ഇതിനുമുമ്പ് വന്ന ആലോചന പോലെ ഒന്നുമല്ല മോൾ അങ്ങനെ വിചാരിച്ച് വിഷമിക്കേണ്ട, ഇവർ മോളെ ഇഷ്ടമായി..

(രചന: സൂര്യഗായത്രി)

അമ്മ….. കണ്ടോ ശ്രീകുട്ടിയെ. വീൽചെയർ ഉരുട്ടികൊണ്ട് മീര ഉമ്മറത്തേക്ക് വന്നു.

എന്റെ മീര മോളെ ഞാൻ കണ്ടില്ല കുറുമ്പിയെ.. അമ്മ അതും പറഞ്ഞു ഹോളിലേക്ക് വരുമ്പോൾ ഉണ്ട്. അമ്മയുടെ പുറത്ത് അതാ വന്ന് അടിക്കുന്ന ഒരു പ്ലാസ്റ്റിക്ക് പന്ത്..

അപ്പോഴേക്കും പിന്നിൽ നിന്ന് അച്ഛൻ അവളെ വാരിയെടുത്തിരുന്നു. എന്തൊരു കുറുമ്പാണ് ഈ കുട്ടിക്ക് മീര അതും പറഞ്ഞ് വീൽചെയർ ഉരുട്ടി തിരികെ അടുക്കളയിലേക്ക് പോയി.

അപ്പോഴേക്കും അവൾക്ക് പിന്നാലെ അമ്മയും എത്തി. വിഴുക്കിനുള്ള വെണ്ടയ്ക്ക അരിയുന്നതിനിടയിൽ അവർ അവളുടെ തലയിൽ തലോടി.

ഇനി മതി മോൾ മുറിയിലേക്ക് പോകു അമ്മ ഇതൊക്കെ ചെയ്തോളാം.

വേണ്ടന്നെ കുറച്ചുകൂടി അല്ലേ ഉള്ളൂ ഞാൻ ചെയ്തോളാം.

അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നും പുറത്തേക്ക് പോയി.

ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് ഈ കുടുംബം.ഒരു അമ്മായിമാരും മരുമക്കളെ ഇത്രയും അധികം സ്നേഹിക്കില്ല. അവളുടെ ഓർമ്മകൾ കുറച്ചു പിന്നിലേക്ക് സഞ്ചരിച്ചു.

മീര പതിവുപോലെ ആ മെസ്സേജ്നായി കാതോർത്തു.എന്നും വരാനുള്ള സമയം കഴിഞ്ഞിട്ടും ഇതുവരെയും കാണാത്തതുകൊണ്ട് അവൾക്ക് ആകെ പരിഭ്രമം ആയി.

അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾവരാം എന്നു പറഞ്ഞുകൊണ്ട് അവൾ മുറിയിൽ ഇരുന്നു.

സമയം പോകുന്നതിനനുസരിച്ച് ഹൃദയമിടിപ്പ് കൂടിക്കൊണ്ടേയിരുന്നു. ഇത്രയും നാളും കൃത്യമായി വരുന്ന മെസ്സേജ് ആണ് പത്തുമണിക്ക് തന്നെ.

പക്ഷേ ഇന്നു മാത്രം എന്താ ഇത്രയും വൈകിയത്. ആലോചനകൾ ഓരോന്നായി തലച്ചോറിനെ ഭരിക്കാൻ തുടങ്ങിയതും അവൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തെടുത്ത എറിഞ്ഞു.

ഏട്ടനൊപ്പം പോയി ചെന്നിരുന്ന് ഭക്ഷണം കഴിചെന്നു വരുത്തി.

കിടക്കാൻ നേരം മൊബൈൽ കയ്യിലെടുത്തു. ഓൺ ചെയ്യണമോ വേണ്ടയോ എന്ന് ഒന്നുരണ്ട് തവണ ആലോചിച്ചു. ഒടുവിൽ വേണ്ടെന്നു തന്നെ ഉറപ്പിച്ച് മൊബൈൽ മാറ്റിവെച്ചു കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റ് ഉടനെ മൊബൈൽ ഓൺ ആക്കി എടുത്തു നോക്കി മെസ്സേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്… അന്നും മെസ്സേജ് ഒന്നും കാണാനില്ല മീരയ്ക്ക് വിഷമം തോന്നി.

ആറുമാസമായി ഈ പുതിയ ഫോൺ വാങ്ങിയിട്ട്. ഇതിന്റെ പ്രവർത്തനങ്ങൾ ഒന്നും അറിയാത്തതുകൊണ്ട് ചേട്ടനാണ് എല്ലാം പറഞ്ഞു തന്നുകൊണ്ടിരുന്നത്. ഒരു ദിവസം രാവിലെ ഏട്ടൻ പുറത്തുപോയ നേരത്തിന് എന്തോ ചോദിക്കാൻ വേണ്ടി ഏട്ടനെ വിളിക്കുമ്പോൾ ആണ്

ഹലോ ഏട്ടാ ഇത് എവിടെയാ എനിക്കൊരു കാര്യം ചോദിക്കാനാ.

ഇത് മനുവല്ല,മനു ഇവിടെ മൊബൈൽ വച്ചിട്ട് ഫുട്ബാൾ കളിക്കുകയാണ് ഞാൻ അവന്റെ ഫ്രണ്ട് ഉണ്ണിയാണ്.

എന്തെങ്കിലും പറയുവാൻ ഉണ്ടോ അവനോട്
അത്യാവശ്യമാണെങ്കിൽ ഞാൻ കൊടുക്കാം.

അതെല്ലാം ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാണ്.

അന്ന് ആദ്യമായിട്ടാണ് അയാളുമായി സംസാരിക്കുന്നത്.

ഉച്ചയ്ക്ക് ഏട്ടൻ വരുമ്പോൾ തന്നെ ചോദിച്ചിരുന്നു എന്തിനാണ് വിളിച്ചതെന്ന്.

ഫോണിലെ സംശയങ്ങൾ ബാക്കി ഏട്ടനോട് ചോദിച്ച് മനസ്സിലാക്കി. അതിനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോഴേക്കും ഏട്ടൻ കളിയാക്കി കൊണ്ട് അകത്തേക്ക് പോയി.

രാത്രി കിടക്കാൻ നേരത്തുമാണ് ഒരു മെസ്സേജ് കാണുന്നത്.

പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള മെസ്സേജ് ആയതുകൊണ്ട് അത്രയും ശ്രദ്ധിച്ചില്ല. പക്ഷേ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഡിപി എടുത്തു നോക്കി.

അപ്പോൾ ആളെ മനസ്സിലായി ഏട്ടന്റെ കൂട്ടുകാരനാണെന്ന് ഏട്ടന്റെ മൊബൈലിൽ ഫോട്ടോ കണ്ടിട്ടുണ്ട്. ട്രൂകോളറിൽ നമ്പർ നോക്കുമ്പോൾ ഉണ്ട് പേര് ഉണ്ണി എന്നാണ്.

ആദ്യം മെസ്സേജിന് മറുപടി കൊടുക്കാതെ ഇരുന്നപ്പോൾ. പിന്നെ കുറച്ചുനാൾ ഒന്നും മിണ്ടില്ലായിരുന്നു. അപ്പോഴൊക്കെ എന്നും മൊബൈൽ എടുക്കുമ്പോൾ ആദ്യം നോക്കുന്നത് അയാളുടെ മെസ്സേജ് വന്നോ എന്നാണ്.

ഒരു ദിവസം അയാളുടെ ഒരു ഗുഡ്മോണിങ് വന്നു കിടക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴേക്കും മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.

ചെറിയ ഒന്ന് രണ്ട് വാക്കുകളിലൂടെ തുടങ്ങുന്ന ഒരു സൗഹൃദം അതായിരുന്നു ആദ്യമൊക്കെ. പിന്നെ പിന്നെ അതൊരു പതിവായി.

ഒരു ദിവസം പെട്ടെന്നാണ് ഉണ്ണിയേട്ടൻ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞത്. ആദ്യം കേട്ടപ്പോൾ മനസ്സ് വല്ലാതെ തുള്ളിച്ചാടി പക്ഷേ ആ സന്തോഷം അപ്പാടെ കെട്ടടങ്ങി. മൊബൈൽ ഓഫ് ചെയ്ത് ബെഡിലേക്ക് വെച്ചു.

ഉണ്ണിയേട്ടനുമായി ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ ഒരു സൗഹൃദമായിരുന്നു മനസ്സിൽ നിറയെ.

ഒരു ദിവസം പോലും സംസാരിക്കാൻ കഴിയാത്തത്ര നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു പക്ഷേ അപ്പോഴൊന്നും തനിക്കൊരു കുറവുള്ളതായി ഉണ്ണിയേട്ടനോട് പറഞ്ഞിരുന്നില്ല.

എന്തുകൊണ്ടോ എന്റെ സ്വാർത്ഥത എന്നെക്കൊണ്ട് അത് പറച്ചില്ല എന്നതാണ് സത്യം. പഠിത്തത്തിൽ മിടുക്കിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ കലാകായിക മത്സരങ്ങളിൽ എല്ലാം വളരെ ആക്ടീവ് ആയിരുന്നു.

കോളേജിൽ കലോത്സവം നടക്കുമ്പോൾ ഗ്രൂപ്പ് ഡാൻസിന് വേണ്ട ഡ്രസ്സുകൾ എല്ലാം എടുത്തു വച്ചതിൽ ഒന്നുരണ്ട് ഐറ്റം സമയമായപ്പോൾ കുറവായിരുന്നു.

അത് എടുക്കുന്നതിനു വേണ്ടി ഫ്രണ്ടിന്റെ വണ്ടിയും എടുത്തു പോകുമ്പോഴാണ് ഒരു ആക്സിഡന്റ് ഉണ്ടായത്. വഴിയിൽവെച്ച് ഒരു പട്ടി കുറുകെ ചാടി അങ്ങനെ വണ്ടി വെട്ടിക്കുമ്പോഴാണ് എതിരെ വന്ന ഒരു വണ്ടിയിൽ ഇടിച്ചുമറിയുന്നത്.

വണ്ടിയുടെ വീലുകൾ കാലിലൂടെ കയറി ഇറങ്ങി. മുട്ടിനു താഴെപ്പോട്ട് വെച്ച് മുറിച്ചു മാറ്റേണ്ടി വന്നു. അതിനുശേഷം ചക്ര കസേരയില്ലായിരുന്നു തന്റെ ജീവിതം.

പഠിത്തമൊക്കെ ആ വഴിയിൽ പോയി പിന്നീട് വീട്ടിൽ തന്നെയായി . ആകെയുള്ള സന്തോഷം എന്ന് പറയുന്നത് പഠിച്ചിരുന്ന ഫ്രണ്ട്സ് ഒക്കെ ഇടയ്ക്ക് കാണാൻ വരുന്നതാണ്.

അമ്മയും ചേട്ടനും എനിക്കൊരു കുറവുള്ളതായി പോലും എന്നെ ഓർമ്മിപ്പിക്കാനുള്ള ഇട വരത്തില്ല. അതുകൊണ്ട് എനിക്കും പലപ്പോഴും കാലുകളില്ല എന്നൊരു കുറവ് അനുഭവപ്പെട്ടിട്ടില്ല.

ഏട്ടൻ അന്ന് തൊട്ടേ ഫ്രണ്ട്സിനെ ഒന്നും വീട്ടിൽ വിളിക്കാറില്ല.കാരണം അനുജത്തിയുടെ ഇങ്ങനെയുള്ള ഒരു കുറവ് കൂട്ടുകാർക്കിടയിൽ ഒരു സഹതാപത്തിന് പോലും ഇടരുതെന്ന് ഏട്ടനും നിർബന്ധമായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഉണ്ണിയേട്ടനുമായുള്ള ഈ സൗഹൃദം തുടങ്ങുന്നത്.

ഏട്ടൻ ഉണ്ണിയേട്ടനുമായി പരിചയപ്പെട്ടിട്ട് വളരെ കുറചേ ആയുള്ളൂ രണ്ടുപേരും ഒരേ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. ഏട്ടന്റെ ഏറ്റവും വലിയ ആത്മാർത്ഥ സുഹൃത്താണ് ഉണ്ണിയേട്ടൻ.

ഏട്ടന്റെ കൂട്ടുകാരന്മാർ എല്ലാം വിവാഹം കഴിഞ്ഞ് കുടുംബവുമായെങ്കിലും എന്റെ വിവാഹം നടക്കാത്തതുകൊണ്ട് ഏട്ടൻ ഒരു വിവാഹം കഴിക്കാൻ പോലും താൽപര്യം പ്രകടിപ്പിക്കുന്നില്ല.

ഒരു ദിവസം രാവിലെ ഏട്ടൻ വളരെ സന്തോഷത്തിലാണ് മുറിയിലേക്ക് വന്നത്.

എന്താ ഏട്ടാ എന്താ ഇത്രയും സന്തോഷം..

അതൊക്കെയുണ്ട് ഇന്ന് മോളെ കാണാൻ ഒരു കൂട്ടർ വരും.

അത്രയും കേട്ടപ്പോഴേക്കും മീരയുടെ മുഖം വാടി. എന്തിനാ ചേട്ടാ വെറുതെ ഇതിനുമുമ്പ് ഒന്ന് രണ്ട് പേരുടെ മുമ്പിൽ ഞാൻ വന്നതല്ലേ.

അവർക്കൊക്കെ പറയാനുള്ളതെ ഇവർക്കും പറയാൻ കാണും ഇനിയും ഞാൻ ഒരു പ്രദർശന വസ്തു ആവണോ. പെയ്യാൻ വേണ്ടി നിൽക്കുന്ന കണ്ണുകൾ ഏട്ടൻ കാണാതെ അവൾ തുടച്ചു.

മനു അവളുടെ അടുത്തേക്കിരുന്നു.

ഇതിനുമുമ്പ് വന്ന ആലോചന പോലെ ഒന്നുമല്ല മോൾ അങ്ങനെ വിചാരിച്ച് വിഷമിക്കേണ്ട. ഇവർ മോളെ ഇഷ്ടമായി എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നതാണ് ആലോചനയുമായി.

എന്റെ ഈ ബുദ്ധിമുട്ടുകൾ എല്ലാം അറിഞ്ഞു വച്ചുകൊണ്ടാണ് ഏട്ടാ അവർ വരുന്നത്.

ആ പയ്യനും അച്ഛനും അമ്മയ്ക്കും നിന്നെ വളരെ ഇഷ്ടമാണ്. അവൻ തന്നെയാണ് വീട്ടുകാരുമായി സംസാരിച്ചത്. അവർക്ക് എല്ലാവർക്കും ഇഷ്ടമായതു കൊണ്ടാണ് എന്നോട് പറഞ്ഞത്.

ഈ വരുന്ന ഞായറാഴ്ച അവർ നിന്നെ കാണാനായി വരും. ഒരു സഹതാപത്തിന്റെയും പേരിലല്ല നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്.അതാണ് ഏട്ടനും അമ്മയും എല്ലാം ഈ വിവാഹത്തിന് സമ്മതിച്ചത്.

എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത എന്നെ എങ്ങനെ ഇഷ്ടപ്പെടുന്നത്.

എന്റെ ആ ചോദ്യത്തിനുള്ള ഉത്തരവും അവന്റെ കയ്യിൽ ഉണ്ടായിരുന്നു വിവാഹത്തിന് ശേഷമാണ് ഇങ്ങനെ ഒരു ആക്സിഡന്റ് ഉണ്ടായി മോളുടെ കാലുകൾ നഷ്ടപ്പെട്ടുരുന്നെങ്കിൽ അവൻ വഴിയിൽ ഉപേക്ഷിക്കുമായിരുന്നു എന്നാണ് എന്നോട് ചോദിച്ചത്.

ഇതൊക്കെ ജീവിതത്തിൽ ആർക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് അതിനെ ഒരു കുറവായി അവൻ കണ്ടിട്ടില്ല. നിന്നെ അവനു ഇഷ്ടമാണ് നിനക്ക് സമ്മതമാണെങ്കിൽ അവർ വന്ന് കണ്ടതിനു ശേഷം നമുക്ക് ബാക്കി കാര്യങ്ങളുമായി മുന്നോട്ടു പോകാം.

സ്വന്തമായി എഴുന്നേറ്റുനിന്ന് എന്റെ കാര്യങ്ങൾ പോലും നോക്കാനുള്ള ശേഷി എനിക്കില്ലല്ലോ ചേട്ടാ.

അവൻ ഉള്ളപ്പോൾ നിനക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല എന്നാണ് അവൻ പറഞ്ഞത്.

മോൾ ഒരുപാട് ഒന്നും ആലോചിക്കേണ്ട അവർ എന്തായാലും നാളെ വരും. നിന്റെ ബാക്കി ചോദ്യങ്ങളെല്ലാം അവരോട് നേരിട്ട് ചോദിച്ചോ…

ആരാണ് കാണാൻ വരുന്നത് എന്ന ചിന്തയായിരുന്നു മീരയുടെ മനസ്സ് നിറയെ അപ്പോഴെല്ലാം അവളുടെ കൺമുന്നിൽ ഉണ്ണിയുടെ രൂപം തെളിഞ്ഞു വരും.അവൻ ഇഷ്ടമാണ് എന്ന് പറഞ്ഞത്.

രാവിലെ അമ്മ തന്നെയാണ് അവിടെ റെഡിയാക്കി ഒരുക്കി ഇരുത്തിയത്. ഏകദേശം 11 മണിയോടുകൂടി മുറ്റത്തൊരു കാർ വന്നു നിന്നു.

കാറിൽ നിന്ന് അച്ഛനും അമ്മയും മകനും ഇറങ്ങി വന്നു. ഉമ്മറത്ത് അവരുടെയൊക്കെ സംസാരം കേൾക്കുന്നുണ്ടെങ്കിലും അവൾക്ക് അവിടേക്ക് പോകുവാൻ ഒരു മനസ്സും തോന്നിയില്ല.

മനുവാണ് പയ്യനെ കൂട്ടി മീരയുടെ മുറിയിലേക്ക് വന്നത്. മീര ഒന്ന് തലയുയർത്തി നോക്കുക പോലും ചെയ്തില്ല. മനു മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.

ഞാൻ തന്നെ കാണാനാണ് വന്നത് അപ്പോൾ താൻ ഇങ്ങനെ മുഖം കുനിച്ചിരുന്നാൽ എങ്ങനെയാണ് മുഖമുയർത്തി താൻ ആദ്യം എന്നെ ഒന്ന് നോക്കടോ.

എവിടെയോ കേട്ട് മറന്ന് ആ ശബ്ദം കേട്ട് മീര മുഖമുയർത്തി നോക്കി.. കൺമുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവളുടെ മുഖം സന്തോഷത്താൽ വിടർന്നു പക്ഷേ പെട്ടെന്ന് തന്നെ ഇരുണ്ടുകയറി.

ഉണ്ണിയേട്ടന് എന്നെ നേരത്തെ അറിയാമോ.

മനുവിന് ഒരു അനുജത്തിയുണ്ടെന്ന് അല്ലാതെ കൂടുതൽ ഡീറ്റെയിൽസ് ഒന്നും മനു എന്നോട് പറഞ്ഞിട്ടില്ല.

പക്ഷേ താനെന്ന് എന്നോട് സംസാരിച്ചതിനു ശേഷം ഞാൻ മനുവിനോട് എനിക്ക് തന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ,മനു ബാക്കി കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ മനസ്സുകൊണ്ട് തന്നെ ആഗ്രഹിക്കുകയും മോഹിക്കുകയും ചെയ്തു തന്നെ എന്റെ ജീവിതത്തിന്റെ കൂടെ ചേർക്കണമെന്ന് തോന്നി അതിന്റെ മുമ്പിൽ ഇതൊന്നും ഒരു കുറവായി തോന്നിയില്ല.

തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ നമുക്ക് ഈ ജീവിതവുമായി മുന്നോട്ടു പോയാലോ.

നാളെ ഒരു കാലത്ത് ഉണ്ണിയേട്ടൻ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറാൻ കഴിയാതെ വന്നാൽ അപ്പോൾ ഉണ്ണിയേട്ടൻ എന്നെ വേണ്ടെന്നു വയ്ക്കുമോ.

അങ്ങനെ വേണ്ടെന്നു വയ്ക്കാൻ ആണെങ്കിൽ ഞാൻ ഇപ്പോഴേ അങ്ങ് വേണ്ടെന്നുവച്ചാൽ പോരായിരുന്നോ. വിവാഹം കഴിയുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടോ.

എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമാണ്.ഈശ്വരൻ അങ്ങനെ തന്നെ കൈവിട്ടിട്ടില്ലല്ലോ എന്ന ചിന്ത അവൾക്ക് പുത്തൻ ഒരു ഉണർവ് നൽകി.

ഉണ്ണി വന്നതോ മുന്നിൽ നിന്നതോ ഒന്നും തന്നെ മീര അറിഞ്ഞില്ല.. അവൾ ആലോചനകളിൽ നിന്നും പെട്ടെന്ന് പുറത്തേക്ക് വന്നു.

എന്താണ് മേടം ഇന്നും അമ്മയും മോളും തമ്മിൽ പൊരിഞ്ഞഅടി തന്നെയായിരുന്നു.എന്തൊക്കെ പരാതികളാണ് രണ്ടുപേർക്കും പറയാനുള്ളത്അവളെ കേൾക്കാൻ എന്നവണ്ണം ഉണ്ണി അവളുടെ അടുത്തായികയും കെട്ടിയിരുന്നപ്പോൾ.

തന്റെ ജീവിതത്തിൽ ഈ ഒരു സന്തോഷമെങ്കിലും തനിക്കായി ബാക്കിവെച്ച ദൈവത്തിനോട് അവൾ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *