എന്തുചെയ്യാൻ നീ വാങ്ങി കൊടുക്ക്‌ പുതിയ ഗോൾഡ്, ഭാഗ്യയുടെ കണ്ണുരണ്ടും തള്ളി വെളിയിലേക്ക്..

പ്രേമന്റെ കമ്മൽ
(രചന: രുദ്ര രുദ്രാപ്രിയ)

രാവിലെ തന്നെ ഭാഗ്യ തിരക്കിട്ട പണിയിൽ ആണ്… മേശയുടെ ഡ്ര തുറന്നു അതിൽ നിന്നും ഓരോ റെസിപ്റ് ആയി എടുത്തു നോക്കി…

ഇല്ല ഒന്നിലും കാണുന്നില്ല… ഇന്ന് സാർ എന്നെ കൊല്ലും….

ഷോ എന്റെ ദേവി ഞാൻ ഇത് എവിടെ കൊണ്ട് വച്ചു… ഇനീ നോക്കാൻ ഈ ഓഫീസിൽ ഒരിടം പോലും ബാക്കി ഇല്ല…..

ഭാഗ്യ വേഗത്തിൽ ഫോൺ എടുത്തു സാർ എന്ന്‌ സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്കു വിളിച്ചു… ബെൽ അടിച്ചു ഫോൺ കട്ട്‌ ആവാറായതും മറുപുറം ഫോൺ എടുത്തു…..

സാർ…. ഞാൻ… ഒരു കാര്യം പറയാൻ വിളിച്ചതാണ്… അത്‌ പിന്നെ പ്രേമൻ ഇന്നലെ സ്വർണ്ണം പണയമെടുക്കാൻ പൈസ അടച്ചു…

പൈസ അടച്ചല്ലോ പിന്നെന്താ പ്രശ്നം.. പ്രശ്നം ഒന്നും ഇല്ല സാർ…. പ്രേമന്റെ ഗോൾഡ് വച്ചിരിക്കുന്ന റെസിപ്റ് കാണുന്നില്ല…….

റെസിപ്റ്റു കാണുന്നില്ലേ… നീ പിന്നെ അവിടെ എന്തിനാടി അവിടെ ഇരിക്കുന്നെ… ഒരു റെസിപ്റ് സൂക്ഷിക്കാൻ വയ്യാതെ…..

ഭാഗ്യ ഫോണിൽ കൂടി മൂക്ക് പിഴിഞ്ഞ് കരയാൻ തുടങ്ങി…. ഞാൻ എല്ലാം ശ്രദ്ധിച്ചു വച്ചതു തന്നെ കാണുന്നില്ല… ഇപ്പോൾ നോക്കുമ്പോൾ…

ആ നീ ഒരു കാര്യം ചെയ്യൂ നമ്മുടെ ഗോൾഡിന്റെ ബുക്ക്‌ ഇല്ലേ…

ഏതു നമ്മുടെ ചിത്രഗുപ്തന്റെ കണക്കു ബുക്ക്‌.. അതല്ലേ…

ആ അത്‌ തന്നെ നീ ആ ബുക്ക്‌ ൽ അഡ്വാൻസ് വച്ച ഡേറ്റ് നോക്കു.. എന്നിട്ട് എനിക്ക് വാട്സ്ആപ്പ് ചെയ്യൂ.. ഞാൻ ലോക്കറിൽ നിന്നും എടുത്തു കൊണ്ട് വരാം….

ഭാഗ്യയുടെ മുഖം നൂറ്‌ വാൾട് ബൾബ് പോലെ തിളങ്ങി.. ഫോൺ കട്ട് ചെയ്തു…. അവൾ വേഗം ചിത്ര ഗുപ്തന്റെ കണക്കു പുസ്തകം എന്ന്‌ വിശേഷിപ്പിക്കുന്ന ഗോൾഡ് ബുക്ക്‌ കയ്യിൽ എടുത്തു……

അതിൽ ഡേറ്റ് ചെക് ചെയ്തു…. എല്ലാം ഭദ്രമായി എഴുതി വച്ചിട്ടുണ്ട്… പക്ഷെ ഗോൾ സ്ലിപ് കാണാൻ ഇല്ല…..

ഭാഗ്യ അറഞ്ചാം പൊറഞ്ചാം അന്വേഷണം തുടങ്ങി…. ഒടുവിൽ അവൾ ആ ന ഗ്ന സത്യം തിരിച്ചറിഞ്ഞു…. പ്രേമന്റെ ഗോൾഡ് സെയിൽ ചെയ്തു പോയി…..

ഇടയ്ക്കു കസ്റ്റമർ എടുക്കാത്ത ഗോൾഡ് സെയിൽന് വച്ച കൂട്ടത്തിൽ പ്രേമന്റെ ഗോൾഡ് സെയിൽ ആയതു……

ഭാഗ്യ വെട്ടിയിട്ട വാഴപോലെ കസേരയിൽ ഇരുന്നു…. ഫാൻ നല്ല സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിലും അവൾ വിയർക്കാൻ തുടങ്ങി…..

ഫോൺ ബെൽ അടിച്ചതും അവൾ വേഗത്തിൽ ഫോൺ അറ്റൻഡ് ചെയ്തു… പേരുപോലും നോക്കിയില്ല….

ഹലോ… എന്തായി… അപ്പുറത്ത് നിന്നും പ്രേമന്റെ ശബ്ദം കേട്ടപ്പോൾ… ഭാഗ്യയുടെ വയറു ഉരുണ്ടു കയറി…..

ഹ…. ഹലോ… പ്രേമൻ ചെട്ടാ… ഞാൻ വിളിക്കാൻ ഇരിക്കുവായിരുന്നു….

ഗോൾഡ് എടുത്തോ……

ഹെലോ…. ഹെലോ…. കേൾക്കുന്നില്ല… ഹെലോ പ്രേമൻ ചേട്ടാ… കേൾക്കുന്നുണ്ടോ…..

എടെ… ഗോൾഡ് എടുത്തോ….. ഹെലോ..

കേട്ടൂട…….. ഭാഗ്യ ഫോൺ കട്ടാക്കി…. നേരെ സാറിനെ വിളിച്ചു….

സാർ…….

ടി….. നമ്പർ വാട്സ്ആപ്പ് ചെയ്യൂ.. ഞാൻ ബാങ്കിൽ നിൽകുവാന്…..

ഭാഗ്യ ഫോണിൽ കൂടി കാറി നിലവിളിച്ചു…..

നീ കരച്ചിൽ നിർത്തി കാര്യo പറ…..

അത്‌ പിന്നെ നമ്മൾ അന്ന് കുറച്ചു ഗോൾഡ് റിക്കവറി ചെയ്തു സെയിൽ ന് വച്ചില്ലേ അതിൽ പ്രേമന്റെ ഗോൾഡ് ഉണ്ടായിരുന്നു…..

നീ പിന്നെ എന്തിനടി കോപ്പേ അവിടെ ഇരിക്കുന്നെ.. ഞാൻ നൂറ്‌ വട്ടം ചോദിച്ചതല്ലേ..

കസ്റ്റമർ ഇല്ലാത്ത ഗോൾഡ് തന്നല്ലോ സെയിൽന് ഉള്ളതാണല്ലോ എന്നൊക്കെ അപ്പോൾ എല്ലാം തലയാട്ടി സമ്മതിച്ചിച്ചിട്ടു… ഇപ്പോൾ കിടന്നു കാറി നിലവിളിക്കുന്നോ……

ഇനിയിപ്പോൾ എന്ത് ചെയ്യും ആട്ട……

എന്തുചെയ്യാൻ നീ വാങ്ങി കൊടുക്ക്‌ പുതിയ ഗോൾഡ്……

ഭാഗ്യയുടെ കണ്ണുരണ്ടും തള്ളി വെളിയിലേക്ക്… ഞാ… ഞാനോ… ഞാൻ എന്തിനാ വാങ്ങി കൊടുക്കുന്നെ… സാർ അല്ലെ എല്ലാം എടുത്തു സെയിൽ ചെയ്തെ…..

അയ്യോ… ദാ… പ്രേമൻ വിളിക്കുന്നു…. ഇനിയിപ്പോൾ എന്ത് ചെയ്യും… നീ എടുത്തിട്ട്… ഇന്നിപ്പോൾ എന്തെങ്കിലും പറ… നാളെ എന്തെങ്കിലും ചെയ്യാം…..

ഭാഗ്യ വേഗം കാൾ എടുത്തു…

ഹെലോ പ്രേമൻ ചേട്ടാ…. എടെ നേരത്തെ ഒന്നും കേട്ടില്ലായിരുന്നു…

ആ… പ്രേമൻചേട്ടാ… എന്റെ ഫോണിന് എന്തോ കുഴപ്പം…..

എന്റെ ഗോൾഡ് എടുത്തോ….

പിന്നെ എടുത്തു.. സാറിന്റെ കയ്യിൽ ആണ്…ബാങ്കിൽ നിന്നും ഗോൾഡ് എടുത്തു ഊണ് കഴിക്കാൻ വീട്ടിൽ പോയി… ഇനീ അഞ്ചു മണിയാവും….

അപ്പോൾ പിന്നെ ഞാൻ മറ്റന്നാൾ വരാം.. നാളെ വരാൻ പറ്റില്ല….

ഓ… മറ്റന്നാൾ വന്നാൽ മതി ഞാൻ വാങ്ങി വച്ചേക്കാം…..

പ്രേമൻ ഫോൺ കട്ട്‌ ചെയ്തു പോയതും ഭാഗ്യയുടെ വയറിൽമഞ്ഞു മല വീണ സുഖം…..

വൈകുന്നേരം സാർ വരുമ്പോൾ പ്രേമന്റെ ഗോൾഡിന്റെ അതെ ഗ്രാമിൽ ഉള്ള രണ്ട് കമ്മൽ കൊണ്ട് വന്നു… ഇതെല്ലാം നിന്റെ ശമ്പളത്തിൽ നിന്നും പിടിക്കും…..

അയ്യടാ അത്‌ നടക്കില്ല.. നിങ്ങൾ അല്ലെ എടുത്തു കൊടുത്തേ.. എന്നിട്ട് എന്റെ ശമ്പളം പിടിക്കുന്നോ…

നിങ്ങൾ അല്ലെ എല്ലാം വിറ്റത്തു… എന്നിട്ട് ഞാൻ എന്ത് ചെയ്തു…

രാവിലെ ഓഫീസിൽ വന്ന ഉടനെ പ്രേമന്റെ നമ്പറിലേക്കു വിളിച്ചു…

ഹെലോ പ്രേമൻ ചേട്ടാ.. ഒരുകാര്യം പറയാനുണ്ട്….

എന്താടെ…..

അത്‌ പിന്നെ ചേട്ടന്റെ കമ്മൽ വച്ചിട്ട് കുറച്ചു നാൾ ആയില്ലേ ഒരു വർഷം കഴിഞ്ഞ ഗോൾഡ് എല്ലാം സാറിന്റെ ലോക്കറിൽ ഒന്നിച്ചു വച്ചു..

അപ്പോൾ കഴിഞ്ഞ് തവണ നടന്ന കസ്റ്റമർ സെയിൽന് വച്ച ഗോൾഡിന്റെ കൂട്ടത്തിൽ ചേട്ടന്റെ ഗോൾഡ് പോയി…..

അത്‌ എങ്ങനെ ശെരി ആകും നിങ്ങൾ പറഞ്ഞ പലിശ മുഴുവൻ അടച്ചിട്ടു ഇപ്പോൾ ഗോൾഡ് ഇല്ലെന്നോ….ഇത് എവിടുത്തെ ന്യായം…

ഗോൾഡ് ഇല്ലെന്നല്ല ചേട്ടാ… ചേട്ടന്റെ ഗോൾഡ് മാറ്റു കുറഞ്ഞതായിരുന്നു.. അതിൽ 916 ഹാൽമാർക്ക്‌ ഒന്നും ഇല്ലായിരുന്നു…

ഞങ്ങൾ ചേട്ടന്… ചേട്ടൻറെ കമ്മലിന്റെ അതെ ഗ്രാമിൽ ഉള്ള നല്ല 916 ഹാൾമാർക്ക്‌ ഒക്കെയുള്ള നല്ല പുത്തൻ കമ്മൽ ആണ് തരുന്നത്… ആരു ചെയ്യും ഇതുപോലെ……

എടെ സംഭവം ഒക്കെ ശെരി തന്നെ എന്നാലും…വൈഫ്ന്റെ അടുത്ത് ചോദിക്കണം…

ഒരു എന്നാലും ഇല്ല ആ പഴയ പൊട്ടിയ കമ്മലിന് പകരം നല്ല ഫാഷൻ കമ്മൽ അല്ലെ തരുന്നേ…..ഞാൻ ഇപ്പോൾ ഒരു ഫോട്ടോ അയച്ചു തരാം..

സാർ കൊണ്ട് വന്നു തന്ന കമ്മലിന്റെ ഒരു ഫോട്ടോ എടുത്തു പ്രേമന്റെ ഫോണിൽ അയച്ചു കൊടുത്തു…

അപ്പോഴേക്കും ദാ വരുന്നു സാറിന്റെ ഫോൺ.. ടി എനിക്കിവിടെ സമാധാനം ഇല്ല..

കഴിഞ്ഞ മാസം കൊച്ചിന് അവൾ ആഗ്രഹിച്ചു വാങ്ങിയ കമ്മൽ ആണ് അതെന്നു… ആ കമ്മൽ മാറ്റി വേറെ കൊടുത്താൽ പോരെ…

അയ്യോ പറ്റില്ല സാർ അത്‌… ഞാൻ പ്രേമന് അതിന്റെ ഫോട്ടോ അയച്ചു കൊടുത്തു… ഇനീ അത്‌ മാറ്റാൻ പറ്റില്ല……… പ്രേമന് ആ കമ്മൽ മതി എന്ന്‌…. എന്നാൽ ഞാൻ ഫോൺ വെക്കട്ടെ…

ഭാഗ്യ ഫോൺ കട്ട് ചെയ്തു ഒന്ന് നെടുവീർപ്പിട്ടു…

അടുത്ത ദിവസം പ്രേമൻ കമ്മൽ വാങ്ങാൻ വന്നപ്പോൾ വൈഫ്‌ നെയും കൂട്ടി ആണ് വന്നത്….

കമ്മൽ രണ്ടുപേർക്കും ഇഷ്ടപ്പെട്ടു.. അപ്പോളുണ്ട്.. പണയം വച്ചിരിക്കുന്ന അടുത്ത ഗോൾഡ് എടുക്കാൻ ഉള്ള പൈസ അടക്കുന്നു…

എന്നിട്ട് ഒരു ചോദ്യം… ഇത് രണ്ട് മോതിരം ആണ് വച്ചേക്കുന്നത്….. പൊട്ടി ചളുങ്ങിയതാണ്… അത്‌ സെയിൽ ആയെങ്കിൽ കുഴപ്പം ഇല്ല.. നല്ല ഫാഷൻ ഉള്ള പുതിയത് തന്നാൽ മതി….

Leave a Reply

Your email address will not be published. Required fields are marked *