എടോ സുരേന്ദ്ര ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് മായമോളെ ശരണ് കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്..

(രചന: സൂര്യഗായത്രി)

ഉണ്ണിത്താൻ മൊതലാളിയുടെഭാര്യ സുധർമ്മ,,, അവരുടെ ഡ്രൈവർ ആണ് സുരേന്ദ്രൻ,,, ഭാര്യ ശകുന്തള…. ഒരേ ഒരു മകൾ ഉണ്ണിമായ………

ഉണ്ണിമായ കോളേജിൽ പഠിക്കുവാണ്.. പഠിക്കാൻ അവൾ മിടുക്കിയാണ് ഉണ്ണിത്താന് സുരേന്ദ്രൻ കൂടപ്പിറപ്പിനെ പോലെയാണ്…..

ശകുന്തള അവിടുത്തെ അടുക്കളയിൽ സഹായിക്കും.. ഒരു മകൻ ഉള്ളത് ബാംഗ്ലൂർ ജോബിൽ ആണ്………

ഉണ്ണിത്താനും ഭാര്യക്കും ഉണ്ണിമായയെ വലിയ സ്നേഹമാണ്… ഒരു മകളോട് എന്നപോലെയാണ് അവർ അവളോട് പെരുമാറിയത്………

ബാംഗ്ലൂർ പഠിക്കാൻ പോയ മകനെ കുറിച്ച് അത്രയും നല്ല അഭിപ്രായം ഒന്നും അല്ല കേൾക്കുന്നത്…. അനാവശ്യ കൂട്ടുകൂടലും…..

ഇടയ്ക്കു കുറച്ചു നാൾ വന്നിട്ടുണ്ടായിരുന്നു കുറച്ചു സുഹൃത്തുക്കളുമായി.അന്ന് നാട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കിയാണ് പോയത്….. അതിന്റെ പേരിൽ ഉണ്ണിത്താൻ മൊതലാളി എല്ലാരുടെയും മുന്നിൽ ഒരുപാട് നാണം കെട്ടു…

ഒരുദിവസം രാവിലെ അടുക്കളയിൽ തകൃതിയായി പണിയിലാണ് സുധർമ്മ…

പെട്ടെന്ന് കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.. പിന്നിലേക്ക് മറിഞ്ഞു വീണു…… വീഴ്ചയിൽ തല….. ശക്തിയായി എന്തിലോ ഇടിച്ചു……..

രാവിലെ ഉണ്ണിതാന് എവിടെയോ പോകുവാൻ ഉണ്ടായിരുന്നതിനാൽ വെളുപ്പിനെ സുരേന്ദ്രൻ വന്നു ഉണ്ണിത്താനുമായി പുറത്തേക്കു പോയി…….. ഉണ്ണിമായക്കു അസുഖമായതിനാൽ അന്ന് ശകുന്തക ജോലിക്ക് പോയില്ലാ………

തുടർച്ചയായി വീട്ടിലേക്കു വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ ഉണ്ണിത്താൻ സുരേന്ദ്രനെ കൊണ്ട് ശകുന്തളയെ വിളിപ്പിച്ചു……

മോൾക്ക്‌ അസുഖം കാരണം അവൾ ജോലിക്കു പോകില്ലെന്ന് അറിയാമെങ്കിലും സുധർമ്മ വിളിച്ചിട്ട് ഫോൺ എടുക്കാത്തതുകാരണം…… ഒന്ന് അവിടെവരെ ചെന്നു നോക്കാൻ ഉണ്ണിത്താൻ ശകുന്തളയെ ഏർപ്പാട് ചെയ്തു…..

പുറത്തു പണിക്കാർ നിൽക്കുന്നുണ്ട്… പക്ഷെ മുൻവശത്തെ കതകു തുറക്കുന്നില്ല.. പിന്നമ്പുറത്തു കൂടി പോയി നോക്കി..

പക്ഷെ ഡോർ അടച്ചിരിക്കുകയാണ്…… ഒടുവിൽ എല്ലാരും കകൂടി ഡോർ തല്ലിപൊളിച്ചു നോക്കുമ്പോൾ സുദർമ്മ തല പൊട്ടി ചോര വാർന്നു കിടക്കുന്നു……….

ഹോസ്പിറ്റലിൽ എത്തിക്കും മുൻപേ മരണമടഞ്ഞിരുന്നു….. അത്രമാത്രം ചോര വാർന്നിരുന്നു…….

