ഒടുവിൽ അവളിലെ എല്ലാം അവൻ സ്വന്തമാക്കി, സംതൃപ്തിയോട് കൂടി അവളുടെ മാറിലേക്ക് ചാഞ്ഞവനെ അവൾ..

(രചന: സൂര്യഗായത്രി)

നാടകമത്സരം എന്ന് കേട്ടപ്പോൾ തന്നെ അവൾ സ്റ്റേജിനു മുന്നിൽ സ്ഥാനം പിടിച്ചു.

ഇത്തവണ എങ്കിലും അയാൾ വരുമായിരിക്കും തന്നെയും മോനെയും കാണാൻ.. സന്തോഷത്തോടെ അവൾ സ്റ്റേജിന്റെ മുൻവശം ചെന്നിരുന്നു.

നാടകം തുടങ്ങി ഓരോ സീൻ കഴിയുമ്പോഴും അവൾ സ്റ്റേജിന് പിന്നിലേക്ക് പോകും അയാൾ അവിടെയെങ്ങാനും ഉണ്ടോ എന്ന്.

ഒടുവിൽ നാടകം കഴിഞ്ഞു എല്ലാപേരും വണ്ടിയിൽ കയറുമ്പോളും പ്രതീക്ഷയോടെ അവൾ നോക്കി ഒരു വിളിക്കായി….

ഇല്ല…..പതിവുപോലെ അവൾ ആ പറമ്പിൽ നിന്നും വേദനയോട് കൂടി വീട്ടിലേക്ക് പോയി.

ഉറങ്ങിക്കിടക്കുന്ന ഏഴു വയസ്സുകാരന്റെ മുഖത്തേക്ക് നോക്കി. അവന്റെ നെറുകിൽ പതിയെ തലോടി. ഇല്ല മോനെ ഇല്ല നിന്റെ അച്ഛൻ ഇത്തവണയും വന്നിട്ടില്ല. എല്ലാവർഷത്തെയും പോലെ അമ്മ ഇത്തവണയും വഴികണ്ണുമായി കാത്തിരുന്നു..

മകനെയും ചേർത്തുപിടിച്ചുകൊണ്ട് അവൾ കിടന്നു.. അവളുടെ കൺ മുന്നിലൂടെ പല ഓർമ്മകളും മിന്നി മാഞ്ഞു…

പ്രായം 18 കഴിഞ്ഞ് നിൽക്കുന്ന സമയം. അച്ഛന് അമ്പലപ്പറമ്പിൽ ബലൂൺ വിൽപ്പനയാണ് ജോലി. അച്ഛന്റെ ഒപ്പം സഹായിക്കുന്നതിനായി ഞാനും കൂടി പോകും. അച്ഛൻ ബലൂണ് കച്ചവടവുമായി മുന്നോട്ടു പോകുമ്പോൾ ഞാൻ അമ്പല പറമ്പിൽ ഓടി നടക്കും.

വള കച്ചവടക്കാർക്കിടയിലൂടെയും., ഐസ്ക്രീം കച്ചവടക്കാർക്കിടയിലും എല്ലാം ഓടി ഓടി നടക്കും.

എല്ലാവർക്കും തങ്കമണിയെ വളരെ ഇഷ്ടമായിരുന്നു. അമ്മയില്ലാത്ത വളർന്ന അവളെ കുട്ടപ്പൻ . ഓരോ ഉത്സവപ്പറമ്പുകളിലേക്ക് അയാൾ പോകുമ്പോഴും അവളെയും കൂടെ കൊണ്ടുപോകും.

പത്താം ക്ലാസ് വരെ പഠിച്ച തങ്കമണിക്ക് തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അമ്പലപ്പറമ്പുകളിൽ നിന്ന് അമ്പലപ്പറമ്പുകളിലേക്കുള്ള ജീവിതത്തിനൊടുവിൽ അവളുടെ പഠിത്തം മുടങ്ങി.

പ്രായത്തിൽ കവിഞ്ഞ വളർച്ചയും ഭംഗിയുമായിരുന്നു തങ്കമണിക്ക്. അതുതന്നെയായിരുന്നു അവളുടെ ഏറ്റവും വലിയ ശാപവും.

മോള് വയസ്സറിഞ്ഞു കഴിഞ്ഞപ്പോൾ. കുട്ടപ്പൻ അവളെ പിന്നീട് കൂട്ടാതെയായി. അച്ഛൻ ഇല്ലാതെ മാസങ്ങളോളം മാറിനിൽക്കുക എന്നത് തങ്കമണിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല.

അങ്ങനെ അവളുടെ കരച്ചിലും ബഹളവും സഹിക്കാതെ കുട്ടപ്പൻ വീണ്ടും അവളെ കൂടെ കൂട്ടി.

