അവൾ അറിഞ്ഞു അലക്സിന്റെ കൈകൾ ചുമലിൽ നിന്നും പതിയെ താഴേക്ക് ഊഴ്ന്നിറങ്ങുന്നത്, മൗനമായി തന്നെ അവൾ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഇന്ദുവിന്റെ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സാറ പറഞ്ഞു.. എന്താ പ്രശ്നം ” നിലം തുടച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പിന്നിൽ നിന്നുമുള്ള അലക്സിന്റെ ചോദ്യം കേട്ട് ആദ്യം ഇന്ദു ഒന്ന് ഞെട്ടി.

” ഹേയ്.. സോറി.. താൻ പേടിച്ചു പോയോ.. ”

അത് കണ്ടിട്ടെന്നോണം പുഞ്ചിരിയോടെ അലക്സ് ക്ഷമാപണം നടത്തി.

” ഏയ്.. സാരമില്ല സാർ.. പെട്ടെന്ന് പിന്നിൽ നിന്ന് സൗണ്ട് കേട്ടപ്പോ പേടിച്ചു പോയതാ.. ”

മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തിക്കൊണ്ടവൾ ചാടി പിടഞ്ഞെഴുന്നേറ്റു. സ്ഥാന ചലനം സംഭവിച്ചു കിടന്ന വസ്ത്രങ്ങൾ നേരെയാക്കി. ഒരു നിമിഷം ശ്രദ്ധയൊന്നു പാളിപ്പോയെങ്കിലും വേഗത്തിൽ തിരികെയെത്തി അലക്സ്.

” ഓക്കേ..ഓക്കേ… എന്താണ് ഇന്ദു വീട്ടിൽ പ്രശ്നം.. ”

അവൻ പതിയെ സെറ്റിയിലേക്കിരിക്കുമ്പോൾ ഇന്ദുവിന്റെ മുഖത്തു വിഷാദം നിറഞ്ഞു.

” കെട്ട്യോൻ എന്നെയും അഞ്ചു വയസായ കുഞ്ഞിനേയും ഇട്ടേച്ചു പോയതാ സാറേ.. അങ്ങേരു ഇപ്പോൾ വേറെ കെട്ടി സുഖായി ജീവിക്കുന്നു. ഞങ്ങൾക്ക് സ്വന്തമായി വീടൊന്നുമില്ല. വാടക വീട്ടിലാ താമസം.

ഇപ്പോ അഞ്ചാറു മാസത്തെ വാടക കുടിശികയായപ്പോ വീട്ടുടമ വീട് മാറണംന്ന് പറഞ്ഞേക്കുവാ… എന്ത് ചെയ്യണം ന്ന് അറില്ല. കേറി ചെല്ലാൻ വേറൊരിടം ഇല്ല. ഞാൻ ഇവിടം ഉൾപ്പെടെ അഞ്ചു വീടുകളിൽ വീട്ടുജോലി ചെയ്താ സാറേ കൊച്ചിനെ വളർത്തുന്നെ ”

അവളുടെ വാക്കുകൾ കേട്ട് അല്പ സമയം മൗനമായി അലക്സ്. ശേഷം പതിയെ അവളെയൊന്ന് അടിമുടി നോക്കി.

മനസ്സിൽ ഒരിഷ്ടമായി അവൾ കയറി കൂടിയിട്ട് നാളുകൾ കുറെയായിരുന്നു. പക്ഷെ പറ്റിയൊരു അവസരം കിട്ടാത്ത വിഷമത്തിലായിരുന്നു അവൻ. ഇതിപോലെ തനിക്ക് കിട്ടിയ ഗോൾഡൻ ചാൻസ് ആണെന്ന് തന്നെ ഉറപ്പിച്ചു അലക്സ്.

” സാരമില്ല..താൻ വിഷമിക്കേണ്ട… നമുക്ക് എന്തേലും വഴിയുണ്ടാക്കാം ഞങ്ങളാൽ പറ്റുന്ന സഹായം ചെയ്യാം.. വൈകുന്നേരം സാറ ജോലി കഴിഞ്ഞു വന്നിട്ട് തന്നെ വിളിച്ചോളും.. ”

ഇന്ദുവിന് ഏറെ പ്രതീക്ഷ ഉളവാക്കിയ വാക്കുകൾ ആയിരുന്നു അവ.

” ഒരുപാട് നന്ദി സാറേ.. ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല. ”

തൊഴുകയോടെ നിൽക്കുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അലക്സ്.

” തനിക്ക് ഗുണമുള്ള മറ്റൊരു കാര്യം കൂടി പറയാം. എന്റെ ഒരു ഫ്രണ്ടിന് ഒരു സർജറി ഉണ്ട് അടുത്ത ആഴ്ച. ഒരു മൂന്ന് ദിവസം ഹോസ്പിറ്റലിൽ കിടക്കണം. ആ ടൈമിൽ അവനെ നോക്കാൻ ഒരാള് വേണം.

ദിവസം അയ്യായിരം വച്ച് കൊടുക്കാൻ അവർ റെഡിയാണ്. അവന്റെ വൈഫ്‌ സ്കൂളിൽ ടീച്ചർ ആണ്. ഇപ്പോ ഈ എക്സാം ടൈം ഒക്കെ ആയത് കൊണ്ട് അവർക്ക് ലീവ് എടുക്കാൻ പറ്റില്ല. നിനക്ക്‌ ബുദ്ധിമുട്ട് ഇല്ലേൽ ഞാൻ റെഡിയാക്കാം മൂന്ന് ദിവസം കൊണ്ട് പതിനയ്യായിരം രൂപ കയ്യിൽ കിട്ടും ”

“അയ്യോ.. ഞാൻ റെഡിയാ സാറേ.. ക്യാഷ് കിട്ടുവാണേൽ സാറ് പറയുന്ന എന്ത് പണിയും ചെയ്യാം.. അത്രക്ക് ബുദ്ധിമുട്ട് ഉണ്ട്. ”

ആ വാക്കുകളിൽ നിഴലിച്ച ദ്വായാർത്ഥം വേഗത്തിൽ മനസ്സിലാക്കി അലക്സ്. മനസ്സിൽ തോന്നിയ ആഗ്രഹം പുറത്ത് പറയാതെ കൊണ്ട് നടന്ന അവന് വല്ലാത്തൊരു ആവേശമായി ഇന്ദുവിന്റെ ആ വാക്കുകൾ.

” സ..സത്യമാണോ.. ”

ഊന്നിയുള്ള അലക്സിന്റെ ആ ചോദ്യത്തിന് മുന്നിൽ അല്പം നാണത്തോടെ തല കുനിച്ചു അവൾ.

” ഞാൻ പോട്ടെ സാറേ.. ഇവിടുത്തെ പണി കഴിഞ്ഞു.. ഇനി നാളെ വരാം ”

ഇന്ദു പോകുവാൻ തിടുക്കം കൂട്ടിയപ്പോൾ അല്പം നിരാശ തോന്നി അലക്സിനു..

‘ ശ്ശേ പുല്ല്… കുറച്ചൂടെ സമയം കിട്ടിയിരുന്നേൽ.. ഇവളെ വളച്ചൊടിച്ചു ചാക്കിലാക്കാമായിരുന്നു ”

നിരാശ അവന്റെ മുഖത്തു നിഴലിച്ചത് ഇന്ദു ശ്രദ്ധിച്ചിരുന്നു. വേഗത്തിൽ മറ്റു ജോലികൾ തീർത്തു പോകാനായി വാതിലിനരുകിൽ എത്തിയ ശേഷം അവളൊന്നു നിന്നു

” അതേ സാറേ.. മാഡത്തിന്റെ ഫോണിൽ എന്റെ നമ്പർ ഉണ്ട് കേട്ടോ.. പിന്നെ.. എന്നും രാത്രിയായാൽ ഞാൻ ഫ്രീ ആണ്.. ”

അവൾ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലാക്കുവാൻ ഏറെയൊന്നും ചിന്തിക്കേണ്ടി വന്നില്ല അലക്സിനു. പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ ഓടി അരികിലെത്തി ഇന്ദുവിനെ വാരി പുണർന്നു അവൻ. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ തന്നെ സ്തബ്ധയായി നിന്നു പോയി അവൾ.

അലക്സിന്റെ കൈകൾ തന്റെ ശരീരത്തിലുടനീളം സഞ്ചരിക്കുമ്പോൾ യാഥാർഥ്യത്തിലേക്ക് തിരികെയെത്തുവാനുള്ള തന്ത്രപ്പാടിലായിരുന്നു ഇന്ദു. ആദ്യത്തെ ഒരു ഞെട്ടൽ മാറിയതും അലക്സിൽ നിന്നും കുതറി മാറി അവൾ.

” വല്ലാത്ത ആക്രാന്തമാണല്ലോ സാറേ.. ഞാനിപ്പോ ശ്വാസം മുട്ടി ചത്തു പോയേനെ… ഇന്നിപ്പോ സമയം ഇല്ല കേട്ടോ പോയെ പറ്റുള്ളൂ.. നാളെയാകട്ടെ.. സാറിന്റെ ഈ ആക്രാന്തം ഞാൻ തീർത്തു തരാം. ”

വേഗത്തിൽ അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോകുന്നത് കൊതിയോടെ നോക്കി നിന്നു അലക്സ്. എന്തെന്നില്ലാത്ത സന്തോഷത്താൽ തുള്ളിച്ചാടി പോയി അവൻ.

‘ ഇന്ന് രാത്രി ഉറപ്പായും അവളെ വിളിക്കണം… ഇപ്പോഴത്തെ ഈ മൂഡിൽ നിന്നും അവളുടെ മനസ്സ് മാറുന്നേനു മുന്നേ തന്നെ എല്ലാം സെറ്റ് ചെയ്യണം.. ‘

മനസ്സിൽ കണക്ക് കൂട്ടലുകളുമായി തിരികെ സെറ്റിയിലേക്കവൻ ഇരിക്കുമ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.

‘ ദൈവമേ സാറ.. വരാറായി… ഇന്ദു ഇപ്പോൾ പോയത് നന്നായി അല്ലാരുന്നേൽ ചിലപ്പോൾ പണി പാളിയേനെ.. ‘

ആ ചിന്ത അപ്പോഴാണ് അലക്സിന്റെ മനസ്സിൽ ഉദിച്ചത്. അല്പസമയം അങ്ങിനെയിരിക്കുമ്പോൾ തന്നെ ജോലി കഴിഞ്ഞു സാറ തിരികെ വീട്ടിലേക്ക് വന്ന് കേറിയിരുന്നു.

” ഹൊ.. എന്റിച്ചായാ.. ഈ സ്കൂൾ ടീച്ചറുടെ പണി മടുത്തു തുടങ്ങി എനിക്ക്.. എന്നാ പിള്ളേരാന്നെ.. ഒരു വക പറഞ്ഞാൽ കേൾക്കില്ല..”

വന്നപാടെ സെറ്റിയിലേക്ക് ചാഞ്ഞു അവൾ.

” അതെന്നാ സാറാമേ.. ഇപ്പോ ഒരു മടുപ്പ് നീ ഇഷ്ടപ്പെട്ടു സെലക്ട്‌ ചെയ്ത പ്രൊഫഷൻ അല്ലെ ഇത്.. ”

എഴുന്നേറ്റ് അവൾക്കരികിലേക്കിരുന്നു അലക്സ്.

” ഓ അതൊക്ക തന്നെ ഇച്ചായാ എന്നാലും ചില ദിവസം വട്ട് എടുക്കും.. ”

മറുപടി പറയവേ പെട്ടെന്ന് എന്തോ ഓർത്ത പോലെ നിവർന്നിരുന്നു സാറ.

” ഇച്ചായാ ഞാൻ ഞാൻ ഇപ്പോ ഇങ്ങട് വരുന്ന വഴി ഇന്ദു പോകുന്നത് കണ്ടാരുന്നു. നമുക്ക് എന്നതേലും ചെയ്യണ്ടേ ആ പാവത്തിന് വേണ്ടി. കെട്ട്യോൻ ഇല്ലാതെ കഷ്ടപ്പെട്ട് കൊച്ചിനെ വളർത്തുന്നതാ അവള്. ”

താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യത്തിലേക്ക് വളരെ വേഗത്തിൽ സാറ എത്തിയപ്പോൾ തെല്ലൊന്ന് ആവേശത്തിലായി അലക്സ്..

” ചെയ്യണം… ഇന്ന് ജോലിക്കിടയിൽ ഇവിടിരുന്നു കരയുന്നതൊക്കെ കണ്ട് ഞാൻ.. നീ ഇല്ലാത്തതു കൊണ്ട് ഞാൻ പിന്നെ മിണ്ടാൻ പോയില്ല.. എന്തൊക്കെയോ വലിയ പ്രശ്നങ്ങൾ ഉണ്ട് പാവത്തിന്.

നീ എന്തായാലും ഒന്ന് വിളിച്ചു കാര്യങ്ങൾ തിരക്ക്. തത്കാലം അത്യാവശ്യത്തിനു ഒരു തുക കൊടുക്കാം നമുക്ക് ബാക്കി എന്നതാ ന്ന് പിന്നെ ആലോചിക്കാം. ”

തന്റേതായ സംഭാവനകൾ കൂടി ചേർത്ത് സാറയുടെ മനസ്സിലെ ചിന്തകളെ ഉറപ്പിച്ചു അലക്സ്.ആ മറുപടി കേട്ട് അല്പസമയം ചിന്തിച്ചിരുന്നു സാറ..

” മ്.. ഞാൻ വിളിക്കാം ഇച്ചായാ…. ആദ്യം ഒന്ന് ഫ്രഷ് ആകട്ടെ.. ”

” മ്..ലേറ്റ് ആക്കേണ്ട.. പിന്നെ.. ചിലപ്പോ രണ്ട് ദിവസം കഴിഞ്ഞേച്ചു ഞാൻ ഒന്ന് മൂന്നാർ പോയേക്കും അവിടെ ഒരു തോട്ടത്തിന്റെ കച്ചവടം വന്നിട്ടുണ്ട്. നടന്നാൽ ഒറ്റ വരവിൽ രൂപ കുറച്ചിങ്ങ് കയ്യിൽ വരും. ”

അതൊരു മുൻകരുതൽ ആയിരുന്നു. തന്റെ കണക്കു കൂട്ടലുകൾ പ്രകാരം ഇന്ദു വഴങ്ങിയാൽ അവളുമായി ഒരു യാത്ര പോകണമെന്നത് മനസ്സിൽ ഉറപ്പിച്ചതിനാൽ മുൻകൂറായി സാറയ്ക്ക് സംശയം തോന്നാത്ത വിധം ഒരു യാത്രയുടെ കാര്യം പറഞ്ഞു കാര്യങ്ങൾ ഒന്ന് അടുപ്പിച്ചു വച്ചതാണവൻ.

” മ്… ഇച്ചായൻ പോയേച്ചു. വാ.. ഇന്ദു ന്റെ കാര്യങ്ങൾ ഞാൻ ഇന്ന് ശെരിയാക്കിയേക്കാം.. ”

പുഞ്ചിരിയോടെ അവൾ എഴുന്നേറ്റ് റൂമിലേക്ക് പോകുന്നത് നോക്കി ഇരുന്നു അലക്സ്.. പതിയെ പതിയെ ആ നോട്ടം സെറ്റിയിൽ വച്ചിരുന്ന അവളുടെ ഫോണിലേക്ക് തിരിഞ്ഞു. ആ മിഴികൾ വിടർന്നു.

” ഇന്ദു… ”

ആത്മഗതത്തോടെ വേഗത്തിൽ സാറയുടെ ഫോൺ കയ്യിലെക്കെടുത്തു അലക്സ്. നിമിഷങ്ങൾക്കകം കോൺടാക്ട് ലിസ്റ്റ് എടുത്ത് ഇന്ദുവിന്റെ നമ്പർ കൈക്കലാക്കി.

ഫോൺ പഴയ പടി വച്ചു. എന്നാൽ നമ്പർ കയ്യിൽ കിട്ടിയതോടെ അവന്റെ വെപ്രാളം ഇരട്ടിയായി. ഒന്ന് വിളിക്കാൻ മനസ്സ് വെമ്പി. വേഗത്തിൽ എഴുന്നേറ്റ് ബെഡ്റൂമിലേക്ക് നോക്കുമ്പോൾ അകത്തെ ബാത്‌റൂമിൽ സാറ കുളിക്കുന്ന ശബ്ദങ്ങൾ കേൾക്കാമായിരുന്നു.

