നിന്റെ മരുമോൾ നിന്നക്ക് ഭ്രാന്ത് ആണെന്ന് നാട് നീളെ പറഞ്ഞു നടന്നെ, സാവിത്രി..

ചിത്രം
(രചന: Noor Nas)

വിട് പണി കഴിഞ്ഞാൽ അതിലെ ഏറ്റവും നല്ല മുറി എന്റെ അമ്മയ്ക്ക്… മകന്റെ സ്നേഹം കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു…

ആ സ്നേഹത്തിൽ അവർ വീണു എന്ന് തന്നേ പറയാം.. അമ്മന്മാരുടെ മനസ് അങ്ങനെയാണ് പല മക്കളുടെയും അഭിനയ മികവിൽ അടിപതറിയ ജീവിതം ആയിരിക്കും അവരുടേത്..

മകൻ നീട്ടിയെ തറവാട് വിൽക്കാനുള്ള അനുമതി പത്രത്തിൽ അവർ ഒന്നും ആലോചിക്കാതെ ഒപ്പ് വെച്ചപ്പോൾ…

ചുമരിൽ തുക്കിയ മരിച്ചു പോയ അവരുടെ ഭർത്താവിന്റെ ചിത്രം.

അവർക്ക് കേൾക്കാൻ പാകത്തിൽ..

നീ എന്ത് പണിയ സാവിത്രിയെ ഈ കാണിച്ചേ..?? ഈ തറവാട് വിൽക്കാൻ നീയും കൂട്ട് നിന്നോ അവന്റെയൊപ്പം..?

സാവിത്രി. ഒറ്റ മോൻ അല്ലെ ചേട്ടാ..
ഇത് വിറ്റു കിട്ടുന്ന പണം ക്കൊണ്ട് അവൻ പട്ടണത്തിൽ ഇത്തിരി സ്ഥലം വാങ്ങിച്ച് അതിൽ വിട് വെക്കാൻ പോകുന്നത്രെ..

അവന്റെ ഇഷ്ട്ടത്തിന് ഒപ്പം നിൽക്കാൻ അല്ലെ. ഈ എന്നിക്ക് പറ്റു അവൻ സ്നേഹം ഉള്ളവൻ ആണ് അവന്റെ ഭാര്യയും അതെ…

ഭർത്താവ്… ഞാൻ മരിക്കുന്നതിന് കുറേ നാൾ മുൻപ്പ് അല്ലെ. നിന്റെ ആ ഒറ്റ മോന്റെ ഭാര്യ അതായത് നിന്റെ മരുമോൾ

നിന്നക്ക് ഭ്രാന്ത് ആണെന്ന് നാട് നീളെ പറഞ്ഞു നടന്നെ..?

സാവിത്രി…അത് ചേട്ടാ അന്നത്തെ ആ വഴക്കിൽ ദേഷ്യംക്കൊണ്ട് പറഞ്ഞ് പോയത് ആയിരിക്കും..അതെക്കെ മനസിൽ കൊണ്ട് നടക്കാൻ പറ്റോ.?

ഭർത്താവ്.. എന്നിക്ക് ഒന്നും പറയാൻ ഇല്ലാ നിന്റെ ജീവിതത്തിൽ
വരാൻ ഇരിക്കുന്ന അനുഭവങ്ങൾ നല്ല അനുഭവങ്ങൾ ആയിരിക്കട്ടെ…

സാവിത്രി ചുമരിൽ തുക്കിയ ഭർത്താവിന്റെ ചിത്രത്തിൽ നോക്കി അങ്ങനെ നിന്നു ഇപ്പോൾ ആ ചിത്രം മൗനമാണ്… അത് അവർ കൈ എത്തി പിടിച്ച് എടുത്ത് നെഞ്ചോടു ചേർത്ത് വെച്ച്.

ശബ്‌ദം പുറത്ത് വരാതെ പതുക്കെ. ഭർത്താവിന്റെ ചിത്രത്തിൽ ചുണ്ട് ചേർത്ത് വെച്ച്. ചേട്ടാ ഇന്നി ചിലപ്പോ അവൻ എന്നെ കൈവിട്ടാൽ .

എന്നെ കൊണ്ട് പോകാൻ മരണത്തിന്റെ കൂട്ട് പിടിച്ച് ചേട്ടൻ എന്റെ അരികിലേക്ക് വരുമോ.?

അതിന് ഒരു മറുപടി സാവിത്രി എവിടെന്നും കേട്ടില്ല..

പരിഭവവും പിണക്കവുമായി ആ ആത്മാവ് ഏതോ ലോകത്തേക്ക് പറന്നു പോയിരുന്നു… പട്ടണത്തിൽ പണി കഴിഞ്ഞ മകന്റെ പുതിയ വീട്ടിലെ..

