ഒടുവിൽ പ്രസവത്തിന്റെ ദിവസങ്ങൾ അടുത്തു വന്നപ്പോൾ അമ്മയ്ക്കും വല്ലാത്ത ആദി തോന്നി..

(രചന: സൂര്യ ഗായത്രി)

പതിവ് പായാരം കേട്ടാണ് ഷീല ഉണർന്നത്.. സ്കൂൾ തുറന്നു…. കൊച്ചിന് ആഹാരം കൊടുത്തു വിടണം..

ഇവിടെയാണെങ്കിൽ ഒരു സാധനം പോലുമില്ല…. എങ്ങനാടി ഞാൻ ഇതൊന്നും പറയാതിരിക്കുന്നെ.. ഈ വീടിന്റെ അവസ്ഥ ഞാൻ പറയാതെ വേറെ ആരു പറയും…..

അമ്മ പറയുന്നതും ശെരിയാണ് അടുക്കളയിലെ പലവ്യഞ്ജനം ഇട്ടുവയ്ക്കുന്ന പാട്ടകൾ മുഴുവൻ കാലിയായിട്ടിരിക്കുകയാണ്…

മോനാണെങ്കിൽ സ്കൂളിൽ പോയിത്തുടങ്ങി….എങ്ങനെയെങ്കിലും നുള്ളിയും പെറുക്കിയും എങ്ങനെയെങ്കിലും സാധനങ്ങൾ വാങ്ങണം…….

ഷീല അടുക്കളയിലേക്ക് ചെന്നു …. എന്റെ അമ്മേ ഇന്ന് എങ്ങനെ എങ്കിലും കുറച്ചു സാധനം വാങ്ങാം.. എനിക്കിവിടുത്തെ കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല……. ഞാൻ എന്തുചെയ്യാന……

അമ്മയും ഷീലയും മോനും അടങ്ങുന്ന കുഞ്ഞു കുടുംബം… കൂലിപ്പണിക്കാരൻ ആയ അച്ഛൻ ഒപ്പം ജോലിചെയ്യുന്ന സുധന്റെ മകൻ ഗിരീശനുമായി ഷീലയുടെ വിവാഹം നടത്തി..

പിന്നെ മൂന്നുപേരും ഒന്നിച്ചായി പോക്കുംവരവും എല്ലാം… അവസാനയാത്രയിലും അവർ ഒന്നിച്ചായിരുന്നു………

പണിസൈറ്റിൽ വച്ചു മുകളിലത്തെ നില കോൺക്രീറ്റ് നടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ അച്ഛനും സുധനും ഗിരീഷനും അപകടം പറ്റി… ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഗിരീഷൻ മരിച്ചിരുന്നു….

സുധനും അച്ഛനും ഹോസ്പിറ്റലിൽ കിടന്നുമാണ് മരിച്ചത്… ഒരു കുടുംബത്തിലെ മൂന്ന് ആണുങ്ങൾ അവരുടെ മരണം തളർത്തിയത്… ഗിരീശൻ മരിക്കുമ്പോ ഷീല നാലു മാസം ഗർഭിണി ആയിരുന്നു..

പതിവുപോലെ നാട്ടുകാരിൽ ചിലർ പറഞ്ഞുതുടങ്ങി പെണ്ണിന്റെ ദോഷം കൊണ്ടാണ് ചെറുക്കൻ മരിച്ചതെന്ന്… അവിടെയും പെണ്ണിനു തന്നെയാണ് കുറ്റം…

അപ്പോഴെല്ലാം അമ്മയാണ് ആശ്വാസവുമായി നിന്നത് പറയുന്നവർ പറയട്ടെ മോള് അതൊന്നും കാര്യമാക്കേണ്ട….. ഇതൊക്കെ വിധിയാണ് മോളെ അങ്ങനെ സമാധാനിക്കാം.

അച്ഛന്റെയും ഗിരീശന്റെയും മരണം ആ കുടുംബത്തിന്റെ ആണികല്ല് വരെ തകർത്തിരുന്നു……..

നാലുമാസം ഗർഭിണിയായ ഷീല പിന്നെ ജോലിക്ക് പോകേണ്ട അവസ്ഥയിലേക്ക് വരുമെന്ന് ആയപ്പോൾ അമ്മ അടുത്ത വീടുകളിൽ അടുക്കള ജോലിക്ക് സഹായിക്കാൻ പോയി തുടങ്ങി…

അമ്മയുടെ ആരോഗ്യസ്ഥിതി ഒട്ടും നന്നല്ലയിരുന്നുവെങ്കിലും തൊഴിലുറപ്പ് പണിക്കും അടുത്ത വീടുകളിലെ അടുക്കള പണിയുമായി അമ്മ മുന്നോട്ടു പോയി…..

ഗർഭകാലം എല്ലാപേരെയും പോലെ ഷീലയും കടന്നുപോയി……. ബുദ്ധിമുട്ടും അവശതയും ആവോളം ഉണ്ടായിരുന്നുവെ ങ്കിലും..താങ്ങാൻ ആളില്ലാത്തത് കാരണം അവൾക്ക് തളർച്ചയും കുറവായിരുന്നു…..

ഒരിക്കലും വറ്റാത്ത കണ്ണീരു മാത്രമായിരുന്നു അവൾക്ക് എപ്പോഴും കൂട്ട്……

പലപ്പോഴും ഗിരീഷിനെ അദൃശ്യ സാമീപ്യം അവൾ അനുഭവിച്ചിരുന്നു…. തന്റെ വിധിയെ പഴിച്ചു ഓരോ ദിവസവും അവൾ തള്ളിനീക്കി….

അമ്മയുടെ കഷ്ടപ്പാടുകൾ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു…. പ്രായത്തിനെ വകവെയ്ക്കാതെ ജോലികൾ ചെയ്യാൻ തുടങ്ങിയപ്പോൾ അമ്മയ്ക്കും തീരെ വയ്യാതായി………

ഒടുവിൽ പ്രസവത്തിന്റെ ദിവസങ്ങൾ അടുത്തു വന്നപ്പോൾ അമ്മയ്ക്കും വല്ലാത്ത ആദി തോന്നി…

രാത്രിയിൽ എങ്ങാനും ആണ് വേദന വരുന്നത് എങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പോലും സഹായത്തിന് ആരും ഉണ്ടായിരുന്നില്ല…

ദൈവം തങ്ങളെ മാത്രം എന്താ ഇങ്ങനെ പരീക്ഷിക്കുന്നത് എന്ന് അമ്മയും മോളും പദo പറഞ്ഞുകൊണ്ടേയിരുന്നു………

കുറച്ചു ദിവസമായി മഴ കാരണം തൊഴിലുറപ്പ് പണിയൊന്നും നല്ലരീതിയിൽ നടക്കുന്നില്ല….

പ്രസവമടുത്തു കയ്യിലാണെങ്കിൽ ആവശ്യത്തിന് പൈസയും ഇല്ല… എന്ത് ചെയ്യും എന്ത് ചെയ്യുമെന്ന് അമ്മ സങ്കടപ്പെട്ട് ഇരിക്കുമ്പോഴാണ്…

അടുത്തുള്ള കോറിയിൽ.. ചില പെണ്ണുങ്ങൾ ജോലിക്ക് പോകുന്നുണ്ട് എന്നും അവരോടൊപ്പം പോകുന്നോ എന്ന് അയൽവീട്ടിലെ ശാന്ത ചോദിക്കുന്നത്…….

അമ്മയ്ക്ക് പണ്ടുമുതൽക്കേ ശ്വാസംമുട്ടലിന്റെ അസുഖം ഉണ്ട് അതും വച്ചുകോറിയയിൽ പണിയെടുക്കാൻ പോയാൽ.. പൊടിയും മറ്റും അടിച്ച് അസുഖം കൂടുകയേ ഉള്ളൂ……

പക്ഷേ പോകാതിരുന്നാൽ ജീവിക്കാൻ വേറെ നിവൃത്തിയുമില്ല…. ഒടുവിൽ കോറിയിൽ പണിക്കു പോകാൻ തന്നെ തീരുമാനിച്ചു….

പൊടിഞ്ഞു വീഴുന്ന ചെറിയ പാറക്കഷ്ണങ്ങൾ കുട്ടയിൽ ചുമന്ന കൊടുക്കുന്നതായിരുന്നു അമ്മയുടെ ജോലി…

ജോലിക്ക് പോയി തുടങ്ങിയ കുറച്ചു നാളുകളിൽ അമ്മയ്ക്ക് കഴുത്തിന് സാധ്യമായ വേദനയുണ്ടായിരുന്നു…..

ഷീല അമ്മ വരുമ്പോൾ തന്നെ കുറച്ചു ചൂടുവെള്ളം ഉണ്ടാക്കി അമ്മയ്ക്ക് കുളിക്കുന്നതിന് വേണ്ടി കുളി കഴിഞ്ഞ് വന്ന ഉടനെ തന്നെ എന്തെങ്കിലും ആഹാരം എടുത്തു കൊടുക്കും

അത് കഴിച്ചു കഴിയുമ്പോൾ പാവം എവിടെയെങ്കിലും ഒന്ന് ചുരുണ്ടു കൂടാൻ നോക്കും……….

തുലാവർഷം തുടങ്ങിയതോടുകൂടി പണി പണി കാര്യമായി കുറയുകയും കോരിച്ചൊരിയുന്ന മഴയുമായി….

വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി…. രാവിലെ മുതലേ തന്നെ ഷീലയ്ക്ക് വയറിനുള്ളിൽ വല്ലാത്ത അസഹ്യത തോന്നിത്തുടങ്ങി…

ഇടയ്ക്കിടയ്ക്ക് വരുന്ന വേദനയും കാലു കടച്ചിലും ഒക്കെ അവൾ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നു…….

അത് കേട്ടപ്പോൾ തന്നെ അമ്മയ്ക്ക് ആധി കയറി… മഴയാണെങ്കിൽ ഒന്നു തോരുന്നു പോലുമില്ല…..

അവർ പിന്നെയും കാത്തുനിന്നില്ല കയ്യിൽ കിട്ടിയ കുടയുമായി നേരെ അടുത്ത വീട്ടിലേക്ക് നടന്നു….. പെരുമഴയത്ത് കുടയും ചൂടി വരുന്നവരെ കണ്ട് അടുത്ത വീട്ടിലെ കർത്യയനി വിവരം തിരക്കി…….

കാർത്യായനി ചന്ദ്രൻ ഇവിടെയില്ലേ ഷീലയ്ക്ക് വേദന തുടങ്ങി…. ഒരു ഓട്ടോ എങ്കിലും പിടിച്ചു കൊണ്ടുവരാൻ ആരുമില്ല ഒരു സഹായത്തിന്…..

ചേച്ചി അവളുടെ അടുത്തേക്ക് പൊയ്ക്കോ.. ചന്ദ്രേട്ടൻ ജംഗ്ഷനിൽ എവിടെയോ നിൽപ്പുണ്ട് ഞാൻ ഒന്ന് വിളിച്ചു പറയാം ഒരു ഓട്ടോയുമായി വരാൻ.

വീട്ടിൽ ചെന്ന് വേഗം തന്നെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി മാറ്റിവച്ചിരുന്ന ബാഗ് കൈയിൽ എടുത്തു..

എല്ലാ സാധനങ്ങളും അതിൽ എടുത്തു വെച്ചിട്ടുണ്ടോ എന്ന് ഒന്നുകൂടി പരിശോധിച്ചു…… അരി പാത്രത്തിൽനിന്നും അതുവരെ സൂക്ഷിച്ചുവച്ചിരുന്ന പൈസയും ഒരു പേപ്പറിൽ പൊതിഞ്ഞെടുത്തു ………..

അപ്പോഴേക്കും പുറത്ത് ഒരു ഓട്ടോ വന്നു നിന്നു… ചന്ദ്രനിൽ നിന്ന് ഇറങ്ങി ഷീലയുടെ അടുത്തേക്ക് വന്നു…. ഒരു കൈകൊണ്ട് പതുക്കെ അവളെ പിടിച്ച് ഓട്ടോയിലേക്ക് കയറ്റി… ഓട്ടോ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി …..

ഹോസ്പിറ്റൽ എത്തുമ്പോൾ ഷീലയ്ക്ക് വേദന കലശലായിരുന്നു….. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഷീല പ്രസവിച്ചുആൺകുട്ടി എന്ന് നേഴ്സ് പുറത്തുവന്ന് പറഞ്ഞു…….

സുഖപ്രസവം ആയതുകൊണ്ട് തന്നെ അവർക്ക് രണ്ടുമൂന്നു ദിവസത്തിനകം ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് വരാമായിരുന്നു….

ജോലിത്തിരക്കിനിടയിലും പ്രസവ ശുശ്രൂഷകൾ എല്ലാം നോക്കിയിട്ടാണ് അമ്മ പണിക്ക് പൊയ്ക്കൊണ്ടിരുന്നത്…..

അവരുടെ വിഷമങ്ങൾക്കിടയിലെ ഏക സന്തോഷം ആ കുഞ്ഞായിരുന്നു.. അവന്റെഓരോ വളർച്ചയും കളിചിരിയും കണ്ടാണ് അവരവരുടെ സങ്കടങ്ങൾ എല്ലാം മറന്നിരുന്നത്…..

സ്കൂൾ തുറന്നു കുഞ്ഞിനെ സ്കൂളിലാക്കി…… അമ്മയ്ക്ക് സുഖം ഇല്ലാത്തത് കാരണം ഇപ്പോൾ പണിക്കൊന്നും പോകുന്നില്ല ഏറെ നാളുകളായി ഇപ്പോൾ പണിക്കു പോകുന്നത് ഷീലയാണ്….

ടെക്സ്റ്റൈൽ ഷോപ്പിൽസെയിൽസ് ഗേൾആയിട്ടാണ് അവൾ നിൽക്കുന്നത്….

ഈ മാസവും ശമ്പളം വാങ്ങാൻ ഒന്നുമില്ല ഓരോ ആവശ്യങ്ങൾ വരുമ്പോൾ മുതലാളിയുടെ കറുത്ത മുഖം കണ്ടിട്ട് ആണെങ്കിലും അയാൾകാശു തന്നു സഹായിക്കും……

വീട്ടിലാണെങ്കിൽ സാധനങ്ങൾ പോലും ഇല്ല കുഞ്ഞിന് ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതിനായി….. ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് മാനേജർ ക്യാമ്പിലേക്ക് വിളിപ്പിച്ചത്……….

ഇന്നുമുതൽ ഓവർടൈം ഡ്യൂട്ടിക്ക് നിൽക്കുകയാണെങ്കിൽ ശമ്പളത്തിൽ എന്തെങ്കിലുമൊക്കെ കൂട്ടി കൊടുക്കാമെന്ന് മാനേജർ അവളെ വിളിച്ചു പറഞ്ഞു…

ഷീലയുടെ ബുദ്ധിമുട്ട് കണ്ടാണ് പറയുന്നത് താല്പര്യമുണ്ടെങ്കിൽ നിന്നാൽ മതി…..

ഷീലയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു കുറച്ചുനേരം ഓവർടൈം നിന്നിട്ട് ആണെങ്കിലും കിട്ടുന്ന പൈസയിൽ വീട്ടിലെ കാര്യങ്ങൾ എങ്കിലും നടന്നു പോകുമല്ലോ…..

അന്നു മുതൽ അഞ്ചര മണിക്ക് ശേഷം ഷീല ഓവർടൈം ഡ്യൂട്ടി നോക്കാൻ തുടങ്ങി എട്ടു മണി ആകുമ്പോഴേക്കും ഡ്യൂട്ടി ഒക്കെ കഴിയും 9 മണിയാകുമ്പോൾ വീട്ടിലെത്തും….

ഒരു മാസം കഴിഞ്ഞപ്പോഴേക്കും ശമ്പളം കിട്ടി….

വൈകുന്നേരം ഷീല വരുന്ന വഴിക്ക് തന്നെ അടുത്തുള്ള കടയിൽ നിന്നും ആവശ്യത്തിന് പലവ്യഞ്ജനം എല്ലാം വാങ്ങിയാണ് വീട്ടിലെത്തിയത്…… മോനു കഴിക്കാൻ മിച്ചറും ഒരുപാക്കറ്റ് ബിസ്ക്കറ്റും വാങ്ങി…..

എല്ലാ പ്രാരാബ്ദവും അറിയിച്ചു തന്നെയാണ് അവനെ വളർത്തുന്നത് അതുകൊണ്ട് കുഞ്ഞിന് നിർബന്ധം ഒന്നുമില്ല…. വീടിന്റെ ബുദ്ധിമുട്ടുകളും ഇന്ന് അറിയാം……

വർഷങ്ങൾ ഓടിമറഞ്ഞു….. ഷീലയുടെ മകൻ ഇന്ന് പത്താം ക്ലാസ് പാസ്സായി……

പഠിക്കാൻ മിടുക്കനാണ് എല്ലാ വിഷയത്തിലും അവന് ഫുൾ എ പ്ലസ് ഉണ്ട്…. രാവിലെ 4 മണിക്ക് തന്നെ ഉറക്കം എണീറ്റ്… പത്ര വിതരണത്തിനു വേണ്ടി പോകും..

ഒന്നുരണ്ടു ഓട്ടോറിക്ഷ കൾ കഴുകി കൊടുക്കും അവരും മാസം എന്തെങ്കിലും കൊടുക്കും.. അതുകഴിഞ്ഞു വന്നാലുടനെ ചായയും കുടിച്ചു പഠിക്കാൻ ഇരിക്കും………

വൈകുന്നേരം സ്കൂളിൽ നിന്നും വന്നാൽ വല്ലതും കഴിച്ചു അടുത്തുള്ള നാലഞ്ച് വീടുകളിലെ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുക്കും………

ഇന്നിപ്പോൾ ഷീലയുടെ ബുദ്ധിമുട്ടുകൾ ഏറെ കുറെ മാറി.. അവൾക്കിപ്പോൾ ജോലിക്കു പോകേണ്ട ആവശ്യം… അമ്മ ഇനിയും ജോലിചെയ്യേണ്ട….

ഞാൻ എല്ലാം നോക്കിക്കൊള്ളാം… മകൻ പഠിത്തമൊക്കെ കഴിഞ്ഞു ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കു കയറി….

പോലീസിൽ ടെസ്റ്റ്‌, ഫിസിക്കലും കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് കാത്തിരിക്കുവാണ്…. ജീവിതത്തിലെ പുതിയ വെളിച്ചതിലാണ് ഷീലയും മോനും ഇപ്പോൾ.

ഒരു ചെറു വെളിച്ചമെങ്കിലും നമുക്കായി മാറ്റിവയ്ക്കാൻ ആരെങ്കിലും ഉണ്ടാകും നമ്മുടെ ജീവിതത്തിൽ…… ഷീലയുടെ ജീവിതത്തിലെ ആ വെളിച്ചം മോനും അമ്മയുമായിരുന്നു…….

Leave a Reply

Your email address will not be published.