കെട്ടാൻ മുട്ടി നിൽക്കുന്ന നിങ്ങളുടെ മോളെ പെട്ടന്ന് കെട്ടിച്ച് വിട് എനിക്ക് വേണ്ട നിങ്ങളുടെ മോളെ ഞാൻ എല്ലാം..

(രചന: സ്നെഹ)

കെട്ടാൻ മുട്ടി നിൽക്കുന്ന നിങ്ങളുടെ മോളെ പെട്ടന്ന് കെട്ടിച്ച് വിട് എനിക്ക് വേണ്ട നിങ്ങളുടെ മോളെ ഞാൻ എല്ലാം നിർത്തുകയാ നിങ്ങളുടെ മോളോട് പറഞ്ഞേക്ക്.

ഫോണിലൂടെ ഒഴുകിയെത്തിയ കിരണിൻ്റെ വാക്കുകൾ ജാൻസിയും കാതുകളെയും ഹൃദയങ്ങളേയും പൊള്ളിച്ചു……

എന്താ മോനെ നീ ഈ പറയുന്നത് …. നിങ്ങളു തമ്മിൽ പിണങ്ങിയോ… എന്താണെങ്കിലും ഞാൻ മോളോട് സംസാരിക്കട്ടെ….

എന്താന്നു വെച്ചാൽ ആയിക്കോ എനിക്കിനി നിങ്ങളുടെ മോളെ വേണ്ട എൻ്റെ പിന്നാല വരരുത് എന്ന് മോളോട് പറഞ്ഞേക്ക്. ….

മോനെ കിരൺ…..ജാൻസി ഹൃദയം നുറുങ്ങുന്ന വേദനയോടെ വിളിച്ചെങ്കിലും അതിന് മുൻപേ കിരൺ കോൾ കട്ട് ചെയ്തു… ജാൻസി കിരണിൻ്റെ നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും ആ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു….

ജാൻസി തലയ്ക്കു കൈയും കൊടുത്ത് തിണ്ണിയിലേക്കിരുന്നു….. എന്താ കിരണിന് സംഭവിച്ചത് …

മമ്മി എന്ന് തികച്ചുവിളിക്കില്ലായിരുന്നു തന്നെ അത്രയ്ക്ക് ഇഷ്ടവും സ്നേഹവും അയിരുന്നല്ലോ കിരണിന് തന്നോട് ആ കിരണാണ് ഇന്ന് നിങ്ങൾ എന്നു വിളിച്ചത്…. മോൾ വരട്ടെ മേളോട് ചോദിച്ചറിയാം എന്താ സംഭവിച്ചതെന്ന്…

രണ്ടു വർഷം മുൻപാണ് കിരണിൻ്റെ ആലോചന മോൾക്ക് വന്നത് മോളുടെ കൂട്ടുകാരിയുടെ ആങ്ങള വഴി വന്ന ആലോചനയാണ്…. ആ കുട്ടിയുടെഫ്രണ്ടാണ് കിരൺ …

കിരൺ മാതാ പിതാക്കൾക്കൊപ്പം വന്നു പെണ്ണു കണ്ടു ….. മോൾക്ക് താത്പര്യം ഇല്ലാതിരുന്നിട്ടും ഞാനാണ് നിർബദ്ധിച്ചത്… മോളൊരു ഡിമാൻ്റ് വെച്ചു പഠിത്തം കഴിയാതെ വിവാഹത്തിന് സമ്മതിക്കില്ലന്ന് .

ബിഫാം നാലു വർഷത്തെ കോഴ്സിനാണ് പഠിക്കുന്നത് ഇനിയും ഒന്നര വർഷം കഴിയണം കോഴ്സ് കഴിയാൻ…. അതു വരെ കാത്തിരിക്കാൻ കിരണും വീട്ടുകാരും തയ്യാറായിരുന്നു…..

കമ്പ്യൂട്ടർ എൻജിനിയറിംഗ് പാസ്സായി കഴിഞ്ഞ്  രണ്ടു വർഷം വിദേശത്തു പോയിട്ട് തിരികെ വന്ന് നാട്ടിൽ ഷോപ്പ് നടത്തുകയാണ് കിരൺ ആവശ്യത്തിന് കുടുംബ സ്വത്തും രണ്ടു നില വീടും കാറും എല്ലാം കണ്ടപ്പോൾ ഞാനോർത്തു എല്ലാം എൻ്റെ മകളുടെ ഭാഗ്യം ആണന്ന്….

രണ്ടു വീട്ടുകാരുടെയും സമ്മതം കിട്ടിയതുകൊണ്ട് കിരണും മോളും ഫോൺ വിളിയും കൂടി കാഴ്ചകളും ഉണ്ടായിരുന്നു. … പഠിത്തം കഴിഞ്ഞ ഉടൻ മോൾക്ക് ജോലിയും കിട്ടി….

ഇനി ഉടൻ കല്യാണം നടത്താം എന്നു തീരുമാനം ആയതും ആണല്ലോ പെട്ടന്ന് എന്തു സംഭവിച്ചു ആവോ… ഒരു സമാധനവും ഇല്ലല്ലോ കർത്താവേ…. ജാൻസി തിണ്ണയിൽ നിന്ന് എഴുന്നേറ്റ് പശു തൊഴുത്തിലക്ക് പോയി ….

പശുവിനെ കറന്ന് പശുവിന് പുല്ലും വെള്ളവും കൊടുത്തതിന് ശേഷം പാലുമായി അടുക്കളയിലേക്ക് പോയി….. മൂന്നു മക്കളേയും എന്നെ ഏൽപ്പിച്ച് ഇച്ചായൻ പെട്ടന്നങ്ങ് പോയപ്പോ മുന്നോട്ടുള്ള ജീവിതത്തെ നോക്കി പകച്ചു നിന്നെങ്കിലും .

പറക്കമുറ്റാത്ത മക്കൾക്കു വേണ്ടി ജീവിക്കുകയായിരുന്നു…. കൂലിപ്പണി ചെയ്തു പശുക്കളെ വളർത്തിയും ആരുടെ മുന്നിലും കൈ നീട്ടാതെ മക്കളെ വളർത്തി മൂന്നു പേരേയും ആകുന്നതു പോലെ പഠിപ്പിച്ചു.

മുത്ത രണ്ട് ആൺമക്കളിൽ ഒരാൾ ഫയർ സേഫ്റ്റി ഒഫീസർ പഠിച്ച ദുബായിലും രണ്ടാമത്തവൻ ഹോട്ടൽ മനേജ്മെൻ്റ് കോഴ്സ് പഠിച്ചിറങ്ങി …

വിദേശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നു മുന്നാമത്തേതാണ് മോള് മോളും പഠിച്ചിറങ്ങി… ഇനി മക്കളുടെ വിവാഹമാണ് സ്വപ്നം രണ്ടു മാസം കഴിയുമ്പോൾ മുത്തമോൻ വരും അപ്പോൾ കല്യാണം നടത്താം എന്നു ആലോചിച്ചിരിക്കുമ്പോളാണ് …

എല്ലാം തകിടം മറിഞ്ഞിരിക്കുന്നത്.നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞു കല്യാണം ഉടൻ ഉണ്ടാവും എന്ന് ഇനി എല്ലാവരോടും എന്തു പറയും ജാൻസിക്ക് ഓരോന്ന് ആലോചിച്ച് തല പുകയുന്ന പോലെ തോന്നി…..

അമ്മേ…. അമ്മേ….. മോൾ  അലീനയുടെ ശബ്ദം കേട്ടതും ജാൻസി അടുക്കളയിൽ നിന്ന് വേഗത്തിൽ മുൻവശത്തേക്ക് നടന്നു……

അമ്മേ എനിക്ക് വല്ലാതെ വിശക്കുന്നു എനിക്ക് എന്തെങ്കിലും കഴിക്കാൻ എടുത്ത് വെയ്ക്ക് ഞാൻ ഫ്രഷ് ആയി വരാം… അലീന തൻ്റെ റൂമിലേക്ക് നടന്നു….

മോൾ അവിടെ ഒന്നു നിന്നേ….

അമ്മ എന്താ ചോദിക്കാൻ പോകുന്നെ എന്ന് എനിക്കറിയാം …. എല്ലാം പറയാം ആദ്യം ഞാൻ പോയി ഒന്നു ഫ്രഷ് ആകട്ടെ…… അതും പറഞ്ഞ് അലീന ‘ തൻ്റെ റൂമിലേക്ക് പോയി….

അപ്പോ എന്തോ കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ട്… ജാൻസിയുടെ മനസ്സിലെ ആധി കൂടി ജാൻസി അടുക്കളയിൽ ചെന്ന് തിളപ്പിച്ചു വെച്ച ചായയും പഴംപൊരിയും എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ടുവന്നു വെച്ചു……

അലീന ഫ്രഷ് ആയി വന്ന് ചായയും പഴംപൊരിയും എടുത്ത് കഴിക്കാൻ തുടങ്ങി കഴിക്കുന്നതിനിടയിൽ ജാൻസിയോടായി ചോദിച്ചു. കിരൺ അമ്മയെ വിളിച്ചോ…’?

ഉം വിളിച്ചു.

എന്നിട്ട് എന്തു പറഞ്ഞു…..

നിനക്ക് അറിയാലോ എന്താ പറഞ്ഞതെന്ന് .’..?

അമ്മേ ഈ വിവാഹം നടക്കില്ലമ്മേ…അമ്മ എനിക്ക് വേറെ കല്യാണം ആലോചിച്ചോളു ചേട്ടായി വരുമ്പോൾ എൻ്റെ കല്യാണം നടക്കണമെങ്കിൽ….

നീ എന്തൊക്കെയാ ഈ പറയുന്നത്…. എന്താ ഉണ്ടായതെന്ന് ഒന്നു പറയാമോ..? നിങ്ങളുടെ ഇടയിൻ എന്താ സംഭവിച്ചതെന്ന് എങ്കിലും പറയാമോ…?

അമ്മേ ഇന്നോ ഇന്നലെയോ പെട്ടന്ന് ഒന്നും ഉണ്ടായതല്ല… ആദ്യം മുതൽ ഉണ്ടായിരുന്നതാ അതു വലുതായി ഇവിടം വരെ എത്തി…അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് നോക്കിയതാ…..

എന്താ ഉണ്ടായത് എന്ന് ഒന്ന് തെളിച്ച് പറയാമോ…?

അതമ്മേ കല്ല്യാണം ആലോചനയുമായി വന്നപ്പോൾ കണ്ട കിരണിനെയല്ല ഞാൻ പിന്നീട് കണ്ടത്. ആദ്യം കുറെ നാളത്തേക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു…. നല്ല സ്നേഹവും കരുതലും ഉണ്ടായിരുന്നു….

പിന്നെ പിന്നെ ആയപ്പോളണ് കിരൺ ഓരോ ഡിമാൻറുകൾ എൻ്റെ മുന്നിൽ വെയ്ക്കാൻ തുടങ്ങിയത്…. ഞാൻ നല്ലൊരു മരുകളായിരിക്കണം എന്നതായിരുന്നു ആദ്യത്തെ ഡിമാൻ്റ് പിന്നെ അമ്മയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണം.. അങ്ങനെ കുറെ ഡിമാൻറുകൾ ..

അതെല്ലാം ഞാൻ അംഗികരിച്ചു…. കഴിഞ്ഞ ദിവസം കിരൺ ഒരു കാര്യം പറഞ്ഞു. … കല്യാണം കഴിഞ്ഞാൽ എൻ്റെ വീട്ടുകാർ എപ്പോഴും അവിടെ ചെല്ലാൻ പാടില്ല പിന്നെ വല്ലപ്പോഴും മാത്രമേ എനിക്ക് എൻ്റെ വീട്ടിൽ പോകാൻ പാടുള്ളു….

ഇഷ്ടം കൊണ്ട് പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കും എന്ന് ഞാനോർത്തു. അതും ഞാൻ സമ്മതിച്ചു….. എന്നാൽ ഇന്നലെ കിരൺ പറഞ്ഞതു കേട്ട് ഞാൻ ശരിക്കും ഞെട്ടി

എന്താ അവൻ പഞ്ഞത്….

എൻ്റെ മൂത്ത ചേട്ടായി ഒരിക്കലും അവൻ്റെ വീട്ടിൽ ചെല്ലരുതെന്ന് ഞങ്ങളുടെ കല്യാണത്തിന് ചേട്ടായി പങ്കെടുക്കാനും പാടില്ലന്ന് …

അതു കേട്ട് സമ്മതിച്ചിട്ട് എങ്ങനെയാമ്മേ ഞാൻ അവൻ്റെ താലിക്ക് മുന്നിൽ എൻ്റെ കഴുത്ത് നീട്ടികൊടുക്കുന്നത്….

എൻ്റെ മോൻ അവൻ്റെ പെങ്ങൾടെ കല്യാണത്തിന് പങ്കെടുക്കരുതെന്ന് പറയാൻ അവനെന്താ അവകാശം…. അവനെന്താ അങ്ങനെ പറയാൻ കാരണം…

പൊങ്ങച്ചവും അഹങ്കാരവും നിറഞ്ഞ മനസ്സാണമ്മേ കിരണിൻ്റേത്. വീട് കാറ് സാമ്പത്തികം എല്ലാം ഉള്ളതിൻ്റേയും പിന്നെ അവരുടെ കുടുംബത്തിൽ ഉള്ളവരെല്ലാം വെളുത്ത നിറം ഉള്ളവർ ആണന്നും സൗന്ദര്യം ഉള്ളവരാണന്നും എപ്പോഴും പൊങ്ങച്ചം പറയും … ഞാനതു കേട്ടില്ലന്ന് നടിക്കും. …

കല്യാണത്തിൻ്റെയന്ന് കല്യാണ പെണ്ണിൻ്റെ ആങ്ങളമാരെ അവരുടെ ബന്ധുകാർക്ക് പരിചയപ്പെടുത്തണം ആ സമയം ചേട്ടായി മൂത്ത ആങ്ങളയാണന്ന് പറയാൻ പറ്റില്ലന്ന് …

ചേട്ടായിയ്ക്ക് വെളുത്ത നിറം അല്ലാലോമ്മേ അതു കൊണ്ടാ കല്യാണത്തിന് പങ്കെടുക്കരുതെന്ന് പറഞ്ഞത്……

കിരൺ ആ പറഞ്ഞതു മാത്രം എനിക്ക് അംഗികരിക്കാൻ പറ്റില്ലമ്മേ … എൻ്റെ ചേട്ടായി എത്രയാ എനിക്കും നമ്മുടെ കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുന്നതെന്ന് എനിക്കറിയാം എൻ്റെ ചേട്ടായിയെ മാറ്റി നിർത്തിയിട്ട് എനിക്ക് ഈ കല്യാണം വേണ്ടമ്മേ….

എൻ്റെ ചേട്ടായി എത്ര കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്..അതു പോലെ നാലു വർഷം ഉറക്കം ഒഴിഞ്ഞ് ഞാൻ പഠിച്ചത് എനിക്കൊരു ജോലി വേണം എന്നാഗ്രഹം കൊണ്ടാ …

കിരൺ പറയുന്നത് വിവാഹശേഷം എന്നെ ജോലിക്ക് വിടില്ല എന്ന് … അവരുടെ കുടുംബത്തിൽ പെണ്ണുങ്ങളെ ആരും ജോലിക്ക് വിടാറില്ലന്ന് … ഇതെല്ലാം അംഗീകരിച്ച് ഞാൻ അവൻ്റെ ഭാര്യ ആകുന്നതിലും നല്ലത് സ്വയം ഞാനങ്ങ് ഇല്ലതാകുന്നതല്ലേമ്മ…

മോളെ ഈ നാട്ടുകാർ എല്ലാം അറിഞ്ഞതല്ലേ നിൻ്റെ കല്യാണ കാര്യം… ഇനി ഇതു വേണ്ടാന്നു വെച്ചാൽ സ്വന്തക്കാരോടും നാട്ടുകാരോടും ഞാനെന്തു മറുപടി പറയും:…

അമ്മേ കല്യാണാലോചനകൾ മുടങ്ങുന്നത് ആദ്യായിട്ടല്ല….. അവരൊന്നും പിന്നീട് കല്യാണം കഴിക്കാതെ ഇരിക്കുന്നില്ല… അതുപോലെ എൻ്റെ കല്യാണവും മുടങ്ങി… എന്നു വെച്ച് ഞാൻ വിവാഹം കഴിക്കാതെയിരിക്കുകയും ഇല്ല….’…

കിരൺ ആ ഇടങ്ങിയ ചിന്താഗതിയുള്ളവൻ പോകട്ടെയമ്മേ.. എന്നേയും നമ്മുടെ കുടുംബത്തേയും അംഗികരിക്കുന്ന ഒരാൾ വരും … അങ്ങനെ ഒരാൾ വരുന്നതുവരെ നമുക്ക് കാത്തിരിക്കാം ….

മോളെ നിൻ്റെ കല്യാണം കഴിഞ്ഞിട്ടു വേണം എൻ്റെ മോനു വേണ്ടി പെണ്ണു ചോദിക്കാൻ അവൻ്റെ പെണ്ണിൻ്റെ വീട്ടിൽ പോയി പെണ്ണു ചോദിക്കാൻ …..

അതിന് എൻ്റെ കല്യാണം കഴിയണം എന്നില്ലമ്മേ… ചേട്ടായി വരുമ്പോൾ നമുക്ക് പോയി നിമ്മി ചേച്ചീടെ വീട്ടിൽ പോയി പെണ്ണു ചോദിക്കാം… അമ്മ സമാധാനപ്പെട് എല്ലാം അതിൻ്റേതായ സമയത്ത് നടക്കും….

കിരണിനെ വേണ്ടാന്ന് വെയ്ക്കുന്നതിൽ മോൾക്ക് സങ്കടമില്ലേ…?

ഇല്ലമ്മേ  …ഈ കിരൺ എൻ്റെ ജീവിതത്തിലേക്ക് വന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളു….

പക്ഷേ ഞാൻ ജനിച്ചപ്പോ മുതൽ കാണുന്ന താ എൻ്റെ അമ്മയേയും ചേട്ടായിമാരേയും അവരെ വേണ്ടാന്ന് വെയ്ക്കുന്നതിൻ്റെ നാലിൽ ഒന്ന് സങ്കടമില്ല കിരണിനെ വേണ്ടാന്ന് വെയ്ക്കുന്നതിൽ…

സത്യമാണോ മോളെ നീ പറയുന്നത്….

അമ്മയ്ക്ക് എന്താ സംശയം…… എൻ്റെ വീട്ടുകാരെക്കാൾ വലുതല്ല കിരൺ….

എന്നോട് ആത്മാർത്ഥമായ സ്നേഹം കിരണിന് ഉണ്ടായിരുന്നെങ്കിൽ അവൻ എൻ്റെ എല്ലാ അവസ്ഥയിലും സ്നേഹിച്ചേനെ അരുതുകളുടെ വേലി കെട്ടി അതിനുള്ളിൽ തളച്ചിടാൻ ശ്രമിക്കില്ലായിരുന്നു.

അവൻ എൻ്റെ സൗന്ദര്യത്തെയാണ് സ്നേഹിക്കുന്നത് അതൊരിക്കൽ നഷ്ടപ്പെട്ടാൽ ഞാൻ അവൻ്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങേണ്ടി വരും … അതെനിക്ക് ഉറപ്പാ അതിലും നല്ലതല്ലേമ്മേ ഇപ്പഴേ പടിയിറങ്ങുന്നത്….

എന്നാൽ പിന്നെ അങ്ങനെയാകട്ടെ ‘…. മോൾടെ ഇഷ്ടം അതാണ് അമ്മേടെ സന്തോഷം…

ജാൻസി അടുക്കളയിലേക്കും അലീന റൂമിലേക്കും പോയി… അലീന റൂമിലെത്തിയതും ആദ്യം ചെയ്തത് കിരണിൻ്റെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു….

ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി…. അലീനയുടെ മൂത്ത സഹോദരൻ അലൻ ദുബ്ബായിൽ നിന്നെത്തി രണ്ടു മാസത്തെ അവധിയക്ക്….. അലൻ്റെ വരവ് വീട്ടിൽ ഉത്സവത്തിൻ്റെ പ്രതിതിയായിരുന്നു…

അമ്മേ ഇവളുടെ കല്യാണം ഉറപ്പിക്കണ്ടേ…. ഈത്തവണ ഞാൻ തിരിച്ചു പോകും മുൻപ് കല്യാണം നടത്തണം … എടി ആ കിരണിൻ്റെ നമ്പർ ഒന്നു തന്നേ ഞാന്നൊന്ന് വിളിച്ച് സംസാരിക്കട്ടെ…

മോനെ …. ആ ബന്ധം നമുക്ക് ചേരില്ല… ഇവൾക്ക് പറ്റിയ മറ്റൊരു പയ്യനെ കണ്ടു പിടിക്കണം അതിനൊക്കെ താമസം പിടിക്കും അതിന് മുൻപ് നമുക്ക് നിമ്മിയുടെ വീട്ടിൽ പോയി പെണ്ണു ചോദിക്കാം…

ഇവൾക്കൊരു കല്യാണം ഒത്തുവന്നു കഴിയുമ്പോൾ നീലീവെടുത്ത് വന്നാ മതി രണ്ടും കൂടി ഒരുമിച്ചങ്ങ് നടത്താം…

കിരണുമായിട്ടുള്ള കല്യാണം വേണ്ടാന്ന് വെയ്ക്കാൻ എന്താമ്മേ കാരണം.

ജാൻസി ഉണ്ടായതെല്ലാം അലനോട് തുറന്നു പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അലൻ പറഞ്ഞു. ഞാൻ കല്യണത്തിന് പങ്കെടുക്കുന്നില്ലന്നു വെച്ചാൽ ഈ കല്യാണം നടക്കുമോ എങ്കിൽ ഞാൻ തിരിച്ചു പോകാം….

ചിലപ്പോൾ കല്യാണം നടക്കും… പക്ഷേ അത് എത്ര നാൾ നീണ്ടു നിൽക്കും എന്നറിയില്ല….. അതു കൊണ്ട് എനിക്കി ബന്ധം വേണ്ട എനിക്ക് സങ്കടമാകും എന്നോർത്ത് ചേട്ടായി വിഷമിക്കണ്ട….

അടുത്ത ദിവസം തന്നെ അലൻ അമ്മയേയും സഹോദരങ്ങളേയും കൂട്ടി നിമ്മിയുടെ വീട്ടിലെത്തി പെണ്ണു ചോദിക്കാൻ പുറപ്പെട്ടു.

ഡിഗ്രിയ്ക്ക് തൻ്റെ ജൂനിയർ ആയി പഠിച്ച കുട്ടിയാണ് നിമ്മി… നിമ്മിയാണ് വന്ന് അലനോട് തൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു… സുന്ദരിയായൊരു പെണ്ണ് വന്ന് ഇഷ്ടമാണന്ന് പറഞ്ഞിട്ടും അലൻ പിന്തിരിഞ്ഞ് നടക്കുകയായിരുന്നു….

അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല എന്ന നിശ്ചയദാർഡ്യത്തോടെ എന്നാൽ നിമ്മി പിന്തിരിയാൻ കൂട്ടാക്കിയില്ല…. പിന്നെ എപ്പഴോ നിമ്മിയെ ഇഷ്ടപ്പെട്ടു…

ബി എസ് സി യ്ക്ക് നല്ല മാർക്ക് വാങ്ങി പാസ്സായ അലൻ തുടർന്നും പഠിക്കാൻ താത്പര്യം കാണിക്കാതെ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിക്കാൻ പോയതും തുടർന്ന് ദുബായ് ക്ക് പോയതും തൻ്റെ കുടുബം രക്ഷപ്പെടാനും നിമ്മിയെ സ്വന്തമാക്കാനുംവേണ്ടിയാണ്.

ഈ സമയത്തിനുള്ളിൽ നിമ്മി എം എസിയും ബിഎഡും പാസ്സായി… വീട്ടുകാർ കല്യാണാലോചന കൊണ്ടുവന്നപ്പോഴും നിമ്മി തനിക്കായി അതെല്ലാം മാറ്റി വെച്ച് താൻ വരുന്നതും കാത്തിരിക്കുകയാണ്.

അലൻ്റെ വണ്ടി നിമ്മിയുടെ വീടിൻ്റെ മുന്നിലെത്തി നിന്നു….. ചങ്കിടപ്പോടെയാണ് അലൻ ആ വീടിൻ്റെ പടി കയറി ചെന്നത്

തിരിച്ച് അവിടുന്നിറങ്ങുമ്പോൾ അലൻ്റേയും കുടുംബത്തിൻ്റെയും മുഖത്ത് പുഞ്ചിരി വിടർന്നിരുന്നു….

ആ സമയത്താണ് അലീനയ്ക്കും ഒരു കല്ല്യാണാലോചന വന്നത്. ചെറുക്കൻ  കിരണിൻ്റെ നാട്ടുകാരനാണ്…..

രണ്ടു മാസത്തിനുള്ളിൽ രണ്ടു പേരുടെയും കല്യാണം ഉറപ്പിച്ചു….

അലീന തൻ്റെ ഫോണെടുത്ത് കിരണിൻ്റെ നമ്പർ ഡയൽ ചെയ്തു കാതോട് ചേർത്തു.

ഒറ്റ ബെല്ലിൽ തന്നെ കിരൺ കോൾ എടുത്തു.. ‘

അലീന …..

മറന്നിട്ടില്ല അല്ലേ….

നീയും മറന്നിട്ടില്ലല്ലോ അതല്ലേ ഇപ്പോ ഈ കോൾ

ഞാൻ മറന്നു പൂർണ്ണമായി മറന്നു എന്നറിയിക്കാൻ ആണ് ഞാനിപ്പോ വിളിച്ചത്…. എൻ്റെ കല്യാണമാണ് മറ്റന്നാൾ കിരൺ വരണം .. എൻ്റെ ചേട്ടായിയുടെ കല്യാണമാണ് അന്നേ ദിവസം തന്നെ….

എൻ്റെ കഴുത്തിൽ താലിചാർത്തുന്നവന് നിറം ഇത്തിരി കുറവാണ് പക്ഷേ അദ്ദേഹത്തിൻ്റെ മനസ്സിനെ കറുപ്പ് ബാധിച്ചിട്ടില്ല…. അതുപോലെ എൻ്റെ ചേട്ടായി താലിചാർത്താൻ പോകുന്ന പെണ്ണിനേയും താൻ വന്നു കാണണം…..

ഞാൻ വരില്ല അന്നേ ദിവസം എൻ്റെ ഫ്രണ്ടിൻ്റെ കല്യാണമാണ്….

ഓക്കെ … അലീന കോൾ കട്ട് ചെയ്തു…..

അവൻ്റെ ഫ്രണ്ടാണ് എൻ്റെ കഴുത്തിൽ താലികെട്ടുന്നത് എന്ന് പാവം അറിഞ്ഞിട്ടില്ല…. പെണ്ണു കാണാൻ വന്ന അന്നു തന്നെ എല്ലാം റോഷനോട് തുറന്ന് പറഞ്ഞിരുന്നു….

അതു കൊണ്ടു തന്നെ റോഷൻ അവനോട് പറഞ്ഞില്ല താൻ കെട്ടാൻ പോകുന്നത് അലീനയെ ആണന്ന്…..

വിവാഹ ദിവസം റോഷൻ്റെ കല്യാണത്തിന് പങ്കെടുക്കാൻ എത്തി….

പണം കൊണ്ടും പ്രതാപം കൊണ്ടും തങ്ങളേക്കാൾ ഒരുപടി മുന്നിലാണ് റോഷൻ്റെ വീട്ടുകാർ അതു കൊണ്ട് അവൻ കെട്ടാൻ പോകുന്നത് വലിയ വീട്ടിലെ പെണ്ണിനെ ആയിരിക്കും എന്നു ചിന്തിച്ചോണ്ട് നിന്ന കിരൺ കണ്ടത് കാറിൻ്റെ പിൻഡോർ തുറന്നിറങ്ങി വരുന്ന വധുവിനെ ആയിരുന്നു…..

തൂവെള്ള ഫ്രോക്ക് ധരിച്ച്  ഇറങ്ങി വന്ന അലീനയെ കണ്ട കിരണിന് തൻ്റെ ബോധം മറയുന്ന പോലെ തോന്നി   …

അടുത്ത കാറിൽ നിന്നിറങ്ങിയ അതീവ സുന്ദരിക്കൊപ്പം നിൽക്കുന്ന അലീനയുടെ ബ്രദറിനെ കണ്ടതും കിരണിന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു. റോഷൻ അലീനയെ കൂട്ടി വന്ന് കിരണിന് പരിചയപ്പെടുത്തി കൊടുത്തു…..

കിരൺ നിറം വേണ്ടത് ശരീരത്തിനല്ല മനസ്സിനാണ് വേണ്ടത്. അതു വേണ്ടുവോളം എൻ്റെ പെണ്ണിനുണ്ട്. അതില്ലായിരുന്നെങ്കിൽ വീട്ടുകാരെ വേണ്ടന്ന് വെച്ചിട്ട് നിൻ്റെ താലിക്കായി കഴുത്ത് നീട്ടിയേനെ…..

കിരൺ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി…..

Leave a Reply

Your email address will not be published. Required fields are marked *