരെ വീട്ടിൽ നിന്നും പുറത്തു പോലു ഇറങ്ങി കണ്ടിട്ടില്ല. അവൾക്കും സമ്മതമാണെന്നല്ലേ അനിൽ പറഞ്ഞത്

അവൻ ആലോചനയുടെ ഇരിക്കുന്നത് കണ്ടു കൊണ്ടാണ് അമ്മാവൻ ശിവൻ അവ ടുത്തേക്ക് വന്നത്. നീയെന്താടാ വലിയ ആലോചനയിൽ ആണല്ലോ കാര്യമെന്താണെന്ന് പറഎടാ..

മാമാ അത് എനിക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്.. ഗിരീശൻ കാര്യങ്ങൾ എല്ലാം ചുരുക്കി ശിവനോട് പറഞ്ഞു.

ഇരുന്നിരുന്നു രണ്ടാം കേട്ടുകാരിയെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ…. അതൊന്നും ശരിയാവില്ല ഈ ആലോചന ഒന്നും നമുക്ക് ചേർന്നതല്ല. ശിവൻ ആദ്യമേ തന്നെ തടസ്സം പറഞ്ഞു.

വരുന്ന ആലോചന മുഴുവൻ നീ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു മുടക്കിയാണ്അവനൊരു ജീവിതം ഉണ്ടാകാത്തത്.

ഞങ്ങടെ കാലം കഴിഞ്ഞാലും എന്റെ മോനൊരു തുണ വേണം അതുകൊണ്ട് ഈ ആലോചനയെങ്കിലും നടക്കുമെങ്കിൽ നടക്കട്ടെ വെറുതെ നീ തടസ്സം പറയേണ്ട..

അമ്മ അത് പറഞ്ഞപ്പോൾ മാമന്
ഇഷ്ടപ്പെട്ടില്ല. ഇനിയിപ്പോ കാര്യങ്ങളൊക്കെ നിങ്ങൾ തീരുമാനിച്ചാൽ മതി എന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല…

ഗിരീഷിന് അമ്മാവൻ പിണങ്ങി പോകുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി…

നീ അത് നോക്കി വിഷമിക്കുകയൊന്നും വേണ്ട ഇത് അവന്റെ സ്ഥിര സ്വഭാവമല്ലേ നിനക്ക് ഏതെങ്കിലും ഒരു വിവാഹാലോചന വരുമ്പോൾ ഉറപ്പിക്കാറാകുമ്പോൾ ഉള്ള പിണക്കം അവന്റെ മകളുടെ വിവാഹം വരെ നിന്നെ കൊണ്ട് കഴിപ്പിച്ചു വിട്ടില്ലേ.. ഇനിയെങ്കിലും സ്വന്തം കാര്യം നോക്കാൻ പഠിക്ക്.

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഗിരീശനും അനിതയുമായുള്ള വിവാഹം കഴിഞ്ഞു. അനിലിന് വളരെ സന്തോഷം തോന്നി… അങ്ങനെ അവർക്കും ഒരു ജീവിതം…. ഉണ്ടായി.

എല്ലാത്തിനും നന്ദി പറയേണ്ടത് രവിക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *