ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോഴാണ് അവളുടെ വയർ വീർത്തിരിക്കുന്നത് കണ്ടത്, ശരിയാണ് അവൾ ഗർഭിണിയാണ്..

(രചന: സൂര്യ ഗായത്രി)

റോഡിൽ നിന്നും മാറി അകലെയായി കാണുന്ന ഗ്രൗണ്ടിൽ കഴിഞ്ഞ ഒരാഴ്ചയായി കുറച്ചു നാടോടി കുടുംബമാണ് പാർക്കുന്നത്. വളയും മാലയും കമ്മലും പ്രതിമയും ഒക്കെ ഉണ്ടാക്കുന്നുണ്ട്.

പതിനഞ്ചു, പതിനാറു,വയസ്സായ പെൺപിള്ളാരെയൊക്കെ കണ്ടുകഴിഞ്ഞാൽ സൗന്ദര്യമത്സരത്തിന് കൊണ്ടുപോകാൻ തോന്നും അത്രയ്ക്ക് ഭംഗിയാണ്.

വഴിയാത്രക്കാരിൽ ചിലർ അവരുടെ പക്കൽ നിന്നും പ്രതിമകളും മാലയും വളയും ഒക്കെ വാങ്ങുന്നുണ്ട്.

ഓഫീസ് വിട്ട് വരുന്നവരും പോകുന്നവരും ഒക്കെ ഈ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒക്കെ കണ്ടുകൊണ്ട് പോവുകയാണ്.

അത്രമാത്രം ഭംഗിയാണ് ഇവരെ നോക്കി നിൽക്കാൻ. ഏകദേശം 18 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി.

അവിടെയിരുന്ന് കളിമണ്ണ് കൊണ്ടുള്ള ടെറാക്കോട്ട കമ്മലും മാലയും ഉണ്ടാക്കുന്നുണ്ട്. വരുന്ന ഭൂരിഭാഗം ആൾക്കാരുടെയും കണ്ണ് അവളുടെ നേർക്കാണ്. അത്രയും സൗന്ദര്യമാണ് അവളെ കാണാൻ.

വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോഴാണ്. അവരുടെ കൂട്ടത്തിൽ പതിവില്ലാത്ത ചില ആണുങ്ങളെ കൂടി കണ്ടത്.

അവർ ടാറ്റു ചെയ്തു കൊടുക്കുന്നുണ്ട്. ഇവരുടെ കൂടെയുള്ളവർ തന്നെയാണ് കുറച്ചു ദിവസമായി മറ്റെവിടെയോ പോയിട്ട് ഇപ്പോൾ തിരിച്ചു വന്നതേയുള്ളൂ.

അതിൽ ഒരു പയ്യൻ ആ സുന്ദരിയുടെ അടുത്ത ചെന്നിരിക്കുന്നത് അവളുടെ കൈകളിൽ പിടിച്ചു സംസാരിക്കുന്നതും ഒക്കെ കാണുമ്പോൾ ദിവസവും അവളെ നോക്കിയിരുന്നവർക്ക്തെന്തോ അസ്വസ്ഥത പരത്തി.

ദിവസവും ആ കാഴ്ച കൂടിക്കൂടി വന്നു.

രണ്ടുമൂന്നു ദിവസം പിന്നീട് അവനെയും അവളെയും അവിടെ കാണാതെയായി. എനിക്കെന്തോ അവളെ കുറിച്ച് തിരക്കണം എന്ന് തോന്നി.

പക്ഷേ അവരുടെ ഭാഷ വശമില്ലാത്തതുകൊണ്ട് ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. എന്തായാലും കുറച്ചുദിവസം കൂടി കാത്തിരിക്കാം അവൾ വരുന്നുണ്ടോ ഇല്ലയോ എന്ന് അറിയാമല്ലോ.

എന്റെ ഊഹം തെറ്റിയില്ല ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ആ സുന്ദരി വീണ്ടും അവിടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഇന്ന് അവൾക്കൊരു പ്രത്യേകതയുണ്ട് അവളുടെ നെറ്റിയിലെ സിന്ദൂരം ചുവപ്പും കഴുത്തിലെ താലിയും.

ഞാൻ അത്ഭുതപ്പെട്ടുപോയി ഇത്രയും ചെറുപ്രായത്തിൽ അവളും വിവാഹിതയായിരിക്കുന്നു. ഇപ്പോൾ രണ്ടുപേരും കൂടി ചേർന്നാണ് ടെറാക്കോട്ട കമ്മലും ടാറ്റൂവിന്റെയും ഒക്കെ പണി ചെയ്യുന്നത്.

അവളുടെ അടുത്ത് കസ്റ്റമേഴ്സ് കൂടുതലാണ് കാരണം അയാൾ ടാറ്റൂ ചെയ്യുമ്പോൾ അവൾ സഹായത്തിനായി അടുത്തുതന്നെ കാണും. അവളെ ഒന്ന് കണ്ടാൽ മതി എന്ന് പറഞ്ഞു വരുന്നവർക്ക് അതൊരു സന്തോഷമാണ്.

വൈകുന്നേരം 8 മണി വരെ അവരാ പരിസരത്ത് ഉണ്ടാവും അത് കഴിയുമ്പോൾ ആ ടെന്റിലേക്ക് പോകുന്കാണാം.

ഒരു ദിവസം രാവിലെ പതിവില്ലാതെ അവിടെ കൂട്ടം കാണുന്നുണ്ട്. കുറച്ച് അപ്പുറത്തോട്ട് മാറി ഒരു പോലീസ് ജീപ്പും കുറച്ചു പോലീസുകാരും നിൽക്കുന്നു.

കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവളുടെ ഭർത്താവിനെ തലേദിവസം ആരൊക്കെയോ ചേർന്ന് ഉപദ്രവിച്ചു. ഇപ്പോൾ അവനെ കാണാനില്ല.

വൈകുന്നേരം കൂടി ആരൊക്കെയോ പറയുന്നത് കേട്ടു അവിടെ ഇരുന്ന ആ നാടോടി പെൺകുട്ടിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന്.

അതിന്റെ പിന്നിൽ ആരാണെന്ന് എന്താണെന്നോ എന്നൊന്നും അറിയാൻ കഴിഞ്ഞില്ല എപ്പോഴും സന്തോഷം മാത്രം നിറഞ്ഞു നിന്ന് ആ പെൺകുട്ടിയുടെ മുഖത്തെ ദുഃഖം എനിക്കും എന്തോ വേദന തോന്നി.

പിന്നെ കുറെ നാൾ അവളെ കാണാൻ കഴിഞ്ഞില്ല. രണ്ടു മാസം കഴിഞ്ഞു ഒരു ദിവസം അവൻ അതുവഴി വന്നപ്പോൾ യാദൃശ്ചികമായി അവളെ കണ്ടു.

തലയിൽ കൂടി ഒരു തുണി വലിച്ചിട്ട്. വെയില് കൊള്ളാതിരിക്കുവാനായി തണലത്തേക്ക് മാറി കാലും നീട്ടിയിരിക്കുന്നു.. മുഖത്ത് കുറച്ച് ക്ഷീണമുണ്ട്.

എങ്കിലും കുറച്ചുകൂടി നിറം വെച്ചിട്ടുള്ളതുപോലെ എനിക്ക് തോന്നി. ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോഴാണ് അവളുടെ വയർ വീർത്തിരിക്കുന്നത് കണ്ടത്. ശരിയാണ് അവൾ ഗർഭിണിയാണ്.

പെട്ടെന്ന് ഞാൻ അവളുടെ ഭർത്താവിനെ കുറിച്ച് ആലോചിച്ചു. ചെറിയ പ്രായത്തിൽ വിവാഹം കഴിഞ്ഞു വിധവയുമായി ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയുമായി.

അടുത്ത ദിവസം അതുവഴി വരുമ്പോഴേക്കും അവളുടെ അടുത്തേക്ക് ചെന്ന് നാലഞ്ചു ജോഡി കമ്മൽ സെലക്ട് ചെയ്തു അനിയത്തിക്കായി.

അവൾക്ക് അതൊക്കെ ഇഷ്ടപ്പെടുമോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു പക്ഷേ ആ പെൺകുട്ടിയെ സഹായിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.

വൈകുന്നേരം വീട്ടിലെത്തി കമ്മൽ അനിയത്തിയെ ഏൽപ്പിക്കുമ്പോൾ അവളുടെ മുഖത്ത് അതിശയം ആയിരുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഏട്ടൻ ആദ്യമായാണ് എനിക്ക് വേണ്ടി ഇങ്ങനെ ഒരു സമ്മാനം വാങ്ങി തരുന്നത്.

അനിയത്തിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ആദ്യം ഓർമ്മ വന്നത് ആ നാടോടി പെൺകുട്ടിയെ ആയിരുന്നു.

ദിവസങ്ങൾ ഓടി മറിഞ്ഞു കൊണ്ടേയിരുന്നു ആ നാടോടി പെൺകുട്ടിയുടെ അവസ്ഥ ഓരോ ദിവസം കഴിയുന്തോറും അവളുടെ ശരീരം വിയർത്തു വരികയും. മുഖത്ത് വല്ലാത്ത തളർച്ചയും ക്ഷീണവും അനുഭവപ്പെടുകയും ചെയ്തു.

ഓഫീസിൽ എത്തിയിട്ട് പോലും ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് കൂടെ വർക്ക് ചെയ്യുന്ന സുജ എന്നോട് ചോദിച്ചത്.

എന്താ സാർ എന്തെങ്കിലും വല്ലായ്മ ഉണ്ടോ മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ എന്തോ വിഷമം ഉള്ളതുപോലെ.

സുജ എന്റെ ഒരു നല്ല സുഹൃത്താണ് അതുകൊണ്ടുതന്നെ അവളോട് ഒളിയും മറയും ഇല്ലാതെ നാടോടി പെൺകുട്ടിയുടെ കാര്യം പറഞ്ഞു. അവളെ കാണുമ്പോൾ എല്ലാം എനിക്ക് അനിയത്തിയെ ഓർമ്മവരും സുജേ അത്ര പ്രായം മാത്രമേ ഉള്ളൂ.

ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചു വിധവയായ പെൺകുട്ടിയാണ്. അവളെ എനിക്ക് സഹായിക്കണം എന്നുണ്ട് പക്ഷേ അത് എങ്ങനെയാണെന്നാണ് അറിയാത്തത്.

സാറിനെ പോലെയുള്ള നല്ല മനസ്സ് എല്ലാവർക്കും കാണില്ല എന്തായാലും ഇന്ന് വൈകുന്നേരം സാറിന്റെ ഒപ്പം ഞാനും കൂടി വരാം ആ കുട്ടിയെ കണ്ടു നമുക്കൊന്ന് സംസാരിക്കാൻ ശ്രമിച്ചു നോക്കാം.

വൈകുന്നേരം സുജയും കൂടി ബസ്സിൽ കയറി. ആ നാടോടി പെൺകുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് ചെന്ന് പുറത്തേക്ക് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു.

അടുത്തിരിക്കുന്ന ആൾക്കാരോട് ആ പെൺകുട്ടി എവിടെ എന്ന് ചോദിച്ചപ്പോൾ അതിന് സുഖമില്ലാതെ ടെന്റിൽ കിടക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.

പെട്ടെന്ന് സുജയെയും വിളിച്ചുകൊണ്ട് അവിടേക്ക് പോയി. പകൽ സമയമായതിനാൽ ബാക്കിയുള്ളവരെല്ലാം ഓരോരോ ജോലികളുമായി പുറത്തേക്ക് പോയിരിക്കുകയാണ്.

ടെൻന്റിൽ അവളുടെ ഞരക്കങ്ങളും മൂളലും കേട്ട് അവിടേക്ക് ചെന്നു അവളെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു ഒരുത്തൻ. തള്ളി മാറ്റനോ കൂതറാനോ ഒന്നും അവൾക്ക് ശക്തിയില്ല.

അവൻ വേഗം ഓടിച്ചെന്ന് കോളറിൽ തൂക്കി വലിച്ചു മാറ്റി അയാളെ സുജ അടുത്ത് കിടന്ന ഡ്രസ്സ് എടുത്ത് അവളെ ധരിപ്പിച്ചു. ആ പെൺകുട്ടിയുടെ വായിൽ ഭക്ഷണത്തിന്റെ അവശിഷ്ടം ഉണ്ടായിരുന്നു.

തൊട്ടടുത്തായി തന്നെ അവൾ കഴിച്ചതിന്റെ ബാക്കി ഭക്ഷണവും. വിളിച്ചിട്ട് അവൾക്ക് എഴുന്നേൽക്കുവാനോ ഒന്നും കഴിയുമായിരുന്നില്ല.

അർത്ഥബോതാവസ്ഥയിലായിരുന്നു.
അവൾ എന്തോ ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.

നിറ വയറുള്ള ഒരു ഗർഭിണിയോട് ഈ വിധം അന്യായത്തിൽ പ്രവർത്തിക്കാൻ ആർക്കെങ്കിലും സാധിക്കുമോ.

അയാൾ വേഗം ഫോൺ എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു അല്പസമയം കഴിയുമ്പോഴേക്കും ഒരു പോലീസ് ജീപ്പ് ടെന്റിന്റെ മുന്നിൽ വന്നു നിന്നു. കാര്യങ്ങളെല്ലാം വിശദമായി എസ്ഐയോട് പറഞ്ഞു കേൾപ്പിച്ചു.

കൂടെ വന്ന കോൺസ്റ്റബിൾ ആരോ അവൾ കഴിച്ച ഭക്ഷണം പൊതിഞ്ഞു കയ്യിൽ എടുത്തു. അവളെ നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കാൻ ശ്രമിച്ച ആ മാന്യനായ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു

ഭക്ഷണം പരിശോധിച്ചതിൽ നിന്നും മനസ്സിലായത് അതിൽ മാരകമായിട്ടുള്ള ലഹരി പദാർത്ഥം കലർത്തിയിരുന്നു.

വിശദീകരിക്കുന്ന ഗർഭിണിക്ക് ഒരു നേരത്തെ ഭക്ഷണം വാഗ്ദാനം ചെയ്ത് അത് കൊടുത്തതിനുശേഷം ആണ് അവളെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ലഹരിയുടെ മയക്കത്തിൽ അവൾക്ക് എഴുന്നേറ്റ് പ്രതിരോധിക്കാനുള്ള ഒരു അവസരം ഉണ്ടായിരുന്നില്ല.

കൂടുതൽ പരിശോധനകൾക്കായി അവളെ അവിടെ അഡ്മിറ്റ് ചെയ്യുകയും.പ്രസവം കഴിയുന്നതുവരെ സർക്കാരിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

വീണ്ടും കുറെ നാൾ അവളെ പിന്നെ കാണാനേ ഇല്ലായിരുന്നു. ഇപ്പോൾ അതുവഴി വരാറു പോലുമില്ല. അങ്ങനെ ഒരിക്കൽ ആ വഴി വന്നു. അപ്പോൾ അവളെ വീണ്ടും കണ്ടു പക്ഷേ കുഞ്ഞ് കയ്യിൽ ഇല്ലായിരുന്നു.

ഇറങ്ങിച്ചെന്ന് അന്വേഷിക്കുമ്പോഴാണ് അറിഞ്ഞത് ആ കുഞ്ഞിനെ അനാഥാലയത്തിൽ നിന്നും ആരോ ദത്തെടുത്തു. അവൾക്ക് വളർത്താൻ കഴിയില്ല എന്ന് പറഞ്ഞതിനാൽ.

നിയമ പരമായ രീതിയിൽ തന്നെ എല്ലാം നടപടിക്രമങ്ങളും പൂർത്തിയായി. അത് നന്നായി എന്ന് എനിക്കും തോന്നി. കാരണം നാളെ ആ കുഞ്ഞും ഇതുപോലെ തെരുവിന്റെ സന്തതി ആകണ്ടല്ലോ……

അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാതെ കാ മം മൂക്കുമ്പോൾ പ്രാ പിക്കാൻ ഒരു ശരീരം മാത്രമായി സ്ത്രീകളെ കാണുന്ന ചിലർ ഉള്ളിടത്തോളം കാലം തെരുവിൽ കിടക്കുന്നവർക്ക് പോലും സ്വസ്ഥതയും സമാധാനവും ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *