അമ്മയുടെ മക്കളുടെ ഈ വരവിന്റെ ഉദ്ദേശം അമ്മയ്ക്ക് അറിയേണ്ടേ, വൃദ്ധ അമ്മുനെ..

മദർ ഡേയ്
(രചന: Noor Nas)

കൂട് തുറന്ന് വിട്ട കിളികളെ പോലെ
തന്റെ റൂമിലേക്ക് ഓടി വന്ന മക്കളെയും പേരകുട്ടികളെയും കണ്ടപ്പോൾ..

ആ വൃദ്ധ കണ്ണുകൾ പൂട്ടി കാരണം.
അവരോടപ്പം പുറത്തും നിന്നും വന്ന പ്രകാശം വൃദ്ധയുടെ കണ്ണുകൾക്ക്‌ താങ്ങാൻ പറ്റിയില്ല എന്നതാണ് സത്യം..

പാതി വെള്ളിച്ചം വീണ ആ മുറിയിലെ മരുന്നിന്റെയും മറ്റും ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കേറിയത്‌ കൊണ്ടാവണം പേരകുട്ടികൾ മുക്ക് പൊത്തി പിടിച്ചു..

കുറേ കാലത്തിനു ശേഷം ആണ് അവരൊക്കെ ആ മുറിയിലേക്ക് കയറി വന്നത്.. അതിന്റെ സന്തോഷം ആ വൃദ്ധയുടെ കണ്ണുകളിൽ കാണാൻ പറ്റുന്നുണ്ട്..

കട്ടിലിൽ നിന്നും എഴുനേൽക്കാൻ ഒരു പാഴ് ശ്രമത്തിന് ശ്രമിച്ചെങ്കിലും. പഴയത് പോലെ തന്നേ വൃദ്ധ കട്ടിലിലേക്ക് വീണു പോയി…

പേര കുട്ടികളെ കിടന്ന കിടപ്പിൽ കൈകൾ വീശി തന്റെ അരികിലേക്ക് ക്ഷണിക്കുന്ന വൃദ്ധ.. മക്കളെ മുത്തശ്ശിയുടെ അടുത്തേക്ക് ഒന്നു വന്നേ…

എന്റെ മക്കളെ ഞാൻ ഒന്നു കണ്ണു നിറയെ കാണട്ടെ… അവർക്ക് വേണ്ടി ചുണ്ടിൽ കരുതി വെച്ച ചെറു പുഞ്ചിരി..സമ്മാനിച്ചു ക്കൊണ്ട് വൃദ്ധ കൈകൾ വീശികൊണ്ടേയിരുന്നു…

പക്ഷെ ആരും ഒന്നും ഗൗനിക്കുന്നില്ല എല്ലാവരും അവരവരുടെ ലോകത്ത്.
ആണ്..

അതിൽ അവരുടെ മൂത്ത മോൾ മുറിയിലെ ലൈറ്റ് ഇട്ട ശേഷം എല്ലാവരെയും അമ്മയുടെ അടുത്തേക്ക് ക്ഷണിച്ചു.

പിന്നെ കൂടെ ഇരുന്ന് ഒരു ഫോട്ടോ..

അപ്പോ തന്നേ ഒരു ക്യാപ്‌ഷനും വെച്ച് ഫേസ് ബുക്കിൽ അപ്പ്ലോഡ് ചെയ്ത ശേഷം…

അവിടെണ് വന്നതിനെക്കാളും സ്പീഡിൽ മക്കളും പേര കുട്ടികളും തിരിച്ചു പോകുബോൾ..

വാതിലക്കൽ വേലക്കാരി അമ്മു

ആ വൃദ്ധയുടെ എല്ലാം കാര്യങ്ങളും നോക്കുന്നത് അവളാണ്..

വാതിൽക്കൽ നിന്ന അവളെ തള്ളി മാറ്റി ക്കൊണ്ട് അതിലൊരു മകൾ.

ഉഫ് എജതി ദുർഗന്ധം ആണെടി മുറിയിൽ.

നീ വൃത്തിയൊന്നും ആക്കാറില്ലേ.?

അവളോട്‌ തട്ടികയറുന്ന മക്കളെ നോക്കി ക്കൊണ്ട്. മനസിൽ വൃദ്ധ, അവൾ പൊന്നൂ പോലെ നോക്കുന്നത് കൊണ്ട് ആണ് ഞാൻ ഇപ്പോളും പുഴുവരിക്കാതെ കിടക്കുന്നത് മക്കളെ.

അവർ പോയി കഴിഞ്ഞപ്പോൾ അമ്മു പതുക്കെ വന്ന് വൃദ്ധയുടെ

അരികിൽ വന്നിരുന്നു ശേഷം..അമ്മു

അമ്മയുടെ മക്കളുടെ ഈ വരവിന്റെ ഉദ്ദേശം അമ്മയ്ക്ക് അറിയേണ്ടേ..???

വൃദ്ധ അമ്മുനെ തന്നേ നോക്കിയിരുന്നു..

അതിനൊപ്പം അവരുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണിരുകൾ..

അത് കണ്ടപ്പോൾ അമ്മുന് സങ്കടം തോന്നി. അവൾ അവരുടെ കവിളുകൾ കൈകൾ ക്കൊണ്ട് തുടച്ചപ്പോൾ.
വൃദ്ധ പതുക്കെ കൈകൾ ഉയർത്തി

അവളുടെ കൈകൾ തന്റെ കവിളിനോട് മുറുക്കി ചേർത്ത് പിടിച്ച്..

ആ കൈകളിൽ ഒരു ഉമ്മ കൊടുത്തു..

അതിന് അമ്മുന്റെ കൈയിൽ അവർക്ക് തിരിച്ചുകൊടുക്കാൻ ഉണ്ടായിരുന്നത്
കണ്ണീർ നനവുള്ള ഒരു പുഞ്ചിരി മാത്രം

അമ്മു തന്റെ മൊബൈൽ ഫോൺ തുറന്ന് ഫേസ് ബുക്ക്‌ എടുത്തു..

കുറച്ച് സെർച് ചെയ്തു നോക്കിയപ്പോൾ. അവൾ കണ്ടു ഹാപ്പി മദർ ഡേയ് അമ്മയാണ് ഞങ്ങൾക്ക് എല്ലാം അമ്മയാണ് ഞങ്ങളുടെ ശക്തി… പിന്നെ അതിന് താഴെ കുറേ ലൗ സ്റ്റിക്കറുകളും…

അത് കണ്ടപ്പോൾ അമ്മുന്റെ ചുണ്ടിൽ വിരിഞ്ഞ പുച്ഛ ഭാവം.

ശേഷം അവൾ ഫോൺ വൃദ്ധക്ക്. നേരെ നീട്ടി ദേ അമ്മയുടെയും മക്കളുടെയും ഫോട്ടോ ഫേസ് ബുക്കിൽ…

പക്ഷെ അത് കാണാൻ കാത്തു നിൽക്കാതെ. അവരുടെ കണ്ണുകൾ. എന്നെന്നേക്കുമായി അടഞ്ഞു പോയിരുന്നു.

ഇപ്പോ അവരുടെ മുഖത്ത് ബാക്കി കിടക്കുന്നത് അമ്മുന് മാത്രം. കൊടുത്ത അവസാന പുഞ്ചിരിയുടെ ശേഷിപ്പുകൾ മാത്രം…..

Leave a Reply

Your email address will not be published. Required fields are marked *