കച്ചവടക്കാർക്ക് മുഴുവനായി താമസിക്കുന്ന വാടക കെട്ടിടത്തിൽ കുട്ടപ്പനും തങ്കമണിയും താമസിച്ചു .

ഓരോ ദിവസങ്ങളിലും പലപല പരിപാടികളാണ് കമ്മിറ്റിക്കാർ ഏർപ്പാടാക്കിയിരുന്നത്.

ഇതേ വാടക കെട്ടിടത്തിൽ തന്നെയാണ് വിവിധ സ്ഥലങ്ങളിൽ നിന്നും നാടകo അവതരിപ്പിക്കുന്നവരും താമസിച്ചിരുന്നത്. ഓരോ സമിതികളിലെയും നാടകക്കാർ. ഓരോ ഇടങ്ങളിലായി ചേക്കേറി.

അവിടെ വെച്ചിട്ടാണ് തങ്കമണി ആദ്യമായി അയാളെ കാണുന്നത്. വെളുത്ത കൊലുന്നാണേ ഒരാൾ …. നീളൻ ജുബ്ബയും, തോളിൽ ഒരു ബാഗും . എപ്പോഴും ചിരിക്കുന്ന മുഖമാണ്. കണ്ണുകൾക്ക് അഴക് പകരാനായി വട്ട കണ്ണട..

പലപ്പോഴും റിഹേഴ്സൽ നടക്കുന്ന ക്യാമ്പിന്റെ പരിസരത്തൊക്കെ തങ്കമണി കറങ്ങി നടക്കും. ചിലപ്പോൾ ആരെങ്കിലും അവളെ കണ്ണൂരൂട്ടി പേടിപ്പിക്കുo.

ചിലർ കഴിക്കുന്നതിന് ബിസ്ക്കറ്റ് മുട്ടായി ഒക്കെ കൊടുക്കുകയും ചെയ്യും.

ഇവരുടെ നാടകം ഏറ്റവും അവസാന ദിവസമാണ്. ദൂര കൂടുതൽ കൊണ്ടാണ് നേരത്തെ ക്യാമ്പിൽ വന്നു നിൽക്കുന്നത്.

തന്നെത്തന്നെ ഇടക്കൊക്കെ നോക്കുന്ന ആ ഉണ്ടക്കണ്ണിയെ അയാളും ഇടയ്ക്കു ശ്രദ്ധിച്ചിരുന്നു. പട്ടുപാവാട അണിഞ്ഞ് ഭംഗിയുള്ള ഒരു പെൺകുട്ടി.

സ്ഥിരമായി അവളെ ക്യാമ്പിലെ പരിസരത്ത് കാണാൻ തുടങ്ങിയപ്പോൾ തന്നെ ആരോടോ അവളെ കുറിച്ച് അന്വേഷിച്ചു.. അമ്പലപ്പറമ്പിൽ സ്റ്റോൾ ഇട്ടേക്കുന്ന ആരുടെയോ മകൾ ആണെന്ന് വിവരവും കിട്ടി. പക്ഷേ അത് ആരാണെന്ന് മാത്രം അറിഞ്ഞില്ല…

ദിവസങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴേക്കും ഇരുവരും തമ്മിൽ സൗഹൃദത്തിലായി.

ക്യാമ്പിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞു നടക്കുന്നവളെ ഒരു ദിവസം അയാൾ കയ്യോടെ പിടികൂടി. അവളെ വലിച്ചു മുറിയിലേക്ക് കൊണ്ടുപോയി.

എന്തിനാണ് ഈ ഭാഗത്ത് കിടന്നു ഇങ്ങനെ കറങ്ങുന്നത്. ഇവിടെയൊന്നും ഇങ്ങനെ വന്നു നിൽക്കാൻ പാടില്ല കേട്ടോ. പലതരത്തിലുള്ള ആൾക്കാർ താമസിക്കുന്ന സ്ഥലമാണ്.

അയാൾ അടുത്തേക്ക് വരുമ്പോൾ ശരീരത്തിൽ നിന്നും വമിക്കുന്ന സെന്റിന്റെ മണം അവൾ ആഞ്ഞു ശ്വസിച്ചു.

ക്യാമ്പിൽ നിന്ന് ഇറങ്ങി മായ ലോകത്തിലേക്ക് എന്നപോലെ നടക്കുന്ന പെൺകുട്ടിയെ കണ്ടു അയാൾക്ക് ചിരി വന്നു എത്രമാത്രം നിഷ്കളങ്കയാണ് അവൾ എന്ന്.

ക്യാമ്പിലെ ഓരോ ദിവസം പിന്നീട്മ്പോളും അവളുടെ നിറസാന്നിധ്യം അവിടെ ഉണ്ടായിരുന്നു. പതിയെ പതിയെ അവർ തമ്മിൽ ഇഷ്ടത്തിനായി.

