എല്ലാം ഒരു നീറി പുകയുന്ന വേദനയാൽ കണ്ടു നിൽക്കാനേ സാധിചോള്ളൂ, ചെയ്തു പോയ തെറ്റിനെ കുറിച്ച് കുറ്റബോധം..

(രചന : ശ്രീയഗ്നി)

കോടമഞ്ഞിന്റെ പുകമറ കണ്ണിൽ മുഴുവൻ വ്യാപിച്ചിരുന്നു… കണ്ണുകൾ തിരുമ്മി തുറന്ന് ചുറ്റുമോന്ന് വീക്ഷിച്ചു… ഓരോ കോലത്തിൽ ഓരോ ഭാവത്തിൽ പലരും അലഞ്ഞു തിരിഞ്ഞു നടന്ന് അകലുന്നുണ്ട്…

ഇത് വരെ കാണാത്ത സ്ഥലം ആയതും പെട്ടന്ന് കിടന്നിടത് നിന്ന് എണ്ണീറ്റു…

കണ്ണുകൾ അടയുന്ന വരെ എന്റെ റൂമിൽ ആയിരുന്നു പിന്നെ ഇത് എവിടെ എത്തി… ഒന്ന് ആലോചിച് നിന്നതും… പിന്നെയാണ് കത്തിയത്… വിഷം കുടിച് ചാവാൻ നിന്നത്… അപ്പോൾ ഞാൻ ചത്തോ… പിന്നെ അതായി ചിന്ത…. ഒന്നും അങ്ങോട്ട് ക്ലിയർ ആവുന്നില്ല…..

“”എങ്ങനെ ചത്തതാ….””

പുറകിൽ നിന്നൊരു ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി…..30-45 പ്രായം തോന്നിക്കുന്ന മനുഷ്യൻ… ഞാൻ സംശയരൂപേണ നോക്കി… പക്ഷെ അവരെ മുഖത് തികച്ചും അവിടെ എന്നോ എത്തിയ ആളെ പോലെ ഉണ്ട്… അതൊക്കെ വിട്ട് ഞാൻ അയാള് ചോദിച്ച ചോദ്യം ഒന്ന് റിട്ടേൺ അടിച് നോക്കി….

തലയിൽ വോൾട്ട് കത്തിയപ്പോൾ… ഞെട്ടികൊണ്ട് അയാളെ നോക്കി….

“”കൈബദ്ധം പറ്റിയതാണോ…””ഭാവമറ്റമില്ലാതെ അയാൾ ചോദിച്ചതും ഞാൻ അതെ എന്ന് തലയാട്ടി.

“”ഹാ കേൾക്കട്ടെ… ഇരിക്ക്….”” സ്വർണനിരത്തോട് കൂടിയ മരതിന്റെ തടിയിൽ ഇരിക്കാൻ പറഞ്ഞതും ചുറ്റും അത്ഭുതത്തോടെ നോക്കി ഞാൻ ഇരുപ്പ് ഉറപ്പിച്ചു.

“”മ്മ്…. പറ… എങ്ങനെയാ തെറ്റ് പറ്റിയത്…”” എന്നും ചോദിക്കുന്ന ലാകവത്തോടെ അയാൾ ചോദിച്ചതും

“”തെറ്റൊന്നും അല്ല… സ്നേഹിച്ച ആളുടെ കൂടെ ജീവിക്കാൻ കഴിയില്ലന്ന് കണ്ടപ്പോ..””
അവസാനo പറഞ്ഞു നിർത്തിയതും അയാൾ പൊട്ടിച്ചിരിച്ചു….. അത് എനിക്ക് വല്ലാത്ത ദേഷ്യം തോന്നിച്ചു..

