ഇന്നലത്തെ ഫസ്റ്റ് നൈറ്റ്‌ കോളായി സാരമില്ല എനിക്ക് സെക്കന്റ്‌ നൈറ്റ്‌ ആയാലും മതി, പോടാ കള്ള അനന്ദുവേട്ടാ..

(രചന : പവിഴമഴ)

ആര് പറഞ്ഞു മ്യാവൂ Tv യിൽ പാട്ട് കേൾകുവാ. Tv കണ്ടോണ്ടിരിക്കുന്ന കാത്തുവിനെ നോക്കിഅതിനൊപ്പം അനു പാടി

ഞാനാ നിങ്ങടെ കാത്തു. എന്നോടൊപ്പം കൂടാൻ ആർക്കാണ് ആർക്കാണിഷ്ടം ആർക്കാണാർക്കാണിഷ്ടം കാത്തുവും പാടി

നിന്നോടൊപ്പം കൂടാൻ ഞങ്ങൾക്കെല്ലാമിഷ്ടം
ഞങ്ങൾക്കെല്ലാമിഷ്ടം കാത്തുവിന്റ പാട്ടിനു റിപ്ലൈ എന്നാ കണക്കെ മറുപടി കൊടുത്തു പാടി കൊണ്ടാണ് അപ്പു ഗ്രഹപ്രവേശനം ചെയ്തത്

അപ്പുവേട്ടൻ എഴുന്നേറ്റോ അപ്പുവിനെ ആക്കിക്കൊണ്ട് കാത്തു ചോദിച്ചു. ഞാനും നേരത്തെ എഴുനേറ്ൾക്കും. നീ മാത്രമല്ല ട്ടോ
കാത്തുവിനെ പുച്ഛിച്ചു കൊണ്ട് അപ്പു പറഞ്ഞു.

(മംഗലത്തെ കാരണവർ കൃഷ്ണദാസ്. ഭാര്യ സതിദേവി.

മൂന്നു മക്കൾ ഒന്ന് ദാസൻ. ഭാര്യ സുമംഗല. രണ്ട് മക്കൾ. ഒന്ന് ആരവ് കൃഷ്ണ എന്നാ അപ്പു.ഡിഗ്രി ലാസ്റ്റ് ഇയർ രണ്ട് ആരോൺ കൃഷ്ണ എന്ന് ആരു

ഡിഗ്രി ഫസ്റ്റ് ഇയർ

2. ഹരിനന്ദൻ. ഭാര്യ സത്യവതി. മൂന്ന് മക്കൾ.

ഒന്ന് ദേവാംശ് എന്ന ദേവ്. രണ്ട് ദേവാനന്ദ് എന്ന അനന്ദു. (നമ്മുടെ അസുരൻ ) മൂന്ന് അനാമിക എന്ന് അനു

3. ലക്ഷ്മി. ഭർത്താവ് പ്രസാദ്.

ഒരേ ഒരു മകൾ. കാർത്യായനി. എല്ലാവരെയും കാത്തു. കാത്തുവിന്റെ വീട്ടിൽ നിന്ന് അമ്മ തറവാട്ടിലേക് അധികം ദൂരമൊന്നുമില്ലാത്തോണ്ട് അവൾ അധികവും തറവാട്ടിൽ തന്നെയാണ് നിൽക്കാറുള്ളത് അപ്പൊ നമുക്ക് കഥയിലേക് വരാം.)

ഓ. ഒരു ദിവസം എണീറ്റത്തിനാണോ അപ്പുവേട്ടൻ ഇങ്ങനെ ബിൽഡ് ആപ്പ് ഇടുന്നത്.
കാത്തു ചോദിച്ചതും അപ്പു ഇളിച്ചു.

മനസിലായി അല്ലെ

ഓഫ്‌കോഴ്സ് മാൻ കാത്തുവും ചിരിയോടെ പറഞ്ഞു.

നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ ഏതാ (അനു ) ഇപ്പൊ എന്താ അങ്ങനെ ഒരു ചോദ്യം

നീ പറ (അനു )

കാത്തു ആയിരിക്കും (അപ്പു )

അല്ല കാത്തു ചിരിച്ചു

എന്ന് ഡുണ്ടുമോൾ ആയിരിക്കും (അപ്പു )

നോ

എന്ന് ഡോറ

അല്ല.

പിന്നെ (അനു )

ടിന്റുമോൻ .നമ്മുടെ ടിന്റുമോനെക്കാളും ചളിയാടിക്കാനും ചിരിപ്പിക്കാനും ആരുണ്ടിവിടെ

അതിനല്ലേ ഞാൻ അപ്പു ഇളിച്ചോണ്ട് പറഞ്ഞതും അനുവും കാത്തുവും അയ്യോ ദാരിദ്രം എന്ന് എക്സ്പ്രഷൻ ഇട്ടു നിന്നു

ദേടി. നിന്റെ അസുരൻ

അനു അത്‌ പറഞ്ഞതും കാത്തു ഞെട്ടിതിരിഞ്ഞു നോക്കി. ഡി. ദുഷ്ടേ. പേടിപ്പിച്ചു കളഞ്ഞല്ലോ ഡി
കാത്തു അനുവിന്റെ കയ്യിൽ പതിയെ തല്ലി

നീ നിന്റെ ഇഷ്ടം എന്താ പറയാത്തത്
അപ്പു എളിയിൽ കയ്യ് കുത്തിക്കൊണ്ട് ചോദിച്ചു. എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു അങ്ങ് ചെന്ന് മതി. ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും

ഏതെങ്കിലും സുന്ദരിക്കൊത തട്ടിക്കൊണ്ടു പോയാൽ കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയ പോലെ ആവും.
അപ്പു പറഞ്ഞു.

