ശിവയേയും എന്നെയും കണ്ടപ്പോൾ തന്നെ അവളുടെ മുഖം വെപ്രാളം..

ക്യാമറ
(രചന: Ruth Martin)

നല്ല അസ്സൽ തേപ്പും കിട്ടി അ ർ ജുൻ റെ ഡ്‌ഡി സിനിമയും കണ്ടു വീട്ടിലിരുന്നു താടി വളർത്തി കസേരയിൽ ചാരിയിരിക്കുമ്പോഴാ വെറുതെ ഫോൺ ഗാലറിയിലേക്ക് എത്തി നോക്കിയതും..

അവളുടെ ഫോട്ടോസ് കണ്ണിലുടക്കിയതും.. അരയോളം വളർത്തി നീട്ടിയ മുടിയിൽ ചെറിയൊരു തുളസിക്കതിർ ചൂടി.. നീല നിറത്തിലെ ദാവണി ചുറ്റി.. കണ്ണുകളിൽ വാലിട്ട് മഷിയെഴുതി..

ഇളം ചുവപ്പ് നിറത്തിലെ വിടർന്ന അധരങ്ങളും അവയ്ക്ക് അഴകേകി മുകിൻതുമ്പിലൊരു കുഞ്ഞി മറുകും..
നെറ്റിയിൽ ചന്ദനക്കുറിയും വളഞ്ഞ പുരികക്കൊടികൾക്കിടയിൽ ഒരു കുഞ്ഞു പൊട്ടും…

അമ്പലമുറ്റത്ത് വെച്ച് നടന്നു നീങ്ങിയവളെ

“യെക്ഷി… ”

എന്ന് കുസൃതിയോടെ വിളിച്ചപ്പോൾ തിരിഞ്ഞ് നോക്കി… അറിയാതെ ക്യാമറ കണ്ണുകൾ അവയെ ഒപ്പിയെടുത്തപ്പോൾ
ടിക്കറ്റ് പോലുമെടുക്കാതെ ചങ്കിലേക്ക് ഓടി കയറുമെന്ന് കരുതിയില്ല…

രണ്ട് വർഷം പൊന്നുപോലെ സ്നേഹിച്ചു.. ഒന്ന് നുള്ളി പോലും നോവിച്ചിട്ടില്ല അവളെ.. അവൾ പറയുന്നിടത്തൊക്കെ കൊണ്ട് പോയി.. ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു പ്രണയിച്ചു നടന്ന ദിനങ്ങൾ..

“വീട്ടിൽ വന്നാലോചിക്കട്ടെ നിന്റച്ഛനോട് കെട്ടിച്ചു തരാൻ പറയെടി യെക്ഷി…. “എന്ന് എത്രയോ പ്രാവശ്യം ചോദിച്ചപ്പോൾ

“സമായാവട്ടെ ഉണ്ണിയേട്ടാ…. “എന്ന് കൊഞ്ചി പറഞ്ഞവളാണ്..

നല്ലൊരു കല്യാണ ആലോചന വന്നപ്പോൾ ക്യാ മ റ തൂക്കി നടക്കുന്നവനോട് അവൾക്ക് പുച്ഛം തോന്നിയത് അറിഞ്ഞിരുന്നോ ഞാൻ…
അവന്റെ സ്നേഹം അവൾക്ക് വിലയില്ലാത്തതായി മാറിയത് കണ്ടിരുന്നോ…

“എന്റെ യെക്ഷി പെണ്ണെ നീയില്ലാതെ പറ്റില്ല…. “എന്ന് എത്രയോ പ്രാവശ്യം കരഞ്ഞു പറഞ്ഞു..

“ഇനിയും ഉണ്ണിയേട്ടൻ എന്നെ ശല്യപെടുത്തരുത്… അച്ഛനും അമ്മയും ഇത് ഒരുപാട് ആശിച്ചതാ… അവരെ എനിക്ക് നിരാശപെടുത്താൻ വയ്യ…. എന്തുകൊണ്ടും ഉണ്ണിയേട്ടനെക്കാൾ നല്ല ചോയ്‌സ് ആണ്.. “മീര ഒരു ദയയും കൂടാതെ പറഞ്ഞു..

കേട്ടപ്പോൾ ഒരുപാട് വേദന തോന്നിയെങ്കിലും പെട്ടെന്ന് വീട്ടിലുള്ള അനിയത്തിയെ ഓർമ വന്നു…

“വരില്ല ടോ… പക്ഷെ മറക്കാൻ…..” ബാക്കി പറഞ്ഞു പൂർത്തിയാക്കതെ നെഞ്ചിൽ തൊട്ട് ഇല്ലെന്ന് കാണിച്ചു…

തൊണ്ടക്കുഴിയിൽ മുള്ളുകൊണ്ട് തുളച്ചു വെക്കുന്നതായി തോന്നി..
ബൈക്ക് സ്റ്റാർട്ട് ചെയ്തു ഒന്നുകൂടെ അവളുടെ മുഖത്തേക്ക് നോക്കി..

എന്നെ വേണ്ടെന്ന് വെക്കുന്നതിന്റെ യാതൊരു വേദനയും ആ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടില്ല..
ബാധ്യത ഒഴിച്ചുവിട്ട ഒരു ചിരിയായിരുന്നു ആ മുഖത്തു…

“അതെ… ഒഴിവാക്കുവാണെന്ന് ഒട്ടും മനസ്സിലായില്ല ട്ടോ… “അവളുടെ മുഖത്തു നോക്കി നല്ല അസ്സല് ചിരി ചിരിച്ചെങ്കിലും ചങ്കിൽ കത്തികൊണ്ട് കുത്തികീറുന്നത് പോലെ തോന്നി…

ബൈക്കുമായി മുന്നോട്ട് നീങ്ങിയപ്പോൾ കാറ്റടിച്ചു കണ്ണുകൾ നിറഞ്ഞു അതിനോടൊപ്പം മനസ്സിന്റെ വേദനയും ഒരു ഏങ്ങൽ ആയി പുറത്തേക്ക് തള്ള പെട്ടു..

ഏതോ ഒരു നിമിഷത്തെ പൊട്ട ബുദ്ധിക്ക് ആ നിമിഷം തോന്നിയ തെറ്റായൊരു തീരുമാനമായിരുന്നു ആ ത്മ ഹത്യാ… അവളുടെ നിശ്ചയത്തിന്റെ തലേ ദിവസം മുങ്ങി മ രി ക്കാൻ തീരുമാനിച്ചു…

“ആഹ്… തേപ്പ് പെട്ടി തലോടികൊണ്ടിരിക്കുവാണോ ഉണ്ണിയേട്ടാ… “പെങ്ങളാ..

“പോയെടി… നീ… ചുമ്മാ വട്ടാക്കല്ലേ ഉമേ… “അവളെ നോക്കി കണ്ണുരുട്ടി..

“ആഹ്… അതെ ഈ നിരാശ കാമുകൻ കളിച് ഏട്ടൻ ഇവിടെ സങ്കടപെടാതെ ഒന്ന് എഴുന്നേറ്റെ… നാളെ ലവളുടെ കല്യാണാല്ലേ… ”

“അതിന്… ഞാൻ എന്താ കെട്ടി തൂങ്ങി ചാ കണോ… “മുഖം വെട്ടിതിരിച്ചതും..

പുറകിൽ നിന്നൊരു ശബ്ദം..

“അത് ചീറ്റിപോയത് കൊണ്ടല്ലേ ഒരേ തുലാസ് തട്ടിലുള്ള ആളെ കിട്ടിയേ…” ശബ്ദം കേട്ട ദിക്കിലേക്ക് മുഖം ചരിച്ചു നോക്കിയതും കറുത്ത കുർത്തയും ജീൻസും ഇട്ട് മുടി പിന്നിക്കെട്ടി യാതൊരു ചമയമും ഇല്ലാത്ത ഒരു പെൺകുട്ടിയെ കണ്ടത്..

ആരാണെന്ന അർത്ഥത്തിൽ പെങ്ങളെ നോക്കിയതും ചിരിച്ചു കാണിച്ചു..