“”നിങ്ങളെന്തിനാ… ഇങ്ങനെ കിണിക്കുന്നത്… ഹേ…”””ഞാൻ അൽപ്പം കടുപ്പിച് പറഞ്ഞതും അയാൾ പെട്ടന്ന് ചിരി നിർത്തി എന്നെ നോക്കി…

“”എന്റെ പൊന്ന് മോളേ… നിന്നെ പോലെ ബുദ്ധി വയ്ക്കാത്ത ഒരുപാട് പേര് ഇത് പോലെ മണ്ടതരം കാണിക്കുന്നുണ്ട്…. സത്യത്തിൽ എന്താ മക്കളെ പ്രശ്നം…”””

“”നിങ്ങൾ അങ്ങനെ ഒന്നും പറയേണ്ട… ഞാൻ മരിക്കാൻ നിന്ന അതെ നിമിഷം ആൽബിയും അതിന് തയ്യാറായി നിന്നിരുന്നു… അത് നിങ്ങൾക്കറിയോ….”” അയാളിൽ നിന്ന് കേട്ടതിന്റെ ദേഷ്യത്തിൽ പൊട്ടിതെറിച്ചതും… അവരിൽ ഇപ്പോഴും ശാന്തത തന്നെ….

“”അപ്പോ… ഈ കാണുന്നത് അവനല്ലേ…” ഞാൻ ഇരിക്കുന്നതിന്റ നേരെ മുന്നിലായി… വായു ചുറ്റും മൂടി കെട്ടി കൊണ്ട് അതിനകത് വൃത്താകൃതിയിൽ…

കൂട്ടുക്കാരുമൊത്ത് മദ്യ സേനയിൽ ഇരുന്ന് ഉല്ലസിക്കുന്ന ആൽബിയെ കണ്ടതും കണ്ണുകൾ താനെ നിറഞ്ഞു….. ഒരു തരം മരവിപ്പോടെ ഞാൻ തരിച്ചു നിന്നു…. എന്നിൽ നിന്ന് പ്രതികരണമില്ലാതെ വന്നത് കൊണ്ടാവും അയാൾ മുന്നോട്ട് നടന്നു….

“”എന്റെ കൂടെ ഒരു യാത്ര വരാൻ താല്പര്യമുണ്ടോ….””” എന്നിലേക് തിരിഞ്ഞു കൊണ്ട് ചോദിച്ചതും വെറുതെ ഒന്ന് തലയാട്ടി….

അയാളോടപ്പം നടക്കുബോഴും ചുറ്റുപ്പാട് ഒന്ന് വീക്ഷിച്ചു… കൈ കോർത്തു ഒരിക്കലും പിരിയാതെ ചിലർ നടന്നു പോകുന്നുണ്ട് അവരെല്ലാം അവരുടെ ലോകതാണ്… മറ്റു ചിലർ ഒറ്റയ്ക്ക് ഇരുന്ന് വിദൂരങ്ങളിലേക്ക് നോട്ടമെറിഞ്ഞു നിൽക്കുന്നുണ്ട്…

അതിനൊക്കെ വിപരീതമായി ചിലർ പൊട്ടിച്ചിരിക്കുന്നു, കരയുന്നു, ആരോയോ അന്വേഷിച്ചു നടക്കുന്നു, പരസ്പരം തല്ലു കൂടുന്നു… മറ്റു ചിലർ അനാഥ പ്രേതം പോലെ നടക്കുന്നു… ഹാ എല്ലാവരും പ്രേതമാണല്ലോ… അത് ഞാൻ അങ്ങ് മറന്നു..