പിന്നെ ഒരു നിമിഷം പോലും കാത്തു നിന്നില്ല. ഫോണിൽ ഇന്ദുവിന്റെ നമ്പറിൽ കോൾ ചെയ്ത് മുറ്റത്തേക്ക് ഓടി അവൻ. മറു തലയ്ക്കൽ കോൾ എടുക്കുന്നത് വരെ ഒരു നെഞ്ചിടിപ്പ് ആയിരുന്നു.

” ഹലോ.. ”

ഇന്ദുവിന്റെ ശബ്ദം അവന്റെ കാതുകളിൽ കുളിർമഴയായി.

” ഹലോ. ഇന്ദു.. ഞാനാ അലക്സ്.. ”

മറു തലയ്ക്കൽ അല്പസമയം നിശബ്ദതയായിരുന്നു.

” സാറേ.. ഈ നേരത്തോ… രാത്രി പോരെ.. ”

കിളിക്കൊഞ്ചൽ പോലുള്ള അവളുടെ ശബ്ദം അലക്സിനെ മത്തു പിടിപ്പിച്ചു.

” പ്ലീസ് ഇപ്പോ നീ എന്തേലും പറയ് എനിക്ക് രാത്രി വരെ കാത്തു നിൽക്കാൻ കഴിയില്ല… ”

മറുപടി പറയുമ്പോൾ മുത്തു കൊഴിയുന്ന പോലൊരു പുഞ്ചിരിയാണ് അലക്സ് കേട്ടത്.

” ആണോ.. അത്രക്ക് കൊതിയായോ.. എന്നാൽ വഴിയുണ്ടാക്കാം… ”

അതോടെ അലക്സ് ആകെ ആവേശത്തിന്റെ പരകോടിയിലെത്തപ്പെട്ടു.

” സാറേ.. ഞാൻ കട്ട് ചെയ്യുവാണേ ദേ ഹൌസ് ഓണർ വീണ്ടും വന്നു ഞാൻ അങ്ങേരെ ഒന്ന് പറഞ്ഞയക്കട്ടെ ”

പെട്ടെന്നാണ് അത് സംഭവിച്ചത്. മറുപടി പോലും കേൾക്കാൻ നിൽക്കാതെ ആ കോൾ കട്ട് ആയി. ആകെ വെപ്രാളത്തിൽ അലക്സ് പലവട്ടം വീണ്ടും ആ നമ്പറിലേക്ക് വിളിച്ചു പക്ഷെ ആരും കോൾ എടുത്തില്ല.

” ശ്ശേ… ആ പന്ന #&#% മോന് വരാൻ കണ്ട സമയം”

നിരാശയിൽ അവൻ തിരികെ വീടിനുള്ളിലേക്ക് കയറുമ്പോൾ ഫോണുമായി സാറ പുറത്തേക്ക് വരുന്നത് കണ്ടു

” ഇച്ചായാ ഞാൻ ദേ ഇപ്പോ അവളെ വിളിച്ചാരുന്നു. പക്ഷെ ഫോൺ എടുക്കുന്നില്ല കേട്ടോ.. എന്നതേലും തിരക്കിൽ ആകും പാവം. ”

ഇന്ദുവിനെ പറ്റിയാണ് സാറ പറയുന്നത് എന്ന് അലക്സ് മനസിലാക്കി

” ആ തിരക്ക് ആകും.. മിസ്സ്‌ കോൾ കണ്ടാൽ തിരികെ വിളിച്ചേക്കും.. ”

സാറയുടെ മുന്നിൽ വല്യ താത്പര്യമില്ലാത്ത രീതിയിൽ മറുപടി നൽകി അലക്സ് പതിയെ റൂമിലേക്ക് പോയി. റൂമിൽ എത്തിയ പാടെ വീണ്ടും ഇന്ദുവിന്റെ നമ്പറിലേക്ക് വിളിച്ചു എന്നാൽ അന്നേരം സ്വിച്ച് ഓഫ്‌ ആയിരുന്നു. അതോടെ ഏറെ നിരാശയും ഒപ്പം സംശയവും നിറഞ്ഞു അവന്റെ മനസ്സിൽ

‘ ഇനി ആ ഹൌസ് ഓണർ ഇന്ദുവിനെ എന്തേലും ചെയ്തു കാണുമോ.. ‘

അസ്വസ്ഥതയോടെയാണ് അന്ന് അലക്സ് ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന് സാറ ജോലിക്ക് പോകാൻ റെഡിയാകുമ്പോഴും അലക്സ് മൗനമായിരുന്നു. അവന്റെ ഉള്ളിൽ അപ്പോൾ ഇന്ദുവിനെ പറ്റിയുള്ള ഓർമ്മകൾ ആയിരുന്നു. അവൾക്ക് എന്ത് പറ്റിയതാകും എന്ന് അറിയാനുള്ള വേവലാതിയായിരുന്നു.

” എന്നതാ ഇച്ചായാ ആകെ ഒരു മൂഡ് ഓഫ്‌.. എന്തെ സുഖം ഇല്ലേ ”

സാറ പോകാനുള്ള തിരക്കിനിടയിലും അലക്സിനെ ശ്രദ്ധിക്കുവാൻ മറന്നില്ല

” ഏയ് ഒന്നുമില്ലടോ.. ഇന്നലെ ഉറക്കം ശെരിയായില്ല അതാകും.. ”

മറുപടിക്കൊപ്പം മുഖത്തേക്ക് ഒരു പുഞ്ചിരി കൂടി വരുത്തി അവൻ.

” ആ എന്നാൽ മോൻ വേഗം പല്ല് തേച്ചു കാപ്പി കുടിച്ചേച്ച് രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങിക്കോ ഉണരുമ്പോൾ എല്ലാം ഓക്കേ ആകും…

ഞാൻ പോയേക്കുവാണേ… ഇന്ദു വരുമ്പോ പാത്രങ്ങൾ ഒന്ന് കഴുകാൻ പറയണേ.. പിന്നെ ഷെൽഫിൽ ഞാൻ ഒരു ഇരുപതിനായിരം രൂപ കൂടി വച്ചിട്ടുണ്ട് അതെടുത്തു പാവത്തിന് കൊടുത്തേക്ക് ”

വെപ്രാളത്തിൽ പുറത്തേക്ക് പോകുന്നതിനിടയിൽ സാറ ഓർമിപ്പിച്ചു..

“ഓക്കേ… ”

ഒറ്റവാക്കിൽ മറുപടി നൽകി നിശബ്ദനായിരുന്നു അലക്സ്.

” ആ ഇന്ദു വന്നോ.. ഇന്നലെ എന്നാ പറ്റി വിളിച്ചേച്ചു കിട്ടിയില്ല…. സമയമില്ല കേട്ടോ ലേറ്റ് ആയി ഇന്ദു അകത്തേക്ക് ചെല്ല് ആ പാത്രങ്ങൾ ഒന്ന് കഴുകിയെക്കണെ.. പിന്നെ പോകുന്നെന്ന് മുന്നേ ഇച്ചായനെ ഒന്ന് കണ്ടേക്ക് ”

പുറത്തിറങ്ങിയ സാറയുടെ ശബ്ദം കേൾക്കെ അടി മുടി ഒരു കോരിത്തരിപ്പ് ഉണ്ടായി അലക്സിനു….

“ഇന്ദു വന്നോ ”

വെപ്രാളത്തിൽ ഓടി അവൻ ജന്നറിനരികിൽ എത്തി. പുറത്തു നിന്നും പതുക്കെ അകത്തേക്ക് കയറുന്ന ഇന്ദുവിനെ കാൺകെ അവന്റെ മിഴികൾ വിടർന്നു. നിമിഷങ്ങൾക്കകം അവൾ അലക്സിനു മുന്നിലെത്തി.

” ഇന്നലെ എന്താണ് പറ്റിയെ ഇന്ദു കോൾ കട്ട് ആയ ശേഷം പിന്നെ സ്വിച്ച് ഓഫ്‌ ആയിരുന്നല്ലോ.. അയാള് എന്തേലും ചെയ്‌തോ നിന്നെ.. മനുഷ്യൻ ഇവിടെ എന്താ പറ്റ്യേ ന്ന് അറിയാതെ ടെൻഷനിൽ ആയിരുന്നു ”

അവന്റെ വെപ്രാളം കണ്ട് അതിശയിച്ചു ഇന്ദു

” ഇന്നലെ അയാള് വന്ന് വീണ്ടും വാടകക്കാര്യം പറഞ്ഞു പ്രശ്നമായി സാറേ.. ഒടുവിൽ എന്റെ കയ്യിൽ ഇരുന്ന ഫോൺ അയാൾ പിടിച്ചു വാങ്ങി കൊണ്ട് പോയി.

അതൊരു നല്ല ഫോൺ ആയിരുന്നു. സിറ്റിയിലെ ജഡ്ജി സാറിന്റെ വീട്ടിൽ ജോലിക്ക് പോയപ്പോ അവിടുത്തെ അമ്മേടെ മോൻ ഗൾഫിൽ നിന്ന് വന്നപ്പോൾ എനിക്ക് കൊണ്ട് തന്നതാ.. ഫോൺ ഇല്ലാത്തോണ്ടാ പിന്നെ വിളിക്കാൻ പറ്റാഞ്ഞേ.. ”

ഇന്ദുവിനെ മറുപടിയിൽ ചെറിയൊരു നോവ് പടർന്നിരുന്നു അത് മനസ്സിലാക്കി പതിയെ അവളുടെ ചുമലിൽ കൈ വച്ചു അലക്സ്.

” നമുക്ക് എല്ലാം ശെരിയാക്കാമെടോ.. സാറ ഒരു ഇരുപതിനായിരം രൂപ തന്നിട്ടുണ്ട് നിനക്ക്‌ തരാനായി. പക്ഷെ എനിക്ക് അറിയാം അത് കൊണ്ട് നിനക്ക് ഒന്നിനും തികയില്ല എന്ന്… നിനക്ക്‌ എന്താ വേണ്ടേ ന്ന് വച്ചാൽ ചോദിച്ചോ ഞാൻ തരാം.. ”

ആ മറുപടി ഇന്ദുവിന്റെ മിഴികളിൽ തിളക്കം കൂട്ടവവേ അവൾ അറിഞ്ഞു. അലക്സിന്റെ കൈകൾ ചുമലിൽ നിന്നും പതിയെ താഴേക്ക് ഊഴ്ന്നിറങ്ങുന്നത്. മൗനമായി തന്നെ അവൾ അതിനു സമ്മതം മൂളി. അല്പസമയം അവളുടെ ശരീരത്തിൽ ഓടിയ കൈകൾ പെട്ടെന്ന് നിന്നു. ശേഷം ഇന്ദുവിനെ പൂണ്ടടക്കം വാരി പുണർന്നു അലക്സ്.

” സാർ.. എനിക്ക് രണ്ട് ലക്ഷം രൂപ വേണം… അത്യാവശ്യം ആണ്. ”

ആ വാക്കുകൾ കേട്ട് ഒരു നിമിഷം നടുങ്ങി അലക്സ് പതിയെ അവളുടെ ശരീരത്തിൽ നിന്നും കൈകൾ പിൻവലിച്ചു.

“രണ്ട് ലക്ഷം രൂപയോ.. എന്തിനാ ഇത്രയും തുക..”

” കടങ്ങൾ ഒന്ന് ഒതുങ്ങാൻ അത് വേണം സാർ.. കടമായിട്ട് മതി തിരികെ തന്നോളാം.. പതിനയ്യായിരം രൂപ മാഡം എനിക്കിവിടുന്ന് ശമ്പളമായി തരുന്നുണ്ട്. ഈ തുക അതിൽ നിന്നും സാർ പിടിച്ചാൽ മതി പിന്നെ പലിശയായി.. ഞാൻ എന്നെ തന്നെ സാറിന് തന്നേക്കാം ”

അവസാനം പറഞ്ഞ ആ വാക്കുകൾ മാത്രം മതിയായിരുന്നു അലക്സിനു രണ്ട് ലക്ഷം എന്ന തുക ഒന്നുമല്ലാതാകുവാൻ..

” രണ്ടല്ലേ വേണ്ടുള്ളു.. ഇപ്പോ തന്നെ തന്നേക്കാം കുറച്ചു കാശ് ഇവിടിരുപ്പുണ്ട് ഞാൻ എടുത്ത് വരാം നീ എനിക്ക് ഒരു ഡ്രിങ്ക്സ് എടുത്ത് വയ്ക്ക്… ബ്രാന്റി മതി കേട്ടോ ”

മദ്യക്കുപ്പികൾ നിരന്നിരിക്കുന്ന ഷെൽഫിലേക്ക് ചൂണ്ടി കാണിച്ച് കൊണ്ട് അലക്സ് വേഗത്തിൽ റൂമിലേക്ക് പാഞ്ഞു.

രണ്ട് ലക്ഷം രൂപയും കയ്യിലെടുത്തുകൊണ്ട് അവൻ പുറത്തേക്ക് വരുമ്പോൾ ഗ്ലാസ്സിൽ മദ്യവുമായി കാത്തു നിന്നിരുന്നു ഇന്ദു.

“ദേ..നീ പറഞ്ഞ കാശ്‌… മുഴുവനും ഉണ്ട്. ഇനിയും വേണേൽ ചോദിച്ചോ ഞാൻ തന്നേക്കാം പക്ഷെ എന്നോട് സഹകരിക്കണം ”

അത് പറയുമ്പോൾ അലക്സിന്റെ കഴുകൻ കണ്ണുകൾ ഇന്ദുവിന്റെ ശരീരം കൊത്തി വലിക്കുവാനുള്ള മുന്നൊരുക്കത്തിലായിരുന്നു. ആ പൈസ കയ്യിലേക്ക് വാങ്ങുമ്പോൾ അവളുടെ മിഴികൾ തുളുമ്പി

” ഞാൻ ഒരിക്കലും മറക്കില്ല സാറേ ഈ സഹായം.. ”

” മറക്കാതിരുന്നാൽ മാത്രം പോരാ…. വേറെയും കാര്യങ്ങൾ ഉണ്ട് നീ ഇങ്ങടുത്ത് വന്നേ.. ”

അവളുടെ സാരി തുമ്പിൽ പിടുത്തമിട്ട് തനിക്കരികിലേക്ക് വലിച്ചടുപ്പിച്ചു അലക്സ്. രണ്ട് റൗണ്ട് ചുറ്റിയാണ് അവൾ അവന്റെ മാറിലേക്ക് ചാഞ്ഞത് അന്നേരം സാരി പൂർണ്ണമായും അഴിഞ്ഞു താഴേക്ക് വീണിരുന്നു. അവളുടെ മേനിയിൽ നിന്നും കണ്ണെടുക്കുവാൻ കഴിഞ്ഞില്ല അലക്സിനു.

ആ സമയം കയ്യിൽ ഭദ്രമായി വച്ചിരുന്ന ഗ്ലാസ് അവന് നേരെ നീട്ടി ഇന്ദു. ഒറ്റ വലിക്ക് ആ ഗ്ലാസ്സിലെ മദ്യം അകത്താക്കി അലക്സ്.

” ഉഫ്.. കട്ടി പെഗ്ഗ് ആയിരുന്നല്ലേ.. എന്റെ ഉള്ള് കത്തിയങ്ങ് ഇറങ്ങി പോയി.. ”

അറിയാതെ നെഞ്ച് തടവി പോയി അവൻ

” വാ ഡിയർ നമുക്ക് ബെഡ് റൂമിലേക്ക് പോകാം.”

ഇന്ദുവിന്റെ ചുമലിൽ കയ്യിട്ട് പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു അനുസരണയോടെ അവനൊപ്പം നടന്നു അവൾ.

ബെഡ് റൂമിൽ എത്തിയ പാടെ ഇന്ദുവിനെ ബെഡിലേക്ക് ഇരുത്തി അലക്സ്. അവളുടെ മുഖത്തെ നാണം അവനെ മത്തു പിടിപ്പിച്ചു.

” ഹാ… രാവിലെ ഫുഡ് ഒന്നും കഴിക്കാത്ത പെഗ്ഗ് അടിച്ചോണ്ട് ആകും നല്ല കിക്ക്… ഇന്ന് ഞാൻ തകർക്കും.. ”

ഷർട്ട്‌ ഊരി ബെഡിലേക്കിട്ട് ഇന്ദുവിനരുകിലായി ഇരുന്നു അലക്സ്

” സാറിന് ഇനി പെഗ്ഗ് വേണോ.. ”

അവന്റെ നെഞ്ചിലെ റോമകൂപങ്ങളിൽ തലോടി കൊണ്ട് പതിയെ ബെഡിലേക്ക് കിടത്തി ഇന്ദു..

” ഇ.. ഇനി.. എനി.. ക്ക് ഒന്നും.. വേ.. വേണ്ട.. ”

ശബ്ദം ഇടറുന്നതിനോടൊപ്പം തന്നെ അലക്സിന്റെ മിഴികളും പതിയെ അടഞ്ഞു…

“ഇപ്പോൾ കിട്ടിയ വാർത്ത.. തിരുവനന്തപുരം സിറ്റിയിൽ വീണ്ടും പകൽ കവർച്ച.. ബിസിനസ്മാനും റിയൽ എസ്റ്റേറ്റ് ബ്രോക്കറും ആയ അലക്സ് വർഗീസിന്റെ വീട്ടിലാണ് വീട്ടു ജോലിക്കാരിയായി എത്തിയ ഇന്ദു എന്ന സ്ത്രീ കവർച്ച നടത്തിയത്.

സ്കൂളിൽ അധ്യാപികയായ അലക്സിന്റെ ഭാര്യ സാറ ജോലിക്ക് പോയ സമയം വീട്ടിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന അലക്സിന്റെ ശ്രദ്ധ തിരിച്ച് മദ്യത്തിൽ ഉറക്ക ഗുളിക കലർത്തി ബോധം കെടുത്തിയാണ് ഈ സ്ത്രീ കവർച്ച നടത്തിയിട്ടുള്ളത്.

ഒരു വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് വീട്ടിൽ കരുതിയിരുന്ന പത്തു ലക്ഷം രൂപയും. ഷെൽഫിൽ ഉണ്ടായിരുന്ന പതിനഞ്ചു പവൻ സ്വർണ്ണവുമാണ് നഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഒരാഴ്ചയ്ക്കകം സിറ്റിയിൽ തന്നെ ഇതുപോലെ മൂന്നാമത്തെ കവർച്ചയാണ്. പലയിടങ്ങളിലായി വീട്ടുജോലിക്കാരുടെ വേഷത്തിൽ കടന്നു കൂടി കവർച്ച നടത്തി രക്ഷപ്പെടുന്ന ഒരു സംഘം സിറ്റിയിലും പിടി മുറുക്കിയിട്ടുള്ളതായി കഴിഞ്ഞ ആഴ്ചയിലും പോലീസ് മേധാവിയുടെ വർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ”

വാർത്ത കാട്ടു തീ പോലെ പടർന്നു. പലയിടത്തുന്നായി അറിഞ്ഞും കേട്ടും ആ വീടിന് ചുറ്റും ആൾക്കാർ തടിച്ചു കൂടി

” എന്നാലും കൊള്ളാലോ പെണ്ണ്.. ദാരിദ്യം പറഞ്ഞു കടന്നു കൂടി കാര്യം സാധിച്ചെടുത്തു.. ”

” ഒരു കൊച്ചിനേം കൊണ്ട് ആണ് ഈ വീട്ടിൽ വന്ന് ആ പെണ്ണ് ജോലി ചോദിച്ചത്. അതാ സാറ കൊച്ച് വിശ്വസിച്ചു വീട്ടിൽ കയറ്റിയെ.. എന്നിട്ടിപ്പോ എന്തായി.. ”

” ഇതിപ്പോ സാറ കൊച്ച് വീട്ടിൽ ഇല്ലാത്ത തക്കം നോക്കി അവര് തമ്മിൽ ഡിങ്കിഡോൾഫി ആയിരുന്നോ ന്ന് ആര് കണ്ടു.. എന്തായാലും അവള് ആള് കേമി തന്നെ. ”

ആൾക്കാരുടെ അടക്കം പറച്ചിലുകൾ പലയിടതായി മുഴങ്ങി കേട്ടു.

എല്ലാം നഷ്ടപെട്ട നടുക്കത്തിലായിരുന്നു അലക്സ്. അവനൊപ്പം തന്നെ ഇരുന്നു സാറയും. അവളും ഏറെ നടുക്കത്തിലായിരുന്നു. ഇത്രയും നഷ്ടങ്ങൾക്കിടയിലും ഷെൽഫിൽ വച്ചിരുന്ന ഇരുപതിനായിരം രൂപ അതുപോലെ അവിടിരുന്നിരുന്നു. എന്നതാണ് അവളെ അതിശയിപ്പിച്ചത്.

‘എന്നാലും ഇന്ദു…. എന്നോട് ഇത് ചെയ്തല്ലോ നീ.. ഒന്നും മര്യാദക്ക് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥയായല്ലോ കർത്താവേ.. ‘

ആകെ വീർപ്പു മുട്ടലോടിരുന്നു അലക്സ്.

” മിസ്റ്റർ അലക്സ്.. മറ്റെന്റേലും മോഷണം പോയിട്ടുണ്ടോ.. നിങ്ങൾ നല്ലപോലെ നോക്കിയോ.. ”

സി ഐ യുടെ ചോദ്യം കേട്ട് അലക്സ് പതിയെ നിസഹായനായി സാറയുടെ മുഖത്തേക്ക് നോക്കി..

” എന്നതാ ഇച്ചായാ വേറെ എന്തേലും പോയോ..”

പതിയെ അവനടുത്തേക്ക് മുഖം അടുപ്പിച്ചു സാറ

” പോയി… എന്റെ നാല് പവന്റെ അരഞ്ഞാണം.. അതും അവള് കൊണ്ട് പോയി.. ”

അറച്ചറച്ച് അവൻ പറയുമ്പോൾ സാറ അറിയാതെ തലയിൽ കൈ വച്ച് പോയി..

” എന്റെ കർത്താവേ.. അതും പോയോ.. തക്കാളി പെട്ടിക്ക് ഗോദ്രേജ് പൂട്ട് ഇട്ടപ്പോഴേ മര്യാദക്ക് ഞാൻ പറഞ്ഞു മനുഷ്യാ ആ നാല് പവൻ വച്ച് എനിക്ക് ഒരു മാല പണിയിച്ചു തരാൻ.. അങ്ങിനെ ചെയ്തിരുന്നേൽ അതിപ്പോ എന്റെ കഴുത്തിൽ കിടന്നേനെ..”

” എന്താണ് സാറാ.. മറ്റെന്തേലും നഷ്ടപ്പെട്ടിട്ടുണ്ടോ .. ”

അവരുടെ മുറുമുറുക്കലും മുഖ ഭാവവും കണ്ട് സി ഐ ക്ക് സംശയമായി.

“പോയി സാറേ.. ദയവു ചെയ്ത് ഇത് വെളീൽ പറയരുത് ഇതിയാന്റെ നാല് പവന്റെ ഒരു അരഞ്ഞാണവും അവള് കൊണ്ട് പോയി.. ”

സാറയുടെ മറുപടി കേട്ട് സി ഐ ക്ക് പിന്നിൽ നിന്നിരുന്ന പോലീസുകാർ അടക്കി ചിരിച്ചു പോയി.

“അപ്പോ അടപടലം മൂ…. അല്ലെ അതൂടെ എഴുതി ചേർത്തേക്കെടോ ”

കൂടെയുള്ള പോലീസുകാർക്ക് നിർദ്ദേശം നൽകി സി ഐ പുറത്തേക്ക് പോകുമ്പോൾ സാറയുടെ ചുമലിലേക്ക് ചാഞ്ഞു അലക്സ്.

” എടിയേ.. ഒരു കൊച്ചിനേം കൊണ്ട് വന്ന് സെന്റി കാണിച്ചു അവളു നമുക്കിട്ടു നല്ല പണി പണിഞ്ഞല്ലോ… നല്ലോണം അന്യോഷിച്ചിട്ടു ജോലിക്ക് നിർത്തിയാൽ മതിയാരുന്നു.. ആ ഇനീപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല.. ”

മനസ്സിലെ ആഗ്രഹം നടക്കാതെ പോയതിൽ ഉള്ള നിരാശ മറച്ചു പിടിച്ചു കൊണ്ട് അലക്സ് സാറയെ നോക്കി

” ആ ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല ഇച്ചായാ
പോയത് പോയി.. ” നിരാശയോടെ അവൾ പതിയെ എഴുന്നേറ്റ് പുറത്തേക്ക് പോയി.

അല്പസമയം കൂടി ഇരുന്ന ശേഷം എഴുന്നേറ്റ് ജനലിനരുകിലേക്ക് ചെന്നു അലക്സ്. പുറത്ത് വലിയൊരു ആൾക്കൂട്ടം കണ്ടു അവൻ.

‘ എടോ അലക്സേ.. കെട്ട്യോളെ ഊം..#₹ നീ അങ്ങ് സുഖിക്കാം ന്ന് കരുതിയോ.. അതൊരു പാവമാടോ ഇനിയേലും അതിനെ ചതിക്കാതെ ജീവിക്കാൻ നോക്ക്.

ഞാൻ പറഞ്ഞ കഷ്ടപ്പാടുകൾ കേട്ട് മനസ്സ് വിഷമിച്ചിട്ടു അവളുടെ അധ്വാനത്തിൽ നിന്നും ഒരു പങ്ക്.. ഇരുപതിനായിരം രൂപ പാവം എനിക്കായി മാറ്റി വച്ചിരിക്കുന്നത് കണ്ടു ഷെൽഫിൽ.

അതെന്തായാലും ഞാൻ എടുക്കുന്നില്ല. അത്രക്ക് മനസാക്ഷി ഇല്ലാത്തവൾ അല്ല ഞാൻ.ഇനി താൻ ആ പാവത്തിനെ മറന്നിട്ട് ഏതേലും പെണ്ണുങ്ങളുടെ പിന്നാലെ പോയാൽ അന്നേരം ഈ സംഭവം ഓർമ വേണം ‘

ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ ബെഡിൽ കിടന്നിരുന്ന തനിക്കരികിൽ ഇന്ദു വച്ചിട്ട് പോയ ആ കുറിപ്പ് ആണ് അലക്സ് അപ്പോൾ ഓർത്തത്. അത് കീറി ക്ലോസെറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തെങ്കിലും അതിലെ വാചകങ്ങൾ അവന്റെ ഉള്ളിൽ ഒരു പോറൽ ആയി .

‘ശെരിയാണ്.. വലിയൊരു തെറ്റ് തന്നാ താൻ ചെയ്തെ.. അതിനു കർത്താവായിട്ട് തന്നതാ ഈ ശിക്ഷ.. ഇനി മേലിൽ സാറയെ പറ്റിച്ചു കൊണ്ടൊരു ജീവിതമില്ല തനിക്ക് ‘ മനസ്സിൽ ഉറച്ചു കൊണ്ട് തിരിയുമ്പോൾ പിന്നിൽ നിന്നിരുന്നു സാറ

” ഇച്ചായാ വിഷമിക്കാതെ.. പോയത് പോട്ടെ.. അവളെ എന്തായാലും പോലീസ് പിടിക്കും.. എന്റിച്ചായൻ അതോർത്തു ഇനി വിഷമിക്കേണ്ട ”

സ്നേഹത്തോടെ സാറ തലോടുമ്പോൾ ആ സ്നേഹത്തിനു മുന്നിൽ മനസ്സിൽ ഒരായിരം മാപ്പ് പറഞ്ഞു കൊണ്ട് അവളുടെ ചുമലിലേക്ക് ചാഞ്ഞു അലക്സ്. അവനെ ചേർത്തു പിടിച്ചു വീണ്ടും തലോടി സാറ..