“ശിവ… ശിവാനി… ഉമേടെ കോളേജിലെ ആണ്… “അവൾ തന്നെ പരിചയപ്പെടുത്തി..

“നിങ്ങൾ സംസാരിക്ക്… ഞാൻ ചായ എടുത്തിട്ട് വരാം… ” എന്നും പറഞ്ഞ് ഉമ മുറിക്കു പുറത്തേക്ക് ഇറങ്ങി.

“എന്നെ ഓർക്കുന്നുണ്ടോ മാഷേ… “അവൾ ചോദിച്ചു..

“ആരാ… ”

“ശ്യെ.. മാഷ് മറന്നോ… മാഷ് വെള്ളത്തിൽ ചാടി ചാ വാൻ പോയപ്പോ പേരറിയാത്ത ഏതോ ഒരു മരത്തിൽ ഞാൻ ഷോൾ കെട്ടി തൂ ങ്ങാൻ നോക്കിയതും…

എന്റെ സൗണ്ട് കെട്ട് മാഷ് വന്നു രക്ഷിച്ചതും… “അവൾ പറയുന്നതോടൊപ്പം കയ്യ് കൊണ്ട് കാണിച്ചതും ഓർമ വന്നു എന്ന് പറഞ്ഞു ഞാൻ തലയാട്ടി..

ഇരുട്ടായിരുന്നു… അതോണ്ട് തന്നെ അവളുടെ മുഖം കണ്ടില്ല… മരത്തിന്റെ കൊമ്പിൽ തൂങ്ങിയാടുന്നവളെ എങ്ങനെയോ പിടിച്ചു രക്ഷിച്ചു ഒരെണ്ണം പൊട്ടിച്ചു..

“ചാ കാൻ നോക്കുന്നോടി… “എന്നും പറഞ്ഞൊരു ഡയലോഗ്… അല്ല ഞാനും അതിന് വേണ്ടി തന്നെയാണല്ലോ അവിടെ പോയതെന്ന് ഓർത്തപ്പോൾ ചിരിയാണ് വന്നത്…

“ഉമ പറഞ്ഞു മാഷിനെ തേച്ചവളുടെ കല്യാണമാണെന്ന്… ”

“അതിന് തനിക്കെന്താ… ”

“അതിന് എനിക്കെന്താന്നോ… എനിക്ക് മാഷിന്റെ സഹായം വേണം… അവൾ കെട്ടാൻ പോകുന്നത് എന്റെ അമ്മാവന്റെ പുന്നാര മോനെയാ…

ആളെ ഞാൻ നല്ല ആത്മാർത്ഥമായിട്ട് സ്നേഹിച്ചു… നല്ല ജോലിയൊക്കെയായപ്പോ അവനെന്നെ വേണ്ടാ… ന്ന്… അവന്റെ നിശ്ചയത്തിന്റെ തലേ ദിവസം തോന്നിയ പൊട്ട ബുദ്ധിക്ക് ആണ് കേറി തൂ ങ്ങാമെന്ന് കരുതിയത്…”

അവൾ ഒന്ന് നിർത്തി വീണ്ടും തുടർന്നു..

“ആഹ്… അന്ന് മാഷ് വന്നില്ലായിരുന്നേൽ എന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും കണ്ണീർ കാണേണ്ടി വരുമായിരുന്നു….

മാഷും അന്ന് ച വാൻ വന്നതാണെന്നൊക്കെ എനിക്കും മനസിലായി… ഇവിടാരും ഒന്നും അറിഞ്ഞിട്ടില്ലാല്ലേ…. ഞാൻ ഒന്നും പറയില്ലാട്ടോ….

എനിക്ക് ഒന്ന് ജയിക്കണം മാഷേ… അവനെ അത്രേം സ്നേഹിച്ചതാ… ഒരു വട്ടമെങ്കിലും എനിക്ക് ജയിക്കണം എന്റെ കൂടെ നിക്കാമോ…. “അവളുടെ കണ്ണുകൾ ആകാംഷയോടെ എന്നെ നോക്കി…

“എന്റെ എന്ത് സഹയാടോ വേണ്ടേ…. “എന്ന് ചോദിച്ചതും അവളുടെ കണ്ണുകൾ തിളങ്ങി..

“അമ്മാവന്റെ വീട്ടിൽ എല്ലാരും അടിച്ചുപൊളിക്കുവാ… എന്താ ഹെൽപ് വേണ്ടത് എന്ന് ചോദിച്ചാൽ അങ്ങനെ കൃത്യമായിട്ട് പറയാൻ ഒന്നുല്ല…. മാഷ്ക്ക് എങ്ങനെ വേണേലും ഹെൽപ് ചെയ്യാം…. “അവൾ പറഞ്ഞു..

“ആഹാ…. കൊള്ളാം… എന്റെ ഒരു ഫീമെയ്ൽ വേർഷനെ കാണാൻ പറ്റി… ”
അതിനവളൊന്ന് ചിരിച്ചു..

“എനിക്ക് ഒരു ഐഡിയ… നമ്മക്ക് മണ്ഡപത്തിൽ ചെന്നിട്ട് നല്ലൊരു സംഭവം ചെയ്താലോ…. ”

“എന്താ മാഷേ… “അവൾ ചോദിച്ചതും ഞാൻ രഹസ്യം പോലെ അവളുടെ ചെവിയിൽ പറഞ്ഞു..

“കലക്കി…. ഇത് നമ്മൾ പൊളിക്കും… “അവൾ ചിരിയോടെ പറഞ്ഞതും ഞാനും ചിരിച്ചു..

“അപ്പൊ ഞാനും പണി തുടങ്ങാം… അമ്മാവന്റെ വീട്ടിൽ ചെന്ന് അവനെ ഒന്ന് ചൊറിഞ്ഞു വിടാം…. അപ്പൊ രാവിലെ മണ്ഡപത്തിൽ കാണാം… ” അവൾ പറഞ്ഞുകൊണ്ട് താഴേക്കു ഇറങ്ങി…

“എടൊ ശിവ… തന്റെ നമ്പർ തന്നെ…. ”
ഞാൻ വിളിച്ചു പറഞ്ഞതും അവൾ തലയാട്ടി നമ്പർ തന്നു..

“മാഷേ… ഈ താടിയൊക്കെ കളഞ്ഞു വരണേ ട്ടോ…. “അവൾ അതും പറഞ്ഞുകൊണ്ട് താഴേക്ക് ഇറങ്ങി…

ഞാൻ വേഗം ഫോൺ എടുത്തു ചങ്കിനെ വിളിച്ചു…

“അളിയാ.. നീ സാധനം രാവിലെ എത്തിക്കണേ… ”

“ഏറ്റടാ… 7 അരക്ക് സാധനം നിന്റെ കയ്യിൽ എത്തും.. “അവൻ അതും പറഞ്ഞു ഫോൺ വെച്ചതും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

വീണ്ടും ഫോൺ ഗാലറി വരെ ഒന്ന് ചെന്നു… ഒഴിവാക്കി കളഞ്ഞവളുടെ ഫോട്ടോയും ഡിലീറ്റ് ചെയ്തു…

വെള്ള നിറത്തിലെ ദാവണി ഉടുത്തു ഒരു കുഞ്ഞു പൊട്ടും തൊട്ടു.. കൈനിറയെ വെള്ളയും ഗോൾഡനും വളകളണിഞ്ഞു..

കഴുത്തിൽ മാലയും കാതിൽ വെള്ളയും ഗോൾഡൻ നിറത്തിലെ വലിയ ജിമിക്കിയും… കണ്ണാടിയിലെ എന്റെ പ്രതിംബിംബം കണ്ടതും എനിക്ക് എന്നോട് തന്നെ അസൂയ തോന്നി…

നേരെ അമ്മാവന്റെ വീട്ടിലേക്ക് നടന്നപ്പോൾ ഇതുവരെ തോന്നാത്ത ആത്മവിശ്വാസം തോന്നുണ്ടായിരുന്നു…
ഓടി നടന്നൊരു കാര്യങ്ങൾ ചെയ്യുമ്പോൾ അവന്റെ കണ്ണുകൾ എന്നിൽ വന്നു പതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..

അവന്റെ കുറച്ച് ഫ്രണ്ട്സ് എന്നെ കണ്ടതും

“ശിവ… “എന്ന് വിളിച്ചു വരുന്നുണ്ടായിരുന്നു… അവരോട് ഒക്കെ ചിരിച്ചു സംസാരിക്കുമ്പോഴും ഗൗതം എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..

അവന്റെ കണ്ണുകൾക്ക് എന്നെ കാണുന്നതിൽ അത്ഭുതം തോന്നുണ്ടായിരുന്നു…

“എടാ ഗൗതമേ… നിനക്ക് ഇവളെ കെട്ടായിരുന്നില്ലേ ഞാൻ ആയിരിക്കണം നിനക്ക് പകരം… എപ്പോ കെട്ടിയെന്ന് ചോദിച്ചാൽ മതി… “ഗൗതമിന്റെ ഒരു കൂട്ടുകാരൻ പറഞ്ഞതും അവനാകെ വിയർക്കുന്നുണ്ടായിരുന്നു…

“അയ്യയ്യേ… അതൊക്കെ മോശമല്ലേ ചേട്ടാ…. “പറയുന്നതോടൊപ്പം അവനെ പാളി നോക്കി ഞാൻ.. അവൻ വിളറിയ ചിരി എല്ലാർക്കും സമ്മാനിച്ചുകൊണ്ട് വേഗം അവിടെനിന്നും സ്ഥലം കാലിയാക്കിയതും എനിക്ക് എന്തെനില്ലാത്ത സന്തോഷം തോന്നുന്നുണ്ടായിരുന്നു…

എനിക്ക് വന്ന മാറ്റം അച്ഛനെയും അമ്മയെയും ഞെട്ടിച്ചിട്ടുണ്ടെന്ന് അവരുടെ മുഖം കണ്ടാലേ അറിയാം…

രാത്രി ഫങ്ക്ഷന് ഒക്കെ കഴിഞ്ഞു നേരത്തെ കിടന്നു..

“ഹലോ മാഷേ… ”

“ശിവ… ഞാൻ മണ്ഡപത്തിൽ എത്താറായി അഞ്ചു മിനിറ്റിനുള്ളിൽ എത്തും…. ”

“ആഹ് ഞാൻ ഗേറ്റിന്റെ അടുത്ത് തന്നെ ഉണ്ട്… മാഷ് വായോ…. ”

“ആഹ് ശെരിയടോ… “എന്നും പറഞ്ഞു കോൾ കട്ട്‌ ചെയ്തു..

മണ്ഡപത്തിന്റെ ഗേറ്റിന്റെ അടുത്ത് തന്നെ ശിവാനി ഉണ്ടായിരുന്നു…

“ഇന്നാ ഇത് പിടിച്ചോ ഞാൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാടോ… “എന്നും പറഞ്ഞു കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് ബോക്സ്‌ ശിവയുടെ കയ്യിലേക്ക് കൊടുത്തു..

പാർക്ക്‌ ചെയ്തിട്ട് മുടി കണ്ണാടിയിൽ നോക്കി കൈകൊണ്ടൊന്ന് ഒതുക്കി വെച്ച് നേരെ ശിവയുടെ അടുത്തേക്ക് നടന്നു…

വയലറ്റും പച്ചയും ഷെയ്ഡിൽ മനോഹരമായ സാരീ ആയിരുന്നു അവളുടെ വേഷം… ഞാൻ വയലറ്റ് ജുബ്ബയും അതിന് ചേരുന്ന കരയുള്ള മുണ്ടായിരുന്നു…നീട്ടി വളർത്തിയ താടി ട്രിം ചെയ്തു മീശ പിരിച്ചു വെച്ചു..

“ആഹ് കലക്കി… മാഷേ… “അവൾ ചിരിയോടെ പറഞ്ഞപ്പോ

“താനും പൊളിച്ചടുക്കി.. “എന്ന് തിരിച്ചു പറഞ്ഞു..

“എന്നാ വായോ… “അവൾ എന്നെയും കൂട്ടി അകത്തേക്ക് നടന്നു… എന്തിനും ഏതിനും അവളെന്റെ കൂടെ തന്നെ നിന്നു വരനെ സ്വീകരിച്ചു മണ്ഡപത്തിലേക്ക് ഇരുത്തിയപ്പോൾ അവൾ മുൻവശത്ത് എന്റെ കൈയും പിടിച്ചു ഇരുന്നു…

“ദേ കണ്ടോ ഒരു കൊരങ്ങൻ മണ്ഡപത്തിൽ കേറി ഇരിക്കുന്നത്…” അവൾ ദേഷ്യത്തോടെ എനിക്ക് കേൾക്കാൻ പാകത്തിന് ഗൗതമിനെ ചൂണ്ടി പറഞ്ഞു.. അത് അവൻ കാണാൻ വേണ്ടി തന്നെയാ പറയുന്നത്…

“ചിരിക്കല്ലേ ട്ടോ ശിവ… തകർത്തോ… അവൻ വിയർക്കട്ടെ…. “ഞാൻ ശബ്ദം കുറച്ച് പറഞ്ഞു…

“മാഷേ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിക്കേ… ആ നട്ടെല്ല് ഇല്ലാത്തവനൊന്ന് ടെൻഷൻ അടിച്ചു പണ്ടാരമടങ്ങാട്ടെ…. ”

“ഓക്കേ…. “അവൾ പറയുന്നതുപോലെ തന്നെ ഞാൻ അവനെ നോക്കി..
ഗൗതം കാര്യമറിയാതെ മണ്ഡപത്തിലിരുന്നു വിയർക്കുന്നുണ്ട്….

“പോയി ച ത്തൂടെടി എന്ന് പറഞ്ഞിട്ട് പോയതാ…. അങ്ങനെ ചത്തിരുന്നേൽ തോറ്റുപോകുമായിരുന്നുല്ലേ….” അവളുടെ വാക്കുകളിൽ വേദനയുടെ തിരകൾ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു…

“മാഷേ ദേ തേപ്പുപെട്ടി…. വരുന്നുണ്ട്… അവളിങ്ങോട്ട് നോക്കിയാൽ തന്നെ തുടങ്ങിക്കൊള്ളണം…. ” ശിവ പറഞ്ഞു..

മണ്ഡപത്തിൽ വന്നിരുന്നതും മുൻ നിരയിലേക്കവൾ നോക്കി.. ശിവയേയും എന്നെയും കണ്ടപ്പോൾ തന്നെ അവളുടെ മുഖം വെപ്രാളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു..

ഞങ്ങൾ തീരുമാനിച്ചത് പോലെ തന്നെ പ്ലാൻ ഗംഭീരം ആയിട്ട് നടക്കുന്നുണ്ട്…
താലി കെട്ടുമ്പോൾ ഗൗതം നല്ലത് പോലെ വിയർക്കുണ്ടായിരുന്നു… അവനെ പോലെ തന്നെ മീരയും…

നാദസ്വരം ഉയർന്നപ്പോൾ ശിവ എന്റെ കയ്യിൽ മുറുകെ പിടിച്ചു… ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നിരുന്നു..

ഞാൻ അവളെ കണ്ണ് ചിമ്മി കാണിച്ചു…
ചടങ്ങുകളൊക്കെ കഴിഞ്ഞതും ഞങ്ങൾ ഫോട്ടോസ് എടുക്കാനിയിട്ട് വധുവരന്മാർക്ക് അരികിലായി ചെന്നു നിന്നു…

ശിവ ഗൗതമിന് എന്നെ പരിചയപെടുത്തി..

“ഇത് ഉണ്ണിയേട്ടൻ…. ഞങ്ങൾ ഇത്പോലെ ഞങ്ങളുടെ കല്യാണത്തിന് വിളിക്കും… വരണം കേട്ടോ… “അവൾ പറയുന്നതിനൊപ്പം എന്നോട് ചേർന്നു നിന്നു… ഞാൻ അവളെ ചേർത്തു പിടിച്ചു മനോഹരമായിട്ട് പുഞ്ചിരിച്ചു.. മീരയുടെ മുഖം ഇരുണ്ട് കൂടുന്നുണ്ടായിരുന്നു….

“എന്താ ഭാര്യയെ പരിചയപെടുത്തുന്നില്ലേ ഗൗതം….. ഏട്ടാ… “എന്ന് ശിവ പറഞ്ഞതും.. ഗൗതം എന്തോ ഓർത്തത്പോലെ പുഞ്ചിരിച്ചു

“ഓ എനിക്ക് അറിയാം ഈ കുട്ടി എന്റെ അടുത്ത് ഒരുപാട് ഫോട്ടോസ് എടുക്കാൻ വന്നിട്ടുണ്ട്…. “എന്ന് പറഞ്ഞതും മീര വിളറിയ മുഖത്തോടെ അതെ എന്ന് തലയാട്ടി..

“അയ്യോ മറന്നു… ഇതെന്റെ വക ഒരു കുഞ്ഞു ഗിഫ്റ്റ്….. ഒരുപാട് തിരഞ്ഞുപിടിച്ചു ചൂസ് ചെയ്തതാ….” എന്നും പറഞ്ഞത് മീരയ്ക്ക് നേരെ നീട്ടി..

വർണ്ണ കടലാസിൽ പൊതിഞ്ഞ സമ്മാന പൊതിയിലേക്ക് അവൾ സംശയത്തോടെ നോക്കി…

“വാങ്ങിക്കെടത്തി….. “ശിവ പറഞ്ഞു…

“താങ്ക്സ്…. “മീര പറഞ്ഞു.. അവളെ നോക്കി ഒന്ന് മൂളിയിട്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ശിവ ഒന്നുകൂടെ എന്നോട് ചേർന്നു നിന്നു..

“ഉണ്ണിയേട്ടാ… വാ അച്ഛനെ കണ്ടിട്ട് പോകാം…. ”

“അതിനെന്താ… വായോ… “ഞാൻ സമ്മതം പറഞ്ഞതോടെ ശിവ ഗൗതമിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് എന്റെ കൈയും പിടിച്ചു സ്റ്റേജിൽ നിന്നിറങ്ങി…

ക്യാമറാമാൻ ചിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ വധുവരന്മാരുടെ മുഖത്തു തെളിച്ചമില്ലാത്ത ഒരു ചിരി ആയിരുന്നു…

“അച്ഛനാ…. “ശിവ അച്ഛനെ എനിക്ക് പരിചയപ്പെടുത്തി തന്നു…

“നന്നായി മോനെ… ഇവളെല്ലാം പറഞ്ഞു… രണ്ടാളും പ്ലാൻ ചെയ്തു ഗംഭീരക്കിട്ടോ… “അച്ഛൻ ചിരിയോടെ പറഞ്ഞു..

“എന്ന ഞാൻ ഇറങ്ങട്ടെ…. അച്ഛാ… ”

“ആഹ് നല്ലത് വരട്ടെ… പോയിട്ട് വായോ…. “അച്ഛൻ പറഞ്ഞു…

അവിടെനിന്ന് പാർക്കിങ്ങിലേക്ക് നടന്നപ്പോൾ പുറകെ നിന്നും ശിവയുടെ ശബ്ദം കേട്ടു…

“ഉണ്ണിയേട്ട…. ചോദിക്കാൻ മറന്നു… ”

“എന്താടോ…. “സംശയത്തോടെ അവളെ നോക്കി..

“അതെ എന്താ ഗിഫ്റ്റ് കൊടുത്തത്… ആ തേപ്പുപെട്ടിക്ക്… “കിതപ്പടക്കികൊണ്ട് അവൾ ചോദിച്ചു..

“ഹ…ഹ….ഹ… അതോ തേപ്പുപെട്ടി തന്നെ…. “ചിരിയോടെ പറഞ്ഞതും അവൾ ചിരിച്ചു പോയിരുന്നു…

“ചൈ ന യിൽ നിന്നിറക്കിയതാ…6 മാസത്തെ ഗ്യാരണ്ടീ കാണും…. ”

“പൊളിച്ചു മാഷേ… എനിക്ക് വയ്യേ ചിരിച് ഒരു വിധം ആകും…. ”

“ഹാ… എന്നാലും ഒരു സങ്കടം ഇണ്ട് ട്ടോ ടോ…. ”

“അത് എനിക്ക് ഇന്നലെ വരെ ഉണ്ടായിരുന്നു…. ഇപ്പോ തോന്നുന്നു അത് നന്നായെന്ന്… ഇല്ലേൽ എന്നെക്കാൾ നല്ലൊരു ആളെകിട്ടിയാൽ അവൻ വിവാഹം കഴിഞ്ഞെന്ന് ഒന്നും നോക്കില്ല… പാ മ്പി നെ യോക്കെ ഉപയോഗിച്ച് തീർക്കില്ലെന്നൊക്കെ ആരു കണ്ടു… ”

“മ്മ്… “ഞാൻ ഒന്ന് മൂളി…

“അതെ മാഷേ…. ഈ മനസിലെ ആ യെക്ഷീനെ കുടിയിറക്കി വിട്ട് കഴിഞ്ഞാലേ…. എപ്പോഴെങ്കിലും അവിടൊരു പോസ്റ്റ്‌ ഒഴിവുണ്ടെങ്കിൽ താല്പര്യമുണ്ടെങ്കിൽ നേരെ വന്നെക്കെ… നേരത്തെ ഒരാളെ കാട്ടി തന്നില്ലേ സഹദേവൻ…

എന്റെ അച്ഛൻ… അങ്ങട് വന്നു പറഞ്ഞാൽ മതീട്ടോ… എന്റെ മെയിൽ വേർഷനെ കൂടെ കൂടിയാലോ എന്നൊരു ആലോചന ഇല്ലാതില്ല…. ട്ടോ…”

അത്രെയും പറഞ്ഞവൾ ഓടിയകലുന്നത് ഒരു നിമിഷം നോക്കി നിന്നു പോയി ഞാൻ…

ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞിരുന്നു… ഒരുപക്ഷെ സാഹചര്യങ്ങളാണ് മനുഷ്യന് കൂടെ ഉള്ളവരുടെ മറ്റൊരു മുഖം കാണിച്ചുകൊടുക്കുന്നത്…

ഒരു കാലത്ത് എന്റെ ചങ്കിൽ കേറി ഇരുന്നവൾ തന്നെയല്ലേ ആ ചങ്കിടിപ്പ് നിർത്താൻ കാരണമായ തീരുമാനം എടുപ്പിച്ചത്…

അല്ലേലും നീന്തൽ അറിയുന്ന ഞാൻ എങ്ങനെയാ മുങ്ങി ചാകാൻ നോക്കുന്നെ…. ഈ എന്നെ കൊണ്ട്…

അമ്മ പറയുന്നത് ശെരി ആണ്..
സമയമാകുമ്പോൾ നമുക്കുള്ളത് നമ്മളെ തേടി വരും… അല്ലാതെ നമ്മൾ അതിന്റെ പിറകെ പോവണ്ടടോ….

അന്ന് രാത്രി രണ്ടന്യരെപ്പോലെ ജീവിതത്തിലേക്ക് കടന്നു കയറിയവർ ഇന്ന് ഒരുമിച്ചാണ്… എനിക്ക് ഉള്ളത് എന്റെ തലയിൽ തന്നെ വന്നു പെട്ടു…
എന്റെ വിധി…

“അല്ലെങ്കിലും യെക്ഷി എന്തിനാ… എനിക്ക് എന്റെ ശിവകോച്ചുണ്ട്… ”

“ദേ മനുഷ്യ… മര്യാദക്ക് വന്നു സ്റ്റിൽ എടുത്തേ…. “അവളാണ്… എന്റെ ഭാര്യ ശിവ…

“ദ വരുന്നെടി…. “ക്യാമറയുമായി
എന്ന ഞാൻ അങ്ങോട്ട്…

Leave a Reply

Your email address will not be published. Required fields are marked *