ഉണ്ണിത്താനും സുരേന്ദ്രനും വിവരമറിഞ്ഞു ഹോസ്പിറ്റലിൽ എത്തി…. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബോഡി പോസ്റ്റ്മോർട്ടം ചെയ്യുവാനായി മാറ്റി…… ഉണ്ണിത്താൻ തന്നെയാണ് മകനെ വിളിച്ചു വിവരം അറിയിച്ചത്…….

അടുത്ത ഫ്ലൈറ്റിൽ തന്നെ ശരൺ നാട്ടിലെത്തി……..

ബോഡിപോസ്റ്റുമോർട്ടം കഴിഞ്ഞു വീട്ടിൽ കൊണ്ടുവന്നു……..

കത്തിച്ചുവച്ച നിലവിളക്കിന്റെ മുൻപിൽ കിടക്കുന്ന സുധർമ്മയെ ഒരിക്കലേ ഉണ്ണിത്താൻ നോക്കിയുള്ളു…… പിന്നെ അയാൾക്ക്‌ ഒന്ന് നോക്കാൻ കഴിഞ്ഞില്ല.

അയാളുടെ ജീവിതത്തിലെ എല്ലാ ഭാഗ്യവും സുധർമ്മ വന്നതിൽ പിന്നെയാണെന്നു എപ്പോഴും പറയും…….. അങ്ങനെ ഉള്ള തന്റെ ഭാഗ്യമാണ്…. ആരുമില്ലാതെ… ആരുമറിയാതെ.. അടുക്കളയിൽ ഒടുങ്ങിയത്………

ഡോക്ടർ പറഞ്ഞു. ബിപി കൂടി ബോധം പറഞ്ഞതാണ് എന്ന്.. പക്ഷെ വീഴ്ചയിൽ തല ശക്തമായി എന്തിലോ ഇടിച്ചതിനാലാണ് തലയ്ക്കു മുറിവുപറ്റിയത്…. മുറിവിൽ നിന്നുള്ള രക്തം വാർന്നാണ് മരണം സംഭവിച്ചത്…….

വൈകുന്നേരത്തോടെ ശരൺ എത്തി… അമ്മയുടെ അടുത്തിരുന്നു നെറുകിൽ തലോടുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി…..

അമ്മയുടെ നെറ്റിയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ രണ്ടുത്തുള്ളി കണ്ണുനീർ പൊഴിഞ്ഞിരുന്നു നെറുകിൽ… അതുവരെ ചെയ്ത തെറ്റുകൾക്കെല്ലാം ഉള്ള പ്രായശ്ചിത്തം പോലെ……

കുറച്ചു നേരം അമ്മയുടെ അടുത്ത് ചേർന്നു കിടന്നു…. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിയില്ലല്ലോ…..

പറഞ്ഞു തീർക്കാത്ത വിശേഷങ്ങൾ അമ്മയുടെ കാതോരം പറഞ്ഞു…… അവൻ കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു……. കണ്ടു നിന്നവർക്കുപോലും ആ കാഴ്ച്ച ഹൃദയഭേദകം ആയിരുന്നു……

ഉണ്ണിത്താൻ തന്നെയാണ് അവനെ നിർബന്ധിച്ചു അവിടുന്ന് വിളിച്ചുകൊണ്ടുപോയത്……

വീടിനോടുചേർന്നു തന്നെയാണ് സുധർമ്മയുടെ സംസ്കാരചടങ്ങുകൾ നടത്തിയത്..

ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞുപോയപ്പോൾ ആ വലിയവീട്ടിൽ അച്ഛനും മകനും മാത്രമായി…. സുരേന്ദ്രനും, ശകുന്തളയും, ഉണ്ണിമായയും പോകാൻ ഇറങ്ങുമ്പോൾ ഉണ്ണിത്താൻ ഒന്ന് നെടുവീർപ്പിട്ടു………..

നിങ്ങളും കൂടി പോയാൽ ഞങ്ങൾ ഒറ്റക്കായിപ്പോകും……

മോള് ഇവിടെ നില്ക്കു….. ഇവൾക്ക് മരുന്നും മുടക്കാൻ പറ്റില്ല.. ഞങ്ങൾ പോയിട്ട് രാവിലെ വരാം….

രാത്രിയിൽ ഉണ്ണിമായ കഞ്ഞി ഉണ്ടാക്കിവച്ചു കുടിക്കാൻ വിളിച്ചിട്ട് രണ്ടുപേരും വന്നില്ല… അവൾ പിന്നെ നിർബന്ധിക്കുവാനും പോയില്ല……..

ദിവസങ്ങൾ കടന്നുപോകുമ്പോൾ അവൾ ആവീടിന്റെ ഭാഗമായി മാറി…. ഇപ്പോൾ അവളില്ലാതെ അവിടെ ഉണ്ണിതാനു പറ്റില്ല.. ഒരു മകളുടെ സ്നേഹം അവൾ അയാൾക്ക്‌ കൊടുക്കുന്നുണ്ട്…..

ആദ്യമൊക്കെ ശരണിനു അവളെ കാണുമ്പോൾ തന്നെ ദേഷ്യമായിരുന്നു… പിന്നെ അവളത് മനസിലാക്കി അവന്റെ മുന്നിൽ വരാതെ ആയി……

ആഹാരം എടുത്തുവച്ചു അവൾ മാറി നിൽക്കും…… അവനതു ശ്രദ്ധിക്കുന്നുണ്ടായൊരുന്നു.. ഉണ്ണിത്താന്റെ ഡ്രസ്സ്‌ അലക്കാൻ എടുക്കുന്ന കൂട്ടത്തിൽ ശരണിന്റെ ഡ്രെസ്സും അവൾ അലക്കാൻ തുടങ്ങി……..

അന്ന് സുരേന്ദ്രൻ വരുമ്പോൾ ഉണ്ണിമായ അയാൾക്കൊപ്പം പോയി……

വീട് ഉറങ്ങിയതുപോലെ ആയി…. അന്ന് ഉണ്ണിത്താൻ ഭക്ഷണം വിളമ്പിനൽ ക്കുമ്പോൾ അവൻ ഉണ്ണിമായയെ ഓർത്തു……

“പാവം കുട്ടിയാണ് അവൾ… അമ്മക്ക് ഒരുപാട് ഇഷ്ടമായിരുന്നു….. ഒരു മകൾ ഇല്ലാത്ത കുറവ് അവളാണ് പരിഹരിച്ചിരുന്നത്…. ഇന്നിപ്പോൾ അവൾ കൂടിപ്പോയപ്പോൾ നമ്മൾ രണ്ടാളും പിന്നെയും തനിച്ചായി……….

ആരും ആർക്കും സ്വന്തം അല്ല……..ഡിഗ്രിക്ക് പഠിക്കുന്ന മോളാണ്. ഇത്രേം ദിവസം ക്ലാസ് മിസ്സാക്കി ഇവിടെ നിന്നു അവളുടെ അമ്മയെ പോലെ കണ്ടവളുടെ എല്ലാ ചടങ്ങും കഴിഞ്ഞുഅവളും പോയി…..

അവൾ പഠിക്കുന്നുണ്ടെന്നു അവനു ആദ്യഅറിവായിരുന്നു. ഇതുവരെ ഒന്ന് സംസാരിച്ചു പോലുമില്ല… ഒരു ജോലിക്കാരിയെ പോലെ നോക്കിയുള്ളു…..

ശരണിൽ നിന്നും ഒരു നെടുവീർപ്പു ഉയർന്നു……… അവൻ കഴിപ്പ് മതിയാക്കി എഴുനേറ്റുപോയി…..

ഉണ്ണിമായ പഠിത്തതിന്റെ തിരക്കുകളിൽ പിന്നെ ഉണ്ണിത്താനെ കാണാൻ ഇടയ്ക്കു മാത്രമേ വരാറുള്ളൂ….

ഞായറാഴ്ച ഒരു ദിവസം അവധി കിട്ടുമ്പോൾ അവൾ നേരെ ഉണ്ണിത്താന്റെ അടുത്തേക്ക് വരും വീടെല്ലാം അടിച്ചു വൃത്തിയാക്കി ക്ലീൻ ആക്കി ഇടും. നനയ്ക്കുവാനുള്ള തുണികൾ എല്ലാം നനച്ച വൃത്തിയാക്കും…..

ഒന്നു രണ്ടു ദിവസത്തേക്ക് ആവശ്യമായുള്ള കറികൾ ഒക്കെ ഉണ്ടാക്കി പാത്രങ്ങളിൽ അടച്ച് ഫ്രിഡ്ജിനകത്തേക്ക് വയ്ക്കും അതൊക്കെ എടുത്ത് ചൂടാക്കി കഴിക്കണം എന്ന് ഉണ്ണിത്താനോട് ചട്ടം കെട്ടിയാണ് പിന്നീട് വീട്ടിലേക്ക് പോകുന്നത്………

ബഹളവും തല്ലിപ്പൊളിയുമായി നടന്ന ശരൺ അമ്മയുടെ വിയോഗത്തോടുകൂടി മുറിയിൽ നിന്ന് ഇറങ്ങാതെയും ആരോടും സംസാരിക്കാതെയുമായി… അവൻ എന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്നു പോലും ആർക്കും അറിയാൻ പറ്റാത്ത അവസ്ഥയായി…

മകൻ ഇനിയും ഇങ്ങനെ ഒരു അവസ്ഥ തുടരുകയാണെങ്കിൽ അവന്റെ മാനസിക നില തന്നെ തെറ്റിപ്പോകും എന്ന് ഉണ്ണിത്താൻ മനസ്സിലായി……..

പതിവുപോലെ വീട്ടിലേക്ക് വന്ന സുരേന്ദ്രനോട്.. ശരണിന്ഒരു വിവാഹാലോചന നോക്കുന്ന….. കാര്യത്തെക്കുറിച്ച് സംസാരിച്ചു

എടോ എനിക്ക് സ്നേഹിക്കാൻ എന്റെ മോനും അവന് ഞാനും മാത്രമേയുള്ളൂ.. ഈ രീതിയിൽ ആരോടും മിണ്ടാതെയും പറയാതെയും ഇരുന്നാൽ എന്റെ മോനെ എനിക്ക് നഷ്ടപ്പെടും…

അവന്റെ ജീവിതത്തിൽ ഇപ്പോൾ ആകെ ഒറ്റപ്പെടലാണ് അത് മാറി അവനു കൂട്ടായി ഒരു പെൺകുട്ടി വന്നു കയറിയാൽ മാത്രമേ ഈ വീടിനും അവനും എല്ലാം സന്തോഷം ഉണ്ടാകും…

അതുകൊണ്ട് ഞങ്ങളുടെ മായി യോജിച്ചു പോകാൻ കഴിയുന്ന ഏതെങ്കിലും ഒരു കുട്ടിയെ നോക്കിഅവനെക്കൊണ്ട് വിവാഹം കഴിപ്പിക്കാം…

ഈ കാര്യത്തെക്കുറിച്ച് അവനോട് സംസാരിച്ചു അവന്റെ സമ്മതമില്ലാതെ നമുക്ക് എടുത്തുചാടി ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ വിവാഹം.. അവന് സമ്മതമാണ് ഈ ഒറ്റപ്പെടലിൽ നിന്നും അവനെ സ്നേഹിക്കാനും അവന് സ്നേഹിക്കാനും ആയി ഒരു പെൺകുട്ടി…..

ശരൺ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വരുമ്പോൾ അവന്റെ വിവാഹ കാര്യമാണ് സംസാരിക്കുന്നത്……

അവൻ കുറച്ചുനേരം അവിടെത്തന്നെ നിന്ന് ഉണ്ണിത്താനെയും സുരേന്ദ്രനെയും മാറിമാറി നോക്കി….. സുരേന്ദ്രന്റെ അടുത്തായി വന്നു നിന്ന് അയാളെ തന്നെ നോക്കി അവൻ ചോദിച്ചു……

അങ്കിളിന്റെ മകൾ ഉണ്ണിമായയേ എനിക്ക് തരുമോ… എന്റെ അമ്മയെപ്പോലെ എന്നെ സ്നേഹിക്കാനും എന്റെ സുഹൃത്ത് ആവാനും എന്റെ നല്ല പാതിയാവാനും അവൾക്കു മാത്രമേ കഴിയൂ……

ഇവിടെ ഉണ്ടായിരുന്ന കുറച്ചുനാൾ കൊണ്ട് ഞാൻ മനസ്സിലാക്കിയതാണ് അവളുടെ നല്ല മനസ്സ്.. ഒരിക്കൽപോലും അവളോട് ഒരു വാക്കുപോലും സംസാരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല… അവളുടെ മുന്നിൽ ഞാൻ തീരെ ചെറുതായ ഒരാളെപ്പോലെ എനിക്ക് തോന്നി…

ഞാനൊരിക്കലും എന്റെ അച്ഛനും അമ്മയ്ക്കും ഒരു നല്ല മകനായിരുന്നില്ല പക്ഷേ അവൾ എന്നും എന്റെ അച്ഛനും അമ്മയ്ക്കും ഒരു നല്ല മകളായിരുന്നു… ഒരു മകന്റെ സ്നേഹവും അവർക്ക് നൽകാൻ അവൾക്കു കഴിഞ്ഞിട്ടുണ്ട്……

അപ്പോൾ അങ്കിൾ കരുതരുത് അവളെ ഞാൻ ഒരു വേലക്കാരിയായിട്ടാണ് ഈ വീട്ടിലേക്ക് ക്ഷണിക്കുന്നതെന്ന്…

ഈ വീട്ടിലെ രാജകുമാരിയും എന്റെ അച്ഛന്റെ മകളായും എനിക്ക് നല്ലൊരു ഭാര്യയുമാണ് ഞാൻ അവളെ ക്ഷണിക്കുന്നത്…. നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണെങ്കിൽ എനിക്ക് അവളെ കല്യാണം കഴിച്ചു തരണം…..

അത്രയും പറഞ്ഞുകൊണ്ട് ശരണ് അകത്തേക്ക് പോയപ്പോൾ ശരിക്കും ഉണ്ണിത്താന് സന്തോഷം കണ്ടു കണ്ണുനിറഞ്ഞു പോയി….

എടോ സുരേന്ദ്ര ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് മായമോളെ ശരണ് കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് പക്ഷേ അന്നൊന്നും എനിക്ക് അത് തന്നോട് പറയാൻ കഴിഞ്ഞില്ല

കാരണം എന്റെ മകന്റെ ഭാഗത്ത് ഒരുപാട് തെറ്റുകുറ്റങ്ങൾ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെയല്ല അവന് അവന്റെ അമ്മയെപ്പോലെ എല്ലാവരെയും സ്നേഹിക്കുന്ന ഒരു മനസ്സുണ്ട്…… തനിക്ക് സമ്മതമാണെങ്കിൽ ഇത് നടത്താo നമുക്ക്…

അവൾക്കിഷ്ടമുള്ള അത്രയും അവൾ പഠിക്കട്ടെ വിവാഹം കഴിഞ്ഞ് അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ചെയ്തു കൊടുക്കാം… രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി….

ശരൺ മോനെ ഞാനും കുഞ്ഞിനെ എടുത്തു കൊണ്ട് നടന്നതല്ലേ.. എനിക്കും അറിയരുതോ ആ മനസ്സ് സന്തോഷമേയുള്ളൂ നമുക്ക് നടത്താം…..

സുരേന്ദ്രൻ സന്തോഷത്തോടുകൂടിയാണ് ഈ വിവരം വീട്ടിൽ അറിയിച്ചത്…… ഉണ്ണിമായയുടെ മുഖം നിലാവ് പോലെ തെളിഞ്ഞു….

അവളെ മാറ്റിയും അകറ്റിയും നിർത്തുമ്പോഴും അവൾ കാണുന്നുണ്ടായിരുന്നു അവൾ അറിയാതെ അവളെ നോക്കുന്ന അവന്റെ കണ്ണുകളെ..

സുധർമമാ മരിക്കുന്നതിനു മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്.. എന്റെ മകനെ നിന്റെ കൈകളിൽ ഏൽപ്പിക്കാൻ എനിക്ക് ഇഷ്ടമാണെന്ന്..

അതൊക്കെ അന്ന് കളിയായി കരുതി ആരോടും പറയാതെ മനസ്സിൽ തന്നെ സൂക്ഷിച്ചിരുന്നു… പക്ഷേ മനസ്സിലെ മോഹങ്ങളും അതിനോടൊപ്പം വളരുകയായിരുന്നു……….

ഇന്നിപ്പോൾ കൊതിച്ചത് കയ്യിൽ കിട്ടാൻ പോകുന്നു ഇതുതന്നെയായിരുന്നു വിധിച്ചതും…………

ഈശ്വര നിശ്ചയത്തെ നമുക്ക് ഒരിക്കലും തടയാൻ സാധിക്കില്ല… ശരൺ ചേരേണ്ടിയിരുന്നത് ഉണ്ണിമായയിൽ തന്നെയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *