നല്ല സുന്ദരി കൊച്ച്, പക്ഷെ അവൾ കരഞ്ഞത് എന്തിനാണ് എന്ന് ഒരു പിടിയും ഇല്ലല്ലോ..

നില
(രചന: Noor Nas)

നില എന്ത് ചന്തം ആണെന്ന് അറിയോ ഓളെ കാണാൻ.. എന്റെ ബൈക്കിന്റെ ശബ്‌ദം കേട്ടാ മതി ഓൾ ഓടി വന്ന് ആ ഗേറ്റിന് അരികിൽ നിൽക്കും…

പിന്നെ ആ ചുണ്ടിൽ വിരിയുന്ന നേർത്ത ഭംഗിയുള്ള ചിരി..അതിന് ഒരു പ്രണയത്തിന്റെ നിറം ഉണ്ടോ..??

കുറച്ച് നാൾ മാത്രമേ അയുള്ളു ഓൾ എന്റെ വീടിന്റെ അടുത്തുള്ള വാടക വീട്ടിലേക്ക് താമസം വന്നിട്ട്…

പലപ്പോഴും ഞാൻ അമ്മയോട് പറഞ്ഞതാ നമ്മുടെ പുതിയ അയൽവാസിയല്ലേ പോയി ഒന്നു പരിചയപ്പെട്ടൂടെ എന്ന്..

അപ്പോൾ അമ്മ പറയും ഹോ അവരൊന്നും ആരോടും അടുത്ത് ഇടപെടുന്ന ജാതികൾ അല്ലന്നെ..

ഇന്നാള് അവിടത്തെ വിട്ട്ക്കാര്യേ ഞാൻ വഴിക്ക് വെച്ച് കണ്ടപ്പോൾ ഞാൻ ഒന്നു ചിരിച്ചു…

മര്യാദക്ക് വേണ്ടിയെങ്കിലും പകരം ഒരു ചിരി എങ്കിലും തന്നുടെ അതും ഇല്ലാ. എല്ലാത്തിന്റേം മുഖത്തും ഒരു വിഷാദം ആണ്…. അവർക്ക് അയൽ സ്നേഹം വേണ്ടങ്കിൽ പിന്നെ നമ്മൾ എന്തിനാ പിറകെ പോയി നാണം കെടുന്നെ.?

ആ പെൺ കൊച്ചു കൊള്ളാം എന്ന് തോന്നുന്നു അതിന്റെ മുഖത്ത് ഈയിടെ ആയിട്ടു ഒരു ചിരിയൊക്കെ കാണുന്നുണ്ട്..

ഞാൻ… എന്തങ്കിലും പ്രശ്നമൊക്കെ കാണും അമ്മേ..

അമ്മ.. പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ആരാ ഈ ഭൂമിയിൽ ഉള്ളത്?
എല്ലാവർക്കും ഉണ്ട്‌ ഓരോ പ്രശ്നങ്ങൾ എന്ന് വെച്ച് അത് ഒരു തെറ്റും ചെയ്യാത്ത കാണുന്നവരോടൊക്കെ അത് കാണിക്കാൻ നമ്മുക്ക് പറ്റോ.?

പാലാക്കാട്ടു ക്കാർ ആണെന്ന് തോന്നുന്നു ഒരു തമിഴ് ചോയയൊക്കെ ഉണ്ട്‌ സംസാരത്തിലും പെരുമാറ്റത്തിലും…

ഏതായാലും അവർ ഇങ്ങോട്ട് വരട്ടെ എന്നിട്ട് ആലോചിക്കാ പരിചയാപെടാണോ വേണ്ടയോ എന്ന്…

വീടിന്റെ ഗേറ്റിന്റെ കൊളുത്തു താഴെ വിഴുന്ന ശബ്‌ദം ഞാൻ ജനൽ വഴി പുറത്തേക്ക് നോക്കി.

മുറ്റത്തേക്ക് കയറി വരുന്ന നില അവളുടെ ഭംഗിയുള്ള കണ്ണുകൾ മുറ്റത്തു ഉള്ള ബൈക്കിന് മേൽ ആണ്..

ആരാ ടാ എന്ന് ചോദിച്ചോണ്ട് വന്ന അമ്മ ജനലിൽ കൂടി പുറത്തേക്ക് നോക്കി.

അമ്മ.. ആ ഇത് ആ പുതിയ അയൽവാസി കൊച്ച് അല്ലെ..?

അതിന് എന്താ ഇവിടെ കാര്യം എന്ന് ചോദിച്ചോണ്ട് വാതിൽ തുറക്കാൻ പോകുന്ന അമ്മ..

മൂടി ചികാനും ഫെർഫ്യും പുശാനും മുറിയിലേക്ക് ഓടി പോകുന്ന ഞാനും..

വാതിൽ തുറന്നു നിലയേ അകത്തേക്ക് ക്ഷണിക്കുന്ന അമ്മ..

നില..അമ്മാവും അപ്പാവും ഞാനും ഒരു ദിവസം ഇവിടേക്ക് വരാം ഇപ്പൊ നിങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് വരാൻ അപ്പ പറഞ്ഞു… അതും പറഞ്ഞ് വീടിന്റെ അകത്തേക്ക് എത്തി നോക്കുന്ന നില..

ഇവിടത്തെ അണ്ണൻ ഇല്ലേ??

അമ്മ. ഉണ്ട്‌.

നില.. അണ്ണനോടും വരാൻ പറയണം.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ.?

ഞാൻ ഓടി ഉമ്മറത്തേക്ക് എത്തുമ്പോഴേക്കും നില പോകാൻ പുറം തിരിഞ്ഞിരുന്നു എങ്കിലും അമ്മയുടെ അരികിൽ നിൽക്കുന്ന എന്നെ നില ഒന്നു തിരിഞ്ഞു നോക്കി

ആ കണ്ണുകൾ നിറഞ്ഞിരുന്നു അത് തുടച്ചുകൊണ്ട് ഗേറ്റ് കടന്ന് പോകുന്ന.

നിലയേ നോക്കി അമ്മ പറഞ്ഞു.. നല്ല സുന്ദരി കൊച്ച്. പക്ഷെ അവൾ കരഞ്ഞത് എന്തിനാണ് എന്ന് ഒരു പിടിയും ഇല്ലല്ലോ മോനെ
അമ്മയുടെ അതെ ഒരു അവസ്ഥ തന്നേ ആയിരുന്നു എനിക്കും…

നിലയുടെ വീടിന്റെ പടികൾ കയറി പോകുന്ന ഞാനും അമ്മയും..

പെട്ടന്ന്. എന്തോ കണ്ടത് പോലെ അമ്മ എന്റെ കൈയിൽ പിടിച്ച് എന്നെ നിർത്തി..

അമ്മയുടെ കണ്ണുകൾ ആ വീടിന്റെ അകത്തെ ചുമരിൽ മേൽ ആയിരുന്നു

ഞാൻ ഒന്നേ നോക്കിയുള്ളു ചുമരിൽ മാല കോർത്തു വെച്ച ഒരു ഫോട്ടോ അത് ഞാൻ അല്ലെ..?

എന്നെ കണ്ടതും എന്റെ അരികിലേക്ക് ഓടി വരുന്ന നിലയുടെ അമ്മ. അവർക്ക് പിറകിൽ നിലയുടെ അച്ഛനും…

ഓടി വന്ന മാത്രയിൽ അവർ എന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു എന്നുടെ മോൻ എന്നുടെ മോൻ.. നിലയുടെ അച്ഛൻ അവരെ എന്നിൽ നിന്നും പിടിച്ച് മാറ്റിയ ശേഷം എന്നോട് പറഞ്ഞു.

ക്ഷമിക്കണം ഞങ്ങളുടെ മോൻ നിന്നെ പോലെ തന്നെയാണ്.. അയാൾ ചുമരിൽ ഉള്ള ഫോട്ടോയിൽ നോക്കി കണ്ണുകൾ തുടച്ചു..

ശേഷം ഒരു അപകടം ആയിരുന്നു സ്പോട്ടിൽ തന്നേ തീർന്നു.. അയാൾ നിലയെ തന്നിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു. ഇവളെ അവന് ജീവൻ ആയിരുന്നു അതുപോലെ ഇവൾക്കും…

നിലയുടെ അമ്മയെ കെട്ടി പിടിച്ച് അശ്വസിപ്പിക്കുന്ന അമ്മ…അതൊക്കെ കണ്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു..

നിലയുടെ അച്ഛൻ തുടർന്നു..

ഇവൾ എന്നും പറയും അപ്പാ എന്നുടെ അണ്ണനെ പോലെ ഒരാൾ അടുത്ത വീട്ടിലും ഉണ്ട്‌..

അണ്ണന്റെ അതെ പോലത്തെ ബൈക്കും ആ അണ്ണന്റെ കയ്യിലും ഉണ്ട്‌. അതക്കെ പറയുബോൾ..ഇവൾ വിങ്ങി പൊട്ടും.

മനഃപൂർവം നിങ്ങളിൽ നിന്നും ഞങ്ങൾ അകന്ന് നടന്നതാ.. ആ ഓർമ്മകൾ വീണ്ടും ഞങ്ങളിലേക്ക് വരാതിരിക്കാൻ..

പക്ഷെ ഇന്ന് ഇവൾ ഞങ്ങളെ വിട്ടില്ല

നിങ്ങളെ ഈ വീട്ടിലേക്ക് ക്ഷണിക്കാതെ ഒരു തുള്ളി വെള്ളം പോലും ഇവിടെനിന്നും കഴിക്കില്ല എന്ന് ഇവൾ വാശി പിടിച്ചു..

അതക്കെ കേട്ട് സഹാതാപത്തോടെ അവരെ നോക്കി നിൽക്കുന്ന… കുറച്ച് കഴിഞ്ഞ് അമ്മയുടെ കൈയും പിടിച്ചു ആ വീട്ടിന് ഇറങ്ങി പോകുബോൾ.

ഞാൻ ഒന്നു തിരിഞ്ഞു നോക്കി..

നില വീടിന്റെ പിറകിലെ ചുമരിൽ ചാരി നിന്ന് എന്നെ തന്നേ നോക്കി ചിരിച്ചു നിൽക്കുന്നു.

ആ ചിരിയിൽ ഞാൻ ഇപ്പോ കണ്ടത് പ്രണയം അല്ല.. പകരം.. അവളുടെ അണ്ണന്റെ ഓർമ്മകൾ ഉണർത്തുന്ന… അണ്ണന്റെ അതെ ഛായ ഉള്ള..

എന്റെ ഈ മുഖത്തിന് അവൾ നൽകുന്ന സ്നേഹ പുഞ്ചിരി മാത്രം ആണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *