എല്ലാം തന്റെ തലയിൽ ആയി, കല്യാണം കഴിഞ്ഞ മുന്നാ പക്കം ആയിരുന്നു അനുപമയുടെ..

മൂന്നാം പക്കം
(രചന: Noor Nas)

കടലമ്മ അങ്ങേനെയാണ് കൊണ്ട് പോയാൽ മുന്നാ പക്കമേ തിരിച്ചു തരും അതും ജീവൻ എടുത്തിട്ട്..

മരണ വിട്ടിൽ വന്നവരുടെ കൂട്ടത്തിൽ ആരോ ഒരാൾ അങ്ങനെ പറയുന്നത് കേട്ടപ്പോൾ അനുപമ സങ്കടം ക്കൊണ്ട് വിങ്ങി പൊട്ടി…

എവിടെയും പോകാത്ത എന്റെ ചെറുക്കൻ ആയിരുന്നു. പോരങ്കിൽ ചുഴലിയുടെ അസുഖമുള്ളവനും.

അത് അനുപമക്ക് പുതിയ ഒരു അറിവ് ആയിരുന്നു.. അറിഞ്ഞില്ല ആരും പറഞ്ഞുമില്ല.. പക്ഷെ ഒരു ദുരന്തം വന്നപ്പോൾ എല്ലാം തന്റെ തലയിൽ ആയി…

കല്യാണം കഴിഞ്ഞ മുന്നാ പക്കം ആയിരുന്നു.. അനുപമയുടെ നിർബന്ധം കാരണം… വിനു അവളെയും കൊണ്ട് ബീച്ചിൽ പോയത്..

അവളുടെ ആ കൊച്ചു ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ.
എന്ന വിഷമം ആവാ. പക്ഷെ വീട്ടിന് ഇറങ്ങാൻ നേരം അമ്മ പിറകിന് വിളിച്ചു പറഞ്ഞത് അനുപമ ഓർക്കുന്നു..

മോളെ സുഖമില്ലാത്ത ചെറുക്കൻ ആണ് സൂക്ഷിച്ചോണെ. എന്ത് അസുഖം എന്ന സംശയത്തോടെ അനുപമ വിനുനെ നോക്കി…

അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ച് വീടിന്റെ ഗേറ്റ് ഇറങ്ങി പോകുബോൾ

പിറകിന് അമ്മയുടെ ശബ്‌ദം വീണ്ടും..

മോളെ അനുപമേ അവനെ കടലിൽ ഒന്നും ഇറങ്ങാൻ സമ്മതിച്ചേക്കരുത്…

നീ ഒപ്പം തന്നേ ഉണ്ടാകണം..

അവരൊക്കെ എന്തക്കയോ ഒളിപ്പിക്കുന്നത് പോലെ ആയിരുന്നു അനുപമക്ക്. തോന്നി

ബീച്ചിൽ വന്ന് നിന്ന ഓട്ടോ വിനു പുറത്ത് ഇറങ്ങി കടലിനെ നോക്കി.. ഓട്ടോ കാശ് കൊടുക്കുബോൾ അനുപയുടെ കണ്ണുകൾ അവനിൽ തന്നേ ആയിരുന്നു…

എന്തോ ഒരു ആവേശം ആയിരുന്നു ആ മുഖത്ത്.. കൂട്ടിൽ നിന്നും തുറന്ന് വിട്ട ഒരു പക്ഷിയെ പോലെ അവൻ കൈകൾ വിടർത്തി കടൽ കരയിലേക്ക് ഓടുബോൾ..

വിനുവേട്ടാ എന്ന് വിളിച്ചു ക്കൊണ്ട് അവളും പിറകെ ഓടി… ശേഷം വിനുവിന് ഒപ്പം എത്തിയ അവൾ അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു നിർത്തിക്കൊണ്ട് കിതച്ചു നിന്നു. ശേഷം

എന്താ വിനുവേട്ടാ വിനുവേട്ടൻ ഇതുവരെ കടൽ കണ്ടിട്ട് ഇല്ലേ..?

വിനു. അമ്മ എവിടെയും ഒറ്റയ്ക്ക് പോകാൻ അനുവദിക്കാറില്ല.. എവിടെ പോയാലും അമ്മ ഒപ്പം കാണും.
ഇവിടെ വന്നിട്ടുണ്ട് പണ്ട് എപ്പോളോ ഒരിക്കൽ..

അതക്കെ ഓർമ്മകിളിൽ നിന്നും മാഞ്ഞു പോയി.. വീണ്ടും ഇതെക്കെ കണ്ടപ്പോൾ ഒരു ആവേശം.. വേണു അവളുടെ കൈകൾ വിടുവിച്ച് വീണ്ടും ഓടി..

അവന്റെ പോക്കറ്റിൽ നിന്നും കേൾക്കുന്ന ഇരുമ്പുകൾ തമ്മിൽ ഉരസുന്ന ശബ്‌ദം..

അത് അമ്മ വെച്ചു കൊടുത്ത താക്കോൽകൂട്ടം ആയിരുന്നു…. ആൾക്കൂട്ടത്തിൽ ഓടി മറഞ്ഞ വിനുനെ തേടി കടപ്പുറം മുഴുവൻ അനുപമ അലഞ്ഞും നടന്നും ഓടിയും..

കടലിന്റെ ഉള്ളിലോട്ടു ഇറങ്ങുന്നവരെ പിന്തിരിപ്പിക്കാൻ അവിടെ കാവലിനുള്ള പോലീസുകാരൻ ഊതുന്ന വിസിൽ ശബ്‌ദം..

അതിനിടയിലൂടെ ഓടുബോൾ അവൾ കണ്ടു കടലിലേക്ക് ഇറങ്ങി പോകുന്ന വിനു. കൂടു തുറന്നു വിട്ട സ്വതന്ത്രനായ ഒരു പക്ഷിയെ പോലെ വിനു…

വിനു വേട്ടാ അനുപമ നിലവിളിച്ചു ക്കൊണ്ട് കടലിലേക്ക് ഇറങ്ങി ഓടിയപ്പോൾ.

അവളുടെ കൈകളിൽ വിലങ്ങു പോലെ വീണ പോലീസുകാരന്റെ കൈകൾ..

പോലീസുകാരൻ. കുട്ടിയുടെ കൂടെ വന്ന ആൾ ആണോ അത്…

കുതിച്ചു വരുന്ന തിരകൾ അനുപയുടെ മുഖത്തേക്ക് അടിച്ച ഉപ്പ് വെള്ളത്തിന്റെ
പതകൾ അവളുടെ കവിളിൽ കൂടെ ഒഴുകുബോൾ.

അനുപമ കരഞ്ഞു ക്കൊണ്ട്

അതെ സർ പ്ലീസ് സർ എന്തെങ്കിലും ചെയ്യൂ സർ…

ബീച്ചിൽ കൂടിയ ആൾകുട്ടത്തിന് നടുവിൽ തലയിൽ കൈകൾ വെച്ച് അനുപമ മണലിൽ ഇരുന്ന് തേങ്ങിക്കൊണ്ടിരുന്നു…

കടലിന്റെ അടിയിൽ അപ്സമാരത്തിൽ പിടയുന്ന വിനു.. അവന്റെ പിടച്ചലിനു ഒപ്പം പോക്കറ്റിൽ കിടന്ന് കിലുങ്ങുന്ന താക്കോൽ കൂട്ടം..

ഒടുവിൽ അത് പോക്കറ്റിൽ നിന്നും ഊർന്ന് താഴേക്ക് പോകുബോൾ.

വിനുവിന്റെ പിടച്ചിൽ നിന്നിരുന്നു…

കടലമ്മയുടെ കൈകളിൽ കിടന്ന് ക്കൊണ്ട് ആ നിശ്ചലമായ ശരീരം എങ്ങോ പോയപ്പോൾ…. കടൽ കരയിൽ മൗനമായി നിൽക്കുന്ന പ്രതീക്ഷകൾ അസ്തമിച്ചു ആൾക്കൂട്ടം..

കടലിൽ വിനുവിനെ തേടി പോയ വള്ളങ്ങൾ. തിരച്ചിൽ അവസാനിപ്പിച്ചു തിരികെ വരുബോൾ.

വള്ളത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു ഇന്നി മുന്നാ പക്കം നോക്കിയാൽ മതി. അത് കടലിന്റെ ഒരു കിഴ്‌വഴക്കമാണ്…

അനുപക്ക് ബോധം വരുബോൾ അവൾ വിട്ടിൽ ആയിരുന്നു… ബോധം വന്ന ഉടനെ അവൾ ചുറ്റുപാടും നോക്കി. ആ നോട്ടത്തിൽ വിനു അവിടെ എങ്ങാനും ഉണ്ടാകുമോ എന്ന ഒരു പ്രതീക്ഷയും അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു..

പക്ഷെ ഫലം നിരാശയായിരുന്നു..

വീണ്ടും വിനുവിന്റെ അമ്മയുടെ വാക്കുകൾ നീ തന്നേ നിന്റെ ജീവിതം തകർത്തില്ലേ.??

അനുപമ. എന്നിക്ക് ഒന്നും അറിയില്ല അമ്മേ വിനുവേട്ടന് ഇങ്ങനെ ഒരു അസുഖമുള്ള കാര്യം ആരും പറഞ്ഞില്ല.. അറിഞ്ഞിരുന്നേൽ ഞാൻ ഒരിക്കലും വിനുവേട്ടനെ വെറുക്കില്ലായിരുന്നു

കൂടുതൽ സ്നേഹിച്ചേനെ സൂക്ഷിച്ചേനെ… അതിന് അമ്മയുടെ ഭാഗത്തും നിന്നും ഒരു മറുപടിയും ഉണ്ടായില്ല. കാരണം തന്നിലും ഉണ്ടല്ലോ പിഴവുകൾ.

മകന്റെ പല കല്യാണം ആലോചനകളും ഈ ഒരു അസുഖത്തിന്റെ പേരിൽ മുടങ്ങിയപ്പോൾ.. ബ്രോക്കർ മധുവാണ് പറഞ്ഞത് ഇന്നി ഈ കാര്യം ആരോടും പറയരുത് പറഞ്ഞാൽ.. നിങ്ങളുടെ മോന്റെ കല്യാണം ഈ ജന്മത്ത് നടക്കില്ല…

ഒരു നല്ല കാര്യത്തിന് ആയിരം നുണ പറഞ്ഞാലും ദൈവം ചിലപ്പോ ക്ഷമിച്ചു കളയും..

എന്നാലും??

ഒരു എന്നാലും ഇല്ലാ..

ചിന്തകൾ പാതി വഴിയിൽ ഉപേക്ഷിച്ചപ്പോൾ. അമ്മ പതുക്കെ വന്ന്
അനുപയുടെ അടുത്ത് ഇരുന്ന്.

അവളുടെ തല തന്റെ നെഞ്ചോടു ചേർത്ത് വെച്ച് കൊണ്ട്..അമ്മ

നിന്നോട് എങ്കിലും പറയാമായിരുന്നു ഈ അമ്മയ്ക്ക് അല്ലെ മോളെ.??

ഇന്നി ആ മുന്നാ പക്കത്തിന് വേണ്ടി നമ്മുക്ക് കാത്തിരിക്കാ മോളെ… അതും പറഞ്ഞ് അവളെ ചേർത്ത് വെച്ച് അമ്മ പൊട്ടി കരയുമ്പോൾ.. കൂടെ അവളും കരഞ്ഞു.. കടൽ കരയിലേക്ക് ഇടിച്ചു കയറി വന്ന തിരമാലകൾ..

ഒരു താക്കോൽ കൂട്ടം കരയിൽ ഉപേക്ഷിച്ചു തിരിച്ചു പോയപ്പോൾ വിനു കടലിന്റെ ആഴങ്ങളിൽ എവിടെയോ മൂന്നാ പക്കത്തിന്റെ ഒരു കാത്തിരിപ്പിൽ ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *