പ്ലസ് വണ്ണിന് പഠിക്കുന്ന തന്റെ മകൾ, ഷർട്ടിന്റെ പകുതി ഭാഗവും ബട്ടൻസ് തുറന്നു കിടക്കുന്നു എന്തോ..

(രചന: സൂര്യ ഗായത്രി)

സ്കൂൾ ബസ്സിൽ നിന്നും അവസാനത്തെ കുട്ടിയും ഇറങ്ങുന്നത് വരെ രമ മകളെയും കാത്തു നിന്നു….

ഷിബു, മോൾ ഇതുവരെ ഇറങ്ങിയില്ലല്ലോ…

ഇല്ല ചേച്ചി മോൾ ഇന്ന് ബസ്സിൽ കയറി ഇല്ലായിരുന്നു… ഇനി വൈകുന്നേരം സ്പെഷ്യൽ ക്ലാസ് എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല ചേച്ചി എന്തായാലും സ്കൂളിലേക്ക് എന്ന് വിളിച്ചു ചോദിച്ചു നോക്ക്…

ഞാൻ എന്തായാലും രവിയേട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ ചിലപ്പോ ഏട്ടൻ എങ്ങാനും പോയി അവളെ വിളിച്ചെങ്കിലോ.. രമവേഗം മൊബൈൽ എടുത്ത് രവിയുടെ നമ്പറിലേക്ക് കോൾ ചെയ്തു…

ഹലോ രവിയേട്ടാ….

മോൾ എത്തിയോടി …

അപ്പുറത്തുനിന്നുള്ള ചോദ്യം കേട്ടപ്പോഴേക്കും അവളുടെ ശരീരം തളരുന്നത് പോലെ തോന്നി..

രവിയേട്ടാ മോൾ ഇതുവരെ എത്തിയിട്ടില്ല… രവിയേട്ടൻ എങ്ങാനും ഇനി സ്കൂളിൽ പോയി കൂട്ടിയോ, എന്നറിയാനാണ് ഞാൻ വിളിച്ചത് ബസിൽ മോൾ കയറിയിട്ടില്ല..

നീ ഒരു കാര്യം ചെയ്യു…. ക്ലാസ് ടീച്ചറിന്റെ നമ്പറിലോട്ട് ഒന്ന് വിളിച്ചു തിരക്ക്…

ഉഷ ടീച്ചർ അന്ന് അടിച്ചിട്ടിരിക്കുന്ന നമ്പറിലേക്ക് കോൾ ചെയ്തു….

ഹലോ ടീച്ചർ ഞാൻ… കൃതികയുടെ അമ്മയാണ്…… മോൾ ക്ലാസ്സ് കഴിഞ്ഞ് ഇതുവരെയും എത്തിയിട്ടില്ല സ്കൂൾ ബസ്സിൽ മോൾ കയറിയിട്ടില്ല ഇന്ന് എന്തെങ്കിലും സ്പെഷ്യൽ ക്ലാസോ മറ്റോ ഉണ്ടോ ടീച്ചർ…..

ഇല്ലല്ലോ ഇന്ന് സ്പെഷ്യൽ ക്ലാസ് ഒന്നും വെച്ചിട്ടില്ല…അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ പാരന്റ്സിനെ ഇൻഫോം ചെയ്യുമെന്ന് നേരത്തെ തന്നെ പ്രിൻസിപ്പാളിന്റെ അറിയിപ്പ് ഉണ്ടല്ലോ…

ടീച്ചർ അപ്പോൾ എന്റെ മോള്….

നിങ്ങൾ വിഷമിക്കാതിരിക്കൂ ചിലപ്പോൾ ബസ്സിൽ എങ്ങാനും കയറാൻ പറ്റാത്ത എന്തെങ്കിലും അവസ്ഥയിൽ… മോൾ സ്കൂളിൽ ഉണ്ടെങ്കിലോ ഞാൻ എന്തായാലും ഒന്ന് പോയി നോക്കട്ടെ…..

ഉഷ ടീച്ചർ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി നേരെ ക്ലാസിലേക്ക് പോയി… ക്ലാസിൽ എല്ലാം ചെന്ന് നോക്കിയിട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല…. ടീച്ചർ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ചെന്നു…

ടീച്ചർ 10ബി യിൽ പഠിക്കുന്ന കൃതിക സ്കൂൾ ബസ്സിൽ കയറിയിട്ടില്ല..ആ കുട്ടിയുടെ അമ്മ ഇപ്പൊ വിളിച്ചിട്ടുണ്ടായിരുന്നു. അവർ വല്ലാതെ പാനിക് ആയിട്ടാണ് സംസാരിക്കുന്നത്….

ടീച്ചർ ക്ലാസിൽ പോയി നോക്കിയായിരുന്നോ..

നോക്കി ടീച്ചർ ഞാൻ ക്ലാസിൽ പോയി ഇപ്പോൾ നോക്കിയതേയുള്ളൂ ഗ്രൗണ്ടിലും ക്ലാസിലും ഒന്നും ആ കുട്ടി ഇല്ല…

ഓ ഗോഡ്…..

ടീച്ചർ ഒന്നു വരും നമുക്കൊന്ന് പോയി നോക്കാം…

പ്രിൻസിപ്പലും ഉഷ ടീച്ചറും കൂടി നേരെ ഗ്രൗണ്ടിലേക്ക് വന്നു… അപ്പോൾ അവിടെ പാരൻസിനെ വെയിറ്റ് ചെയ്ത് ഒന്ന് രണ്ട് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ….

ആ കുട്ടികളോടും പ്യൂണിനോടും ഹെഡ്മാസ്റ്റർ വിവരം തിരക്കി…

എല്ലാ കുട്ടികളും സ്കൂൾബസിൽ കയറി പോയി കേറി പോകുന്നത് നിങ്ങൾ കണ്ടായിരുന്നോ…

കണ്ടായിരുന്നു ടീച്ചർ എല്ലാ കുട്ടികളും പോയി ഇനി വേറെ കുട്ടികളില്ല..

അപ്പോഴേക്കും കൃതിക പോകുന്ന മൂന്നാം നമ്പർ ബസ് സ്കൂളിലേക്ക് വന്നു…

ബസ്സിന്റെ ഡ്രൈവർ രാജനും.. ഒരു ക്ലീനറും, ഒരു ലേഡി ആയയും കൂടി ഉണ്ടായിരുന്നു…

വിലാസിനി നിങ്ങൾ കണ്ടില്ലായിരുന്നോ കൃതിക ബസ്സിൽ കയറാത്തത്..എല്ലാ കുട്ടികളെയും എണ്ണിയാണോ ബസ്സിൽ കയറ്റിയത്…

ടീച്ചർ കയറുമ്പോൾ തന്നെ എണ്ണി നോക്കിയിരുന്നു ബസ്സിൽ കൃതിക ഇല്ലായിരുന്നു ആ കുട്ടി മുൻപും ചില ദിവസങ്ങളിൽ ഇങ്ങനെ ബസ്സിൽ കയറാതെ വന്നിട്ടുണ്ട്…..

എന്നിട്ട് നിങ്ങൾ ഇപ്പോഴാണോ ഈ വിവരം ഞങ്ങളോട് പറയുന്നത്..ഇതിനു മുൻപ് ആ കുട്ടി ബസ്സിൽ കയറാതിരിക്കുമ്പോൾ തന്നെ വന്ന് ഞങ്ങളോട് ഇൻഫോം ചെയ്യേണ്ടതല്ലേ…

ടീച്ചർ അന്നൊക്കെ ആ കുട്ടി അച്ഛൻ വിളിക്കാൻ വരുമെന്ന് പറഞ്ഞുകൊണ്ടാണ് ഇവിടെ നിന്ന് പോകുന്നത്….

തിരികെ സ്കൂൾ ബസ് ആ ഭാഗത്ത് എത്തുമ്പോൾ ആ കുട്ടിയെ അവിടെ കണ്ടിട്ടും ഉണ്ട്…. അച്ഛൻ വിളിച്ചുകൊണ്ട് ബസ്റ്റോപ്പിൽ ആക്കി അമ്മ വന്നു കൂട്ടിക്കൊണ്ടുപോകും എന്നാണ് പറയുന്നത്……

ഇന്ന് ബസ്സിൽ കാണാത്തപ്പോഴും അച്ഛൻ വിളിക്കാൻ വന്നിട്ടുണ്ടാകും എന്നാണ് ടീച്ചർ കരുതിയത്…

പക്ഷേ ബസ്റ്റോപ്പിൽ എത്തുമ്പോഴാണ് പതിവുപോലെ അമ്മ കാത്തുനിൽക്കുന്നതും കുട്ടി വന്നിട്ടില്ല എന്നുള്ള വിവരം അറിയുന്നത്…ഇതിനിടയിൽ എന്ത് സംഭവിച്ചു എന്നത് ഞങ്ങൾ അറിഞ്ഞില്ല….

ഒന്ന് രണ്ട് തവണ അച്ഛൻ വിളിക്കാൻ വരുമെന്ന് പറഞ്ഞ് ആ കൊച്ച് വരാതിരിക്കുമ്പോൾ തന്നെ നിങ്ങൾ ആ വിവരം ഞങ്ങളെ അറിയിക്കണമായിരുന്നു അത് നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ ഒരു തെറ്റ് തന്നെയാണ്….ഞങ്ങൾ അപ്പോൾ പാരൻസിനെ വിളിച്ച് അത് കൺഫോം ചെയ്യുമായിരുന്നു….

ഇന്നിപ്പോൾ കുട്ടി മിസ്സിംഗ് ആണ് ഇനി ആ കുഞ്ഞിനെ എവിടെ ചെന്ന് അന്വേഷിക്കും…

എന്തായാലും എല്ലാവരും കൂടി ഒരു കാര്യം ചെയ്യ്…ഈ സ്കൂൾ പരിസരം മുഴുവനും ഒന്ന് അന്വേഷിക്ക്… അപ്പോഴേക്കും രവിയും രമയും സ്കൂളിലേക്ക് വന്നിരുന്നു…

ടീച്ചർ ഞങ്ങളുടെ മോൾ എവിടെയാണ്…

രമ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു..

നിങ്ങൾ ഇങ്ങനെ ബഹളം വെച്ച് ആളെ കൂട്ടരുത്…. ഇതിനുമുമ്പ് പലതവണയും അച്ഛൻ വിളിക്കാൻ വരുമെന്ന് പറഞ്ഞ് കൃതിക സ്കൂൾ ബസ്സിൽ വരാതിരുന്നിട്ടുണ്ട്..

പക്ഷേ അന്നൊക്കെ കൃത്യമായി സ്കൂൾ ബസ് ആ ഭാഗത്ത് എത്തുമ്പോൾ കൃതികയെ സ്റ്റോപ്പിൽ കണ്ടിട്ടുമുണ്ട്.. പക്ഷേ ഇന്നിപ്പോൾ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല…

ടീച്ചർ എന്താണ് ഈ പറയുന്നത് മോളെ സ്കൂൾ ബസ്സിൽ ആക്കിയതിനു ശേഷം ഞാനെന്തിനാണ് ഇടയ്ക്കിടയ്ക്ക് അവളെ വന്ന് വിളിക്കുന്നത്…. രവി അല്പം ഒച്ച ഉയർത്തിയാണ് അത് ചോദിച്ചത്

അപ്പോൾ നിങ്ങൾ ഒരു തവണ പോലും കൃതികയെ കൂട്ടാൻ ഇവിടെ വന്നിട്ടില്ല എന്നാണോ പറയുന്നത്….

ഇല്ല ടീച്ചർ അവൾ സ്കൂൾ ബസ്സിൽ അല്ലേ വരുന്നത് ഞാൻ ഒരിക്കൽ പോലും അവളെ കൂട്ടാനായി വന്നിട്ടില്ല……

അപ്പോ ഈ ദിവസങ്ങളിൽ അവൾ എങ്ങനെ ആണ് വീട്ടിൽ എത്തിയിരുന്നത്….

മോൾ സ്കൂളിൽ സെക്കന്റ്‌ ട്രിപ്പിലാണ് വൈകുന്നേരം വരുന്നത്… അപ്പോൾ എങ്ങനെ ആയാലും അഞ്ചു മണിക്കാണ് എത്തുന്നത്……

ഇവിടുന്നു മോൾ ബസിൽ വരാത്തപ്പോൾ മൂന്നര മണിക്കുതന്നെ കുട്ടികളോട് അച്ഛൻ വിളിക്കാൻ വരുമെന്നുപറഞ്ഞു ഇറങ്ങും….

മോളുടെ വീട്ടിലെ പെരുമാറ്റം എങ്ങനെ ആണ്….പ്രിൻസിപ്പൽ രമയെ നോക്കി…

ചിലദിവസങ്ങളിൽ വരുമ്പോൾ ക്ഷീണം ആണെന്ന് പറഞ്ഞു നേരത്തെ കേറി കിടക്കും.. പിന്നെ എന്തെങ്കിലും ചോദിച്ചാൽ ആകെ ദേഷ്യപ്പെടുന്ന മട്ട് പോലെയാണ്…

എന്തായാലും നമുക്ക് സ്കൂൾ പരിസരം മുഴുവനും ഒന്നു നോക്കാം അതിനുശേഷം എന്താണ് വേണ്ടത് എന്ന് തീരുമാനിക്കാം… എല്ലാപേരുംകൂടി സ്കൂൾ കോമ്പൗണ്ട് മുഴുവനും അരിച്ചു പറക്കാൻ തുടങ്ങി..

സ്കൂൾ ഗ്രൗണ്ട് മുഴുവനും കഴിയുമ്പോൾ അതിന്റെ മൂലയറ്റത്ത് ഒരു കുളമുണ്ട്.. ആ ഭാഗം വേലി കെട്ടി തിരിച്ചിരിക്കുന്നതിനാൽ അങ്ങോട്ട് ആരും പോകാറില്ല…. എന്നാലും സ്കൂൾ ആയതുകൊണ്ട് ചില വിരുതന്മാരെല്ലാം ഊടുവഴി ഉണ്ടാക്കി വച്ചിട്ടുണ്ട് അങ്ങോട്ട് ഇറങ്ങാനായി..

എന്തായാലും അവിടെയും കൂടി ഒന്നു നോക്കാം എന്ന് തന്നെ തീരുമാനിച്ചു.. ബസ്സിലെ ഡ്രൈവറും ക്ലീനറും രവിയും സെക്യൂരിറ്റിയും എല്ലാവരും കൂടി ചേർന്നാണ് ആ ഭാഗത്തേക്ക് പോയത്…

അപ്പോൾ കണ്ട കാഴ്ചയിൽ ഞെട്ടി തരിച്ചു പോയി… മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ചേർന്ന്.. കുളത്തിന്റെ കുറച്ചു മാറി അകലെയായി….. പരസ്പരം കെട്ടിപ്പുണർന്നു… ചുംബിച്ചുമൊക്കെ ഇരിക്കുന്നു……

രവിയും മറ്റുള്ളവരും കൂടെ ചേർന്ന് ഓടി ആ ഭാഗത്തെത്തി….. രവി ആദ്യം കൃതികയുടെ കൈകളിൽ പിടിച്ചു വലിച്ചു മാറ്റി.. ബാക്കിയുള്ളവർ ചേർന്ന് മറ്റു കുട്ടികളെയും… രവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

പ്ലസ് വണ്ണിന് പഠിക്കുന്ന തന്റെ മകൾ.. ഷർട്ടിന്റെ പകുതി ഭാഗവും ബട്ടൻസ് തുറന്നു കിടക്കുന്നു……. എന്തോ കഴിച്ചിരിക്കുന്നു അതുകൊണ്ടുള്ള തളർച്ചയും മയക്കവും പോലെയാണ് അവർക്ക്…..

ബോധം പോലുമില്ല…….. രവി അവളെയും കൂടെയുള്ള മറ്റൊരു പെൺകുട്ടിയെയും ചേർത്തു പിടിച്ചു…. ബാക്കി ഉള്ളവരെയും കൂട്ടി പുറത്തേക്കു വന്നു…….

കുട്ടികളെ കണ്ടപ്പോൾ രമയും ക്ലാസ് ടീച്ചറും പ്രിൻസിപ്പൽ ഓടി വന്നു….

അയ്യോ എന്തു പറ്റി…

കുട്ടികൾ എന്തോ ലഹരി ഉപയോഗിച്ചിട്ടുണ്ട്.. അവരെ ഹോസ്പിറ്റലിൽ എത്തിക്കണം….

പോലീസ് കേസ് ആക്കിയാൽ അത്‌ സ്കൂളിനെ ബാധിക്കും.. മാഡം ഇപ്പോൾ അത്‌ നോക്കാനുള്ള സമയം അല്ല… കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ചാലേ…. പറ്റു….

എല്ലാപേരും കൂടി ചേർന്ന് കുട്ടികളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി.. ആദ്യ പരിശോധനയിൽ തന്നെ കുട്ടികൾ എന്തോ ലഹരിപദാർത്ഥം ഉപയോഗിച്ചിരിക്കുന്നതായി ഡോക്ടറിന് സംശയം തോന്നി അവർ ഉടനെ തന്നെ അത് പാരൻസിനെയും സ്കൂൾ അധികൃതരെയും അറിയിച്ചു…

ഹെവി ഡോസിലുള്ള ലഹരിയാണ് കുട്ടികളുടെ ഉള്ളിൽ ചെന്നിരിക്കുന്നത് അതുകൊണ്ട് തീർച്ചയായും പോലീസിനെ അറിയിക്കാതെ നിർവാഹമില്ല…

പോലീസ് കേസ് എടുത്തു കുട്ടികൾക്ക് ഈ ലഹരിയൊക്കെ കിട്ടുന്നത് എവിടെനിന്നാണെന്ന് അന്വേഷിച്ചു..

സ്കൂൾ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന്… കുട്ടികൾക്ക് സ്റ്റിക്കർ ടൈപ്പിലുള്ള ലഹരിയാണ് ഉപയോഗിക്കുന്നത്…..

സ്ഥിരമായി സ്കൂൾ വിടുന്ന സമയത്ത് പരിചയമില്ലാത്ത ഒന്ന് രണ്ട് ബൈക്കിൽ വരുന്ന ആൾക്കാരുമായി ഈ കുട്ടികൾ ഇടപെടുന്നതും അവരുടെ കൈകളിൽ എന്തോ കൊടുക്കുന്നതും ഒക്കെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കി പോലീസ് ഉടനടിയായി അവരെ അറസ്റ്റ് ചെയ്തു….

എങ്ങനാ മോളെ നി ഈ കൂട്ടുകെട്ടിലൊക്കെ ചെന്നു പെട്ടത്… നിനക്ക് ഇവിടെ എന്തിന്റെ….

ഒന്ന് പോകുന്നുണ്ടോ… മനുഷ്യനെ മിനക്കെടുത്താൻ എനിക്ക് സ്വസ്ഥത വേണം……ഏതുനേരവും ഉപദേശം….

അവൾ കൈവിട്ടു പോകുവാണ് രമേ… അവളെ ഏതെങ്കിലും ഡി അഡിഷൺ സെന്ററിൽ കൊണ്ട് പോകാണം…..

ഇപ്പോൾ ആറു മാസമായി കൃപ ചികിത്സയിലാണ്…. ഇതുപോലുള്ള കൃപമാർ നമുക്കിടയിൽ ഇപ്പോൾ ധാരാളം കണ്ടു വരുന്നുണ്ട്… എന്ന ചെറിയ ഓർമപ്പെടുത്തൽ…..

Leave a Reply

Your email address will not be published. Required fields are marked *