ഇനി രണ്ടു ദിവസം കൂടി ഇവിടെ ഉള്ളു എന്ന് എല്ലാവരും പറയുന്നു ശരിയാണോ.. അയാളുടെ കൈകളിൽ കൈകൾ കൊടുത്തു പിടിച്ചിരിക്കുമ്പോൾ തങ്കമണി ചോദിച്ചു.

ശിവൻ അതെ എന്ന് തലയാട്ടി…

രണ്ടുദിവസം കൂടി കഴിയുമ്പോൾ ഇവിടെ നിന്ന് പോകുമോ.

പോകണ്ടേ തങ്കമണി ഇനി അടുത്തൊരു ഉത്സവപ്പറമ്പ് അവിടെയായിരിക്കും. ഞങ്ങൾ ഇങ്ങനെ ഉത്സവപറമ്പുകളിൽ നിന്നും ഉത്സവപ്പറമ്പുകളിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന ആൾക്കാരല്ലേ….

ഇവിടെനിന്ന് പോയ്‌ കഴിഞ്ഞാൽ എന്നെ മറക്കുമോ.. അയാളുടെ മാറിലേക്ക് ചേർന്നിരുന്നു കൊണ്ട് തങ്കമണി വിഷമത്തോടു കൂടി ചോദിച്ചു.

ഓർത്തിരിക്കാൻ നീ എനിക്ക് എന്തെങ്കിലും തന്നോ… ചിരിച്ചുകൊണ്ടാണ് ശിവൻ അത് ചോദിച്ചത്.

ഞങ്ങൾ പാവങ്ങളല്ലേ നിങ്ങൾക്ക് തരാൻ വേണ്ടി ഒന്നും ഞങ്ങളെ കയ്യിലില്ല.

എനിക്ക് നിന്റെ സ്നേഹം മാത്രം മതി തങ്കമണി എന്നും നിന്നെ ഓർമ്മിക്കാൻ.
അവളെ മാറോടു ചേർത്തുകൊണ്ട് ശിവൻ അത് പറഞ്ഞപ്പോൾ തങ്കമണി പുളകിതയായി.

ശിവൻ അവളെ ചുംബനം കൊണ്ട് മൂടി..അവളുടെ ചുണ്ടുകളിൽ ശിവൻ പുതിയ കവിതകൾ രചിച്ചു. കൈകൾ പുതിയ മേച്ചിൻ പുറങ്ങൾ തേടി അലഞ്ഞു.

ഒടുവിൽ അവളി എല്ലാം അവൻ സ്വന്തമാക്കി. സംതൃപ്തിയോട് കൂടി അവളുടെ മാറിലേക്ക് ചാഞ്ഞവനെ അവൾ ഇരു കൈ കൊണ്ട് വരിഞ്ഞു മുറുക്കി.

അടുത്ത രണ്ട് ദിവസങ്ങളിലും ഇത് തന്നെ ആവർത്തിച്ചു. അവൻ നൽകുന്ന രതിയുടെ പുതിയ പാഠങ്ങൾ അവൾ പഠിക്കുകയായിരുന്നു..

രാത്രിയിൽ അവന്റെ മാറിൽ പറ്റിച്ചേർന്നു അവന്റെ വിയർപ്പ് തുള്ളികളിൽ ഒട്ടി കിടക്കുകയായിരുന്നു തങ്കമണി….

നാളെ വൈകുന്നേരത്തോടുകൂടി ഞങ്ങൾ ഇവിടത്തെ ക്യാമ്പ് പിരിച്ചു വിടും. കേട്ട വാർത്ത വിശ്വസിക്കാത്തത് പോലെ തങ്കമണി അയാളെ നോക്കി….

അപ്പോൾ നാളെ ഇവിടെ നിന്നും പോയിക്കഴിഞ്ഞാൽ പിന്നെ നമ്മൾ എപ്പോഴാണ് കാണുന്നത്…

എനിക്ക് അറിയില്ല തങ്കമണി ആ ചോദ്യത്തിന്റെ ഉത്തരം എന്റെ കൈയിൽ ഇല്ല.

ഇവിടെനിന്ന് പോയിക്കഴിഞ്ഞാൽ ശിവൻ എന്നെ മറക്കുമോ.

നിന്നെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല പക്ഷേ സ്വന്തമാക്കാനും..

നമ്മൾ രണ്ടുപേരും ദേശാടനക്കിളികളെ പോലെയാണ് ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും. അന്നന്നുള്ള അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന നമ്മൾക്ക് സ്വപ്നങ്ങൾ ഇല്ല. ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നു.

ശിവൻ പറയുന്ന വലിയ വലിയ കാര്യങ്ങൾ ഒന്നും തന്നെ തങ്കമണിക്ക് മനസ്സിലായില്ല. അല്ലെങ്കിൽ അവൾ മനസ്സിലാക്കാൻ ശ്രമിച്ചില്ലായിരിക്കും.

പോകുന്നതിന്റെ അന്ന് തങ്കമണിയോടു ശിവൻ യാത്ര പറഞ്ഞു.. അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിൽക്കുമ്പോൾ.

“”ഞാൻ ഏതെങ്കിലും ഒരു അമ്പലപറമ്പിൽ ഇതുപോലെ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കും.

ശിവൻ പോയി രണ്ടുമാസം കഴിയുമ്പോഴാണ് തങ്കമണി ആ സത്യം മനസ്സിലാക്കിയത്. അവൾ ഗർഭിണിയാണെന്ന്. വിവരമറിഞ്ഞ് കുട്ടപ്പൻ അവളെ ഒരുപാട് ഉപദ്രവിച്ചു. പക്ഷേ അവളുടെ കുഞ്ഞിന്റെ അച്ഛനാരാണെന്ന് മാത്രം അവൾ ആരോടും പറഞ്ഞില്ല.

ഓരോ ഉത്സവ സീസണിലും ഓരോ ഇടങ്ങളിലായി അവൾ അയാളെ കാത്തിരുന്നു വയറു വീർത്തു വരുന്നതിനനുസരിച്ച് ആൾക്കാർ അവളെ അപഹാസ്യയായി ചിത്രീകരിക്കാൻ തുടങ്ങി .

കുട്ടപ്പൻ മകളുടെ അവസ്ഥ ഓർത്തു വേദനിച്ചു.. അയാൾ കുടിച്ചു കുടിച്ചു മരണത്തിനു കീഴടങ്ങി.

ആരോരും ഇല്ലാത്ത അനാഥയായി തങ്കമണി മാറി. അമ്പലപ്പറമ്പിൽ ഒരിക്കൽ ഉത്സവ സമയം പ്രസവവേദനയിൽ പുളയുന്നവളെ ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചു. ഹോസ്പിറ്റലിൽ വച്ച് അവൾ ഒരു ആൺ കുഞ്ഞിനു ജന്മം നൽകി.

പാരമ്പര്യം പിന്തുടർന്നുകൊണ്ട് അച്ഛന്റെ ബലൂൺ കച്ചവടം അവൾ ഏറ്റെടുത്തു. ഓരോ നാടക സ്റ്റേജുകളിലും അവൾ ആ മുഖം തിരഞ്ഞുകൊണ്ടിരുന്നു. അവളുടെ കുഞ്ഞിന്റെ അച്ഛൻ ആ കൂട്ടത്തിൽ ഉണ്ടോ എന്ന്.

ഓരോ ഉത്സവ കാലം കടന്നുപോകുമ്പോഴും അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു കൊണ്ടിരുന്നു.

ഇന്നും അവൾ ആ കാത്തിരിപ്പിലാണ്. അവളുടെ പ്രണയം പകുത്തു നൽകിയവന് വേണ്ടിയുള്ള…..

എത്ര കാലം കൊണ്ട് തുടങ്ങിയതാ അമ്മേ അമ്മയുടെ കാത്തിരിപ്പ് ഇനി ഒരിക്കലും അയാൾ വരില്ല. തിരിച്ചുവരാത്ത ഒരാളിനു വേണ്ടി അമ്മ എന്തിനാണ് ഇങ്ങനെ ഉത്സവപ്പറമ്പികളിൽ കാത്തിരിക്കുന്നത്..

ഇന്ന് അമ്മ ഉത്സവത്തിന് പോകണ്ട..

ജോലി കഴിഞ്ഞു വീട്ടിലെത്തിയിട്ടും അമ്മയെ കാണാഞ്ഞു തിരഞ്ഞു വന്നതാണ് ദിനേശൻ . അമ്പലപ്പറമ്പിൽ ഒരറ്റത്തായി ഇരിക്കുന്ന അമ്മയുടെ അടുത്തേക്ക് അവൻ വന്നു. ഇനിയും ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനായില്ല അമ്മയ്ക്ക്.

നേരം ഒരുപാട് വൈകി അമ്മ വാ വീട്ടിലേക്ക് പോകാം… അമ്മയുടെ തോളിലേക്ക് കൈ വയ്ക്കുമ്പോഴേക്കും അമ്മ ഒരു വശത്തായി ചരിഞ്ഞു വീണു.

അച്ഛന് വേണ്ടിയുള്ള കാത്തിരിപ്പ് ഇതോടുകൂടി അമ്മ അവസാനിപ്പിച്ചു എന്ന് ദിനേശന് മനസ്സിലായി………. നിറഞ്ഞ കണ്ണുകളോടുകൂടി അവനമ്മയെ ഇരു കൈകളിലും കോരിയെടുത്ത് വീട്ടിലേക്ക് പോയി……

Leave a Reply

Your email address will not be published. Required fields are marked *