ഗർഭിണിയായി രണ്ട് മാസം മുതൽ അമ്മച്ചിക്ക് വല്ലാത്ത ശർദിൽ തുടങ്ങിയെന്ന്, ഒരു സാധനവും..

എന്റെ അമ്മ
(രചന: Sadik Eriyad)

റോബിൻ വീടിന് മുറ്റത്ത്‌ തന്റെ ചെറിയ സൈക്കിൾ ചവിട്ടി കളിക്കുമ്പോൾ അകലെ നിന്നേ അവൻ കണ്ടു വീടിന്റെ സിറ്റൗട്ടിലെ പടികൾ ഒരുപാട് പ്രയാസപ്പെട്ട് ഇറങ്ങാൻ ശ്രമിക്കുന്ന തന്റെ അമ്മച്ചിയെ

അമ്മച്ചി തനിച്ചിറങ്ങല്ലെ ഞാനിതാ വരുന്നെയെന്ന് വിളിച്ചു പറഞ്ഞ് മുഴുവനാക്കും മുൻപെ റോബിൻ കണ്ടു വയ്യാത്ത കാല് മടങ്ങി അമ്മച്ചി പടിക്കെട്ടിന് താഴേക്ക് വിഴുന്നത്.

അമ്മച്ചിയെ എന്നും വിളിച്ച് ഞെട്ടി ഉണർന്ന റോബിന് മനസ്സിലായി നേരം വെളുത്തിട്ടില്ല ഇന്നും ഞാനെന്റെ അമ്മച്ചിയെ സ്വപ്നം കണ്ടുണർന്നിരിക്കുന്നുവെന്ന്

ഒരു കാര്യം അപ്പോൾ തന്നെ റോബിൻ മനസ്സിലുറപ്പിച്ചു ഇല്ല ഇനി തനിക്കിവിടെ നിൽക്കാൻ കഴിയില്ല. അമ്മച്ചിയേയും വല്യമ്മച്ചിയേയും നാട്ടിൽ തനിച്ചാക്കി ഈ U A E യിൽ പിടിച്ച് നിൽക്കാൻ തന്റെ മനസ്സിന് കഴിയില്ല

റോബിൻ അപ്പൊ തന്നെ വീട്ടിലേക്ക് ഫോൺ ചെയ്തു അമ്മച്ചിയാണ് ഫോൺ എടുത്തത് അമ്മച്ചിയോട് വിശേഷങ്ങളെല്ലാം ചോദിച്ചതിന് ശേഷം വല്യമ്മച്ചിയുമായി റോബിൻ സംസാരിച്ചു

ഞാൻ നാട്ടിലേക്ക് വരികയാണ് വല്യമ്മച്ചി അമ്മച്ചിയെയും വല്യമ്മച്ചിയേയും നാട്ടിൽ തനിച്ചാക്കി എനിക്കിവിടെ നല്ലൊരു ഡോക്ടറായ് ജോലി ചെയ്യാൻ കഴിയില്ല

എന്റെ മനസ്സിന് എന്തോ ഇവിടെ നിൽക്കാൻ കഴിയുന്നില്ല വല്യമ്മച്ചി ഞാൻ നാട്ടിലെ വല്ല ഹോസ്പിറ്റലിലും ജോലി നോക്കാം

ന്റെ കുട്ടി അമ്മച്ചിയെ സ്വപ്നം കാണുന്നുണ്ടല്ലെ വല്യമ്മച്ചിക്കറിയാം ന്റെ കുട്ടീടെ മനസ്സ് ന്റെ കുട്ടി പോന്നോളൂ ട്ടൊ

അമ്മച്ചി ഇപ്പൊ അറിയണ്ട വല്യമ്മച്ചി അറിഞ്ഞാൽ അമ്മച്ചി സമ്മതിക്കില്ല ഞാൻ നാട്ടിൽ വന്നിട്ട് പറഞ്ഞോളാം അമ്മച്ചിയോട്

റോബിൻ ഫോൺ കട്ട് ചെയ്ത് തന്റെ ഫ്ലാറ്റിന്റെ ജാലക പടിയിലേക്ക് നീങ്ങി കുറച്ചു നേരം വിദൂരദയിലേക്ക് കണ്ണും നട്ട് അവിടെ നിന്നു പിന്നെ തന്റെ റൂമിലെ ടാബിളിനരികിൽ വന്നിരുന്ന് ഡയറിയെടുത്ത് എഴുതാൻ തുടങ്ങി.

റോബിനെന്ന ഞാൻ ഇവിടെ ഈ വിദേശ മണ്ണിലെ ഹോസ്പിറ്റലിൽ വലിയ ശമ്പളത്തിൽ ഡോക്ട്ടറായ് ജോലിക്ക് കയറിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല

പക്ഷെ എന്റെ മനസ്സ് നേരെ വെച്ച് എനിക്കിവിടെ ജോലി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.

കാരണം എന്റെ മനസ്സ് നിറയെ എന്റെ അമ്മച്ചിയാണ്.

അപ്പൊ നിങ്ങൾ ചോദിക്കും എന്തെ അമ്മമാർ ഉള്ളവരാരും വിദേശത്ത് ജോലി ചെയ്യുന്നില്ലെ എന്ന്.

തീർച്ചയായും ഉണ്ട് ഉണ്ടാകാം പക്ഷെ എനിക്ക് എന്റെ മനസ്സിലെ അമ്മച്ചി എന്റെ കൺ മുൻപിൽ എപ്പോഴും ഉണ്ടാകാൻ കൊദിക്കുന്ന ദേവിയാണ്.

അമ്മച്ചിയുടെ വയറ്റിൽ നിന്നും ഞാൻ പിറന്ന് വീണ് എനിക്കോർമ്മ വച്ച നാൾ മുതൽ ഞാനെന്ന മകന് വത്യസ്തമാണ്
എന്റെ അമ്മച്ചി ആ അമ്മച്ചിയെ കുറിച്ച് പറഞ്ഞു തരട്ടെ ഞാൻ നിങ്ങൾക്ക്.

അന്നെനിക്ക് പത്തൊ പന്ത്രണ്ടോ വയസ്സ് ഞാൻ വീടിന് മുറ്റത്ത്‌ എന്റെ ചെറിയ സൈക്കിൾ ചവിട്ടി കളിക്കുന്നതിനിടയിൽ കണ്ടു വളരെ ശോഷിച്ചു തളർന്ന അമ്മച്ചിയുടെ വലതു കാൽ വെച്ച് ഒരുപാട് പ്രയാസ്സപെട്ട് വീടിന്റെ പടിക്കെട്ടുകളിറങ്ങുന്ന അമ്മച്ചിയെ.

എപ്പോഴും കാല് തെന്നി വീണ് ഒടിഞ്ഞു നുറുങ്ങുന്ന അമ്മച്ചിയുടെ കാലിനെ കുറിച്ച് വല്ല്യമ്മച്ചി കരഞ്ഞു കൊണ്ട് എന്നോട് പറയും

അമ്മച്ചി എവിടേക്ക് തിരിഞ്ഞാലും അമ്മച്ചിയെ താങ്ങി പിടിക്കണേ ന്റെ കുട്ടീന്ന് അമ്മച്ചിയുടെ ഇനിയുള്ള ജീവിതകാലം മുഴുവൻ അമ്മച്ചിയുടെ ആ വയ്യാത്ത കാല് ന്റെ കുട്ടിയകാണേന്ന്

സൈക്കിളും നിലത്തിട്ട് ഓടി ഞാൻ അമ്മച്ചിക്കരികിൽ എത്തുന്നതിനു മുന്നെ ഈർക്കില് പോലെ വണ്ണമില്ലാത്ത ആ കാല് കുത്തി വീണ് പോയിരുന്നു എന്റെ അമ്മച്ചി.

ചെറുതിലേ എന്റെ കൺ മുന്നിൽ വെച്ച് കാല് തെന്നി വീണ എന്റെ അമ്മച്ചിയുടെ ആ വീഴ്ച്ച ഇന്നും എന്റെ ഉള്ളിൽ ഉണങ്ങാത്തൊരു നീറ്റലാണ്.

എന്റെ ആ ചെറുപ്രായത്തിൽ അമ്മച്ചീടെ അമ്മ എന്റെ വല്യമ്മച്ചി എന്നോട് പറഞ്ഞു തന്ന് എന്റെ മനസ്സിൽ ഭൂമിയിലെ ദേവിയായ് ഞാൻ ഇന്നും എന്നും പൂജിക്കുന്ന എന്റെ അമ്മച്ചിയെ കുറിച്ച് ഞാനൊന്ന് നിങ്ങളോട് പറയട്ടെ.

എന്റെ വല്യമ്മച്ചിയൊരു ഗവണ്മെന്റ് ഹോസ്പ്പിറ്റലിലെ നേഴ്സായിരുന്നു. വല്യമ്മച്ചിയുടെ രണ്ട് പെൺ മക്കളിൽ ഇളയതായിരുന്നു എന്റെ അമ്മച്ചി ആലീസ് അമ്മച്ചി ജനിച്ചപ്പോഴേ അമ്മച്ചിയുടെ വലത് കാൽ വളരെ ചെറുതും നന്നെ ശോഷിച്ചതുമായിരുന്നു.

അമ്മച്ചിയുടെ സ്കൂൾ പഠനവും കോളേജ് പഠനവുമെല്ലാം നല്ല മാർക്കോടെ എന്റെ അമ്മച്ചി പാസായിരുന്നു

ജോലിക്ക്‌ വേണ്ടി അമ്മച്ചി കാത്തിരിക്കുമ്പോൾ മുതൽ അമ്മച്ചിക്കായി കല്ല്യാണാലോചനകൾ തുടങ്ങിയിരുന്നു

വല്യമ്മച്ചി കുറേ ആലോചനകൾക്ക് ശേഷം ഹാന്റ് കാപ്പിഡ് ആയ എന്റെ അമ്മച്ചിയുടെ വിവാഹം കഴിഞ്ഞു വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ എന്റെ അമ്മച്ചിക്ക് ജോലിയും കിട്ടിയിരുന്നു

എംബ്ലോയ്‌മെന്റ് ഓഫിസിൽ ക്ലർക്കായിട്ട് എന്റെ വല്യമ്മച്ചി എന്നോട് എന്റെ അമ്മച്ചിയെ കുറിച്ച് പറഞ്ഞ തന്ന അറിവുകൾ

വിവാഹ ജീവിതം ഒരു വർഷം പിന്നിട്ടപ്പോൾ അമ്മച്ചി ഗർഭിണിയായി…

ഗർഭിണിയായി രണ്ട് മാസം മുതൽ അമ്മച്ചിക്ക് വല്ലാത്ത ശർദിൽ തുടങ്ങിയെന്ന്

ഒരു സാധനവും കുടിക്കാനും കഴിക്കാനും കഴിയാത്തത്ര ശർദി ശർദി കൂടുതലാകുമ്പോൾ അമ്മച്ചി വല്യമ്മച്ചിയോട് പറയുമായിരുന്നത്രേ കുടല് കൂടി പുറത്തേക്ക് വരുന്ന പോലെ അമ്മച്ചീന്ന്

എങ്കിലും എത്ര ശർദിച്ചാലും പറയുമത്രേ

ഈ വയ്യാത്ത എനിക്ക് ദൈവം തരുന്ന എന്റെ കുഞ്ഞിന് വേണ്ടിയല്ലെയെന്നും പറഞ്ഞ് ഓരോന്ന് കുടിക്കാനും കഴിക്കാനും അമ്മച്ചി ശ്രമിക്കുമായിരുന്നെ ന്ന്