ഏയ്‌. അനന്ദുവേട്ടൻ അത്ര ഭീകരൻ ഒന്നുമല്ല.
അനു പറഞ്ഞതും

ഹും. എനിക്കറിയാം അങ്ങേരെ. ദേഷ്യം വന്നാൽ കണ്ണ് കാണില്ല. അസുരനാ. തനി അസുരൻ. ഞാൻ കണ്ടതല്ലേ. എന്നെ ഇപ്പോൾ ഒന്ന് കാത്തു എന്ന് കൂടി വിളിക്കാറില്ല. പിന്നെ ആ അവളില്ലെ മീനാക്ഷി അവളെ എന്താ വിളിക്കൽ എന്നറിയോ നമ്മൾ മീനു എന്ന് വിളിക്കുമ്പോഴും അങ്ങേരു മീനൂട്ടി എന്ന് വിളിക്കാറ്.

ഹോ അതു പറയുമ്പോ തേനോഴുകുവല്ലേ. എന്നേ ഒന്ന് കാത്തു എന്ന് വിളിച്ചാൽ അങ്ങേരെ വായിലെ മുത്ത് പൊഴിയുമോ. പണ്ടാരകാലൻ ആദ്യം ചിരിച്ചു കൊണ്ടിരുന്ന അനുവിന്റെയും അപ്പുവിന്റെയും മുഖഭാവം മാറാൻ തുടങ്ങി.

ഞങ്ങൾ ഇപ്പൊ വരാം അത്‌ പറഞ്ഞു ഒറ്റ ഓട്ടമായിരുന്നു അപ്പുവും അനുവും

ഇവർക്കെന്താ പറ്റിയെ എന്ന് പറഞ്ഞു തിരിഞ്ഞ് കാത്തു ഹാളിന്റ വാതിക്കൽ തന്നെ നോക്കി കൈ കെട്ടി നിൽക്കുന്ന അനന്ദുവിനെ കണ്ടു ഞെട്ടി.

ആ. അ.. അനന്ദുവേട്ടൻ എപ്പോ വന്നു

ഞാൻ വന്നിട്ടു പത്തിരുപതു കൊല്ലമായി

ഏ. എന്നാ ഞാൻ അങ്ങോട്ട്

അതു പറഞ്ഞു പോവാൻ നിന്ന് കാത്തുവിന്റെ കയ്യിൽ അനന്ദു പിടുത്തമിട്ടു.

എന്താ

അല്ല. ഞാൻ ആരാണെന്നൊക്കെ പറഞ്ഞിരുന്നല്ലോ

അതു. അതു

അതു

നിങ്ങൾക്കെന്താ എന്നെ കാത്തു എന്ന് വിളിച്ചാൽ

വിളിക്കില്ലെങ്കി

വിളിക്കണ്ട. മാറാങ്ങോട്ട് , അവനെ തള്ളിമാറ്റി ചവിട്തുള്ളി കാത്തു പോയി അവളെ പോക്ക് കണ്ടു അനന്ദു ചിരിച്ചു. ഞാൻ നിന്നെ കാത്തു എന്ന് വിളിക്കില്ല. കാർത്തുമ്പി എന്നേ വിളിക്കോ. കുശുമ്പി. ഞാൻ മിനൂനോട് കൂടുന്നത് അത്ര പിടിച്ചിട്ടില്ല. അവൾ എനിക്ക് പെങ്ങളെ പോലെയാ. കാത്തു പോകുന്നതും നോക്കി ചിരിയോടെ മനസ്സിൽ പറഞ്ഞു.

വൈകുന്നേരം എല്ലാരും ഉമ്മറത്തു വർത്താനം പറഞ്ഞിരിക്കുമ്പോഴാണ് മീനു വന്നത്
മീനു അവരെ മൂന്നാൽ വീട് കഴിഞ്ഞുള്ള അയൽവാസി ആണ്. അനന്ദുവിന്റെ ചങ്കും ആണ്.

ആ. മീനുട്ടിയോ. കയറി വാ. സത്യവതി പറഞ്ഞതും മീനു ചിരിച്ചു കൊണ്ട് കയറി. അവൾ വന്നപ്പോൾ ചിരിച്ചു കൊണ്ടിരുന്ന കാത്തുവിന്റ മുഖം വീർത്തു. അവൾ നേരെ പോയത് അനന്ദുവിന്റെ മുറിയിലക്കാണ്

ഡാ. അനന്ദു വാതിലിൽ അവൾ മുട്ടി വിളിച്ചു

ഹ. മീനുവോ. വാ അവൾ അവന്റെ മുറിയിലേക് കയറി. ഞാൻ വന്നത് കൊണ്ട് ഒരാളെ മുഖം കടന്നാൽ പോലെ വീർത്തിട്ടുണ്ട് മീനു പറഞ്ഞത് കേട്ടു അനന്ദു ചിരിച്ചു

കാത്തു ആയിരിക്കും

നീ. നിന്റെ ഇഷ്ടം പറയാത്തതെന്താ

അതിനൊക്കെ സമയമുണ്ട്

നീ അതും പറഞ്ഞ അവിടിരുന്നോ താഴേക്കു എത്തിയപ്പോ മീനു അനന്ദുവിന്റെ അടുത്ത ഇടപഴകി. കാത്തുവിന്റെ മുഖം ചുവന്ന തക്കാളി പോലെ ആയിട്ടുണ്ട്. ഇതെല്ലാം അനന്ദു ഒളിക്കണ്ണാലെ അനന്ദു കണ്ടു ചിരിക്കുവായിരുന്നു.

കാത്തുവിന് നന്നേ ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾ അതെല്ലാം ഉള്ളിലൊതുക്കി പുറമെ ചിരിച്ചു നിന്നു അടുത്ത ദിവസം കോളേജ്ലേക്ക് പോവാൻ റെഡി ആയി നിൽകുവാന് അപ്പുവും അനുവും കാത്തുവും. ഇവർ തേർഡ് ഇയറാണ്. അപ്പുവും അനുവും ബൈക്കിലും കാത്തു അനന്ദുവിന്റെ ബൈക്കിലും ആണ് പോവാർ

അനുവും അപ്പുവും പോയി കാത്തു അനന്ദുവിന് വേണ്ടി വെയിറ്റ് ചെയ്തു അനന്ദു വന്നപ്പോൾ അവൾ വേഗം കയറി ഇരുന്നു.

വേഗം തന്നെ കോളേജ്ള് എത്തി. കാത്തു അനന്ദുവിനെ ഒന്ന് നോക്കി ബൈക്കിൽ നിന്നിറങ്ങി. കാത്തു നടന്നു ആല്മരിച്ചുവട്ടിനരികിൽ എത്തിയപ്പോഴാണ്

ഏയ്‌. മുത്തശ്ശി എന്ന് വിളി കേട്ടത്.

(കാത്തുവിന്റ പേര് കാർത്യായനി എന്നല്ലേ. അത് ലക്ഷ്മിയുടെ അമ്മയുടെ പേരാണ്. അവർ മരിച്ചപ്പോ അവരെ ഓർമ്മക്ക് വേണ്ടിയാണ് കാത്തുവിന് ആ പേരിട്ടത് ) കാത്തു നോക്കിയപ്പോ രാഹുൽ ആണ്. ക്ലാസ്സിലെ തല്ലിപ്പൊളി

ഡാ . ഞാൻ പറഞ്ഞിട്ടില്ലേ അങ്ങനെ എന്നേ വിളിക്കരുതെന്ന്

ഞാൻ വിളിക്കും

നീ വിളിക്കോ

പെട്ടന്ന് മറ്റൊരു ശബ്ദം കേട്ടതും കാത്തു തിരിഞ്ഞു നോക്കി

അവിടെ അതാ ഒരു അനന്ദു

ഇങ്ങേരു പോയില്ലേ.(കാത്തു ആത്മ )

ഏയ്‌. ഞാൻ വിളിക്കില്ല. ഞാൻ കാത്തു എന്ന് വിളിച്ചോളാം

അത്‌ പറഞ്ഞു രാഹുൽ വേഗം സ്‌കൂട്ടായി. രാഹുലിനറിയാം അനന്ദുവിന് ദേഷ്യം വന്നാൽ കണ്ണ് കാണില്ല എന്ന്. അനന്ദു കാത്തുവിനെ ഒന്ന് നോക്കി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു
കാത്തുവും പിന്നെ ക്ലാസ്സിലേക്ക് പോയി.

ദിവസങ്ങൾ കടന്നു പോയി. അനന്ദുവിനോടുള്ള ഇഷ്ടം ഉള്ളിൽ തന്നെ വെച്ച് കാത്തു
അനന്ദു അവളെ കാണിക്കാൻ മീനൂനോട് അടുത്ത ഇടപഴകും അവൾക് സങ്കടം വരുമെങ്കിലും വിധി എനിക്ക് വിധിച്ചതാണെങ്കിൽ എനിക്ക് തന്നെ കിട്ടും എന്ന് പറഞ്ഞു അവൾ സ്വയം ആശ്വസിക്കും

ഒരു ഞായറാഴ്ച

എല്ലാവരും കൂടിയിരിക്കുകയാണ്. ലക്ഷ്മിയും പ്രസാദുo ഉണ്ട്‌. ദാസൻ വിളിച്ചിട്ട് വന്നതാണ് അവർ. മംഗലത്തെ കാരണവർ മരിച്ചു. ഒപ്പം സതിഥേവിയും. ദാസൻ ആണ് ഗൃഹനാഥൻ

എന്താ ദാസേട്ടാ എല്ലാവരോടും എന്താ പറയുന്നുണ്ടെന്ന് പറഞ്ഞത്, അത്‌ കാത്തുമോൾക് കല്യാണം ഒന്നും നോക്കുന്നില്ലേ

അതിന് അവൾ കുഞ്ഞല്ലേ , എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട അച്ചേ
എനിക്ക് പഠിക്കണം കാത്തു വേഗം പറഞ്ഞു

കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ മോളെ
(അനന്ദുവിന്റെ അച്ഛന്)

വരൻ ഇവിടുള്ള ആൾ തന്നെയാ

അതാരാ കാത്തു നെഞ്ചിടിപ്പോടെ ചോദിച്ചു
ദേവ്
അത്‌ കേട്ടതും കാത്തു ഞെട്ടി.

ഇതു പറ്റില്ല. ഞാൻ ദേവേട്ടനെ എന്റെ സഹോദരന്റെ സ്ഥാനത്താ കണ്ടത്

കാത്തു പറഞ്ഞിട്ടും ആരും അത്‌ വാക വെച്ചില്ല.

ഒപ്പം അനന്ദുവിന്റേതും ഉണ്ട്‌ , അത് കൂടി കേട്ടതും കാത്തു കരച്ചിലിന്റ വക്കിലെത്തിയിരുന്നു.

ആരാ ഏട്ടന്റെ വധു അനു ചോദിച്ചു

മീനു കാത്തുവിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

ഏട്ടന് സമ്മതം ആണോ

സമ്മതം

ഞാൻ സമ്മതിക്കില്ല. കാത്തു ഉച്ചത്തിൽ പറഞ്ഞു.

കാത്തു. അമ്മാവൻമാരോട് ശബ്ദമുയർത്തുന്നോ ലക്ഷ്മി ദേഷ്യത്തോടെ ചോദിച്ചു

അമ്മക്കത് പറഞ്ഞ മതി. അതിന് ദേവേട്ടന് സമ്മതം അല്ലല്ലോ

എനിക്ക് സമ്മതം ആണ് , ദേവ് പറഞ്ഞതും കാത്തു കരഞ്ഞു കൊണ്ട് റൂമിലേക്കു ഓടി

എന്തിനും തന്റെ കൂടെ നിൽക്കുന്ന അച്ഛന് ഒന്നും മിണ്ടിയില്ലല്ലോ എന്നോർത്തും അനന്ദു കല്യാണത്തിന് സമ്മതിച്ചത് ഓർത്തും തന്നെ പെങ്ങളെ പോലെ കണ്ട ദേവേട്ടൻ അങ്ങനെ പറഞ്ഞത് കൊണ്ടും അവൾ ഒരുപാട് അന്ന് കരഞ്ഞു.

അനന്ദുവിന്റെ ചുണ്ടിൽ കാണുന്ന കുസൃതിച്ചിരി തനിക്കുള്ളതല്ലായിരുന്നു എന്ന് അവൾ മനസിലാക്കുകയായിരുന്നു

ഈ സമയം ഹാളിൽ , നിങ്ങൾ എന്താ ഈ പറയുന്നത്. അവൾക് സമ്മതമില്ലെങ്കിൽ പിന്നെ എന്താ ഇപ്പൊ കല്യാണം

അപ്പു ദേഷ്യത്തോടെ ചോദിച്ചു. നീ അടങ് അപ്പുക്കുട്ടാ. ഞങ്ങൾ ഒന്ന് പറയട്ടെ

ഇനി എന്താ പറയാൻ, ദാസൻ സംഭവം പറഞ്ഞു കൊടുത്തു. അപ്പൊ അപ്പു തലയാട്ടി ചിരിച്ചു കൊണ്ട് പോയി

കല്യാണത്തിന് മനസമ്മതം ഒന്നും ഇല്ലായിരുന്നു ഇതിനിടക്ക് കല്യാണത്തിന് date. കുറിച്ചിരുന്നു. അത്‌ കൂടെ ആയതും കാത്തു വീട്ടിലേക് പോയി

ദിനങ്ങൾ കൊഴിഞ്ഞു പോയി ഇന്നാണ് കാത്തുവിന്റ കല്യാണരാവ് , അവൾ ഒട്ടും സന്തോഷവതി അല്ലായിരുന്നു ,ഒരുങ്ങുമ്പോഴും എല്ലാത്തിനും അവൾ ഒരു പാവ കണക്കെ നിന്ന് കൊടുത്തു , അന്ന് വലിയ പരിപാടി ഒന്നുമില്ലാതെ കഴിഞ്ഞു പോയി

അന്ന് രാത്രി റൂമിലെത്തിയ കാത്തു , എന്നേ അനുവും അപ്പുവേട്ടനും ഒന്ന് സമാധാനിപ്പിക്കുക പോലും ചെയ്തില്ല. ഒന്ന് വിളിക്കുക കൂടി ചെയ്തില്ല. അനന്ദുവേട്ടൻ കല്യാണത്തിന് സമ്മതിക്കും എന്ന് ഒരിക്കലും കരുതിയിരുന്നത് അല്ല. ഞാൻ മാത്രമല്ലെ സ്നേഹിച്ചത്
അവൾ പദം പറഞ്ഞു പൊട്ടിക്കരഞ്ഞു..

ഇന്നാണ് കല്യാണം. അവളെ ഒരുക്കാൻ വന്നത് അവളെ സ്കൂളിലെ ഫ്രണ്ട്‌സ് ആയിരുന്നു , കാത്തു അവർ ഒരുക്കാൻ പാവ എന്ന് കണക്കെ തന്നെ ആയിരുന്നു. കണ്ണുകൾ നിർത്താതെ പെയ്തൊഴുകി എല്ലാവരും വിചാരിച്ചത് വീട് വിടുമ്പോഴുള്ളതാണെന്ന് ആണ. കാത്തു ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.

ഫോട്ടോഗ്രാഫർ പറയും പോലെ നിന്ന് കൊടുക്കും. ആരൊക്കെയോ വന്നു പോകുന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. അമ്പലത്തിലേക്ക് പോവാൻ സമയമായി എന്ന് കേട്ടതും കാത്തുവിന്റ ഹൃദയമിടിപ് വർധിച്ചു.

യന്ത്രികമായി അവൾ വണ്ടിയിൽ കയറി.

അമ്പലത്തിൽ എത്തിയപ്പോ അവൾ മുഖം ഉയർത്തിയതേ ഇല്ല. അവൾക് ഇരിക്കാനുള്ള സ്ഥലത്തു അവൾ പോയിരുന്നു. അപ്പുറം മൂന്നു സീറ്റ് ഒഴിഞ്ഞ കിടക്കുന്നുണ്ട്.

അടുത്താരോ വന്നിരുന്ന പോലെ കാത്തുവിന് തോന്നി. അവൾ മുഖം ഉയർത്തിയില്ല.

താലി കെട്ടിക്കോളൂ പൂജാരി പറഞ്ഞതും അവൻ അവളെ കഴുത്തിൽ താലി കെട്ടി. മീനാക്ഷിയുടെ കഴുത്തിലും അവളെ വരൻ താലി കെട്ടി. സീമന്ത രേഖ ചുവപ്പിച്ചു. താൻ ഇപ്പൊ മറ്റൊരാളുടേതായി എന്ന് ഓർക്ക് കാത്തുവിന്റ കണ്ണുകൾ നിറഞ്ഞില്ല. മരവിച്ചു പോയിരുന്നു. അത്രക് ഇന്നലെ അവൾ കരഞ്ഞിട്ടുണ്ട്

അവളെ മുഖം കണ്ടപ്പോ അവനു ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി , അവൻ അവളെ കൈ പിടിച്ചു അമ്പത്തിന് ചുറ്റും വലം വെച്ചു.

ശേഷം മണ്ഡപത്തിലേക് പോയി, അവിടെ എത്തിയ പാടെ പാട്ടും ഡാൻസും ഒക്കെ ആയിരുന്നു

ഇറങ്ങാൻ സമയമായി , കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു.

മോളെ , ലക്ഷ്മി വിളിച്ചത് കേട്ടു അവൾ മുഖം ഉയർത്താതെ അവൾ കെട്ടിപിടിച്ചു.

അവർ അവളെ ആശ്വസിപ്പിച്ചു, പ്രസാദിനും നല്ല വിഷമം ഉണ്ടായിരുന്നു. എല്ലാരോടും യാത്ര പറഞ്ഞതിന് ശേഷം അവൾ വരന്റെ കൂടെ കാറിൽ കയറി , അടുത്തുള്ളത് ആരാണെന്ന് പോലും അവൾക്കറിയില്ലായിരുന്നു, അവിടെ എത്തിയ പാടെ അവളെ റൂമിലേക്കു കൊണ്ട് പോയി. ഫ്രെഷായി വന്നു.

വീണ്ടും ഒരുങ്ങി. പിന്നെ റിസപ്‌ഷൻ ആയിരുന്നു. അതും അടിപൊളി ആയി കഴിഞ്ഞു, രാത്രി ആയതൊന്നും അവൾ അറിഞ്ഞിട്ടില്ല. റിസപ്‌ഷൻ കഴിഞ്ഞതും അവൾ കട്ടിലിലേക് ഒറ്റ വീഴ്ച ആയിരുന്നു.

ആരുടെ റൂമാണെന്നോ ഒന്നും അവൾ നോക്കിയിരുന്നില്ല.. അവൾ നന്നേ ക്ഷീണിച്ചിരുന്നു , അവൻ പാൽ ഗ്ലാസുമായി മുറിയിലേക് വന്നു.

ടേബിളിൽ വച്ചു. അവളെ അടുത്തിരുന്നു.മുഖം കൈകുമ്പിളിൽ എടുത്തു ചുംബിച്ചു

കാർത്തുമ്പി. അവൻ വിളിച്ചിട്ടും ഒരനക്കവും ഇല്ല. അവൻ ചിരിയോടെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നുറങ്ങി. സമയം 6:30 ആയപ്പോഴേക്കും കാത്തു എഴുനേറ്റു , അവൾക് തലക്ക് വല്ലാത്ത പെരുപ്പ് അനുഭവപ്പെട്ടു.

ആരോ തന്നെ ചേർത്തു പിടിച്ചു പോലെ തോന്നി
,അവൾ കണ്ണ് തുറന്നപ്പോ കാണുന്നത
തന്നെ ചേർത്ത് പിടിച്ചു ഉറങ്ങുന്ന അനന്ദുവിനെയാണ്. അവൾ സ്വപ്നമാണോ എന്നറിയാൻ നുള്ളി നോക്കി

അല്ല. സ്വപ്നം അല്ല. അപ്പോഴാണ് അവൾ താലിമാല നോക്കിയത്

അതിൽ *dhevanand* എന്നെഴുതിയിരിക്കുന്നു അപ്പൊ. ഇന്നലെ അനന്ദുവേട്ടൻ, അവൾക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു , പക്ഷെ അവൾക് അവൾ കരഞ്ഞതൊക്കെ ഓർത്തപ്പോ വല്ലാത്ത സങ്കടവും ദേഷ്യവും വന്നു.

ഹോ. അപ്പൊ എല്ലാരും കൂടെ ചേർന്ന് എന്നേ പറ്റിക്കുവായിരുന്നു അല്ലെ. കാണിച്ചു തരാം അസുരാ

ഡോ. ഡോ , അവൾ അനന്ദുവിനെ തട്ടി വിളിച്ചു

അനന്ദു ഞെട്ടി എഴുനേറ്റു, അപ്പൊ കാണുന്നത് ഭദ്രകാളി ആയി ഉറഞ്ഞു തുള്ളി നിൽക്കുന്ന കാത്തുവിനെ കണ്ടപ്പോ അവൻ ചെറുതായൊന്നു ഭയന്നു

എന്താ, അവൻ ഭാവബേദമൊന്നും ഇല്ലാതെ ചോദിച്ചു

എന്താ ഇതു , അവൾ താലി കയ്യിലെടുത്തു കൊണ്ട് ചോദിച്ചു.

അത്‌ താലി

അതെനിക്കറിയാം. ഇതാരാ കെട്ടിയത് എന്നാ ഞാൻ ചോദിച്ചത്

അത്‌ ഞാൻ

അപ്പൊ നിങ്ങളെ മീനുട്ടി എന്തെ

ഇന്നലെ നമ്മടെ കല്യാണം അല്ലായിരുന്നോ. എന്റെ കാർ്ത്തുമ്പിഉണ്ടാവുമ്പോ എനിക്കെന്തിനാ വേറെ പെണ്ണിനെ

അപ്പൊ അനന്റുവേട്ടന് എന്നേ ഇഷ്ടമായിരുന്നോ, അവൾ വിടർന്ന കണ്ണോടെ ചോദിച്ചു , അതിന് അവൻ ചിരിയോടെ തലയാട്ടി , പക്ഷെ തൊട്ടടുത്ത നിമിഷം കാത്തുവിന്റ മുഖഭാവം മാറി

ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി , എന്നിട്ടാണോ ദുഷ്ട വലിയ diologe അടിച്ചത്. എന്തൊക്കെ ആയിരുന്നു. അതും പറഞ്ഞു അവൾ അവന്റെ പുറത്ത് തല്ലാനും കുത്താനും തുടങ്ങി

ആ. അമ്മേ. എടി ദുഷ്ടേ മതി, അവൻ ചിരിയോടെ പറഞ്ഞു , അവൾ വീണ്ടും തലയിണ കൊണ്ടുറിയാൻ തുടങ്ങി

ആ. മതിയെടി , അവൻ അവളെ കൈ തടഞ്ഞു വെച്ചു , ഇപ്പൊ ഞാൻ പോകുവാ അസുര. ഞാൻ വരും ഇനിയും തല്ലാൻ, അതും പറഞ്ഞു കാത്തു ഫ്രാശാവാൻ പോയി , ഫ്രാശയ ശേഷം അവനെ കനപ്പിച്ചു നോക്കിക്കൊണ്ട് അവൾ പോയി

തല്ലു കൊള്ളാൻ എന്റെ ജീവിതം ഇനിയും ബാക്കി , അവൾ പോകുന്നതും നോക്കി അനന്ദു ആത്മഗതിച്ചു. അവൾ അടുക്കളയിൽ എത്തിയപ്പോ അവിടെ സുമംഗലയും സത്യവതിയും ഉണ്ട്‌

ആ. മോളേണീറ്റോ

അതിന് അവൾ മുഖം വീർപ്പിച്ചു

മോളെ, സത്യവതി അവളെ കയ്യിൽ പിടിച്ചതും അവൾ കൈ തട്ടി മാറ്റി എല്ലാരും കൂടെ എന്നേ പറ്റിക്കുവായിരുന്നു അല്ലെ, അത്‌ മോളെ അനന്ദു പറഞ്ഞിട്ട ആണ.

ആണോ

ആ. അവനാ പറഞ്ഞത് നിനക്ക് സർപ്രൈസ് ആയിക്കോട്ടെ എന്ന് , സർപ്രൈസ്. ഞാൻ എത്ര കരഞ്ഞെന്നറിയോ, സാരമില്ല മോളെ. ഇപ്പോൾ സന്തോഷം ആയില്ലേ

അതിന് അവൾ ചിരിച്ചു, അപ്പോഴാണ് മീനു അങ്ങോട്ട് വനന്ത, ഹായ് കാത്തു

ഹായ്
.
കാത്തുവിന് അവളെ മുഖത്തേക്ക് നോക്കാൻ ജാള്യത തോന്നി

സോറി മീനു

എന്താ കാത്തു അത്‌ ഞാൻ നിന്നെ വല്ലാണ്ട് തെറ്റിദ്ധരിച്ചു

അത്‌ സാരമില്ല

അല്ല. അപ്പൊ ദേവേട്ടനാണോ ചേച്ചിയെ കെട്ടിയെ അതിന് മീനു ചിരിയോടെ തലയാട്ടി. നിങ്ങൾ ഇഷ്ടത്തിലായിരുന്നോ

ഉം

എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്‌

പൊടി പിശാച്ചേ അവോടന്ന്

മീനു അവളെ തല്ലാൻ കൈ ഓങ്ങി അപ്പോൾഴാണ് അനന്ദു അങ്ങോട്ട് വന്നത് അവൾ അനന്ദുവിനെ നോക്കി പുച്ഛിച്ചു കൊണ്ട് ചായ എടുത്തു അച്ഛന്മാർക് കൊടുക്കാൻ പോയി അവൾ ആദ്യ കൊടുത്തത് ഹരിനന്ദൻ ആയിരുന്നു.

മോളെ

ഉം

എന്താ പറ്റിയത്

അമ്മാവൻ ഒന്നും മിണ്ടണ്ട. എന്നേ പറ്റിച്ചില്ലേ
ശെരിക്കും ഞങ്ങൾ നിന്നെ ദേവിനെ കൊണ്ട് കെട്ടിക്കാൻ തന്നെയാ വിചാരിച്ചിരുന്നത്

എന്നിട്ട്

അന്ന് ഇവിടെ ഉണ്ടായ പുകിൽ

ഹരിനന്ദന്റെ ഓർമ അന്നത്തെ ദിവസത്തേക്ക് പോയി ഹാളിൽ അപ്പുവും കാത്തുവും അനുവും ആരുവും അല്ലാത്ത എല്ലാവരും ഉണ്ട്‌. നമുക്ക് കാത്തുമോളെ കല്യാണം നോക്കണ്ടേ. അവളല്ലേ മൂത്തത് (ദാസൻ )

ഉം. വേണം. വരൻ നോക്കണം

വരൻ ഇവിടെ തന്നെ ഉണ്ടല്ലോ

ആരു (കോറസ് )

ദേവ് ആയിക്കോട്ടെ (ദാസൻ )

ഇതു കേട്ടതും ഒന്നും മിണ്ടാതിരുന്ന അനന്ദു ചാടി എണീറ്റു. ഞാൻ സമ്മതിക്കില്ല അവൻ ഉച്ചത്തിൽ പറഞ്ഞു

എന്താ മോനെ (സത്യവതി ) കാത്തുവിനെ ദേവേട്ടനെ കൊണ്ട് കെട്ടിക്കാൻ ഞാൻ സമ്മതിക്കില്ല അതെന്താ (ഹരിനന്ദൻ )

അതു അവൾ ഏട്ടനെ ഏട്ടന്റെ സ്ഥാനത്ത കണ്ടിരിക്കുന്നെ അത്‌ പയ്യെ ശെരിയാവും. അതു കുഴപ്പമില്ല

എന്നാലും നടക്കില്ല അവൻ ദേഷ്യത്തോടെ പറഞ്ഞു

നടക്കും

ഹരിനന്ദൻ അവന്റെ മനസ്സറിയാൻ പറഞ്ഞു

അവൻ ദേഷ്യത്തോടെ ഫ്ലവർ ഫെഴ്സ് എടുത്തു പൊട്ടിച്ചു,, അനന്ദു. എന്താടാ. നിനക്കിത്ര ദേഷ്യം. സത്യവതി അവന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു

ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണിനെ എന്റെ ഏട്ടനെ കൊണ്ട് കെട്ടിക്കാൻ ഞാൻ സമ്മതിക്കില്ല. അവൾ എന്റെയാ. എന്റെ മാത്രം.. അവൻ ഉറക്കെ പറഞ്ഞതും എല്ലാവരും ഞെട്ടി. കാരണം ഏത് നേരവും മോന്തയും കയറ്റിപ്പൊടിച്ചു നടക്കുന്ന അനന്ദുവിന് കാത്തുവിനെ ഇഷ്ടമാണെന്നു കേട്ടത് കൊണ്ടാണ്.

അവൾക്കോ (ദാസൻ )

അവൾക് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അവൾക്കും എന്നേ ഇഷ്ടമാ

എടാ കള്ളക്കമുക ദേവ് അവന്റെ പുറത്തടിച്ചു.

അപ്പൊ ദേവിനോ (ഹരി )

അതിന് അവന് തന്നെ കണ്ടു പിടിച്ചിട്ടുണ്ട്

ആരാ

മീനു

അനന്ദു പറഞ്ഞതും എല്ലാവരും ദേവിനെ നോക്കി അപ്പൊ നമുക്ക് എല്ലാം ഇപ്പൊ തന്നെ ഉറപ്പിക്കാം പക്ഷെ കാത്തു ഒന്നും അറിയണ്ട. സർപ്രൈസ് ആയിക്കോട്ടെ

അങ്ങനെ അവന്റെ പ്ലാൻ പ്രകാരം ആണ അന്ന് ഇവിടെ അരങ്ങേറിയത്

ഹരി നന്ദൻ പറഞ്ഞു നിർത്തി

ഹോ. അപ്പൊ അനന്ദുവേട്ടൻ ആണല്ലേ മാസ്റ്റർ ബ്രെയിൻ. കാണിച്ചു തരാം

(കാത്തു ആത്മ )

അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി , രാത്രി ആവുന്നത് വരെ അനന്ദുവിനെ കാണാതെ ഒളിച്ചു നടന്നു , രാത്രി റൂമിലെത്തോയപ്പോ അനന്ദു കണ്ടു തന്നെ മൈൻഡ് ചെയ്യാതെ ഫോൺ കളിച്ചിരിക്കുന്ന കാത്തുവിനെ

ഡി

നോ റെസ്പോണ്ട്

ഡി

അത് വിളിച്ചു അവൻ ഫോൺ തട്ടിപ്പറിച്ചു

എന്താ

ഇത്രയും കുത്താൻ മാത്രം എന്താ അതിൽ

ഞാൻ എന്റെ കാമുകനോട് ചാറ്റ് ചെയ്യുവായിരുന്നു

എന്നാ നീ ചാറ്റ് ചെയ്യടി.

അവൻ അവളെ അടിക്കാൻ കൈ ഓങ്ങി, മൂന്നു മാസം കഴിയാതെ എന്റെ ദേഹത്തു തൊട്ടു പോകാരുത്

ആയിക്കോട്ടെ. ങേ. മൂന്ന് മാസമോ, പിന്നെയാണ് അവനു കത്തിയത്, ആ. മൂന്നു മാസം. ഞാൻ കരഞ്ഞതിന് ഒരു ചെറിയ പണിഷ്മെന്റ്

കാർത്തുമ്പി

വേണ്ട. സോപ്പിടൊന്നും വേണ്ട. അനടുവേട്ടനറിയോ. എനിക്ക് ചെറുപ്പം മുതലേ അനന്റുവേട്ടനെ ഇഷ്ടാ. ഞാൻ ഏട്ടനെ പേടിച്ച ഒന്നും പറയാഞ്ഞത്. ഞാൻ എത്ര മാത്രം കരഞ്ഞെന്നറിയോ

പറയുമ്പോ അവളുടെ ശബ്ദം ഇടറിയിരുന്നു കാർത്തുമ്പി അവൻ അവളെ ചുമലിൽ കൈ വച്ചു… അനന്ദുവേട്ടാ..

പെട്ടെന്ന് അവൾ അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു അത്‌ കണ്ടു അനന്ദുവും വല്ലാതായി. കാർത്തു . ഞാൻ… നിന്നെ ഒന്ന് കളിപ്പിക്കണം എന്നേ വിചാരിച്ചുള്ളൂ.

ആ താലി എന്റെ കഴുത്തിൽ വീണപ്പോ ശ്വാസം നിലച്ച പോലെ തോന്നി. അനന്ദുവേട്ടൻ കെട്ടിയതല്ലെങ്കിൽ ഞാൻ എന്റെ ഹൃദയം നിലച്ചു പോ

ബാക്കി പറയും മുമ്പ് അനന്ദു അവളുടെ വായ പൊത്തിപ്പിടിച്ചു

ഇങ്ങനെയൊന്നും പറയല്ലേ. കാർത്തുമ്പി. എനിക്കറിയില്ലായിരുന്നു നീ ഇത്രയും വേദനിക്കുമെന്ന്. ക്ഷമിക്കില്ലേ എന്നോട്, അവൻ അവളുടെ തോളിൽ മുഖം അമർത്തി. തോൾ നനഞ്ഞപ്പോഴാണ് അവനും കരയുവാണെന്ന് അവൾക് മനസിലായത്. അയ്യേ. അനന്ദുവേട്ടൻ കരയണോ. മോശം

നീ പൊടി അനന്ദു കേറുവോടെ പറഞ്ഞു
സത്യം ആയിട്ടും ഞാൻ ഓരോ നിമിഷവും ചത്തു ജീവിക്കുവായിരുന്നു. അങ്ങനെ നിന്നെ ഞാൻ ആർക്കേലും വിട്ടുകൊടുക്കുവോ. നീ എന്റെയല്ലേ. എന്റെ മാത്രം. എന്റെ കാർത്തുമ്പി

ഏയ്‌ ഞാൻ അനന്റുവേട്ടന്റ കർത്തുമ്പി അല്ല പിന്നെ അവൻ അവളെ നോക്കി നെറ്റി ചുളിച്ചു ഞാനെ അസുരൻറ് കാർത്തുമ്പിയാ

ഡി. നിനക്ക് കുറുമ്പിതിരി കൂടുന്നുണ്ട്, അതിന് അവൾ ഇളിച്ചു കൊടുത്തു

അപ്പൊ തുടങ്ങുവല്ലേ

എന്ത…

ഇന്നലത്തെ ഫസ്റ്റ് നൈറ്റ്‌ കോളായി. സാരമില്ല. എനിക്ക് സെക്കന്റ്‌ നൈറ്റ്‌ ആയാലും മതി.

പോടാ കള്ള അനന്ദുവേട്ടാ
അവൾ അവന്റെ പുറത്ത് മെല്ലെ അടിച്ചു. അവൻ ചിരിയോടെ അവളെ ചേർത്ത പിടിച്ചു. ആർക്കും വിട്ട് കൊടുക്കില്ല എന്ന പോലെ.

Leave a Reply

Your email address will not be published. Required fields are marked *