ഏതോ ഒരു കൊച്ചു മുറി…

സാവിത്രിയുടെ ഭർത്താവിന്റെ ആത്മാവ്
ആ മുറിയുടെ ജനലിന് അരികിൽ വന്ന് സാവിത്രിയോട്..

ഇതാണോടി നിന്റെ മകൻ നിന്നക്ക് വാഗ്ദാനം ചെയ്ത മുന്തിയ മുറി….?

മകൻ ചുമരിൽ ആണി തറപ്പിക്കാൻ അനുവദിക്കാത്തത് കൊണ്ട് താഴെ ചാരി വെച്ച ഭർത്താവിന്റെ ചിത്രത്തിലേക്കു ഞെട്ടലോടെ നോക്കിയ സാവിത്രി വീണ്ടും. ആ ശബ്‌ദം..

എന്റെ ചിത്രം തുക്കാൻ വേണ്ടി
ചുമരിൽ ആണി തറപ്പിക്കാൻ ഒരിഞ്ചു സ്ഥലം തരാത്ത നിന്നക്ക് എവിടുന്നാടി അവൻ മുന്തിയ മുറി തരുന്നേ..?

ശേഷം ചിരിയായിരുന്നു സങ്കടം ഒളിപ്പിച്ചു വെച്ച നെഞ്ച് നീറുന്ന ചിരി…

അതിനൊപ്പം വീണ വാക്കുകളും ഇപ്പോ ആണെടി നീ ശെരിക്കും ഭ്രാന്തി ആയത്.. ആ ശബ്‌ദം അകന്ന് പോകും തോറും സാവിത്രിക്ക് ഭ്രാന്ത് വരുന്നത് പോലെ തോന്നി ചേട്ടാ ചേട്ടൻ എന്നെ തനിച്ചാക്കി പോകുകയാണോ.?

അതിന് മറുപടി ഇല്ലായിരുന്നു…

ഒറ്റ പെട്ട ആ കൊച്ചു മുറിയിൽ ഒരു ഭ്രാന്തിയെ പോലെ സാവിത്രി.. സാവിത്രിയുടെ കണ്ണുകൾ ആ മുറിയിൽ നിന്നും ഒരു മോചനത്തിനായി പരക്കം പാഞ്ഞപ്പോൾ കണ്ടു

രാവിലെ തന്റെ അരികിൽ വന്ന് പോയ പേര കുട്ടിയുടെ പുസ്തകവും ചിത്രം വരയ്ക്കുന്ന കറുത്ത ഒരു പേൻസിലും..

അതെടുത്തു വിറക്കുന്ന കൈകളോടെ അതിൽ സാവിത്രി വരച്ച ഒരു കിളി കൂടിന്റെ ചിത്രം.. ആ കിളികൂടിൽ നിന്നും പുറത്തേക്ക് പറക്കുന്ന ഒരു പക്ഷിയും ..

പറന്ന് പോകുന്ന ആ പക്ഷിയിൽ

സാവിത്രി ഒളിപ്പിച്ചു വെച്ച തന്റെ ജീവനും…ആത്മാവും.. ആ കിളി ജനൽ വഴിയേ ഇരുട്ടിലേക്കു പറക്കുബോൾ..

ചുമരിൽ ചാരി ഇരുന്നിരുന്ന സാവിത്രിയുടെ കൈയിൽ നിന്നും വഴുതി വീണ ആ പുസ്തകവും പേൻസിലും.

അത് കണ്ടപ്പോൾ താഴെ ചാരി വെച്ച ഭർത്താവിന്റെ ചിത്രം അവളെ നോക്കി പൊട്ടി ചിരിച്ചു..

ശേഷം സാവിത്രിയോട് . നിന്റെ വിധിയെ നീ തന്നേ തോൽപ്പിച്ചു കളഞ്ഞല്ലോ മുത്തേ ഇത് ബുദ്ധി… അതിന് മറുപടി ഒന്നുമില്ലാതെ കണ്ണുകൾ തുറന്ന് ചുമരിൽ ചാരി നിശ്ചലമായി ഇരിക്കുന്ന സാവിത്രി….

പക്ഷെ അപ്പോളും ഉണ്ടായിരുന്നുവോ ആ കണ്ണുകളിൽ ആ ചുണ്ടുകളിൽ

ഒരു മോചനം കിട്ടിയതിന്റെ ആഘോഷത്തിന്റെ നേർത്ത പുഞ്ചിരി…??

ഉണ്ടായിരുന്നുവെങ്കിൽ ഒന്ന് ഉറപ്പാണ് സാവിത്രി മനസിലാക്കി കഴിഞ്ഞിരിക്കുന്നു. തന്റെ പിഴവുകളെ.. പാളിച്ചകളെ.

Leave a Reply

Your email address will not be published.