നേരിൽ അനുഭവിച്ച വല്യമ്മച്ചിയുടെ കണ്ണിൽ നിന്നും ഊർന്നു വീഴുന്ന കണ്ണ് നീർ അന്ന് എന്റെ കണ്ണുകളും നിറയിച്ചിരുന്നു

മാസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോകുമ്പോൾ എന്നെ വയറ്റിലിട്ട് ജോലിക്ക് പോകാനും വീട്ടിലെ പ്രാഥമിക കാര്യങ്ങൾക്കും മറ്റു സ്ത്രീകളെക്കാൾ പതിൻ മടങ്‌ എന്റെ അമ്മച്ചി ബുദ്ദി മുട്ടിയിരുന്നു എന്ന്

നേരെ നടക്കാൻ കഴിയാത്ത കാലും ഒരു കാലു കൊണ്ട് താങ്ങാൻ കഴിയാത്ത വയറു മായി എന്റെ അമ്മച്ചി ഒരുപാട് ബുദ്ദി മുട്ടിയിരുന്നുവെന്ന്

ഞാൻ ശരിക്കൊന്നു കരയുകയാണ് എന്റെ അമ്മച്ചിയെ ഓർത്ത് ഈ കരച്ചിൽ ആദ്യമായി അല്ലാട്ടോ ഇടക്ക് ഇടക്ക് കരയും എന്റെ പൊന്ന് അമ്മച്ചിയെ ഓർത്ത്

വല്യമ്മച്ചി പറയുമായിരുന്നു പ്രസവിക്കുന്ന മാസ്സം തികച്ചിടുക്കാൻ ഒറ്റ കാലിൽ എന്നെയും വയറ്റിലിട്ടു ഒരുപാട് കഷ്ട്ടപെട്ടിരുന്നു എന്റെ അമ്മച്ചിയെന്ന്

പിന്നെ വല്യമ്മച്ചി എപ്പോഴും ഓരോരോ കഥകൾ പറഞ്ഞു തരുമ്പോളും പറയും

നീ നിന്റെ അമ്മച്ചിയെ പൊന്ന് പോലെ നോക്കണമെന്ന് അമ്മ എന്നാൽ ഭൂമിയിൽ കർത്താവ് തരുന്ന ഏറ്റവും വലിയ സ്വത്താണെന്ന്

ഒരമ്മ തന്റെ കുഞ്ഞിന് ഭൂമിയിലേക്ക് ജന്മം നൽകുമ്പോൾ ഒരു മനുഷ്യ ശരീരത്തിലെ ഇരുപത്തി രണ്ട് എല്ലുകൾ ഒരുമിച്ച് ഒടിഞ്ഞു നുറുങ്ങുന്ന വേദന ആ അമ്മ അനുഭവിക്കുന്നുണ്ടെന്ന്

ഒരമ്മയുടെ വയറ്റിൽ നിന്നും പ്രസവിച്ച് കുഞ്ഞ് പുറത്ത് വീണാലും ആ അമ്മയും കുഞ്ഞും വേർപ്പെട്ടിട്ടുണ്ടാകില്ലാന്ന് ആ വേർ പെടാത്ത പൊക്കിൾ കൊടി

ഡോക്ട്ടറും ഞങ്ങൾ നേഴ്സ്സ് മാരും ചേർന്ന് മുറിച്ച് ആ കുഞ്ഞിനെയും അമ്മയെയും വേർ പെടുത്തുന്നതിനിടയിൽ ആ അമ്മ ഒരു പ്രഷർ അനുഭവിക്കുമെന്ന്

വേർപെടുത്തി കഴിയുമ്പോൾ ആ അമ്മയുടെ അടിമുതൽ മുടിവരെ വിയർത്തിട്ടുണ്ടാകുമെന്ന്

ആ സമയത്ത് വിയർത്ത്‌ കുളിച്ച അമ്മയുടെ മു ല കണ്ണ് കുഞ്ഞിന്റെ വായിലേക്ക് വച്ച് കൊടുത്ത് കുഞ്ഞ് ആദ്യമായി തന്റെ വായിൽ നുണയുന്ന

ആ മു ല പ്പാലിന്റെ മാധുര്യ മാണ് ആ കുഞ്ഞിന് ദൈവം കൊടുക്കുന്ന ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ മാധുര്യമെന്ന്

ഭൂമിയിലേക്ക് വീണ് ആദ്യമായി അമ്മയുടെ മു ല യിൽ നിന്നും നമ്മൾ ഓരോ മക്കളും മുല പാലിന്റെ മാധുര്യം നുകരുമ്പോൾ ആ അമ്മയിൽ നിന്നും

ആദ്യമായി മക്കൾ അനുഭവിക്കുന്ന ഒരു ഗന്ധ മുണ്ടെന്ന് അമ്മയുടെ വിയർപ്പിന്റെ ഗന്ധം ആ ഗന്ധ മാണ് ലോകത്തിലെ ഏറ്റവും വലിയ സുഗന്ധമെന്ന്

ആ അമ്മിഞ്ഞ പാലിന്റെ മധുരവും അമ്മയുടെ വിയർപ്പിന്റെ ഗന്ധവും ഒരുമിച്ച് ആദ്യ മായി ഭൂമിയിൽ എത്തിയ നമ്മൾ അനുഭവിക്കുമ്പോൾ നമ്മൾ മക്കളുടെ കുഞ്ഞു ചുണ്ടിൽ വിരിയുന്ന
ഒരു പുഞ്ചിരിയുണ്ടെന്ന്

ആ പുഞ്ചിരി കാണുന്ന അമ്മ താൻ അത്രയും നാൾ അനുഭവിച്ച വേദനകളെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് അമ്മ മറന്നു പോകുമെന്ന്

എന്റെ വല്യമ്മച്ചിയുടെ ഈ വാക്കുകൾ ഇന്നും എന്റെ കാദിലും എന്റെ മനസ്സിലും നിറഞ്ഞു നിൽക്കുന്നു.

ഈ ഭൂമിയിൽ ഒരമ്മ തന്റെ കുഞ്ഞിന് വേണ്ടി ഇത്രത്തോളം അനുഭവിക്കുന്നുണ്ടെങ്കിൽ. പത്തു മാസം എന്നെ വയറ്റിലിട്ട് ഒറ്റ കാല് കൊണ്ട് താങ്ങിയ എന്റെ അമ്മച്ചി എത്രമാത്രം ഞാൻ പറയണോ നിങ്ങളോടത്

ഇതെല്ലാം എന്റെ വല്യമ്മച്ചിയിൽ നിന്നും ചെറുതിലെ കേട്ട് എന്റെ മനസ്സിൽ പതിഞ്ഞ എന്റെ അമ്മച്ചിയെനിക്ക്
ഈ ലോകത്തിലെ ഏറ്റവും വലിയ സുഗന്ധമുള്ള പൂമരമാണ്.

ഇത് വായിക്കുന്ന എല്ലാവർക്കും നമ്മുടെ അമ്മമാർ…

ലോകത്തിലെ ഏറ്റവും വലിയ സുഗന്ധമുള്ള പൂ മരമാകട്ടെ എന്ന
ആഗ്രഹത്തോടെ അതിലേറെ സ്നേഹത്തോടെ..

ഇനിയൊരു വൃദ്ധ സദനവും നമ്മുടെ ഈ ഭൂമിയിൽ മുളക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ റോബിൻ..

Leave a Reply

Your email address will not be published. Required fields are marked *