അതിന് ഇടയിലും ഞാൻ നിൽക്കുന്ന സ്ഥലത്തെ ഒന്ന് നോക്കി… മഞ്ഞ് വിരിച്ച പരവതാനിയാണ് എല്ലായിടത്തും… ഭൂമിയിലെ പച്ച മരങ്ങൾക്ക്‌ പകരം സ്വർണം പൂശിയ തടി മരങ്ങൾ മാത്രം…
ഒരു വഴിയിലൂടെ തേൻ ഒഴുക്കും പുഴ കടന്നു പോകുന്നു… അതിന് വശത്തായി അതി മനോഹരത്തോടെ നീണ്ട് നിവർന്നു കിടക്കുന്ന കൂറ്റൻ വെള്ളി മലകൾ…

തൊട്ടടുത്തായി വജ്രാകല്ലുകൾ കൂടി കിടക്കുന്നു…  ഒരു നിമിഷം വല്ല ജ്വാലറി കടയിലും വന്ന് പെട്ടത് ആണോ എന്ന് പോലും തോന്നി പോയി.ഒരു ഭാഗം മുഴുവൻ വന്യതയോടെ അലയുന്ന സ്ഥലമായിരുന്നു. കൂരാകൂരിരുട്ട്…

നിശബ്ദത അതിൽ തങ്ങി നിന്നപോലെ … മൗനത്തെ കൂട്ട് വിളിക്കുന്നവർ മാത്രം അതിൽ പ്രവേശിച്ചിട്ടോള്ളൂ എന്ന് എനിക്ക് തോന്നി…
മുന്നിലേക്ക് നടക്കുംതോറും മൊത്തത്തിൽ മാറി മറയുന്നുണ്ട് ഇടയ്ക് വെളിച്ചം കടന്നു വരും ഇടയ്ക്ക് ഇരുട്ട്…

അതിന് ചിലപ്പോൾ മഞ്ഞു പോലെ ചിലപ്പോൾ അതി കഠിനമായ ചൂട്… എന്നാൽ ഇവിടെ നിൽക്കുന്നവർ മാത്രം മാറുന്നില്ല….ശരിക്കും അത്ഭുതം തോന്നിക്കുന്ന മായാജാലം…

ഒരുപാട് ഒക്കെ നടന്നിട്ടും എത്താതു കാരണം ഞാൻ അവിടെ നിൽപ്പ് ഉറപ്പിച്ചു.

“”നിങ്ങൾ എവിടെക്കാ ഇത്ര വല്യ യാത്ര പോകുന്നത് ഇനി എന്നെ കൊണ്ട് ഒരുപൊടി നടക്കാൻ വയ്യ…””ഊരയ്ക്കും കൈ കൊടുത്ത് ഷീണത്തോടെ ഞാൻ പറഞ്ഞതും അയാൾ ഒന്ന് തിരിഞ്ഞു നോക്കി… പുഞ്ചിരിചുo…

“”പോകുന്നത് വേറെ എവിടെക്കുമ്മല്ല… നിനക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേക്കാണ്…””അത് കേട്ടപ്പോൾ വല്ലാത്ത ഒരു ആവേശം കൂടി… ഷീണമൊക്കെ പമ്പകടന്നു…. മുന്നോട്ട് കുതിച്ചു… ഒരു ചിരിയോടെ ആയാളും…

ഇവിടെ എങ്ങനെയെങ്കിലും വീട്ടിൽ എത്തിട്ട് വേണം ആ ആൽബിയെ പോയി മോന്ത അടക്കി ഒന്ന് പൊട്ടിക്കാൻ… പിന്നെ അമ്മച്ചിയോടും അപ്പനോടും മാപ്പ് പറയണം ചെയ്ത തെറ്റിന് ഒക്കെ…പിന്നെ എന്റെ എല്ലാം എല്ലാം ആയ അനിയനോട്‌ തല്ല് കൂടണം അവനിപ്പോ ഞാൻ ചത്തതിന്  സന്തോഷിക്കണ്ട……

ഓരോ ചിന്തകൾ ഊനി വിട്ട് മുന്നോട്ട് പോയി കൊണ്ടിരുന്നു… ഒരുപാടത്തെ യാത്രയ്ക്ക് ശേഷം അവസാനം അറ്റമെന്നോണം ഒരു വലിയ മഞ്ഞു പോലെത്തെ പാറ കെട്ടിലാണ് എത്തിചേർന്നത്… അത് കണ്ടപ്പോ… ഒന്ന് നെറ്റി ചുളിച് അയാളെ നോക്കി….

“”മുകളിലേക്ക് കയറ്…””വക്കും സൈഡിലും ചവിട്ടി കൊണ്ടയാൾ കേറി പോയതും പിന്നാലെ ഞാനും വെച്ചു പിടിച്ചു…അതിന്റെ മുകളിൽ എത്തിയതും… ഞാൻ മൊത്തത്തിൽ ഒന്ന് നോക്കി… തികച്ചും ശാന്തമായ അന്തരീക്ഷം…

ആ പാറയിൽ നടുക്കായി എന്നാൽ അതിന്റെ അറ്റതായി അയാൾ ഇരുന്നതും ഞാനും കൂടെ പോയി ഇരുന്നു.

ഇവിടെ ഇപ്പോ.. എന്തിനാ… വന്നേ എന്നൊരു ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു… വീട്ടിൽ കൊണ്ടോവും എന്ന് പറഞ്ഞിട്ട് ഇവിടെ ഇരുന്നാൽ ശരിയാവോ …

അതോ വല്ല വണ്ടിയും കാത്തു നിൽക്കാവോ…ഏയ് ഇവിടെക്ക്‌ ഒക്കെ വണ്ടി വരോ… വഴിയോന്നും കാണാൻ ഇല്ലല്ലോ… ചുറ്റും നോക്കി കൊണ്ട് ഞാൻ നിഗമിചതും പെട്ടന്ന് തലയിൽ ഒരു വെളിച്ചം കത്തി…

യാ……അത് തന്നെ… സാന്റാ……
സാന്റ വന്ന് കൊണ്ട് പോവും അപ്പൊ അതിനാണ് ഇവിടെ ഇരിപ്പ്.. കൊള്ളാം… I like i…
ശരിക്കും പറഞ്ഞാൽ ആദ്യമൊന്നും അങ്ങനെ ഒരു വിശ്വാസം ഇല്ലായിരുന്നു… ക്രിസ്ത്മസ് വരും പോവും അതിന്റെ ഒക്കെ ആഘോഷവും.

ചെറുപ്പം മുതൽ അപ്പാപ്പൻ ഉണ്ടാക്കി പറഞ്ഞ കഥ ഒക്കെ പച്ചവെള്ളം പോലെ വിശ്വാസിച് നടന്നു പോകെ പോകെ അതൊക്കെ അന്തവിശ്വാസങ്ങളാണെന്ന് വലുതായി തുടങ്ങിയപ്പോൾ മനസ്സിലായി… പക്ഷെ ഈ നിമിഷം അങ്ങനെ ഒരാൾ ഉണ്ടാവണെ എന്ന് മനമുരുകി പ്രാത്ഥിച്ചു.

ഒരുപാട് നേരമായിട്ടും അയാൾ ഒന്നും മിണ്ടാത്തതും കാരണം ഞാൻ തല ചേരിചോന്ന് നോക്കി… ദൂരേക് നോക്കി ഇരിക്ക്യാണ്…

“”അന്ന എപ്പോഴെങ്കിലും അപ്പനെയും അമ്മച്ചിയെയും പറ്റി ചിന്തിച്ചിട്ടുണ്ടോ…”

“മുഖത് നോക്കാതെ ആണ് ചോദിച്ചത്…
“”ഹാ… കോളേജിൽ ഫീസ് അടയ്ക്കാൻ നേരത്ത് അപ്പനെ കൊണ്ട് തരാൻ കഴിയില്ലേ എന്നും അമ്മച്ചി ഇല്ലാത്ത ഒരു ദിവസം പോലും വീട്ടിൽ ഉണ്ടാവരുത് എന്നും അല്ലേൽ ഞാൻ അടുക്കളെൽ കേറണ്ടേ…. അങ്ങനെ ഒക്കെ ഒരുപാട് അവരെ പറ്റി ചിന്തിക്കാറുണ്ട്….”””

എന്റെ മറുപടി കേട്ടതും അയാൾ ഒന്ന് പൊട്ടിച്ചിരിച്ചു… കാര്യം എനിക്ക് ഒന്നും കത്തിയില്ല… അയാളെ തന്നെ നോക്കി ഇരുന്നു.

“”ഞാൻ ചോദിച്ചത് അന്നയുടെ കാര്യങ്ങൾക്ക്‌ വേണ്ടിയും സുഖങ്ങൾക് വേണ്ടിയും അവരെ പറ്റി ഓർത്തിട്ടുണ്ടോ എന്നല്ല…. അവരെ കുറിച്ച് മാത്രം… ആലോചിച് നോക്കിട്ടുണ്ടോ…. അവരുടെ ജീവിതത്തെ പറ്റി അവര് അനുഭവിക്കുന്ന വേദനയെ പറ്റി….””””

നീണ്ടു നിവർന്ന ചോദ്യതിന് എന്റെ കയ്യിൽ ഉത്തരമില്ലായിരുന്നു… മൗനം വല്ലാതെ എന്നെ വന്ന് മൂടി… ശരിയാണ് ഒരിക്കൽ പോലും ഞാൻ അവരെ കുറിച്ച് ഓർത്തിട്ടില്ല….

“”ഇല്ല എന്നാവും ഉത്തരം…. എന്നാൽ അടുത്ത ചോദ്യം… എന്ത് കൊണ്ട് ഓർത്തില്ല….”””ഇയാളെ ചോദ്യങ്ങളുടെ ഏണി എന്നിൽ നിരത്തി ഇട്ടപ്പോൾ അറിയാതെ ഒന്ന് ഓർത്തു പോയി… കൊടിഷ്വരൻ പ്രോഗ്രാം…. ദേ… പോയി ദാ… വന്നു…

സുരേഷ് ഗോപിയെ ഒക്കെ തള്ളി വിട്ട് ചോദ്യങ്ങളിലേക് വന്നു….. അതിനും എന്റെ കയ്യിൽ ആൻസർ ഇല്ലായിരുന്നു…

“”ഇനി ഒരിക്കൽ കൂടി അവരെ കാണണമെന്ന് തോന്നുണ്ടോ….””

ആ ചോദ്യം കേൾക്കേണ്ട താമസം ഞാൻ ചാടി കേറി ആ എന്ന് പറഞ്ഞു… അതിന് അയാൾ ഒരു ചിരിയാലേ മുന്നോട്ട് നോക്കി.. ഞാനും ആ ഭാഗത്തേക് നോക്കിയതും… മഞ്ഞു മൂടി കെട്ടിനിന്ന ഭാഗം മുഴുവൻ ഓരോ ഭാഗത്തെക്കായി നീങ്ങി പോയി… തെളിഞ്ഞു നിന്ന ആ ഇടം…

ഒറ്റ നോട്ടം കൊണ്ട് എന്റെ വീട്ടിൽ എത്തിയിരുന്നു….. പുറത്ത് ഒരുപാട് ആളുകൾ ഒക്കെ കൂട്ടം കൂടി നിൽക്കുന്നുണ്ട്… അതൊന്നും തിരിഞ്ഞീലങ്കിലും…. ഒരു കേമറ പോകും പോലെ എന്റെ കാഴ്ചകൾ ഉള്ളിലേക് കടന്നു…..

അകത്തേക്ക് പോകുബോഴും വാതിൽ പടി ഭാഗതും സൈഡിലും ആളുകൾ തങ്ങി നിൽക്കുന്നുണ്ട്…. ഇവര് ഒക്കെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്ന് ചിന്തിച് ഞാൻ മുഖം കൊട്ടി… ഉൾ കാഴ്ചകളിലേക്ക് പോയി….

വെള്ളതുണിയാൽ മൂടി കെട്ടിയ മൃതദേഹതിന് അരികിൽ ഇരുന്ന് അലമുറയിട്ട് കരയുന്ന അമ്മച്ചിയെ കണ്ടതും… ഹൃദയം കീറി മുറിക്കുo പോലെ തോന്നി പോയി…

നിലത്തേക് തന്നെ ദൃഷ്ടി കൊടുത്ത് ചലനമേ നൽക്കാതെ ഒരുതരം മരവിപ്പോടെ ഇരിക്കുന്ന അപ്പച്ചനെ കാണും തോറും ഒരു നിമിഷമെങ്കിലും ഒരു നിമിഷം ആ നെഞ്ചിൽ വിങ്ങി പൊട്ടി കരയാൻ തോന്നി പോയി…

ഭ്രാന്തനെ പോലെ തന്റെ ജീവൻ വെടിഞ്ഞ ദേഹത്ത്‌ കുലുക്കി വിളിച്ചു കൊണ്ട് സമനില തെറ്റിയ പോലെ ഓരോന്നും പുലമ്പി കൊണ്ടിരിക്കുന്ന അനിയനെ കണ്ടതും… ഓടി പോയി അവനെ ഇറുകെ പുണരാൻ മനസ് കൊതിച്ചു…

എല്ലാം… എല്ലാം ഒരു നീറി പുകയുന്ന വേദനയാൽ കണ്ടു നിൽക്കാനേ.. സാധിചോള്ളൂ… ചെയ്തു പോയ തെറ്റിനെ കുറിച്ച് കുറ്റബോധം കുമിഞ്ഞു കൂടി…

എന്തിന് വേണ്ടിയായിരുന്നു..??? ആർക് വേണ്ടിയായിരുന്നു..??? താൻ ഈ ബുദ്ധിമോശം കാണിച്ചത്….. താൻ മരണമടഞ്ഞന്ന് കണ്ടപ്പോൾ കൂട്ടുക്കാരുമൊത് മദ്യസേനയിൽ ആടിതിമിർത്ത അവന് വേണ്ടിയോ…..

എന്നിലെ തീരുമാനങ്ങളെ എനിക്ക് തന്നെ വെറുപ് തോന്നി…. കണ്ണുകൾ കവിഞ്ഞൊഴുകി…. കാഴ്ചകൾ മങ്ങി…. സങ്കടങ്ങൾ കടിച്ചമർത്തി താനെ തല താണു പോയി….

“”കുറ്റബോധം തോന്നുന്നണ്ടല്ലേ….”””
നേരത്തെ കണ്ടകാഴ്ചകൾ എല്ലാം മറഞ്ഞു പോയി ഇപ്പോൾ അവിടെ തികച്ചും മഞ്ഞു മറകൾ മാത്രം…. അയാളിൽ നിന്ന് ചോദ്യം ഉയർന്നതും ഒന്നും തന്നെ മിണ്ടിയില്ല കാരണം… ജീവിതതിന്റെ അങ്ങേയറ്റം വരെ മനസ്സ് നൊന്ത് നിൽക്കുന്ന സമയമായിരുന്നു അത്.

“”ഞാൻ പറഞ്ഞില്ലേ അന്ന…അന്നെരത്തെ വാശി പുറത്ത് ചെയ്തു കൂട്ടുന്ന ഓരോ അബദ്ധങ്ങളാ… എല്ലാം… അത് സംഭവിച് കഴിഞ്ഞാലെ അതിലെ തെറ്റ് മനസിലാവൂ…

നീ എടുത്തു ചാടി ചെയ്ത കാര്യതിന്റെ നിന്റെ മാതാപിതാക്കൾ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് കണ്ടില്ലേ…. ഒരിക്കൽ പോലും അല്ലെങ്കിൽ ആ നിമിഷം പോലും നീ അവരെ കുറിച്ച് ഓർത്തില്ലല്ലോ…”””

ഉള്ളിൽ കുത്തി കയറി പ്രഹരം പോലെ അന്ന ആ വാക്കുകൾ കേട്ടു.

“””പതിനെട്ടു കൊല്ലം ഒരു പോറലുപോലും ഏൽകാതെ കൊണ്ട് നടന്ന അപ്പനും അമ്മയ്ക്കും നൽകിയ സമ്മാനമണോ ഈ മരണം….””””

നെഞ്ചിലൂടെ രക്തം കിനിഞ്ഞിറങ്ങുപോലെ ഓരോ വേദനകളും അവൾ ഓർത്തു…. കണ്ണുകൾ നിർത്താതെ പെയ്യ്തു.

“”ഞാ… ഞാൻ ചെയ്തത്… വലിയ തെറ്റാ…
എന്റെ അപ്പനും അമ്മച്ചിയും അനിയനും ഒക്കെ…. ഒരുപാട്… ഒരുപാട് വേദന സഹിക്കുന്നുണ്ടാവും…. എല്ലാം… എല്ലാം ഞാൻ കാരണമാ…. എന്റെ തെറ്റാ… എന്റെ മാത്രം തെറ്റ്….””” ഇടറി വാക്കുകൾ കൊണ്ട് പൂർത്തിയാക്കും മുൻപേ.. പൊട്ടികരഞ്ഞു..

തോരാത്ത മഴ പോലെ ഒഴുകി തീർത്തു കൊണ്ടിരുന്നു…. അയാൾ ആശ്വാസം നൽകിയില്ല… കാരണം ആ കണ്ണീരിനുമുണ്ടായിരുന്നു കുറ്റബോധങ്ങളുടെ നിലവറ തുറക്കാൻ…

“”എ… എനിക്ക് അവരെ കാണണം….”””കൊച് കുഞ്ഞിനെ പോലെ കണ്ണുകൾ തിരുമ്മി ചുണ്ട് പിളർത്തി  അന്ന പറഞ്ഞതും അയാൾ അവളെ നോക്കി പൊട്ടിച്ചിരിച്ചു….

“”ഹഹഹഹ…. ഹഹാ… ഹഹ… ഹഹഹ…..
അന്ന എന്തൊക്കെയാണ് ഈ പറയുന്നത്….. അവരെ കാണണമെന്നോ….
നടന്നത് തന്നെ….””” വീണ്ടും അയാൾ പൊട്ടിച്ചിരിച്ചതും ഒരു ഭാവവും കൂടാതെ ഞാൻ അയാളെ തന്നെ നോക്കി….

എന്റെ നിസ്സഹായത കണ്ടിട്ട് ആവണം അയാൾ ഒരു നിമിഷം മൗനം മായി വിദൂരതേക്ക് നോട്ടമിട്ടു… കൂടെ ഞാനും…

“”അന്ന……….. ഇവിടേം നിന്ന് നമ്മുക്കൊരു മടക്കമില്ല…. ഇതാണ് ആദ്യനാളും അവസാനനാളും…. ഇപ്പോൾ തോന്നിയ മോഹം വിഷം അകത്താക്കും മുൻപേ ഒരു നിമിഷം ചിന്തിച്ചിരുന്നേങ്കിൽ അവർക്കൊപ്പം ഈ നേരം അന്ന അവിടെ സന്തോഷത്തോടെ നിന്നിരുന്നേനെ…..

പക്ഷെ വിധിയും ചിന്തയും ഒരു പോലെ നിന്നിലേക്ക് നയിച്ചു അതും മരണത്തിലേക്ക്…..

ഒരു ജീവിതമേ ഒള്ളൂ…അന്ന….. അതിൽ നമ്മൾ ഒരുപാട് പഠിക്കാനും അറിയാനും ഉണ്ട്… ആ വേളകളിൽ മരണമെന്ന ചിന്തയെ തച്ചുടക്കണം…. ദൈവം വിധിച്ച സമയമായാൽ നമ്മൾ നമ്മുക്ക് ഇവിടെ എത്തേണ്ടത് അനിവാര്യമാണ് അതോരിക്കലും നടക്കാതെ ഇരിക്കില്ല….””

“”അങ്ങനെയെങ്കിൽ കർത്താവ് എനിക്ക് ഭൂമിയിൽ  തന്ന സമയം കഴിഞ്ഞത് കൊണ്ടല്ലേ ഞാൻ ഇവിടെ എത്തിയത്…””” എന്നിലെ ചോദ്യം കേട്ടതും അയാൾ പെട്ടന്ന്  ഇരിക്കുന്നിടത് നിന്ന് എണ്ണീറ്റ് ആ പാറ കല്ലിൽ നിന്നും ഇറങ്ങി നടന്നു….

“”ഹോയ്….. പറഞ്ഞിട്ട് പൊ….”””
അയാള് പോകുന്ന വഴിയെ നോക്കി വിളിച്ചു കൂവിയെങ്കിലും തിരിഞ്ഞു പോലും നോക്കിയില്ല…

“””ഈ പെണ്ണിത് ചത്തിട്ട് പോലും നന്നാവില്ലേ……””” അവളെ ചോദ്യം കേട്ട് നടന്ന് അകലുബോൾ അയാൾ ഒന്ന് ആത്മകിച്ചു….

മഞ്ഞിന്റെ മൂടലിനെ നോക്കി യാതൊരു മനോഭാവവുമില്ലാതെ അന്ന നോക്കിയിരുന്നു….
മനസ്സിലൂടെ അവളുമായി വീട്ടിൽ നടന്ന ഓരോ സന്തോഷനിമിഷങ്ങൾ മിന്നി മറഞ്ഞു…..

നെഞ്ചിലേ നീറ്റലിന് ഒരു തരി പോലും ശമനം ഉണ്ടായില്ല…. അവളായിട്ട് തന്നെ അവൾക് വരുത്തിയ വന്യവേദനയായിരുന്നു അത്…

ഇതേ സമയം…. തന്റെ മകളുടെ വേർപ്പാടിനെ തുടർന്ന് മനസ്സ് നൊന്ത് കഴിച്ചു കൂട്ടുകയാണ് ആ വീട്ടിലേ മൂന്ന് മനുഷ്യജന്മങ്ങൾ……

ആദ്യദിവസങ്ങളിൽ മൗനം തളം കെട്ടി നിൽക്കും… പിന്നീട്… ആ മൗനം കുറഞ്ഞവാക്കുകൾ കൊണ്ട് കീറി മുറിയും… ദിവസങ്ങൾ പോകെ പോകെ… ദുഃഖനിവാച്ചകങ്ങൾ കുറഞ്ഞു കുറഞ്ഞു വരും…. ആരുമായും കൂട്ടില്ലാതെ ആ സഹോദരൻ തനിയെ നടക്കാൻ ഇഷ്ട്ടപ്പെടും….
മാസങ്ങൾ കടന്നു പോകും…

ശബ്ദകോലാഹനങ്ങൾ നടന്നിരുന്ന വീട്ടിൽ  മുട്ട് സൂചിയുടെ വീഴ്ച പോലും കേട്ടു തുടങ്ങി.
ഓരോ കൊല്ലങ്ങളും അകന്നു മറയുബോഴും നെഞ്ചിലേ കനലായി അവൾ കാണും… അവരുടെ അന്ന…

അവരിൽ ഒന്ന് കൂടി ചേരാത്തെ… സന്തോഷം പ്രകടിപ്പിക്കാത്തെ… സ്നേഹനിമിഷങ്ങൾ പങ്കിഡാത്തെ അവൾ ഉണ്ടാക്കും അങ്ങ് പരലോകത്ത്….

Leave a Reply

Your email address will not be published. Required fields are marked *