ഇന്ന് എനിക്ക് നീ മതി, നിന്നോടോപ്പമാണ് ഞാൻ ഇന്ന് ഉറങ്ങുന്നത് അതും പറഞ്ഞു..

മോർച്ചറി
(രചന: രുദ്ര രുദ്രപ്രിയ)

ഇനിയിപ്പോൾ പോണോ മോളെ… നാളെ വാങ്ങിയാൽ പോരെ ബാക്കി സാധനങ്ങൾ… ഇനി ഒരുപാട് ഒന്നും വാങ്ങാൻ ഇല്ലല്ലോ….

ഞാൻ വേഗം വരാം അച്ഛാ… കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ട്.. ഞാൻ അവളേം കൂട്ടി പൊയ്ക്കൊള്ളാം…..

സ്കൂട്ടിയും എടുത്തു പോകുന്ന മകളെ നോക്കി ആ അച്ഛൻ നിന്നു… എത്ര വേഗം ആണ് കാലം കടന്നു പോകുന്നത്….

ഭാര്യ പ്രസവിച്ചു എന്നുപറഞ്ഞു നേഴ്സ് വെള്ളത്തുണിയിൽ പൊതിഞ്ഞു അവളെ ഏൽപ്പിച്ചു…….അവളെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം അയാളുടെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു….

ആ മകൾ ആണ് ഇപ്പോൾ ഡിഗ്രിക്കാരി ആയി….. എത്ര പെട്ടന്ന് ആണ് തന്റെ മകൾ വളർന്നത്….. കാലം കടന്നുപോകുന്നപോക്ക്….അയാൾ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി……

ഒരു ചായയും വാങ്ങി റ്റി വി യുടെ മുന്നിൽ വന്നിരുന്നു…….. ചാനൽ മാറ്റി……

റ്റി വി യിൽ ന്യൂസ്‌ കാണുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്….. റ്റി വി ഓഫ് ആക്കി അയാൾ വേഗം അകത്തേക്ക് പോയി…..ഫോൺ എടുത്തു…..

ഹോസ്പിറ്റലിൽ……..

അന്ന് അത്യാവശ്യം തിരക്കുള്ള ദിവസം ആയിരുന്നു…. ഓരോരോ കേസുകളിലായി ഒരുപാട് അഡ്മിഷൻ നടക്കുന്നു…

ഡിസ്ചാർജ് നടക്കുന്നു…. അതിനിടയിലേക്കാണ് രണ്ട് മൂന്ന് പേര് ചേർന്നു ഒരു പെൺകുട്ടിയെ കൊണ്ട് വന്നത്……….

ഒരുപാട് ചോര വാർന്നുപോയിരുന്നു……. പ്രായം പതിനെട്ടു കാണും…എത്ര നേരമാണ് റോഡിൽ കിടന്നതു…..

അവളെയും കൊണ്ട് സ്ട്രച്ചർ അകത്തേക്കുപോയി……. പിന്നെയും സമയം
ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി…

അപ്പോഴേക്കും ഐ സി യൂ വിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു…..ഇപ്പോൾ വന്ന ആക്‌സിഡന്റ് കേസ്….ആ കുട്ടിയുടെ കൂടെ വന്നവർ ആരാണ്……

സിസ്റ്ററിന്റെ ചോദ്യം കേട്ടതും അവർ….

രണ്ടുപേർ ഡോക്ടറുടെ അടുത്തേക്ക് നീങ്ങി വന്നു…

ആക്‌സിഡന്റ് ആയി റോഡിൽ കിടന്ന ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത് ഞങ്ങൾ ആണ് ഡോക്ടർ….ആ കുട്ടിക്ക്…

കുറച്ചു കൂടി നേരത്തെ എത്തിച്ചെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു….ഹെഡ് ഇഞ്ചുറി ആയിരുന്നു……..ഒരുപാട് ബ്ലഡ്‌ ലോസ് ആയിട്ടുണ്ട്‌……ആ കുട്ടി മരിച്ചു…

രണ്ടു പേരും ഒന്നും മിണ്ടാൻ കഴിയാതെ നിന്നു…

വൈകുന്നേരത്തോട് കൂടിയാണ് അവളെ ആക്‌സിഡന്റ് സംഭവിച്ചു അവിടേക്കു കൊണ്ടുവന്നത്…… സ്കൂട്ടർ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം……

അച്ഛന്റെയും അമ്മയുടെയും പുന്നാര മോള്…. കോളേജ് അഡ്മിഷൻ കഴിഞ്ഞു….

അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങാൻ ആയി കൂട്ടുകാരിക്കൊപ്പം പോകുവാൻ വേണ്ടി അവളെ കൂട്ടാൻ ഇറങ്ങിയതാണ് …. ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുമ്പോൾ..

എതിരെ വന്ന ബസ് ഒരുവേള അവളുടെ കണ്ണിൽ പെട്ടില്ലായിരുന്നുവോ….ആരുടെ ഭാഗത്താണ് മിസ്റ്റേക്ക് എന്ന് അറിയാൻ കഴിയുന്നില്ല…

ബസ് ഇടിച്ചു തെറിപ്പിച്ചതും അവൾ തലയടിച്ചു വീണു… വീഴ്ചയിൽ ഹെൽമെറ്റ് ഊരി തെറിച്ചു ……

കൂടി നിന്നവർ എല്ലാം കാഴ്ചക്കാർ മാത്രമായി. എല്ലാപേരയുംഒതുക്കി…. മാറ്റി ആരൊക്കെയോ ചേർന്ന് അവളെ ഹോസ്പിറ്റലിൽ എത്തിച്ചു…

അപ്പോഴേക്കും അവൾ മരിച്ചിരുന്നു….. തെറിച്ചു വീണ ബാഗിൽ നിന്നും കിട്ടിയ ഫോണിൽ അച്ഛൻ എന്ന് സേവ് ചെയ്ത നമ്പറിൽ വിളിച്ചു……

എന്താ മോളെ…. മറുപ്പുറത്തു നിന്നും കേട്ടത് അതായിരുന്നു……

സാർ…….. മോൾക്ക്‌ ഒരു ആക്‌സിഡന്റ്…. പെട്ടെന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വരണം….

നിങ്ങൾ ആരാണ്…..

ഞങ്ങൾ ആണ് കുട്ടിയെ ഇവിടെ എത്തിച്ചത്…

കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും വന്നത് കണ്ടു…..

അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരിടത്തു ഇരുത്തി…. അവരുടെ കയ്യിൽ നിന്നും അടുത്ത ബന്ധുവിന്റെ നമ്പർ വാങ്ങി അവരെ വിവരം അറിയിച്ചു….

അതിനു ശേഷം ആണ് മകൾ നഷ്ടപെട്ട വിവരം അവരെ അറിയിച്ചത്……

അവൾക്കു ഇപ്പോൾ എല്ലാം കാണാം……… അവൾ ഇപ്പോൾ ശരീരം ഇല്ലാത്ത ആത്മാവ്മാത്രം ആയി മാറിയിരിക്കുന്നു…..

കരയുന്ന അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു.. പക്ഷെ എന്ത് പ്രയോജനം………തനിക്കു അതിനു കഴിയില്ലല്ലോ…..

ബോഡി നേരെ മോർച്ചറിയിൽ മാറ്റി….. ഇന്നത്തെ സമയം കഴിഞ്ഞു.. നാളയെ പോസ്റ്റ്‌ മോർട്ടം കാണു……….

തണുത്തു മരവിച്ച ശരീരവുമായി അവൾ പോസ്റ്റ്മോർട്ടം കാത്തു കിടന്നു……

ഹോസ്പിറ്റലിനു പുറത്തു അവളെ ഓർത്തു തേങ്ങി അച്ഛനും അമ്മയും തളർന്നു കിടപ്പുണ്ട്…. അവരെ ആശ്വസിപ്പിക്കാൻ കഴിയാതെ കുറച്ചു ബന്ധുക്കളും……..

മകളെ മോർച്ചറിലേക്ക് മാറ്റുമ്പോൾ അയാൾ ഉറക്കെ നിലവിളിച്ചു…..

എന്റെ കുഞ്ഞിന് മോർച്ചറി പേടിയാണ്… അവൾക്കു പേടിയാണ്…. അവിടുത്തെ തണുപ്പ് പേടിയാണ്…..അവൾക്കു ഇരുട്ട് പേടിയാണ്……

ബന്ധുക്കൾ അയാളെ അവിടെ നിന്നും മാറ്റി നിർത്തി…..

ഹോസ്പിറ്റലിൽ നിന്നും ദൂരെ മാറി ഒരു പഴയ കെട്ടിടത്തിൽ ആണ് മോർച്ചറി പ്രവർത്തിച്ചിരുന്നത്… മാറാല പിടിച്ചും… പൊട്ടി പൊളിഞ്ഞും കാണുമ്പോൾ തന്നെ ഭയം തോന്നിക്കുന്ന ഒരിടം….

ജീവിച്ചു കൊതി തീരും മുൻപേ ജീവിതം കൈ വിട്ടവരും…. മനഃപൂർവം ജീവിതം അവസാനിപ്പിച്ചവരും അങ്ങനെ കുറെ മനുഷ്യർ……

രാത്രി ഏറെ കഴിഞ്ഞപ്പോൾ… മോർച്ചറിയുടെ വാതിൽ പതിയെ തുറക്കപ്പെട്ടു….. ഒരാൾ ആടി ആടി അകത്തേക്ക് പ്രവേശിച്ചു….. ചുണ്ടിൽ പുകഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ഒന്നുകൂടി ആഞ്ഞു വലിച്ചു……

പുക പുറത്തേക്കു ഊതി വിട്ടു…. സിഗരറ്റ് നിലത്തേക്ക് എറിഞ്ഞു അതിലെ തി… ചവിട്ടി അണച്ചു………..ഇടതു കൈ കൊണ്ട് ചിറി തുടച്ചുവിട്ടു… അയാൾ ആ ബോഡിക്കടുത്തേക്ക് നീങ്ങി…..

അതിൽ മൂടിയിരുന്ന വെള്ള തുണി എടുത്തു മാറ്റി….. സൂക്ഷിച്ചു അതിനെ നോക്കി……… ഇന്ന് എനിക്ക് നീ മതി…. നിന്നോടോപ്പമാണ് ഞാൻ ഇന്ന്…..ഉറങ്ങുന്നത്…….

അതും പറഞ്ഞു അയാൾ ആ ബോഡി നിലത്തു എടുത്തു കിടത്തി…..അതിൽ നിന്നും വസ്ത്രങ്ങൾ മാറ്റി….. അയാൾ ഇട്ടിരുന്ന ഷർട്ടും പാന്റ്‌സും അഴിച്ചു മാറ്റി…. ആ മൃതശരീരത്തെ ഭോ ഗിക്കാൻ തുടങ്ങി………….

കണ്ടുനിന്നവൾക്ക് അലറി കരയാൻ തോന്നി… ഉറക്കെ നിലവിളിച്ചു ആളെ കൂട്ടുവാൻ തോന്നി.. പക്ഷെ അവളെ ഇനി ആരും കേൾക്കില്ല അവളെ ആർക്കും കാണാൻ കഴിയില്ല….

എന്ന സത്യം അവൾ ഉൾക്കൊണ്ടു…… കരയാൻ പോലും മറന്നു പോയി………ആ പാവം പെണ്ണ്…… ഒരു മൃതദേഹത്തെ പോലും….. വെറുതെ വിടാത്ത ആൾകാരോ……

ജീവനില്ലാത്ത ആ ശരീരത്തിൽ അയാൾ നടത്തുന്ന കാ മക്കൂത്തുകണ്ടു അവൾ മുഖം തിരിച്ചു…….

കുറച്ചു കഴിഞ്ഞു അയാൾ ആ ബോഡിയിൽ നിന്നും എഴുനേറ്റു മാറി.. വസ്ത്രങ്ങൾ ഓരോന്നായി ധരിച്ചു……

ആബോഡി എങ്ങനെ ആണോ കിടന്നതു അത്‌ പോലെ എടുത്തു കിടത്തി…. പെണ്ണ് ജീവിച്ചിരുന്നാലും ചത്താലും ലഹരി ആണ്……..

ഈ മോർച്ചറി സൂക്ഷിപ്പിൽ നിന്നും ആകെ കിട്ടുന്ന സന്തോഷം ഇതൊക്കെയാണ്…

അയാൾ വീണ്ടും ഒരു സിഗററ്റ് എടുത്തു തീപിടിപ്പിച്ചു ചുണ്ടിൽ ചേർത്ത് പിടിച്ചു……. അതിന്റെ പുക ആഞ്ഞു വലിച്ചു………

നാളെ ഇനി ഡ്യൂട്ടി എനിക്കല്ല…. അപ്പോൾ പിന്നെ മറ്റന്നാൾ ഞാൻ വരുമ്പോൾ നീ ഇവിടെ കാണില്ല…

ഒരുപിടി ചാരം ആയി മാറും…. നീ പോയാൽ എനിക്കല്ലേ അതിന്റെ നഷ്ടം….. ഇപ്പോൾ…ഞാനും ഹാപ്പി നീയും ഹാപ്പി…… എന്തൊരു..സമാധാനം……..

അന്ന് രാത്രിയിൽ അയാൾ പതിവിൽ കൂടുതൽ കുടിച്ചു…. വെളുപ്പിന് അടുത്ത ഡ്യൂട്ടിക്ക് ആൾ വന്നപ്പോൾ അയാൾ യാത്ര പറഞ്ഞു…ഇറങ്ങി……

വീട്ടിലേക്കു ഉള്ള യാത്രയിൽ അയാൾക്ക്‌ എന്തൊക്കെയോ അസ്വസ്ഥത തോന്നി…… കാഴ്ച ഇടയ്ക്കിടയ്ക്ക് മങ്ങി പോകുന്നു….ഡ്രൈവിങ്ങിൽ എവിടെയോ പിഴച്ചു…..

എതിരെ വന്ന ലോറി അയാളെ ഇടിച്ചു തെറിപ്പിച്ചു……… മുഖത്തു കൂടി പിന്നാലെ വന്ന വാഹനം കയറി ഇറങ്ങി………. അയാളുടെ മുഖം വികൃതമായി……….

ഇന്നലെ വരെ ഇവിടത്തെ മോർച്ചറി സൂക്ഷിപ്പുകാരൻ ആയിരുന്നു.. ഇന്നത്തെ അവസ്ഥ കണ്ടില്ലേ… അയാളുടെ സഹ പ്രവർത്തകർ അതും പറഞ്ഞു പോയി…….

അയാളുടെ ശരീരവും പോസ്റ്റ്‌ മോർട്ടം കാത്തു ആ മോർച്ചറിയിൽ എത്തി…….. തണുത്തു ഉറഞ്ഞു അയാളും തന്റെ ഊഴം വരാനായി കാത്തു കിടന്നു…….ഇന്ന് ഞാൻ നാളെ നീ എന്ന തത്വം അയാൾ മറന്നുപോയി…..

വിധിയുടെ ഓരോ…. വിളയാട്ടം.. പക്ഷെ അപ്പോൾ അത്‌ കാണാൻ അവിടെ അവർ രണ്ടുപേരും ഉണ്ടായിരുന്നില്ല……….

നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവരെ രണ്ടുപേരെയും ബന്ധുക്കൾ ഏറ്റുവാങ്ങി……….

സ്‌ട്രെചറിൽ അവളുടെ ബോഡി കിടത്തുമ്പോൾ കണ്ടു… മോർച്ചറിക്ക് മുന്നിൽ ഒരു കുഞ്ഞിനേയും കയ്യിൽ വച്ചു കരയുന്ന അയാളുടെ ഭാര്യയെ……

ആ സങ്കടത്തിനു കൂടി അവൾക്കു സാക്ഷി ആകേണ്ടി വന്നു…. അയാൾ മരിക്കേണ്ടവൻ തന്നെയാണ്… പക്ഷെ ആ ഭാര്യയും കുഞ്ഞും അവർ അനാഥർ ആയില്ലേ….

. മരണം ഒരു രംഗബോധം ഇല്ലാത്ത കോമാളി ആണെന്ന് പറയുന്നത് എത്ര ശെരിയാണ്……. എപ്പോൾ വേണമെങ്കിലും അവൻ കടന്നു വരാം..

വിധിയുടെ ചരടിൽ കെട്ടിയാടിയ ജീവിതവേഷങ്ങൾ..അവരവരുടെ വേഷങ്ങൾ ഭംഗിയാക്കുക…….അരങ്ങ് ഒഴിയുമ്പോൾ ഓരോരുത്തരായി…. വിട്ടുപോകും………

ഇന്ന് കാണുന്നവരെ നാളെ കാണും എന്ന് ഉറപ്പില്ലാത്ത ലോകമാണ് അവിടെ ആണ് പരസ്പരം പകയും വിദ്വേഷവും…………… ഇതൊക്കെ അറിഞ്ഞുവച്ചിട്ടും…… അറിയാത്ത ഭാവം നടിക്കുന്നു……..

ഇതൊക്കെ കണ്ടു ചിരിക്കാൻ മറന്നു പോയവരാണ് പലരും…

Leave a Reply

Your email address will not be published. Required fields are marked *