വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും എന്റെ ശരീരത്തിൽ ഒന്നു തൊടുന്നത് പോലും ദേവേട്ടൻ ഇഷ്ടമില്ല, അങ്ങനെയുള്ള..

(രചന: സൂര്യ ഗായത്രി)

ഇനിയും എന്നെ വിളിക്കരുത് വരുൺ ഞാൻ വരില്ല. എനിക്കിനി പറ്റില്ല. ഞാൻ ചെയ്ത തെറ്റ് എത്ര വലുതാണ് എന്ന് എനിക്കറിയാം അതുകൊണ്ട് പ്ലീസ് എന്നെ ഇനി നിർബന്ധിക്കരുത്.

കരഞ്ഞുകൊണ്ട് തനു വസ്ത്രങ്ങൾ ഓരോന്നായി എടുത്തു അണിഞ്ഞു.

വരുൺ അവളുടെ അടുത്തേക്ക് വന്നു കണ്ണുനീർ തുടച്ചു മാറ്റി. നീ ചെയ്യുന്നത് ഇത്രമാത്രം തെറ്റാണെന്ന് തോന്നിയെങ്കിൽ എന്തിനാ തനു ഞാൻ വിളിച്ചപ്പോൾ വന്നത്.

ഞാൻ നിന്നെ നിർബന്ധിച്ച് ഇവിടെ കൂട്ടിക്കൊണ്ടുവന്നതല്ലല്ലോ. ഞാൻ വിളിച്ചപ്പോൾ തന്നെ വരാൻ കഴിയില്ല എന്ന് നിനക്ക് പറയാമായിരുന്നില്ലേ. അപ്പോൾ നീ വന്നത് നീയും ഇത് ആഗ്രഹിക്കുന്നത് കൊണ്ടല്ലേ.

അവൾ വരുണിന്റെ മാറിലേക്ക് വീണ്ടും ചാഞ്ഞു. എനിക്കിഷ്ടമാണ് വരുൺ നിന്നെ പക്ഷേ ചിലപ്പോഴൊക്കെ എനിക്ക് പറ്റുന്നില്ല.

ദേവേട്ടനോട് ഞാൻ ചെയ്യുന്നത് തെറ്റാണ്.

അപ്പോൾ അയാൾ നിന്നോട് ചെയ്യുന്നത് ശരിയാണോ തനു.

തന്റെ മാറിലേക്ക് ചേർത്തുവച്ചിരിക്കുന്ന അവളുടെ മുഖം വരുൺ പിടിച്ചുയർത്തി.
അവളുടെ നനഞ്ഞ കണ്ണുകളിലേക്ക് അവൻ നോക്കി.

പറയൂ തന്നു അപ്പോൾ നിന്നോട് അയാൾ ചെയ്യുന്നത് ശരിയാണോ.

എനിക്കറിയില്ല എനിക്കൊന്നും അറിയില്ല.

ഒരു ഭ്രാന്തിയെ പോലെ തനു പുലമ്പി കൊണ്ടിരുന്നു.

ഒരു ഭാര്യയാണെന്നുള്ള പരിഗണന പോലും ഇല്ലാതെ. മറ്റൊരു പെണ്ണിനൊപ്പം കറങ്ങി നടക്കുന്ന അയാളെ ഒരു കുഞ്ഞ് എന്ന് നിന്റെ ആഗ്രഹം പോലും നടത്തി തരാത്ത അയാളെ എന്തിനാണ് നീ ഇങ്ങനെ സഹിക്കുന്നത്.

ഞാൻ പറയുന്നതൊന്നും നിന്നെ ന്യായീകരിക്കുന്നതിന് അല്ല നീ ചെയ്യുന്നത് തെറ്റുതന്നെയാണ്.

പക്ഷേ ഒരു കുഞ്ഞിന് വേണ്ടി മോഹിച്ചിരിക്കുന്ന നിനക്ക് ഒരു ഭാര്യ എന്ന പരിഗണന പോലും തരാതെ വിവാഹം കഴിച്ച് വീട്ടിൽ ഒരു പാവയെ പോലെ കൊണ്ടിരുത്തിയിരിക്കുന്നത് അയാൾ എന്ത് ഉദ്ദേശിച്ചാണ്.

നമ്മൾ തമ്മിൽ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ പോലും നീ മറ്റൊരാളോടൊപ്പം ആണ് ചിലവഴിക്കുന്നതെങ്കിൽ പോലും നിന്നെ അയാൾക്ക് ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല. കാരണം ഒരു ഭാര്യ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു പുരുഷനാകാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല ഇതുവരെ.

നിന്റെ അടുത്ത് വരുമ്പോൾ മാത്രം എന്താണ് അയാൾക്ക് ഇത്ര ബുദ്ധിമുട്ട്.

എനിക്ക് അതൊന്നും അറിയില്ല വരുൺ ഇതിന്റെ ഒന്നും കാരണങ്ങൾ എനിക്ക് അറിയില്ല. ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ് ഞാൻ.

ഏതോ ഒരു നിമിഷത്തിൽ ഒരു കോ ളിലൂടെ പരിചയപ്പെട്ടതാണ് നിന്നെ. എന്നെ കേൾക്കാൻ നീ തയ്യാറായി എന്നതാണ് ഞാൻ നിന്നിൽ കണ്ട ഏറ്റവും വലിയ സന്തോഷം.

എന്റെ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ വരെ നീ എന്നോട് തിരക്കി. ഒരു മുറിയിൽ അടക്കപ്പെട്ടിരുന്ന എനിക്ക് ജീവശ്വാസം കിട്ടിയത് നിന്നോട് സംസാരിക്കാൻ തുടങ്ങുമ്പോഴാണ്.

രാത്രിയിൽ ഞാൻ ഉറങ്ങി കഴിഞ്ഞാൽ മാത്രമേ ദേവേട്ടൻ മുറിയിലേക്ക് കടന്നു വരൂ. അതുപോലെ വന്നാൽത്തന്നെ മൊബൈലിൽ ആരോടെങ്കിലുമൊക്കെ ചാറ്റ് ചെയ്തു കൊണ്ടിരിക്കും. ഞാനൊരു ഭാര്യയാണെന്ന് ദേവേട്ടൻ മറന്നുപോകുന്നു.

എനിക്കും വികാരവിചാരങ്ങൾ ഉണ്ട്. വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും എന്റെ ശരീരത്തിൽ ഒന്നു തൊടുന്നത് പോലും ദേവേട്ടൻ ഇഷ്ടമില്ല. അങ്ങനെയുള്ള ഒരാൾ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്.

ഒരിക്കൽ അടുക്കളയിൽ വച്ച് അമ്മ പറയുന്നത് കേട്ടു മറ്റേതോ പെൺകുട്ടിയുമായി ദേവേട്ടൻ അടുപ്പം ഉണ്ടെന്ന്, അതിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ധൃതിപിടിച്ച് ഒരു വിവാഹം കഴിപ്പിച്ചതെന്ന്. അങ്ങനെയെങ്കിലും അവൻആ റിലേഷനിൽ നിന്ന് മാറുമല്ലോ എന്ന്.

പക്ഷേ എല്ലാവരോടും എങ്ങനെയാണ് പറയുന്നത്.

ഒരു ദിവസം എന്ത് വരട്ടെ എന്ന് വിചാരിച്ച് ദേവേട്ടനോട് സംസാരിക്കാൻ തീരുമാനിച്ചു.

അന്ന് ദേവേട്ടൻ പറഞ്ഞു ദേവേട്ടന്റെ ജീവിതത്തിൽ അവൾക്കു മാത്രമേ സ്ഥാനമുള്ളൂ എന്ന്.

എങ്കിൽ പിന്നെ എന്തിനാണ് ദേവേട്ടൻ ഈ ജീവിതത്തിലേക്ക് വലിച്ചിഴച്ചത്.

വീട്ടുകാരുടെ വായ അടപ്പിക്കുന്നതിന് വേണ്ടി ഞാനും അവളും കൂടി എടുത്ത് തീരുമാനമായിരുന്നു അത് എന്ന്.

എല്ലാം കേട്ടപ്പോൾ തകർന്നു പോയി തന്നു.

വീട്ടുകാർക്ക് വേണ്ടി സ്വന്തം ജീവിതം ബലിയാടാക്കേണ്ടി വന്നിരുന്നു അവൾക്ക് അപ്പോൾ. ഒന്നും ആരോടും തുറന്നു പറയാൻ പറ്റാത്ത അവസ്ഥയിലിരിക്കുമ്പോഴായിരുന്നു.

വരുണിനെ പരിചയപ്പെടുന്നത്.ആ പരിചയം വളർന്നു വലുതായി. ആദ്യമായി ജീവിതത്തിൽ പ്രണയം തോന്നിയത് അവനോട് ആയിരുന്നു. തന്നെ കേൾക്കാനായി അവൻ കാണിക്കുന്ന ക്ഷമ തന്നെയായിരുന്നു അവനെ ജീവിതത്തിലേക്ക് വലിച്ച് അടുപ്പിച്ചത്.

തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുവാൻ വരുൺ തയ്യാറായിരുന്നു.

ഇടതടവില്ലാതെയുള്ള അയാളുടെ ഫോൺവിളികൾ പോലും തനിക്ക് അരോചകമായി തോന്നി.

രാത്രിയാകുമ്പോൾ കാമുകിയും ഒത്തുള്ള സല്ലാപങ്ങൾ ഭാര്യയെന്ന ഒരാൾ അടുത്തുണ്ടെന്ന് പോലും ഉള്ള പരിഗണനയില്ല.. കണ്ണുനീർ വീണു തലയിണ കുതിർന്നു പോയി.

ഒടുവിൽ നിവർത്തിയില്ലാതെ കാര്യങ്ങൾ എല്ലാവരോടും പറയാൻ തന്നെ തീരുമാനിച്ചു. പക്ഷേ അതിനു അയാളുടെ ശക്തമായ ഭീഷണി ഉണ്ടായിരുന്നു.

ഒരിക്കൽ വരുണിന്റെ നിർബന്ധത്തിന് വഴങ്ങി തമ്മിൽ കാണാം എന്ന് തീരുമാനിച്ചു. തമ്മിൽ കണ്ടുകഴിഞ്ഞപ്പോൾ മനസ്സിലായ അയാൾ ഒരു നല്ല മനുഷ്യനാണെന്ന്. ഡിവോഴ്സ് വാങ്ങി വരൺ തന്നെ അയാളുടെ ജീവിതത്തിലേക്ക് ക്ഷണിക്കാം എന്നു വരെയായി.

ഒരു ദിവസം വരുണുമായി സംസാരിക്കുന്നത് ദേവൻ കേൾക്കാനിടയായി.

എന്തായാലും എനിക്ക് ഇപ്പോഴാണ് സമാധാനമായത്. നിന്നെ വിവാഹം കഴിച്ചു നിന്നോട് തെറ്റുകൾ ചെയ്യുകയായിരുന്നു എന്ന് അറിയാമെങ്കിലും. നിന്നെ ഒരിക്കലും എന്റെ ജീവിതത്തിനോട് ചേർത്തുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല.

പക്ഷേ ഇപ്പോൾ നീ തന്നെ നിനക്കായി പുതിയൊരു ജീവിതം കണ്ടുപിടിച്ച സ്ഥിതിക്ക്. ഇത് ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ. നിനക്ക് നിന്റെ കാമുകനും ഒത്ത് ഇഷ്ടം പോലെ ജീവിക്കാം. ഞാൻ എന്റെ പ്രണയവു മൊത്ത് ഇഷ്ടം പോലെ ജീവിക്കും.

അയാളുടെ ആ പറച്ചിൽ പോലും തനിക്ക് വേദനയാണ് ഉണ്ടാക്കിയത്. ഒരു താലി ചരടിന്റെ ബന്ധം പോലും അയാൾ എന്നിൽ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ തന്റെ ഭാര്യ തെറ്റിലേക്ക് പോകാതെ തടയുന്ന ഒരു പ്രവർത്തി പോലും അയാളിൽ നിന്നുണ്ടായില്ല.

അന്ന് ഊരിയതാണ് അയാൾ കെട്ടിത്തന്ന താലി.

വരുണമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു. ദേവേട്ടനോട് സംസാരിച്ചു ഡിവോഴ്‌സിനെ പറ്റി സൂചിപ്പിച്ചു.

ദേവേട്ടന് നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു ജീവിതം തെരഞ്ഞെടുക്കാം. എനിക്ക് എന്റെ വഴി പോകണം. അതുകൊണ്ട് നിങ്ങൾ എനിക്ക് ഡിവോഴ്സ് തരണം.

അതുമാത്രം നടക്കില്ല തനു. ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളുടെ ഭാര്യയാണ്. അവൾക്ക് മക്കൾ ഉണ്ട്. അവളുടെ ഭർത്താവ് അറിയാതെ ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകണം എനിക്ക്.

അതുകൊണ്ട് നീയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയാൽ മറ്റൊരു വിവാഹത്തിന് എന്നെ വീട്ടുകാർ നിർബന്ധിക്കും. അങ്ങനെ ഒരു ബന്ധം ഇനി എനിക്ക് വേണ്ട.

ഈ രീതിയിൽ തന്നെ മുന്നോട്ടു പോവുകയാണെങ്കിൽ മാത്രം പറ്റും. അല്ലാതെ നിനക്ക് ഡിവോഴ്സ് തന്ന് അത് പറ്റില്ല.

എങ്ങനെ ഇത്രയും ക്രൂരമായി ചിന്തിക്കാൻ ദേവേട്ടന് കഴിയുന്നു. ഞാനും ഒരു സ്ത്രീയാണ്. എനിക്കുമുണ്ട് ആഗ്രഹങ്ങളും ആശകളും ഒക്കെ.

അതിന് ഞാൻ നിന്നെ തടസ്സപ്പെടുത്തുന്നില്ലല്ലോ നിന്റെ ആഗ്രഹത്തിന് ആശകൾക്കും ഒപ്പം നിനക്ക് ആരോടാണോ ഇഷ്ടം അവരുമായി ജീവിക്കാം. എന്നിൽ നിന്ന് വിവാഹമോചന നേടി നീ അങ്ങനെ ഒരു ജീവിതം ഉണ്ടാക്കണ്ട.

ഇയാൾ എന്തൊക്കെയാണ്‌ ഈ പറയുന്നത് എന്നായിരുന്നു തനുവിന്റെ ചിന്ത. അവൾ കാര്യങ്ങൾ എല്ലാം വരുണു മായി സംസാരിച്ചു.

എല്ലാം കേട്ടുകഴിഞ്ഞ് വരുണിന്റെ അഭിപ്രായം ഇതായിരുന്നു. അയാൾക്ക് അയാൾ ഇഷ്ടപ്പെടുന്ന രീതിയിൽ നടക്കുന്നതിന് ഒരു മറ ആവശ്യമാണ് തനു.അതിനയാൾ കണ്ടുപിടിച്ച മാർഗമാണ് വിവാഹം.

നിനക്ക് ഡിവോഴ്സ് തന്നു കഴിഞ്ഞാൽ വീട്ടുകാർ അയാളെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കും.

അപ്പോൾ പിന്നെ ആ പെൺകുട്ടി ഇയാൾ പറയുന്നതൊക്കെ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ. അതുകൊണ്ട് നിന്നെ മുൻനിർത്തി അയാൾ തോന്നിയപോലെ ജീവിക്കാനുള്ള പരിപാടിയാണ്.

നിയമപരമായി അയാളെ ഡിവോഴ്സ് ചെയ്യാതെ നമുക്ക് രജിസ്റ്റർ ചെയ്യാൻ പറ്റില്ല.
എത്രയും പെട്ടെന്ന് നീ അയാളുടെ വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറയൂ.

ഒടുവിൽ നിവർത്തിയില്ലാതെ ഒരിക്കൽ തനുവിന് അയാളുടെ വീട്ടുകാരുടെ മുന്നിൽവച്ച് എല്ലാം തുറന്നു പറയേണ്ടി വന്നു.

അതിന് അവൾ ചില തെളിവുകൾ പോലും ശേഖരിച്ചുവച്ചിരുന്നു
ഈ ബന്ധവുമായി ഇനി മുന്നോട്ടുപോകാൻ എനിക്ക് താല്പര്യമില്ല. നിയമപരമായി തന്നെ ബന്ധം വേർപ്പെടുത്തണം. അയാൾക്ക് തോന്നുന്നത് പോലെ ജീവിക്കാം.

എന്നെ ഇഷ്ടപ്പെടുന്ന ഒരാളോടൊപ്പം ഉള്ള ജീവിതമാണ് ഞാൻ ഇനി ആഗ്രഹിക്കുന്നത്.

വിവാഹമോചന നേടിയ തനുവിനെ വരു ണിന്റെ വീട്ടുകാർ വന്ന് കല്യാണം ആലോചിച്ചു. വലിയ ആർഭാടം ഒന്നുമില്ലാതെ ചെറിയ രീതിയിൽ വിവാഹം ഭംഗിയായി നടത്തി.ഇന്ന് അവരുടെ ജീവിതം സന്തോഷം നിറഞ്ഞതാണ്.

ഒരിക്കൽ ദേവനെ തനുവും വരുണും കൂടി കാണാനിടയായി.

വളരെ വിഷമം തോന്നുന്ന ഒരു അവസ്ഥയിലായിരുന്നു അന്ന് ദേവൻ.

വിവാഹമോചനം നേടിയെങ്കിലും വരുണിന്റെ അമ്മയുമായി നല്ലൊരു ബന്ധം തനുവിൻ ഉണ്ടായിരുന്നു. അമ്മയെ വിളിച്ചു വിവരങ്ങൾ തിരക്കിയപ്പോഴാണ് ദേവനുമായി അടുപ്പം ഉണ്ടായിരുന്ന ആ സ്ത്രീയെ ഭർത്താവ് ഉപേക്ഷിച്ചതായി അറിഞ്ഞത്.

ദേവന് അവളെയും കുഞ്ഞുങ്ങളെയും ഒരിക്കലും തന്റെ ജീവിതത്തിലേക്ക് ക്ഷണക്കാൻ കഴിയില്ല. അതിനുവേണ്ടി വഴക്കുണ്ടാക്കിയ ദേവനെ വീട്ടിൽ നിന്നും പുറത്താക്കി.

കുറച്ചുദിവസം ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് അറിയാൻ കഴിഞ്ഞു അവളോടും കുഞ്ഞുങ്ങളോടൊപ്പം ആണെന്ന്. ഇപ്പോൾ കുറെ നാളായി അവളും കുഞ്ഞുങ്ങളും മറ്റൊരാളുടെ കൂടെയാണ്. ദേവനെ ഇപ്പോൾ അവൾക്ക് വേണ്ടെന്ന്.

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നതു പോലെയായി ദേവന്റെ കാര്യം. കേട്ടതൊക്കെ വിശ്വസിക്കണമോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു തനു…

വരുൺ അവളെ വലിച്ചുമാറിലേക്ക് ചേർക്കുമ്പോൾ… തന്റെ ജീവിതം സുരക്ഷിതമായതിനെക്കുറിച്ച് ആയിരുന്നു അവളുടെ ചിന്ത….

Leave a Reply

Your email address will not be published. Required fields are marked *